Friday 12 April 2019

പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കേണ്ടതാണെന്ന്


പ്രകൃത്യുപാസകൻ ജയേഷ് പാടിച്ചാലിന്റെ നേതൃത്വത്തിൽ പ്രകൃതി ഫോട്ടോ പ്രദർശനവും അദ്ദേഹം നിർമിച്ച പള്ളം എന്ന ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചർച്ചയും ടി ടി ഐ കണ്ണിവയലിൽ അദ്ധ്യാ പക വിദ്യാർത്ഥികൾക്കുള്ള റസിഡൻഷിയൽ ക്യാംപിൽ വെച്ച് നടന്നപ്പോൾ ( 08 /03/2019)

 ടി ടി ഐ കണ്ണിവയലിൽ ചെയ്‍ത പ്രസംഗം -പൂർണരൂപം

ജയേഷ് പാടിച്ചാൽ എന്ന ചെറുപ്പക്കാരൻ എടുത്ത ഫോട്ടോകളുടേയും അദ്ദേഹം സംവിധാനം ചെയ്ത ഒരു ഡോക്യൂമെന്റ റിയുടേയും പ്രദർശനത്തെ പിൻപറ്റിയുള്ള ഒരു ചർച്ചയാണ് അദ്ധ്യാപക വിദ്യാർത്ഥികളുടെ ഈ റസിഡൻഷ്യ ൽ ക്യാമ്പിൽ ഇപ്പോൾ നടക്കുന്നത് .ഇതിന്റെ ഒരു പ്രത്യേ കത ജയേഷ് ഒരു ധനാഗമ മാർഗമായല്ല ഈ പ്രോഗ്രാമിനെത്തിയത് എന്നതാണ് .ഇ ത് അദ്ദേഹത്തിന് ഒരു ജീവിതരീതിയാണ് .പ്രകൃതിയിലെ ദൃശ്യങ്ങൾക്ക് കാവൽ നിൽക്കുകയും അവയുടെ മുഗ്ദ്ധ ഭാവങ്ങൾ ക്യാമറയിൽ പകർത്തുകയും പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കേണ്ടതാണെന്ന് സന്ദേശമുണർത്തുന്ന അര മണിക്കൂറോളം ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി നിർമിച്ചു അത് പ്രദർശനത്തിന് എ ത്തിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .അധ്യാപക വിദ്യാർത്ഥികൾക്ക് പല വിധ ത്തിൽ ജയേഷ് പ്രസക്തനാകുന്നുണ്ട് .

ഏഴു വർഷത്തോളം നായാടി ആയി മൃഗങ്ങളെ കൊന്നൊടുക്കി ഷാർപ് ഷൂട്ടർ ആയി സ്വയം അഹങ്കരിച്ചിരുന്നു താനെന്നു ജയേഷ് തന്നെ ഇവിടെ പറഞ്ഞിട്ടുണ്ട് .അപ്പോൾ ഇത് വാല്മീകിയുടേതിന് തുല്യമായ ഒരു വീണ്ടെടുപ്പാണ്‌ .കാരുണ്യത്തിന്റെ ലോകത്തേക്കു പുതു തലമുറയെ വീണ്ടെടുക്കുക എന്നത്‌ നമ്മുടെ ക്‌ളാസ്സു മുറികളിൽ സാധ്യമാവേണ്ടതുണ്ട് .ആ പ്രക്രിയ തുടങ്ങി വെക്കു ന്നതിന്‌ അതിനു ഈ ഡോക്യുമെന്ററി ഉപകരിക്കും .
1807 ൽ എഴുതപ്പെട്ട ദ് റെയിൻബോ (THE RAINBOW by William Words worth) എന്ന കവിതയിലേക്കാണ് ജയേഷിന്റെ ജീവിതം എന്നെ കൂട്ടികൊണ്ടു പോകുന്നത് .ഈ കവിത ആറാം തരത്തിലും എട്ടാംതരത്തിലുമൊക്കെയായി പലതവണ ക്ലാസ്സ്മുറികളിൽ എനിക്ക് ചർച്ച ചെയ്യേണ്ടി വന്നിട്ടുണ്ട് .വളരെ കുറച്ചു വരികളെ ഉള്ളൂ എങ്കിലും ആഴത്തിൽകിടക്കുന്ന ആശയങ്ങളുടെ മണിമുത്തുകൾ ഈ കവിതയുടെ ഒരു പ്രത്യേ കതയാണ്‌ .നിങ്ങളിൽ ചിലർക്കെ ങ്കിലും ഈ കവിത അറിയാമായിരിക്കും .വാൾഡൻ എന്ന തന്റെ പുസ്തകത്തിലൂടെയും സ്വജീവിതത്തിലൂടെയും തോറോ എന്ന തത്വചിന്തകനിലൂടെ പതിനെട്ടാം നൂറ്റാണ്ടിൽ സജീവമായ പ്രകൃതി ജീവനത്തിന്റേതായ ഒരു ചിന്താധാര ഈ കവിതയെ വ്യതിരിക്തമാക്കുന്നുണ്ട് .പ്രകൃതിയെ ദൈവമായിക്കാണുന്ന ,മഹത്വവൽക്കരിക്കുന്ന ഒരു ജീവിതരീതി പലപ്പോഴും പ്രയോഗികമല്ല എന്ന് പുച്ഛിക്കപ്പെടുന്നതു മാണ് .എന്നാൽ വേർഡ്‌സ്‌ വർത്തും ബൈറനും ഷെല്ലിയും യേത്‌സുമൊക്കെ പ്ര കൃതിയെ മഹത്വവൽക്കരിക്കുന്ന ഒരു ശൈലി പിന്തുടർന്നിട്ടുമുണ്ട് .ഇന്നിസ് ഫ്രീ എന്ന ശാന്തത യിലേക്ക് ഒരുനാൾ മടങ്ങാനും അവിടെയൊരു കുടിൽ കെട്ടി ഇത്തിരി പയർ വിത്തുമിട്ട് കാട്ടു തേനീഈച്ചകളുടെ മൂളലുകലുമറിഞ്ഞു തൊട്ടടുത്തുള്ള കായലിലെ ഓളങ്ങളുടെ തിരയടി സംഗീതത്തിൽ മുഴുകിക്കഴിയാനുള്ള ഒരു നാഗരികന്റെ സ്വപ്‍നമൊക്കെ ക്ലാസ്സ്മുറിയിൽ പറഞ്ഞൊപ്പിക്കാനാകും .പക്ഷെ ദ് റെയിൻബോ എന്ന കവിത ചർച്ച ചെയ്യുമ്പോൾ നാച്ചുറൽ പയറ്റി എന്ന പദത്തിന് പ്രകൃതിയോടുള്ള ഭക്തി ഭാവം എന്നർത്ഥം പറഞ്ഞും പ്രകൃത്യുപാസകരായ ചില കവികളെ ക്കുറിച്ചു പറഞ്ഞും പെട്ടെന്നു മതിയാക്കേണ്ടി വരുന്ന സമ്പ്രദായത്തിന് ഒരു അറുതിയുണ്ടായിരിക്കുന്നു .മാതൃകകളായി ജ യേഷിന്റെയും എം എൻ  നസീറിന്റെയും  ഒക്കെ ജീവിതങ്ങളെക്കുറിച്ചു നമുക്ക് പറയാം .പ്രകൃതിയിൽ അലിഞ്ഞും പ്രകൃതിയെ ഉപാസിച്ചും ഇവരെടുത്ത ഫോട്ടോകളിൽ തെളിയുന്ന പ്രകൃതി ഭാവങ്ങൾക്കു മുന്നിൽ ഉള്ള ഒരു തീവ്ര ആരാധന നമുക്ക് തിരിച്ചറിയാം .ആ മനോഭാവമാണ് വേർഡ്‌സ്‌വത് പറയുന്ന നാച്ചുറൽ പയറ്റി.ഈ കഴിവ് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൂടെയുണ്ടാകണമെന്നാണ് കവിതയിലെ പ്രാർത്ഥന .അത്തരം കഴിവ് നമ്മളിൽ നിലനിൽക്കുന്നില്ലെങ്കിൽ നമ്മൾ മരിച്ചതിനു തുല്യമാണ് എന്നാണ് കവിയുടെ നിരീക്ഷണം .THE CHILD IS FATHER OF THE MAN എന്ന സുപ്രധാന നിരീക്ഷണം അർത്ഥവത്താകുന്നത് പ്രകൃതിയുടെ ദിവ്യസൗന്ദര്യം ഉൾക്കൊള്ളാനുള്ള ശിശുമനസ്സിന്റെ കഴിവ് മുതിർന്ന മനസ്സുകൾ പഠിച്ചെടുക്കേണ്ടതുണ്ട്  എന്നു മനസ്സിലാക്കുമ്പോഴാണ് .  എല്ലാ പച്ചപ്പുകളും കരിഞ്ഞു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ദർശനമാണ് മഹാകവി സൂചിപ്പിച്ചത് .നമ്മുടെ ക്ലാസ്സ്മുറികളിൽ ഈ  ഡോക്യൂമെന്ററിയും  ഫോട്ടോകളും ജയേഷിന്റെ ജീവിതവും അർത്ഥവത്തായ ഇത്തരം ചർച്ചകൾക്ക് വഴിതെളിക്കും  .

പള്ളം എന്ന ഡോക്യൂമെന്ററിയുടെ അവസാനഭാഗത്തു 2018  ലെ പ്രളയ ത്തിന്റെ ആഘാതങ്ങൾ ചർച്ചചെയ്യു ന്നിടത്തു നമ്മൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളൊക്കെ നമുക്ക് തന്നെ തിരിച്ചു കിട്ടിയ കാര്യം എടു ത്തുപറയുന്നുണ്ട് .എനിക്ക് ഓർമിപ്പിപ്പിക്കാനുള്ള കാര്യം ഭാവി അദ്ധ്യാപ കരെന്ന നിലയിൽ നിങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ നിർണായകമായ നിലപാടുകൾ  സ്വീകരിക്കാൻ കഴിയും എന്നതാണ് .പ്രസംഗമല്ല ,പ്രവൃത്തിയാണ് നമുക്കാവശ്യം .പ്ലാസ്റ്റിക് എറിയുന്നവർ തന്നെ അത് എടുത്തു മാറ്റാൻ തയ്യാറായാൽ അതിൽപരം ഒരു വിജയം വേറെയില്ല .2012- 13 കമ്പല്ലൂർ സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം ,ഭൂമിത്രസേനാ ക്ലബ് ,ജെ ആർ സി ക്‌ളബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചാൽ ശുചീകരണ യജ്ഞത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു .തേജസ്വിനീ നദിയിലേക്കു വെള്ളമെത്തിച്ചു കൊണ്ടിരുന്ന നാലു അരുവികളും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഞങ്ങൾ ശുചിയാക്കി .തങ്ങളുടെ സമീപത്തെ ചാലിൽ അറിയപ്പെട്ട ഓരോ പ്ലാസ്റ്റിക്കും എടുത്തു ശേഖരിച്ചു കഴുകി വൃത്തിയാക്കിയ ആ പ്രവർത്തനം പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം മാറ്റാൻ നാട്ടുകാരെ സഹായിച്ച ഒന്നായിരുന്നു .ഭാവിയിൽ അധ്യാപകരായി വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ സമാനമായ പ്രവർത്തനങ്ങൾ നടത്താനായി ക്ലബ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നാണ് എനിക്ക് പറയാ നുള്ളത് .അദ്ധ്യാപനം എന്നത് പകൽ പത്തു  മുതൽ നാലു മണി വരെ മാത്രം ചെയ്യേണ്ട ഒന്നല്ല .അത് ക്ലാസ്സ്മുറിയുടെ നാല് ചുവരുകളിൽ ഒതുങ്ങേണ്ട ഒന്നുമല്ല .സാമൂഹത്തെ മാറ്റാനുള്ള ഉപകരണമായി അദ്ധ്യാപനത്തെ തിരിച്ചറിയേണ്ടതുണ്ട്.
ഇവിടെ ഇന്ന് സംസാരിച്ചവരിൽ ഒരാൾ ജയേഷിനെ പ്രകൃതിയെ പ്രണയിക്കുന്ന ഒരാളായി വാഴ്ത്തിയിട്ടുണ്ട് .വളരെ കൃത്യമാണത് .അത്തരമൊരു പ്രണയം കൈമുതലായി ഉള്ളവരെ പ്രകൃതി തിരിച്ചും പ്രണയിക്കും .പ്രകൃതിയുടെ ആത്മാവിനെക്കുറിച്ചു ജയേഷ് സൂചിപ്പിച്ചു .പ്രകൃതിസ്നേഹം എന്നതാണ് തന്റെ മതമെന്നും .എന്റെ ഒരു അനുഭവം പറയാം .ആക്കച്ചേരി വനത്തിനുള്ളതിൽ അതിരാവിലെ പുള്ളിമാനുകളെ കാണാമെന്ന പ്രതീക്ഷയിൽ നിശ്ശബ്ദമായി പതുക്കെ ഒന്നന്നര മണിക്കൂർ വനത്തിൽ ഞാനും മക്കളും ഒരു ദിനം .മാനിനെ പോയിട്ട് ഒരു പുള്ളിനെ പോലും കാണാൻ പറ്റാതെ തിരിച്ചു നടന്ന് ഇളവെയിലിൽ തളർന്നു കാടിന്റെ നടുക്കുള്ള റോഡിൽ തണൽ  പറ്റി കാടിന്റെ പുറത്തേക്കു നോക്കി നിരാശയിൽ ഇത്തിരി ഇരുന്നു.ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ നിശ്ശബ്ദമായി പുറകിൽ  അഴകിന്റെ നിറച്ചാർത്തായി മൂന്നു പുള്ളിമാനുകൾ .മക്കളെ കാണിച്ചു കൊടുത്തു .ഒരു ഫോട്ടോ ക്ലിക്ക് ചെയ്യല് തുടങ്ങുമ്പോഴേക്കും അവ സ്ഥലം വിട്ടു .മറക്കാൻ പറ്റാത്ത സ്നേഹമാണ് കാടിനു.ഉള്ളിലുള്ള ഭംഗി മുഴുവൻ ഒന്നു കാണിച്ചു തന്ന പോലെ.

 കാടിന്റെ ആത്മാവിൽ നിറയെ സ്നേഹവും കാരുണ്യവുമാണെന്നും പ്രകൃതി ഒരു ദിവ്യശക്തിയാണെന്നും ക്ലാസ്സുകളിൽ പറയാൻ നിങ്ങൾക്ക് കഴിയട്ടെ .

 ഒരു കാര്യം കൂടി .പുതുതലമുറയോട്  സംവദിക്കാൻ ഈ ചിത്രങ്ങൾ ഏറ്റവും ഫലപ്രദമാണ് .ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ഫലപ്രദമാണ് .ചലിക്കുന്ന ചിത്‌ ത്രങ്ങൾ, ഡോക്യൂമെന്ററികൾ ഒക്കെ ഉചിതമായി ക്ലാസ്സ്മുറികളിൽ ഉപയോഗപ്പെടുത്തുക .മറ്റൊരു സംവിധാനമാ ണ് ബ്ലോഗുകൾ .http://savenaturesavemotherearth.blogspot.com/ എന്ന പേരിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളെ പൊലിപ്പിച്ചു കാണിക്കുന്ന ഒരു ബ്ലോഗ് ഞാൻ ചെയ്യുന്നുണ്ട് .നിങ്ങൾ എത്ര പേർക്ക് ഒരു ബ്ലോഗ് തയ്യാറാക്കാനറിയാം ? ഒരു അദ്ധ്യാപിക /അദ്ധ്യാപകൻ ഇപ്പോഴും അറിവ് പുതുക്കകയും നവമാധ്യമങ്ങളടക്കം പുതിയ സങ്കേതികകൾ സ്വായത്തമാക്കുകയും വേണം .ശരിയായ വിധത്തിൽ അറിവു കുട്ടികളിൽ എത്താൻ ഇത്തരം സംവിധാനങ്ങൾ എല്ലാം ഉപയോഗിക്കണം .ജയേഷ് ഒൻപതാം ക്ലാസ്സു വരെ മാത്രം പഠിച്ച ആളാണ് .നിങ്ങളുടെ ക്‌ളാസ്സിൽ ചില കുട്ടികളെങ്കിലും ജയേഷിനെ പോലെയുള്ളവരായിരിക്കും.സമവാക്യങ്ങളോ പദ്യങ്ങളോ മനഃപാഠമാകാൻ കഴിയാത്തവർ.താൽ പ്പര്യമില്ലാത്തവർ.പക്ഷെ അവർക്കു ക്രിയാത്‌മകമായി ചെയ്യാൻ കഴിയുന്ന മറ്റു പല മേഖലകളും കാണും .അത്തരത്തിലുള്ളവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ ക്ലാസ്സെടുക്കാൻ നമുക്ക് കഴിയണം .കഴിയട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് ,പ്രകൃത്യുപാസകനായ ജയേഷ് പാടിച്ചാലിനു ആശംസകൾ നേർന്നു കൊണ്ട് -