Monday, 7 October 2019

ദുരന്ത നിവാരണ രീതികൾ ഉൾക്കൊണ്ടു സംസാരിക്കണം.

ക്വാറി നിയന്ത്രണ വിവാദങ്ങൾ  
ഓഡിയോവിൽ കേട്ടത് 
"അല്ല എന്നാപ്പിന്നെ  മിണ്ടാതിരിക്ക്  കേട്ട.ഇതെല്ലം  ഉപയോഗിക്കുന്ന നമ്മള്  ..ഒരു സമതല നിരപ്പിലും ഈ സാധനമില്ല .കരിങ്കല്ല് എന്ന് പറയുന്ന സാധനമില്ല .ചെങ്കല്ല് കൊത്താൻ  പാടില്ല .കരിങ്കല്ല് പൊട്ടിക്കാൻ പാടില്ല . ....ഈ സൗകര്യം നമ്മളെല്ലാം ഉപയോഗിക്കുന്നാണ് .എന്നിട്ടു  പരിസ്ഥിതി വാദി ആവിന്നതിനോട് യോജിപ്പില്ലാന്നാ  ഞാൻ പറഞ്ഞെ .പള്ളി മാത്രമല്ല എല്ലാ പാർട്ടി ഓഫീസും ഈ കേരളത്തിലെന്നല്ല  ഇന്ത്യയിലെ എല്ലാ  നിർമാണ പ്രവർത്തനവും  ഇന്ത്യൻ റയിൽവെട് ട്രാക്കിനിടക്ക് കിടക്കുന്ന  കരിങ്കല്ലും ഈ മലയോരത്തു  നിന്ന് പോയതാണ് .പിന്നെ പ്രളയം വന്നില്ലേ .നിങ്ങൾ അനു ഭവിച്ചില്ലേ ... എന്ന് ,   അനുഭവിച്ചോളാ .അതാ പറഞ്ഞെ .അനുഭവിക്കണ്ട് നിക്കണമെങ്കിൽ ആദവും ഹവ്വയും ജീവിച്ചപോലെ  നാണോ മാനമോ ഇല്ലാണ്ട് കാട്ടു  കനികളും ഭക്ഷിച്ചും അവിടത്തെ അരുവിയിലെ വെള്ളോം കുടിച്ചു മാക്കൂട്ടം വനത്തിൽ പോയി താമസിക്കുക . തയ്യാറുണ്ടോ എന്നാണ് ചോദ്യം .മനസ്സിലായില്ലേ .കൂറ്റൻ ബംഗ്ളാവിൽ കെടന്നും   കൂറ്റൻ പള്ളി ഉണ്ടാക്കി പ്രസംഗിച്ചും   പള്ളിക്കകത്തു പിറന്നാള് കൂടിയും അല്ലെങ്കില് കൂറ്റൻ അമ്പലങ്ങൾ പണിതും ഉല്സവം നടത്തിയും വെച്ചിട്ടു പരിസ്ഥിതിവാദി ആവുന്നതിൽ കാര്യമില്ല എന്നാണ്  ഞാൻ പറയുന്നത് .നിങ്ങൾ നഗ്നപാദരായി നടന്നു മാക്കൂട്ടം വനത്തിൽ കേറി താങ്കൾ ഉടുത്ത വസ്ത്രം അഴിച്ചു വെച്ച്  ആദവും ഹവ്വയും ജീവിച്ചപോലെ  നാണോ മാനമോ ഇല്ലാണ്ട് കാട്ടു  കനികളും ഭക്ഷിച്ചും അവിടത്തെ അരുവിയിലെ വെള്ളോം കുടിച്ചു മാക്കൂട്ടം വനത്തിൽ പോയി താമസിക്കുക .അവിടത്തെ അരിയും  വെള്ളോം  കുടി ച്ചു  ജീവിക്കുക .എന്നിട്ടു പറ .ഞാൻ പരിസ്ഥിതിവാദി യാണ്.അത് അംഗീകരിക്കാം .    നിങ്ങൾ വീടാക്കി .ഒരു പാട് പാവങ്ങ ൾക്കും വീട് വെക്കാനുണ്ട്  .ഞാൻ  വീട് പണിയാൻ ഇതിനു നാട്ടിൽ കിട്ടുന്ന പൂഴി വാങ്ങാൻ പറ്റാതെ മംഗലാപുരത്തു നിന്നും പൂഴി കൊണ്ട് വരേണ്ടി വന്ന ആളാണ് .പരിസ്ഥിതി വാദം കൊണ്ട് പൂഴി വാരാൻ   വിടുന്നില്ല .നമുക്കെല്ലാം അടച്ച വീട് വേണം .അത് കോൺക്രീറ്റ് വീട് തന്നെ വേണം എന്ന് വിശ്വസിക്കുന്ന ആളാ  ഞാൻ .പ്രകൃതിയോട് മല്ലടിച്ചു തന്നെയാണ് മനുഷ്യൻ ജീവിക്കുന്നത് .അതിനു താല്പര്യമില്ലേ ,നഗ്ന പാദരായി ,ഉള്ള വസ്ത്രമഴിച്ചു വെച്ചിട്ടു മാക്കൂട്ടം വന്യ ജീവി സാങ്കേത ത്തിൽ കേറീട്ടു ,ആദവും ഹവ്വയും ജീവിച്ചത് പോലെ ,പച്ചില കൊണ്ട് നാണം മറച്ചു ,അവിടത്തെ അരീം വെള്ളോം കുടിച്ചു താമസിക്കാൻ തയ്യാറുണ്ടോ എന്നാണ് താങ്കളോടുള്ള ചോദ്യം .എന്നിട്ടു പ്രളയം  ...പരിസ്ഥിതി  വാദം  പറ .അല്ലാതെ പരിസ്ഥിതി ദുർബല പ്രദേശം എന്നു പറഞ്ഞിട്ട് കാര്യമില്ല .നടുവിൽ ടൗണിൽ കക്ക  വാരാൻ  കിട്ടുന്നത് പോലെ കിട്ടുന്ന  സാധനമല്ല ഈ കരിങ്കല്ല് . പയ്യാമ്പലം ബീച്ചിലോ മുഴപ്പിലങ്ങാട് ബീച്ചിലോ കിട്ടുന്ന സാധനമല്ല ഈ സാധനം .അതു മലയോര മേഖലയിൽ മാത്രം പ്രത്യേകം കാണാൻ  കിട്ടുന്ന സാധനമാണ് ഈ കരിങ്കല്ല് എന്ന് പറയുന്ന സാധനം .ഒരു സമതല പ്രദേശത്തു കാണുന്ന സാധനമാണ്  ചെങ്കല്ല് .അത് കൊത്തിയെടുത്താണ് വീട് പണിയുന്നത് .ഇത് വാങ്ങി ഉപയോഗിച്ചിട്ട് .നമ്മുടെയെല്ലാം സുഖം കഴിഞ്ഞു .നമുക്കെല്ലാ സൗകര്യവും ആയി .നിങ്ങളുടെ വീടിൻ്റെ മുമ്പിലൂടെയാണ് മലയോര ഹൈവേ പോകുന്നത് .എല്ലാം കഴിഞ്ഞു .ഇനി മറ്റൊരു പാവപ്പെട്ടവൻ വീട് പണിയാൻ പാടില്ല .അതിനോട് യോജിപ്പില്ല .പ്രളയം .1921ൽ പ്രളയം ഉണ്ടായി .എങ്ങനെയാ .ഈ  കോറ കൊണ്ടാണോ .ജപ്പാനിലെ സുമാത്രയിൽ നിന്ന് ഈ പ്രളയം കേരളത്തിൽ ആഞ്ഞടിച്ചത് കോറ  കൊണ്ടാണോ ? ഈ പറയുന്ന നിങ്ങളൊക്കെ 110 പ്ലാസ്റ്റിക് കൂടും വാങ്ങി വീട്ടിലോട്ടു പോകുന്നതു കാണാം.ഈ ഭൂമിയിൽ ജീവിച്ച മനുഷ്യൻ പ്രകൃതിയോട് യുദ്ധം ചെയ്തിട്ടു തന്നെയാ ജീവിക്കുന്നത് .അവൻ അനുഭവിക്കേണ്ടത് അനുഭവിക്കുക തന്നെ വേണം .അത് പണ്ടുള്ളവര് പറഞ്ഞു കേട്ടിട്ടുണ്ട് .അത് പ്രളയം വന്നാലും .ഉരുൾപൊട്ടൽ വന്നാലും .എന്റെ കാരണവർമാരുടെ കാലത്തും ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട് .ഇതിലും വലിയത് .അല്ലാണ്ടെ കോറ ആണ്  ചെങ്കല്ലാണ് ഇത് എന്നുപറയുന്നത് ...പ്രകൃതിയിൽ പല വിസ്ഫോടനവും ഉണ്ടാകും .അതൊക്കെ സഹിക്കാൻ പറ്റുന്നവര് സഹിക്കുക .അതിജീവിച്ചെ  പറ്റൂ.കൊറേയാളുകളുണ്ട് പരിസ്ഥിതി വാദി .മഞ്ഞുമലയിൽ പാടില്ല .തുരുമ്പിയിൽ പാടില്ല .പത്തൻപാറയിൽ കോറ പാടില്ല .പിന്നെ നിങ്ങളുടെ മുമ്പിൽകൂടെപ്പോയ മലയോര ഹൈവേ എങ്ങിനെയാണ് ഉണ്ടായതു .ചക്കക്കുരൂം ശർക്കരേം കൊഴച്ചിട്ടാണോ മലയോര ഹൈവേ പോയത്  ? നിങ്ങളാദ്യം അത് പൊളിച്ചു കള .എന്നിട്ടു മാന്യതയോടെ സംസാരിക്കു സുഹൃത്തേ .ഞാനൊരു pwd റോഡിൽ ഏറ്റവും പൊട്ടിപ്പൊളിഞ്ഞ റോഡിൽ കിടക്കുന്ന ആളാ ഞാൻ .നിങ്ങൾക്കാ ഏറ്റവും നല്ല റോഡ് മണ്ടലത്തൂ ടുള്ളത് .ചെറുപുഴ മഞ്ഞക്കാട് തുടങ്ങി ഇങ്ങു വയനാട് അതിർത്തി വരെ പോകുന്ന റോഡുണ്ടായത് എങ്ങിനെയാ.ഈ പരിസ്ഥിതി ദുർബല മേഖലയിലെ കരിങ്കല്ല് കൊണ്ടുണ്ടാക്കിയ സാധനല്ലേ .നിങ്ങ അന്ന് പറഞ്ഞോ .ഞങ്ങക്കിതു വേണ്ടാ എന്ന് .ഇപ്പോ  നല്ല  മിനുസമായ റോഡിലൂടെ കാറുമൊക്കെ ഓടിച്ചിട്ട് നല്ല പോലെ സുഖിച്ചിട്ടു പറയാ ..ഞങ്ങക്കിതു വേണ്ടാ എന്ന് .അതിൻറെ ആവശ്യമില്ല കേട്ടാ .അതിൻ്റെ പേരാ  കാപട്യം .പറ്റുമെങ്കിൽ അന്ത സ്സുണ്ടെങ്കിൽ  ഇന്നിട്ടിരിക്കുന്ന വസ്ത്രമഴിച്ചു  വെച്ച് മാക്കൂട്ടം വന്യ ജീവി സാങ്കേത ത്തിൽ പോയിട്ട്  ,ആദവും ഹവ്വയും ജീവിച്ചത് പോലെ ,ജീവിച്ചു കാണിക്കൂ.കാട്ടരുവിയിലെ വെള്ളോം കുടിച്ചു കായ്കനികൾ ഭക്ഷിച്ചു അവിടത്തെ വള്ളികളിൽ ഊഞ്ഞാലാടി ..ഒരു പ്രകൃതിക്കു ദോഷവുമില്ല സുഹൃത്തേ  അങ്ങിനെ ജീവിച്ചു കാണിക്ക് .ഒരാളെങ്കിലും  ഈ കേരളത്തിൽ .എന്നിട്ടു  പറ   പരിസ്ഥിതിയെ പറ്റീട്ടു .അതാണ്  ഞാൻ പറയുന്നത് ..അടച്ചുറപ്പുള്ള വീട്ടിനു വേണ്ടി .......ഞാൻ അന്നത്തെ കാലത്തു 25000 രൂപ  കൊടുത്തു  വീട് പണിയാൻ മംഗലാപുരത്തു നിന്നും പൂഴി കൊണ്ട് വരേണ്ടി വന്ന ആളാണ് .കപട പരിസ്ഥിതി വാദം കൊണ്ട് പൂഴി വാരാൻ   വിടുന്നില്ല ...ഞാൻ മാത്രമല്ല ഈ ഗ്രൂപ്പിലുള്ള നിങ്ങളെല്ലാം കോൺക്രീറ്റ് സൗധങ്ങളിൽ ജീവിക്കുന്നവരാണ് .ഇതെല്ലാം എവിടുന്നു വന്നതാ .ചിന്തിക്കണം നമ്മള് .നമ്മകീ പ്രകൃതിയെ ചൂഷണ ചെയ്യാൻ പാടില്ലെങ്കിൽ നിങ്ങളെല്ലാം ഒരു കാര്യം ചെയ്യൂ .നിങ്ങളെല്ലാവരും നഗ്നപാദരായി ..നഗ്നരായിട്ടു കാട്ടിലേക്ക് ചേക്കേറാം .അത്രയേ പറയാനു ള്ളൂ എല്ലാ സൗകര്യവും നിങ്ങൾക്കുപയോഗിക്കാം .ഇനി വരാന്പോകുന്നവർക്കു പാടില്ല എന്ന തിൽ കഥയില്ല  . ഇന്നിപ്പോ ആരെല്ലോ തുരുംബിലും മഞ്ഞപ്പുല്ലിലും എല്ലം സമരം ചെയ്തിനു പോലും .ഇവരൊക്കെ വീട് പണിത എങ്ങിനാ ,ഇവരൊക്കെ വീടൊന്നു പോയി നോക്കണം .കമ്മിറ്റിക്കാരൻറെയൊക്കെ .ഇവനൊക്കെ സഞ്ചരിക്കുന്നതൊക്കെ എങ്ങിനെയാ .ഇവന്റെ ഭാര്യേം മക്കളും മരുമക്കളും  പള്ളീ പോകുന്നതും  സ്‌കൂ ളുണ്ടാക്കിയതും  ഒക്കെ എങ്ങനാ .ഈ കരിങ്കല്ലു കൊണ്ട് തന്നെയാ .മനസ്സിലായില്ലേ .കൊറേ കപട പരിസ്ഥിതിവാദം കൊണ്ടു  വന്നിരിക്കുന്നു .യാഥാർഥ്യം ഉൾക്കൊണ്ടു സംസാരിക്കണം .കേട്ടോ . " ( ഓഡിയോ ആശയം മാറാതെ എഡിറ്റു ചെയ്തത്)

പ്രതികരണങ്ങൾ 

*നിങ്ങൾ പറഞ്ഞതാ അതിന്റെ സത്യം,... നന്ദി

*വസ്തുത ഉണ്ടല്ലോ ചർച്ച ചെയ്യേണ്ട വിഷയം തന്നെ അല്ലെ എല്ലാവരും ഒന്ന് ചിന്തിക്കുക
*എന്തായാലും കേൾക്കാൻ രസമുണ്ട്

*ഹരിയെ,,മതിയായോ.രമേശാ കേട്ടോ.കുറെ നല്ല സതൃവും

******************************************************************************

കുറച്ചു  സത്യമെന്നു പ്രത്യക്ഷത്തിൽ തോന്നിക്കുന്ന കുറെ ആശയങ്ങളാണ് ഈ പ്രതികരണത്തിലുള്ളത് .ദുരന്ത നിവാരണ രീതികളുമായി യാതൊരു ബോധവുമില്ലാത്ത ഒരാളിന്റെ പ്രതികരണങ്ങൾ ആണ് മിക്കതും .
എന്നാൽ അവ സൂക്ഷ്മ ചിന്ത അർഹിക്കുന്നുണ്ട് .

ഒന്ന് -ഇപ്പോഴുള്ള ഉപജീവന മാർഗം നഷ്ട്ടപ്പെടുന്നതിന്റെ വേവലാതികൾ കാണാം .
മറ്റൊന്ന് -പരിസ്ഥിതിവാദം മറ്റാർക്കോ പറഞ്ഞിട്ടുള്ളതാണ് എന്ന നിലപാട് .

മറ്റൊന്ന് -കരിങ്കല്ലും ചെങ്കല്ലും ഒക്കെ ഒരിക്കലും തീരാത്ത നിധികളായി മലയോരത്തു എല്ലാക്കാലത്തും ബാക്കി നിൽക്കും എന്ന തെറ്റിദ്ധാരണ .

വേറൊന്നു -റോഡും വീടുകളും എങ്ങിനെയാണ് പണിതതെന്നു ഓർമയില്ലാത്തവരാണ് പരിസ്ഥിതി സമരത്തിന് ഇറങ്ങുന്നത് എന്ന മുൻധാരണ .

".പ്രകൃതിയിൽ പല വിസ്ഫോടനവും ഉണ്ടാകും .അതൊക്കെ സഹിക്കാൻ പറ്റുന്നവര് സഹിക്കുക .അതിജീവിച്ചെ  പറ്റൂ" ഈ വിസ്ഫോടനങ്ങ ൾ പലതും  അശാ സ്‍ത്രീയമായ പ്രകൃതി ചൂഷണം കൊണ്ടാണെന്നും  മനുഷ്യന്റെ അത്തരം ഇടപെടലുകൾ കുറക്കുമ്പോൾ ദുരന്ത സാധ്യത കുറക്കാൻ കഴിയുമെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് . ദുരന്ത നിവാരണത്തിന്റെ ബാലപാഠങ്ങൾ അറിയാത്തതിന്റെ പ്രശ്‌നം സമൂഹത്തിൽ പലർക്കുമെന്നപോലെ  ഈ പ്രാസംഗികനുണ്ട് .ഇയാളും ഇയാളെ പിന്തുണക്കുന്നവരും ദുരന്ത നിവാരണത്തിന്റെ ബാലപാഠങ്ങൾ പഠിക്കാനുണ്ട് .

കോൺക്രീറ്റു സൗധങ്ങൾ നിർമിച്ചവരെല്ലാം അതിൽ സുഖിച്ചു കഴിയുകയാണെന്ന പൊതുധാരണയിൽ നിന്നാണ് ഇദ്ദേഹം അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നത് .ലോണിന്റെ ബാധ്യത ഒരു ഭാഗത്തു .കെട്ടിടത്തിന് അകത്തുള്ള ഉഷ്ണം ഒരു ഭാഗത്തു .അപ്രതീക്ഷിതമായി  വരുന്ന  റിപ്പയറുകളും അനുബന്ധചിലവുകളും മെയിന്റൻസു ചെലവും ഒരു ഭാഗത്തു .പ്രളയം ,ഉരുൾപൊട്ടൽ ഇതൊക്കെ വരുന്പോൾ എല്ലാം കൂടി ഇടിഞ്ഞു തലയിൽ വീഴുമോ എന്ന പേടി വേറെ .വലിയ വീടൊക്കെ ഉണ്ടാക്കിയിരിക്കുവല്ലേ ,കാശു കാണും എന്ന വിചാരത്തിൽ വരുന്ന കള്ളന്മാരെക്കുറിച്ചും സാമ്പത്തിക  സഹായ അഭ്യർത്ഥനകളെക്കുറിച്ചുമുള്ള ആശങ്ക വേറെ .സുഹൃത്തുക്കളെ ,താമസിക്കുന്നത് കുടിലിലായാലും കൊട്ടാരത്തിലായാലും  ആവശ്യത്തിന് മനപ്രയാസം എല്ലാവർക്കും കാണും .അങ്ങിനെയൊരു മനുഷ്യൻ ഇനി കോറകളെ കുറിച്ചും അവ വരുത്താനിടയുള്ള ദുരന്തങ്ങളെ കുറിച്ചും പറയാനും പ്രസംഗിക്കാനും പാടില്ല എന്നൊക്കെ പറയുന്നത് യാഥാർഥ്യ ബോധത്തോടെയല്ല .

മെക്കാഡം റോഡ് നിർമ്മാണം നടത്തുമ്പോൾ കരിങ്കല്ല് ഉപയോഗിച്ചോ ,മണൽ ഉപയോഗിച്ചോ എന്നൊക്കെ  നമ്മൾ അഭിപ്രായം പറഞ്ഞിട്ടാണോ അവ ഉപയോഗിച്ചത് ? ഒരു കാലഘട്ടത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട നിർമ്മാണരീതികൾ അതാതുകാലത്തെ ഭരണ സംവിധാനത്തിന്റെയും എൻജിനീ ർ മാരുടെയും അംഗീകാരത്തോടെ നടപ്പിലാക്കപ്പെട്ടവയാണ് .അതിനു ഏതെങ്കിലും വ്യക്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല .അത് കൊണ്ടു അക്കാലത്തു ജീവിച്ച വ്യക്തികളാരും പരിസ്ഥിതി സംരക്ഷണം,ദുരന്ത നിവാരണം   തുടങ്ങിയ വിഷയങ്ങളെ  കു റിച്ചു സംസാരിക്കേണ്ട എന്ന നിലപാട് തെറ്റാണു .

ചെലവ് കുറഞ്ഞ സമ്പ്രദായത്തിൽ ഒരു വീട് ( അധികം ചെങ്കല്ല് ,കരിങ്കല്ല് ഒന്നും ഉപയോഗിക്കാതെ  ) പണിഞ്ഞു തരാൻ കോസ്റ്റു  ഫോഡ് അടക്കമുള്ള ഏജൻസികളെ സമീപിച്ചു സഹായം കിട്ടാത്ത അവസരത്തിലാണ് ഞാൻ കരുവഞ്ചാലിലുള്ള ഒരു ബിൽഡറുടെ സഹായം തേടിയത് ,അവർ ഉപയോഗിക്കുന്ന നിര്മ്മാണരീതിയും എൻ്റെ അഭിപ്രായത്തിലുള്ള ഡിസൈനിലുമാണ് വീട് പൂർത്തിയാക്കിയത് .ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചിട്ടുണ്ട് .ഏത് ക്വാറിയിൽ നിന്നാണ് ഇത് കൊണ്ട് വന്നത് എന്നത് ബിൽഡർക്കു മാത്രമേ അറിയൂ.ഈ അവസ്ഥ സമ്മതിച്ചു കൊണ്ട് തന്നെ ഞാൻപറയുന്നു .പരിസ്ഥിതി ദുർബല പ്ര ദേ ശങ്ങളിൽ  ഇനിയും ക്വാറി  പ്രവർത്തനം നിയന്ത്രിക്കുക തന്നെ വേണം .വീട് നിർമാണ രീതികളിലും റോഡ് നിർമാണ രീതികളിലും കാലാനുസൃതമായ മാറ്റങ്ങൾ വേണ്ടിവരും .എല്ലാ സ്ഥലങ്ങളിലും കോൺക്രീറ്റു  വീട് ഇനി സാധ്യമല്ല താനും .


പ്രളയകാലത്തു നേരത്തെ സൂചിപ്പിക്കപ്പെട്ട വലിയ വീടുകളും പള്ളികളും സ് കൂളുകളും അമ്പലങ്ങളും കമ്മ്യൂണിറ്റിഹാളുകളും ഒക്കെ പലയിടങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങൾ ആയി മാറുന്നതും സമൂഹം മുഴുവൻ ഉപയോഗപ്പെടുത്തുന്നതും നമ്മൾ കണ്ടതാണ് .സഹകരണ മനോഭാവമാണ് വേണ്ടത് .ആളുകളെ  പാവപ്പെട്ടവരെന്നുംഅല്ലാത്തവരെന്നും  കോൺക്രീറ്റ് വീട് നിർമിച്ചവരും നിർമിക്കാത്തവരെന്നും സമർത്ഥമായി വേർതിരിച്ചു കയ്യടി നേടാനുള്ള ശ്രമമാണ് പ്രസംഗത്തിൽ .

1921 നു ശേഷം ഇപ്പോൾ മാത്രം എന്ന രീതിയിൽ പ്രളയത്തെ നിസ്സാരവൽക്കരിക്കുന്ന  രീതിയാണ് .കാലാവസ്ഥ വ്യതിയാനവും അതെ തുടർന്ന് തുടരെ ആവർത്തിക്കുന്ന അമിതമായ മഴപ്പെയ്ത്തും അതേത്തുടർന്നുള്ള പ്രളയവും ഉരുൾപ്പൊട്ടലും പുതിയ പ്രവണതകൾ ആണ്.പണ്ടുണ്ടായതല്ല .

എതിരഭിപ്രായമുള്ളവർ  വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ  പോയി താമസിക്കാൻ പറയുന്നത് തന്നെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും തൻ പ റയുന്നതു മാത്രം ശരിയെന്ന അഹങ്കാരവുമാണ് .ചന്ദ്രനിൽപ്പോയി താമസിക്കാനും പാകിസ്താനിലേക്ക് പോകാനും ഒക്കെ പറയുന്ന ഒരു അന്തർധാര ഈ പരിഹാസത്തിനു പുറകിൽ സജീവമാണ് .

ക്വാറിയിങ്    നിയന്ത്രിക്കണം  എന്നത് കപട പരിസ്ഥിതി വാദമല്ല .കേരളത്തിലെ ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് .  നിർമ്മാണ  രീതികളിൽ മാറ്റം  അനിവാര്യമാണ് . അതിനുബന്ധമായി  തൊഴിൽ മാർഗങ്ങളിലും  മാറ്റം വേണ്ടി വരും .ദുരന്ത നിവാരണ രീതികൾ  ഉണ്ട്  എന്ന യാഥാർഥ്യം ഉൾക്കൊണ്ട് സംസാരിക്കണം എന്ന് തന്നെയാണ് പറയാനുള്ളത് .












































No comments: