ONE INDIA ONE MONTHLY INCOME

School ഓഫ് Mangement Studies (CUSAT) ൽ നിന്ന് retire ചെയ്‌ത മാമ്പള്ളി സർ compile ചെയ്ത് എഴുതിയ ഒരു note.  നല്ല balanced വിശകലനം. One Rank One Pension എന്ന ഇപ്പോഴത്തെ കൂട്ടായ്‌മയുടെ demad ന്റെ പൊള്ളത്തരം വിളിച്ചോതുന്ന ഈ ലേഖനം, കണക്കുകൾ നിരത്തിയുള്ള വിശകലനം തന്നെയാണ്. പൊള്ളയായ പല whats app ഫോർവേഡ് കളിൽ നിന്നു വിഭിന്നം.Great.
Read the article:

സർക്കാർ ജീവനക്കാർ കുറ്റവാളികളോ? 10082020

സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ റവന്യൂ വരുമാനത്തിൽ നിന്ന് ചെലവാക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്ന സമയമാണല്ലോ ഇപ്പോൾ. ഈ ശമ്പള - പെൻഷൻ ചിലവുകളുടെ വസ്തുതകൾ എന്തൊക്കെയാണെന്ന് നോക്കാം. വിരമിച്ച സർക്കാർ ജീവനക്കാരുടെ പെൻഷൻ വെട്ടിക്കുറയ്ക്കണമെന്ന പ്രാകൃതമായ വാദത്തേയും എതിർക്കാൻ ശ്രമിക്കുകയാണിവിടെ. നിങ്ങൾ ഇത് സമയമെടുത്ത് വായിച്ച് ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ മറ്റുള്ളവര്യമായി പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു.

🤝🤝🤝🤝🤝🤝🤝🤝🤝🤝

ലോകത്തിൽ ഇപ്പോൾ ഉള്ള രാജ്യങ്ങളിൽ എല്ലാം തന്നെ ഓരോ തരത്തിലുള്ള ഗവൺമെന്റുകളും, അതിന്റെയൊക്കെ ഭാഗമായി ഉദ്യോഗസ്ഥരും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഇല്ലാതെ ഒരു രാജ്യവും ലോകത്തിൽ നിലനിൽക്കുന്നില്ല, അതൊട്ട് സാദ്ധ്യവുമല്ല. ഇതിൽ നിന്ന് മനസ്സിലാക്കാവുന്ന ആദ്യത്തെ വസ്തുത ഒരു രാജ്യത്തെ ഗവൺമെൻറ് ഭരണചക്രം ചലിക്കണമെങ്കിൽ സർക്കാർ  ജീവനക്കാർ വേണമെന്നാണ്.
കേരളത്തിൽ മാത്രമല്ല ഗവൺമെന്റ് ജീവനക്കാർ ഉള്ളത്, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സർക്കാർ ജീവനക്കാർ ഉണ്ട് എന്ന് തിരിച്ചറിയുക. അവർക്ക് അവിടുത്തെ സർക്കാരുകൾ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്.
രണ്ടാമത്തെ വസ്തുത:
വെറുതെ ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു വിഭാഗമല്ല സർക്കാർ ജീവനക്കാർ. ഓരോരോ രാജ്യത്തേയും ജനങ്ങൾക്കു വേണ്ടി ഗവൺമെന്റുകൾ നടപ്പിലാക്കുന്ന സേവനങ്ങൾ നടത്തിയെടുക്കുന്നത് സർക്കാർ ജീവനക്കാരിലൂടെയാണ്. ജീവനക്കാർ സർക്കാറിനു വേണ്ടി, അതു വഴി ജനങ്ങൾക്ക് വേണ്ടിയും, ചെയ്തു തീർക്കുന്ന പ്രവർത്തനത്തനങ്ങൾക്കു കൊടുക്കുന്ന പാരിതോഷികം (consideration) ആയിട്ടാണ് അവർക്ക് വേതനം കൊടുക്കുന്നത്.
 Land, Labour, Capital എന്നിവ ഏതൊരു സംരംഭത്തിനും (വ്യവസായത്തിനും) വേണ്ടി വരുന്ന അടിസ്ഥാന മൂലകകങ്ങൾ (classical resources) ആണ്. സ്ഥലത്തിന് വാടകയും, മനുഷ്യ പ്രയത്നത്തിന് വേതനവും,  മൂലധനത്തിന് പലിശയുമാണ് പാരിതോഷികങ്ങൾ. ഇവയെയാണ് നിർബന്ധിത ചിലവുകൾ എന്ന് അറിയപ്പെടുന്നത്. ഇവയ്ക്കു പുറമേയാണ് സർക്കാറുകൾ ഏറ്റെടുത്തു നടത്തുന്ന വികസന, സേവന പ്രവർത്തനങ്ങൾക്കായി വേണ്ടി വരുന്ന ചിലവുകൾ. ഇങ്ങിനെ കൊടുത്തു തീർക്കേണ്ടി വരുന്ന നിർബന്ധിത ചിലവുകളുടേയും,  വികസന, ധർമ്മ, പരിപാലന പരിപാടികളുടേയും ചിലവുകളുടേയും ആവശ്യത്തിലേയ്ക്കാണ് റവന്യൂ വരുമാനത്തിനായി സർക്കാറുകൾ നികുതികൾ പിരിക്കുന്നത്. നികുതി പിരിവ് എന്തെങ്കിലും കാരണവശാൽ കര്യക്ഷമമായില്ലെങ്കിൽ സർക്കാറിന്റെ വരവു കുറയുകയും, ചിലവുകൾ കുറയാതെ തുടരുകയും ചെയ്യും. സമ്മർദ്ദങ്ങൾക്കും, സ്വാധീനങ്ങൾക്കും, നിർദ്ദേശങ്ങൾക്കും വഴങ്ങി സർക്കാറുകൾ നികുതി ശേഖരണം നടത്താതെയും, അവധി നല്കിയും വീഴ്ച വരുത്തുമ്പോൾ സർക്കാറിന്റെ ഖജനാവിലേക്കുള്ള വരുമാനം കുറയുന്നു. നികുതി വരുമാനം കുറയുമ്പോൾ മേൽപ്പറഞ്ഞ നിർബന്ധിത ചിലവുകൾക്കുവേണ്ടി മറ്റു വികസന സേവന ചിലവുകളേക്കാൾ കൂടുതൽ ധനം വിനിയോഗിക്കേണ്ടിവരുന്ന അവസ്തയിൽ എത്തിപ്പെടുകയും ചെയ്യുന്നു.
മൂന്നാമത്തെ വസ്തുതകൾ:
138 കോടി  (1380004385) ജനങ്ങളുള്ള ഇന്ത്യയിൽ ആകെ ഗവൺമെൻറ് ജീവനക്കാരുടെ എണ്ണം, 2.154 കോടിയാണത്രെ. ഉദ്യോഗസ്ഥ-ജനസംഖ്യാ അനുപാതം 1.57 ശതമാനം മാത്രം.
3 കോടി 45 ലക്ഷം (3,45, 45, 868) ജനസംഖ്യയുള്ള കേരളത്തിൽ ഗവൺമെന്റ് ജീവനക്കാരുടെ എണ്ണം 5,15,639.  അനുപാതം 1.49 ശതമാനം.
കേരളത്തിന്റെ അയൽ സംസ്ഥാനമായ,
7 കോടി 7 ലക്ഷം ജനങ്ങളുള്ള, തമിഴ്നാട്ടിൽ 12 ലക്ഷം ഗവൺമെന്റ് ജീവനക്കാരുണ്ട്. അവിടുത്തെ അനുപാതം 1.56 ശതമാനം.

2 കോടി 11 ലക്ഷം (2, 11,90,977) ജനസംഖ്യയുള്ള നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ ഗവൺമെന്റ് ജീവനക്കാർ 14 ലക്ഷത്തി 90,000 പേരുണ്ട്. അനുപാതം 7.03 ശതമാനം.
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റ് ജീവനക്കാരുടെ ജനസംഖ്യാ അനുപാതം നോക്കാം.
‌ലോകത്തിലുള്ള എല്ലാവരും മാതൃക ആക്കാൻ ആവശ്യപ്പെടുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങളിലും മറ്റുള്ള രാജ്യങ്ങളിലും സർക്കാർ ജീവനക്കാരുടെ അനുപാതം മേൽപ്പറഞ്ഞതിനേക്കാളും വളരെ കൂടുതലാണെന്ന് കാണുന്നു.

1) നോർവേ                    : 30.0 %
2) ഡെൻമാർക്ക്            : 29.1 %
3) സ്വീഡൻ                     : 28.6 %
4) ഫിൻലാൻറ്               : 24.9 %
5) റഷ്യ                            : 24.5 %
6) ഫ്രാൻസ്                    : 21.4 %
7 ) ചൈന                      : 21.2%
8) കാനഡ                      : 18.2 %
 9) ഗ്രീസ്                         : 18.0 %
10) യു.കെ                     : 16.4 %
11) സ്പെയിൻ               : I5.7 %
12) യു.എസ്.എ             : 15.3 %
13) ഖത്തർ                     : 14.8 %
14) ഇറ്റലി                        : 13.6 %
15) ടർക്കി                       : 12.4%
16) ജർമനി                     : 10.6 %
17) യു.എ.ഇ                   : 10.3 %
18) സൗദി അറേബിയ   : 10.00 %
19) സൗത്ത് കൊറിയ    : 07. 6 %
20) ജപ്പാൻ                      : 05.9 %

ലോക രാഷ്ടങ്ങളിൽ ശരാശരി 9.7 ശതമാനം ഗവൺമെന്റ് ജീവനക്കാരുണ്ട്. കേരളത്തിൽ അത് 1.49 ശതമാനം മാത്രമാണ് എന്ന് തിരിച്ചറിയുക.

കേരളത്തിൽ നിലവിലുള്ള ജീവനക്കാരുടെ ഏകദേശ വിവരങ്ങൾ താഴെ കാണിക്കുന്നു.

ആകെ ജീവനക്കാർ.   : 5,15,639

1) അദ്ധ്യാപകർ            : 3,50,000
(പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ്, ആരോഗ്യ വിദ്യാഭ്യാസം (അലോപ്പതി, ഹോമിയോ, ആയുർവ്വേദം) , ITI , പോളിടെക്നിക്, മുതലായവ)

2) പോലീസ് ഫോഴ്സ്      : 68,000
(പോലീസ്, ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ, മുതലായവ)

3) ഹെൽത്ത് ഡിപ്പാർട്ട്മെന്റ്     : 37,000
(അലോപതി, ആയുർവേദം, ഹോമിയോ)
(ഡോക്ടർ, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് / എക്സറെടെക്നിഷ്യൻ, മറ്റു ആരോഗ്യ പ്രവർത്തകർ )

4) നിയമം, കേടതികൾ         :10,000
(ജഡ്ജി, പബ്ലിക് പ്രൊസിക്യൂട്ടർ, ആമീൻ ,പ്രൊസസ്സ് സർവർ, മുതലായവ.)

5) കൃഷി                                     : 7,000

6) മൃഗസംരക്ഷണം, സയറി      :3,000

7 ) ട്രഷറികൾ                            : 2,000

8 ) സാമൂഹ്യനീതി വകുപ്പ്          : 1,000
(അംഗനവാടികൾ, ജുവനൈൽ ഹോം , ബാലമന്ദിരം, മന്ദബുദ്ധികൾ, വികലാംഗർ മുതലായവർക്കുള്ള സ്പെഷൽ സ്ക്കൂളുകൾ, കേർടേക്കർ ,ആയമേട്രൻ, നഴ്സ് മുതലായവ)

(9) പട്ടികജാതി, പട്ടികവർഗ്ഗ
വികസന വകുപ്പ്                       :  1,500
(അതിന്റെ കീഴിലുള്ള ഹോസ്റ്റലുകൾ,  റെസിഡൻഷ്യൽ സ്കൂളുകൾ, പരിശീലന കേന്ദ്രങ്ങൾ )

(10) പഞ്ചായത്ത്, മുനിസിപ്പൽ,
കോർപ്പറേഷൻ ഓഫീസുകൾ      :12,000
(നികുതി പിരിവ്, റോഡ് ക്ലീനിംഗ്)
മുതലായവ)

(11) മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ്: 1,000

(12) റവന്യൂ ഡിപ്പാർട്ട്മെന്റ്         : 6,000
(വില്ലേജ്‌ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ ,കലക്റ്ററേറ്റ്  etc)

(13) GST ,നികുതി പിരിവ്             :1,500

ആകെയുള്ള 122 ഡിപ്പാർട്ട്മെൻറുകളിൽ, മേൽ പറഞ്ഞ 43 പ്രധാന ഓഫീസുകളിൽ മാത്രം 5 ലക്ഷം ജീവനക്കാർ ഉണ്ട്. ബാക്കി വരുന്ന 79 ഡിപ്പാർട്ടുമെന്റുകളിൽ ആയി 15,000 ത്തോളം  ജീവനക്കാർ മാത്രമാണ്  ഉള്ളത്.  ( രജിസ്ട്രേഷൻ, PSC, സെക്രട്ടറിയേറ്റ്, ഇറിഗേഷൻ, PWD, ലോട്ടറി, ബീവറേജസ് ,ടൂറിസം , ഫിഷറീസ് ,
തുറമുഖം, സിവിൽ സപ്ലൈസ്, ലേബർ, മൈനിംഗ് ജിയോളജി, പ്ലാനിംഗ് ബോർഡ്,
മുതലായവ).

ഇനി വിമർശകർ പറയട്ടെ, മേൽ പറഞ്ഞ  ജീവനക്കാരിൽ ആരേയൊക്കെ ഒഴിവാക്കണം. അദ്ധ്യാപകരെ ഒഴിവാക്കാൻ പറ്റുമോ, പോലീസുകാരെ ഒഴിവാക്കാൻ പറ്റുമോ, ആരോഗ്യ പ്രവർത്തകർ, കൃഷി, പഞ്ചായത്ത്, നികുതി, മുതലായവയിലെ ജീവനക്കാരെ ഒഴിവാക്കാൻ പറ്റുമോ?

വിമർശകരോട് മനസ് ചേർത്ത് വച്ച് ഒരു ആശയം പറയാം. ഖജനാവ് കാലിയാക്കുന്ന വെറുതെ തീറ്റിപ്പോറ്റുന്ന വർഗത്തെക്കുറിച്ചാണല്ലോ ചർച്ച.  നമ്മൾ ഉണർന്നു പ്രവർത്തിക്കണം.  എന്നാൽ ഈ വർഗത്തെ നമുക്ക് പിടിച്ചു കെട്ടാം.  നമ്മുടെ ഖജനാവിനെ രക്ഷിക്കുകയും ചെയ്യാം.  'പൊതുജന'ത്തിന് കുറേ നിർദേശങ്ങൾ നൽകാം.

1. ഏറ്റവും കൂടുതൽ ഖജനാവ് മുടിക്കുന്ന വിഭാഗം അധ്യാപക വർഗമാണത്രെ.  നമ്മുടെ കുട്ടികളെ രാവിലെ മുതൽ വൈകുന്നേരം വരെ 'നോക്കി, സംരക്ഷിച്ച്, പഠിപ്പിക്കുന്നതിന്റേ' കൂലിയാണ് ഈ വർഗത്തിന് സർക്കാർ നൽകുന്നത്.   കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക്  വിടരുത്.  അപ്പോൾ കുട്ടികളുടെ കുറവ് മൂലം എല്ലാ സർക്കാർ സ്‌കൂളുകളും പൂട്ടും. ഈ വർഗത്തിന് ജോലി പോകും! പിന്നെ നമ്മളിൽ പണമുള്ളവർ സ്വകാര്യ സ്ഥാപനങ്ങളിൽ കുട്ടികളെ പഠിപ്പിക്കട്ടെ.  അല്ലാത്ത കുട്ടികൾ പഠിക്കണമെന്നില്ല. കുട്ടികൾ  പഠിച്ചില്ലെങ്കിൽ എന്താ,  നമുക്ക് ഖജനാവ് കാലിയാകാതെ കാക്കാമല്ലോ!

2. രോഗം വരുമ്പോൾ സർക്കാർ ആശുപത്രിയിൽ പോകുന്നത് കൊണ്ടാണ് കുറേ ആരോഗ്യപ്രവർത്തകരെ ശമ്പളം കൊടുത്തു നിലനിർത്തേണ്ടി വരുന്നത്.  ഇനി മുതൽ ആരും അവിടേക്ക് പോകരുത്. നമ്മുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചു വീട്ടിൽ വരുന്ന ആരോഗ്യപ്രവർത്തകരെ ഓടിച്ചുവിടണം. ഇതൊന്നും നമുക്ക് വേണ്ടെന്ന് ഒരു ഭീമ ഹരജി എല്ലാ നാട്ടുകാരും ചേർന്ന് സർക്കാറിന് എഴുതിക്കൊടുക്കുക. മാരക രോഗങ്ങൾ വരുമ്പോൾ ഒന്നുകിൽ സ്വകാര്യ ആശുപത്രിയിൽ പോവുക. കാശില്ലാത്തവർ രോഗം സഹിച്ചു, നരകിച്ച് മരിക്കട്ടെ. ആരും സർക്കാർ ആശുപത്രിയിൽ പോകാതിരിക്കുമ്പോൾ സർക്കാർ ഈ ഏർപ്പാട് തന്നെ നിർത്തും. കുറേ പേർക്ക് ചികിത്സ കിട്ടിയില്ലെങ്കിൽ എന്താ,  നമ്മുടെ ഖജനാവിന് കോടികളുടെ ലാഭം ഉണ്ടാകുമല്ലോ!

3. അരിവാങ്ങാൻ ഒരിക്കലും റേഷൻ കടയിൽ പോകരുത്. നമുക്ക് ഇതൊക്കെ ആവശ്യമുണ്ടെന്ന ധാരണയിലാണ് സിവിൽ സപ്ലൈസ് വകുപ്പിൽ കുറേ ആളുകളെ സർക്കാർ തീറ്റിപോറ്റുന്നത്. നമുക്ക് റേഷൻ ആവശ്യമില്ലെങ്കിൽ ഇവരെയൊക്കെ സർക്കാർ പിരിച്ചുവിട്ടോളും. അങ്ങനെ ഖജനാവ് വീണ്ടും മെച്ചപ്പെടും!

4. ജീവനും സ്വത്തിനും ഭീഷണി നേരിടുമ്പോൾ നമ്മൾ പോലീസ് സ്റ്റേഷനിൽ പോകുന്നത് കൊണ്ടാണ് ഇതൊക്കെ വേണമെന്ന് സർക്കാറിന് തോന്നുന്നത്.  ഇനി എന്തു സംഭവിച്ചാലും
പോലീസുകാരെ വിളിക്കരുത്.  ആളുകൾ ഇഷ്ടമുള്ള പോലെ നിയമത്തെ കയ്യിലെടുക്കുമ്പോളും  ആരും പോലീസിനെ ആശ്രയിക്കാതെ കഴിച്ചു കൂട്ടുമ്പോൾ പോലീസ് എന്ന ഏർപ്പാട് സർക്കാർ നിർത്തിക്കൊള്ളും. കൂടിവന്നാൽ നാട്ടിൽ കുറച്ചു അക്രമങ്ങളും അരാജകത്വവും ഒക്കെ ഉണ്ടാവും. കൂട്ടത്തിൽ കോടതി  എന്ന 'ബൂർഷ്വാ' ഏർപ്പാട് തന്നെ നിർത്തണം. കോടതി ഇല്ലാതാകുമ്പോൾ ഖജനാവിനെയോർത്തു പരിതപിക്കുന്ന വക്കീലന്മാരും ഹാപ്പിയാകും. എല്ലാറ്റിനും ഉപരി  ഖജനാവിലെ സമ്പത്ത് ഒട്ടും കുറയാതെ നിലനിർത്തുകയും ചെയ്യാം!

5. നമ്മുടെ വീടുകളോ കെട്ടിടങ്ങളോ കത്തുമ്പോഴും ആരെങ്കിലും വെള്ളത്തിൽ മുങ്ങുമ്പോഴും ഫയർ ഫോഴ്സുകാരെ വിളിക്കരുത്.  നാട് മുഴുവൻ കത്തിചാമ്പലായാലും ഈ വർഗത്തെ വിളിക്കരുത്. ആരും വിളിക്കാതെയാകുമ്പോൾ ഈ ഏർപ്പാട് തന്നെ നിൽക്കും.  വീണ്ടും ഖജനാവിന് ലാഭം!

6. നമ്മൾ വാഹനം വാങ്ങുന്നത് കൊണ്ടും റോഡിൽ ഇറക്കുന്നതുകൊണ്ടുമാണ് മോട്ടോർ വാഹനവകുപ്പ് എന്ന പേരിൽ കുറേ ഉദ്യോഗസ്ഥർ വിലസുന്നത്.  നമ്മൾ വാഹനം വാങ്ങാതിരിക്കുക.  അപ്പോൾ ഈ വകുപ്പ് തന്നെ വേണ്ടല്ലോ ! ഖജനാവ് വീണ്ടും ശക്തിപ്പെടും!

7. വസ്തുവാങ്ങി നമ്മുടേതാണെന്ന് അവകാശം സ്ഥാപിക്കാനാണല്ലോ നമ്മൾ രെജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ പോകുന്നതും വില്ലേജ്  ഓഫീസിൽ പോയി നികുതി അടക്കുന്നതും. ഇനി അങ്ങനെയൊന്നും ചെയ്യരുത്.  നമുക്ക് ഇഷ്ടമുള്ളത് നമ്മൾ വളച്ചെടുക്കണം.  അങ്ങനെ ആരും ആ വഴിക്ക് പോകാതിരിക്കുമ്പോൾ ശമ്പളം വാങ്ങുന്ന കുറേ പേരെ സർക്കാർ പിരിച്ചുവിടും.  നാട്ടിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആയാലെന്താ,  കുറേ റവന്യൂ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട വകയിൽ ഖജനാവിനു കോടികളുടെ ലാഭം!

8. നാട്ടിൽ റോഡും പാലവും വരാൻ നമ്മൾ സമ്മതിക്കരുത്.  ആ പേര് പറഞ്ഞാണ് കുറേ പൊതുമരാമത്ത്  ഉദ്യോഗസ്ഥർ വിലസുന്നത്.  പണമുള്ളവർ അവനവനു വേണ്ട റോഡുകൾ ഉണ്ടാക്കട്ടെ.  ആ വകുപ്പ് നിന്നാൽ ഖജനാവിന് നല്ല ലാഭമായിരിക്കും!

9. പഞ്ചായത്ത് വകുപ്പുകളുമായുള്ള നമ്മുടെ ബന്ധവും ഇല്ലാതാക്കിയാൽ അവിടെയൊന്നും ശമ്പളം പറ്റുന്ന ആരും ഉണ്ടാവില്ല.  അങ്ങനെ ഖജനാവിൽ കോടികൾ ബാക്കിയാകും!

അങ്ങനെ സർക്കാർ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടാലും എല്ലാ മാസവും ജനങ്ങൾ സ്വമേധയാ ഖജനാവിൽ നികുതികൾ നിക്ഷേപിക്കും. അത്രയ്ക്കും സാമൂഹ്യപ്രതിബദ്ധതയുള്ളവരാണല്ലോ നമ്മൾ പൊതുജനങ്ങൾ.  ഇനി നമ്മുടെ നികുതിയിൽ നിന്നും ഒരു രൂപ പോലും ശമ്പള - പെൻഷൻ ഇനത്തിൽ പോകില്ല! ഖജനാവ് എപ്പോഴും നിറഞ്ഞുകിടക്കും! നമ്മൾ ഇങ്ങനെയൊക്കെ ചെയ്‌താൽ ഉദ്യോഗസ്ഥർ മുഴുവൻ കുത്തുപാളയെടുത്തോളും.  നമുക്ക് ഒരു നഷ്ടവും ഉണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

അഭിനവ വിമർശകരോട് ഒരു ചോദ്യം. ജനങ്ങൾക്കു വേണ്ടി ഗവൺമെന്റ് നടത്തുന്ന പ്രവർത്തനത്തിന്,  ജീവനക്കാർ ഭാരമാണെങ്കിൽ പിന്നെ പ്രവർത്തനം എങ്ങിനെ വേണമെന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാൻ പറ്റുമോ? കേരളത്തിൽ ആരെയൊക്കെ ഒഴിവാക്കണം എന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാൻ സാധിക്കുമോ?
വിമർശകർ ചെയ്യേണ്ടത്  ഡിപ്പാർട്ട്മെന്റ് തിരിച്ച്, ഒഴിവാക്കേണ്ടവരുടെ ലിസ്റ്റ്  തയ്യാറാക്കി ഗവൺമെന്റിനു സമർപ്പിക്കണം. ഇവയുടെ കൂടെ ഗവൺമെൻറിന്റെ ധൂർത്തുകൾ കൂടി ചൂണ്ടിക്കാണിച്ച് അതും ഒഴിവാക്കാൻ പറയണം.
ഉദാഹരണമായി ഒന്നു ചൂണ്ടിക്കാട്ടാം.
MLA പെൻഷൻ:
4 തവണ MLA ആയിട്ടുണ്ടെങ്കിൽ 4 പെൻഷൻ കൊടുക്കുന്നുണ്ട്. അത് ഒറ്റ പെൻഷൻ ആയി നിജപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ ശമ്പളത്തേയും, പെൻഷനേയും വിമർശിക്കുന്ന P C ജോർജ്ജ് പോലും, 4 MLA പെൻഷൻ വാങ്ങുന്നുണ്ടത്രെ!!!

ഭരണപരിഷ്കാര കമ്മീഷൻ, മുന്നോക്ക വിഭാഗ കമ്മീഷൻ, ചീഫ് വിപ്പ് മുതലായ , കാബിനറ്റ് പദവി നൽകിയുള്ള അനാവശ്യ തസ്തികൾ നിർത്തലാക്കണം. വിവിധ ഉപദേശക തസ്തികകൾ നിർത്തലാക്കണം, മന്ത്രിമാരുടേയും, ഉദ്യോഗസ്ഥരുടേയും വിദേശയാത്രകൾക്ക്  കടുത്ത നിബന്ധനകൾ ഏർപ്പെടുത്തണം.
പരസ്യങ്ങൾക്കായി മാത്രം സംസ്ഥാന ഗവൺമെന്റ് ചെലവഴിച്ചത്  250 കോടി രൂപയാണ്. ഇതു പോലെ നൂറുക്കണക്കിനു ധൂർത്തുകൾ വേറേയും.

ഇൻകം ടാക്സ്, തൊഴിൽ നികുതി, മുതലായവ ഗവൺമെന്റ് ഉദ്യോഗസ്ഥരിൽ നിന്നും നിർബ്ബന്ധമായും പിടിക്കുന്നുണ്ട്. ഇങ്ങനെ നികുതി ഒടുക്കിയതിനു ശേഷം കൈയ്യിൽ വരുന്ന വരുമാനം കൊണ്ടു വാങ്ങുന്ന ഒരോ സാധനങ്ങൾക്കും സേവനങ്ങൾക്കും ജീവനക്കാരൻ വീണ്ടും GST കൊടുക്കേണ്ടി വരുന്നു. സർക്കാർ ജീവനക്കാരല്ലാത്തവരിൽ ബഹുഭൂരിപക്ഷവും വരുമാന സംബന്ധമായ യാതൊരു നികുതികളും സർക്കാരിലേക്ക് ഒടുക്കാതെ 'വരുമാനം' സ്വരൂപിക്കുകയും അവരുടെ ഉപഭോഗത്തിനു മാത്രം GST നൽകുകയും ചെയ്യുന്നുവരാണ്. സർക്കാറിന്റെ റവന്യൂ വരുമാനം ഇടിയാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സർക്കാർ ഉദ്ദ്യോഗസ്ഥർ അല്ലാത്തവർ ആരും തന്നെ ശരിയായി, കൃത്യമായി സർക്കാരിലേക്ക് നികുതി ഒടുക്കുന്നില്ല എന്ന പച്ചപരമാർത്ഥം. സ്വകാര്യ മേഘലയിലേയും, ഇപ്പോൾ നികുതി വിമുക്തമാക്കപ്പെട്ടിട്ടുള്ള എല്ലാവരിലും നിന്ന് സർക്കാരിന് നഷ്ടമാകുന്ന നികുതിപ്പണം നിലവിലുള്ള നിയമങ്ങൾ ഭേധഗതി ചെയ്ത് നടപ്പിലാക്കി നികുതി വരുമാനം കൂട്ടാൻ നടപടികൾ എടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.
ആരംഭകാല സംരംഭകർ' (beginning entrepreneurs) എന്നറിയപ്പെടുന്നവരെ മാത്രം ഒഴിവാക്കി മറ്റെല്ലാവരിലും നിന്ന് നികുതി ഈടാക്കി സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നത് മാത്രമാണ് സംസ്ഥാനത്തിന്റെ സമ്പത്ഘടന ശാക്തീകരിക്കാനുള്ള ശരിയായ പോംവഴി. അല്ലാതെ ജോലി ചെയ്ത കാലം മുഴുവനും താരതമ്യേന കുറഞ്ഞ ശമ്പളം കൊണ്ട് തൃപതിപ്പെട്ട്, ആഡംബരങ്ങൾ ഒന്നുമില്ലാതെ വരിഞ്ഞു മുറുകി, താത്വികമായി ചിന്തിച്ച്, ത്യാഗബുദ്ധിയോടെ ജീവിച്ച്, ഉദ്യോഗ കാലത്ത് തടഞ്ഞുവയ്ക്കപ്പെട്ട വേതനം (deferred wages) പിന്നീട് പെൻഷൻ ആയി കിട്ടും എന്ന് സമാധാനിച്ച്, കൈയ്യിൽ കിട്ടിയ എല്ലാ വരുമാനവും (ഓരോ മാസവും മിച്ചം കിട്ടുന്ന നിസ്സാര ബാക്കി കാശ് savings bank account ൽ സൂക്ഷിച്ച് അതിനു കിട്ടുന്ന പലിശ പോലും ഉൾപെടുത്തി) നയാ പൈസ തെറ്റാതെ കണക്ക് ബോധിപ്പിച്ച് Income tax കൊടുത്ത്, രാജ്യം കുടുംബത്തേക്കാൾ സ്വന്തമെന്ന് കരുതി അത് നന്നായി കെട്ടിപ്പടുത്തുന്നതിൽ പങ്കാളിയായല്ലോ എന്നു സമാധാനിച്ചും അഭിമാനിച്ചും ജീവിച്ച സർക്കാർ ജീവനക്കാരോട് നാളിതുവരെ കട്ടും, മൂടിച്ചും, വഞ്ചിച്ചും പള്ള വീർപ്പിച്ചും ജീവിച്ചവർ വങ്കത്തരം വിളമ്പുന്നത് അത്തരക്കാരുടെ
അഹമ്മതിയെന്നല്ലാതെ മറ്റൊന്നുമായി കാണാൻ സാധിയ്ക്കുന്നില്ല.

Agriculture income, donations, തുടങ്ങിയവയുടെ പേരു പറഞ്ഞും, കരാർതുക, വാടക, പലിശ, കമ്മീഷൻ, ബ്രോക്കറേജ്, പ്രൊഫഷണൽ വരുമാനം തുടങ്ങിയവ കണക്കിൽ കുറച്ചു കാണിച്ചും, വരുമാന നികുതി കൊടുക്കാതെ കളവിൽ രക്ഷപെട്ട് കൊഴുത്ത്, കുടവയറും ചുമന്നു നടക്കുന്ന ഇത്തരക്കാർ കാലങ്ങളായി മറച്ചു വയ്ക്കുന്ന എല്ലാ തരത്തിലുള്ള വരുമാനത്തിനും അഥവാ എല്ലാ money inflow ക്കും നിർബന്ധമായി tax പിരിച്ചെടുത്തു തുടങ്ങിയാലെ ഇതു പോലുള്ള അവസരവാദ രാഷ്ട്രീയ കോമരങ്ങൾ നേരയാവുകയുള്ളു. അപ്പോഴേ ഇവരുടെയൊക്കെ തിനിനിറം പുറത്തറിയുകയും അവരുടെയൊക്കെ സ്വഭാവവിശേഷങ്ങളായ അസൂയയും കുത്തിത്തിരുപ്പും വളച്ചൊടിക്കലുകളും നിറുത്തി മര്യാദ പഠിക്കുകയെന്നത് സാധ്യമാവുകയുള്ളൂ.

ശരിയാണ്. എല്ലാം ശാസ്ത്രീയമാക്കണം. അധിക തസ്തികകൾ ഇല്ലാതാക്കണം. ജീവനക്കാരെ പുനർവിന്യസിക്കണം. ശമ്പള പരിഷ്കരണം കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വയ്ക്കണം. സർക്കാറിന്റെ ദൈനദിന ചിലവുകൾ നിയന്ത്രിക്കണം. ഭരണപരമായ ധൂർത്തുകളും അനാവശ്യ ചിലവുകളും കർശനമായി ഉപേക്ഷിക്കുകയും അവസാനിപ്പിക്കുകയും വേണം. ഇതെല്ലാം വരവ് ചിലവ് കണക്ക് പത്രത്തിലെ ചിലവു ഇനങ്ങൾ മാത്രമാണ്.

വരവിന്റെ വശത്ത് കണേണ്ട കാര്യങ്ങളും, ശീർഷകങ്ങളും, ഇനം തിരിച്ചുള്ള സംഖ്യകളും പുനർ നിർവചിച്ച് അവ നിഷ്കരുണം പിരിച്ചെടുക്കുമ്പോൾ കാണാൻ സാധിക്കും സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടി വരുന്ന പണം അഥവാ ചെലവ് സർക്കാർ വരുമാനത്തിന്റെ ഇപ്പോൾ പറയുന്ന 70% ൽ നിന്ന് 30 അല്ലെങ്കിൽ 20 ശതമാനത്തിനും താഴെയായിത്തീരുന്ന കാഴ്ച. അത്തരത്തിലുള്ള ധനകാര്യ ക്ഷമത ആർജ്ജിച്ചു കഴിഞ്ഞാൽ കേരളം ഈ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും നല്ല കാര്യക്ഷമമായ ധനകാര്യ, ഭരണ സംവിധാനങ്ങളുള്ള നാടായിത്തീരും; വിവരമുള്ളവരുടെ നാടായിത്തീരും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തോട്, പെൻഷനോട് ചിലർക്ക് തോന്നുന്ന വെറുപ്പ് (അസൂയയിൽ നിന്ന് ഉണ്ടാവുന്ന മാനസീക ബുദ്ധിമുട്ട്) മാറാനും വഴി തെളിഞ്ഞു വരും.

കച്ചവടക്കാരുൾപ്പെട്ട 'അവസര വാദികളു'ടെ നികുതി നിഷേധം (tax evasion)  അവസാനിപ്പിക്കുകയും, നാടിന്റെ പൊതു വരുമാനം കൂട്ടുകയും അതിലൂടെ സാമ്പത്തീക ആരോഗ്യം വീണ്ടെടുക്കാനും സാധ്യമാകുമ്പോഴേ ഇപ്പോൾ ആരോപിക്കപ്പെടുന്ന ജീവനക്കാരുടെ ശമ്പളവും പെൻഷനുമെന്ന 'ദുർച്ചെലവ്' എന്ന വികലമായ വാദം യഥാർത്ഥ്യമല്ലെന്നും അത് സർക്കാറിന്റെ കാലാകാലങ്ങളിലുള്ള വരുമാനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണെന്ന് തിരിച്ചറിയുകയും, വികസന പ്രവർത്തനകങ്ങളിൽ സമൂഹത്തിലെ എല്ലാതുറകളിലുമുള്ളവരുടേയും സംഭാവനകൾ ഉറപ്പാക്കുകയും, അത്തരം പ്രവർത്തങ്ങൾ വേണ്ടതുപോലെ ഏറ്റെടുക്കാനും നടത്തിയെടുക്കാനും,  സംസ്ഥാനത്തിന്റെ  ഇപ്പോഴത്തെ ഭയാനകമായ കടക്കെണി കുറച്ചു കൊണ്ടുവരാനും കലക്രമേണ അത് തരണം ചെയ്യാനും സാധ്യമാകുകയുള്ളൂ.

ഈയടുത്ത കാലത്ത് One India, One pension എന്ന പേരിട്ട് വിളിച്ച് കൊണ്ട്, നിലവിൽ സർക്കാർ നൽകി വരുന്ന നിയന്ത്രിതമായ പെൻഷനുകളെല്ലാം നിറുത്തലാക്കി  പകരം കേരളത്തിൽ താമസിക്കുന്ന അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും 10,000 രൂപ  മാസാമാസം 'വാർദ്ധക്യ പെൻഷനായി' ലഭ്യമാക്കണം എന്ന വാദവുമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അർഹിക്കുന്നവരെ, ഉദാഹരണത്തിന് വാർദ്ധ്യകൃത്തിലെത്തിയ ജീവിക്കാൻ നിവർത്തിയില്ലാത്ത കാർഷിക തൊഴിലാളികളെ കണ്ടെത്തി അവർക്ക് പെൻഷൻ കൊടുത്താൽ അതൊരു  മഹനീയമായ, തീർത്തും പുരോഗമനപരമായ ആശയമാവും. അല്ലാതെ വീണ്ടുവിചാരമില്ലാതെ നടപ്പിലാക്കിയാൽ കേരള സർക്കാർ മാസാമാസം പെൻഷനായി ഇപ്പോൾ നൽകി വരുന്ന തുകയുടെ ഏകദേശം എട്ട് ഇരട്ടിയോ അതിലധികമോ എല്ലാ മാസവും കണ്ടെത്തേണ്ടിവരും.  ഇത് നിക്ഷിപ്ത താല്പര്യക്കാർ വസ്തുതകളെ വളച്ചൊടിച്ച്, സത്യങ്ങൾ തമസ്കരിച്ചു കൊണ്ട്, .കാലാകാലങ്ങളായി അവർ അനുവർത്തിച്ചു പോന്ന സ്വാർത്ഥതയേയും, കള്ളത്തരങ്ങളേയും വെള്ളയടിച്ച്, സത്യസന്ധരായി ജോലി ചെയ്യുകയും, ജീവിക്കുകയും ചെയ്തിട്ടുള്ള സർക്കാർ ജീവനക്കാർ എത്ര പേരുണ്ടോ അവരുടെ സേവനങ്ങളേയും, ത്യാഗബുദ്ധിയേയും പരിഹസിക്കുന്ന വികല ബുദ്ധിയുടെ ആവിഷ്കാരമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാടിന് വേണ്ടി ഒന്നും സമർപ്പിക്കാതെ ഇത്രയും കാലം കാള കളിച്ച്, മറ്റുള്ളവരെ കബളിപ്പിച്ച് നടന്നവർ അവരെ സ്വയം ന്യായീകരിക്കാനും പുണ്യവൽക്കരിക്കാനുമുള്ള ശ്രമമാണെന്ന് മനസിലാക്കുന്നു. ഇങ്ങനെയുള്ള  വൈരാഗ്യ ബുദ്ധിയിൽ നിന്നും ഉദിച്ച 'സാർവത്രിക' പെൻഷൻ  ഈ നാടിന് ഒരു പുതിയ തരത്തിലുള്ള, പൂർത്തീകരിക്കാനാവാത്ത ഭാരമായി തീരുക മാത്രമേയുള്ളൂ.

നമ്മുടെ നാട്ടിലെ 'One India, One Pension' പ്രചാരണക്കാർ തനതായ ആശയമൊന്നുമല്ല ഇവിടെ അവതരിപ്പിക്കുന്നത്. ലോകത്ത് മറ്റു പല രാജ്യങ്ങളിലും പ്രായമായ എല്ലാവർക്കും പെൻഷൻ കൊടുക്കുന്ന  രീതിയുണ്ട്. അവിടെയൊക്കെ അതിനുള വ്യവസ്ഥിതിയും നിലവിലുണ്ട്. ഉദാഹരണത്തിന് ഫ്രാൻസ് എന്ന രാജ്യം. പക്ഷെ അവിടെ ഇവിടുത്തെ OIOP ത്രിമൂർത്തികൾ സർക്കാർ ജീവനക്കാരോടുള്ള അവർക്കുള്ള അടക്കാൻ വയ്യാത്ത അസൂയയിൽ നിന്ന് ഉത്ഭവിക്കുന്ന വിദ്വേഷം കൊണ്ട് പ്രചരിപ്പിക്കുന്ന തരത്തിലുള്ളതല്ല. ഫ്രാൻസിൽ നിന്ന് കിട്ടിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ആദ്യം തന്നെ പറയട്ടെ, ഫ്രാൻസിൽ എല്ലാവർക്കും പെൻഷൻ ഉണ്ട്. നിങ്ങൾക്ക് സർക്കാർ ജോലിയാണോ, പ്രൈവറ്റ് ജോലി ആണോ, ബിസിനസ് ആണോ, അതോ നിങ്ങൾക്ക് സ്ഥിരമായി ജോലി ഇല്ലേ ഇതൊന്നും വിഷയമല്ല, നിങ്ങൾക്ക് പെൻഷൻ ഉണ്ട്. നിങ്ങൾ ഒരു കലാകാരനോ, ചിത്രകാരനോ, മജിഷ്യനോ സർക്കസുകാരനോ ആയാലും നിങ്ങൾക്ക് പെൻഷൻ ലഭിക്കും.

പക്ഷെ ഇവിടത്തെ പെൻഷൻ രീതികൾ കുറച്ചു complicated ആണ്. അതിനു പ്രധാന കാരണം, ഇവിടത്തെ റിട്ടയർമെന്റ് പ്രായം പല ജോലികൾക്കും പലതാണ്. ഉദാഹരണമായി,
റെയിൽവേയിൽ ജോലി ചെയ്യുന്നവർക്ക് 56 വയസ്, പോലീസിൽ ജോലി ചെയ്യുന്നവർക്ക് 57 വയസ്, ചില high risk ജോലികൾക്ക് 46 വയസാണ് പെൻഷൻ പ്രായം. മറ്റുള്ള almost എല്ലാ ജോലികൾക്കും 63 വയസ്.

നിങ്ങൾ ഏതു മേഖലയിൽ ജോലി ചെയ്താലും 63 വയസ് വരെ മാത്രമേ നിങ്ങൾക്ക്‌ തൊഴിൽ ചെയ്യാൻ അനുവാദമുള്ളു. (ബിസിനസ് ചെയ്യാം, പക്ഷേ അതിനും നിയന്ത്രണം ഉണ്ട്) പൊതുജനാരോഗ്യം തന്നെയാണ് വിഷയം. 63 വയസിനു ശേഷം "വിശ്രമകാലം" എന്നുള്ളതാണ് കാഴ്ചപ്പാട്.

പെൻഷൻ തുകയിലേക്ക് വരാം. 63 വയസായ ഒരു പൗരന് അയാൾ ചെയ്ത ജോലിയിൽ കിട്ടിയ ശമ്പളത്തിന്റെ 50% ആണ് പെൻഷൻ. അപ്പൊ നിങ്ങൾ കരുതും ഇന്ത്യയിലും അങ്ങനെ ആണല്ലോ എന്ന്. എന്നാൽ അല്ല.
അയാൾ സർക്കാരിൽ ജോലി ചെയ്താലും പ്രൈവറ്റ് ഇൽ ജോലി ചെയ്താലും ഈ പെൻഷൻ അയാൾക്ക് ലഭിക്കും.

അപ്പോൾ ജോലി ഇല്ലാതിരുന്ന ഒരാൾക്കോ?
ഇതിലാണ് കാര്യം. നിങ്ങൾക്ക് 63 വയസ് ആയാൽ നിങ്ങൾ പെൻഷന് അർഹൻ ആയി.
നിങ്ങൾക്ക് മിനിമം പെൻഷനായി ഒരു മാസം 636.56 യൂറോ ലഭിക്കും (ഈ തുകയ്ക്ക് സ്റ്റാൻഡേർഡ് ഫുൾ പെൻഷൻ എന്നു പറയുന്നു). നമ്മുടെ നാട്ടിലെ 50,000 രൂപയ്ക്ക് മുകളിൽ ഉള്ള തുകയാണ് ഇത്. നിങ്ങൾ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള പെൻഷൻ ഇതിനു പുറമെ അധികമായി ലഭിക്കും.

മുകളിൽ പറഞ്ഞല്ലോ, ചില ജോലികൾക്ക് പെൻഷൻ പ്രായം കുറവാണെന്ന്. ഉദാഹരണത്തിന്, നിങ്ങൾ ഒരു പോലീസുകാരൻ ആണെങ്കിൽ നിങ്ങൾ 57 വയസിൽ റിട്ടയർ ആകും. നിങ്ങളുടെ അവസാനത്തെ ശമ്പളത്തിന്റെ 50% ആണ് പെൻഷൻ. അതിനു ശേഷം നിങ്ങൾ ഏതെങ്കിലും ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു എന്നിരിക്കട്ടെ, അവിടെ നിങ്ങൾക്ക് 63 വയസു വരെ ജോലി ചെയ്യാൻ കഴിയും. 63 വയസാകുമ്പോൾ നിങ്ങൾ  അവിടെ നിന്നും റിട്ടയർ ആകുന്നു. അപ്പോൾ നിങ്ങൾക്ക് ആ പ്രൈവറ്റ് കമ്പനിയിൽ ലഭിച്ച അവസാന സാലറി എത്രയാണോ, അതിന്റെ പകുതി വീണ്ടും പെൻഷനായി ലഭിക്കും.
അതായത് പോലീസിന്റെ പെൻഷന് ഒപ്പം തന്നെ നിങ്ങൾക്ക് അധികമായി ഒരു പെൻഷൻ കൂടി കിട്ടുന്നു. ഇതിനും പുറമെ നിങ്ങൾക്ക് 63 വയസ് ആയതിനാൽ സ്റ്റാൻഡേർഡ് ഫുൾ പെൻഷനായ 636.56 യൂറോയും ലഭിക്കും. അതായത് നിങ്ങൾക്ക് 63 വയസ് ആകുമ്പോൾ മൊത്തത്തിൽ 3 പെൻഷൻ ലഭിക്കും ഒരുമിച്ച്. ഇത് വളരെ വലിയൊരു തുകയാണല്ലോ.

● എല്ലാ പൗരന്മാർക്കും 50,000 രൂപ വെച്ചു നല്കുന്നത് സർക്കാരിന് ഒരു ബാധ്യത അല്ലേ? ഇതിനുള്ള പണം എവിടെ നിന്നു ലഭിക്കുന്നു?
അതിനു പുറമേ മറ്റു തൊഴിലാളികൾക്കും മൾട്ടിപ്പിൾ പെൻഷൻ നൽകുവാൻ സർക്കാരിന് കഴിയുമോ?

സർക്കാരിന്റെ രാഷ്ട്ര ബഡ്ജറ്റിൽ നിന്നുള്ള പണമല്ല ഇവിടെ പെൻഷൻ നൽകുന്നത്. പൊതു നികുതിയിൽ നിന്നുമല്ല പെൻഷൻ തുക. പെൻഷൻ നൽകാനായി പ്രത്യേക ബഡ്ജറ്റ് ഉണ്ട്. പൊതുനികുതി രാഷ്ട്രനിർമാണത്തിനും സൈനിക ആവശ്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്.

● പെൻഷൻ കൊടുക്കാനുള്ള പണം എങ്ങനെ സ്വരൂപിക്കുന്നു?

അതിനായി ഇവിടെ Solidarity of Generations (തലമുറകളുടെ ഐക്യദാർഢ്യം) എന്നൊരു മനോഹരമായ പദ്ധതിയുണ്ട്.

നമ്മൾ യുവാക്കൾ ജോലി ചെയ്യുമ്പോൾ നമ്മുടെ ശമ്പളത്തിൽ നിന്നും 6% ഈ മുതിർന്നവർക്കുള്ള പെൻഷന് വേണ്ടി സർക്കാർ/തൊഴിൽ ദാതാവ്/കമ്പനി ഒരു Tax ആയി എടുക്കുന്നു.
മുൻപേ പോയ തലമുറയ്ക്ക് വേണ്ടി പിന്നാലെ വരുന്ന തലമുറ നൽകുന്ന സമ്മാനം ആണിത്.  ഇത് ചെറിയ തുകയല്ല കേട്ടോ, രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 52% ആണിത്. പക്ഷെ ഈ തുക പെൻഷന് വേണ്ടി മാത്രമേ ഉപയോഗിക്കുള്ളൂ.

ഫ്രാൻസിൽ പല വിധത്തിൽ ഉള്ള tax ഉണ്ട്. യൂറോപ്പിൽ തന്നെ ഏറ്റവും അധികം tax ഇവിടെയാണ്. ഏകദേശം വർഷത്തിൽ ഒരു ശമ്പളത്തിന്റെ തുക അങ്ങനെ പോകും.

പക്ഷേ പറയട്ടെ മുതിർന്നവരുടെ പെൻഷന് വേണ്ടി പിടിക്കുന്ന tax ഞങ്ങൾ സന്തോഷത്തോടെ നിറഞ്ഞ മനസോടെയാണ് കൊടുക്കുന്നത്. അതുകൊണ്ടു തന്നെ, നിങ്ങൾ ഫ്രാൻസിൽ വന്നു എന്തെങ്കിലും പ്രശ്‌നത്തിൽ പെട്ടു പോയാൽ നിങ്ങളെ സഹായിക്കാൻ, ഒരു അപ്പുപ്പനോ അമ്മുമ്മയോ തീർച്ചയായും ഉണ്ടാകും. അത്ര സ്നേഹമാണ് അവർക്ക്. നമുക്കു മുന്നേ നടന്നവർക്കുള്ള പെൻഷൻ തുക നമ്മളുടെ ഉത്തരവാദിത്തമാണ് ഇവിടെ. ജീവിതത്തിൽ ഒരു ദിവസമെങ്കിലും നിങ്ങൾ ഇവിടെ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, അതിനു ശമ്പളം വാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ നിന്ന് പൊതു പെൻഷൻ ഫണ്ടിലേക്ക് നിങ്ങൾ അതിന്റെ 6% നൽകിക്കഴിഞ്ഞു. അതു നിങ്ങൾ നൽകേണ്ട, നിങ്ങൾക്ക് ശമ്പളം ആ 6% കഴിച്ചുള്ളതേ കയ്യിൽ ലഭിക്കുകയുള്ളു, നിങ്ങൾ എന്തു ജോലി ഏതു മേഖലയിൽ ചെയ്താലും.

നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഈ പണം കൊണ്ട് പെൻഷൻ വാങ്ങുന്ന മുതിർന്നവർ ഒരു ഔദാര്യമല്ല കൈപ്പറ്റുന്നത്. കാരണം, അവർക്ക് മുൻപേ പോയവർക്കായി അവരും ഇതു നൽകിയിട്ടുണ്ട്.

പെൻഷനായി പണം മാത്രമല്ല കൊടുക്കുന്നത്.
ചികിത്സ, മെഡിക്കൽ ചെക്കപ്പ് ഒക്കെ സൗജന്യമാണ് 63 കഴിഞ്ഞ എല്ലാവർക്കും.

മികച്ച ഒരു ജീവിത സാഹചര്യമാണ് ഈ പെൻഷൻ പദ്ധതി നൽകുന്നത് എങ്കിലും, തുല്യ പെൻഷൻ അല്ല നൽകുന്നത്. മിനിമം ഒരു amount നിശ്ചയിച്ചിട്ടുണ്ട് എന്നുള്ള കാര്യം മാറ്റി നിർത്തിയാൽ, കൂടുതൽ നല്ല ശമ്പളങ്ങളിൽ ജോലി ചെയ്തവർക്ക് വളരെ വലിയ തുകകൾ ആണ് ലഭിക്കുന്നത്.

ഇതിനാലാണ് ഫ്രഞ്ചുകാർ multiple jobs ചെയ്യാൻ തയ്യാറാകുന്നത്. സ്ഥിരം ജോലിക്ക് ശേഷം വൈകുന്നേരങ്ങളിൽ ടാക്സി ഓടിക്കുന്നവരുണ്ട്, ടൂറിസ്റ് ഗൈഡ് ആകുന്നവർ ഉണ്ട്, ഡാൻസർമാരുണ്ട്, പാട്ടുകാരുണ്ട് etc etc. എത്ര കൂടുതൽ നിങ്ങൾ ശമ്പളമായി വാങ്ങുന്നുവോ അത്രയധികം നിങ്ങൾക്ക് പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കാൻ കഴിയുമല്ലോ.
കാരണം പെൻഷൻ ഫണ്ട് സർക്കാരിന്റെ ഉത്തരവാദിത്തം അല്ല. അതിൽ പണം നിറയ്ക്കേണ്ടത് പൗരന്മാരാണ്. ഫണ്ടിന്റെ വിതരണക്കാർ മാത്രമാണ് സർക്കാർ. പെൻഷൻ രാജ്യത്തിന് ബാധ്യതയും ആകുന്നില്ല.


ഇത്തരത്തിലുള്ള ഭാവനാസമ്പന്നമായ പോം വഴികൾ നിർദ്ദേശിക്കാതെ വിരമിച്ച സർക്കാർ ജീവനക്കാരുടെ നിലവിലുള്ള പെൻഷൻ നിറുത്തലാക്കി മറ്റുള്ളവർക്കു കൂടി അത് വിഭജിച്ച് പ്രായമായ എല്ലാവരേയും അർദ്ധ പട്ടിണിക്കാരാക്കണമെന്ന ആശയം ക്രൂരവും ഭയാനകവുമാണ്.




"വൺ ഇന്ത്യ വൺ പെൻഷൻ' മുദ്രാവാക്യം വലതു  പക്ഷ പരാജയങ്ങങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ  

അറുപത് വയസ്സ്‌ കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും പ്രതിമാസം പതിനായിരം രൂപവീതം പെൻഷൻ ലഭിക്കണമെന്ന ആവശ്യമുയർത്തിയാണ്, "വൺ ഇന്ത്യ വൺ പെൻഷൻ' എന്ന മുദ്രാവാക്യം ഉയർന്നത്. സാമൂഹ്യസുരക്ഷ ഉറപ്പാക്കണമെന്ന നയം അംഗീകരിച്ച ഒരു ഭരണം ഇന്ത്യയിലുണ്ടെങ്കിൽ ഈ മുദ്രാവാക്യം യാഥാർഥ്യമാക്കാൻ കഴിയും. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിതോപാധികളും നൽകാൻ അനുയോജ്യമായ നയം അനുസരിച്ച് ഭരണം നടത്തിയാലേ ഈ പറഞ്ഞ ആവശ്യം സഫലമാക്കാൻ കഴിയൂ. ആരാണിതിന് തടസ്സം?

‘വൺ ഇന്ത്യ വൺ പെൻഷൻ' വാദം ഉയർത്തുന്ന ചിലർ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, സൈനികർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവരുടെ പെൻഷനെ ആക്ഷേപിച്ച് സംസാരിക്കുന്നത് കണ്ടു. കേരളത്തിൽ റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കേണ്ടി വരുന്നത് മഹാ അപരാധമായിട്ടാണ് പ്രചാരണം നടത്തുന്നത്. കൊറോണ സാഹചര്യത്തിൽ സംസ്ഥാനം  ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ, സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് ഗഡുവായി മാറ്റിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചു. അതിനെ എതിർത്തും സർക്കാർ ഉത്തരവ് പരസ്യമായി കത്തിച്ചും ഏതാനും ജീവനക്കാർ രംഗത്ത് വന്നു. അവരോട് ജനങ്ങൾക്ക് കടുത്ത രോഷമുണ്ടായത് സ്വാഭാവികം. ഈ അവസരമുപയോഗിച്ച്, ചിലർ ജീവനക്കാരുടെയും സംഘടിത മേഖലയിലെ തൊഴിലാളികളുടെയും നേരെ രംഗത്തുവന്നു. അൽപ്പബുദ്ധികളായ ഏതാനും പേർ, സർക്കാരിനെതിരായി നടത്തിയ "സമര'മാണ് ഈ പ്രചാരണത്തിനവസരം സൃഷ്ടിച്ചതെന്നവരോർക്കണം. ഇതിനുശേഷമാണ് ജീവനക്കാരുടെ പെൻഷനെതിരായും, എല്ലാവർക്കും പെൻഷൻ വേണമെന്ന ആവശ്യമുയർത്തിയും ഒരു സംഘം സാമൂഹ്യമാധ്യമങ്ങൾവഴി പ്രചാരണം ആരംഭിച്ചത്.

ശമ്പളവും പെൻഷനും അനാവശ്യമാണോ?
ഒന്ന്: ശമ്പളം വാങ്ങുന്നതിൽ ഒരു വിഭാഗം അധ്യാപകരാണ്. സംസ്ഥാനത്തെ മനുഷ്യവിഭവശേഷി വികസിപ്പിക്കുക എന്ന ധർമമാണ് അവർ നിർവഹിക്കുന്നത്. സർക്കാർ ശമ്പളം നൽകുന്ന അധ്യാപകരെ മുഴുവൻ പിരിച്ചുവിട്ട്, സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടി, ഈ മേഖല പൂർണമായും സ്വകാര്യമേഖലയെ ഏൽപ്പിച്ചാൽ എന്താകും സ്ഥിതി? പണമുള്ളവർക്കുമാത്രം പഠിക്കാം. അത്തരമൊരവസ്ഥയിലേക്ക് സംസ്ഥാനത്തെ തള്ളിവിടണോ?

രണ്ട്: ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യജീവനക്കാർ എന്നിവരാണ് സർക്കാരിൽനിന്ന് ശമ്പളം വാങ്ങുന്ന മറ്റൊരു വിഭാഗം. ജനങ്ങൾക്ക് സൗജന്യമായി ആരോഗ്യസുരക്ഷ നൽകലാണ് ഇവരുടെ ജോലി. ഇവരെയെല്ലാം പിരിച്ചുവിട്ട് സ്വകാര്യ ആശുപത്രികൾമാത്രം മതിയെന്ന് തീരുമാനിച്ചാലോ? ആരോഗ്യസംരക്ഷണം സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ ഏൽപ്പിച്ചാലോ? നമ്മുടെ കൺമുമ്പിൽ ഇതിനുത്തരമുണ്ട്. കൊറോണയെ തടഞ്ഞുനിർത്തുന്നതിൽ കേരളം മികച്ച വിജയം നേടിയത്, പൊതു ആരോഗ്യമേഖലയുടെ മികവുകൊണ്ടാണ്. സമ്പത്തിലും ശാസ്‌ത്ര സാങ്കേതിക നേട്ടങ്ങളിലും ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയ്‌ക്ക് ഇത് കഴിയാതെപോയത് ആരോഗ്യസംരക്ഷണം സ്വകാര്യമേഖലയെ ഏൽപ്പിച്ചതുകൊണ്ടാണ്.  ഏത് മാർഗമാണ് നാം തെരഞ്ഞെടുക്കേണ്ടത്?

മൂന്ന്: പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിഭാഗം സർക്കാർശമ്പളം പറ്റുന്നവരാണ്. രാപ്പകലില്ലാതെ, നാടിന്റെയും ജനങ്ങളുടെയും സുരക്ഷയ്‌ക്കായി പ്രവർത്തിക്കുന്നവരാണിവർ. ഇവരെ ഒഴിവാക്കി അതും സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണോ?

നാല്: കൃഷി വിദഗ്ധർ, പൊതുമരാമത്ത് –-ജലസേചന വകുപ്പ്‌ എൻജിനിയർമാർ, ആസൂത്രണ വകുപ്പിലെയും ധനവകുപ്പിലെയും വിദഗ്ധർ,  മറ്റ് മേഖലകളിലെ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം സർക്കാർ ഖജനാവ് മുടിക്കുന്നവരായി കണക്കാക്കുന്നത് അജ്ഞതകൊണ്ടാണ്. ഇവരിൽ പലർക്കും സ്വകാര്യമേഖലയിലേക്ക് ചെന്നാൽ സർക്കാർ നൽകുന്നതിനേക്കാൾ കൂടുതൽ ശമ്പളം ലഭിക്കും.

ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിർവഹിക്കൽ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രാദേശികതലംവരെ അധികാര വികേന്ദ്രീകരണം നടത്തിയാൽ, അതെല്ലാം നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ അനിവാര്യമാണ്. വാർധക്യകാലത്ത്,  വരുമാനമില്ലാതെയും നരകതുല്യവുമായ അവസ്ഥയിലെത്തിയ കോടിക്കണക്കിന് ദരിദ്രരുള്ള രാജ്യമാണ് ഇന്ത്യ.  തൊഴിലെടുത്ത് ജീവിക്കുന്ന 56 കോടി പേരിൽ പ്രതിമാസം നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന സംഘടിത മേഖലയിലെ സ്ഥിരം തൊഴിലാളികൾ ആകെ തൊഴിലാളികളുടെ ആറ്‌ ശതമാനം മാത്രമാണ്. കോർപറേറ്റ് വ്യവസായങ്ങളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ഭൂരിപക്ഷവും താൽക്കാലിക–- കരാർ തൊഴിലാളികളാണ്. അസംഘടിത–-പരമ്പരാഗത മേഖലയിൽ ഒരു ദിവസത്തെ മിനിമം വേതനമായി മോഡി സർക്കാർ നിശ്ചയിച്ചിരിക്കുന്നത് 182 രൂപയാണ്. ഇവർക്ക് ബോണസ്, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ തുടങ്ങിയ ഒരാനുകൂല്യവും ലഭിക്കുന്നില്ല. രാജ്യത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ പകുതിയിലധികം ഉൽപ്പാദിപ്പിക്കുന്നത് ഇവരാണ്. ഗ്രാമീണ കർഷകത്തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. കാർഷികമേഖല തകരുന്നതുകാരണം ഗ്രാമീണ ദരിദ്രർ, കൂട്ടത്തോടെ വൻ നഗരങ്ങളിലേക്ക് കുടിയേറുന്നു. അവരാണ് കുടിയേറ്റത്തൊഴിലാളികൾ.

ആരാണ്‌ തൊഴിലാളികളെയും കർഷകരെയും മറന്നത്‌
ഈ തൊഴിലാളികളുടെയും ദരിദ്ര–- ഇടത്തരം കർഷകരുടെയും ജീവിതപ്രശ്നങ്ങൾ ഉയർത്തി തൊഴിലാളി–-കർഷക പ്രസ്ഥാനങ്ങൾ നിരന്തരമായി സമരം നടത്തിവരികയാണ്. പ്രായപൂർത്തിയായ എല്ലാവർക്കും തൊഴിൽ നൽകുക, മിനിമം വേതനം പ്രതിമാസം 20,000 രൂപ നിശ്ചയിക്കുക, 60 വയസ്സ്‌ കഴിഞ്ഞവർക്ക് പ്രതിമാസം 6500 രൂപവീതം പെൻഷൻ നൽകുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില നൽകുക, സാർവത്രിക പൊതുവിതരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും ഉന്നയിച്ചത്. നിരവധി ദേശീയ പണിമുടക്കുകൾ നടന്നു. ഈ സമരകാലത്തൊന്നും ജനങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കാതെ മാളത്തിലിരുന്നവർ, ഇപ്പോൾ ബോധോദയമുണ്ടായതുപോലെ, "പെൻഷൻ' മുദ്രാവാക്യവുമായി രംഗത്തിറങ്ങിയതിന്റെ പിന്നിൽ ആരാണ്?

സ്വാതന്ത്ര്യം നേടിയശേഷം വികസിതഭാരതം കെട്ടിപ്പടുക്കാൻ 75 വർഷം ലഭിച്ചിട്ടും എന്തുകൊണ്ട് സാധിച്ചില്ല. ജനങ്ങളിൽ ഭൂരിപക്ഷവും പട്ടിണിയിലും അജ്ഞതയിലും കഴിഞ്ഞുകൂടേണ്ടി വരുന്നതിന് കാരണക്കാർ ആരാണ്.1947 മുതൽ ഇന്ത്യ ഭരിച്ച കോൺഗ്രസും 2014 മുതൽ ഭരണത്തിലുള്ള ബിജെപിയും നടപ്പാക്കിയ നയങ്ങൾ കുത്തക മുതലാളിവർഗത്തെ തടിച്ച് കൊഴുപ്പിക്കുന്നതാണ്. അവരുടെ സമ്പത്ത് അനുദിനം വർധിക്കുന്നു. 2019ൽ ഇന്ത്യയിലാകെ ഉണ്ടായ സമ്പത്തിന്റെ 70 ശതമാനം, ജനസംഖ്യയുടെ മുകൾതട്ടിലുള്ള 10 ശതമാനം പേരുടെ കൈകളിലാണെത്തിയത്. എല്ലാ പൊതുസമ്പത്തും കോർപറേറ്റുകൾ കൈയടക്കുന്നു. പൊതുമേഖല സ്വകാര്യവൽക്കരിക്കുന്നു. ഈ നയമാണ് ജനങ്ങളുടെ ദാരിദ്ര്യത്തിന് കാരണമെന്നുകാണാൻ കഴിയാത്ത രാഷ്ട്രീയമാണ് "വൺ ഇന്ത്യ വൺ പെൻഷൻ' വാദക്കാരെ നയിക്കുന്നത്.


ഇന്ത്യയുടെ 2019–- 20 വർഷത്തെ ജിഡിപി (മൊത്തം സമ്പത്തുൽപ്പാദനം) 147.79 ലക്ഷം കോടി രൂപയാണ്. (ഇന്ത്യൻ ജനതയുടെ പ്രതിശീർഷ വരുമാനം 1,75,000 രൂപ വരും) 1948ൽ തൊഴിലാളി–- കർഷക വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽ വന്ന ചൈന അക്കാലത്ത് ഇന്ത്യയെക്കാൾ ദരിദ്രരാജ്യമായിരുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം, ചൈന സോഷ്യലിസ്റ്റ് മാതൃക സ്വീകരിച്ചു. ഇന്ത്യ കുത്തക മുതലാളി–- ഫ്യൂഡൽ വർഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്ന മാർഗം സ്വീകരിച്ചു.  ഇന്ത്യയിൽ ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും നാടുവാഴികളുടെ ഉടമസ്ഥതയിലാണ്. ഭൂപരിഷ്കരണം നടന്നില്ല. യഥാർഥ കൃഷിക്കാരെ ഭൂമിയുടെ ഉടമകളാക്കിയില്ല. കേരളത്തിലെപ്പോലെ ഭൂപരിഷ്കരണം ഇന്ത്യ മുഴുവൻ നടപ്പാക്കിയിരുന്നുവെങ്കിൽ അത്ഭുതകരമായ മാറ്റങ്ങൾ ഇന്ത്യയിലുണ്ടാകുമായിരുന്നു.

മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ കൽക്കരി, മറ്റ് ധാതുവിഭവങ്ങൾ, പ്രകൃതി വാതകം തുടങ്ങിയ സമ്പത്തിൽ സ്വകാര്യകുത്തകകൾക്ക് അവകാശം ഉറപ്പിച്ചു. ടെലികമ്യൂണിക്കേഷൻ രംഗം തീറെഴുതി. ധനകാര്യമേഖല സ്വകാര്യവൽക്കരിച്ചു. റെയിൽവേ, രാസവള ഉൽപ്പാദനം, ആണവോർജം, ബഹിരാകാശ ഗവേഷണം, ആയുധനിർമാണം തുടങ്ങിയ സകല മേഖലകളും സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിച്ചു. കോർപറേറ്റ് നികുതി കുറച്ചുകൊടുത്തു. നികുതി കുടിശ്ശിക ഒഴിവാക്കിക്കൊടുത്തു. പെട്രോൾ, ഡീസൽ വിലവർധനയിലൂടെമാത്രം, റിലയൻസ്, എസ്സാർ, ഷെൽഇന്ത്യ എന്നീ കുത്തക കമ്പനികൾ നേടിയത് കോടികളാണ്. കോവിഡ് കാലത്ത് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായ വർധന 1,32,750 കോടി രൂപയാണ്.

സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ സ്വപ്നമായിരുന്നു, സ്വയം പര്യാപ്തമായ സ്വതന്ത്രഭാരതം. ആ സ്വപ്‌നങ്ങളെ മുഴുവൻ തകർത്തവരാണ് ഇന്ത്യൻ ഭരണാധികാരികൾ. നേരത്തേ കോൺഗ്രസ്, ""പാവങ്ങൾക്ക് ഗതിയേകും'' എന്ന് വിളിച്ചുപറഞ്ഞു. പിന്നീട് ബിജെപി ""ജനങ്ങൾക്ക് നല്ല ദിവസങ്ങൾ വരും'' എന്ന് വിളിച്ചു കൂവി. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു.  ജിവിതപ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിട്ടു. കപട ദേശസ്നേഹവും സങ്കുചിത ദേശീയവാദവും ഉയർത്തി ജനങ്ങളെ വിവിധ തട്ടുകളിലാക്കി. ആ ശക്തികളുടെ ബുദ്ധിയിൽനിന്ന് ഉടലെടുത്തതാണ് "വൺ ഇന്ത്യ വൺ പെൻഷൻ' മുദ്രാവാക്യം. ഇത് സംഘപരിവാറിനെയും മോഡിയെയും രക്ഷിക്കാനാണ്.

പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളോടൊപ്പംനിന്ന് കേന്ദ്ര നയങ്ങൾക്ക് ബദൽനയം ഉയർത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലമാക്കണം ചിലർക്ക്! പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസേന വർധിക്കുന്നതിനെതിരെ, കുടിയേറ്റ തൊഴിലാളികൾ നേരിട്ട മഹാദുരന്തത്തിനെതിരെ, ജോലിസമയം 12 മണിക്കൂറാക്കി ദീർഘിപ്പിച്ചതിനെതിരെ ഒരക്ഷരം ഉരിയാടാത്തവരുടെ പുതിയ "വേഷപ്പകർച്ച' ജനങ്ങൾ തിരിച്ചറിയും.

എളമരം കരീം എംപി
**************************************************************************

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം രാജ്യത്ത് പ്രാവർത്തികമാക്കപ്പെടുവാൻ, ഇന്ത്യയിൽ താമസിക്കുന്ന 18 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും - ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ, തൊഴിൽ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ  25000/- രൂപ പ്രതിമാസ വരുമാനം അനുവദിക്കുക.

Stop discriminated INCOME
ENSURE Equal INCOME / PROPERTY to all aged-CKR

******************************************************************

ONE INDIA ,ONE SALARY-SAME MONTHLY INCOME (ഒറ്റ ഇന്ത്യ ,ഒറ്റ ശമ്പളം-ഒരേ പ്രതിമാസ വരുമാനം  ) എന്നാണ് വേണ്ടത് -CKR
ക്ഷേമ പെൻഷനും സർവീസ് പെൻഷനും രണ്ടും രണ്ടാണ്. ക്ഷേമ പെൻഷൻ എന്ന ആശയം ഇടതുപക്ഷമാണ് ഉയർത്തിക്കൊണ്ടുവന്നത്. അത് സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ കൂടി പരിഗണിച്ചു കൊണ്ട് ഏറ്റവും മികച്ച രീതിയിൽ വിതരണം ചെയ്യുന്നുണ്ട്. ക്രമാനുഗതമായി ഉയർത്തി ക്കൊണ്ടു വരുന്നുമുണ്ട്.

60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ, ഇത് സർക്കാർ ഉറപ്പു വരുത്തണം എനിക്ക് പരിശ്രമിക്കാനും പണിയെടുക്കാനും വയ്യ.....
എത്ര വേഗമാണ് ഇത്തരം ആന മണ്ടത്തര വാദങ്ങളിൽ നമ്മുടെ പ്രിയപ്പെട്ടവർ വീണുപോകുന്നത്.
സർക്കാർ ജീവനക്കാരോടും  അവർക്കു കിട്ടുന്ന പെൻഷനോടും സാധാരണ ജനങ്ങളിൽ ചിലരുടെ  പൊതുബോധത്തിലുണ്ടായ വെറുപ്പ് ( കത്തിക്കൽ കലാപരിപാടി ഒക്കെ ശരിക്ക് ഏറ്റിട്ടുണ്ട്) മുതലെടുത്താണ് വലതു  പക്ഷ ബുദ്ധികേന്ദ്രങ്ങളിൽ മെനഞ്ഞെടുത്ത ഈ കുത്തിതിരിപ്പ് വളരെ വിജയകരമായി ജനങ്ങളിലേക്ക് പകരുന്നത് .

ഇന്ത്യൻ സൈന്യം ഒഴിച്ച് മറ്റെല്ലാം പ്രൈവറ്റ് സെക്ടറിൽ മതി എന്ന അവരുടെ നയം നടപ്പിലാക്കലിന്റെ തുടക്കം മാത്രമാണ് ഈ വാദം .

ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുതൽ ഡോക്ടേഴ്സിനും എഞ്ചിനിയേഴ്സിനും ശാസ്ത്രജ്ഞരും മുതൽ തൊഴിലാളിക്കും അവന്റെ കോടീശ്വരനായ മുതലാളിക്കും വരെ 60 വയസു കഴിഞ്ഞാൽ ഒരേ പെൻഷൻ കൊടുക്കണം എന്നതാണ് ഇവരുടെ മുദ്രാവാക്യം . പക്ഷേ 60 വയസ് വരെ ഇവർ എങ്ങനെ ജീവിക്കും എന്ന് പറയുന്നില്ല .സർക്കാർ സ്ഥാപന ങ്ങളും സർക്കാർ ജോലിയും സർക്കാർ ജീവനക്കാരും വേണ്ട എല്ലാം സ്വകാര്യ മേഖലയിൽ മുതലാളിമാർ പറയുന്ന കൂലിക്ക് പണിയാൻ ആളേകിട്ടണം …

വൺ ഇന്ത്യ വൺ പെൻഷൻ

കേൾക്കാൻ നല്ല ഇമ്പമുള്ളതും ഒരു കാലത്തും നടക്കാൻ പോകുന്നില്ലാത്തതുമായ ആശയം … ഇത് ഉണ്ടാക്കിയവരുടെ താൽക്കാലിക ലക്ഷ്യങ്ങൾ നടപ്പിലാകും എന്ന് മാത്രം .. ആട് മാഞ്ചിയം പോലെ വേറൊരു തട്ടിപ്പ്…

എനിക്ക് കിട്ടാത്തതൊന്നും മറ്റുള്ളവർക്കും കിട്ടരുത് എന്ന ചിന്തയിൽ നിന്നാണ് ഇത്തരം വാദങ്ങൾ ഉണ്ടാവുന്നത് .ഇത്തരം വാദക്കാർക്കോ അവരുടെ മക്കൾക്കോ ഒരു സർക്കാർ ജോലി കിട്ടുന്നതു വരെയാണ് ഇത്തരം വാദത്തിന്റെ ആയുസ് .

100 ഒഴിവുള്ള തസ്തികയിലേക്ക് വരെ ലക്ഷകണക്കിന് ആളുകളാണ് PSC പരീക്ഷ എഴുതുന്നത് .അവരിൽ രാത്രി പകലാക്കി കഷ്ടപ്പെട്ട് പഠിച്ച മിടുക്കൻമാരും മിടുക്കികളും ആ തസ്തികളിൽ നിയമിതരാകും … അത്  മികച്ച സർക്കാർ സർവീസിനും മികച്ച ഭരണരീതികൾക്കും ഇടയാക്കും. നമ്മുടെ കൂട്ടത്തിൽ പെട്ട ആളുകൾ തന്നെയാണ് ഇവർ എന്നു ചിന്തിച്ചാൽ, അവർക്കു കിട്ടുന്ന മിതമായ സൗകര്യങ്ങൾ നമുക്കു സേവനം കിട്ടുന്നതിനുപകരിക്കുന്നു എന്നു മനസിലാക്കിയാൽ പ്രശ്നം തീരും. താരതമ്യേന മികച്ച ശമ്പളവും പെൻഷനും ഉള്ളതുകൊണ്ടാണ് മികച്ച കഴിവുകളുള്ളവർ സർവീസിൽ വരുന്നത്. അങ്ങിനെ മികച്ച സർവീസിന്റെ ബലത്തിലാണ് കേരളം പ്രളയങ്ങളേയും നിപാ .  പനിയേയും നേരിട്ടതും.ഇപ്പോൾ കോവി ഡിനേ  പിടിച്ചു കെട്ടുന്നതും.
 മാത്രമല്ല സർക്കാർ ജീവനക്കാരുടെ പെൻഷൻ പുതിയ വ്യവസ്ഥ PRAN പ്രകാരം അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം അവർ നേരത്തെ അടക്കുന്നതാണ്. അവർ നേരത്തെ 20 ശതമാനം അടച്ചാൽ പിന്നീട് 20 ശതമാനം പെൻഷൻ കിട്ടും. 30 ശതമാനം അടച്ചാൽ 30 ശതമാനം തന്നെ പെൻഷനായി കൊടുക്കണം. ഇത് 10000 മാത്രമായി നിശ്ചിതപ്പെടുത്താൻ ഒരിക്കലും കഴിയില്ല. ഫിക്സഡ്‌ ഡിപ്പോസിറ്റിന് നൽകുന്ന പലിശ പോലെയാണത്.  അങ്ങിനെയെങ്കിൽ സ്വകാര്യ മുതലാളിമാരുടെ / പൗരന്മാരുടെയെല്ലാം സ്വത്തുക്കൾ / സ്ഥിര നിക്ഷേപങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടുകയും പ്രതിമാസം 10000 രൂ മാത്രം അവർ ഓരോരുത്തർക്കും പെൻഷൻ ആയി നൽകുകയും വേണം. ഇത് പ്രായോഗികമാണോ ?
.....15 കഴിഞ്ഞ എല്ലാവർക്കും SSLC book വിത്ത് 80 % മാർക്ക്.

20 കഴിഞ്ഞവർക്ക് 50000 സാലറി

.. 28 കഴിഞ്ഞ എല്ലാവർക്കും കല്യാണം.

30 കഴിഞ്ഞ എല്ലാവർക്കും കുട്ടികൾ…

35 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 2 നില വീട്

60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ…. ഇത് സർക്കാർ ഉറപ്പു വരുത്തണം എനിക്ക് പരിശ്രമിക്കാനും പണിയെടുക്കാനും വയ്യ…

ഇത്രയെ ഉള്ളൂ ആവശ്യം… സാമ്പത്തിക സ്ഥിതി അനുവദിക്കുമെങ്കിൽ , ക്ഷേമ പെൻഷൻ 10000 രൂ ആക്കുന്നതിൽ തെറ്റില്ല.പക്ഷെ അത് സർവീസ് പെൻഷൻ കുറച്ചിട്ടല്ല ചെയ്യേണ്ടത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌  കേരളത്തിൽ മികച്ച രീതിയിൽ ക്ഷേമപെൻഷൻ വിതരണം നടക്കുന്നുണ്ട്. അതിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള വലതുപക്ഷ കുത്തിത്തിരുപ്പാണ് OIOP. സമത്വത്തിനു വേണ്ടിയുള്ള ശ്രമം ആത്മാർത്ഥമാണെങ്കിൽ കോടീശ്വരന്മാരിൽ നിന്ന് അവർക്ക് കുന്നുകൂടുന്ന ലാഭം  പിടിച്ചെടുത്ത് സാധാരണക്കാർക്ക് വി  തരണം ചെയ്താൽ മതിയല്ലോ. പെട്രോളിന്റെ വില  50 രൂയിൽ കുറച്ചു നിർത്താമല്ലോ. കാർഷിക ലോൺ 4 % തന്നെയാക്കി കൊടുക്കാമല്ലോ. പിന്നാക്ക വിഭാഗങ്ങൾക്കുള്ള അർഹമായ സംവരണം  നിലനിർത്താമല്ലോ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കേണ്ട നടപടികൾ ഒഴിവാക്കാമല്ലോ. റെയിൽവേ  പോലുള്ള പൊതു സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിറ്റുതുലക്കേണ്ടതില്ലല്ലോ. ഇതിനൊന്നും ശ്രദ്ധിക്കാതെ, മണ്ടൻ ആശയങ്ങളുമായി ഇറങ്ങുകയാണ് ചിലർ അതിനാൽ ONE INDIA, ONE PENSION കരുടെ   ഇത്തരംതെറ്റായ പ്രചാരണ ക്കെണികളിൽ വീണു പോവാതെ ശ്രദ്ധിക്കാൻ  സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു.നമുക്ക്  ONE INDIA ,ONE SALARY, ONE MONTHLY INCOME (ഒറ്റ ഇന്ത്യ ,ഒറ്റ ശമ്പളം ,ഒരേ പ്രതിമാസ വരുമാനം )എന്നതിനായി ഒരുമിക്കാം _ CKR 5 / 7/20 20
***********************************************************************[08:41, 05/07/2020] 🙏🏿😷Radhakrishnan C K 😁: നുണ no:1
കേരള ഗവണ്മെന്റിന്റെ വരുമാനത്തിന്റെ 70%-85% വരെ സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപോറ്റാൻ ഉപയോഗിക്കുന്നു.

Fact :- 1
64% മുതൽ 80% വരെ ചെലവാക്കുന്നു എന്ന് പറയുന്നത് റവന്യൂ വരുമാനത്തിന്റെ കണക്ക് മാത്രമാണ്.സർക്കാരിന് റവന്യൂ വരുമാനം അല്ലാതെ വേറെയും വരുമാനം ഉള്ളത് എന്തിന് മറച്ചു വെക്കുന്നു?
ആകെ ചിലവ് കണക്കു കൂട്ടുമ്പോൾ ആകെ വരവ് വെച്ചല്ലേ നോക്കേണ്ടത്.

2.കേരള ഗവണ്മെന്റിന്റെ ആകെ ബജറ്റ് ചിലവിന്റെ 26% മാത്രമാണ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും എല്ലാമായി ശമ്പളത്തിനായി ചിലവാക്കുന്നത്. ഇത് കൂടാതെ 16% പെൻഷൻ ഇനത്തിലും ചിലവ് വരുന്നു എന്നാൽ 2014 മുതൽ പെൻഷൻ നിർത്തലാക്കി പങ്കാളിത്തപെൻഷൻ ആയതിനാൽ ഈ 16% ബാധ്യത കാലക്രമേണ കുറഞ്ഞു ഇല്ലാതാവും.

നുണ no:2
60 വയസ്സ് കഴിഞ്ഞാൽ എല്ലാവർക്കും 10000 വച്ചു പെൻഷൻ കൊടുക്കണം. അതിനുള്ള തുക പെൻഷൻ ഏകീകരണത്തിലൂടെ തന്നെ ലഭിക്കും.

Fact :- കേരളത്തിൽ നിലവിൽ 60 വയസിനു മുകളിൽ പ്രായമുള്ള 42 ലക്ഷത്തിൽ അധികം ആളുകൾ ഉണ്ട്. അവർക്ക് എല്ലാവർക്കും 10000 രൂപ വച്ചു പെൻഷൻ കൊടുക്കണമെങ്കിൽ 50000കോടിയിൽ അധികം തുക ചിലവ് വരും. അതായത് കേരള ബജറ്റിന്റെ പകുതിയോളം. അത്രയും തുക അധികമായി എങ്ങനെ കണ്ടെത്തും.

 സ്റ്റാറ്റിയൂട്ടറി പെൻഷൻ ഏകീകരിക്കുക/ നിർത്തലാക്കുക എന്നത് അസംഭവ്യമാണ് അത് പഴയ ജീവനക്കാരും സർക്കാരും തമ്മിലുള്ള കരാർ ആണ്. അത് ലംഘിക്കാനാവില്ല. അങ്ങനെ ഒരു നിയമം നിർമിച്ചാൽ പോലും അത് ഒരു ജുഡീഷ്യൽ റിവ്യൂക്കപ്പുറം നില നിൽക്കില്ല. ഇനി ഒരു വാദത്തിന് 19000കോടി പെൻഷൻ നിർത്തലാക്കിയാൽ തന്നെ അത് എങ്ങനെ 50000 കോടിക്ക് പകരം ആവും.
****************************************************************
One India ,One Salary.One India, One Civil Code.One India, One Caste. One India,One Religion.One India,One Party. Join these groups too.
***************************************************************************

*വൺ ഇന്ത്യ -വൺ പെൻഷൻ " പ്രചരണങ്ങളും വസ്തുതകളും*
ഈ മഹാമാരിയുടെ കാലം ജനകീയമായ പ്രതിരോധ പ്രവർത്തനത്തിൻ്റെ കാലം മാത്രമായിരുന്നില്ല, മറിച്ച് ജനവിരുദ്ധ ആശയങ്ങളുടെ പ്രചരണ പ്രവർത്തനങ്ങളുടെ കാലം കൂടി ആയിരുന്നു. അത്തരമൊരു പ്രചരണമാണ്: കേൾക്കുമ്പോൾ ആകർഷകമായ -വൺ ഇന്ത്യ വൺ പെൻഷൻ -എന്ന മുദ്രാവാക്യം എന്ന് ,കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയും."വൺ ഇന്ത്യ -വൺ പെൻഷൻ " പ്രചരണങ്ങളും വസ്തുതകളും എന്നിവയെ കുറിച്ച്‌ ഡോ: ആർ.കെ സതീഷ് എഴുതുന്നു
1) തൊഴിൽ അടിസ്ഥാനമാക്കിയുള്ള പെൻഷൻ സംവിധാനം എന്താണ്?
നിർവചിക്കപ്പെട്ട ആനുകൂല്യ പദ്ധതി എന്ന അർത്ഥത്തിലാണ് പെൻഷൻ സംവിധാനത്തെ അടയാളപ്പെടുത്തിയത്.ജനാധിപത്യ സമൂഹത്തിൻ്റെ വളർച്ചയുടെ ഘട്ടത്തിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിൽ 'നികുതി രഹിത'മായി "മാറ്റിവെക്കപ്പെട്ട വേതന"മാണ് പെൻഷൻ. ഈ "മാറ്റിവെക്കപ്പെട്ട വേതനം", തൊഴിലാളിയുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും കൂടി ചേർന്നാണ് സ്വരൂപിക്കപ്പെടുന്നത്.തൊഴിലാളിക്ക് തൊഴിൽ ദിനങ്ങളിൽ ലഭിക്കുന്ന വേതനം യഥാർത്ഥത്തിൽ ലഭിക്കേണ്ട കൂലിക്കു പകരം "മാറ്റിവെക്കപ്പെട്ട വേതന " -ത്തിലേക്കുള്ള വിഹിതവും കുറച്ച് ബാക്കി വരുന്ന തുക ആയിരിക്കും. തൊഴിലാളിയുടെ അധ്വാനശക്തി വിലക്കെടുക്കുന്നത് വഴി തൊഴിലുടമക്ക് ലഭിക്കുന്ന മിച്ചമൂല്യത്തിൽ നിന്നും ഒരു വിഹിതമാണ് "മാറ്റിവെക്കപ്പെട്ട വേതന "'ത്തിലേക്ക് തൊഴിലുടമ നൽകുന്നത്. യഥാർത്ഥത്തിൽ ഈ രണ്ടു വിഹിതവും തൊഴിലാളിയുടെ അധ്വാനശക്തിയുടെ ഉല്പന്നമായാണ് രൂപം കൊള്ളുന്നത്. ഇങ്ങിനെ രൂപപ്പെടുന്ന മാറ്റിവെക്കപ്പെടുന്ന വേതനത്തിൻ്റെ അളവ് തൊഴിലാളി പ്രവൃത്തിയിലേർപ്പെടുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണവുമായും തൊഴിലാളിക്ക് ലഭിച്ച വേതനവുമായും ബന്ധപ്പെട്ട് കിടക്കുന്നു. അതു കൊണ്ട് തന്നെ തൊഴിലാളിക്ക് ലഭിക്കുന്ന പെൻഷൻ തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്ത കാലയളവിൻ്റെയും തൊഴിലാളി വാങ്ങിയ വേതനത്തിൻ്റെയും അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സമവാക്യങ്ങളിലൂടെയാണ് നിർണ്ണയിക്കുന്നത്. ചുരുക്കി പറഞ്ഞാൽ തൊഴിൽ ചെയ്യുന്ന സമയത്ത് തന്നെ തൊഴിലാളിക്ക് ലഭിക്കേണ്ടിയിരുന്ന വേതനം തൻ്റെ വാർദ്ധക്യകാലത്ത്, അഥവാ വിൽക്കാൻ അധ്വാനശക്തി ഇല്ലാത്ത ഒരു കാലത്ത് ജീവിക്കാൻ വേണ്ടി "മാറ്റി വെച്ച വേതന "മാണ് പെൻഷൻ. അത് തൊഴിലുടമയുടെയോ മറ്റാരുടെയെങ്കിലുമോ ഔദാര്യമല്ല മറിച്ച് തൊഴിലെടുത്തവൻ്റെ അവകാശമാണ്. തൊഴിലുടമ "സർക്കാർ " ആകുമ്പോൾ തൊഴിലാളി "ജീവനക്കാരനാ"യി മാറുന്നു.അതു കൊണ്ട് ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ സർക്കാറിൻ്റെ ഔദാര്യമല്ല മറിച്ച് അവകാശമാണ്.
ഇങ്ങിനെയുള്ള പെൻഷൻ സംവിധാനത്തെ അട്ടിമറിക്കുള്ള ആദ്യത്തെ ശ്രമമായിരുന്നു കോൺട്രിബൂട്ടറി പെൻഷൻ സംവിധാനം ഏർപ്പെടുത്തക വഴി തൊഴിലുടമ നിർവഹിച്ചത്‌. 1990കളോട് കൂടി ഇന്ത്യയിൽ നടപ്പിലാക്കിയ കോർപ്പറേറ്റ് വൽക്കരണ നയങ്ങളുടെ തുടക്കത്തിലാണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയത്. പെൻഷൻഫണ്ടിലേക്ക് മിച്ചമൂല്യത്തിൽ നിന്നും തൊഴിലുടമ നൽകി കൊണ്ടിരുന്ന വിഹിതം ഇനിമേൽ നൽകേണ്ടതില്ല എന്ന് തീരുമാനിക്കുകയും മറിച്ച് ആ വിഹിതം അധ്വാനശക്തി വാങ്ങിയ വകയിൽ തൊഴിലാളിയിൽ നിന്നും ഇടാക്കിയ "നികുതി രഹിത "വരുമാനം കൂടാതെ തൊഴിലാളി കൈപ്പറ്റി കൊണ്ടിരിക്കുന്ന വേതനത്തിൽ നിന്ന് ഒരു നിശ്ചിത തുക പിടിച്ചെടുത്ത് പെൻഷൻഫണ്ട് രൂപപ്പെടുത്തി സ്വകാര്യ ഏജൻസിക്കോ, ഷെയർ മാർക്കറ്റിലോ നിക്ഷേപിച്ചു അതിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ, വിരമിക്കുന്ന തൊഴിലാളിക്ക് പെൻഷൻ നൽകുന്ന രീതി നടപ്പാക്കികൊണ്ട് പെൻഷൻ നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്നും തൊഴിലുടമ പൂർണ്ണമായും പിന്മാറി. ഇതിനെതിരെയുള്ള ചെറുത്ത് നിൽപിൻ്റെ ഭാഗമായി കേരളത്തിൽ നടപ്പിലാക്കാൻ പെട്ടെന്ന് കഴിഞ്ഞില്ലെങ്കിലും 2014 ഏപ്രിലോടു കൂടി കേരളത്തിലും നടപ്പിലാക്കപ്പെട്ടു.
എന്നാൽ പെൻഷൻ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള അതിവിദഗ്ദമായ ഒരു പദ്ധതിയുടെ ഭാഗമായാണ്
വൺ ഇന്ത്യ വൺ പെൻഷൻ എന്ന മുദ്രാവാക്യത്തിൻ്റെ ഇപ്പോൾ നടക്കുന്ന പ്രചരണം. കേൾക്കുമ്പോൾ എല്ലാവർക്കും സ്വീകാര്യത തോന്നുന്ന വിധത്തിലാണ് അവതരണം. ഇന്ത്യയിലെ 60 വയസ്സ് കഴിഞ്ഞ എല്ലാ പൌരന്മാർക്കും മാസത്തിൽ 10000 രൂപ പെൻഷൻ. ഇതിന് വേണ്ടത് 10000 ൽ അധിക പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പെൻഷനിൽ, അധികം വരുന്ന തുക പിടിച്ചെടുക്കുകയും, 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ഭരണകൂടം കോർപ്പറേറ്റ് അനുകൂല നയങ്ങൾ, ദയാരഹിതമായി നടപ്പിലാക്കിയതിൻ്റെ ഭാഗമായി തൊഴിൽ രഹിതരായവർ , തൊഴിൽ നഷ്ടപ്പെട്ടവർ, പാപ്പരായ കർഷകരും കർഷക തൊഴിലാളികളുമടക്കം ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന മുഴുവനാൾക്കും ഈ വാഗ്ദാനം ഏറെ സ്വീകാര്യമാവും.
അവരുടെ പ്രയാസത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ അവർ തിരച്ചറിയാതെ പോവുകയും തൊഴിൽ രഹിതൻ്റെ ശത്രു തൊഴിലെടുക്കുന്നവനും 60 വയസ്സ് കഴിഞ്ഞ് ജീവിക്കാൻ പ്രയാസപ്പെടുന്നവൻ്റെ ശത്രു ഉയർന്ന പെൻഷൻ പറ്റുന്നവനുമായി മാറും. യഥാർത്ഥ ശത്രു മറഞ്ഞിരിക്കും. യഥാർത്ഥത്തിൽ "മാറ്റി വെക്കപ്പെട്ട വേതന "മാണ് പെൻഷൻ എന്നും അത് തൊഴിൽ ചെയ്യുന്ന സമയത്ത് കൂലിയിനത്തിൽ ലഭിക്കേണ്ടിയിരുന്ന വേതനമായിരുന്നു എന്നും അത് വാർദ്ധക്യകാലത്തേക്ക് തൊഴിലുടമയുമായി ഉണ്ടാക്കിയ ഒരു എഗ്രിമെൻറിൻ്റെഅടിസ്ഥാനത്തിൽ മാറ്റി വെച്ചതാണന്നും അതുകൊണ്ട് തന്നെ പെൻഷൻ തുക പ്രവൃത്തി ചെയ്ത തൊഴിൽ ദിനങ്ങൾക്ക് ആനുപാതികമായിരിക്കുമെന്നും, തന്മൂലം വ്യത്യസ്ത കാലയളവിൽ തൊഴിൽ ചെയ്തവർക്ക് പെൻഷൻ തുക വ്യതസ്തമായിരിക്കും എന്നും പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്നും ഉള്ള എല്ലാ അടിസ്ഥാനവസ്തുതകളെയുമായാണ് "വൺ ഇന്ത്യ വൺ പെൻഷൻ " എന്ന മുദ്രാവാക്യം അട്ടിമറിക്കുന്നത്.
2) ഇങ്ങിനെ പെൻഷൻ അട്ടിമറിക്കുന്നത് എന്തിന്?
തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള പെൻഷൻ സംവിധാനം മുന്നോട്ട് വെക്കുന്ന ധാർമിക മൂല്യം സാമൂഹിക സുരിക്ഷിതത്വം എന്ന മൂല്യമാണ്. അതു കൊണ്ട് തന്നെ പെൻഷൻ സംവിധാനത്തിൻ്റെ കാര്യക്ഷമമായ നിർവഹണം, സമൂഹത്തിലെ പ്രായമായ മുഴുവൻ പൌരന്മാരും പെൻഷനു അർഹരാണ് എന്ന പൊതു അവബോധ നിർമ്മിതിക്ക് കാരണമായി.ഇത്തരം അവബോധം ശക്തിപ്പെട്ടതിനാൽ സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ നിർബന്ധിക്കപ്പെട്ടു. അങ്ങിനെ രൂപപ്പെട്ടു വന്നതാണ് അഗതി പെൻഷൻ, വികലാംഗ പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ, മറ്റു ക്ഷേമ പെൻഷനുകളെല്ലാം. അതായത് സാമൂഹ്യക്ഷേമ പെൻഷനുകൾ നടപ്പിലാക്കാൻ ഭരണ സംവിധാനങ്ങൾ നിർബന്ധിക്കപ്പെട്ടത് തൊഴിൽ അധിഷ്ഠിത പെൻഷൻ ഒരു അവകാശമായി നിലനിൽക്കുകയും അത് ഉൽപാദിപ്പിച്ച സാമൂഹികതയും ആണ്.
അങ്ങിനെയാണ് പെൻഷൻ എന്നത് ഒരു "സാമൂഹിക അവകാശ" മായി രൂപപ്പെട്ടത്. അങ്ങിനെ സാമൂഹിക അവകാശമായ പെൻഷൻ സംവിധാനത്തെ, ഇല്ലാതാക്കാൻ ആദ്യം ചെയ്യേണ്ടത് തൊഴിൽ അടിസ്ഥാനമാക്കിയ പെൻഷൻ സംവിധാനത്തിൻ്റെ അടിത്തറയെ അട്ടിമറിക്കുകയാണ് വേണ്ടത് എന്നത് ഇന്ത്യയിൽ കോർപ്പറെറ്റ് മൂലധന നയങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തിന് നല്ല ബോധ്യമുള്ളതുമാണ്. അതിനനുസ്സരിച്ചുള്ള മനോനില രൂപ പ്പെടുത്താനും യഥാർത്ഥ വസ്തുതയെ അദൃശ്യമാക്കി വെക്കാനും ആണ് "വൺ ഇന്ത്യ വൺ പെൻഷൻ " എന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന മുദ്രവാക്യമുയർത്തിയിരിക്കുന്നത്.- ''ഒരു രാജ്യം ഒരു നിയമം" - "ഒരു രാജ്യം ഒരു മതം" - "ഒരു രാജ്യം ഒരു സംസ്കാരം" - "ഒരു രാജ്യം ഒരു ഭാഷ"- തുടങ്ങി പല മുദ്രാവാക്യങ്ങളും നിർമ്മിച്ചെടുത്ത സംഘപരിവാർ ആശയം തന്നെയാണ് "- വൺ ഇന്ത്യ വൺ പെൻഷൻ "- എന്നതിന് പിറകിലും ഉള്ളത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്തു കൊണ്ടാണ് - ''വൺ ഇന്ത്യ വൺ ഇൻകം " - (ഒരു ഇന്ത്യ ഒരേ വരുമാനം) എന്ന ഒരു മുദ്രാവാക്യം മുന്നോട്ട് വെക്കപ്പെടുന്നില്ല. അതല്ലേ കൂടുതൽ ശരി. മുന്നോട്ട് വെക്കാത്തതിന് കാരണം ആ മുദ്രാവാക്യം കോർപ്പറേറ്റ് നയത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്.
3) സത്യത്തിൽ സർക്കാറിൻ്റെ കയ്യിൽ പണമില്ലാത്തതു കൊണ്ടല്ലേ അധിക പെൻഷൻ വെട്ടിക്കുറച്ച് എല്ലാവർക്കും തുല്യമാക്കണമെന്ന് പറയുന്നത്?
അല്ല. എന്തുകൊണ്ടെന്നാൽ പണത്തിൻ്റെ ലഭ്യതക്കുറവ് ഇന്ത്യ നേരിടുന്നില്ല. പ്രശ്നം ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്ന മൂലധനകേന്ദ്രീകൃതവും കോർപറേറ്റ് അനുകൂലവുമായ നയങ്ങളുടെ ഭാഗമായാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് 1990 ൽ ഇന്ത്യയിൽ ആകെ 2 ശതകോടീശരന്മാരാണ് (ശതകോടി ഡോളർ ആസ്തി ) ഉണ്ടായിരുന്നതെങ്കിൽ 2018 ൽ ശതകോടീശന്മാരുടെ എണ്ണം 119 ആകുന്നു. ഈ കാലയളവിൽ ജീവസന്ധാരണത്തിനു് സാധ്യമാകാതെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ഏകദേശം 4 ലക്ഷത്തോളമാണ്. ലക്ഷകണക്കിന് ചെറുകിട തൊഴിൽ ശാലകളാണ് പൂട്ടപ്പെട്ടത് .തൊഴിൽ രഹിതരായവരുടെ എണ്ണം കോടികളാണ്.അതേ സമയം ഇന്ത്യയുടെ ആകെ ആസ്തിയുടെ 52% കെയടക്കി വെച്ചിരിക്കുന്നത് 1 % വരുന്ന ഈ ശതകോടീശ്വരന്മാരുടെ കയ്യിലാണ്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ 10% വരുന്ന ശതകോടീശരന്മാരുടെ കൈകളിലാണ് ഇന്ത്യയുടെ ആസ്തിയുടെ 77% വും ഉള്ളത്. ഒരു ശതമാനം വരുന്ന ശതകോടീശര്മാർക്ക് 1/2 % നികുതി ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 11.7 കോടി പേർക്ക് തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. 10% ശതകോടീശന്മാർക്ക് 1/2 % സെസ്സ് ഏർപ്പെടുത്തുകയാണങ്കിൽ ഇന്ത്യയിൽ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും 10000 രൂപയോ അതിൽ കൂടുതലൊ പെൻഷൻ കൊടുക്കാൻ കഴിയും. പക്ഷെ അതൊന്നും സർക്കാർ നടപ്പാക്കുകയില്ല. എന്തിനേറെ, ഈ കോവിഡ് കാലത്ത് രൂപപ്പെട്ട സാമ്പത്തിക മാന്ദ്യം പരിഹരിക്കാൻ, നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ വൻകിടക്കാരിൽ നിന്നും സെസ്സ് പരിക്കുക എന്നതാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടുന്ന അടിയന്തിര കടമ എന്നു നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷനംഗങ്ങൾ നടപടി നേരിടുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതു കൊണ്ട് പണത്തിൻ്റെ ലഭ്യത കുറവല്ല മറിച്ച് മൂലധന കേന്ദ്രീകരണ നയങ്ങളാണ് പ്രശ്നം.
4)കേരളത്തിൻ്റെ സവിശേഷ സാഹചര്യത്തിൽ റവന്യൂ വരുമാനത്തിൻ്റെ 70% ത്തിലധികവും ഉദ്യോഗസ്ഥരേയും പെൻഷൻ കാരേയും തീറ്റി പോറ്റുന്നതു കൊണ്ടല്ലേ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും 10000 രൂപ വെച്ച് പെൻഷൻ നൽകാൻ കഴിയാത്തത്.?
ജീവനക്കാരുടെ വേതനവും പെൻഷനുമായി നൽകുന്ന തുക പെരുപ്പിച്ചു കാട്ടുന്ന ഒരു രീതി അടുത്ത കാലത്ത് പ്രചരിപ്പിക്കുന്നതായി കാണാം.ഇത് ബോധപൂർവ്വമായ ശ്രമമാണ്. ഇതിൻ്റെ പിറകിൽ പ്രവർത്തിക്കുന്നത് സർക്കാർ അഥവാ പൊതു സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ്. 29/4/2020 ദേശാഭിമാനി പത്ര റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വരുമാനത്തിൻ്റെ 52% മാണ് ജീവനക്കാരുടെ വേതനത്തിനും പെൻഷനുമായി ചിലവഴിക്കുന്നത്.
അതിൽ പെൻഷൻ എന്നത് നേരത്തെ സൂചിപ്പിച്ചതു പോലെ "മാറ്റിവെക്കപ്പെട്ട വേതന " മായതിനാൽ അത് അവകാശമാണ്‌, ഔദാര്യമല്ല.
സത്യത്തിൽ ഒരു സർക്കാരിൻ്റെ നയങ്ങൾ, ദൈനംദിന വ്യവഹാരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഉപാധിയായ നാഡീഞരമ്പുകളാണ് ഉദ്യോഗസ്ഥ സംവിധാനം. ഒട്ടേറെ പരിമിതികളോടെ ആണെങ്കിലും അതൊരു സേവന മേഖലയാണ്. ആ സേവന മേഖലയിലെ, അഥവാ സർക്കാർ സംവിധാനത്തിലെ 6 ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ അധ്വാനശക്തി വിലക്കെടുക്കാനാണ് സർക്കാർ റവന്യൂ വരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം നീക്കി വെക്കുന്നത്. ഈ സേവന മേഖല ഉപയോഗിച്ചുകൊണ്ടാണു്
1 ) പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനനിരതമാക്കുകയും ചെയ്യുന്നത്.
2) പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
3 ) പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തന ക്ഷമമാക്കുകയും ചെയ്യുന്നത്
4 ) പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നത്
5 ) ക്രമസമാധന പരിപാലന സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്
6 ) സാമൂഹ്യ ക്ഷേമ പദ്ധതികൾ പ്രവർത്തനക്ഷമമാക്കുന്നതും ശക്തിപ്പെടുത്തുന്നതും
7) വികേന്ദ്രീകൃത ആസൂത്രണത്തിലുന്നിയുള്ള പൊതുഭരണ സംവിധാനം ശക്തിപ്പെടുത്തലും വികസന പ്രവർത്തനങ്ങൾ നടത്ത പ്പെടുകയും ചെയ്യുന്നത്. ഇങ്ങിനെ ജനക്ഷേമ പ്രവർത്തനങ്ങൾ എല്ലാം തന്നെ സാധ്യമാക്കുന്നതിൻ്റെ ചിലവാണു് ഉദ്യോഗസ്ഥർക്ക് നൽകുന്ന വേതനം. അതിനെ കേവലം തീറ്റിപ്പൊറ്റൽ എന്നു് ആക്ഷേപകരമായി പറയുന്നത് പൊതു സംവിധാനങ്ങൾ തകർക്കാനുള്ള ഗൂഢാലോചനയുടെ കൂടി ഭാഗമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ സേവനമേഖലക്ക് നീക്കിവെച്ച ഫണ്ട് പാഴ് ചില വല്ല. അപ്പോൾ സാമൂഹ്യ പെൻഷനുകളുടെ തുക വർദ്ധിപ്പിക്കാനുള്ള ധനസമാഹരണം നടത്തേണ്ടത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചും നേരത്തെ സൂചിപ്പിച്ചതു പോലെ വൻകിടക്കാർക്ക് സെസ് ഏർപ്പെടുത്തികൊണ്ടും ആയിരിക്കണം. അതു കൊണ്ട് 60 വയസ്സ് കഴിഞ്ഞ മുഴുവനാൾക്കും കുറഞ്ഞത് 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന ന്യായമായ ആവശ്യം മുൻനിർത്തി പ്രക്ഷോഭം നയിക്കേണ്ടത് കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയാണ് മറിച്ച് അധ്വാനിക്കുന്ന സമയത്ത് "മാറ്റി വെച്ച വേതനം " വാർദ്ധക്യ കാലത്ത് പെൻഷനായി വാങ്ങുന്ന തങ്ങളോടൊപ്പം സമരത്തിൽ അണിചേരണ്ട പെൻഷൻകാർക്ക് നേരെയല്ല.
കൂടുതൽ പെൻഷൻ വാങ്ങുന്നവരാണ് പെൻഷൻ ലഭിക്കാത്തവരുടെ ശത്രു എന്നത് തൊഴിലെടുക്കുന്നവരാണ് തൊഴിൽ ഇല്ലാത്തവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന പഴയ മുദ്രാവാക്യത്തിൻ്റെ ആവർത്തനമാണ്. സത്യത്തിൽ തൊഴിലില്ലാ പടയെ സൃഷ്ടിക്കുന്ന, തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന, ജനങ്ങളെ കൂടുതൽ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന ഭരണകൂടത്തിൻ്റെ ജനവിരുദ്ധ സാമ്പത്തിക നയത്തിനെതിരെ തൊഴിലെടുക്കുന്നവനും, തൊഴിൽ രഹിതരും, മുഴുവൻ സാധാരണ ജനങ്ങളും ഐക്യപ്പെടുന്നതിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഈ മുദ്രാവാക്യം.
5) വസ്തുകൾ ഇങ്ങിനെയാണങ്കിൽ കേരളത്തിലെ ചില പ്രമുഖ സാംസ്കാരിക പ്രവർത്തകർ ഈ മുദ്രാവാക്യം ഏറ്റെടുത്തത് എന്തുകൊണ്ട്?
പലപ്പോഴും ലളിത യുക്തിയിൽ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പ്രവർത്തകരാണ് കേരളത്തിൽ ഈ മുദ്രാവാക്യം ഏറ്റെടുത്തതായി കാണുന്നത്. ഇത്തരക്കാരുടെ പല പ്രഭാഷണങ്ങളും സംഘപരിവാർ ആശയങ്ങൾക്ക് ശക്തി പകരുന്ന രൂപത്തിലുമാണ് വന്നു ഭവിക്കാറുള്ളത്. ലളിത യുക്തിയിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അത് സാമാന്യ ബോധത്തെ തൃപ്തി പ്പെടുത്തുന്നതായിരിക്കും. അതിന് നല്ല പ്രചരണവും ലഭിക്കും. എപ്പോഴും ജന വിരുദ്ധ ആശയങ്ങൾ സാമാന്യ ബോധത്തെ തൃപ്തി പ്പെടുത്തി കൊണ്ടായിരിക്കും പ്രയോഗിക്കപ്പെടുക എന്ന വസ്തുത ഓർമിക്കാം. " വൺ ഇന്ത്യ വൺ പെൻഷൻ " എന്ന മുദ്രാവാക്യവും നിർവഹിക്കുന്നതും ഇതുതന്നെ.
കടപ്പാട്..
****************************************************************************\
15/07/2020

audio filew from a member of OIOIP

MY RESPONSES

അർഹരായവർക്ക് ക്ഷേമ പെൻഷൻ നൽകുക തന്നെ വേണം. അതേ സമയം 60 വയസു വരെ ചുമ്മാ നടക്കുന്നവർക്കൊക്കെ പ്രതിമാസം പതിനായിരം കൊടുക്കേണ്ട കാര്യമില്ല. പിന്നെ സർക്കാർ ജോലി ഭാഗ്യം കൊണ്ടോ ശുപാർശ കൊണ്ടോ കിട്ടുന്നതല്ല. മത്സര പരീക്ഷകൾ എഴുതി അഭിമുഖങ്ങൾ നേരിട്ട് അറിവും കഴിവും തെളിയിച്ചാണ് സർക്കാർ ജോലിയിൽ കയറുന്നത്. വളരെ വളരെ ചുരുക്കം പേർ ശുപാർശ കൊണ്ട് കയറിയിട്ടുണ്ടാകാം. അതത് കാലത്തെ ഭരണത്തിന്റെ തണലിൽ ചില ഉദ്യോഗസ്ഥരുടെ സ്വജനപക്ഷപാതം കൊണ്ട് സംഭവിക്കുന്നതാണ് അത്. പക്ഷെ ഭൂരിപക്ഷം പേരുടെയും അനുഭവം അങ്ങിനെയല്ല.  ഉയർന്ന വരുമാന മുള്ളവർ സർക്കാർ ജോലിക്കാർ മാത്രമല്ല ല്ലോ. അംബാനി മാരെപ്പൊലുള്ള വ്യവസായികളില്ലേ ?  വ്യാപാരി മാരില്ലേ ?  ശതകോടീശ്വരന്മാരില്ലേ ?ഒ അയ്യോപ്പി ക്കാർ ഇവരെയൊന്നും കാണുന്നില്ലേ ?   ഒ അയ്യോ പി ക്കാർ കുത്തക മുതലാളിമാർ വാരിക്കൂട്ടുന്ന അധിക ധനം തുല്യമായി വിതരണം ചെയ്യുന്നതിനെക്കുറിച്ച് പറയാത്തതെന്ത് ? ഒരേ ഇന്ത്യ, ഒരേ പ്രതിമാസ വരുമാനം എന്നതല്ലേ ശരി. ONE INDIA, ONE  MONTHLY INCOME. ആണ് 'ശരി. സ്വകാര്യ സ്വത്തുക്കൾ തുല്യമായി വീതിക്കപ്പെടണം. എല്ലാവിധ വരുമാനങ്ങളും തുല്യമായി വീതിക്കപ്പെടണം. അതാണ്  യുക്തിഭദ്രമായ സമത്വം. ഇത് 4 സെന്റിന്റെ ഉടമസ്ഥനും 5 ഏക്കർ തോട്ടമുള്ളവരം 15 ലക്ഷം ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുന്നവനും ഒരു പണിയും ചെയ്യാതെ മാനം നോക്കി നടക്കുന്നവർക്കും 60 വയസായാൽ 10000 രൂ കൊടുക്കണം എന്നു പറയുന്നത് മണ്ടത്തരമല്ലേ. ? അറിവും അധ്വാനവും  അർഹതയും  നോക്കി ആനുപാതികമായി തന്നെ വേണം ഇത്തരം ആനു കൂല്യങ്ങൾ നൽകാൻ.



കർഷകർ , സർക്കാർ ജീവനക്കാർ., സ്വകാര്യ ജീവനക്കാർ, മറ്റു തൊഴിലാളികൾ, മറ്റു മേഖലയിലുള്ളവർ.... ഇവരൊക്കെ ചേർന്നതാണ് സമൂഹം. കർഷക കുടുംബത്തിൽ ഒരു സർക്കാർ ജീവനക്കാരൻ ഉണ്ടാകാം. അയാൾ ഒഴിവു ദിവസ ങ്ങളിൽ നല്ല കൃഷിക്കാരനുമാകാം. ഇതുപോലെ പല വിധ മേഖലകളിൽപ്പെട്ടവർ ഒരേ കുടുംബത്തിൽ ഉണ്ടാകും. അപ്പോൾ കേരള / ഇന്ത്യൻ സമൂഹം  അനുഭവിക്കുന്ന പ്രശ്നങ്ങളെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണുകയും ആ പ്രശ്നങ്ങൾക്ക് ഒരു ഒറ്റമൂലി നിർദ്ദേശിക്കുകയും ചെയ്യുകയാണ് OIOP ചെയ്യുന്നത്. ക്ഷേമരാഷ്ട്ര (welfare Society ) ത്തിനു വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ  എല്ലാ വിഭാഗങ്ങളേയും  ഉൾക്കൊണ്ടു കൊണ്ട് ചിന്തിക്കണം.പ്രവർത്തിക്കണം.


1. )പ്രശ്നങ്ങളെ വിഭാഗീയമായി കാണുകയാണ് താങ്കൾ. വരവിന് അനുസരിച്ച് ചിലവുകളും കാണും. ഇന്നു വരെ കൃഷിക്കാരനായ ഒരാൾ ,  നാളെ ഗവ.ജോലി കിട്ടി ജോലിക്കു കേറിയാൽ പിന്നെ കൃഷിപ്പണി ചെയ്യാൻ പാടില്ലെന്നുണ്ടോ ? താങ്കളുടെ മകനോ മകൾക്കോ ജോലി കിട്ടിയാൽ , അവനോ അവളോ പിന്നെ ഒഴിവു സമയങ്ങളിൽ  വീട്ടിലെ കൃഷിപ്പണി ചെയ്യരുത്  എന്ന് താങ്കൾ പറയുമോ ?  ഒരാൾക്ക്  കച്ചവടത്തിൽ നല്ല ലാഭം കിട്ടി എന്ന് കരുതുക. ഉടൻ അയൽവക്കത്തുള്ള ആളുകൾക്ക് പണിക്കൂലി കൊടുത്തു വിതരണം ചെയ്തു തീർക്കണോ ? (2) പ്രതിദിനം 2000 രൂ ശമ്പളം കിട്ടുന്ന സർക്കാർ ഉദ്യോഗസ്ഥർ എണ്ണത്തിൽവളരെ വളരെ കുറവാണ്. അത് ഒരു സാമാന്യ ഉദാഹരണമായെടുത്ത് സംസാരിക്കരുത്. സർവീസിൽ കയറുമ്പോൾ എനിക്ക് ദിവസം 23 രൂ ആണ് ശമ്പളം. ശുപാർശ ചെയ്തും ഭാഗ്യം കൊണ്ടും മാത്രം കയറിയതുമല്ല. കഷ്ടപ്പെട്ടു പഠിച്ച് മത്സര പരീക്ഷകൾ എഴുതിയിട്ടു നേടിയതാണ്.( 3) ഉദ്യോഗസ്ഥർ കൈക്കുലി വാങ്ങുന്നു എന്നു താങ്കൾ സൂചിപ്പിച്ചു. അത് പൂർണമായും ശരിയല്ല. വളരെ മികച്ച സേവനം നടത്തുന്നവരാണ് ഭൂരിപക്ഷവും. ഏതാനും ചില വ്യക്തികളെ കണ്ട് മുഴുവൻ പേരും അങ്ങിനെയാണ് എന്ന് കരുതരുത്.( 3 ) ആഴ്ചയിൽ ഒരു ദിവസം അവധി ,എന്നത് സേവന വേതന വ്യവസ്ഥയുടെ ഭാഗമാണ്. (4)  Ol OP യുടെ നിരവധി പോസ്റ്റുകൾ ജീവനക്കാർക്ക്  അധികം കൊടുക്കുന്നു എന്ന രീതിയിൽ തന്നെയാണ്. (5) MLA മാർ ജനസേവകരാണ്. അവർ പെൻഷൻ അർഹിക്കുന്നുണ്ട്.( 6 ) .അവരുടെ എണ്ണo നോക്കിയാൽ,ഇനി അവരുടെ ആനുകുല്യങ്ങൾ ഒഴിവാക്കിയാലും പ്രതിമാസം മിനിമം 10000 രൂ കൊടുക്കാൻ വേണ്ട സാമ്പത്തിക സ്ഥിതിയിൽ എത്തില്ല.  (6) ജനപ്രതിനിധികളെ അപമാനിക്കുന്ന രീതിയിലാ ണ് താങ്കളുടെ അഭിപ്രായങ്ങൾ പോകുന്നത്. ഇത് യാഥാർത്ഥ്യത്തിനു വിരുദ്ധവും  വിഭാഗീയതാൽപര്യങ്ങൾക്കു ചേർന്നതുമാണ്.  പ്രശ്നത്തിന്റെ മറു ഭാഗം കൂടി കാണാൻ ശ്രമിക്കുക. മികച്ച ജനപ്രതിനിധികളും, ഗവ. സർവീസും., ബഹുജന സഹകരണവും , സാമൂഹ്യ ബോധവുമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്. ക്ഷേമപെൻഷൻ വിഹിതം വർധിപ്പിക്കണം  എന്ന ഒരു കാര്യം മാത്രം ഉന്നയിക്കുന്ന ഒരു സംഘടനക്ക്  മറ്റു പ്രശ്നങ്ങളിൽ ഉള്ള നിലപാട് എന്താണ് ?  ഒരു ഇന്ത്യ ,ഒരേ പ്രതിമാസ വരുമാനം - എന്തു പറയുന്നു ?

**************************************************************************



[12:31, 15/07/2020] 🙏🏿😷Radhakrishnan C K 😁: ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റേയും പശ്ചാത്തലത്തിൽ നിന്നു വന്നതാണ് ഞാനും. അത്തരം കുടുംബങ്ങൾക്കുള്ള ഒരു പ്രതീക്ഷയാണ് ഗവ.ജോലി.
 മതമൗലിക ആശയങ്ങൾക്ക് കേരളത്തിൽ വലിയ സ്വാധീനമില്ലാത്തത് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കരുത്തു കൊണ്ടാണ്. ജീവനക്കാരും തൊഴിലാളികളും വ്യാപാരി വ്യവസായി സുഹൃത്തുക്കളും വിദേശ ത്ത് തൊഴിലെടുക്കുന്നവരും മറ്റു സാധാരണക്കാരും ഒക്കെ  പരസ്പരം സഹകരിച്ചു പോകുന്ന ഒരന്തരീക്ഷം ആണ് ഇതിന്റെ ശക്തി. OIOP പോലുള്ള അരാഷ്ട്രീയ ആശയങ്ങൾ ,വിഭാഗീയത ഉണ്ടാക്കാനും വർഗീയ വാദികൾക്ക് കടന്നു വരാനള്ള പാത തെളിക്കാനുമാണ് ഉപകരിക്കുക.
 സ്വകാര്യ സ്വത്തുക്കൾ തുല്യമായി വീതിക്കപ്പെടണം. എല്ലാവിധ വരുമാനങ്ങളും തുല്യമായി വീതിക്കപ്പെടണം. അതാണ്  യുക്തിഭദ്രമായ സമത്വം.
അർഹരായവർക്ക് ക്ഷേമ പെൻഷൻ നൽകുക തന്നെ വേണം.

***************************************************************
ദാരിദ്ര്യം ഉണ്ടായതിനു കാരണം ഇതല്ല.
*************************************************************
"വിഴുങ്ങുക "എന്ന പദ പ്രയോഗം തെറ്റാണ്. ഇങ്ങനെ ബാക്കി വെച്ചതിന്റെ (വിഴുങ്ങുന്നതിന്റെ ) ഒരു ഭാഗമാണ് കടകളിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള വിലയായും പലവിധത്തിലുള്ള  സംഭാവനയായും എത്തുന്നത്. താങ്കളുടെ മകനോ മകളോ അവരുടെ മക്കളോ സർവീ സിൽ കയറിയാൽ  അവരും ശമ്പളം "വിഴുങ്ങുകയാണോ " ചെയ്യുക.? ഈ പദപ്രയോഗത്തിൽ നിന്നു തന്നെ ജീവനക്കാരോടുള്ള താങ്കളുടെ നിലപാടിലെ വെറുപ്പ് വ്യക്തമാണ്. ജീവനക്കാരോട് വാദിക്കുമ്പോൾ , MLA മാർ വാങ്ങുന്ന പെൻഷൻ കൂടിപ്പോയെന്നു പറയുകയും രാഷ്ട്രീയക്കാരോട് വാദിക്കുമ്പോൾ ജീവനക്കാരെ കുറ്റം പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ്  ഉചിതമല്ല.  നല്ല ജീവനക്കാരുണ്ട്. നല്ല MLA മാരുമുണ്ട്.  അവർക്ക് അർഹമായ വേതനം നൽകേണ്ടതുമുണ്ട്. അവരൊക്കെ നമ്മുടെ കുടുംബാംഗങ്ങളാണ്. കോർപ്പറേറ്റുകൾക്ക് ലാഭം ഉണ്ടാക്കിക്കൊടുത്ത് അതിലൊരു ഭാഗം സംഭാവനയായി സ്വീകരിച്ച്  രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ചില വലതുപക്ഷ കക്ഷികളുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ് നമ്മുടെ നാട്ടിൽ ദാരിദ്ര്യവും തൊഴിലില്ലായ്യയും പെരുകാൻ ഇടയാക്കുന്നത്. അതിന് ജീവനക്കാരേയോ MLA മാരേയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സാമ്പത്തികച്ചിലവുകൾ ചുരുക്കുന്നതോടൊപ്പം, കോർപ്പറേറ്റ് പ്രീണന നയങ്ങൾ തിരുത്തപ്പെടണം. പൊതു മേഖലയെ ശക്തിപ്പെടുത്തണം. സർവ മേഖലകളിലേയും അനിയന്ത്രിത സ്വകാര്യവൽക്കരണം ഒഴിവാക്കണം.
************************************************************
ഇന്ത്യക്കാരുടെ മൊത്തം വരുമാനത്തിന്റെ 80 ശതമാനം , ജനസംഖ്യ യുടെ ഒരു ശതമാനം പോലുമില്ലാത്ത, അംബാനി ഉൾപ്പെടുന്ന കോർപ്പറേറ്റു മുതലാളിമാരുടെ കൈയിലാണ്. കേരളത്തിലെ MLA മാരുടെ കൈയിലോ ജീവനക്കാരുടെ കൈയിലോ അല്ല. വൺ ഇന്ത്യ പറയുന്നവർ ഇതൊക്കെ ആലോചിക്കേണ്ടതാണ്. വൺ   നരിയമ്പാറ എന്ന് അല്ലല്ലോ പറഞ്ഞത്.

********************************************
'വൺ ഇന്ത്യ, വൺ പെൻഷൻ '
അസംബന്ധ മുദ്രാവാക്യം 
*********************************************.......
അടുത്ത കാലത്ത് കേട്ട ഏറ്റവും അസംബന്ധ മുദ്രാവാക്യങ്ങളിലൊന്നാണ് 'വൺ ഇന്ത്യ, വൺ പെൻഷൻ' എന്നത്. എന്നുവെച്ചാൽ, ഒരു ജോലിയും ചെയ്യാതെ, തൊഴിലുറപ്പ് ജോലിക്ക് പോവുന്ന ഭാര്യയുടെ കൂലി അടിച്ചുമാറ്റി അതുകൊണ്ട് കള്ള് കുടിക്കുന്നവനും ബഹിരാകാശ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും കോവിഡിന് വാക്‌സിൻ വികസിപ്പിക്കുന്ന ഗവേഷകനും അതിർത്തിയിൽ കാവലിരിക്കുന്ന സൈനികനും 60വയസ്സ് കഴിഞ്ഞാൽ ഒരേ തുക പെൻഷനായി നൽകണമെന്ന് അർത്ഥം. ഇപ്പോൾ ഇവർ ആവശ്യപ്പെടുന്ന തുക പ്രതിമാസം 10, 000രൂപ.
ഈ മുദ്രാവാക്യം എന്തുകൊണ്ട് അസംബന്ധവും അരാഷ്ട്രീയവും അപ്രായോഗികവുമാണ് എന്ന് പറയാം.
60കഴിഞ്ഞ മുഴുവൻ പൗരൻമാർക്കും ജീവിക്കാൻ ആവശ്യമായ തുക പെൻഷനായി നൽകണമെന്ന ആവശ്യം ന്യായയുക്തം. അതിന് മറ്റുള്ളവരുടെ പെൻഷനുമായി ബന്ധിപ്പിക്കേണ്ടതില്ല.
പല രാജ്യങ്ങളിലും വയോജന പെൻഷൻ നിലവിലുണ്ട്. ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഇതാവശ്യം. കേരളത്തിലാണെങ്കിൽ ഭൂരിഭാഗം പേർക്കും ഏതെങ്കിലും ഒരു പെൻഷൻ കിട്ടുന്നുണ്ട്. ചെറിയ തുകയാണെന്നു മാത്രം.
സർക്കാർ ജീവനക്കാർ പറ്റുന്നത് അമിത ശമ്പളവും അനുകൂല്യവുമാണ് എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ജോലിയുള്ളവരോട് ഒരു അസഹിഷ്ണുത വളർത്താനാണ് ഇത്തരം പ്രചരണം സഹായിക്കുക. ജോലിയില്ലാത്തവരുടെ ശത്രു ജോലിയുള്ളവരാണ് എന്ന് സ്ഥാപിക്കൽ. ഇല്ലാത്തവന് ഉള്ളവനോടുള്ള അസൂയ സാധാരണം.
സർക്കാർ ജോലി കിട്ടുക എളുപ്പമല്ല. (ആശ്രിത നിയമനം ഒഴികെ )യൗവനത്തിന്റെ നല്ലൊരു പങ്ക് പഠനത്തിനായി നീക്കി വെച്ചവരാണ് സർക്കാർ സർവീസിൽ എത്തുന്നവരിൽ നല്ലൊരു പങ്ക്. അഴിമതിക്കാരൊക്കെ ഇക്കൂട്ടത്തിൽ ഉണ്ടാവുമെങ്കിലും അവർ ചെയ്യുന്നത് സേവനം തന്നെയല്ലേ.  ഇവർ ഇങ്ങിനെ പഠിക്കുന്ന സമയത്ത് അലസരായി നടന്നവർ എങ്ങിനെ ഇവർക്ക് സമന്മാരായി മാറും. ഒരാൾ ദരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാൽ ഒരാൾ ദരിദ്രനായി മരിക്കാൻ കാരണം അയാൾ തന്നെയാണെന്ന് എന്ന ഒരു മഹാൻ പറഞ്ഞിട്ടുണ്ട്.
സമയവും പണവും നഷ്ടപ്പെടുത്തിയും   കുറേ ത്യാഗങ്ങൾ സഹിച്ചുമാണ്  ഡോക്ടറും എൻജിനീയറും ശാസ്ത്രജ്ഞരും അധ്യാപരും ആവുന്നത്. നാട്ടിൽ കാലിമേയ്ക്കുന്നവർക്കും കർഷക തൊഴിലാളിക്കും ഇത്രയും ക്ലേശങ്ങൾ ഉണ്ടോ? ഒരു ഹൃദയ ശാസ്ത്രക്രിയാ വിദഗ്ധന്റെ റിസ്ക് ഒരു കർഷക തൊഴിലാളിക്കുണ്ടോ..? പ്രതിഫലം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ഇതൊക്കെയാണ്.
ബൗദ്ധിക സ്വത്തവകാശം എന്ന ഒന്നുണ്ട്. ഒരു മനുഷ്യന്റെ ബുദ്ധി ശക്തി അയാളുടെ ഏറ്റവും  പ്രധാന  സ്വത്തായി ലോകത്തെങ്ങുമുള്ള നിയമ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്. കായിക ശേഷിയേക്കാളും മേലെയാണ് ബുദ്ധി ശക്തിയെ നമ്മുടെ നിയമ സംഹിത രേഖപ്പെടുത്തുന്നത്.
ഏറ്റവും പ്രാഥമികമായി പരിഗണിക്കേണ്ട വിഭാഗമാണ് നാട്ടിലെ കൃഷിക്കാർ എന്ന കാര്യത്തിൽ തർക്കമില്ല. ദരിദ്ര കർഷകരുടെ നില ഏറെ പരിതാപകരമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് കൃഷിക്കാരാണ്.
എന്നാൽ കൃഷിക്കാരെ കൂട്ടുപിടിച്ച് ഈ വികല മുദ്രാവാക്യത്തിന് സാധൂകരമുണ്ടാക്കാണ്‌  ചിലർ ശ്രമിക്കുന്നത്. കൃഷിക്കാരുടെ പ്രശ്നം വേറെ തരത്തിൽ പരിഹരിക്കേണ്ടതാണ്.
അതേ സമയം, കൃഷിക്കാർ ഏകാന്ത ദ്വീപിൽ കഴിയുന്നവരല്ല. അറുപതുകളിൽ രാജ്യത്ത് ഹരിത വിപ്ലവം ഉണ്ടായത് രാസവളങ്ങളും കീടനാശിനികളും പുതിയ വിത്തിനങ്ങളും കാർഷിക ഉപകരണങ്ങളും വികസിപ്പിച്ചത് കൊണ്ടാണ്. ഇതിൽ ശാസ്തജ്ഞൻ മാർക്കും ഗവേഷകർക്കും വ്യവസായ ശാലകൾക്കും പ്രധാന സ്ഥാനമുണ്ട്. നമ്മുടെ കാർഷിക മേഖല വലിയൊരു കൂട്ടായ്മയാണ് എന്നർത്ഥം.
'ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച് 'എന്നാണ് വിഭവ വിതരണത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് സങ്കല്പം. ഒരു സമൂഹത്തിൽ എല്ലാവരുടെയും ചിലവുകളും ആവശ്യവും ഒരു പോലെയല്ല. ഒരു ഡോക്ടർക്കോ ശാസ്ത്രജ്ഞനോ അന്താരാഷ്ട സമ്മേളനത്തിൽ പങ്കെടുക്കേണ്ടവരും. ഒരു  സാധാരണ കർഷകത്തൊഴിലാളിക്ക് അങ്ങിനെ വേണ്ടി വരില്ല. ജീവിത ചിലവുകളും സാമൂഹ്യ ചിലവുകളും വഹിക്കുന്നതിൽ ഇവർ തമ്മിൽ ഏറെ വ്യത്യാസമുണ്ട്.
പെൻഷൻ മാറ്റിവെക്കപ്പെടുന്ന വേതനമാണ്. ശമ്പളത്തിൽ നിന്ന്‌ ഒരു പങ്ക് നീക്കിവെച്ചാണ് കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് പെൻഷൻ നൽകുന്നത്.
അതേ സമയം, കുടുംബ പെൻഷൻ അർഹത യുള്ളവർക്ക് മാത്രമായി നിജപ്പെടുത്താം.  പെൻഷൻ പറ്റിയ ദമ്പതിമാരിൽ ഒരാൾ മരിച്ചാൽ കുടുംബ പെൻഷൻ ജീവിത പങ്കാളിക്ക് നൽകേണ്ടതില്ല.ഉയർന്ന  ജീവനക്കാർക്കുള്ള പ്രത്യേക അലവൻസുകളും റദ്ദ് ചെയ്യാം.
ചുളുവിൽ നേതാവാകാനും സമൂഹത്തിൽ സ്ഥാനം നേടാനും ആഗ്രഹിക്കുന്ന ചിലരാണ് ഇത്തരം സംഘടനകളുമായി രംഗത്ത് വരുന്നത്. രാഷ്ട്രീയ പാർട്ടികളിൽ ചേർന്നാൽ എളുപ്പത്തിലൊന്നും നേതാവാകാൻ കഴിയില്ല. ഇത്തരം അരാഷ്‌ടീയ വാദികൾ മറ്റു ഇങ്ങിനെ പല മേഖലകളിലും ചേക്കേറിയിട്ടുണ്ട്. ഇവർക്ക് പത്രങ്ങളിൽ പതിവായി പേര് അച്ചടിച്ച് കാണണം അതിനായി പല അഭ്യാസങ്ങളും നടത്തും. ആരുടെയെങ്കിലും കണ്ണടയുമ്പോഴേക്കും അനുശോചന സന്ദേശവുമായി പത്രമാപ്പീസുകളിലെത്തും.  മനുഷ്യാവകാശം, കേവല പരിസ്ഥിതി വാദം, വിവരാവകാശം, വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പ്രശ്നങ്ങൾ...  എന്നിങ്ങനെ പല രംഗത്തും ഇത്തരക്കാരെ കാണാം. പണപ്പിരിവ്, കേസ് നടത്തൽ, ബ്ലാക് മെയിൽ ചെയ്ത് പണം തട്ടൽ, പത്ര പ്രസ്താവന ഇറക്കൽ....
കേരളത്തിൽ എത്ര മനുഷ്യാവകാശ സംഘടനകൾ പ്രവൃത്തിക്കുന്നുണ്ട് എന്ന് മാത്രം നോക്കിയാൽ മതി. ഇങ്ങിനെയുള്ളവരുടെ ഒരു കൂട്ടായ്‌മയാണ്‌ ഇതും. ഈ സംഘടന പലരിൽ നിന്നും പണം പിരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഉടൻ അടി തുടങ്ങും. ഗ്രൂപ്പുകൾ ഉണ്ടാവും.
സർവീസിൽ നിന്ന്‌ വിരമിച്ച കുറേ പേർ ഇതിലുണ്ട്. അവർക്ക് കിട്ടുന്ന പെൻഷനിൽ പതിനായിരം രൂപ മാത്രം എടുത്ത് ബാക്കി ദാനം ചെയ്യട്ടെ.
ഒരാൾക്ക് കിട്ടുന്ന പണം സമൂഹത്തിലേക്ക് തന്നെ തിരിച്ചെത്തുന്നുണ്ട്. കൂടുതൽ വരുമാനമുള്ള ആൾ കൂടുതൽ ചിലവാക്കും കടക്കാർക്കും തൊഴിലാളികൾക്കും അതിൽ നിന്ന്‌ ഒരു വിഹിതം കിട്ടും.
***********************************************************************

എല്ലാ മാംസാഹാരത്തിനും സസ്യാഹാരത്തിനും ഹോട്ടല്‍ ഭക്ഷണത്തിനും  ഒരേ വില ഈടാക്കുക
One India One Food Culture (OIOF)

UPSC/KPSC പരീക്ഷ  എഴുതി ജോലിക്ക് കയറിയ എല്ലാവർക്കും എല്ലാ ജോലിക്കും ഒരേ സാലറി
One India One Salary (OIOS)

നികുതിയടക്കുന്ന എല്ലാവരുടെയും മക്കൾക്കു പത്താം ക്ലാസ്സിൽ ഒരേ മാർക്ക് സർക്കാർ ഉറപ്പുവരുത്തുക ...
One India One Mark (OIOM)

അരിക്കും പഞ്ചസാരക്കും ഉപ്പിനും പിണ്ണാക്കിനും തുടങ്ങി എല്ലാ പലചരക്കിനും  ഒരേ വില ഈടാക്കുക
One India One Price (OIOP)

പെട്രോളിനും ഡീസലിനും മണ്ണെണ്ണയ്ക്കും അതായത് എല്ലാ ഇന്ധനത്തിനും ഒരേ വില
One India One Fuel price (OIOF)

ബീവറേജില്‍ ജോണി വാക്കറും മാന്‍ഷന്‍ ഹൗസും  ഓള്‍ഡ് മങ്കും  തുടങ്ങി എല്ലാ ബ്രാന്‍ഡ് മദ്യവും ഒരേ വിലയ്ക്കു തരണം
One India  One Liquor price (OIOL)

നെയ്മീനും മത്തിയും അയലയും കിളിമീനും കടലിൽ നിന്നും തികച്ചും സൗജന്യമായിട്ടാണ്  ലഭിക്കുന്നത്. അപ്പോൾ മത്തി 150 രൂപയ്ക്കും നെയ്മീന്‍ 1500 രൂപയ്ക്കും വിൽക്കുന്നത് തികച്ചും അന്യായമാണ്. എല്ലാ മത്സ്യങ്ങളും ഒരേ വിലയ്ക്ക് വിൽക്കുക.
One India One Fish Price (OFOP)

എല്ലാ പച്ചക്കറികള്‍ക്കും ഒരേ വില
One India One Veg Price (OIOV)

എല്ലാ തുണികള്‍ക്കും ഒരേ വില
One India One Clothe (OIOC)

എല്ലാ വാഹനത്തിനും ഒരു ലക്ഷം രൂപ
One India One Vehicle (OIOV)

എല്ലാ വീടിനും ഒരേ രൂപം , ഒരേ വലിപ്പം , ഒരേ നികുതി
One India One House (OIOH)

ഏത് കോഴ്സിനു ചേര്‍ന്ന് പരീക്ഷ എഴുതിയാലും എല്ലാവര്‍ക്കും ഒരേ മാര്‍ക്കും ഒരേ സര്‍ട്ടിഫിക്കറ്റും നല്‍കണം
One India One Result (OIOR)

എല്ലാവരും ഒരേ രീതിയില്‍ മുടി വെട്ടുക , ഒരേ സോപ്പും ഒരേ എണ്ണയും തേച്ച് കുളിക്കുക , ഒരേ ചര്‍മ്മലേപനങ്ങളും സുഗന്ധവസ്തുക്കളും ഉപയോഗിക്കുക
One India One Beauty (OIOB)

👆

മുകളില്‍ കൊടുത്ത ആവശ്യങ്ങള്‍ക്ക്  ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റേതെങ്കിലും പ്രതിഷേധങ്ങളുമായോ കൂട്ടായ്മകളോടോ സാദൃശ്യം തോന്നുന്നത് തികച്ചും യാദൃച്ഛികം മാത്രം , എനിക്ക് അതില്‍ യാതൊരു പങ്കുമില്ല
***************************************************************************
ONE INDIA ONE PENSION

ഒരൊറ്റഇന്ത്യ ഒരേപോലെപെൻഷൻ
സൃഷ്ടിപരമായി പ്രവർത്തിച്ചവനും ഒന്നും പ്രവർത്തിക്കാതിരുന്നവനും തുല്യ പെൻഷൻ നൽകണം എന്നുമുള്ള യുക്തിസഹമല്ലാത്ത ആവശ്യം ആരോഗ്യപരമായ സമീപനമല്ല.
***************************************************************

One India One Pension(OIOP): 60 വയസ് കഴിഞ്ഞ മുഴുവൻ ഇന്ത്യക്കാർക്കും ഒരേ പെൻഷൻ. സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ സജീവമായ ഒരു ആഹ്വാനം. പൊടുന്നനെ ആരും ആകർഷിക്കപ്പെടുന്ന ക്യാപ്‌ഷൻ.

പ്രായത്തിന്റെ വൈഷമ്യതകൾക്കൊപ്പം സാമ്പത്തിക പരാധീനതകൾ കൊണ്ട് കൂടി കഷ്ടപ്പെടുന്ന വലിയൊരു ജനത നമ്മുടെ ഇടയിൽ ഉണ്ട്. എല്ലാവർക്കും ഒരേപെൻഷൻ എന്ന ആവശ്യം പെട്ടെന്ന് ജനഹൃദയങ്ങൾ കീഴ്പ്പെടുത്താൻ പ്രധാനകാരണം വിവിധ ക്ഷേമ പെൻഷനുകൾ  വഴി ഇക്കൂട്ടർക്ക് നൽകിവരുന്ന ക്ഷേമപെൻഷനുകൾ തുലോം തുച്ഛമാണെന്നത് ആവണം.

പണമായി നൽകുന്നതിലേറെ, പലവിധ ആനുകൂല്യങ്ങളായി ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്ന രീതിയാണ് കാലങ്ങളായുള്ള നമ്മുടെ സർക്കാരുകൾ അവലംബിച്ചു കാണുന്നത്. രണ്ടു രൂപയ്ക്ക് അരി, സൗജന്യമായി അല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി, സൗജന്യ ചികിത്സ, മരുന്നുകൾ, പഠനത്തിന് സ്‌കോളർഷിപ്പ്, സ്‌കൂൾ കുട്ടികൾക്ക് സൗജന്യ ഭക്ഷണം ഇങ്ങനെ അനവധി ക്ഷേമ പദ്ധതികൾ നമ്മുടെ സർക്കാരുകൾ നടപ്പിലാക്കി വരുന്നു.

നേരിട്ട് പണമായി നൽകിയാൽ  അവനവന്റെ ആരോഗ്യപരമായ നിലനിൽപ്പിന് വേണ്ട ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾക്ക് ചെലവഴിക്കാതെ, അത് ദുർവ്യയം ചെയ്യപ്പെടാൻ ഇടയുണ്ടെന്നതാകാം ഒരു പക്ഷേ പണ്ടേയ്ക്കു മുതലുള്ള ജനക്ഷേമ സർക്കാരുകളെ ആനുകൂല്യങ്ങൾ നൽകി ക്ഷേമമുറപ്പാക്കുന്ന രീതി നടപ്പാക്കുവാൻ  പ്രേരിപ്പിച്ചിട്ടുണ്ടാവുക.

വലിയോരു ജനവിഭാഗങ്ങൾക്ക് ആകമാനമായി ഇത്തരം നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിനായ് കോടികൾ ചെലവഴിക്കേണ്ടി വരുമ്പോൾ, പ്രായത്തിന്റെ അവശത പേറുന്നവരെ സംരക്ഷിക്കാൻ ഇത്തരം പദ്ധതികൾക്ക് പുറമേയായി നൽകുന്ന ക്ഷേമ പെൻഷനുകൾ ഉയർത്തുന്നതിന് സർക്കാറിന് പരിമിതികൾ ഉണ്ടാകുന്നു.

അറുപത് കഴിയുന്ന ഏതൊരു ഇന്ത്യാക്കാരനും ജീവിക്കാൻ ഉതകുന്ന പണലഭ്യത ഉറപ്പാക്കുക എന്ന ന്യായമായ ആവശ്യത്തെ സർക്കാറുദ്യോഗസ്ഥരുടെ പെൻഷനുമായി കൂട്ടിക്കുഴച്ചു പരിഹാരം തേടേണ്ട വിഷയമല്ലെങ്കിലും, ആ ധാരണ ആവിധം പ്രബലമായും വ്യാപകമായും പ്രചരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വസ്തുതകൾ സൂചിപ്പിക്കാതെ പോയാൽ വിഷയത്തിന്റെ വിശദാംശങ്ങൾ അപൂർണ്ണമാകും.

വർഷങ്ങൾ സർക്കാരിന് സേവനം ചെയ്തു പിരിയുന്ന ഒരുദ്യോഗസ്ഥന് പെൻഷൻ നൽകുന്നത് സർക്കാരിന്റെ ജനക്ഷേമ നടപടിയുടെ ഭാഗമല്ല. സ്വകാര്യ കമ്പനികളിൽ നിന്ന് പിരിയുന്നവർക്കും പെൻഷൻ നൽകാൻ തൊഴിൽ ദാതാക്കൾ പെൻഷൻ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഏതു രാജ്യത്തും അത്തരം പദ്ധതികളിൽ നിന്ന് സ്വകാര്യകമ്പനികൾക്കും ഒഴിഞ്ഞു നിൽക്കാനാകില്ല. സർക്കാർ ഉദ്യോഗസ്ഥർ എന്ന വിഭാഗത്തിന്റെ തൊഴിൽദാതാവ് സർക്കാർ ആകുമ്പോൾ അവരുടെ പെൻഷൻ നൽകേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാകുന്നു. ഏവരുടെയും ക്ഷേമം നോക്കുന്ന സർക്കാറെന്ന നിലയ്ക്കല്ല, തൊഴിൽദായകർ എന്നനിലയ്ക്ക് അവരുടെ ഉദ്യോഗസ്ഥരോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കുകയാണ്, പെൻഷൻ നൽകുന്നതിലൂടെ സർക്കാർ ചെയ്യുന്നത് എന്ന കേവല യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ അവസാനിക്കുന്ന തർക്കമേ ഇവിടെയുള്ളൂ.

ഇതിനൊക്കെ ഉപരിയായി, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ നിന്ന് സർക്കാരുകൾ പങ്കാളിത്ത പെൻഷൻ പദ്ധതകളിലേക്ക് ചുവട് മാറ്റിക്കഴിഞ്ഞു എന്നത് കാണാതെ പോകരുത്. സേവനം ചെയ്തു പിരിഞ്ഞവർക്ക് നൽകുന്ന പെൻഷൻ പോലും പങ്കാളിത്ത പദ്ധതിയിലേക്ക് മാറ്റിയപ്പോൾ അറുപത് കഴിഞ്ഞ എല്ലാവർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ വേണം എന്ന് വാദിക്കുന്നത് വിചിത്രമാണ്. എല്ലാ ഉദ്യോഗസ്ഥരെയും പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക് മാറ്റിക്കൂടെ എന്ന് അപ്പോൾ ഉയരുന്ന ചോദ്യം കാര്യങ്ങൾ പഠിക്കാതെയുള്ളതാണ്.

ഒരുദ്യോഗസ്ഥൻ സേവനം ചെയ്യുന്ന കാലയളവിൽ പ്രതിമാസ വേതനത്തിൽ നിന്ന് ഒരു നിശ്ചിത വിഹിതം അയാളും, ഒപ്പം തത്തുല്യ തുക തൊഴിൽദാതാവും നിക്ഷേപിച്ച്, വിരമിക്കുമ്പോൾ ആ നിക്ഷേപത്തിൽ നിന്നും പെൻഷൻ നൽകുന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വരുന്നതിന് മുൻപ് അഞ്ചോ, പത്തോ, ഇരുപതോ അല്ലെങ്കിൽ അതിലുമേറെയോ കാലം സേവനം ചെയ്ത ഒരു ഉദ്യോഗസ്ഥൻ അയാളുടെ സേവനകാലയളവിലെ ഓരോ മാസങ്ങളിലെയും വിഹിതം കണക്കാക്കി അടക്കുകയും അത് അന്ന് നിക്ഷേപിക്കപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ എത്രയാകുമായിരുന്നു എന്ന് കണക്കാക്കുവാനും കഴിയില്ല.

ഒരു വാദത്തിനായ് അങ്ങിനെ കഴിയും എന്ന് അംഗീകരിച്ചാൽ തന്നെ, എത്രഉദ്യോഗസ്ഥർക്ക് അവർ പൂർത്തീകരിച്ച സേവനകാലയളവിലെ വിഹിതം അടയ്ക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടാകും? എങ്ങിനെയും അവർ അതിന് പണം കണ്ടെത്തിക്കൊള്ളണം എന്നതും അംഗീകരിച്ചു ഉദ്യോഗസ്ഥർ ആ തുക ഒടുക്കിയാൽ, ആ തുകയ്ക്ക് ഈ കാലയളവിൽ ഉണ്ടാകുമായിരുന്ന വർദ്ധനവ് ആര് നികത്തും? സർക്കാറിന് അങ്ങിനെയൊരു അധിക ബാധ്യത നിറവേറ്റാനാകുമോ?

ഇതിനും പുറമേ പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്ക് മുൻകാല പ്രാബല്യം വരുത്തനമെങ്കിൽ ഒരു സർക്കാരിന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പ്രകാരം സേവനത്തിൽ കയറിയ സകല ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വിഹിതം ഒറ്റയടിക്ക് അടയ്ക്കാനുള്ള പണം കണ്ടെത്തണം. മികച്ച സാമ്പത്തിക ഭദ്രതയിൽ  നിൽക്കുന്ന ഒരു സർക്കാരിന് പോലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു വന്ന എല്ലാ ഉദ്യോഗസ്ഥരുടെയും അവരുടെ മുഴുവൻ സേവന കാലയളവിലെയും തൊഴിൽ ദാതാവിന്റേതായ വിഹിതം ഒറ്റയടിക്ക് കണ്ടെത്താനാകില്ല. പങ്കാളിത്ത പെൻഷൻ നടപ്പാക്കുമ്പോൾ, സർക്കാരുകൾ നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ നിലനിർത്താൻ കാരണം മറ്റൊന്നുമല്ല.

അമേരിക്കയിലും മറ്റും അറുപത് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്നുണ്ട് എന്തുകൊണ്ട് നമുക്കായിക്കൂടാ എന്നൊക്കെ കുറേപ്പേർ വാദിക്കുന്നുണ്ട്. അമേരിക്കയിലുള്ള പലസുഹൃത്തുക്കളുമായും വിഷയം അന്വേഷിച്ചു. അവിടെ, വ്യക്തികളുടെ സേവനകാലയളവുമായി, ആ കാലയളവിൽ അവർ നടത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പെൻഷൻ പദ്ധതികൾ തന്നെയേ നിലവിലുള്ളൂ. ആരോഗ്യകാലത്ത് വെറുതെ ഇരുന്നവർക്കും, അദ്ധ്വാനിച്ചു നേടുന്നതിൽ കുറച്ചു നിക്ഷേപിച്ചു ജീവിതം നയിച്ചവർക്കും, ഒരേപെൻഷൻ കൊടുക്കുന്ന തികച്ചും അപ്രായോഗികമായ പദ്ധതിയൊന്നും എവിടെയും നിലവിലില്ല.

വികസിത രാഷ്ട്രങ്ങളുമായി ചേർത്തുവച്ച് നമ്മൾ പദ്ധതികൾക്കായി വാദിക്കുമ്പോൾ അവിടെയുള്ളവർ വരുമാനങ്ങളും സമ്പത്തുമൊക്കെ സത്യസന്ധമായി കണക്കിൽ കാണിക്കുന്നതും നമ്മൾ കാണാതെ പോകരുത്. കണക്കിൽ പെടുത്താതെ ഒരുചില്ലിക്കാശിന്റെ പോലും ക്രയവിക്രയങ്ങൾ അവിടങ്ങളിൽ നടക്കില്ല. മാസശമ്പളക്കാരുടെ മാത്രമല്ല, ഏതു രീതിയിൽ വരുമാനമുണ്ടാക്കുന്നവരുടെയും എല്ലാവരുമാനവും കണക്കിൽ വരും. വരുമാനത്തിനനുസരിച്ച് അടയ്ക്കേണ്ട നികുതിയിൽ നിന്നൊന്നും ആരും ഒളിച്ചോടുന്നില്ല. അത്തരം ഒരു സാഹചര്യം നമ്മുടെ രാജ്യത്ത് നമുക്ക് എന്ന് വിഭാവന ചെയ്യാനാകും?

മികച്ച സാമ്പത്തിക ഭദ്രതയുള്ളവരും, കണക്കിൽപ്പെടാത്ത സമ്പത്ത് കൈവശം വച്ചിട്ടുള്ളവരുമായ എത്രയോ ആളുകൾ നമ്മുടെ നാട്ടിലുണ്ട്! അറുപത് വയസെന്ന ഒറ്റ മാനദണ്ഡ പ്രകാരം ഒരേപെൻഷൻ ഏവർക്കും നടപ്പാക്കുക വഴി ഇങ്ങനെയുള്ളവർക്കും സർക്കാർ പെൻഷൻ നൽകണോ? നടപ്പിലാക്കുന്ന തുല്യപെൻഷനെക്കാൾ ഉയർന്ന വരുമാനം അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ സ്വയം ആർജ്ജിക്കുന്നവരാണെങ്കിലോ?

ഒരിന്ത്യ ഒരേപെൻഷൻ പദ്ധതി നടപ്പിലാക്കിയാൽ, പെൻഷൻ തുക കൈപ്പറ്റാൻ എല്ലാവരും മറ്റുമാർഗ്ഗങ്ങളിലൂടെയുള്ള വരുമാനങ്ങൾ ഉപേക്ഷിക്കണം. സ്വകാര്യ കമ്പനികളിൽ അല്ലെങ്കിൽ വിദേശത്ത് ഒക്കെ ജോലിചെയ്തു പെൻഷൻ ആയവർ ഒരിന്ത്യ ഒരേ പെൻഷൻ പദ്ധതി പ്രകാരമുള്ള പെൻഷൻ തുക കൈപ്പറ്റാൻ അവിടെ നിന്ന് ലഭിക്കുന്ന പെൻഷൻ ഉപേക്ഷിക്കണം. ഇതിനൊന്നും ആരും തയ്യാർ ആവുകയില്ലെന്നതാണ് യാഥാർത്ഥ്യം.

ഇവരുടെയൊക്കെ ജീവിത അദ്ധ്വാനത്തിന് അർഹത പെട്ടതാണ് ആ വരുമാനം എന്നാണ് വാദമെങ്കിൽ, സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ ജീവിത അദ്ധ്വാനത്തിന് തൊഴിൽ ദാതാവ് നൽകുന്നതാണ് അവരുടെ പെൻഷൻ എന്നതും ഉൾക്കൊള്ളണം. കുറേപ്പേർക്ക് കൃഷിയിൽ നിന്നോ, വ്യവസായത്തിൽ നിന്നോ, ഏതെങ്കിലും സേവനങ്ങൾ നൽകിയോ, സ്വകാര്യ കമ്പനികളിൽ/ മറ്റു രാജ്യങ്ങളിൽ നിന്ന് പെൻഷൻ വഴിയോ, ഓഹരികളിൽ നിന്നോ (അത്തരം ഏതു മാർഗത്തിൽ നിന്നോ കിട്ടുന്ന വരുമാനം) അവരുടെ അദ്ധ്വാനത്തിന്റെ ഫലം ആണെന്ന് പറയുകയും, ഒരായുസ് മുഴുവൻ സർക്കാരിന് വേണ്ടി പണി എടുത്ത് പിരിയുന്ന സർക്കാറുദ്ദ്യോഗസ്ഥന്റെ അദ്ധ്വാനത്തിന് കിട്ടേണ്ട പെൻഷൻ നിഷേധിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.

ഒരുകൂട്ടർക്ക് മാത്രം അവർക്ക് അർഹമായത് നിഷേധിച്ചിട്ട് അവരെ തുല്യ പെൻഷനെന്ന ചട്ടക്കൂട്ടിൽ ആക്കണമെന്ന് ശഠിക്കുന്നതിന് എന്ത് യുക്തിയാണുള്ളത്. തങ്ങൾക്കുള്ളത് വിട്ടുനൽകാനാകില്ല, പക്ഷേ തങ്ങൾക്ക് കിട്ടാത്തത് മറ്റുളവർക്ക് നൽകരുത് എന്ന് ശഠിക്കുന്നത് ബാലിശമല്ലേ?

പണമായി നേരിട്ട് കൈകളിൽ എത്തുന്നതിന് മാത്രമേ സാധാരക്കാർക്ക് പൊതുവെ മൂല്യം തോന്നുന്നുള്ളൂ എന്നതാവാം, സർക്കാരിന്റെ ഒട്ടനവധി സേവനങ്ങളുടെയും ക്ഷേമപദ്ധതികളുടെയും ഗുണഭോക്താവായിരിക്കെ തന്നെ, തങ്ങൾക്ക് ഒന്നും കിട്ടുന്നില്ല എന്ന ചിന്ത അവരിൽ പ്രബലപ്പെടാൻ കാരണം.

പാചക വാതകത്തിന് സബ്‌സിഡി തുക അകൗണ്ടിൽ എത്തിക്കുക എന്ന രീതി കേന്ദ്രസർക്കാർ ആവിഷ്കരിച്ചത്, പൊതുജനങ്ങളുടെ ഈ സമീപനം മനസിലാക്കിയിട്ടു കൂടിയാകണം. സബ്‌സിഡി അവരവരുടെ അകൗണ്ടിൽ എത്തുന്നതിന് പിന്നിൽ ഒട്ടേറെ മാനവശേഷി ഉപയോഗപ്പെടുത്തേണ്ടി വരുന്നു. സബ്സിഡി തുക കുറച്ച് പാചക വാതകം നൽകിയാൽ ഒഴിവാക്കാവുന്ന മനുഷ്യ പ്രയത്നം. പക്ഷേ, ഇളവ് കിട്ടുന്നത് ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഈ വളഞ്ഞവഴി സർക്കാർ തെരഞ്ഞെടുത്തു.

ഇതേപോലെ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭക്ഷ്യ വസ്തു വിതരണം, കാർഷിക സബ്‌സിഡികൾ, വൈദ്യുതി, ഇങ്ങനെ തുടങ്ങി സാധാരണക്കാർക്കായി സർക്കാർ നൽകിവരുന്ന അനവധി ക്ഷേമ പദ്ധതികൾക്ക് പണം ഈടാക്കി ആ തുക അവരുടെ അകൗണ്ടിൽ വരവ് വയ്ക്കുന്ന രീതി ആവിഷ്‌ക്കരിച്ചാൽ  സാധാരണക്കാർക്കായി സർക്കാർ ചെലവിടുന്ന തുക അവർക്ക് ബോദ്ധ്യമാകും. (ഒട്ടേറെ മാനവശേഷി സൃഷ്ടിപരമായല്ലാതെ ഉപയോഗിക്കപ്പെടേണ്ടി വരുമെന്നതിനാൽ നടപ്പാക്കേണ്ടതില്ല. വിഷയം വ്യക്തമാക്കിയതാണ്). പക്ഷേ, ഏതെങ്കിലും രീതിയിൽ അത്തരം ബോദ്ധ്യപ്പെടലിന് അവസരം വന്നാൽ, ഒരുപക്ഷേ ഒരു ഇന്ത്യ ഒരേപെൻഷൻ പോലെ അപ്രായോഗികമായൊരു പദ്ധതിയ്ക്ക് പിന്നാലെപോയി ഒരുജനത തങ്ങളുടെ ക്രിയാത്മക സമയം പാഴാക്കുന്നത് ഒഴിവാക്കാനായേക്കും.

സർക്കാരിന്റെ വിവിധ ജനക്ഷേമ പ്രവർത്തന പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പൊതുവിതരണം, നീതിന്യായം, പോലീസ്, പൊതുമരാമത്ത്, കൃഷി, റവന്യൂ, അഗ്നിശമനസേന, വ്യവസായം, ഗ്രാമവികസനം, തൊഴിൽ തുടങ്ങിയ വിവിധ വകുപ്പുകളും അവിടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും. ആരെങ്കിലും കുറച്ചുപേർ ജന്മവകാശമായി കയ്യടക്കി വച്ചിരിക്കുന്നതല്ല സർക്കാർ ഉദ്യോഗസ്ഥ പദവി. ഏതൊരാൾക്കും യോഗ്യതയുടെ അടിസ്ഥാനത്തിൽ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ എത്തിച്ചേരാവുന്ന പ്രവർത്തന മേഖലയാണത്. ജനസംഖ്യയ്ക്ക് അനുപാതമായി മറ്റു രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന കുറഞ്ഞ ശതമാനം മാത്രമായ വിവിധ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിലൂടെ നമ്മൾ കൈവരിച്ചിട്ടുള്ള നേട്ടം അവഗണിക്കാവുന്നതോ കുറച്ചുകാട്ടാവുന്നതോ അല്ല.

സർക്കാറിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്ന വിവിധ വകുപ്പുകൾ, അതിൽ പ്രവർത്തിക്കുന്ന ഉദോഗസ്ഥർ, എല്ലാം വേണ്ടെന്ന് വച്ചാൽ ആ പണം കൊണ്ട് ചിലപ്പോൾ 60 കഴിഞ്ഞവർക്ക് 10000 രൂപ പെൻഷൻ നൽകാനായേക്കും. പക്ഷേ, അപ്പോൾ ഇപ്പറഞ്ഞ നിരവധി വകുപ്പുകളിലൂടെ പൊതുജനങ്ങൾക്ക് സർക്കാർ നൽകിവരുന്ന അനവധി സൗജന്യ സേവനങ്ങൾ കൂടിയാണ് ഇല്ലാതെയാവുക. അത്തരമൊരു നടപടി തികഞ്ഞ ആരാജകത്തത്തിന് വഴിവയ്ക്കുകയും ചെയ്തേക്കാം.

രാഷ്ട്രത്തിന്റെ സാമൂഹിക - സാമ്പത്തിക വളർച്ചയിൽ ചെറുതോ വലുതോ ആയ ഏതെങ്കിലും വിധത്തിൽ  ആരോഗ്യകാലത്ത് (20 -25 വയസ് മുതൽ 60 -65 വയസ് വരെ) സജീവമായി പങ്കെടുത്തിട്ടുള്ള, ഇനി പങ്കെടുക്കുന്ന ഏതൊരാൾക്കും വാർദ്ധക്യകാലത്ത് അത്യാവശ്യ പണലഭ്യത ഉറപ്പുവരുത്താനുതകുന്ന നിരവധി പെൻഷൻ പദ്ധതികൾ രാഷ്ട്രം ഇതിനോടകം തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്.
ആരോഗ്യമുള്ള കാലത്ത് കർമ്മനിരതനാവുകയും അപ്പോഴത്തെ അദ്ധ്വാന ഫലത്തിന്റെ ഒരുഭാഗം ഇത്തരം പദ്ധതികളിൽ സ്ഥിരമായി നിക്ഷേപിക്കുകയും ചെയ്യുന്ന ഒരാൾക്ക് അറുപത് വയസെത്തുമ്പോൾ ഭേദപ്പെട്ട പെൻഷൻ ഉറപ്പാക്കുവാൻ ഇത്തരം പദ്ധതികൾക്ക് കഴിയുമെന്നാണ് പദ്ധതി ആസൂത്രകരുടെ പ്രതീക്ഷ. അതിന് കഴിയാതെ വരുന്നെങ്കിൽ അത് പരിശോധിക്കപ്പെടേണ്ടതാണ്.

വസ്തുതകൾ ഇതായിരിക്കേ, ആവതുള്ളനാൾ സൃഷ്ടിപരമായ യാതൊരു പങ്കാളിത്തവുമില്ലാതെ ഒരുജനത കയ്യും കെട്ടി ഇരുന്നിട്ട്, അവശതയുടെനാൾ അവരെ താങ്ങിനിർത്താനാകും, അല്ലെങ്കിൽ താങ്ങിനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും, സൃഷ്ടിപരമായി പ്രവർത്തിച്ചവനും ഒന്നും പ്രവർത്തിക്കാതിരുന്നവനും തുല്യ പെൻഷൻ നൽകണം എന്നുമുള്ള യുക്തിസഹമല്ലാത്ത ആവശ്യം ആരോഗ്യപരമായ സമീപനമല്ല.

കേരളം പോലെ ഇത്രയും വിദ്യാസമ്പന്നരായ ഒരു ജനസമൂഹത്തിൽ നിന്നും ഒരേയൊരു ഇന്ത്യ ഒരേയൊരു പെൻഷൻ എന്ന തികച്ചും അപ്രയോഗികമായ ഒരു ആഹ്വാനത്തോട് കുറേപ്പേരെങ്കിലും അനുകൂലമായി  പ്രതികരിക്കുന്നു എന്നത്  ഒരേസമയം അതിശയകരവും ആപത്ക്കരവുമാണ് എന്നേ പറയാനാകൂ. ജനങ്ങൾ ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കയാണ്.


വിദ്യാഭ്യാസവും, വിവേകവും, പ്രവർത്തനശേഷിയും കൈമുതലായുള്ള ഒരുജനത മെയ്യനങ്ങാതെ കയ്യ് കെട്ടിയിരുന്ന് പണം കിട്ടാനുള്ള വഴികൾക്കല്ല സംഘടിക്കേണ്ടത്, അധ്വാനിക്കാനും അതിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകാനും അങ്ങിനെ സ്വയം സാമ്പത്തിക ഭദ്രത കൈവരിക്കാനുമുള്ള അവസരം ഉറപ്പാക്കാനാണ് സംഘടിക്കേണ്ടത്. അധ്വാനിക്കാം, അധ്വാനിച്ച് വളരാം, അധ്വാനത്തിനനുസരിച്ച് നേടാം എന്നതാക്കട്ടെ നമ്മുടെ മുദ്രാവാക്യം.




എതിരഭിപ്രായങ്ങൾ 

Sulochana T V

പുതുതായി ഗ്രൂപ്പിലേക്ക് കടന്നുവന്നവർക്കു സ്വാഗതം.  

"ONE INDIA
ONE PENSION"
     MOVEMENT    എന്ത്?  എന്തിന്?? 

"ഒരിന്ത്യ, ഒരു പെൻഷൻ  "
അഥവാ  എല്ലാവർക്കും തുല്യപെൻഷൻ എന്ന
ആശയം ജനങ്ങൾക്കിടയിൽ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ
  സാർവത്രിക പെൻഷന്റെ ആവശ്യകതയെക്കുറിച്ച്  പൊതു സമൂഹം ബോധവാൻമാരാവേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു ####

ഇടയ്ക്കിടെ ഉണ്ടാവുന്ന സാമ്പത്തിക മാന്ദ്യത്തിന് ഏക പരിഹാരം സാർവ്വത്രിക പെൻഷൻ മാത്രമാണ്..... അതായത്  എല്ലാവർക്കും ഒരേ പെൻഷൻ

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. ഇതിൽ സർക്കാർ ജീവനക്കാരrനെന്നോ കർഷകൻ എന്നോ  കർഷക തൊഴിലാളി എന്നോ മത്സ്യ തൊഴിലാളി എന്നോ കച്ചവടക്കാരനെന്നോ
  മുൻ ജനപ്രതിനിധി എന്നോ മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫ് എന്നോ മുൻ മന്ത്രി എന്നോ
ഉള്ള വേർതിരിവ് ആവശ്യമില്ല...... 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ ആവശ്യമായ പെൻഷൻ ഉറപ്പാക്കേണ്ടത് ഏതൊരു പുരോഗമന സർക്കാറിന്റെയും ഉത്തരവാദിത്വമാണ്.

സർവ്വീസിൽ ഇരിക്കുമ്പോൾ ഓരോ ജീവനക്കാരും ചെയ്യുന്ന ജോലികൾ വ്യത്യസ്തമായതിനാലാണ് വ്യത്യസ്ത സ്ക്കെയിലിൽ ശമ്പളം നൽകിയത്.
ഒരു ജീവനക്കാരൻ ഒരു പബ്ലിക് സർവ്വന്റ് ആയതുകൊണ്ടാണ്,  ജനങ്ങളുടെ നികുതി പണമുപയോഗിച്ച്
ജോലി ചെയ്യുന്ന കാലത്ത്
അദ്ദേഹത്തിന് ശബളം നൽകുന്നത്. എന്നാൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്നതോടെ    പബ്ലിക് സർവ്വന്റ് അല്ലാതാവുന്നു.... പിന്നീട് പൊതുജനത്തിന് വേണ്ടി പ്ത്യേകിച്ച് അദ്ദേഹം  ഒരു ജോലിയും ഒരു സേവനവും ചെയ്യുന്നില്ല.   അതുകൊണ്ട് വ്യത്യസ്ത സ്ക്കെയിലിലുള്ള പെൻഷനും നൽകേണ്ട അവശ്യമില്ല..
ഒരാൾ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നതിന്  മുമ്പെ തന്നെ അദ്ദേഹത്തിന്റെ മക്കൾക്ക് പ്രായപൂർത്തിയാവുകയും ജോലി നേടുകയും ഒക്കെ ചെയ്തിട്ടുണ്ടാവും...  അതുകൊണ്ട് പെൻഷൻകാരനെയല്ലാതെ,  അദ്ദേഹത്തിന്റെ കുടുംബത്തെയും കൂടി പുലർത്താനുള്ള പെൻഷൻ ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നൽകുന്ന നിലവിലെ വ്യവസ്ഥിതി മാറിയേ തീരൂ..
☝☝☝☝☝☝

സർക്കാർ നൽകുന്ന  കണക്കനുസരിച്ച്
34,93,684 പേരാണ് കേരളത്തിൽ
60 വയസ്സ് കഴിഞ്ഞവരായിട്ടുള്ളത്. സർക്കാർ നിലവിൽ നൽകുന്ന ക്ഷേമപെൻഷൻ  കേന്ദ്ര വിഹിതം ഉൾപ്പെടെ പ്രതിമാസം 1300 രൂപയാണ്.  നിലവിലുള്ള എല്ലാ ക്ഷേമപെൻഷൻകാർക്കും കൂടി   പ്രതിമാസം സർക്കാർ ചിലവഴിക്കുന്നത്, 419 കോടി രൂപയാണെങ്കിൽ 3,97,448 സർവ്വീസ് പെൻഷൻകാർക്ക് മാത്രം ഒരു മാസം പെൻഷൻ നൽകാൻ ചിലവഴിക്കുന്നത് 2018 കോടി രൂപയാണ്. അതായത് ഒരാൾക്ക് പ്രതിമാസം ശരാശരി 50733 രൂപ !

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10000 രൂപ വീതം പെൻഷൻ നൽകാൻ ആകെ വേണ്ടത്
പ്രതിമാസം  3891കോടി രൂപയാണ്. നിലവിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും മുൻജനപ്രതിനിധികൾക്കും മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫിനും പെൻഷൻ നൽകാൻ  ചിലവഴിക്കുന്ന തുകയും,   അതിന്റെ കൂടെ സർക്കാർ അനാവശ്യമായി ചിലവഴിക്കുന്ന തുകയും  കൂടി ഉൾപ്പെടുത്തി   60 വയസ്സ് കഴിഞ്ഞ 3891132t പേർക്ക് പ്രതിമാസം 10000 രൂപ വെച്ച്, യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ  പ്രതിമാസം 10000 രൂപവീതം  പെൻഷൻ നൽകാൻ സാധിക്കും.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവസാനിപ്പിച്ചതോടെ പെൻഷൻ പോലും ഉറപ്പില്ലാതായ ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷത്തിനും സാർവ്വത്രിക പെൻഷൻ ഒരു അനുഗ്രഹമായി മാറുകയും ചെയ്യും.
💥💥💥💥💥💥💥


നിലവിലുള്ള സ്റ്റാറ്റുട്ടറി സർവീസ് പെൻഷൻ പ്രകാരം
വൻ തുക പെൻഷൻ വാങ്ങിക്കുന്നവരുടെ പെൻഷൻ തുകയിൽ,  വലിയൊരു ശതമാനം കമ്പോളത്തിൽ ഇറങ്ങാതെ നിഷ്ക്രിയമാക്കപ്പെടുകയാണ്.
ആവറേജ് 50000 രൂപ പെൻഷൻ വാങ്ങുന്നവരിൽ  ഭൂരിഭാഗവും ആ
പണത്തിന്റെ സിംഹഭാഗവും  ബാങ്കിലും മറ്റും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്...
ആ പണം  പൊതു വിപണിയിലേക്ക് തിരിച്ചു വരാതെ നിഷ്ക്രിയമാവുന്നു....
പണം വിനിമയം ചെയ്യപ്പെടാത്തത് കൊണ്ട് സമ്പ  ത്  വ്യവസ്ഥയിൽ വീണ്ടും വീണ്ടും തകർച്ച ഉണ്ടാവുന്നു....
 🤔🤔🤔🤔🤔
എന്നാൽ  10000 രൂപ നിരക്കിൽ  60 കഴിഞ്ഞ എല്ലാവർക്കും  പെൻഷൻ ആയി  നൽകുമ്പോൾ ആ തുക മുഴുവനായും കമ്പോളത്തിൽ വിനിമയം ചെയ്യപ്പെടുകയും കമ്പോളത്തെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ അതുവഴി വ്യാപാരമാന്ദ്യത്തെ മറികടക്കാൻ കഴിയും. ഒരു സാധാരണക്കാരന് മാസം 10000 രൂപ കയ്യിൽ കിട്ടിയാൽ ഉടനെ വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും മാർക്കറ്റിൽ നിന്ന് മത്സ്യവും
നാട്ടിലെ ജൗളിക്കടയിൽ നിന്നും തുണിയും
 വാങ്ങി  ഓട്ടോറിക്ഷ വിളിച്ചാണ്  വീട്ടിലേക്ക് പോകുക. അങ്ങനെ കിട്ടിയ പണം മുഴുവൻ ഒരാഴ്ച   കൊണ്ട് മാർക്കറ്റിൽ ചിലവഴിക്കുമ്പോൾ കമ്പോളം ചലനാത്മകമാവും.
അതോടൊപ്പം  ചിലവഴിക്കുന്ന തുകയുടെ ഏകദേശം  30%
നികുതിയായി വീണ്ടും ഗവണ്മെന്റിന് തന്നെ തിരിച്ചുചെല്ലും.... ഗവണ്മെന്റ്  വരുമാനം വീണ്ടും വർധിക്കും...
സാർവത്രിക പെൻഷൻ നൽകാൻ തുടക്കത്തിൽ അനുഭവപ്പെടാവുന്ന ബുദ്ധിമുട്ടിന്  , എത്രയും പെട്ടെന്ന് പരിഹാരം കാണാൻ സർക്കാരിന് കഴിയുകയും ചെയ്യും.. ..
👍👍👍👍👍
ഇപ്പോൾ, വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാധാരണക്കാരന്റെ കുടുംബങ്ങളിൽ പ്രായമായവർ ഒരു ബാധ്യതയായി മാറുകയാണ്. അതു കൊണ്ട്  പ്രായമായവരെ പെരുവഴിയിലും വൃദ്ധസദനങ്ങളിലും നടതള്ളുന്ന പ്രവണതയും കേരളത്തിൽ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു . എന്നാൽ പ്രായമായ രക്ഷിതാക്കൾക്ക് പ്രതിമാസം 10000 രൂപ പെൻഷൻ ലഭിക്കാൻ തുടങ്ങിയാൽ രക്ഷിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാവുക തന്നെ  ചെയ്യും. ഇത് കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല....

🙏🙏🙏🙏🙏🙏🙏
അധിക ബാധ്യതയില്ലാതെ  സമീപ ഭാവിയിൽ തന്നെ സാർവ്വത്രിക പെൻഷൻ നടപ്പിലാക്കാൻ നമുക്ക് കഴിയും. അതിന് ഇച്ഛാശക്തിയുള്ള ഒരു പ്രസ്ഥാനവും ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. അതിന് വേണ്ടി മാറണം കേരളം, മാറ്റണം കേരളത്തെ....
💪🏿💪🏿💪🏿💪🏿💪🏿
ഈ ആശയത്തോട് നിങ്ങക്ക് യോജി പ്പുണ്ടെങ്കിൽ ഈ പോസ്റ്റ്‌ പരമാവധി ആളുകളിൽ എത്തിക്കുമല്ലോ..??

നല്ലൊരു നാളെക്കു വേണ്ടി നമുക്ക്
ONE INDIA
ONE PENSION
എന്ന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളാവാം......

💥💥💥💥💥💥💥
PRAJITH


നല്ല ആശയം.... പക്ഷെ അവസാന ഭാഗത്ത്... ഇത് നടപ്പിലാക്കാൻ കേരളത്തിൽ ഇച്ചാശക്തിയുള്ള സർക്കാർ വരണമെന്ന് പറയുന്നു... അതെന്താ ഇത് ഇൻഡ്യയിൽ മൊത്തത്തിൽ നടപ്പിലാക്കണ്ടെ.. ഓ ഇൻഡ്യയിലെ അധികാരികൾ കേൾക്കില്ലായിരിക്കാം.... കേരള സർക്കാരിനെ മാത്രം ഉദ്ദേശിച്ചായിരിക്കും....k
Practical ആക്കാൻ പറ്റുന്ന കാര്യത്തെ കുറിച്ച് ചർച്ച ചെയ്യാം....

DIPIN


ഏതൊരു മുദ്രാവാക്യത്തിനും, രാഷ്ട്രീയത്തിനും പ്രായോഗികതയും യുക്തിയും വസ്തുതകൾ അടിസ്ഥാനപ്പെടുത്തിയുള്ള തീസീസുകളും വേണം. നിലവിലെ സിസ്റ്റത്തെ കുറിച്ച് സാമാന്യമായ പ്രാഥമികമായ അറിവോ ചിന്താശേഷിയോ ഇല്ലാത്ത കുറച്ചാളുകളെ ഇതെല്ലാമറിയുന്നവർ സമ്മോഹനമായ ആശയവുമായി മനപ്പൂർവ്വം തെളിച്ചു കൊണ്ടു പോകുന്നതണ് oiop

പദ്മനാഭൻ സർ 

ഈ  വിവരക്കേടി നോട്  തീരെ  യോജിപ്പില്ല. കാരണം  ഈ പറയുന്ന  സ്റ്റാറ്റ്യൂട്ടറി പെൻഷൻ  2004മുതൽ  ഇന്ത്യയിൽ  എടുത്തു കളഞ്ഞു.  എന്ന് വെച്ചാൽ  2035 മുതൽ  പെൻഷൻ  പറ്റുന്നവർക്ക്  ഈ  പറയുന്ന പെൻഷൻ  കൊടുക്കേണ്ട. അതിന്  മുൻപുള്ള  കുറച്ചു പേരെ  നിങ്ങൾ  പറയുന്ന "50000" രൂപ  പെൻഷൻ  വാങ്ങു.  PSC പരീക്ഷ  എഴുതി  നിയമനം  കിട്ടാത്ത  നിരാശയിൽ നിന്ന്  ഉണ്ടായ  ഈ  ചിന്ത  ഒഴിവാക്കി  മക്കളോട്    എങ്കിലും  PSC ടെസ്റ്റ്‌  എഴുതാൻ  പറ.  അവർക്ക്  ജോലി  ലഭിക്കുന്ന  നേരം  ഈ  രോഗം മാറും.  കിട്ടാത്ത  മുന്തിരി  പുളിക്കും.

NISHAD T P

ആശയം നല്ലതാണ്... പക്ഷെ ഈ പറഞ്ഞിരിക്കുന്നതിൽ ഒരുപാട് സുതാര്യത ഉണ്ട്.. ഇത് ഒരു കാര്യത്തെ കുറിച്ചും അഗാധമായി ചിന്തിക്കാത്തവർക് മാത്രമേ ദഹിക്കൂ.

SHIKHIN
കഷ്ടം !
........വിദ്യാഭ്യാസവും, വിവേകവും, പ്രവർത്തനശേഷിയും കൈമുതലായുള്ള ഒരുജനത മെയ്യനങ്ങാതെ കയ്യ് കെട്ടിയിരുന്ന് പണം കിട്ടാനുള്ള വഴികൾക്കല്ല സംഘടിക്കേണ്ടത്, അധ്വാനിക്കാനും അതിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകാനും അങ്ങിനെ സ്വയം സാമ്പത്തിക ഭദ്രത കൈവരിക്കാനുമുള്ള അവസരം ഉറപ്പാക്കാനാണ് സംഘടിക്കേണ്ടത്. അധ്വാനിക്കാം, അധ്വാനിച്ച് വളരാം, അധ്വാനത്തിനനുസരിച്ച് നേടാം എന്നതാക്കട്ടെ നമ്മുടെ മുദ്രാവാക്യം.


വിനീഷ്‌കുമാർ 

OIOP എന്ന പ്രസ്ഥാനത്തിനൊപ്പംനിന്ന്  പോരാടേണ്ടത്  കാലഘട്ടത്തിന്റെ  അനിവാര്യതയും  നമ്മുടെ  ഉത്തരവാദിത്വവുമാണെന്ന  ഉത്തമബോധ്യം  നമുക്കുണ്ടാകണം   കാരണം  സ്വാതന്ത്ര്യംനേടിയ  ലോകത്തെ ഏറ്റവും വലിയ ജനാതിപത്യരാജ്യമാണെന്ന  അഭിമാനംകൊള്ളുന്ന നമുക്ക്  ജീവിച്ചു മരിക്കാനുള്ള  സ്വാതന്ത്ര്യം നാളിതുവരെ ലഭിച്ചിട്ടുണ്ടോ  ഇല്ല  എങ്ങും  കർഷക ആത്മഹത്യകൾ  തൊഴിലാളികളുടെ  ആത്മഹത്യ  ഉന്നത വിദ്യാഭാസം  പണം ഇല്ലാത്തത്കൊണ്ട്  നേടാൻ കഴിയാതെ  മരണത്തിലേക്കും കൂലിവേലയിലേക്കും  മടങ്ങുന്ന വിദ്യാർത്ഥികൾ  നിത്യവൃത്തിക്ക് പണമില്ലാതെ  നരകയാതന അനുഭവിക്കുന്ന  വയോധികർ  അങ്ങനെ  യാതൊരു പരിരക്ഷയും  ഉറപ്പില്ലാതെ  സ്വതന്ത്രഭാരതത്തിൽ  വാർദ്ധക്യം   ഭയപ്പെട്ടു  ജീവിക്കാൻ  വിധിക്കപ്പെടുന്നു  സർക്കാർ  ജീവനക്കാരും  ജനപ്രതിനിധികളും  സാമ്പത്തിക  സ്വാതന്ത്ര്യത്തോടെ   നമ്മുടെഇടയിൽ ജീവിക്കുമ്പോൾ   ജീവിതത്തിന്റെ  രണ്ടറ്റം  കൂട്ടിമുട്ടിക്കാൻ  പകലന്തിയോളം  വെയിലത്തും  മഴയത്തും  പണിയെടുക്കുന്ന  കർഷകരെയും  തൊഴിലാളികളെയും  സംരക്ഷിക്കാൻ   നാളിതുവരെയായി  നമ്മുടെ  ഭരണാധികാരികൾ  തയ്യാറില്ല  എന്ന തിരിച്ചറിവ്  ഇനിയെങ്കിലും നമുക്കെല്ലാവർക്കും  ഉണ്ടാകണം  ജാതി മത  രാഷ്ട്രീയ ചിന്തകൾ കൊണ്ട്  ജാതിക്കും  മതത്തിനും  ഗുണം ലഭിച്ചു  അതിന്റെ  നന്മയും  അതിനേക്കാൾ  വലിയ ദുരന്തവും  സമൂഹം  ഇന്ന്  അനുഭവിക്കുകയാണ്  യാഥാർഥ്യം  തുറന്ന്  പറയാനോ  പ്രവർത്തിക്കാനോ  കഴിയാത്ത വിധം   ജനങ്ങൾ  ഓരോ പോക്കറ്റിൽ അകപ്പെട്ടു പോകുകയും  അദ്ധ്യാനിച്ചു ജീവിക്കുബോൾ  ഒന്നിനുവേണ്ടിയും  പ്രതികരിക്കാതെ  കഷ്ടതയാണെങ്കിലും  ആത്മ സംയമനം പാലിച്ചു പോകുന്നതിനാൽ   കാലങ്ങൾ  കടന്നുപോയിട്ടും  ഇന്നും  ബഹുഭൂരിപക്ഷത്തിനും  ജീവിതം  അസാധ്യമാകുന്നു  വാർദ്ധക്യം  ശാപംമാകുന്നു   ഇതിന് പരിഹാരം കാണാനുള്ള  പ്രവർത്തനത്തിന്  നേതൃത്വം കൊടുത്തു കൊണ്ട്  സ്വാതന്ത്രാനന്തര  ഭാരത്തിൽ  അഭിമാനത്തോടെ ജീവിച്ചു മരിക്കാൻ  നടത്തുന്ന  രണ്ടാം  സ്വാതന്ത്ര്യ സമര മുദ്രവാക്യമാണ്  one india one pension    അതിനായ് ഒന്നും ഒരു തടസ്സമാകാതെ  ഒറ്റക്കെട്ടായി  പടയണി തീർക്കാം    എതിർപ്പുകളെല്ലാം  നമ്മുടെ  സമരപ്പാച്ചലിൽ  ഇല്ലാതാകും

Sasikumar MG
അടുത്ത തവണ തെരഞ്ഞെടുപ്പിൽ കാണാം
PRAJITH
ആരെയാണ് സാർ കാണിക്കുന്നത് കേന്ദ്രത്തെയൊ സംസ്ഥാനത്തെ യോ? നിങ്ങളുടെ മനസിലിരിപ്പ് അറിയാനാ

RAVI (COMPLAINT)  KOLLADA

P Sc എഴുതി ജോലി കിട്ടിയ വർമാത്രമോ പെൻഷൻ വാങ്ങുന്നത് കൈക്കൂലി കൊടുത്ത് ജോലി വാങ്ങിയവർക്കും കിട്ടും പെഷൻ പിന്നെ ജോലി കിട്ടാത്തവരെ മോശക്കാരായി പറയുന്നതാങ്കളുടെ കാഴ്ചപ്പാട്‌ മനസിലായി 'പിന്നെ ജോലി ഇല്ലാത്തവർ എല്ലാവരും ഒന്നിച്ചാൽ നിങ്ങൾ അവരെ അപമാനിക്കുമോ
**********************************************************************
4 മാസമായി ഒരു ജോലിയും ചെയ്യാതെ വീട്ടിരിക്കുന്ന അദ്ധ്യാപകർക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത്- അവരെല്ലെ മുൻപ് ഉത്തരവ് കത്തിച്ചത് - ഇ വർക്ക് പ്രതിഷേദിക്കാം മറ്റാർക്കും പ്രതിഷേദിക്കാൻ പാടില്ല. അല്ലെ നിങ്ങൾ ശമ്പളം കൂട്ടാൻ വേണ്ടി എത്ര സമരങ്ങൾ നടത്തി - എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ശമ്പളം കൂട്ടാൻ കമ്മിഷൻ ഉണ്ടല്ലൊ പക്ഷെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് വേണ്ടി പ്രപർത്തിക്കാൻ ഒരു കമ്മീഷനും നിലവിലില്ലല്ലോ
***************************************************************************
PRASAD 
വൺ ഇന്ത്യ, വൺ പെൻഷൻ 'അസംബന്ധ മുദ്രാവാക്യം 

അടുത്ത കാലത്ത് കേട്ട ഏറ്റവും അസംബന്ധ മുദ്രാവാക്യങ്ങളിലൊന്നാണ് 'വൺ ഇന്ത്യ, വൺ പെൻഷൻ' എന്നത്. എന്നുവെച്ചാൽ, ഒരു ജോലിയും ചെയ്യാതെ, തൊഴിലുറപ്പ് ജോലിക്ക് പോവുന്ന ഭാര്യയുടെ കൂലി അടിച്ചുമാറ്റി അതുകൊണ്ട് കള്ള് കുടിക്കുന്നവനും ബഹിരാകാശ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും കോവിഡിന് വാക്‌സിൻ വികസിപ്പിക്കുന്ന ഗവേഷകനും അതിർത്തിയിൽ കാവലിരിക്കുന്ന സൈനികനും 60വയസ്സ് കഴിഞ്ഞാൽ ഒരേ തുക പെൻഷനായി നൽകണമെന്ന് അർത്ഥം. ഇപ്പോൾ ഇവർ ആവശ്യപ്പെടുന്ന തുക പ്രതിമാസം 10, 000രൂപ. 
ഈ മുദ്രാവാക്യം എന്തുകൊണ്ട് അസംബന്ധവും അരാഷ്ട്രീയവും അപ്രായോഗികവുമാണ് എന്ന് പറയാം. 
60കഴിഞ്ഞ മുഴുവൻ പൗരൻമാർക്കും ജീവിക്കാൻ ആവശ്യമായ തുക പെൻഷനായി നൽകണമെന്ന ആവശ്യം ന്യായയുക്തം. അതിന് മറ്റുള്ളവരുടെ പെൻഷനുമായി ബന്ധിപ്പിക്കേണ്ടതില്ല. 
പല രാജ്യങ്ങളിലും വയോജന പെൻഷൻ നിലവിലുണ്ട്. ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഇതാവശ്യം. കേരളത്തിലാണെങ്കിൽ ഭൂരിഭാഗം പേർക്കും ഏതെങ്കിലും ഒരു പെൻഷൻ കിട്ടുന്നുണ്ട്. ചെറിയ തുകയാണെന്നു മാത്രം. 
സർക്കാർ ജീവനക്കാർ പറ്റുന്നത് അമിത ശമ്പളവും അനുകൂല്യവുമാണ് എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ജോലിയുള്ളവരോട് ഒരു അസഹിഷ്ണുത വളർത്താനാണ് ഇത്തരം പ്രചരണം സഹായിക്കുക. ജോലിയില്ലാത്തവരുടെ ശത്രു ജോലിയുള്ളവരാണ് എന്ന് സ്ഥാപിക്കൽ. ഇല്ലാത്തവന് ഉള്ളവനോടുള്ള അസൂയ സാധാരണം. 
സർക്കാർ ജോലി കിട്ടുക എളുപ്പമല്ല. (ആശ്രിത നിയമനം ഒഴികെ )യൗവനത്തിന്റെ നല്ലൊരു പങ്ക് പഠനത്തിനായി നീക്കി വെച്ചവരാണ് സർക്കാർ സർവീസിൽ എത്തുന്നവരിൽ നല്ലൊരു പങ്ക്. അഴിമതിക്കാരൊക്കെ ഇക്കൂട്ടത്തിൽ ഉണ്ടാവുമെങ്കിലും അവർ ചെയ്യുന്നത് സേവനം തന്നെയല്ലേ.  ഇവർ ഇങ്ങിനെ പഠിക്കുന്ന സമയത്ത് അലസരായി നടന്നവർ എങ്ങിനെ ഇവർക്ക് സമന്മാരായി മാറും. ഒരാൾ ദരിദ്രനായി ജനിക്കുന്നത് കുറ്റമല്ല. എന്നാൽ ഒരാൾ ദരിദ്രനായി മരിക്കാൻ കാരണം അയാൾ തന്നെയാണെന്ന് എന്ന ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. 
സമയവും പണവും നഷ്ടപ്പെടുത്തിയും   കുറേ ത്യാഗങ്ങൾ സഹിച്ചുമാണ്  ഡോക്ടറും എൻജിനീയറും ശാസ്ത്രജ്ഞരും അധ്യാപരും ആവുന്നത്. നാട്ടിൽ കാലിമേയ്ക്കുന്നവർക്കും കർഷക തൊഴിലാളിക്കും ഇത്രയും ക്ലേശങ്ങൾ ഉണ്ടോ? ഒരു ഹൃദയ ശാസ്ത്രക്രിയാ വിദഗ്ധന്റെ റിസ്ക് ഒരു കർഷക തൊഴിലാളിക്കുണ്ടോ..? പ്രതിഫലം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ഇതൊക്കെയാണ്. 
ബൗദ്ധിക സ്വത്തവകാശം എന്ന ഒന്നുണ്ട്. ഒരു മനുഷ്യന്റെ ബുദ്ധി ശക്തി അയാളുടെ ഏറ്റവും  പ്രധാന  സ്വത്തായി ലോകത്തെങ്ങുമുള്ള നിയമ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്. കായിക ശേഷിയേക്കാളും മേലെയാണ് ബുദ്ധി ശക്തിയെ നമ്മുടെ നിയമ സംഹിത രേഖപ്പെടുത്തുന്നത്. 
ഏറ്റവും പ്രാഥമികമായി പരിഗണിക്കേണ്ട വിഭാഗമാണ് നാട്ടിലെ കൃഷിക്കാർ എന്ന കാര്യത്തിൽ തർക്കമില്ല. ദരിദ്ര കർഷകരുടെ നില ഏറെ പരിതാപകരമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് കൃഷിക്കാരാണ്. 
എന്നാൽ കൃഷിക്കാരെ കൂട്ടുപിടിച്ച് ഈ വികല മുദ്രാവാക്യത്തിന് സാധൂകരമുണ്ടാക്കാണ്‌  ചിലർ ശ്രമിക്കുന്നത്. കൃഷിക്കാരുടെ പ്രശ്നം വേറെ തരത്തിൽ പരിഹരിക്കേണ്ടതാണ്. 
അതേ സമയം, കൃഷിക്കാർ ഏകാന്ത ദ്വീപിൽ കഴിയുന്നവരല്ല. അറുപതുകളിൽ രാജ്യത്ത് ഹരിത വിപ്ലവം ഉണ്ടായത് രാസവളങ്ങളും കീടനാശിനികളും പുതിയ വിത്തിനങ്ങളും കാർഷിക ഉപകരണങ്ങളും വികസിപ്പിച്ചത് കൊണ്ടാണ്. ഇതിൽ ശാസ്തജ്ഞൻ മാർക്കും ഗവേഷകർക്കും വ്യവസായ ശാലകൾക്കും പ്രധാന സ്ഥാനമുണ്ട്. നമ്മുടെ കാർഷിക മേഖല വലിയൊരു കൂട്ടായ്മയാണ് എന്നർത്ഥം. 
'ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തർക്കും അവരുടെ ആവശ്യത്തിനനുസരിച്ച് 'എന്നാണ് വിഭവ വിതരണത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് സങ്കല്പം. ഒരു സമൂഹത്തിൽ എല്ലാവരുടെയും ചിലവുകളും ആവശ്യവും ഒരു പോലെയല്ല. ഒരു ഡോക്ടർക്കോ ശാസ്ത്രജ്ഞനോ അന്താരാഷ്ട സമ്മേളനത്തിൽ പങ്കെടുക്കേണ്ടവരും. ഒരു  സാധാരണ കർഷകത്തൊഴിലാളിക്ക് അങ്ങിനെ വേണ്ടി വരില്ല. ജീവിത ചിലവുകളും സാമൂഹ്യ ചിലവുകളും വഹിക്കുന്നതിൽ ഇവർ തമ്മിൽ ഏറെ വ്യത്യാസമുണ്ട്. 
പെൻഷൻ മാറ്റിവെക്കപ്പെടുന്ന വേതനമാണ്. ശമ്പളത്തിൽ നിന്ന്‌ ഒരു പങ്ക് നീക്കിവെച്ചാണ് കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് പെൻഷൻ നൽകുന്നത്. 
അതേ സമയം, കുടുംബ പെൻഷൻ അർഹത യുള്ളവർക്ക് മാത്രമായി നിജപ്പെടുത്താം.  പെൻഷൻ പറ്റിയ ദമ്പതിമാരിൽ ഒരാൾ മരിച്ചാൽ കുടുംബ പെൻഷൻ ജീവിത പങ്കാളിക്ക് നൽകേണ്ടതില്ല.ഉയർന്ന  ജീവനക്കാർക്കുള്ള പ്രത്യേക അലവൻസുകളും റദ്ദ് ചെയ്യാം. 
ചുളുവിൽ നേതാവാകാനും സമൂഹത്തിൽ സ്ഥാനം നേടാനും ആഗ്രഹിക്കുന്ന ചിലരാണ് ഇത്തരം സംഘടനകളുമായി രംഗത്ത് വരുന്നത്. രാഷ്ട്രീയ പാർട്ടികളിൽ ചേർന്നാൽ എളുപ്പത്തിലൊന്നും നേതാവാകാൻ കഴിയില്ല. ഇത്തരം അരാഷ്‌ടീയ വാദികൾ മറ്റു ഇങ്ങിനെ പല മേഖലകളിലും ചേക്കേറിയിട്ടുണ്ട്. ഇവർക്ക് പത്രങ്ങളിൽ പതിവായി പേര് അച്ചടിച്ച് കാണണം അതിനായി പല അഭ്യാസങ്ങളും നടത്തും. ആരുടെയെങ്കിലും കണ്ണടയുമ്പോഴേക്കും അനുശോചന സന്ദേശവുമായി പത്രമാപ്പീസുകളിലെത്തും.  മനുഷ്യാവകാശം, കേവല പരിസ്ഥിതി വാദം, വിവരാവകാശം, വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പ്രശ്നങ്ങൾ...  എന്നിങ്ങനെ പല രംഗത്തും ഇത്തരക്കാരെ കാണാം. പണപ്പിരിവ്, കേസ് നടത്തൽ, ബ്ലാക് മെയിൽ ചെയ്ത് പണം തട്ടൽ, പത്ര പ്രസ്താവന ഇറക്കൽ....
കേരളത്തിൽ എത്ര മനുഷ്യാവകാശ സംഘടനകൾ പ്രവൃത്തിക്കുന്നുണ്ട് എന്ന് മാത്രം നോക്കിയാൽ മതി. ഇങ്ങിനെയുള്ളവരുടെ ഒരു കൂട്ടായ്‌മയാണ്‌ ഇതും. ഈ സംഘടന പലരിൽ നിന്നും പണം പിരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഉടൻ അടി തുടങ്ങും. ഗ്രൂപ്പുകൾ ഉണ്ടാവും. 
സർവീസിൽ നിന്ന്‌ വിരമിച്ച കുറേ പേർ ഇതിലുണ്ട്. അവർക്ക് കിട്ടുന്ന പെൻഷനിൽ പതിനായിരം രൂപ മാത്രം എടുത്ത് ബാക്കി ദാനം ചെയ്യട്ടെ. 

ഒരാൾക്ക് കിട്ടുന്ന പണം സമൂഹത്തിലേക്ക് തന്നെ തിരിച്ചെത്തുന്നുണ്ട്. കൂടുതൽ വരുമാനമുള്ള ആൾ കൂടുതൽ ചിലവാക്കും കടക്കാർക്കും തൊഴിലാളികൾക്കും അതിൽ നിന്ന്‌ ഒരു വിഹിതം കിട്ടും.
***************************************************************************

CKR: സ്വകാര്യ സ്വത്തുക്കൾ തുല്യമായി വീതിക്കപ്പെടണം. എല്ലാവിധ വരുമാനങ്ങളും തുല്യമായി വീതിക്കപ്പെടണം. അതാണ്  യുക്തിഭദ്രമായ സമത്വം.
അർഹരായവർക്ക് ക്ഷേമ പെൻഷൻ നൽകുക തന്നെ വേണം.-CKR
M: ഇത് മുതലാളിമാരോട് ആര് പറയും മാഷെ
*************************************************************************
D: ഇപ്പൊ നിലവിലുള്ള മുതലാളിമാർ ആരെങ്കിലും തന്റെ സമ്പാദ്യം മറ്റുള്ളവർക് കൊടുക്കാൻ thayyarakumo?.,,,
CKR: ഇന്ത്യക്കാരുടെ മൊത്തം വരുമാനത്തിന്റെ 90 ശതമാനം , ജനസംഖ്യ യുടെ ഒരു ശതമാനം പോലുമില്ലാത്ത, അംബാനി ഉൾപ്പെടുന്ന കോർപ്പറേറ്റു മുതലാളിമാരുടെ കൈയിലാണ്. കേരളത്തിലെ MLA മാരുടെ കൈയിലോ ജീവനക്കാരുടെ കൈയിലോ അല്ല. വൺ ഇന്ത്യ പറയുന്നവർ ഇതൊക്കെ ആലോചിക്കേണ്ടതാണ്. വൺ EAST ELERIഎന്ന് അല്ലല്ലോ പറഞ്ഞത്.
V: 60 years കഴിഞ്ഞാൽ ഒരാൾക്ക് ജീവിക്കാൻ 30thousand or 60 ആവശ്യം ഉണ്ടൊ
***********************************************************************
വീട്ടിലിരുന്ന് ഓൺ ലൈൻ ക്ലാസുകൾ കാണുന്നകുട്ടികളുടെ നോട്ട് പുസ്തകമടക്കം ഓരോ ക്ലാസ് കഴിയുമ്പോഴും അധ്യാപകർ കൃത്യമായി പരിശോധിക്കുന്നത് താങ്കളുടെ വീട്ടിൽ വിദ്യാർത്ഥികളുണ്ടെങ്കിൽ മനസിലാകും. അവരുടെ സംശയങ്ങൾ കൃത്യമായി ഫോണിലൂടെ ദൂരീകരിക്കപ്പെടുന്നു. പരിമിതികളുണ്ടാവാം. ഇതിനപ്പുറത്ത് ഓരോ രക്ഷിതാവിനേയും വിളിച്ച് കൃത്യമായി വിവരങ്ങൾ ശേഖരിച്ച് വരുന്നുണ്ട്. ശമ്പളം സർക്കാർ സർവീസിലെ എല്ലാവർക്കും കിട്ടുന്നുണ്ട്. നിങ്ങൾ Duty എന്ന് പറഞ്ഞ് ബസ് സ്റ്റാൻഡിൽ വെറുതേയിരിപ്പല്ലേ എന്ന് ഒരു പോലീസുകാരനോട് ചോദിക്കാനും നിങ്ങൾ മടി കാണിക്കില്ല. PSC എഴുതി കയറി വരാൻ നല്ല പാടുണ്ട്. സഹനത്തിന്റെ പിൻ ചരിത്രമുണ്ട്....... എഴുതി വന്ന വർക്കറിയാം. നാളെ മിലിട്ടറി ക്കാരെപ്പോലെ ഞങ്ങളും നികുതി അടക്കുന്നവരാണ്, ഞങ്ങൾക്കും മദ്യത്തിന്റെ ക്വാട്ട അനുവദിക്കണമെന്ന് പറയുമോ ആവോ .
*******************************************************************
X: IA S/IPS പരീക്ഷയൊക്കെ നിർത്താൻ UPSc യോട് പറയാം.😃

****************************************************************

RK: ഇതാണ് ഞാൻ പറഞ്ഞത് ഞങ്ങൾ മദ്യം വേണമെന്ന് എവിടെയാണ് പറഞ്ഞത് ഇത്തരം ചിന്തകൾക്ക് എതിരാണ് ഞങ്ങൾ പറയുന്നത്
X: അരാഷ്ട്രീയ വാദികളായ 4 എണ്ണം കൂടിയിട്ട് അവരുടെ വ്യക്തിപരമായ സാമ്പത്തീക ലാഭത്തിന് സാധാരണക്കാരനെ കരുവാക്കുന്നത് മാത്രമാണ് ഇത് എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്
X: ജീവനക്കാർ സർവീസ് ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നവരാണ്. നിങ്ങൾ പറഞ്ഞാലൊന്നും അത് നിർത്താനോ തുടരാനോ പറ്റില്ല. ജില്ലാ കലക്ടർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എനിക്ക് വേണം എന്ന് പറയുന്ന വരെ സമൂഹം ന്താ വിളിക്കുക
RK: താങ്കള ല്ലെ പറഞ്ഞത് സാദാരണക്കാർ കോട്ട വേണം എന്നു പറയുമോ എന്ന് അതിന്റെ ഉദ്ധേശം എന്താണ്
**************************************************************************
RK: നിങ്ങൾ അഹങ്കാരമാണ് പറയുന്നത്
X: എല്ലാം തുല്യമെന്നല്ലേ വയ്പ്. നടക്കാൻ സാധ്യതയുള്ള കാര്യങ്ങളേ പറയാവൂ.
***************************************************
ആണെങ്കിൽ അങ്ങനെ . ശമ്പളമൊന്നും താങ്കളല്ല തീരുമാനിക്കേണ്ടത് സർക്കാരിനാണ് അതിന്റെ അവകാശം. സർക്കാർ പറയുന്നത് ചെയ്യാനും ബാധ്യസ്ഥരാണ് ജീവനക്കാർ . PSC വഴി ജോലിയിൽ കയറാൻ നല്ല പണിയുണ്ട്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് കണ്ണിലെണ്ണയൊഴിച്ച കാത്തിരിപ്പിന്റെ കഥയുണ്ട്.
***************************************************************

SP :തിരിച്ചറിവ്

CKR: ഇതൊക്കെ ചുമ്മാ കിട്ടിയതാണെന്നാണ് ചിലരുടെ വിചാരം.നല്ല കഷ്ടപ്പാടുണ്ട്, ചേട്ടായീ.
X: നിങ്ങൾ നികുതിയടക്കുന്നതിനാൽ ഭരണകൂടവും അതിന്റെ സർക്കാർ ജീവനക്കാർ അടക്കമുള്ള സംവിധാനവും തങ്ങളുടെ കാൽക്കീഴിലാണെന്ന് ധരിക്കുന്നത് മൂഢതയാണ്
**********************************************************
SP:ഈ മുഡതയാണു  ആദൃം  മാറേണ്ടതു
CKR: മി കച്ച ജനപ്രതിനിധികളും, ഗവ. സർവീസും., ബഹുജന സഹകരണവും , സാമൂഹ്യ ബോധവുമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നത്. ക്ഷേമപെൻഷൻ വിഹിതം വർധിപ്പിക്കണം  എന്ന ഒരു കാര്യം മാത്രം ഉന്നയിക്കുന്ന ഒരു സംഘടനക്ക്  മറ്റു പ്രശ്നങ്ങളിൽ ഉള്ള നിലപാട് എന്താണ് ?  ഒരു ഇന്ത്യ ,ഒരേ പ്രതിമാസ വരുമാനം - എന്തു പറയുന്നു ?
*******************************************************************
D: OIOP നടപ്പിലാക്കുന്നതിന് മുൻപ് സർക്കാർ ജോലിക്ക് എല്ലാവർക്കും തുല്യ അവസരം നൽകണമെന്ന് അപേക്ഷിക്കുന്നു. റിക്രൂട്ട്മെന്റ് PSC യിൽ നിന്നും ലോട്ടറി വകുപ്പിനെ ഏൽപ്പിക്കുക. വെറും 15മിനുട്ട് കൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി പരീക്ഷ നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത ഒഴിവാക്കാം.
ഒന്നാം സമ്മാനം  : KAS / Dy. Collector/Gov                                         College Lecturers /Asst Professor

രണ്ടാം സമ്മാനം : Gazzeted / ഡോക്ടർ /എഞ്ചിനീർ /തത്തുല്ല്യ തസ്തിക

മൂന്നാം സമ്മാനം :  ജൂനിയർ സൂപ്രണ്ട് /യുണിഫോം സമാന തസ്തിക /തത്തുല്യം

നാലാം സമ്മാനം :   ഹെഡ് ക്ലാർക് / തുല്യതസ്തിക

അഞ്ചാം സമ്മാനം :  യു ഡി ക്ലാർക്ക് / സമാന തസ്തിക

ആറാം സമ്മാനം  :    എൽഡി ക്ലാർക്ക് / യുണിഫോം സമാന തസ്തികകൾ

 തിരഞ്ഞെടുക്കുന്ന അവസാന അഞ്ചക്കത്തിന് റിപ്പോർട്ട്‌ ചെയ്യുന്ന മറ്റു തസ്തികകൾ.
യോഗ്യരായ ഉദ്യോഗാർഥികളുടെ അപേക്ഷ നമ്പറിൽ നിന്നും നറുക്കിട്ടാന് ജോലി നൽകേണ്ടത്.
ഉയർന്ന തസ്തികകളിലേക്ക്,  തിരഞ്ഞെടുത്തവരിൽ നിന്നും ഇതുപോലെ വീണ്ടും നറുക്കെടുത്തു പ്രൊമോഷൻ നൽകുക.
OIOP ഉള്ളത് കൊണ്ട് 10% പെൻഷൻ കോണ്ട്രിബൂഷൻ  ആരും നൽകേണ്ടതില്ല.
കോപ്പി🙂
**************************************************************
SHIKHIN



SP :വൺ ഇഡൃയാ വൺ പെൻഷൻ  കേരളമല്ലല്ലോ തരേണ്ടതു പിന്നെയെന്തിനാ കേരള ജിവനക്കാർ എതിർക്കുന്നതു... മടിയിലെ കനം കുറയ്യുമെന്നു പേടിച്ചിട്ടാണോ.. അല്ല തുല്യതതുല്യതകൈവരിക്കുംമെന്ന പേടിക്കൊണ്ടോ?

SASIKUMAR M G : Oiop... നമ്മുടെ നാട്ടിലും തരംഗമാകുന്നു....
SP:അതാണു ഭയം

X: പിന്നെ ..... ഭയങ്കര തരംഗമല്ലേ .....
B: അവസാനം ഓരേ ഇന്ത്യ ഒരു മതം. എല്ലാം ഒന്നിൽ നില്കും... അപ്പോൾ നിലവിളിക്കും
X: ഒറ്റ തെയ്യം എന്നെങ്ങാൻ വന്നാൽ ...... അത് മുത്തപ്പനെ തന്നെ Select ചെയ്യണം. ഓറ ത്ര വലിയ കമ്മ്യൂണിസ്റ്റില്ലപ്പ😃
C: ഞമ്മക്ക് പൊട്ടൻ മതി

SASIKUMAR M G :ഏയ് ഇത്രയും വലിയ നിലവിളി ഉണ്ടാവില്ല......
SP: മുഴുവൻ രാഷ്ട്രീയ വൽക്കരിക്കുന്നവർക്കു ഒരു പാഠമാണ്  മുത്തപ്പൻ. ..എൻറെ  മുത്തപ്പാ
C: എന്റെ പൊട്ടാ...
CKR: OIOP വലതുപക്ഷ രാഷ്ട്രീയ ത്തിന്റെ ഉൽപന്നമാണ്.
Y: ഈ lokdown കാലത്ത് ഒരു പണിയും ഇല്ലാത്ത അരാഷ്ട്രീയവാദികൾ തീർത്ത ചെളികുണ്ട്..
SASEENDRAN MG : ഭൂരിപക്ഷം എപ്പോഴും നേരിന്റെ പക്ഷത്ത് ആയിരിക്കും
SP: ചിന്തനീയം। ചില സതൃം
SP: അവർക്കു വോയിസില്ലാ



CKR : വ്യക്തിപരമായ അഭിപ്രായങ്ങൾ ഞാൻ പരിഗണിക്കുന്നില്ല. അത് ഒഴിവാക്കുന്നതാണ് നിങ്ങൾക്കും ഈ ചർച്ചക്കും നല്ലത്.

 Prajith : സാറെ നിങ്ങളോട് ചോദ്യം ഇന്നലെയും ചോദിച്ചു .ആ വർത്തിക്കുന്നു അടുത്ത തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുന്നത് കേന്ദ്രത്തെയൊ സംസ്ഥാനത്തെയൊ? ഉത്തരം പറ
CKR: സ്വകാര്യ സ്വത്തുക്കൾ തുല്യമായി വീതിക്കപ്പെടണം. എല്ലാവിധ വരുമാനങ്ങളും തുല്യമായി വീതിക്കപ്പെടണം. അതാണ്  യുക്തിഭദ്രമായ സമത്വം.
അർഹരായവർക്ക് ക്ഷേമ പെൻഷൻ നൽകുക തന്നെ വേണം.-CKR
SASEENDRAN M G: പണിയെടുത്ത് കാലത്ത് 5അക്കം വാങ്ങി,എന്നാൽ പണിയെടുക്കാതെ പക്ഷം ചികയുന്ന കാലത്തെങ്കിലും....
CKR :സ്വകാര്യ സ്വത്തുക്കൾ തുല്യമായി വീതിക്കപ്പെടണം. എല്ലാവിധ വരുമാനങ്ങളും തുല്യമായി വീതിക്കപ്പെടണം. അതാണ്  യുക്തിഭദ്രമായ സമത്വം.
അർഹരായവർക്ക് ക്ഷേമ പെൻഷൻ നൽകുക തന്നെ വേണം.-CKR
CKR: വ്യക്തിപരമായ അധിക്ഷേപങ്ങൾ പരിഗണിക്കുന്നില്ല. വാർധക്യം എല്ലാവർക്കും ഉണ്ടാകും.
Y: ഇതാണ് പുതിയകാലം.... 
കണ്ണ് പെൻഷനിലേക്കാണ്. 
ആ പെൻഷൻ നേടിയെടുക്കാൻ ഒരാൾ താണ്ടിയ വഴികൾ ആരും കാണില്ല. തളർന്നിരുന്ന ആൽമരതണലും കാണില്ല. 

പൊതുവെ നാട്ടിൽ. 
ഇങ്ങനെ പറയുന്ന രണ്ട് ടൈപ്പ് ആളുകളാണ് ഉള്ളത്.. 
ഒന്നു വീട്ടിൽ ആരും സർക്കാർ സർവീസിലില്ലത്തവർ. 
രണ്ട് അച്ഛന്റെ പെൻഷൻപൈസക്ക് പൈന്റ് വാങ്ങി അടിച്ചു പൊള്ളിക്കുന്നവർ..
SP: ഓഓഓഓഓഓ

ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെ വെറും രാഷ്ട്രീയ വിധേയത്വം പുലർത്തുന്ന ആരായാലും അവരെ.അതിൽ കേന്ദ്ര, സംസ്ഥാന.... എന്നൊന്നില്ല.


CKR: വേണമെങ്കിൽ,വലതുപക്ഷ വിധേയത്വം  ആകാം എന്നാണോ ?

SASEENDRAN MG : ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്ന്  തോന്നിയതും....(കടപ്പാട്
B: വെറുതെ അർത്ഥമില്ലാത്ത വിഷയം ചർച്ച ചെയ്യാതെ ഈ അനുഭവം വായിക്കൽ
SP: 👍
CKR: സ്വകാര്യ മുതലാളിമാരുടെ / പൗരന്മാരുടെയെല്ലാം സ്വത്തുക്കൾ / സ്ഥിര നിക്ഷേപങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടുകയും പ്രതിമാസം 10000 രൂ മാത്രം അവർ ഓരോരുത്തർക്കും  HONORARIUM ആയി നൽകുകയും വേണം. ഇത് പ്രായോഗികമാണോ ?

RAVI COMPLAINT :P SC എഴുതി ജോലി നേടിയ വർ (അദ്ധ്യാപകർ ) വെറും 35% മാത്രമാണ് ബാക്കി വരുന്ന 65 % വും അച്ചന്റെ കൈവശമുള്ള നാല് പുത്ത ൻ ചാക്കിൽ കെട്ടി മാനേജരുടെ കാൽക്കൽ വെച്ച് നമസ്ക്കരിച്ച് വങ്ങിയവരാണ് എന്നതാണ് സത്യം ഇതുമാത്രമല്ല വിദ്ധ്യാർത്തി അനുപാതം എന്നു പറഞ്ഞ് 30 കുട്ടിൾ അതിൽ കൂടിയാൽ പുതിയ ഡിവിഷൻ പിന്നെ തുന്നൽ മുതൽ ഒരു പാട് വിഷയം ഇവരെയല്ലാം പോറ്റേണ്ടത് പാവപ്പെട്ട ജനങ്ങളും എന്നത് ഗവർമെന്റ് സ്ക്കൂളിൽ ഇത്തരം വിഷയങ്ങൾ ഇല്ല എന്നതും സത്യമാണ്

PRAJITH :രവിയേട്ട ചർച്ചകൾ നല്ലത്. ആരോഗ്യകരമായാൽ നല്ലത്. പക്ഷെ ഈ പോസ്റ്റിംഗിൽ കിട്ടിയ വിവരം ആധികാരികമാവണ്ടെ?

RK: പ്രജിത്തെ എകദേശകണക്കാണ്
 Prajith : ഹ ഹ
Prajith : സൈറ്റിൽ നിന്ന് കിട്ടിയതായിരിക്കും
RK: ക്രത്യമായണക്ക് എഴുതാം ഞാൻ ഇവിവരത്തിന് അപേക്ഷ കൊടുത്തിട്ടുണ്ട്
X:എങ്കിൽ പണം കൊടുത്തു കയറുന്നഎയ്ഡഡ് അധ്യാപകർ എന്ന് പ്രത്യേകം Mention ചെയ്യണം. അല്ലാതെ മാന്യമായ സംവിധാനത്തിലൂടെ വരുന്നവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയല്ല വേണ്ടത്. എയ്ഡഡ് സംവിധാനത്തിനെതിരെ ശബ്ദമുയർത്തുകയാണ് വേണ്ടത്. ആ സംവിധാനം നിലവിലുള്ളത് കൊണ്ടാണല്ലോ പണം മാത്രം മാനദണ്ഡമാക്കി ചിലർ അധ്യാപകരാവുന്നത്. അവർക്ക് പണം കൊണ്ട് മറ്റേതു വകുപ്പിലും കയറാനാവില്ല.
KALESH VOICE :രവിയേട്ടൻ പറയുന്നത് ശരി .പക്ഷെ മന്ത്രിമാറുടെ PA .....PSCകിട്ടിയവരെ മാത്രം ....

SASI PODVAL:വൺ ഇഡൃയാ പെൻഷൃൻ കാര്യത്തിൽ ഗവഃജോലിയുള്ളവർ മാത്രം എതിർക്കുന്നതി ൻറെ പൊരുൾ  എന്താണുയെന്നുമനസ്സിലായകുന്നില്ലാ

KOLLADA RAVI : ശരിയാണ് ഇവിഷയം വിശദമായി ചർച്ച ചെയ്യണം

PRAJITH :അതു മാത്രമല്ല ചർച്ച ചെയ്യേണ്ടത്
1.ഇത്തരം ചർച്ച ഉയർത്തിക്കൊണ്ടു വരുന്നതിൽ എതെങ്കിലും രാഷ്ട്രീയ പാർട്ടി പിന്നിലുണ്ടോ?( One india,one pension എന്നാണ് വെപ്പെങ്കിലും ചർച്ച കേരളത്തിൽ മാത്രമാണ്)
2.. ഇന്നലെ ഈ ഗ്രൂപ്പിൽ തന്നെ ഒരാൾ പറഞ്ഞത് അടുത്ത തെരഞ്ഞെടുപ്പിൽ കാണാമെന്നാണ്.india തെരഞ്ഞെടുപ്പാണോ? കേരളത്തിൽ മാത്രമണോ എന്ന് ചോദിച്ചപ്പോൾ ആൾ മുങ്ങി.( ഇത്തരക്കാരെ ഒന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? രാഷ്ട്രീയമുണ്ടോ അവർക്ക്?)
3. സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ കേരളവും ഇൻഡ്യ മുഴുവനും ഒരു താരതമ്യ ചർച്ച ഒന്ന് ഉയർത്തിക്കൊണ്ടു വരൂ.കേരളത്തിൽ ആരാണ് ഇതൊക്കെ നടപ്പിലാക്കിയത്?
X: അവർ പറയുന്നത് ഞങ്ങൾക്ക് 10000 പെൻഷൻ വേണമെന്ന് മാത്രമല്ല, വിരമിക്കുന്ന ജീവനക്കാർക്കും അതേ കൊടുക്കാൻ പാടുള്ളൂ എന്നാണ്. അത് ന്യായമല്ലല്ലോ - അവർക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവർക്കെന്തവകാശം
CKR:Ol OP അതിന്റെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലുമുള്ള വിവിധ പോസ്റ്റുകളിലും വീഡിയോകളിലും നൽകുന്ന ആശയങ്ങൾ വായിച്ചു നോക്കിയാൽ സർക്കാർ ഉദ്യോഗസ്ഥന്മാരാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്ന പ്രതീതി വരുത്തുന്ന നിലപാടുകൾ വ്യക്തമായി വായിച്ചെടുക്കാം.ഇത് അശാസ്ത്രീയവും അടിസ്ഥാന രഹിതവുമായ നിലപാടാണ്. അതു കൊണ്ട് തന്നെ എതിർക്കപ്പെടുക തന്നെ ചെയ്യും.
K: ഇന്ന് മന്ത്രിമാർക്ക് എം എൽ എ മാർക്ക് ഇത്രയും ശമ്പളം എന്തിനാണ് ഇവജനങ്ങൾ തിരഞ്ഞെടുത്ത വർ- ഇവർ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ മുഴുവൻ ചിലവും ജനങ്ങളാണ് വഹിക്കുന്നത് പിന്നെ എന്തിനാണ് യാത്ര പടി -മണ്ഡലം അലവൻസ് എന്നിങ്ങനെ പണം വാരിക്കോരി കൊടുക്കുന്നത് വണ്ടി കൊടുക്കുന്നത് സർക്കാർ, എണ്ണ അടിച്ചാൽ കാശ് കൊടുക്കുന്നത് സർക്കാർ

Y :ഏതെകിലും പെൻഷൻ സ്‌കീമിൽ അംഗമായി മാസാമാസം പൈസ അടക്കു.. നിങ്ങൾക്കും പെൻഷൻ കിട്ടും.. അല്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവനും കളക്ടർക്കും ഒരേ പെൻഷൻ വേണമെന്ന് അഭിപ്രായപ്പെടാനുള്ള ലോജിക് എന്താണ്...
SP:ഇതു സെൻറ്രൽ  ഗവഃപരിധിയുലുള്ളവിഷയത്തിൽ ഇവിടുത്തെ ജിവനക്കാരാണല്ലോ അതിനെതിരെ ശക്തമായ  പ്രതികരണമായി വരുന്നതു
SP: ഇത്തരം  വാക്കുകൾ  വായനശാലഗ്രുപ്പിലാണോ... തെണ്ടിത്തിരിഞവനക്കെ ഉണ്ടാക്കിയ വായനശാല
X: exactly right
X:അത് അസഭ്യമൊന്നുമല്ല വാക്ക് . തെണ്ടിത്തിരിഞ്ഞു നടക്കുന്നവൻ എന്നാൽ ഒരു പണിയുമെടുക്കാതെ വട്ടം കറങ്ങി നടക്കുന്നവൻ എന്ന അർത്ഥമേയുള്ളൂ മലയാളത്തിൽ
KR:നിങ്ങളുടെ സംസ്ക്കാരം മനസിലായി - നിങ്ങൾക്ക് ജോലി കിട്ടും മുൻ മ്പ് എങ്ങിനെയായിരിന്നു.
CKR:ഇ ത് സെൻട്രൽ ഗവ .പരിധി യിലുള്ള വിഷയമാണ് ........എന്നത് തെറ്റാണ്. കേന്ദ്ര ഗവ. ആയാലും സംസ്ഥാന ഗവ. ആയാലും ജീവനക്കാർക്ക്‌ അഭിപ്രായം പറയാം. ജീവനക്കാരനും പൗരനാണ്.
SPആ അർത്ഥം ഒരുനേരത്തെ ഭക്ഷണം കഴിക്കുന്നവർക്കും തിരിയും
CKR: ONE INDIA ,ONE SALARY-SAME MONTHLY INCOME (ഒറ്റ ഇന്ത്യ ,ഒറ്റ ശമ്പളം-ഒരേ പ്രതിമാസ വരുമാനം  ) എന്നാണ് വേണ്ടത് -CKR
ക്ഷേമ പെൻഷനും സ:ർവീസ് പെൻഷനും രണ്ടും രണ്ടാണ്. ക്ഷേമ പെൻഷൻ എന്ന ആശയം ഇടതുപക്ഷമാണ് ഉയർത്തിക്കൊണ്ടുവന്നത്. അത് സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ കൂടി പരിഗണിച്ചു കൊണ്ട് ഏറ്റവും മികച്ച രീതിയിൽ വിതരണം ചെയ്യുന്നുണ്ട്. ക്രമാനുഗതമായി ഉയർത്തി ക്കൊണ്ടു വരുന്നുമുണ്ട്.
SP: ഈ നിയമം  സെൻറർ ഗവഃനടപ്പാക്കാനാകു
Y: ഞാനൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളാണ്.. സർക്കാർ ജോലിക്കാരനല്ല..
SP: എതിലായാലും .......
Y: ''One India One Pension..''
''60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ നൽകുക''..
കുറച്ചു ദിവസങ്ങളായി ചിലർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തികൊണ്ടിരിക്കുന്ന വാചകമാണ് ഇത്.. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യ അവകാശമാണ്  എന്നാണ് പ്രധാന മുദ്രാവാക്യം.. 

ഇതു കണ്ടപ്പോൾ സ്വാഭാവികമായി ഉയർന്നു വന്ന ചില സംശയങ്ങൾ ഉണ്ട്.. എന്തുകൊണ്ട് 60 വയസ്സ്?? 60 വയസ്സു കഴിഞ്ഞ,  സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഒരാളുടെ അതേ അവകാശങ്ങൾ 60 വയസ്സ് കഴിഞ്ഞ മറ്റേതൊരാൾക്കും ഉണ്ട് എങ്കിൽ,,  18 വയസ്സുള്ള ഒരാളുടെ അവകാശങ്ങൾ സമപ്രായക്കാരായ മറ്റുള്ളവർക്കും വേണ്ടേ? 60 വയസ്സിനു മുൻപും എല്ലാവർക്കും ജീവിക്കാൻ തുല്ല്യ അവകാശങ്ങൾ അല്ലേ? ജോലി ചെയ്യുന്നവനും ചെയ്യാത്തവനും എല്ലാം ഒരേ വേതനം നൽകുന്നതല്ലേ അതിന്റെ ശരി?  ഇവരുടെ ഭാഷയിൽ പറഞ്ഞാൽ 18 കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ തുല്ല്യ അവകാശം.. 
അങ്ങിനെ ആണെങ്കിൽ കഷ്ടപ്പെട്ട് 25 വയസ്സ് വരെ പഠിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അത് കഴിഞ്ഞ് competitive exams നും പഠിക്കേണ്ടായിരുന്നു.. പഠിച്ചാലും ഇല്ലെങ്കിലും പ്രായത്തിനനുസരിച്ച് തുല്ല്യ അവകാശം നൽകുന്ന നാട്ടിൽ ഒരേ ശമ്പളം നമുക്ക് കിട്ടുമല്ലോ... ആരും പഠിക്കാനില്ലെങ്കിൽ നമുക്ക് വിദ്യാഭ്യാസ വകുപ്പിനായി ചിലവാക്കുന്ന,  ശമ്പളം അല്ലാത്ത (എല്ലാവർക്കും തുല്ല്യ ശമ്പളം ആണല്ലോ) ആ തുക ലാഭിക്കാം.. പഠിക്കാത്തത് കൊണ്ട് ആരും ഡോക്ടർമാരോ നേഴ്സോ ഒന്നും ആവില്ലല്ലോ.. ആശുപത്രികൾ പണിയാനുള്ള പൈസയും ലാഭം... അങ്ങിനെ നോക്കിയാൽ ഒരു വകുപ്പുകളും വേണ്ടി വരില്ല... മൊത്തത്തിൽ ലഭിക്കുന്ന ആ പണം ഉപയോഗിച്ച് കൂടുതൽ പേർക്ക് ശമ്പളം കൊടുക്കാം.. പെൻഷനും.. (പെട്ടെന്ന് തീരുമാനം ആയാൽ മക്കളെ പഠിപ്പിക്കാൻ ഉള്ള ചിലവെങ്കിലും വേണ്ടെന്നു വെക്കാമായിരുന്നു..)

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്ല്യ അവകാശം എന്ന മുദ്രാവാക്യം മാറ്റി നിർത്തിക്കൊണ്ട് നമ്മൾ എല്ലാവരും വിളിക്കേണ്ട മറ്റൊരു മുദ്രാവാക്യം ഉണ്ട്.. നമ്മുടെ നാട്ടിലുള്ള എല്ലാവർക്കും തുല്യ അവകാശം.. എല്ലാവർക്കും ഒരേ സമ്പത്ത്.. സ്ഥലം പരമാവധി 5 സെന്റ്, ബാങ്ക് അക്കൗണ്ടിലും കയ്യിലുള്ള പണമായും പരമാവധി 30,000/- (സ്വത്ത്‌ വകകളും ബാങ്ക് ബാലൻസും ഒന്നും ഇല്ലാത്ത പല രാഷ്ട്രീയ നേതാക്കന്മാരും NRI സുഹൃത്തുക്കളും അങ്ങിനെ പറയുന്നത് കേട്ടു... ജീവിക്കാൻ ഒരാൾക്ക് പരമാവധി 30000 രൂപ മതിയെന്നും, മുറുക്കാൻ വാങ്ങാൻ 10000 രൂപ മതിയെന്നും ഒക്കെ ).. അതിൽ കൂടുതൽ ഉള്ള പണത്തെ ഇല്ലാത്തവന് കൊടുക്കട്ടെ.. കടം എന്നത് നമ്മുടെ നാട്ടിലെ നിഘണ്ടുവിൽ പോലും ഉണ്ടാവാൻ പാടില്ല.. ഇവിടെ ജനിച്ചവർക്ക് എല്ലാവർക്കും തുല്ല്യ അവകാശം.. എത്ര പേർ അനുകൂലിക്കും എന്ന് നോക്കാമല്ലോ.. 

ഇവരുടെ മറ്റൊരു വാചകമാണ് 97% സാധാരണക്കാരന്റെ നികുതിപ്പണം തിന്നുന്ന 3% ജീവനക്കാർ എന്നത്... ആഹാ.. കേൾക്കുമ്പോൾ തന്നെ എന്താ ഒരു പവർ..  ഈ പറഞ്ഞ നികുതികൾ ഒന്നും സർക്കാർ ഉദ്യോഗസ്ഥർ അടക്കുന്നില്ലേ? കൃത്യമായി എല്ലാ നികുതികളും അടക്കുന്ന ഒരു വിഭാഗം തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥർ.. വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും മറ്റുള്ളവർ അടക്കുന്ന എല്ലാ നികുതികൾക്കും പുറമെ  income tax, professional tax തുടങ്ങി സകലമാന നികുതികളും സർക്കാർ ജീവനക്കാർ അടക്കുന്നുണ്ട്.. പിന്നെ tax തിന്നുന്ന കാര്യം..  ഞാൻ ഒരു ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്തതിനു ശേഷം ആ ഡ്രൈവർക്കു പണം കൊടുക്കുന്നുണ്ട്.. എന്നുവച്ച് എന്റെ പണം കൊണ്ടാണ് അല്ലെങ്കിൽ എന്റെ ഔദാര്യം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത് എന്ന് പറയാൻ സാധിക്കുമോ? അദ്ദേഹം ചെയ്ത തൊഴിലിന്, അല്ലെങ്കിൽ അദ്ദേഹം ചെയ്ത സേവനത്തിന് ഉള്ള പ്രതിഫലമാണ് ഞാൻ കൊടുത്തത്.. അത് ഔദാര്യമല്ല.. അദ്ദേഹത്തിന്റെ അവകാശമാണ്.. ഞങ്ങളും ജോലി ചെയ്യുന്നു.. അതിനുള്ള ശമ്പളം വാങ്ങുന്നു.. ജനങ്ങൾക്ക്‌ സേവനം ചെയ്യാൻ ആണ് സർക്കാർ.. അതിനാണ് tax പിരിക്കുന്നത്.. സർക്കാർ സംവിധാനങ്ങളും പ്രവർത്തനങ്ങളും പദ്ധതികളും എല്ലാം നടപ്പാക്കാൻ ആണ് സർക്കാർ ഉദ്യോഗസ്ഥർ.. അവർ ചെയ്യുന്ന ജോലിക്ക് സർക്കാർ ശമ്പളം കൊടുക്കുന്നു.. അത്രയേ ഉള്ളൂ.. 

പിന്നെ പെൻഷൻ.. സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ ഒരുപാടുണ്ട്.. ബിസിനസ്സ് തുടങ്ങാനോ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യാനോ ഒഴിവു സമയത്ത് മറ്റെന്തെങ്കിലും തരത്തിൽ ഉള്ള സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാനോ അവർക്കു നിയമപരമായി സാധിക്കില്ല.. ആ നിയന്ത്രണങ്ങൾ എന്തിനാണെന്ന് അറിയാമോ?? നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ,  സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ, വിരമിച്ചതിന് ശേഷമുള്ള തന്റെ ജീവിതം സുരക്ഷിതമാക്കുന്നതിന് അവൻ കൂടുതൽ പ്രാധാന്യം നൽകുമെന്ന് അറിയാവുന്നതുകൊണ്ടാണ് .. ആ നിയന്ത്രണങ്ങൾക്കുള്ള compensation അല്ലേ പെൻഷൻ?? 
എന്നാൽ ഇപ്പോഴുള്ളതോ, contributory pension.. പോസ്റ്റൽ സർവീസിൽ ഉള്ള ഒരു സുഹൃത്തിനെ കണ്ടപ്പോൾ പുള്ളി വളരെ സങ്കടത്തോടെയാണ്  ഈ പെൻഷൻ പ്രഹസനത്തെ കുറിച്ച് പറഞ്ഞത്.. കൂടെയുള്ള ഒരു പോസ്റ്റ്മാൻ 15 വർഷത്തെ സർവീസോടെ അടുത്തിടെ വിരമിച്ചു.. അദ്ദേഹത്തിന്റെ പ്രതിമാസ പെൻഷൻ തുക ഏകദേശം 2600 രൂപയാണ്.. മകൾ ഇപ്പോൾ പ്ലസ് വണിൽ പഠിക്കുന്നു.. കേന്ദ്ര ഗവണ്മെന്റിന്റെ ജീവനക്കാരൻ ആയിരുന്നതുകൊണ്ട് മറ്റു യാതൊരു ആനൂകൂല്യങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുമില്ല.. എല്ലാ മാസവും തന്റെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക അടച്ചതിനു ശേഷം ഇതാണ് അദ്ദേഹത്തിന് ലഭിച്ച,, നിങ്ങൾ പറയുന്ന ആ ഭീമമായ പെൻഷൻ.. (കഥയാണെന്ന് പറഞ്ഞു തള്ളി മറിക്കാൻ വരുന്നവർക്ക് നാട്ടിലുള്ള ഏതെങ്കിലും contributory പെൻഷൻ ലഭിക്കുന്നവരോട് അന്വേഷിക്കാം )

മറ്റൊരു മുദ്രാവാക്യം "ഇപ്പോൾ കൊടുക്കുന്നതിന്റെ പകുതി ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറായി ഒരുപാട് പേർ ഉണ്ട്, ഇപ്പോൾ ഉള്ളവരെ പിരിച്ചു വിട്ട് അവരെ ജോലിക്കെടുക്കണം" എന്നതാണ്... സന്തോഷം...  പ്രിയ OIOP ക്കാരാ,, എനിക്ക് കളക്ടർ ആവാൻ വലിയ ആഗ്രഹം ഉണ്ട്.. രണ്ട് തവണ UPSC എഴുതിയതാണ്.. prelims പോലും കിട്ടിയില്ല... പകുതി ശമ്പളത്തിന് ഞാൻ ജില്ലാ  കളക്ടർ ആയി ജോലി ചെയ്യാം.. ട്രെയിനിങ്ങും അറ്റൻഡ് ചെയ്യാം.. എനിക്കാ പരീക്ഷയും ഇന്റർവ്യൂവും ഒന്ന് ഒഴിവാക്കി തരാമോ... പകുതി ശമ്പളത്തിനാണ്.. നോട്ട് ദാറ്റ് പോയന്റ്..  

ഇനി PSC പരീക്ഷയും UPSC യും തമ്മിൽ compare ചെയ്യാൻ വരരുത് എന്ന് പറയുന്നവരോട്, ഇത്രയും നിസ്സാരമായ psc പരീക്ഷ നിങ്ങൾ എഴുതൂ.. പാസ്സ് ആവൂ.. ജോലിയിൽ പ്രവേശിക്കൂ...  എന്നിട്ട് പറഞ്ഞോളൂ എനിക്ക് പകുതി ശമ്പളം മതി എന്നും പെൻഷൻ 10000 മതി എന്നും.. അതല്ലേ അതിന്റെ ഒരു ശരി.. ഏത്... 

കേരളം കൈവരിച്ച ഒട്ടുമിക്ക നേട്ടങ്ങൾക്കും പുറകിൽ ഇവിടുത്തെ സൗജന്യ വിദ്യാഭാസവും, പൊതുജനാരോഗ്യ വകുപ്പും പോലീസും, റവന്യൂ വകുപ്പും , ഫയർഫോഴ്സും, ക്ഷീരവികസനവും, ഭക്ഷ്യ സുരക്ഷാ വകുപ്പും KSEB യും ഉൾപ്പടെ  എല്ലാ സർക്കാർ വിഭാഗങ്ങൾക്കും വലിയൊരു പങ്കുണ്ട്.. ഇത്രയും കാലം അഹങ്കാരത്തോടെ മലയാളി പറഞ്ഞു ഞങ്ങൾ സമ്പൂർണ്ണ സാക്ഷരത ഉള്ളവരാണ് എന്ന്.. ഇന്ന് കോവിഡ് ലോകത്തെ മുഴുവൻ വിറപ്പിക്കുമ്പോഴും നമ്മൾ പറയുന്നു ഞങ്ങളുടെ പൊതുജനാരോഗ്യ വകുപ്പ് കുറ്റമറ്റതാണ് എന്ന്.. ഇനിയും അഭിമാനത്തോടെ നമുക്ക്  ഒരുപാട് നേട്ടങ്ങൾ പറയാനുണ്ടാകും.. സർക്കാർ നടപ്പിലാക്കുന്ന എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും സർക്കാർ ജീവനക്കാരിലൂടെയാണ് നടപ്പാക്കുന്നത് എന്ന് ദയവു ചെയ്ത് മനസ്സിലാക്കുക.. 

അപ്പൊ എങ്ങന്യാ കാര്യങ്ങൾ? നമുക്ക് മുദ്രാവാക്യം വിളിക്കാം?? One India, same  Rights..(OISR).. നേരത്തെ പറഞ്ഞ പോലെ.. ഇവിടെ ജനിച്ച എല്ലാവർക്കും തുല്യ അവകാശം... ഒരേ സ്വത്ത്‌, ഒരേ അക്കൗണ്ട് ബാലൻസ്, ഒരേ പെൻഷൻ...  ഏത്.. അത് തന്നെ.. 

കടപ്പാട് FB അഭിജിത്ത് ദീപക്.

X: ഇവിടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന്സർക്കാർ Ps c മുഖേനപൊതു പരീക്ഷകൾ നടത്തുന്നു. അത് നമ്മുടെ ലക്ഷക്കണക്കായ സഹോദരങ്ങൾ എഴുതുന്നു. പലരും പരീക്ഷ കഴിഞ്ഞ്  മാർക്ക് PSC ക്ക് കടമായിട്ടാവരുന്നത്. അവർ പറയുന്നു ഞങ്ങൾക്ക് ജീവനക്കാരന്റെ തുല്യ പെൻഷൻ വേണം.
SMG ഇതിന് വ്യക്തമായ മറുപടി തന്നു. പിന്നെ സ്വന്തമായി ഒരു വ്യക്തിത്വവും, ഉറച്ച നിലപാടുകളും ഉള്ളത് കൊണ്ട് മുങ്ങി എന്ന പ്രയോഗം അല്പത്വം തന്നെ
SP: ഇവിടെ യാരും വൺകേരള    എന്നു പറഞോ
CKR: 60 കഴിഞ്ഞ ആളുകൾക്ക് ക്ഷേമ പെൻഷൻ  നൽകുന്നതിന്  സംസ്ഥാന ഗവ.ന്റെവിവിധ തലത്തിലുള്ള സ്കീമുകൾ ഉണ്ട്. കേന്ദ്ര ഗവ. ന്റെ കൂടി പങ്കാളിത്തത്തോടെ 10000 രൂ മിനിമം നൽകാവുന്നതേ ഉള്ളൂ. അപ്പോഴും അർഹതയും സാമ്പത്തിക ലഭ്യതയും കൂടി നോക്കാനുണ്ട്.
******
CKR: സ്വകാര്യ മുതലാളിമാരുടെ / പൗരന്മാരുടെയെല്ലാം സ്വത്തുക്കൾ / സ്ഥിര നിക്ഷേപങ്ങൾ സർക്കാറിലേക്ക് കണ്ടുകെട്ടുകയും പ്രതിമാസം 10000 രൂ മാത്രം അവർ ഓരോരുത്തർക്കും  HONORARIUM ആയി നൽകുകയും വേണം. ഇത് പ്രായോഗികമാണോ ?
SP: നോക്കണം. .അവകാശപ്പെട്ടവർക്കു മതി
X: 56 വയസിൽ പെൻഷൻ പറ്റുന്നത് വരെ ജീവനക്കാരന്റെ അവകാശങ്ങൾ നിയന്ത്രിക്കുവാനുള്ള  (Not personal) അധികാരംസർക്കാരിൽ നിക്ഷിപ്തമാണ്. സർക്കാറിന്റെ മുഖം എന്ന് പറയുന്ന താരാ- ജീവനക്കാരാണ്. കോട്ടയത്തെ ഒരു പക്കാ ഫ്രോഡ് വിനോദ് തോമ സൊന്നും വിചാരിച്ചാൽ ഇവിടുത്തെ സർക്കാർ ജീവനക്കാരനെ ഒരു ചുക്കും ചെയ്യാനാവില്ല. വെറുതേ കുരയ്ക്കാം - വായിൽ വെള്ളം വറ്റുമ്പോൾ അവർ നിർത്തും. ആട്, മാഞ്ചിയം, ഒക്കെ നോക്കി പരാജയപ്പെട്ടപ്പോൾ തോന്നിയ പുതിയ ആശയം . സലീം കുമാർ പറഞ്ഞ പോലെ ചിലപ്പോൾ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന് പറഞ്ഞ് പിന്നിൽ കുറേപ്പേരും.
SP :ഈ കുര കണ്ണാടിനോക്കിയാൽ അങ്ങയ്ക്ക്  കാണാം
SP: വാക്കുകളിലെ വരികൾ ശ്രദ്ധിച്ചാനല്ലതു
SASEENDRAN M G: ഈ ആശയത്തിന് മാഷിനെപ്പോലെയുള്ളവർ നേതൃത്വം നൽകിയാൽ തീർച്ചയായും കുറച്ച് ആൾക്കാർ പിന്തുണക്കും???
[19:09, 08/08/2020] +91 94953 45090: വിനോദ് തോമസ് - ആരാന്ന് പഠിക്ക് - അവരുടെ പിന്നിലെ അരാഷ്ട്രീയ ചലനമെന്താണെന്ന് മനസിലാക്ക് - ഞാൻ കണ്ണാടിയിൽ എന്നിട്ട് നോക്കാ സർ
+91 94009 70901 left
Hareendran Kollada: 👍🏻
Hareendran Kollada: ഇത് നടപ്പിലാകണമെങ്കിൽ നമ്മുടെ പൂർവ്വികർ  ആഗ്രഹിച്ച സോഷ്യലിസംവരണം കേട്ടോ?
Radhakrishnan C K : S
********************************************************************






No comments: