Monday 28 October 2019

പാവങ്ങൾ- ഒരു വായനക്കുറിപ്പ്

 ആരും കുറ്റവാളികളായി ജനിക്കുന്നില്ല--അനശ്വര രാജൻ -
( പാവങ്ങൾ എന്ന നോവലു മായി ബന്ധപ്പെട്ട  ഒരു വായനക്കുറിപ്പ് )


പ്രശസ്തനായ ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസ കാരനും ആയിരുന്ന വിക്ടർ ഹ്യൂഗോയുടെ അതിമനോഹരമായ നോവലാണ് പാവങ്ങൾ. ഇത് വിവർത്തനം ചെയ്തിരിക്കുന്നത് നാലപ്പാട്ട് നാരായണമേനോൻ ആണ് .ഇത്  ലോക ക്ലാസിക് ആണ് . ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മനുഷ്യത്വപരമായ നോവലുകളിൽ ഒന്നാണ് പാവങ്ങൾ .നമ്മൾ
പണ്ട് വായിച്ചിട്ടുള്ള ജീൻവാൽജിനും മെത്രാനും എന്ന കഥ   ഇതിന്റെ തുടക്കത്തിലുള്ളതാണ്. പതിനേഴാം   നൂറ്റാണ്ടിലെ ഫ്രാൻസിലെ യഥാർത്ഥ മുഖം ഈ നോവലിൽ കാണാം .പെങ്ങളുടെ മകളുടെ വിശപ്പുമാറ്റാനായി ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന് നീണ്ട 19 വർഷം ജയിലിൽ കിടന്ന കഥാനായകൻ .അദ്ദേഹം എം പട്ടണത്തിലെ മെത്രാന്റെ  സ്നേഹപരമായ ഇടപെടലോടെ മറ്റൊരാൾ ആകുന്നു .പിന്നീട് കഥാനായകൻ പിന്നീട്  രജനീ കഥാപാത്രത്തെ പോലെ ജനപ്രിയൻ ആവുന്നുണ്ട്. എങ്കിലും വളരെ പെട്ടെന്ന് വീണ്ടും നിയമത്തിന് നൂലാമാലകളിൽ പെടുന്നു .പക്ഷേ ഇതിനിടയിൽ മഞ്ഞുതുള്ളിപോലെ കൊസത്ത് എന്ന് ഒരു പെൺകുട്ടി കടന്നു വരുന്നു.കഥാനായകനായ ജീൻവാൽജിൻ പിതൃനിർവിശേഷമായ സ്നേഹത്തോടെ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നു .അതിനിടയിൽ വില്ലൻ രാവിലെ ഴാവേർ , തേനാർദിൻ , എപിനൈൻ , മ രി യൂസ് അതിനിടയിലെ കോടതി , ഒളിച്ചോട്ടങ്ങൾ ,അവസാനം മറവി യുടെ അന്ധത ... ഇങ്ങനെ പോകുന്ന രസകരമായ വിവരണത്തെക്കുറിച്ച് എത്ര പറഞ്ഞാലും അധികമാകില്ല.  ഇങ്ങനെ പോകുന്ന ഈ കഥയുടെ സാരം എന്നു പറയുന്നത് ആരും കുറ്റവാളികളായി ജനിക്കുന്നില്ല എന്ന് തന്നെയാണ് സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത് .നിയമങ്ങൾ കൊണ്ടോ ശിക്ഷകൾ കൊണ്ടോ കുറ്റവാളികളിൽ നന്മകൾ വീണ്ടെടുക്കാൻ ആവില്ല .മാപ്പും സാന്ത്വന വചനങ്ങളുമാണ് അവയെക്കാൾ ഫലപ്രദമെന്ന് ലോകത്തെവിടെ ലോകത്തെ ബോധ്യപ്പെടുത്തിയ  നോവലാണ് പാവങ്ങൾ .എന്നിട്ടും നിയമങ്ങളുടെയും ശിക്ഷകളുടെയും ഇത്തിരിവട്ടത്തിൽ കുരുങ്ങി കിടക്കുകയാണ്  മനുഷ്യർ .ഇല്ല ,ഇനി എത്ര പറഞ്ഞാലും ഈ കഥയുടെ സാരം എഴുതി തീരുകയില്ല .ഈ      നോവൽ വായിച്ചില്ലെങ്കിൽ നിങ്ങളുടെ വായനാനുഭവം പൂർണമാവില്ല ,തീർച്ച . ....

-അനശ്വര രാജൻ - typed and edited by CKR

No comments: