കുന്നുകൾ എന്ന പുസ്തകം വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് കൂടുതലും മനുഷ്യ പ്രവർത്തനങ്ങൾ കൊണ്ടാണ് കുന്നിൻറെ നാശം ഉണ്ടാകുന്നത് എന്നാണ്.ഇതിനെക്കുറിച്ച് എല്ലാമാണ് കുന്നുകൾ എന്ന നോവലിൽ ഭാസ്കരൻ വെള്ളൂർ പറയുന്നത് .കുന്നിടിക്കുന്നത് തടയുന്നതിന് പ്രാധാന്യം കൂടുതൽ നൽകിയത് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ജനങ്ങളാണ് ആണ്. അവിടെയുള്ള ആളുകൾ കുന്നിടിക്കലിനെതിരെ സമരം നടത്തിയിട്ടുണ്ട് .കുന്നുകൾ ഉണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ നല്ലപോലെ ജലം സംഭരിക്കാൻ കഴിയുകയുള്ളൂ .കുന്നുകളിൽ ധാരാളം മൃഗങ്ങൾ , പക്ഷികൾ ജീവജാലങ്ങൾ എന്നിവ കഴിഞ്ഞുകൂടുന്നു. കുന്നുകൾ ഇടിച്ചുനിരത്തി യാൽ ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാകുമെന്നാണ് ഭാസ്കരൻ വെള്ളൂർ പറയുന്നത് .അതുകൊണ്ടുതന്നെ കുന്നുകൾ ഇടിക്കരുത്. ഭൂമിയെ സംരക്ഷിക്കുക എന്നാണ് എനിക്കും പറയാനുള്ളത് ._ ജിയൂഷ് വിജു
No comments:
Post a Comment