Saturday, 12 October 2019

ഐൻസ്റ്റീൻ ചാലഞ്ചു ഇടതുപക്ഷം ഏറ്റെടുക്കുമ്പോൾ

പു ക സ ചെയ്യേണ്ടത്

ഐൻസ്റ്റീൻ ചാലഞ്ചു എന്ന പേരിൽ വലതു പക്ഷം ഗാന്ധിയെ സ്വന്തമാക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണ് .

യഥാർത്ഥ ഗാന്ധിയെ ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകേണ്ടതുണ്ട് . ഗാന്ധിയൻ നിലപാടുകൾ പരിശോധിയ്ക്കപ്പെട്ടാൽ അത് മാർക്സിസത്തോടു അടുത്തു നിൽക്കുന്നതായി കാണാം .ഉദാഹരണത്തിന് ശ്രീറാം ജയ  വിളിപ്പിക്കുന്നതിനെ ക്കുറിച്ചു ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധിക്കുക ( കടപ്പാട്  - പി കെ ഷിനോജ് ;ദേശാഭിമാനി ) ആരെങ്കിലും വാളുമായി എന്റെയടുത്തു വന്നു രാമനാമം ജപിക്കാൻ ആവശ്യപ്പെട്ടു എന്ന് കരുതുക .വാൾത്തലപ്പിനു മുന്നിൽ രാമനാമം ഉരുവിടാൻ പറ്റില്ലെന്ന് ഞാൻ തീർത്തു പറയും .ജീവൻ കൊടുത്തായാലും എൻ്റെ മനസ്സാക്ഷിയെ പ്രതിരോധിക്കും .ഇവിടെ ഗാന്ധിസം മാർക്സിസത്തോടാണ് ചേർന്ന് നിൽക്കുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടു ത്താനുണ്ട് .പ്രത്യേകിച്ചും വലതു പക്ഷ പാർട്ടികൾ ഗാന്ധിയെ സ്വന്തമാക്കാനായി കേരളത്തിന്റെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമായി ഉൾനാടുകളിലേക്കു ഗാന്ധിസം പ്രചരിപ്പിച്ചു പദയാത്രകൾ തുടങ്ങുന്ന സാഹചര്യത്തിൽ .
 ഇടതു പക്ഷത്തിൻറെ നിലപാടുകൾ വ്യക്തത യോടെ സമൂഹത്തിൽ എത്തുന്നതിനു നമ്മൾ വ്യത്യസ്തമായ പ്രോഗ്രാമുകൾ ആവിഷ്കരിക്കേണ്ടതുണ്ട് .ഇത്തരം യോഗങ്ങളിലൊന്നും ചെറുപ്പക്കാരെ ,കൗമാരക്കാരെ  കാണാൻ കിട്ടാത്ത അവസ്ഥയാണ് .കുട്ടികളും ചെറുപ്പക്കാരുമൊക്കെ നവമാധ്യമങ്ങളാണ് വായിക്കുന്നത് ,പു ക സ ഈ രംഗത്ത് ഇടപെടുകയും യൂണിറ്റടിസ്ഥാനത്തിൽ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും ചെയ്യണം .അതുപോലെ പുസ്തകങ്ങളും ഹ്രസ്വ ഡോക്യൂമെന്ററികളുമൊക്കെ വീട് മുറ്റങ്ങളിലേക്കെത്തണം .ആലക്കോട് സർഗ്ഗവേദി നടത്തുന്ന വീട്ടു മുറ്റ ചർച്ചകൾ പോലുള്ള പ്രവർത്തന ങ്ങൾ  വ്യാപിപ്പിക്കുകയും വേണം ,പുസ്തകചർച്ചകളിൽ  ഫലപ്രദമായി ഇടപെടുകയും പുരോ ഗമനാശയങ്ങളിലെത്തിക്കുകയും വേണം . ലഘുവായ  പുസ്തകങ്ങൾ ആയാലും മതി .ഉദാഹരണത്തിന് ആലീസിൻ്റെ അത്ഭുതലോകം .ലൂയിസ് കാരോൾ എന്ന ഗണിത അദ്ധ്യാപകൻ എഴുതിയ പുസ്തകം വെറും കുട്ടിക്കഥയല്ല .ആലീസ്  ഇരുട്ടിലൂടെ താഴോട്ട് പതിക്കുമ്പോൾ  ചുറ്റിലും കാണുന്ന അടഞ്ഞ  പുസ്തക അലമാരകൾ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ് . ഫാസിസത്തിനെതിരെയുള്ള  അസൽ ആക്ഷേപ ഹാസ്യം കൂടെയാണ് .കൂടെ കൂടെ ഏതു നിസ്സാര തെറ്റിനും  തലവെട്ടാൻ വിധിക്കുന്ന രാജ്ഞിയുടെ രീതികൾ അധികാരത്തിന്റെ അമിത പ്രയോഗമാണ് .എന്താണ് ഫാസിസം എന്ന് ബോധ്യപ്പെടുത്താൻ ഇത്തരം കൊച്ചു പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള  ചർച്ചകളെ പ്പോലും ഉപയോഗ പ്പെടുത്താൻ കഴിയും .ഡോക്യൂമെന്ററികളുടെ കാര്യ ത്തിലും പ്രദർശനത്തിലും പ്രദർശനത്തിന് ശേഷമുള്ള ചർച്ചകൾ വലതുപക്ഷ രീതികളുടെ വിമർശനമായി മാറ്റാൻ കഴിയും . ഇത്തരം ചെറിയ ചെറിയ ധാരാളം പ്രവർത്തങ്ങളുമായി മുന്നോട്ടു പോവുന്നതായി രിക്കും മലയോര മേഖലയിൽ ഉചിതം .

അനുബന്ധം 

ഐൻസ്റ്റീൻ ചാലഞ്ചു ഇടതുപക്ഷം ഏറ്റെടുക്കുമ്പോൾ (തുടർച്ച )


ഗോമാംസം  / ആൾക്കൂട്ട കൊലകൾ   - ഗാന്ധിജി യുടെ നിലപാടുകൾ :ഗോഹത്യയെ ഗാന്ധി എതിർത്തിരുന്നു .എങ്കിലും അതിന്റെ പേരിൽ മുസ്ലിങ്ങളെ പൈശാചി കവത്കരിക്കുന്നതിനെയും ഗോരക്ഷക്കായി ഹിംസ പ്രയോഗിക്കുന്നതിനെയും ഗാന്ധി അപലപിച്ചിരുന്നു .

1992 ൽ  യങ് ഇന്ത്യ യിൽ ഗാന്ധി എഴുതി  : പശുവിന്റെ പേരിൽ ഒരു മുസ്ലിം സഹോദരനെ കൊല്ലുന്നതു മതമല്ല ,മതമില്ലായ്മയാണ് .

രാജ്യദ്രോഹ ആരോപണം  :

1870 ൽ ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഉൾപ്പെടുത്തുക യും 1898 ൽ കർക്കശമായ വ്യവസ്ഥകൾ ചേർത്ത് ഭേദഗതി വരുത്തുകയും ചെയ്ത രാജ്യ ദ്രോഹ നിയമത്തെ കുറിച്ച് ഗാന്ധിയുടെ നിലപാട് ?

സർക്കാറിനോടുള്ള മമത തന്നെത്താനെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതോ നിയമം മൂലം വ്യവസ്ഥാപനം ചെയ്യാനോ കഴിയില്ല .പൗരന്റെ സ്വാതന്ത്ര്യ നിഗ്രഹത്തിനായി ആസൂ ത്രണം ചെയ്ത നിയമങ്ങളിലെ രാജകുമാരനാണ് ഈ നിയമം .
രാജ്യ ദ്രോഹ നിയമത്തെ കുറിച്ച് സുപ്രീം കോടതിയുടെ നിലപാട് ?
1962 ൽ രാജ്യ ദ്രോഹ നിയമത്തെ സാധൂകരിച്ചു വെങ്കിലും കോടതി ഭരണകൂടത്തെ ശക്ത മായി വിമർശിക്കുന്നത് രാജ്യദ്രോഹമായി   കണ്ടില്ല .1995 ൽ ഇന്ദിര വധിക്കപെട്ടപ്പോൾ ഒരു സിനിമാ തിയേറ്ററിന്റെ  മുന്നിൽ വെച്ചു്   "ഖാലിസ്ഥാൻ സിന്ദാബാദ് " "വിളിച്ചതോ "രാജ് കരേഗ ഖൽസ "ആയ ആളുകളെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കുകയാണ് ചെയ്തത് .


കടപ്പാട്  - പി കെ ഷിനോജ് ;ദേശാഭിമാനി 

************************************************************************











No comments: