Sunday, 13 October 2019

സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും തുടങ്ങി



13 / 10 / 2019  :ഹരിതഗ്രാമം  പദ്ധതിയുടെ  ഭാഗമായി ആലക്കോട്കൊ ട്ടയാടുകവല   മാതൃകാ സ്വയം  സഹായ സംഘത്തിന്റെയും  ആലക്കോട് NSS  ഹയർ സെക്കണ്ടറി സ്‌കൂൾ  നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും മാതൃകസ്വയം സഹായ സംഘം പ്രസിഡണ്ട്  രാജു മേക്കുഴയിലിൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത് മെമ്പർ ഔസേപ്പച്ചൻ   ഉൽഘാടനം ചെയ്തു .പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ , ബെന്നി തോമസ്  , രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു .nss വളണ്ടിയർമാർ റംസീന കരീം  ,പാർവതി ആർ നായർ   എന്നിവർ കവിതാലാപനം നടത്തി .ആനന്ദ് ആർ , ദേവപ്രിയ മനോജ് എന്നിവർ യഥാക്രമം മീശ ,കാൻസർ വാർഡിലെ ചിരി എന്നീ പുസ്തകങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു .മാതൃകാ  സഹായസംഘം കുടുംബാംഗങ്ങൾ   വായനക്കായി 10 പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു .ഹരിതഗ്രാമത്തിലെ  എല്ലാ കുടുംബാംഗങ്ങൾക്കുമായി  തുണി സഞ്ചി വിതരണം നടന്നു .പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് ഗ്രാമപഞ്ചായത്തു മെമ്പർ പ്രതീക്ഷ പ്രകടിപ്പിച്ചു .





No comments: