Wednesday 15 June 2022

സരിതാ പ്രശ്നവും സ്വപ്ന പ്രശ്നവും ഒരു പോലെയാണോ ?

അല്ല .

സരിതാ പ്രശ്നം സോളാർ പാനലുകൾ സ്ഥാപിക്കുമെന്ന് ഓഫർ നൽകി പണം വാങ്ങി പാനലുകൾ സ്ഥാപിക്കാതെ വഞ്ചിച്ചു എന്ന നിരവധി ഉപഭോക്താക്കളുടെ പരാതിയിലാണ് തുടങ്ങുന്നത് .

ഇങ്ങനെയുള്ള കമ്പനി തുടങ്ങാൻ വഴി വിട്ട സഹായം നൽകി എന്നതാണ് അന്നത്തെ മുഖ്യമന്ത്രിയുടെ  ഓഫിസിനു നേരെ ഉയർന്ന ആരോപണം .അന്നത്തെ മുഖ്യമന്ത്രിയുമായി സരിതക്കു അടുത്ത ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന റിപ്പോർട്ടുകളും ഫോട്ടോകളും പ്രസിദ്ധീകരിക്കപ്പെട്ടു .

കൂടാതെ സരിത തന്നെ ചില നേതാക്കൾക്ക് നേരെ ഉന്നയിച്ച ലൈംഗിക  ആരോപണങ്ങൾ വേറെയുമുണ്ടായി .അതിൽ നിരവധി രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെട്ടതായും ആരോപണം ഉണ്ടായി . 

എന്നിട്ടും അതേക്കുറിച്ചു പ്രാഥമിക അന്വേഷണം  ഉണ്ടായില്ല .

ഒട്ടേറെ ദിവസം നീണ്ടു നിന്ന പ്രതിപക്ഷ സമരത്തിന് ശേഷമാണ് ജുഡീഷ്യൽ അന്വേഷണത്തിന് യു ഡി എഫ് സർക്കാർ തയ്യാറായത് .


സ്വപന സുരേഷ് പ്രശ്നം U A E കോൺസുലേറ്റ് വഴി 22 തവണ സ്വർണ കള്ളക്കടത്തു നടന്നു എന്നുള്ളതാണ് . അതിൽ ഉൾപ്പെട്ട ഒരു പ്രതിയാണ് സ്വപ്ന .കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിൽ മുഖ്യമന്തിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി അവർ പരിചയത്തിലായിരുന്നു എന്നുമുണ്ട് .മുഖ്യ മന്ത്രിക്കു വേണ്ടിയാണ് കള്ളക്കടത്തു നടത്തു നടത്തിയത് സ്വപ്ന എന്ന് ആരോപണം  ഉന്നയിച്ച ഉടൻ തന്നെ ഇക്കാര്യത്തിൽ അന്വേഷണത്തിന് ഗവണ്മെന്റ് തയ്യാറായിട്ടുണ്ട് .3 ഏജൻസികൾ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണം  നടത്തി കോടതിയിൽ റിപ്പോർട്  കൊടുത്തു . മുഖ്യ മന്ത്രിക്കോ ഓഫീസിനോ കള്ളക്കടത്തിൽ പങ്കുള്ളതായി ബന്ധപ്പെടുത്താൻ കഴിയുന്ന  ഒരു തെളിവും അവർ കണ്ടെത്തിയിട്ടില്ല .മാത്രമല്ല , സ്വർണം ആര് കൊടുത്തയച്ചു ,എവിടെക്കുള്ളതായിരുന്നു എന്നും കണ്ടെത്താൻ ഈ ഏജൻസികൾ താല്പര്യം കാണിച്ചിട്ടില്ല .

മാത്രമല്ല പ്രതിയായ സ്വപ്നസുരേഷിനെ HRDSഎന്ന സ്ഥാപനത്തിൽ ജോലിക്കു നിറുത്തുകയും അതേ സ്ഥാപനത്തിന്റെ ഓഫീസിൽ വെച്ച് സ്വപ്ന  പത്ര സമ്മേളനം സംഘടിപ്പിക്കയും ചെയ്തു കാണുന്നു .


ഇനി പറയൂ ....സരിതാ പ്രശ്നവും സ്വപ്ന പ്രശ്നവും ഒരു പോലെയാണോ ?

അല്ല .

ആദ്യത്തേത് (സരിതാ പ്രശ്നം ) രാഷ്‌ട്രീയ ഭേ ദമില്ലാതെ ജനങ്ങളിൽ ചിലർ  ഉന്നയിച്ച  ഒരു  അഴിമതി ആരോപണം സർക്കാർ അന്വേഷണത്തിനും കൃത്യമായ നടപടികൾക്കും  തയ്യാറാകാത്തത് കൊണ്ട് പ്രതിപക്ഷത്തിന് പ്രക്ഷോഭം നടത്താനുള്ള   അവസരമായിതീർന്നതാണ്   .തീരുമാന ങ്ങൾ എടുക്കാൻ ഭരണാധികാരി വരുത്തിയ കാലതാമസവും അനര്ഹരായ ആളുകൾ ഭരണകേന്ദ്രത്തിൽ പിടിമുറുക്കുന്നതിൽഭരണാധികാരി  കാണിച്ച അശ്രദ്ധയുമാണ് പ്രശ്നം വഷളാക്കിയത് . 

രണ്ടാമത്തേത് (സ്വപ്ന പ്രശ്നം )കള്ളക്കടത്തു കുറ്റത്തിലെ യഥാർത്ഥ പ്രതികളിൽ നിന്നും ശ്രദ്ധ തിരിക്കാനും സരിത പ്രശ്നത്തിന്റെ പേരിൽ ഉണ്ടായ അവമതിക്കു തിരിച്ചടി നൽകാനും ലക്ഷ്യം വെച്ചു   ,ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഉന്നയിക്കുന്ന  ആരോപണങ്ങളാണ് .ഇതിൽ മൂന്ന് തലത്തിലുള്ള അന്വേഷണങ്ങളും പ്രതിപക്ഷ പ്രക്ഷോഭമില്ലാതെ തന്നെ ആരംഭിച്ചിട്ടുമുണ്ട് . പ്രാഥമിക അന്വേ ഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ മുഖ്യമന്ത്രിക്കോ എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടുമില്ല.


ചാനൽ ഉടമസ്ഥരുടെ താല്പര്യവും സത്യവും തമ്മിൽ ....?

 ചാനൽ ഉടമസ്ഥരുടെ താല്പര്യവും  ചാനലിലെ വാർത്തകളിൽ അവതരിപ്പിക്കപ്പെടുന്ന   സത്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് .  വിമർശനാൽമക വായന (CRITICAL READING) യെ ഗൗരവമായി എടുക്കുന്നവർ എല്ലാം ഇക്കാര്യം അംഗീകരിക്കുന്നുണ്ട് .അതിനാൽ നമുക്ക് മലയാള ടി വി ചാനലുകളുടെ ഉടമസ്ഥർ ആരൊക്കെ എന്ന് നോക്കാം . നിഷ്പക്ഷത അവകാശപ്പെടുന്ന ചാനലുകളെയാണ് പ്രത്യേകം പഠിക്കേണ്ടത് .

മലയാള മനോരമ - കണ്ടത്തിൽ വറുഗീസ് മാപ്പിള കുടുംബം ,( പ്രിന്റിങ് വ്യവസായം ,ടയർ കമ്പനി ) 

ചാനൽ / പത്ര കർമം : കോൺഗ്രസ് , കോർപ്പറേറ്റ്  നിലപാടുകളോടെ വാർത്തകൾ  ചമക്കുന്നു . 

READ MORE AT https://www.quora.com/Which-are-the-newspapers-in-Kerala-operated-or-supported-by-political-parties-or-religious-organisations

ഉദാ : "കറുപ്പ് പുറത്ത് " 

Kandathil Varghese Mappillai..Malayala Manorama Company is a private LLC corporation, owned by the Kandathil family, incorporated by Kandathil Varghese Mappillai at Kottayam in south-western Kerala on 14 March 1888.

Of this, the largest chunk of stake is held by the KM Cherian family, with 11.59 percent stake. Among others, PV Jacob family holds 7.89 percent stake, Mammen Varghese family 6.82 percent, Peter Philip 5.67 percent, and Mammen Philip 5.42 percent. Jayant Mammen Mathew holds 3.73 percent stake in the company



മാതൃഭൂമി - ശ്രെയംസ് കുമാർ (ഇപ്പോൾ ഇടതുപക്ഷം )17 %, 83% -383 സ്വകാര്യ വ്യക്തികൾ ( ഭൂരിഭാഗവും വലതുപക്ഷ കാഴ്ച്ചപ്പാടുള്ളവർ)  

ചാനൽ / പത്രം ചെയ്യുന്നത്കോൺഗ്രസ് , RSS നിലപാടുകളോടെ വാർത്തകൾ  ചമക്കുന്നു . 

ഉദാ : "കറുപ്പ് പുറത്ത് " 

Mathrubhumi is owned by Mathrubhumi Printing & Publishing Private Limited with 100% control. The share of Mathrubhumi Printing & Publishing Private Limited is divided amongst 384 individuals.
MP Veerendra Kumar and family owns 37.64% share of the company of which M V Shreyams Kumar, son of MP Veerendra Kumar holds 16.9% followed by M P Veerendra kumar who holds 6.3% share, M J Vijayapadman (First cousin of MP Veerendra Kumar) holds 4.78% share and his wife Namitha holds 2.62%, Mr. MK Vivek holds 3.47% share and MK Jinachandran father of Vijayapadman holds 3.49% share.

P V Chandran family owns 22.04% share of Mathrubhumi Printing & Publishing Private Limited. The shares are distributed among 9 members of the family of which major shareholders are Mr. PV Chandran (6.41% share) his brother P V Gangadharan (5.83% share) and P V Nidesh (5.80% share) son of P V Gangadharan. The remaining shares are split among other 6 members of the family.

40.36% share of Mathrubhumi Printing & Publishing Private Limited is split among other individual shareholders with less than 1% share.

ഏഷ്യാനെറ്റ് - ബി ജെ പി എം പി , മാധ്യമ കോർപറേറ്റ് മർഡോക്‌ (സ്റ്റാർ ചാനലുകൾ) -വ്യക്തമായും വലതുപക്ഷം 

Asianet News (formerly Asianet Global) is an Indian free-to-air Malayalam-language news channel owned by Asianet News Network. Asianet News Network operates as a subsidiary of Jupiter Entertainment Ventures (Jupiter Capital Ventures).[1] The channel is based in Thiruvananthapuram, Kerala.[2][3] Asianet News is currently one of the market leaders in the Malayalam television news sector.[4]

Frank P. Thomas is the Director and Group CFO of Asianet News Network (ANN),Manoj K Das is the current Managing Editor of Asianet News Malayalam Network and Kaushik Ghosh is the Chief Revenue Officer of Asianet News Network (ANN).[5] Rajesh Kalra is the Executive Chairman of Asianet News Network (ANN).[6] Rajeev Chandrasekhar, a Bharatiya Janata Party Member of Parliament in the Council of States from Karnataka, is the chairman of Jupiter Capital.[7] The company also owns the Kannada news channel Suvarna News[8] and is an investor in English news channel Republic TV.[9]

Malayalam general entertainment channels, AsianetAsianet Plus, and Asianet Movies, are wholly owned by Disney StarAsianet Digital Network are wholly owned by Asianet Satellite Communications (Cable TVBroadband & TeleshoppingConsumer ElectronicsOTTPay television & BroadcastingTelecommunication Company. And Asianet News Network channels, Asianet Satellite Communications Telecommunication Company, Asianet Star Communications channels use the brand-name and the "Asianet" logo

മീഡിയ വൺO. Abdurahman,   (കോര്പറേറ്റ് ,RSS വിരുദ്ധത , മത തീവ്രവാദം , വലതുപക്ഷത്തോട് പിന്തുണ)

Madhyamam Broadcasting Limited-

The company has 5 directors and 2 reported key management personnel.

The longest serving directors currently on board are Mohamed Abdussalam, Yaseen Ashraf Kallingal and Gopakumar Narayana Panickar who were appointed on 05 April, 2010. They have been on the board for more than 12 years. The most recently appointed directors are Valiyapeediakal Abu Abdulla and Ahamed Thottiyil, who were appointed on 24 September, 2012.

Mohamed Abdussalam has the largest number of other directorships with a seat at a total of 16 companies. In total, the company is connected to 16 other companies through its directors.


ന്യൂസ് 18 - മുകേഷ് അംബാനി ( കോര്പറേറ്റ് ,വലതുപക്ഷ പിന്തുണ )

News18 India is a 24x7 Hindi news channel. The channel is owned by the TV18 Broadcast Limited which is a subsidiary of Network18 Media and Investment Limited. The channel was acquired in 2006 from Dainik Jagran, a media group that today publishes the Hindi daily newspaper – Dainik Jagran. Initially the channel was renamed from Channel7 to IBN7. In November 2006, the channel was rebranded again and got its current name – News18 India. At present the channel is owned by Network18 Media and Investment Limited whose control is with Reliance Industries Limited. Network18 is one of India’s biggest media conglomerates with 53 channels out of which 20 are news channels and remaining 33 are entertainment channels.

The man behind Network18 is Mukesh Ambani, the thirteenth richest person in the world with a net worth of $ 50.4 billion. Mukesh Ambani is also the richest Asian in 2019 according to Forbes.(-http://india.mom-gmr.org/en/media/detail/outlet/news18-india/)

Dainik Jagran observed silence over Delhi violence and was accused of suppressing the incident.

Dainik Jagran is also accused of running false narratives in support of the BJP government. It ran a news covering Hathras gangrape and murder incident declaring it as a false case of rape and tried to defend the rapists which were later refuted by the CBI when it said that gangrape did occur and the state tried to do a cover-up.

24 ന്യൂസ് -  Al Abeer Group of Companies, Saudi Arabia,ഗോകുലം ഗ്രൂപ്പ് ,ഭീമാ ജ്വെല്ലേസ് ,

Twentyfour News is a 24-hour Malayalam news channel owned by Insight Media City. It was launched as test in 2016 and has an online portal. Launched officially on Dec 8, 2018, the channel is headquartered in Kochi. Channel has studios in Kochi and Thiruvananthapuram, and has bureaus around the globe. The channel is promoted by Sreekandan Nair, a prominent Malayalam television anchor. and Alungal Muhammed is the chairman of Twentyfour. is a 24-hour Malayalam news channel owned by Insight Media City. Insight Media City also own the popular Malayalam entertainment channel Flowers TV.Shri Gokulam Gopalan will grace the channel as chairman and his inimitable vision and expertise will guide and inspire channel operations.(http://www.insightmediacity.com/flowerstv.html)

The company has 7 directors and 1 reported key management personnel.

The longest serving director currently on board is Sreekandan Nair Raman Pillai who was appointed on 21 March, 2013. Sreekandan Nair Raman Pillai has been on the board for more than 9 years. The most recently appointed director is Alungal Mohammed, Al Abeer Group of Companies, Saudi Arabia,

Dr. Vidhya Vinod,CEO & Executive Director,Study World Education Holding , Dubai

Dr B. Govindan,Chairman & Managing Director,Bhima Jewellers

Mr Devies Edakulathur,Chairman,Bludan Trading, Qatar

Mr. Satish G. Pillai,Executive Director,Galfar Group, Qatar

Gopalan Ambalathil Meethal has the largest number of other directorships with a seat at a total of 24 companies. In total, the company is connected to 69 other companies through its directors.

(http://www.insightmediacity.com/team.html)

റിപ്പോർട്ടർ ടി വി :  എം .വി. നികേഷ്‌കുമാർ ;( സെൻസേഷനലിസം, ഇടതു പക്ഷ അനുകൂലം ) 

Reporter TV is a Malayalam news channel from Indo-Asian News channel Private Ltd. Its CEO is MV Nikesh Kumar. Nikesh Kumar, a popular news personality of Kerala was the first editor-in-chief of India Vision, and later started Reporter TV. Nikesh is the son of M V Raghavan, veteran communist leader. 

കേരള വിഷൻ : കേബിൾ ഓപ്പറേറ്റർസ് അസോസിയേഷൻ (കോര്പറേറ്റു വിരുദ്ധം ,ചെറുകിട വ്യവസായം ,വലതുപക്ഷ ഇടതു പക്ഷ ഭേദമില്ല )

 Kerala Vision is a private Malayalam 24-hour General Entertainment and News channel promoted by Kerala Communications Cable Ltd. The majority of the shares are owned by the members of Cable Operators Association (COA).


കൗമുദി /  കേരള കൗമുദിDarshan Ravi, Shylaja Ravi, Laisa Sreenivasan, Deepu Ravi, Anju Sreenivasan, (

വലതുപക്ഷ വിരുദ്ധം , SNDP പാരമ്പര്യത്തോട് ചേർന്ന്  പോകുന്നു , ഇടതുപക്ഷത്തെ സഹിക്കും എന്നാൽ വിമർശിക്കാൻ മടിക്കാറില്ല .

Kerala Kaumudi is a Malayalam language daily newspaper published from KeralaIndia. It was founded in 1911 by C. V. Kunhiraman. His son K. Sukumaran later served as the newspaper's editor. Kerala Kaumudi Daily is among the largest circulated newspapers in Malayalam with 9 editions in TrivandrumKollam, Alappuzha, Pathanamthitta, Kottayam, Kochi, Thrissur, Kozhikode and Kannur besides being circulated in the UAE.[citation needed]

In the course of over a century, Kerala Kaumudi has diversified and expanded into a multitude of media platforms.[citation needed] In addition to the daily, Kerala Kaumudi comprises a midday named Kerala Kaumudi Flash, the Kerala Kaumudi Weekly, the children's magazine Magic Slate, the glossy film magazine Flash Movies, an online edition of the newspaper and the television channel Kaumudy TV.[citation needed]

The company also runs Kaumudy TV, a news and entertainment channel . Kaumudy TV is available all over India, US, Europe and the Middle East

 Darshan Ravi, Shylaja Ravi, Laisa Sreenivasan, Deepu Ravi, Anju Sreenivasan, .


മംഗളം - സാജൻ വര്ഗീസ് ,എം സി വർഗീസ് .

സെൻസേഷനലിസം ,പൾപ്പ് പത്രപ്രവർത്തനം ,വലതു പക്ഷത്തിനു പിന്തുണ 

The Mangalam Group was founded by late Mr. M.C Varghese,

TypeDaily Newspaper
OwnerMangalam Publications Private Limited
Editor in ChiefFr. Alexander Paikada C.M.I

ദീപിക -  Syro Malabar Catholic Church

മത സംഘടനാ പക്ഷപാതം , കമ്യൂണിസ്റ്റു വിരുദ്ധത 

സുപ്രഭാതം -സമസ്ത Samastha Kerala Sunni Muslim Ulama

സിറാജ് -സുന്നി All India Sunni Muslim Ulama

പാർട്ടിപത്രങ്ങൾ 

ദേശാഭിമാനി - കമ്യൂണിസ്റ്റു മാർക്സിസ്റ്റു 

ജനയുഗം -കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ 

ജന്മഭൂമി - ബി ജെ പി 

വീക്ഷണം - കോൺഗ്രസ്സ് 






additional reading

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി

പ്രസിദ്ധീകരണത്തിന്

മാധ്യമരംഗത്തെ ജനാധിപത്യവിരുദ്ധമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതികരിക്കുക.


നവോത്ഥാനത്തിലും ദേശീയ സമരത്തിലും സർഗ്ഗാത്മകമായ പങ്ക് നിർവ്വഹിച്ച ചരിത്രമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്.  എന്നാൽ ,ഏതാനും വർഷങ്ങളായി അവയിൽ പലതും കോർപ്പറേറ്റ് സാമ്രാജ്യത്വത്തിൻ്റെ വക്താക്കളായിരിക്കുന്നു. അതിൻ്റെ ഭാഗമായി ഇന്ത്യയിൽ നിലവിലുള്ള ആർ.എസ്.എസ്. മതരാഷ്ട്രവാദി സർക്കാരിനെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളാണ് അവർ ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുന്നത്. മതരാഷ്ട്രവാദി സർക്കാരിന്റെ ഭീകരത അനുഭവിക്കുന്ന ജനങ്ങളെ

ഈ മാധ്യമ ലോകം കാണുന്നേയില്ല.


മൂലധന പ്രമാണിമാർക്കു വേണ്ടി ഇന്ത്യൻ ജനതയെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പി.സർക്കാരിൻ്റെ കണ്ണിലെ കരടാണ് തുടർച്ചയായി രണ്ടാമതും അധികാരത്തിൽ വന്നിരിക്കുന്ന കേരളത്തിലെ എൽ.ഡി.എഫ്.സർക്കാർ. കേന്ദ്രസർക്കാർ ജനങ്ങളുടെ ജീവിതത്തെ പാടെ തകർക്കാനുള്ള നയങ്ങളും പരിപാടികളുമാണ് ആവിഷ്ക്കരിച്ചത്. അപ്പോഴൊക്കെ, ജനങ്ങളെ രക്ഷിക്കുന്ന സമീപനങ്ങൾ സ്വീകരിച്ചതു വഴിയാണ് കേരള സർക്കാർ വലിയ പിന്തുണ നേടിയത്. അതിൻ്റെ ഭാഗമായി കേന്ദ്രഭരണത്തിനെതിരായ ശരിയായ ബദലായി കേരളം മാറി. രാജ്യത്തിൻ്റെ ഭാവി പ്രതീക്ഷയായി എൽ.ഡി.എഫും അതിൻ്റെ നായകനായ മുഖ്യമന്ത്രി പിണറായി വിജയനും തിളങ്ങി.


ആർ.എസ്.എസിനു വേണ്ടി, അവരുടെ കണ്ണിലെ കരടായി തീർന്ന കേരളസർക്കാരിനേയും അതിൻ്റെ നായകനെയും എതിർത്തു തോൽപ്പിക്കാമെന്ന കരാറിലേർപ്പെട്ടിരിക്കയാണ് ഒരു വിഭാഗം മാധ്യമങ്ങൾ. ഒന്നാം പിണറായി സർക്കാരിനെതിരെ കൊണ്ടുവന്ന കള്ളപ്രചരണങ്ങളും നിർമ്മിത വ്യാജവാർത്തകളും കേരളം മറന്നിട്ടില്ല. അതിനുള്ള മറുപടിയാണ് കേരളം ഇടതുപക്ഷത്തിനു നൽകിയ ചരിത്രവിജയം. വലതുപക്ഷത്തെ മാത്രമല്ല; വലതുപക്ഷത്തെ നയിച്ചിരുന്ന ഒരു വിഭാഗം മാധ്യമങ്ങളെ കൂടി വെല്ലുവിളിച്ചു കൊണ്ടാണ് ജനങ്ങൾ മുന്നോട്ടു പോയത്. ചില പത്ര, ചാനലുകളുടെ അളിഞ്ഞ മുഖം അന്നു ലോകം കണ്ടു.


ഇപ്പോഴിതാ അതേ നാടകങ്ങളുമായി മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു. 2021ലെ പരാജയത്തിൽ നിന്നുൽഭവിച്ച തീരാപ്പകയുമായി എല്ലാ മാന്യതയും കൈവെടിഞ്ഞ് കലിതുള്ളി സമൂഹത്തിൻ്റെ മുമ്പാകെ അപഹാസ്യരായി നിൽക്കുകയാണ് വലതു മാധ്യമങ്ങൾ. കള്ളക്കടത്തു കേസിലെ പ്രതികൾ തമ്മിൽ ഗൂഡാലോചന നടത്തി വിളിച്ചു പറഞ്ഞ പച്ചക്കള്ളങ്ങൾ തങ്ങളുടെ വക മേമ്പൊടികൾ ചേർത്തു വിളമ്പിക്കൊണ്ടിരിക്കുകയാണ് അവർ. മുഖ്യമന്ത്രിയെ മാത്രമല്ല; അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളേയും അപമാനിക്കാൻ ചില മാധ്യമങ്ങൾ മാനം വെടിഞ്ഞ് മുന്നിൽ നിന്നു. ഏറ്റവും ഉൽകൃഷ്ടമായ, ജനാധിപത്യത്തിൻ്റെ നാലാംതൂണായി കരുതപ്പെടുന്ന മാധ്യമരംഗത്ത് , ഇന്ന്  ഒരു പിടി ആർ.എസ്.എസ്. അടിമകളായ ജേർണലിസ്റ്റുകളുടെ ഇടപെടൽ മൂലം പരക്കെ ചോദ്യം ചെയ്യപ്പെടുന്നു. ജേർണലിസ്റ്റ് എന്നത് കേരളത്തിൽ മാന്യമല്ലാത്ത ഒരു വിശേഷണമാക്കാനാണ് അവരുടെ നീക്കം.


മാധ്യമങ്ങളും വലതുപക്ഷ / മതവർഗ്ഗീയ രാഷ്ട്രീയവും നടത്തുന്ന കള്ള പ്രചരണങ്ങളെ കേരളത്തിലെ പ്രബുദ്ധ ജനസമൂഹം അപ്പോഴപ്പാൾ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ മാധ്യമരംഗത്തെ ജീർണ്ണ സംസ്കാരത്തിലേക്കു നയിക്കുന്ന പ്രവണതയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. നിരന്തരം കള്ളപ്രചരണങ്ങൾ നടത്തി സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന മാധ്യമങ്ങൾ ഒരു സാംസ്കാരിക വിഷയമാണെന്ന് ഞങ്ങൾ കരുതുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യത ജനാധിപത്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.


കേരളത്തിലെ മാധ്യമരംഗത്തെ പാടെ മലിനീകരിക്കുകയും ജനാധിപത്യവിരുദ്ധമാക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കാൻ സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെ മതേതരത്വത്തിലും ജനാധിപത്യത്തിലു വിശ്വസിക്കുന്ന മുഴുവൻ പൗരന്മാർക്കും ചുമതലയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


ഷാജി എൻ കരുൺ

പ്രസിഡണ്ട്

അശോകൻ ചരുവിൽ

ജനറൽ സെക്രട്ടറി

13 06 2022

**********

Sudharsan Balaji

The Hindu and The Statesman support the Communists.

The Times of India, The New Indian Express, The Pioneer and The Sunday Guardian support the BJP.

The Indian Express and Hindustan Times support the Congress.

The Telegraph is anti-BJP.( QOURA )


മാധ്യമ നുണകൾ