Sunday 6 October 2019

കാർഷിക പ്രശ്നങ്ങൾ -കർഷക സംഘത്തിൽ നടന്ന ചർച്ച 06102019



കേരളത്തിലെ  കാർഷിക  പ്രശ്നങ്ങൾ -കർഷക സംഘത്തിൽ നടന്ന ചർച്ച 06102019

കർഷകദുരിതങ്ങൾക്കു കാരണം 

കൃഷി ഒരു സംസ്‌കാര മാണെങ്കിലും അത്  ഇക്കാലത്തു പലവിധ മാനസിക സംഘർഷങ്ങൾക്കും ഇടയാക്കുന്നു .

*ആഗോള വ്യാപാര കരാറുകളിൽ ഇന്ത്യൻ കര്ഷകരുടെ താത്പര്യം പരിഗണിക്കപ്പെടുന്നില്ല .

*കോർപറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങളും പോളിസികളുമാണ് നടപ്പിലാവുന്നത് .
*കേന്ദ്രത്തിൽ  ഇടതു പക്ഷത്തിന്റെ ഭരണ തലത്തിലുള്ള  ഇടപെടൽ ശേഷി കാര്യമായി കുറഞ്ഞു

*പുതിയ കേന്ദ്ര ഭരണകൂടം  പഞ്ച വത്സര പദ്ധതികൾ ഒഴിവാക്കി .( പഞ്ച വത്സര പദ്ധതികളിൽ  കാർഷിക അഭിവൃദ്ധിയ്ക്കുള്ള നടപടികൾ ഉണ്ടായിരുന്നു .വിത്ത് ,വളംഎന്നിവയുടെ വിതരണം ; ജലസേചന  സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഉത്തരവാദിത്തം ഗവൺമെന്റിനായിരുന്നു .)
ഭൂപരിഷ്കരണ നടപടികൾ കേരളത്തിൽ മാത്രമേ നടപ്പിലായുള്ളൂ .

*ഇപ്പോൾ  ഇന്ത്യയിൽ കാർഷിക  സബ്‌സിഡി 3 ശതമാനം മാത്രമേ ഉള്ളൂ .മറ്റു രാജ്യങ്ങളിൽ- പാകിസ്ഥാനിൽപോലും _  25 % ത്തിനടുത്തു സബ് സിഡി നൽകുന്നുണ്ട് .

*കേരളത്തിലെ പ്രശ്ന ങ്ങൾ -
റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ വിലക്കുറവ്
പ്രകൃതി ദുരന്തങ്ങൾ,വന്യമൃഗ ശല്യം  ,രോഗങ്ങൾ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശം

നാളികേരകൃഷിയിൽ ഉല്പാദനക്ഷമത കുറവ് ;  തെങ്ങൊന്നിന്  25 -30 ( കർണാടകം ,തമിഴ്‌നാട് ,ആന്ധ്ര എന്നിവിടങ്ങ ളിൽ 80-100
കാർഷിക മേഖലക്ക് 2500 കോടി വകയിരുത്തിയിട്ടുണ്ട് .

നാളികേര കൃഷി വികസന പദ്ധതി തെരഞ്ഞെടുക്കപെട്ട 500 പഞ്ചായത്തുകളിൽ നടപ്പിലാക്കും .
ഓരോ വാർഡിലും അത്യുല്പ്പാദന  ശേഷിയുള്ള 75 തൈകൾ വീതം വിതരണം തുടങ്ങും .

മൂല്യ വർദ്ധിത ഉൽപന്നങ്ങൾ വേണം
പച്ചക്കറി സംസ്ഥാനത്തേക്കു ഒരു വർഷം 16 ലക്ഷം ടൺ വീതം വേണം .ഉല്പാദനം  6  ലക്ഷം തന്നിൽ നിന്നും 8-9 ലക്ഷം ടണ്ണിലേക്കു വർദ്ധിപ്പിക്കാൻ ഇപ്പോൾ കഴിഞ്ഞിട്ടുണ്ട് .
നെൽക്കൃഷി ഒന്നേ മുക്കാൽ ലക്ഷം ഹെക്ടറിൽ നിന്നും രണ്ടേകാൽ ലക്ഷം ഹെക്ടറിലേക്കു വർധിപ്പിക്കാൻ കഴിഞ്ഞു .

വില്ലേജ് തല റിപ്പോർട് 

1930 ൽ സ്ഥാപിതമായ കർഷകസംഘം  കർഷകചൂഷണത്തിനെതിരെ  പോരാടുന്നു .മെമ്പർഷിപ് പ്രവർത്തനം പൂർത്തിയാക്കാൻകഴിഞ്ഞില്ല .കിറ്റു  വിതരണ വും പൂർത്തിയായില്ല   .യൂണിറ്റ് യോഗങ്ങൾ നിശ്ചിത  സമയത്തു നടക്കാറില്ല .പട്ടയം കി ട്ടാഞ്ഞവർക്കു  പട്ടയം ലഭ്യമാക്കണം .പച്ചക്കറി വിത്തു വിതരണം കാര്യക്ഷമ മാക്കണം .കഴിഞ്ഞ വർഷം ഒറ്റ മുണ്ടയിലെ  കരനെൽകൃഷി വിജയമായിരുന്നു .1991 ലെ കുടിയേറ്റകാലത്തിനു ശേഷം മലയോരത്തു നെൽക്കൃഷി ആദ്യമായാണ് .


വില്ലേജ് തല കർഷകസംഘം യോഗത്തിൽ ചർച്ചയിൽ വന്ന  ആശയങ്ങൾ 

റബറിന്റെ വിലക്കുറവ്  റബർകൃഷി ലാഭകരമല്ലാതാക്കുന്നു . മഞ്ഞളിപ്പ് രോഗം കൊണ്ട് മണ്ട പോയി തെങ്ങു കൃ ഷി നശിക്കുന്നു.കാട്ടുപന്നിയുടെ ശല്യം കാരണം കൃഷി നശിക്കുന്നു .താമസ സ്ഥലത്തിന് പട്ടയം കിട്ടാത്ത ആറു പേർ ഉണ്ട് .കർഷക പെന്ഷൻ  കുടിശ്ശികയില്ലാതെ കൊടുക്കണം .പ്രളയം കാരണം വിളനാശം വന്നവർക്ക് സഹായം എത്തിക്കണം .കാർഷികകടാശ്വാസം വർദ്ധിപ്പിക്കണം റബറിന്റെ താങ്ങുവില കൂട്ടണം .പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാൻ ഒത്തിരി വൈകി .പഞ്ചായത്തിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങൾ യൂണിറ്റുകളിൽ അറിയുന്നില്ല . ക്ഷീര  മേഖല ശ്രദ്ധിക്കപ്പെടുന്നില്ല  .പാൽ   വി ലവർദ്ധനവ്‌ തൃപ്തികരമല്ല .കാലിത്തീറ്റക്ക് വൻ വിലവർദ്ധനവ് ആണ് .കാലിത്തീറ്റക്ക് സബ്‌സിഡി /  ഇൻസെന്റീവ് ലഭിക്കണം . പാ ലിനുള്ള  സബ്‌സിഡി 12 മാസവും കിട്ടണം .റബറിന്റെ താങ്ങു വില  160 രൂപ എങ്കിലും ആക്കണം .ക്ഷേമ നിധി ആനുകൂ ല്യത്തിൻറെ പേരിൽ മറ്റു  പെൻഷൻ വാങ്ങാൻ പറ്റാത്ത അവസ്ഥ മാറ്റണം .വിള  ഇൻഷുറൻസ് കാറ്റടിച്ചുണ്ടാകുന്ന നഷ്ടം മാത്രമേ നികത്തുന്നു ള്ളു .കേടിനോ മഞ്ഞളിപ്പ് രോ ഗത്തിനോ  ഇൻഷുറൻസ് ലഭിക്കുന്നില്ല .

ചർച്ചക്ക്     മ റുപടി

സംസ്ഥാനത്തു സമഗ്രമായ ഇൻഷുറൻസ് പദ്ധതി വരുന്നുണ്ട് .  3 രൂപാ പ്രീമിയത്തിനു വാഴക്കു 300 രൂപാ വീതം നഷ്ടപരിഹാരം ലഭിക്കും .കാട്ടു വാഴയും ഇൻഷുർ ചെയ്യാം .തെങ്ങിനു 2000 രൂപാ , റബർ 1000 രൂപാ , കവുങ്ങിനും  ഉണ്ട് .ഇതിന്റെ  ചാർട്ട്  കൃഷി ഭവനിൽ ലഭിക്കും .ഏതു തരം കൃഷി നാശത്തിനും( വന്യ മൃഗ ങ്ങളെ കൊണ്ടുള്ളതു ഉൾപ്പെടെ )  ഇൻഷുറൻസ് കവർ ലഭിക്കും .

(1 ) എല്ലാ കർഷകരേയും ഇൻഷുർ (പുതിയത്)ചെയ്യിക്കാനു ണ്ട് .
(2 ) കടാശ്വാസ കമ്മീഷന് അർഹതയുള്ളവരെക്കൊണ്ട് അപേക്ഷ കൊടുപ്പിക്കണം .കൃഷി ഭവനിൽ നിന്ന്  വിവരങ്ങൾ മനസ്സിലാക്കിയ ശേഷം help desk പ്രവർത്തിപ്പിക്കണം .
( അച്ചടിച്ച ഫോറം പൂരിപ്പിച്ചു ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ കൊടുത്തു ഒപ്പിട്ടു വാങ്ങണം  .വില്ലേയ്ജ് ഓഫീസിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടി വരും .അത് കഴിഞ്ഞു കൃഷി ഓഫീസിൽ കൊടുക്കണം .അവർ അപേക്ഷ നേരിട്ട് കടാശ്വാസ കമ്മീഷന് അയക്കും .കമ്മീഷൻ പ്രത്യേക സിറ്റിംഗ് നടത്തി തീരുമാനം എടുക്കും.  2 ലക്ഷം രൂപാ പരിധിയെക്കുറിച്ചു ഉറപ്പു വരുത്താനുണ്ട് .)

സംയോജിത കൃഷി പ്രോത്സാഹിപ്പിയ്ക്കുന്ന നയങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് .

ക്ഷീരമേഖലയിലടക്കം ചെറുപ്പക്കാർ ഫാമിങ്ങിലേക്കും കൃഷിയിലേക്കും വരുന്നു .ക്ഷീരമേഖല 90 ശതമാനം സ്വയം പര്യാപ്തമാകുന്നു .പാൽ  വില വർധനയിൽ 4 രൂപയിൽ 3 .86 രൂപാ കർഷകന് തിരിച്ചു കൊടുക്കുന്നുണ്ട് .
2  പശുക്കളുള്ള  കർഷകന്  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2 ദിവസ ജോലിക്കു ഒരു ദിവസത്തെ വേതനം  ല്കണമെന്ന നിർദ്ദേശം സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് .പശു വളർത്തൽ വ്യാപകമാക്കാനുള്ള ശ്രമവും വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട് .


കർഷക പെൻഷൻ നിലവിലുള്ള 3000 ത്തിൽ നിന്നും 5000 ആകണമെന്നാണ് സംഘത്തിന്റെ നിർദേശം .കർഷകപെൻഷൻ വർധിപ്പിക്കുന്നത് വിപണിയെ സജീവമാക്കുമെന്നും അതുകൊണ്ടുതന്നെ അത് പാഴ് ചെലവാകില്ല ;പ്രത്യുൽപാദനപരമാണെന്നും തന്നെയാണ് ധനകാര്യമന്ത്രിയുടെ നിലപാട് .

ക്ഷേമനിധി ഫണ്ടിൻറെ കൂടെ ഒരു സാമൂഹ്യ പെൻഷൻ കൂടെ അനുവദിക്കണം എന്ന സംഘത്തിന്റെ നിലപാട് തത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടു ണ്ട് .പക്ഷെ ആ ദ്യ  ഗഡു നൽകുന്നതിൽ ചില ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട് .അർഹമായ തുക തന്നെ ഉടൻ ലഭ്യമാക്കാൻ വേണ്ടത് ചെയ്യുന്നതാണ് .

വർഷങ്ങളായി ആൾ താമസമുള്ള സ്ഥലങ്ങൾക്ക്  വ്യവസ്ഥകൾക്ക്  വിധേയമായി പട്ടയം നൽകാനുള്ള തീരുമാനം ആയിട്ടുണ്ട് .

കർഷക സംഘം പാർട്ടിയുടെ പോഷകസംഘടനയെ  അല്ല .അതു ഒരു സ്വതന്ത്ര സംഘമാണ് .വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവർ അതിലെ അംഗങ്ങളാണ് .16 വയസ്സിനു മേലുള്ള ആർക്കും അതിൽ അംഗങ്ങളാകാം .50 ലക്ഷത്തി മുപ്പത്തിനാ യിരത്തി ഏഴു നൂറ്റി അമ്പതു പേർ അംഗങ്ങളായി ട്ടുണ്ട് .അതിൽ സിപിഎം കാരല്ലാത്ത എത്രയോ പേരുണ്ട് .

റബറിന്റെ വില മെച്ചപ്പെടുത്താനായി മലയോരമേഖലയിൽ റബർ പ്രോസസ്സിംഗ് യൂണിറ്റ് തുടങ്ങാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട് .


പ്രമേയങ്ങൾ 

(1)  ആലക്കോട്  നാളീകേര സംസ്കരണ കേന്ദ്രം സ്ഥാപിക്കണം .
(2 ) റബർ താങ്ങു വില 200 രൂപയാക്കണം .
(3)  കാർഷികകടം എഴുതിത്തള്ളുക .
(4) കരുവഞ്ചാൽ കോട്ടക്കടവ് റോഡ്  മെക്കാഡം റോഡ് ആയി 
      പുനർ നിർമിക്കുക .
(5) ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക .

*******************************************************************************
my notes ( not presented )

*ശക്തമായ പേറ്റന്റ് നിയമങ്ങൾ -കേരളത്തിലെ വിത്തുകളും കൃഷി രീതികളും കർഷകർക്ക് വേണ്ടി കൃഷി വകുപ്പ് പേറ്റന്റ് ചെയ്യണം ;

*കർഷകനു വേണ്ടിയെന്ന ഭാവത്തിൽ മതസംഘടനകൾ തുടങ്ങുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ആശയ പ്രചരണം  നടത്തണം .

*ONE NATION ,ONE PENSION എന്ന പേരിൽ കേരളത്തിൽ മണ്ഡലാ ടിസ്ഥാനത്തിൽ വാട്സ്    ആപ് കൂട്ടായ്മകൾ രൂപികരിച്ചു നടത്തുന്ന അരാഷ്ട്രീയ പ്രചാരണങ്ങളെ തുറന്നു കാണിക്കണം .( വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക )

* ഇത്തരം കൂട്ടായ്മകളിൽ കർഷക പ്രശ്നങ്ങളോടുള്ള ശരിയായ സമീപനം വിശദമാക്കുന്ന  വിധത്തിൽ സന്ദേശങ്ങൾ തുടരെ എത്തിക്കാനും മണ്ഡലാടി ടസ്ഥാനത്തിൽ ചുമതലകൾ നല്കണം

* റബറിനു മെച്ചപ്പെട്ട വില കിട്ടാനുള്ള സംവിധാനം വേണം .

* നെൽകൃഷി നിലവിലുള്ള പ്രദേശങ്ങൾ നെൽകൃഷി പഠന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും കർഷകർക്ക് ഹോണറേറിയം  ( മികവിനുള്ള വേതനം )നൽകുകയും വേണം ,അനുബന്ധമായി സ്ഥിരം നെൽകൃഷി പഠനകേന്ദ്രവും സ്ഥിരം വിത്തു ശേഖരവും പ്രദർശനകേന്ദ്രവും സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  ഒരു  ദിവസം കൊണ്ട്  വിദ്യാർത്ഥികൾക്ക്  നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും  മനസ്സിലാക്കാൻ ഉതകുന്ന VIRTUAL FARMING കേന്ദ്രങ്ങളും സ്ഥാപിക്കണം .

*യുവാക്കളെ കൃഷി രംഗത്തേക്ക് ആകർഷിക്കാൻ ഉതകുന്ന പരിപാടികളുണ്ടാവണം .--CKR 0610 2019

***************************************************************************
അഭിവാദ്യ പ്രസംഗങ്ങളിൽ നിന്ന് 

* രാജ്യത്തിൻറെ സങ്കീർണമായ സാമ്പത്തികപശ്ചാത്തലം -കൃഷി ഒരു സംസ്കാരത്തിന് പകരം AGRI BUSINESS ആയി ( തൃ ശൂർ സമ്മേളനത്തിൻറെ വിലയിരുത്തൽ )
* അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന പ്രക്ഷോഭങ്ങൾ 
* ഭരണകൂട ഭീകരതയുടെ ഇര കർഷകൻ 
*കർഷകന്റെ പ്രതിമാസ ശരാശരി വരുമാനം 3333 രൂപ -
കിസാൻ സമ്മാൻ പദ്ധതി പ്രകാരം ലഭിക്കുന്ന 6000 രൂപാ ചേർത്താൽ പ്രതിമാസ ശരാശരി 500 രൂപ കൂടി 3833 രൂപ മാത്രം .-തൊ ഴിലാളിക്കു  മിനിമം വേതനം 18000 രൂപ എങ്കിലും വേണമെന്ന് ആവശ്യപ്പെടുന്ന കാലത്താണ് ഈ ദയനീയ സ്ഥിതി ...
















No comments: