Sunday 15 December 2019

പഠനവൈകല്യങ്ങൾ ഉള്ളവരിലെ ഭാഷാപ്രശ്നങ്ങൾ

പഠനവൈകല്യങ്ങൾ ഉള്ളവരിലെ ഭാഷാപ്രശ്നങ്ങൾ     എന്ന   വിഷയത്തിൽ സത്യപാലൻ സാറിന്റെ ക്‌ളാസ് മികച്ച ഒരു അനുഭവമാണ്. .പ്രധാന വസ്തുതകൾ എല്ലാം മെച്ചപ്പെട്ട  ഉദാഹരണങ്ങളിലൂടെ സ്ലൈഡുകൾ  ഉപയോഗിച്ച്      വിശദമായി അവതരിപ്പിച്ച ശേഷം അവസാന മണിക്കൂറിൽ ടെക് സ്റ്റിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തി വിട്ടുപോയ ചിലതു കൂടി വിശദീകരിച്ചാണ് ക്ലാസ് മതിയാക്കുന്നത് .അതിനു ശേഷം 10 മിനിറ്റുകൊണ്ട് ഓർമ്മയിലുള്ള പ്രധാനവസ്തു തകൾ പഠിതാക്കളെ രണ്ടോ മൂന്നോ റൌണ്ട്  എടുത്തു  കൊണ്ട് പറയിപ്പിക്കുകയും അവർക്കു വിട്ടുപോയത് സാർ  ഓർമ്മിച്ചു കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്  മാതൃകാപരമായ ഉപസംഹാര രീതിയാണ് .എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും  കൊണ്ടുള്ള പ്രസന്റേഷൻ .കൊച്ചു കൊച്ചു കഥകളിലൂടെയുള്ള വിശദീകരണം .
   
            ശാസ്ത്രീയമായ അറിവിൻ്റെയും മാനവികതയുടേയും   ധീരതയാർന്ന പ്രഖ്യാപന ങ്ങളാണ്   അദ്ദേഹം അവതരിപ്പിക്കുന്ന ഉദാഹരണങ്ങൾ  എന്നതാണ് എന്നെ ആകർഷിച്ച മറ്റൊരു  പ്രത്യേകത .നോം ചോംസ്കിയുടെ    universal language theory ഓര്മപ്പെടുത്തിയും  genetic science ന്റെ  ഏറ്റവും പുതിയ അറിവുകൾ  ചേർത്തു വെച്ചും  നമ്മളെല്ലാം-ആദിവാസിയും നമ്പൂതിരിയും മറ്റു പല ജാതി മത വിഭാഗ ങ്ങ ളിൽപ്പെട്ടവരും-ആഫ്രിക്കൻ പൈതൃകമുള്ള    ഒരേ കുടുംബാംഗങ്ങൾ ആണെന്നും അതുകൊണ്ട് തന്നെ  ഭാഷയുടെ പൊതുഘടകങ്ങൾ എല്ലാ മനുഷ്യരുടെയും തലച്ചോറിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും സമർത്ഥിച്ചു കൊണ്ടാണ് തുടങ്ങിയത് തന്നെ .സംസ്‌കൃതത്തിലും മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാശാസ്ത്രപരമായി  അദ്ദേഹത്തിനുള്ള ആഴത്തിലുള്ള അറിവ് ഉചിതമായി സംസ്‌കൃതത്തിലുള്ള പദങ്ങളും ശ്ലോകങ്ങളും  ഉദാഹരണമായി അവതരിപ്പിക്കുന്നതിനും ക്‌ളാസ്സ് ഭാഷാപ്രേമികൾക്കും രസകരമായി മാറ്റുന്നതിനും ഉപകരിക്കുന്നു .രണ്ടുമണിക്കൂർ ക്‌ളാസ്സിനു ശേഷം അദ്ദേഹം തന്ന അഞ്ചു മിനിട്ടു പ്രവർത്തനം ചെറുസംഭാഷണങ്ങൾ  ഉൾപ്പെടുന്ന ഒരു കഥയോ വിവരണമോ റിവ്യൂ  യോ തയ്യാറാക്കാനായിരുന്നു .പിന്നീട് നടന്ന ക്‌ളാസിൽ ഈ രചനകൾ ഭാഷാപ്രയോഗത്തിൻറെ  form / content / context / use  എന്നീ ഘടകങ്ങൾ ക്കുള്ള ഉദാഹരണങ്ങ ളായി വ്യാഖ്യാനിച്ചതും അതി സമർത്ഥമായ ഒരു അധ്യയന തന്ത്രമായി.ഈ രചനകളെ കോർത്ത് പിന്നീട് ഒരു സമാഹാരം പ്രസിദ്ധീ കരിക്കുന്നതിനുള്ള സൃഷ്ടിപരമായ ഒരു പ്രവർത്തനമായി തൻ്റെ ക്‌ളാസ്സിനെ മാറ്റാനും  സാറിനു കഴിയുന്നു . കുട്ടികളുടെ പഠനവൈകല്യങ്ങൾ മെച്ചപ്പെടുത്താൻ ഭാഷാശാത്രപരമായ ഉൾക്കാഴ്ചയോടെ അടിസ്ഥാനത്തിൽ നടത്താവുന്ന ഇടപെടലുകൾക്ക് (interventions) വിശദീകരണവും മാതൃകകളും (montissori method ഉൾപ്പെടെ ) തന്നുകൊണ്ടാണ് ക്‌ളാസ്സു പൂർത്തിയാക്കിയത് എന്നതും ശ്രദ്ധേയമായി തോന്നി .പഠിതാക്കളെ ആറു മണിക്കൂർ നേരം വിഷയത്തിൽ ശ്രദ്ധി പ്പിച്ചു നിർത്തിയ  ഈ  ക്‌ളാസ്      സത്യപാലൻസാറിൻറെ അനുഭവസമ്പത്തിനും പ്രാ ഗൽഭ്യത്തിനും മികച്ച പാഠ്യ  ആസൂത്രണത്തിനും തെളിവാണ് .   കുട്ടികളുടെ പഠനവൈകല്യങ്ങളുടെ പരിഹാരശ്രമങ്ങൾക്ക് ഈ ക്‌ളാസ്സ്‌ പകർന്നു തന്ന അറിവ് സ്വാംശീകരിച്ചു നന്നായി ഉപയോഗിക്കുക എന്നത് ഇനി നമ്മുടെ കർത്തവ്യമാണ് .

Wednesday 11 December 2019

ബസ് ഷെൽട്ടർ ശുചീകരണം 03/12/2019

എല്ലാ  ബസ് ഷെൽട്ടറുകളും  ശുചീകരിക്കേണ്ട  സമയമാണ്  . 

മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകരുടെ നേതൃത്വത്തി ൽ കഴിഞ്ഞ  ഞായറാഴ്ച  ( 2019 ഡിസമ്പർ 1 ) നടന്ന  കൊട്ടയാട് കവല ബസ് ഷെൽട്ടർ ശുചീകരണം ഗ്രാമപഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു.
സ്‌കൂളുകൾ പോലെ തന്നെ ശുചിയാക്കിയി ടേണ്ട ഇടങ്ങളാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും .നമ്മുടെ കുഞ്ഞുങ്ങൾ മതിമ റന്നിരിക്കുന്ന  ഈ സ്ഥലങ്ങൾ പലതും പാമ്പിനു വന്നു കൂടാനും സൗകര്യമാണ് .പലതരം പാമ്പുകൾ പുറ ത്തിറങ്ങുന്ന  കാലവും ! ഒരു ജീവൻ കൂടെ കളയാൻ കാത്തിരിക്കണോ ?




ഫിൻലൻഡ്‌-ലോകത്തിലെ ഏറ്റവും മികച്ച യുവത

.............. മതങ്ങളാണ് എല്ലാ നാശത്തിനും കാരണം- forwarded by Benny Sebastian

കേരളത്തേക്കാൾ പത്തിരട്ടി വലിപ്പവും കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യയും മാത്രമുള്ള ഒരു രാജ്യമാണ് ഫിൻലൻഡ്‌. അവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ആറു വയസ്സുവരെ അവിടുത്തെ കുട്ടികൾ പഠിക്കുന്നില്ല. പ്രീസ്‌കൂൾ ആരംഭിക്കുന്നത് ആറുവയസ്സ് പൂർത്തിയാകുമ്പോഴാണ്. കളിയൊക്കെ നിർത്തി കാണാപ്പാഠം പഠിക്കുന്നതിന്റെ പിഎച്ഛ്ഡിക്ക് ജോയിൻ ചെയ്യണ്ട സമയത്താണ് ഇതെന്നു ഓർത്തോളണം. കൗമാരം കഴിയുന്നതുവരെ പരീക്ഷകൾ ഇല്ല, ഹോംവർക്കുകൾ തീരെയില്ല(ഹെന്ത്?!!) പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിൽ ഒരേയൊരു പരീക്ഷ മാത്രം, നിർബന്ധിത പരീക്ഷകൾ 16 വയസ്സിനു ശേഷം മാത്രം(എന്നെയങ്ങ് കൊല്ല്, പരീക്ഷയില്ലാതെ പഠിക്കാനോ?!) വിദ്യാഭ്യാസം മുഴുവനായും സർക്കാർ നിയന്ത്രണത്തിൽ, യൂണിവേഴിസിറ്റി തലംവരെ സമ്പൂർണ സൗജന്യവിദ്യാഭ്യാസം!!

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മനക്കട്ടിയുള്ളവർ മാത്രം വായിക്കുക.

എന്നിട്ടും ലോകത്തിലെ ഏറ്റവും മികച്ച യുവതയെ വാർത്തെടുക്കുന്ന രാജ്യമായി ഫിൻലൻഡ്‌ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു. മതപരമല്ലാത്ത സ്വൈര്യജീവിതത്തിനു ഏറ്റവുംകൂടുതൽ പിന്തുണകിട്ടുന്ന മനഃസമാധാനത്തിന്റെ രാജ്യമായി അവർ മാറുന്നു. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനെസ്സ് ഇൻഡക്സിൽ തുടർച്ചയായി അവർ ഒന്നാംസ്ഥാനം നിലനിർത്തുന്നു. ഏറ്റവും സത്യസന്ധതയുള്ള ജനസമൂഹമായി അവർ മുന്നേറുന്നു. മൂന്നാമത്തെ തവണയും ഒരു പെണ്ണ് അവരുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി അവരുടേതാകുന്നു.

നിയുക്ത പ്രധാനമന്ത്രി സാന്നാ മാറിനോട് നിങ്ങൾ ചോദിക്കുന്നു, ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയായി നിങ്ങൾ മാറാൻ പോവുകയാണ്, എന്ത് തോന്നുന്നു?

"ഞാൻ ഇതുവരെ എന്റെ ജൻഡറിനെ കുറിച്ചോ പ്രായത്തെ കുറിച്ചോ ചിന്തിച്ചിട്ടു പോലുമില്ല", അങ്ങനെ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ് അവർ വളർന്നുവരുന്നത്, അവർക്കതുകൊണ്ടു ഇതിലൊന്നും നമ്മളെ പോലെ ഞെട്ടാനോ അത്ഭുതപ്പെടാനോ കഴിയുന്നില്ല. പുവർ ഗയ്‌സ്!

ജനിക്കുമ്പോൾ മുതൽ മത്സരിക്കാനും ലിംഗപരമായും മതപരമായും ജാതിപരമായും വേർതിരിയപ്പെടാനും മാത്രം പരിശീലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെയൊക്കെ ജീവിതം ഞെട്ടാനിനിയും ബാക്കി.
Courtesy