Monday 26 April 2021

ബിരിയാണി അസഹനീയമാണ്



ബിരിയാണി ( Flavors of Flesh) അസഹനീയമാണ് . കുടുംബ  സമേതം കാണാൻ  കൊള്ളില്ല ..കുട്ടികളെ കാണിക്കാനൊക്കില്ല  . പറയപൂർത്തിയായവർക്കു മാത്രമുള്ളതാണ് .തുടക്കത്തിലും ഒടുക്കത്തിലും രണ്ട് തരം ലൈംഗിക വേഴ്ച കളുടെയും സ്ത്രീ പുരുഷ  സ്വയംഭോഗങ്ങളുടേയും  എഡിറ്റു ചെയ്യാത്ത ദൃശ്യങ്ങൾ അസുഖകരമായ അനുഭവങ്ങളായി മാറുന്നു .സെക്‌സും വയലൻസും ധ്വ നിപ്പിച്ചു സൂചിപ്പിക്കാൻ അറിയാത്ത( തയ്യാറാകാത്ത ) സംവിധായകനാണ് .പിന്നെയൊരു ചോദ്യമുള്ളത് സിനിമ ഇങ്ങിനെയൊ ക്കെയേ ആകാവൂ എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നതാണ്  .അതില്ല . നല്ല താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി .ഇങ്ങനെ ഒക്കെ ആണെങ്കിലും ഒട്ടേറെ അവാർഡുകൾ സംവിധാനത്തിനും അഭിനയത്തിനും ഒക്കെ നേടിയിട്ടുമുണ്ട് കലാമൂല്യം ഏറെയൊന്നും അവകാശപ്പെടാത്ത  ഈ സിനിമ . മലയാള സിനിമ ഇന്നേവരെ തിരിഞ്ഞു നോക്കാത്ത പുറംപോക്കുകളിലൂടെ മലവുംമാലിന്യങ്ങളും  ശവശരീരങ്ങളും  വകഞ്ഞുമാറ്റി നടത്തിക്കുകയാണ് സംവിധായകപ്രതിഭ . 

ഇങ്ങനൊക്കെയാണ് ബിരിയാണി തയ്യാറാക്കപ്പെടുന്നത് എങ്കിൽ ഇനി മേലാൽ പുറത്തു നിന്ന് തയ്യാറാക്കിയ ബിരിയാണി കഴിക്കാൻ എനിക്ക് തോന്നുന്നില്ല .സമൂഹ വിരുന്നു ,സൽക്കാരം , ക്ഷേമാന്വേഷണം , കൂട്ടായ പ്രാർത്ഥന , മതപരമായ വിലക്കുകൾ തുടങ്ങിയവയൊക്കയും കീറിമുറിച്ചു വേവിച്ചു പതപ്പിക്കുകയാണ് ഈ ചലച്ചിത്രത്തിൽ .പോലീസ്  , സിനിമയിൽ  അധികാരത്തിന്റെയും സുഖലോലുപതയുടെയും പ്രതീകമായിരിക്കുന്നു .ഭീകരവാദത്തിലേക്കു മതത്തിൽ നിന്നും കൂട്ടിക്കൊടുപ്പു നടക്കുന്നത് എങ്ങനെയെന്നും പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിൽ നിന്നും  ഭീകരവാദഗ്രൂപ്പുകളിലേക്ക്  കൂടുമാറ്റം സംഭവിക്കുന്നത്  എത്ര എളുപ്പമാണെന്നും  സിനിമ നമ്മെ ചിന്തിപ്പിക്കുന്നുണ്ട് . മുത്തലാക്കിന്റെ നിരർത്ഥകതയും അതിൻ്റെ ഇരകളിൽ ഇത്തരം മൃഗീയതകൾ സൃഷ്ടിക്കുന്ന അനാഥത്വവും വ്യക്തമാക്കപ്പെടുന്നു .എട്ടാം നൂറ്റാണ്ടിൽ കേരളക്കരയിലെത്തിയ ഇസ്ലാം സംസ്കാരം കേരളജീവിതത്തിന്റെ മികവാർന്ന ഒരംശമെങ്കിലും  പുരുഷാധിപത്യമാണ്  അതിൻറെ പ്രത്യക്ഷ  ചൈതന്യമെന്നും   പാർശ്വവല്കരിക്കപ്പെട്ട ജീവിതങ്ങളിലെ ചില ദൗർബല്യങ്ങളാണ് ഭീകരവാദത്തിൻ്റെ പിടിവള്ളികളായി മാറിയതെന്നും സാമാന്യ ജനത ഭീകരതക്ക് എതിരാണെന്നും ചിന്തിപ്പിക്കുന്ന ഒരു വിശകലന രീതി സിനിമയിൽ ഉടനീളം നിലനിർത്തിയിട്ടുണ്ട് .


തുടക്കത്തിലും ഒടുക്കത്തിലും കാണിക്കുന്ന രണ്ട് തരം ലൈംഗിക വേഴ്ച കളിലുമുള്ള സ്ത്രീ,  മേക്കപ്പ്‌കൊണ്ടും മുഖ ഭാവം കൊണ്ടും മേനിക്കൊഴുപ്പ് കൊണ്ടും ഒരേ വ്യക്‌തി തന്നെയായി നമുക്ക് കാണാം .ഈ രംഗങ്ങൾ ഒന്നിച്ചു ഷൂട്ട് ചെയ്തതാകണം .  എന്നാൽ അതിനിടക്കുള്ള മുഴുവൻ രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത് അതേ സ്ത്രീകഥാപാത്രം  ആയിട്ടാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും  ശരീര പ്രകൃതത്തിലും മേക്കപ്പിലും  ഭാവത്തിലും സ്വാഭാവികമായ ഒരു സാമ്യതയോ തുടർച്ചയോ ഇല്ലാതെ ,വേറൊരു സ്ത്രീ ആയിട്ടാണ് കാണാൻ കഴിയുന്നത് .  ഇത് ആസ്വാദനത്തിനു തടസമായ ഒരു പോരായ്മ തന്നെയാണ് .

പള്ളിയിലെ  മൗസി ആയി കഴിയുന്ന ജുബൈറിലെ മനുഷ്യത്വവും ആർജവവും ദൗർബല്യങ്ങളും വേറിട്ടൊരു അനുഭവമാണ് .അയാൾ വാഗ്‌ദാനം ചെയ്ത സുരക്ഷിതത്വവും സാമ്പത്തിക സഹായവും തട്ടിക്കളഞ്ഞു മാംസവിപ ണിയിലേക്കു അവൾ സ്വയം തുനിഞ്ഞിറങ്ങുകയായിരുന്നല്ലോ .ഇനിയെങ്കിലും താൻ സ്വന്തമായ തീരുമാനമെടുക്കട്ടെ  എന്ന്  പറഞ്ഞു തുനിഞ്ഞിറങ്ങുന്ന  ഈ വനിത,  ഇസ്ലാമിക സെക്സ് എന്ന പുസ്തകം വായിക്കുന്ന ദൃശ്യത്തിന്റെ പൊരുൾ എന്താണാവോ ? സ്ത്രീക്ക് സന്തോഷം ലഭിക്കാത്ത അനുഭവമായി ഒരു പ്രത്യേക മതത്തിലെ കുടുംബ ജീവിതത്തിലെ സെക്സ് അനുഭവങ്ങൾ മാറുന്നുവെന്നോ ?

 പെട്ടെന്ന് പണക്കാരിയാകാനും സമൂഹത്തിൽ മേധാവിത്തം നേടാനും നടത്തിയ പരാജയപ്പെട്ട ഒരു ശ്രമം .സ്വന്തം സുഖംമാത്രം  കാമിച്ചുള്ള ഒരു സ്ത്രീമനസിന്റെ വ്യർത്ഥ വ്യായാമങ്ങളിൽ അവസാനിക്കുന്ന ചലച്ചിത്രം  നിരർത്ഥകമായ ദൃ ശ്യാനുഭവം ആയി പൊലിഞ്ഞുപോവുന്നു .

ഖദീജ  എന്ന വീട്ടമ്മ ഭ്രാന്തിയായ അമ്മയെ നോക്കാനായി സ്വന്തം തീരുമാനങ്ങളിലേക്കും അത് വഴി ഭർത്താവിന്റെയും കുടുംബത്തിന്റേയും അതൃപ്തിയിലേക്കും  കുരുങ്ങുന്ന കഥാഭാഗം ചി ത്രീ കരിക്കുന്ന ആദ്യഭാഗങ്ങൾ കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്നു .പലപ്പോഴും മതാതീതമായ അന്ധവിശ്വാസങ്ങളും മതപരമായ മുൻധാരണകളും ഒരു സ്ത്രീയെ അവരുടെ കൊച്ചു മകനിൽ നിന്നും ഭർത്താവിൽ നിന്നും  മതത്തിൻറെ സംരക്ഷണയിൽ നിന്നും പിറന്ന നാട്ടിൽ നിന്നും അകറ്റുന്ന കാരുണ്യലേശ മില്ലാത്ത നിലപാടുകളിലേക്കു മനുഷ്യനെ നയിക്കുന്നത് എങ്ങിനെയെന്ന് സിനിമ ബോധ്യപ്പെടുത്തുന്നു .

തൻ്റെ  ജീവിതത്തിലെ മരുപ്പച്ചകൾ  ഓരോന്നും താണ്ടി ,  ഒടുക്കം  ഏകാകിയായിത്തീരുന്ന ഖദീജ  എന്ന  സ്ത്രീ, ജീവിക്കാൻ വേണ്ടി ലൈംഗീക വൃത്തിയിലേക്ക്‌  തിരിയേണ്ടി വരുന്ന കഥാഗതിയുടെ അനിവാര്യത  വേണ്ടത്ര  വിശ്വസനീയമാക്കാൻ സിനിമക്ക് കഴിയുന്നില്ല .സിനിമയുടെ ഈ രണ്ടാമത്തെ ഭാഗം ദുർബലവും അസ്വാസ്ഥ്യ ജനകവുമാണ്     .ലൈംഗീക അനുഭവങ്ങൾ ഇഷ്ടപെടുന്ന ഒരാളായിട്ടാണ്  പലപ്പോഴും ഖ ദീജ  കാണപ്പെടുന്നത് .അതേപോലെ സമൂഹത്തിലെ മാന്യന്മാർ അവരോടു കാണിക്കുന്നത്, ആ കാര്യത്തിൽ അവരുടെ സഹകരണം കൂടി നേടിയിട്ടാണല്ലോ . അതിനാൽ തന്നെ സിനിമയിൽ സൂചിപ്പിക്കുമ്പോലു ള്ള വളരെ ജുഗുപ്സാവഹമായ ഒരു പ്രതികാര രീതി പ്രേക്ഷകന് സ്വീകാര്യമായി തോന്നുന്നില്ല . "തെറ്റിനു തെറ്റ് പരിഹാരമല്ല "എന്നത് പോലെ " ചില പൊതു വിശ്വാസങ്ങളേയുംധാരണകളേയും പൊതു ജീവിതത്തിന്റെ വിശ്വാസ്യതയേയും" ഒറ്റപ്പെട്ട ചില ജീവിതാനുഭവങ്ങൾ വെച്ച്  തകർത്തുകളയുന്നത്  കലാപ്രവർത്തനമായി കാണാനും കഴിയില്ല . നേരത്തെ പറഞ്ഞത് പോലെ കഥാഗതിയിൽ  ഒഴിവാക്കേണ്ടത് ഒഴിവാക്കിയും മിതത്വം  കാണിക്കേണ്ടിടത്തു അത് പാലിച്ചുംഎല്ലാം തുറന്നു കാ ണിക്കാതെ തന്നെ  ഉദ്ദേശിച്ച അർഥം ധ്വനിപ്പിക്കാനുള്ള ദൃശ്യങ്ങൾ കണ്ടെത്തിയും    അനാവശ്യ രംഗങ്ങൾ എഡിറ്റു ചെയ്തും  ഈ സിനിമക്ക്  വികാര മൂര്ച്ഛയും കലാ ചാരുതയും നൽകേണ്ടതായിരുന്നു . 

കേരള സമൂഹത്തിൽ ഒരു വെല്ലു വിളിയായി മാറിയിരിക്കുന്ന "ചിലരുടെ  മത  ഭീകരതയോടുള്ള  ആഭിമുഖ്യം "ഗൗരവത്തോടെ ചർച്ച ചെയ്യുന്നു എന്നതും പുരുഷമേധാവിത്തത്തിന്റെ സാദ്ധ്യതകൾ നില  നിറുത്തുന്ന ആചാരങ്ങളും കീഴ് വഴക്കങ്ങളും  എങ്ങിനെ സമ്പത്തിനോടും അധികാരശക്തികളോടും ചേർന്ന്  സ്ത്രീ ശരീ രത്തെ സുഖോല്പാദന ഉപാധിയായി മാത്രം കാണുന്നുവെന്ന് വിശകലനം ചെയ്യുന്നതും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പച്ചയായ  അനുഭവങ്ങളിൽ  കേന്ദ്രീ കരിക്കുന്നു എന്നതും  ബിരിയാണി എന്ന സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട് .എത്ര വ്യത്യസ്തമായ തീവ്ര വേദനകളിലൂടെ നിരവധി മനസ്സുകളും ശരീരങ്ങളും  വെന്തു ചേർന്നതിനെയാണ്  ആരെയും   കൊതിപ്പിക്കുന്ന  ഒന്നായി  ദൈവത്തിൻറെ സ്വന്തം നാട്ടിലെ സമൂഹ ജീവിതമെന്നു നാം  നിനക്കുന്നത്  ! -  CKR 26042021








Sunday 25 April 2021

കേന്ദ്രം സ്വന്തംനിലയ്ക്കുംവേണ്ട പരിശ്രമങ്ങൾ നടത്തിയില്ല

 താങ്ങാനാവില്ല ഇനിയൊരു പിഴവ്

കേന്ദ്രം സ്വന്തംനിലയ്ക്കുംവേണ്ട പരിശ്രമങ്ങൾ നടത്തിയില്ല.


മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്നവർക്കുള്ള പ്രാണവായു ഏതെങ്കിലുംവിധത്തിൽ തടസ്സപ്പെടുത്തുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യം എവിടെയെത്തിനിൽക്കുകയാണെന്നതിന്റെ സൂചനയാണിത്‌. എക്സിക്യുട്ടീവിന് വേണ്ടവിധം ഉയരാനാവാത്തപ്പോൾ ജുഡീഷ്യറി വൈകാരികമായിത്തന്നെ ഇടപെടുന്നത് ഭരണകൂടത്തിന്റെ മറ്റ് സ്തംഭങ്ങളെ കുലുക്കിയുണർത്തും. ഡൽഹി ഹൈക്കോടതി മാത്രമല്ല ബോംബെ, ഗുജറാത്ത്, മധ്യപ്രദേശ് ഹൈക്കോടതികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മഹാമാരി നേരിടുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അപ്രാപ്തിയാണ് കാട്ടുന്നതെന്ന് പച്ചയ്ക്കുതന്നെ വ്യക്തമാക്കുകയുണ്ടായി. സുപ്രീംകോടതി സ്വമേധയാ കേസെടുത്തുകഴിഞ്ഞു. രണ്ടാം തരംഗമല്ല, കോവിഡ് സുനാമിയാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും രണ്ടാഴ്ചയ്ക്കകം അതിന്റെ ഭയങ്കരത ഊഹാതീതമായിത്തന്നെ വർധിച്ചേക്കുമെന്നും എന്നിട്ട് നിങ്ങൾ എന്തു മുന്നൊരുക്കമാണ് ചെയ്തതെന്നുമാണ് ഡൽഹി കോടതി ചോദിച്ചത്. ഡൽഹിക്ക് അനുവദിക്കുമെന്നേറ്റ മെഡിക്കൽ ഓക്സിജൻ മുഴുവൻ എപ്പോൾ എത്തിക്കുമെന്നും കോടതി ചോദിച്ചു.

ശാസ്ത്രസാങ്കേതികരംഗത്തും വൈദ്യമേഖലയിലും വിഭവശേഷിയിൽ, വൈദഗ്ധ്യത്തിൽ മറ്റൊരു രാജ്യത്തിനും പിറകിലല്ല ഇന്ത്യ. കോവിഡിന്റെ ഒന്നാം തരംഗമുണ്ടായപ്പോൾത്തന്നെ ഒരു താഴ്ചയും പിന്നെ വലിയ കയറ്റവുമുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകിയതാണ്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ചേർന്ന ദേശീയ ഉന്നതാധികാരസമിതി ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നടപടി നിർദേശിച്ചതാണ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും ഇന്ത്യൻ ഗ്യാസ് അസോസിയേഷന്റെയും സഹായത്തോടെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ലെന്നതാണ് വസ്തുത. കേന്ദ്രം നിർദേശിച്ചതനുസരിച്ച് സംസ്ഥാനങ്ങളും കേന്ദ്രം സ്വന്തംനിലയ്ക്കുംവേണ്ട പരിശ്രമങ്ങൾ നടത്തിയില്ല. അടച്ചിട്ട ഓക്സിജൻ ഉത്‌പാദനകേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻപോലും പല സംസ്ഥാനങ്ങളും തയ്യാറായില്ല. കേരളത്തിൽ മാത്രമാണ് ഓക്സിജന്റെ കാര്യത്തിൽ മിച്ചമുണ്ടാക്കുന്ന തരത്തിലുള്ള ആസൂത്രണവും ഇടപെടലുമുണ്ടായത്. ഗോവയ്ക്കും തമിഴ്‌നാടിനും കർണാടകത്തിനും മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കാൻ കേരളത്തിനു സാധിച്ചു. രാജ്യം പ്രാണവായുവിനായി കേഴുമ്പോൾ നമുക്കാവശ്യമായത് കരുതിവെച്ചശേഷം സഹായഹസ്തം നീട്ടാൻ കേരളത്തിനായി. പക്ഷേ, നാം ഇനിയും കരുതിയിരുന്നേ പറ്റൂ.

കേരളത്തിൽ എല്ലാ പഞ്ചായത്തിലും ഓരോ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രം, അവിടെ നൂറും അതിലേറെയും കട്ടിലും കിടക്കയും എന്നിവയെല്ലാം ഏതാനും മാസംമുമ്പേ സജ്ജമാക്കിയത് അന്ന് ഉപയോഗിക്കേണ്ടിവന്നില്ല. എന്നാൽ, ഇന്നത്തെ നിലയിൽ ഉപയോഗിക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും മറ്റും പൂർണമായി ഉപയോഗപ്പെടുത്താൻ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കൂടുതലായി വേണ്ടിവരും. ദേശീയതലത്തിലുള്ള ആസൂത്രണപ്പിഴവ് ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തിൽ താത്‌കാലികമായി ആരോഗ്യപ്രവർത്തകരെ റിക്രൂട്ട്ചെയ്ത് കരുതൽ സേനയായി നിർത്താൻ വൈകിക്കൂടാ.

ദേശീയതലത്തിൽ സർക്കാർ ചെലവിലുള്ള പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ അപചയം അമ്പരപ്പിക്കുന്നതാണ്. പണക്കാർക്കു മാത്രമാണ് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സാധ്യമാവുക. ഡൽഹിയിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലുമെല്ലാം കോവിഡ്‌ കാലത്ത്‌ താത്‌കാലികമായിപ്പോലും പൊതുജനാരോഗ്യകേന്ദ്രങ്ങൾ കൂടുതലായി തുടങ്ങിയില്ലെന്നതാണ് പ്രശ്നം. ആതുരശുശ്രൂഷ പാവപ്പെട്ടവർക്ക് അന്യവും അപ്രാപ്യവുമാകുന്ന ദയനീയമായ അവസ്ഥാവിശേഷം. ധർമാശുപത്രി എന്ന പൊതുജനാരോഗ്യ സംവിധാനം സാർവത്രികമായതിനാലാണ് കേരളത്തിന് ഇത്രയെങ്കിലും ഇതേവരെ പിടിച്ചുനിൽക്കാനായത്.

പ്രാണവായു കിട്ടാതെ മനുഷ്യർ പിടഞ്ഞുവീഴുന്ന അത്യന്തം ഭീകരമായ ഇന്ത്യൻ സാഹചര്യത്തെ മുറിച്ചുകടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നേ തീരൂ. ഓക്സിജൻ, വാക്സിൻ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും താത്‌കാലിക ആശുപത്രികൾ സജ്ജമാക്കാനും മെഡിക്കൽ വിദ്യാർഥികൾ, പിരിഞ്ഞുപോയ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരുടെ സേവനം വൊളന്ററിയായി ഉപയോഗപ്പെടുത്താനും കഴിയണം. അതിനായി പ്രധാനമന്ത്രിതന്നെ നേരിട്ട് നിയന്ത്രിക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പുണ്ടാക്കണം. വിദേശത്തുനിന്നുള്ള സഹായം തേടണമെങ്കിൽ അതിനും അറച്ചുനിൽക്കരുത്. ഇനിയും ആസൂത്രണപ്പിഴവു സംഭവിച്ചാൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കുകപോലും പ്രയാസമാവും.-EDITORIAL,MATHRUBHUMI 25042021

Sunday 18 April 2021

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?

 വിഗ്രഹം മോഷ്ടിക്കപ്പെട്ടാലും തിരിച്ചു കിട്ടും,

ഒരു വിഗ്രഹത്തിന്  ബന്ധുക്കളേറെയുണ്ട്. 

പൂജാരിമാരും ,

ജ്യോതിഷികളും ,

നാനാവിധ കർമ്മങ്ങളും ,

കർമ്മിമാരും ,

വിശ്വാസികളും .,

പൊലീസുകാരും ,

നമ്മുടെ സർക്കാരുകളും .

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ? 

അത് മാറാലകൾ നിറഞ്ഞ മൂലകളിൽ , 

വീണ്ടും വീണ്ടും തകർപ്പെടുകയും, 

പൊടിക്കപ്പെടുകയും വീണ്ടും മോഷ്ടിക്കപ്പെടുകയും,

 പിന്തുടരപ്പെടുകയും 

ബൂട്സുകൾ തേയുന്നതു വരെ ഞെരിക്കപ്പെടുകയും  ചെയ്യും.

 മാറാല ത്തരികൾ പോലെ ,

 ആ പ്രദർശനത്തിലെ ഓരോ യി ന വും 

മണൽത്തരികളായ ലിഞ്ഞു പോകും.

 മോഷ്ടിക്കപ്പെട്ട ഒരു വിഗ്രഹം പോലെ, 

മോഷ്ടിക്കപ്പെട്ട ഒരു ശാസ്ത്ര പ്രദർശനം

 ഒരിക്കലും തിരിച്ചു വരില്ല. 

കാരണം അമ്പത്തിയൊന്ന് എ ഒഴികെ,

 മോസെന്ന ശാസ്ത്ര പ്രദർശനത്തിന്, 

ബന്ധുക്കളാരുമില്ല.

  എഴുപത്തിയാറിൽ, 

ഇടത്തു കാലിലെ മന്ത്,

 വലത്തു കാലിലായപ്പോൾ,

 നാമതിനെ ഭരണമാറ്റമെന്നു വിളിച്ചു. 

ജനാധിപത്യത്തിലേക്കുള്ള മടക്കമെന്നും. 

വാസ്തവത്തിൽ, അത് വിഗ്രഹാരാധകരുടെ, 

സ്വേച്ഛാധിപത്യമായിരുന്നു. 

പിന്നെ മോസെന്ന പ്രദർശനം കട്ടു പോവുകയും , 

 ശാസ്ത്രത്തിന്റെ വഴി കളടഞ്ഞു തുടങ്ങുകയും ,

 വാക്കും പോക്കും തമ്മിലെ 

നൂൽബന്ധമില്ലാത്തവരുടെ  കുംഭമേളകളിൽ , 

ആളുകൾ കൂടുകയും ചെയ്തു കൊണ്ടിരുന്നു. 

കൊറോണയുടെ രണ്ടാം സുനാമിത്തിരകൾക്കൊടുവിൽ ,

ആളൊഴിയുന്ന മൂലകളിലെവിടെയെങ്കിലും,

 മോസിന്റെ ചില ശകലങ്ങൾ വീണ്ടെടുക്കാനാകുമോ ?

 മനുഷ്യത്വം, ശാസ്ത്രീയ മനോഭാവം, മ ന ന ത്വര, മാറ്റത്തിനായുള്ള ദാഹം, അമ്പത്തിയൊന്ന് എ ?

ആർക്കു വേണമീ ചുവന്ന തുരുത്തുകൾ ?

 പാതാളത്തിലേക്ക് ചവുട്ടിയമർത്തപ്പെട്ട

 പൂക്കളങ്ങൾക്ക് ബന്ധുബലം കുറവാണ്.

 എങ്കിലും ഒന്നിനു പകരം ഒരായിരമായി ,

 മോസിന്റെ ചാരുതകൾ തിരിച്ചു വരുന്നുവെങ്കിൽ ! 

***********************************CKR 17/04/2021


( പ്രകോപനം :ആനന്ദിന്റെ ' ലഗാൻ ടീം ക്രിക്കറ്റ് കളിക്കുമ്പോൾ ' എന്ന ലേഖനം  ) - CKR

Friday 16 April 2021

യാത്രാ മൊഴി , ജംലോ മക് ദം -പ്രസിദ്ധീകരിക്കപ്പെട്ട എൻ്റെ ആദ്യ പരിശ്രമം

 യാത്രാ മൊഴി , ജംലോ മക് ദം എന്നത് പ്രസിദ്ധീകരിക്കപ്പെട്ട എൻ്റെ ആദ്യ പരിശ്രമം ആകുന്നു . മനോജ് കാട്ടാമ്പള്ളി എന്ന യുവകവിയുടെ  മുൻകൈയിൽ   പ്രസിദ്ധീകരിക്കപ്പെട്ട 80 കവിതകൾക്കൊപ്പം ആണ് എൻ്റെ കവിതയും വെളിച്ചം കണ്ടത് . ഇതിന് മുന്കൈ എടുത്ത YELLOW   DOOR(Payal books) എന്ന പ്രസിദ്ധീകരണസ്ഥാപനത്തിനും എൻ്റെ സ്നേഹം അറിയിക്കുന്നു -രാധാകൃഷ്ണൻ , കണ്ണൂർ 









Wednesday 14 April 2021

കാഴ്ച

കാഴ്ച 

 ജനാലകൾ കാറ്റും വെളിച്ചവും വരാനുള്ളത് മാത്രമല്ല. എന്നാലോചിച്ചു കൊണ്ട് അയാൾ രാവിലെ രണ്ടാമത്തെ  നില യിലുള്ള അയാളുടെ വാടകമുറിയുടെ ജനാല  മലർക്കെ തുറന്നു. അവ തണുപ്പിനും കൊതുകിനും വരാനുള്ളതാണ്. പതുക്കെ നഗരത്തിലെ ഓടയുടെ ഗന്ധവും വന്നു കയറും. എന്നാലും ചിന്തകൾക്ക് പറക്കാനുള്ളതാണ് ജനാലകൾ എന്നതാണ് അവസാനം അയാൾക്കിഷ്ടപ്പെട്ടത്. കോ വിഡ് കാലത്ത് ഓടയുടെ മണം അറിയാൻ കഴിയുന്നു എന്നതും ഒരു സൗഭാഗ്യമാണ്. ആളുകളുടെ അനക്കവും കറുത്തു തിളങ്ങുന്ന റോഡിലൂടെ തിരക്കിട്ടു പായുന്ന വാഹനങ്ങളുടെ കിരുകിരുപ്പും തിളക്കവും അയാൾക്കിഷ്ടപ്പെട്ടു. മടുപ്പിൽ നിന്നൊരു മോചനം. കാരാപ്പുഴ മാളികപ്പീടിക മുക്കിലേക്ക് അയാൾ ജനാല തുറന്നത്  പക്ഷേ ഇതിനൊന്നുമായിരുന്നില്ല. തലേന്നു കണ്ട മഞ്ഞ നിറമുള്ള മുഴുത്ത പേരക്ക അവിടെ തന്നെ നിൽപുണ്ടോ എന്നു നോക്കാനായിരുന്നു. ഓടിട്ട മേൽക്കൂരകൾക്കും ചതുരാകൃതിയുള്ള പുരയിടങ്ങളുടെ സിമന്റിട്ട മതിലുകൾക്കും തൈത്തെങ്ങിനും കുമ്പിൾമരത്തിനും മാവിനുമരികെ മതിലിനോട് ചേർത്ത് അയൽവക്കത്തെ പേരമരം അയാളുടെ വാടകവീടിന്റേ മേൽക്കൂര യോട് ചേർന്നു നിന്നു. തലേ ദിവസം കണ്ടു വെച്ച പേരക്ക കാണാനില്ല. അതിനു താഴെ ടാറ്റയുടെ വില പിടിച്ച  കാറും മതിലരികെ  പറമ്പിൽ തന്നെചുവന്ന കൊടിയും വലിയ പോസ്റ്ററും അതിലൊരു നേതാവിന്റെ മങ്ങിയ ചിത്രവും ഇരുമ്പിന്റെ ഗേറ്റും മതില നപ്പുറത്ത് ബസ് സ്റ്റോപ്പിൽ വന്നു നിൽക്കുന്ന പച്ച ബസും തൊട്ടടുത്ത ചായ കാപ്പിക്കടക്കരികിലെ ചുവപ്പും മഞ്ഞയും അലങ്കരിച്ച ദേവി പ്രതിഷ്ഠയുടെ മുമ്പിലുള്ള കൊച്ചു ദീപങ്ങളും തൊട്ടടുത്ത് ആളെ കാത്തു നിൽക്കുന്ന ,മുൻഭാഗത്ത് മഞ്ഞ തിളങ്ങുന്ന ഓട്ടോറിക്ഷകളും തെരുവിലെ മങ്ങിക്കത്തുന്ന നിയോൺ വിളക്കു തൂണും ഒക്കെ അവിടെ തന്നെയുണ്ട്. ആ മുഴുത്ത മഞ്ഞ പേരക്ക മാത്രം കാണാനില്ല.

ആ പേര മരത്തിൽ അഞ്ചാറു പേരക്കകൾ കൂടിയുണ്ട്. അപ്പുറത്തെ മാവിന്റെ കൊമ്പ് മതിലും കടന്ന് - മാവുകൾക്ക് എന്തു മതിൽ. ! മരങ്ങളും മരവാസികളായ അണ്ണാൻ മരും ഉപ്പനും കാകനും പൂച്ചയും നഗരത്തിൽ മതിലു കൾക്കപ്പുറം വി രാജിക്കുന്നു.- വന്ന് മാമ്പഴങ്ങൾ നിറഞ്ഞു നിൽക്കുന്നു. പത്തോളം മാമ്പഴങ്ങൾ മൂക്കും ചുവപ്പിച്ചു നിൽക്കുന്നു. വീണാൽ താഴത്തെ മേൽ ക്കൂര യുടെ ഓട് പൊട്ടുമോ. നഗരത്തിൽ പഴയ വീടുകൾ പൊളിച്ചു കളയുന്നില്ല. പുതിയ കോൺക്രീറ്റു വീടുകൾക്കു സമീപം പഴയ വീടുകൾ നിലനിർത്തി കടവെക്കാനോ താമസിക്കാനോ വാടകക്ക് കൊടുത്തിരിക്കുന്നു. സ്ഥിര വരുമാനവുമായി.നഗരത്തിൽ ചെറു ജോലികൾ ചെയ്യുന്ന അണ്ണാച്ചിമാരാണ് മിക്കവാറും. അങ്ങിനെ ജാതി മത ഭേദമന്യേ തമിഴനും മലയാളിയും തെലുങ്കനുമൊക്കെ തൊട്ടയൽപക്കത്തു സമാധാനപൂർവം കഴിഞ്ഞു പോരുന്നു. പഴയ വീടുകളുടെ ഓടിട്ട  തട്ടിൻപുറങ്ങളിൽ അണ്ണാനും പ്രാവും കാക്കയും കഴിഞ്ഞുകൂടുന്നു. മാങ്ങകൾ വീണ് ഓടു പൊട്ടുന്നത് ഇടക്കിടെ ഒരു പ്രശ്നമാണെന്നു മാത്രം. പൊട്ടിയയിടത്തു വെച്ച ടിൻ ഷീറ്റുകളിൽ നിന്നു വെളിച്ചം വെയിലിന്റെ അതേ ശക്തിയിൽ അയാളുടെ മുഖത്തേക്കടിച്ചപ്പോൾ അയാൾ പേരമരത്തിന്റെ ചുവടു ഭാഗത്തേക്ക് രണ്ടാം നിലയിൽ ജനാലക്കൽ നിന്നും കണ്ണുകളയച്ചു. നേരെ വീണാൽ മതിലിനിപ്പുറം കിടക്കും. പാൽ വാങ്ങാനായി കോവണി ഇറങ്ങിപ്പോകുമ്പോൾ ചിലപ്പോൾ പെറുക്കിയെടുക്കാം. കമ്പിൽ തട്ടി വീഴുകയാണെങ്കിൽ മതിലിനപ്പുറം അതിന്റെ ഉടമസ്ഥന്റെ പറമ്പിൽ കിടക്കും. വവ്വാലു കൊണ്ടുപോയതാകാനും മതി എന്നൊക്കെ വിചാരിച്ചു നിൽക്കുമ്പോൾ   മതിലി നപ്പുറത്ത്  തൂവെള്ള സാരി യണിഞ്ഞ ഒരു  സ്ത്രീ വന്ന് ടാറ്റാക്കാറിനെ വലം വെക്കാൻ തുടങ്ങി.

ഒരു സ്ത്രീ എന്തിനാണ് ഒരു കാറിനെ മൂന്നു തവണ വലം വെക്കുന്നത്  എന്ന് അയാൾ കൗതുകത്തോടെ നോക്കി നിന്നു. മൂന്നാം വട്ടത്തിനു ശേഷം തെരഞ്ഞെടുപ്പ്  ബാനറിനും ചെങ്കൊടിമരത്തിനുമപ്പുറം തെരുവിലെ ദേവീ വിഗ്രഹത്തിനു നേരെ അവർ തൊഴുതു നിന്നപ്പോഴാണ് അത് ഒരു ഭക്തിപ്രകടനമാണെന്ന്  അയാൾക്ക് ഉറപ്പായത്. ആ ദേവീ വിഗ്രഹം നിൽക്കുന്ന മൂലക്ക് നേരെ അപ്പുറത്തുള്ള വലിയ തേക്കിൻപറമ്പിന്റെ യടുത്താണ് ലത ടീച്ചർ താമസിക്കുന്ന മഠം. ചറു പിറെ മഴ പെയ്ത ഒരു രാത്രിയിൽ കാരാപ്പുഴ സ്കൂളിനടുത്ത് വൈകിയെത്തിയ തനിക്കും ഭാര്യക്കും കുഞ്ഞിനും  ഒരു ഫോൺ വിളിയുടെ തുടർച്ചയിൽ കോവിഡ് കാലമായിട്ടു പോലും സ്വന്തം വീട്ടിൽ തല ചായ്ക്കാനൊരിടം തരികയും ചെറുചൂടുള്ള  കഞ്ഞി വെച്ചു തരികയും ചെയ്ത ശ്രീദേവീ  അന്തർജനത്തോടും അവരുടെ ഭർത്താവ് രാഘവൻ തിരുമേനിയോടുമുള്ള ഭക്തി അയാളുടെ മനസിലും നിറഞ്ഞു. മാനവ സേവ അവർക്ക് മാധവ സേവയാണ്  എന്നയാൾ ചിന്തിച്ചു. അപ്പോൾ കാറിനരികെ ധ്യാനിച്ചു നിന്ന സ്ത്രീ കാർ  വൃത്തിയാക്കാനായി തുടങ്ങി. അങ്ങിനെ ഒരു ചുറ്റു നടക്കവേ , അവർ പേരമരച്ചുവട്ടിലെന്തോ കാണുകയും അങ്ങോട്ടു ചെന്നു തുടുത്ത ഒരു  മഞ്ഞപ്പഴം പെറുക്കിയെടുക്കുകയും തുടർന്നു കുറേ നേരം പേരമരത്തേയും തൊട്ടടുത്ത മാവിലെ മാമ്പഴങ്ങളേയും നോക്കി ധ്യാനപൂർവം നിലക്കൊള്ളുകയും ചെയ്തു. അയാളാകട്ടെ, അവരെ അങ്ങനെ നോക്കുന്നത് ശരിയല്ലല്ലോ എന്നും വിചാരിച്ചു  വലിയ ആശാ ഭംഗത്തോടെ തല തിരിച്ചു  ദിനോസാറിന്റെ വലിപ്പത്തോടെ തൊട്ടടുത്തുയരുന്ന കിഫ് ബി സ്കൂൾ കെട്ടിടത്തേയും നോക്കി നിൽപ്പായി.പണി തീരാത്ത വീട് പോലെയുള്ള ഈ നിർമ്മിതി എന്നാണോ തീരുന്നത് ! എന്നെങ്കിലും തീരുമോ ? അതോ ഓഡിറ്റില്ലാത്ത ഫണ്ടാണെന്നു കരുതി പണം വാങ്ങാൻ നിൽക്കാതെ കരാറുകാരൻ മുങ്ങുമോ ? 

അപ്പോൾ മതിലിനപ്പുറത്തു  റോഡരി കിൽ കടുത്ത ഒരു വഴക്കു പൊട്ടിപ്പുറപ്പെട്ടത് അയാൾ സന്തോഷപൂർവം മനസ്സിലാക്കി .അപ്പുറത്തെ ചായക്കടക്കാരനും ഇപ്പുറത്തെ തട്ടു കടക്കാരനും തമ്മിലാണ് വാക്ക് തർക്കം ..റോഡിനപ്പുറത്തു ചായക്കട നടത്തുന്ന ശ്രീരാമൻ ചേട്ടനും റോഡിനിപ്പറം തട്ടുകട  നടത്തുന്ന ശെൽവവും തമ്മിൽ തല്ലിയേക്കുമെന്നു തോന്നി .ഈ തട്ടുകട  ഒരു അയ്യപ്പാസ് ആണ് . കഷ്ടി ഒരാൾക്ക് നൂണു കയറാവുന്ന സ്ഥലത്തു ശെൽവവും പൊണ്ടാട്ടിയും രണ്ട് കിടാങ്ങളും താമസിക്കുകയും ഒരു പലചരക്കു കട പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു .കോവിഡിന്റെ അടവുകാലത്തു ചെറുകച്ചവടക്കാർ ഒന്നു തളിർത്തു .അവർ ഗ്രാമത്തിന്റെ ആശ്രയകേ ന്ദ്രമായി . ഷോപ്പിങ്  മാളുകളി ലേക്ക്  എ സി കാറിൽ പോയിരുന്ന നടൻ മദാമ്മമാർ തട്ടുകടകളെ അറിഞ്ഞു തുടങ്ങി .ഇവിടേയും നല്ല കച്ചവടം നടക്കുന്നുണ്ടായിരുന്നു.തെരുവിൽ മറ്റു കടകൾ എല്ലാം അടഞ്ഞു കിടന്നു .തൊട്ടടുത്ത് റോഡിന്റെ എതിർഭാഗത്താണ് നാട്ടുകാരനായ  ശ്രീരാമൻ ചേട്ടന്റെ ആൾത്തിരക്കില്ലാത്ത ചായക്കട  .പൊതുവെ തട്ടുകടയും ചായക്കടയും ഒരു  സഹവർത്തിത്ത മായി അയാൾക്ക്‌ തോന്നിയിരുന്നു .തട്ട് കടയിൽ നിന്നു തെരുവിലെ ദേവി വിഗ്രഹത്തിലേക്കു നോക്കിയാൽ ശ്രീരാമന്റെ കടയും കാണാം .  ശ്രീരാമന്റെ കടയിൽ നിന്നു നോക്കിയാൽ ശെൽവത്തെയും പവിഴത്തിന്റെ നിറമുള്ള അയാളുടെ പൊണ്ടാട്ടിയെയും കാണാം .

ചായക്കടയിലെ ശ്രീരാമൻ ചേട്ടൻ തടിച്ചു കറുത്തിട്ടാണ് .തലയിൽ വെള്ളിരോമങ്ങളാണ് .നോട്ടം പലപ്പോഴും ശെൽവത്തിന്റെ  തട്ടുകടയിലേക്കാണ് .ശെൽവത്തിന്റെ പൊണ്ടാട്ടിയെയാണോ അതോ അവിടേക്കു വരുന്ന മറ്റു ആൾക്കാരുടെ തിരക്ക് കണ്ടിട്ടാണോ ? കെഴവന്റെ നോട്ടം കണ്ടോ എന്ന് വെറുപ്പോടെ ശെൽവം തനിക്കു പലപ്പോഴും  കാണിച്ചു തന്നിട്ടുണ്ട് .ശെൽവത്തിന്റെ വീട് തേനിയിലാണ് .ഇവിടെ വന്നിട്ട് പത്തിരുപത് വർഷമായി .അധ്വാനിക്കുന്നവർക്കു കേരളം നല്ല നാടാണ് . ശെൽവത്തിന്റെ ബന്ധുക്കൾ പലരും അടുത്തടുത്ത് , നഗരത്തിന്റെ പല മൂലകളിലായി , വാടകക്ക് കൊടുത്തിരിക്കുന്ന പഴയ മലയാളി വീടുകളിൽ  താമസിക്കുന്നു .അവനവന്റെ കാര്യം നോക്കി കച്ചറക്കൊന്നും പോകാതിരുന്നാൽ കഴിഞ്ഞു കൂടാൻ ബുദ്ധിമുട്ടില്ല .രാവിലെ പാൽ വിതരണം . തട്ടുകട . പാത്ര ത്ക്കച്ചവടം .പണ്ട് നാൻ നടന്നു വിൽ ക്കാൻ പോകുമായിരുന്നു . വൈക്കം പെരുമാളിന്റെ നാട്ടിൽ . ഏറ്റുമാനൂര് . പൊൻകുന്നം . ഈരാറ്റുപേട്ട . അങ്ങിനെ നടന്നു വിൽക്കാൻ പോയിരുന്ന കാലത്താണ് മൈനപ്പെ ണ്ണിനെ കണ്ടത് . നമ്മെടെത്  കാതൽ കല്യാണം .തൊട്ടടുത്ത്  മൊബൈലിൽ മാന്തുന്ന ചെറുക്കന്റെ തലയിൽ തലോടി ശെൽവൻ ഇത്  പറയുമ്പോൾ അയാളുടെ പൊണ്ടാട്ടി ,മൈന മൊബൈലിൽ നിന്നും കണ്ണ് ഉയർത്തി അയാളെ നോക്കി . ഏഴ ഴകു വിരിഞ്ഞ ആ മുഖത്ത് മുക്കുത്തി തിളങ്ങി നിന്നു . റോഡിനപ്പുറത്തെ ചായക്കടയിൽ നിന്നും നോക്കു മ്പോൾ ശ്രീരാമൻ ചേട്ടായി ക്കും ആ മൂക്കുത്തിത്തിളക്കം കാണാൻ പറ്റുമായിരിക്കും . 

ബഹളത്തിൽ അന്യോന്യം മുഴങ്ങിയ ശകാര വാക്കുകളിൽ നിന്നും അയാൾ കാര്യങ്ങൾ കുറേശ്ശേ വിശകലനം ചെയ് തെടുത്തു .ശ്രീരാമൻ ചേട്ടായി ഇന്ന് മൂത്രശങ്ക തീർത്ത ത്  ശെൽവത്തിന്റെ തട്ടുകടയുടെ തൊട്ടടുത്തുള്ള ബസ് ഷെൽട്ടറിന്റെ മറവിലാണ് .അത് ശെൽവത്തിന്റെ പൊണ്ടാട്ടി  കണ്ടുപിടിച്ചു .ഈയിടെ ഇതൊരു പതിവായിരിക്കുന്നു .ശെൽവത്തോടു ശൊല്ലി ."പെണ്ണുങ്ങളും പിള്ളേരുമൊക്കെ നിൽക്കുന്നതിന് അടുത്താണോ മൂത്രശങ്ക തീർക്കണ്ടത് ? റൊമ്പ പ്രമാദമാന അന്യായം "എന്ന് ശെൽവം ഒച്ചവെക്കുന്നു ."നീയാരെടാ അത് ചോദിയ്ക്കാൻ" എന്ന് ശ്രീരാമൻ കുരച്ചു ചാടുന്നത് കാണാം ."എന്ന ചേട്ടാ ഇത് ? ദൂരെ പോയി ചെയ്തൂടെ ? "എന്ന് പിന്നെയും വിറയ്ക്കുന്ന ശബ്ദത്തിൽ ശെൽവം ചോദിക്കുന്നു . 'വിരുന്നുകാരൻ വീട്ടുകാരനായോ ? നിനക്കുള്ളത് ഞാൻ തരാമെ'ന്നും പറഞ്ഞു ശ്രീരാമന്റെ കറുത്ത് ദേഹം മുന്നോട്ടു മുണ്ടും മാടിക്കുത്തി നീങ്ങുന്നു . സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേൾക്കാം .പലകപ്പുറത്തു ഇരുമ്പു കൊണ്ട പോലെ തല്ലിന്റെ ശബ്ദം കേൾക്കാം . കെട്ടിടത്തിന്റെ മറവു കൊണ്ട് ഒന്നും കാണാൻ മാറ്റുന്നില്ല . ആരൊക്കെയോ ഓടി മാറുന്നതോ വീഴുന്നതോ ഒക്കെ ഒച്ച കൊണ്ടറിഞ്ഞു .കുറച്ചുനേരം കൊണ്ട് എല്ലാം നിശബ്ദമായി .പലക കഷ്ണം വലിച്ചെറിഞ്ഞു ശ്രീരാമൻ തന്റെ കടയിലേക്ക് റോഡ് മുറിച്ചു കടന്ന് ഒരു ജേതാവിനെപ്പോലെ നടന്നു കയറുന്നു . ആരെങ്കിലും ഇനി പൊലീസിന് ഫോൺ ചെയ്യും . ഇരുണ്ട മാളങ്ങളിൽ നിന്നും എലികളെ പോലെ ചിലർ ഒന്നെത്തി നോക്കി താന്താങ്ങളുടെ മാളങ്ങളിലേക്കു വലിയും . താറിട്ട റോഡ്  ഒന്ന് തുടച്ചു കഴുകേണ്ടി വരും .റോഡിനപ്പുറവും ഇപ്പുറവും ഉള്ളവർ നിന്നിടത്തു അനങ്ങാതെ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിൽ ചിലർ ബ സ് കാത്തെന്ന പോലെ , ചിലർ മൊബൈൽ ഫോണിൽ തലപൂഴ്ത്തി നിന്നു .തെരുവിന്റെ മൂലയിലുള്ള കറുത്ത ദേവി പ്രതിഷ്ഠയിൽ ചോരപ്പൂക്കൾ കൊരുത്ത പൂമാല വാടിക്കിടന്നു .പതിനെട്ടാം നൂറ്റാണ്ടിന്റെ തുടർച്ചപോലെ ,കറുമ്പന്മാരും കറുമ്പികളും  മാളിക പീഠിക മുതൽ തിരുനക്കര പറച്ചിക്കല്ല് വരെ , വരി വരിയായി  അടിമക്കമ്പോളത്തിലെ വില്പനച്ചരക്കുകളായി നില്ക്കുന്നതായി അയാൾക്ക്‌ തോന്നി .മൗനത്തിന്റെ കടുത്ത വെയിൽ വന്നു കണ്ണ് മൂടുമ്പോൾ അവരെല്ലാരും കൂടെ ഈ   ജനാലക്കലേക്ക് ഒന്നിച്ചൊന്നു നോക്കിയാലോ . എന്തായാലും ഇന്ന് ഈ ജനാല അടഞ്ഞുകിടക്കുന്നതാണ് നല്ലത് എന്ന് അയാൾക്ക്‌ തോന്നി . ഒട്ടും ശബ്‌ദം ഉണ്ടാക്കാതെ അയാൾ ജനാല മുഴുവനായും ചേർത്തടച്ചു .

-രാധാകൃഷ്ണൻ , കണ്ണൂർ 10 04 2021 



Sunday 11 April 2021

അമ്പലങ്ങളിലേക്കു ഭക്തർ നൽകുന്ന പണം സർക്കാർ ഉപയോഗിച്ച് തീർക്കുകയാണോ ?

അമ്പലങ്ങളിലേക്കു ഭക്തർ നൽകുന്ന പണം സർക്കാർ ഉപയോഗിച്ച് തീർക്കുകയാണോ ?

ഇത് നുണ പ്രചാരണമാണ് .അമ്പലങ്ങളിലേക്കു വരവ് വരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തി ബോർഡിന്റെ അക്കൗണ്ട് ബുക്കിൽ ചേർത്ത് ദേവസ്വം ബോർഡിൻറെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കു (TSB )അടക്കുകയാണ് ചെയ്യുന്നത് .ഈ അക്കൗണ്ട് ൽ നിന്നും ഗവൺമെന്റിന് നേരിട്ട് തുക പിൻവലിക്കാൻ കഴിയില്ല . ട്രഷറികളിൽ ഉള്ള നിരവധി ബാങ്ക് അക്കൗണ്ടുകൾ പോലെ ഈ അക്കൗണ്ടും അതാതു അക്കൗണ്ട് ഉടമക്ക് മാത്രം പ ണം കൈകാര്യം ചെയ്യാൻ കഴിയുന്നതാണ് . ഒരു പെൻഷൻകാരൻ അയാളുടെ പെൻഷൻ പണം ഒരു ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കു അടക്കുന്നത് പോലെയാണ് ഇത് .ഉദ്യോഗസ്ഥന്മാർക്കോ പെൻഷൻകാർക്കോ  മാത്രമല്ലാ ,മറ്റു പൊതു ജന ങ്ങൾക്കും ഇത്തരം ട്രഷറി സേവിങ്സ് ബാങ്ക് അകൗ ണ്ടുകൾ തുടങ്ങാം . അതിലൊന്നും ഗവണ്മെന്റിനു നേരിട്ട് ഒരു പൈസയും കൈകാര്യം ചെയ്യാൻ പറ്റില്ല . മറ്റു ബാങ്ക് അക്കൗണ്ടുകളേക്കാൾ കൂടുതൽ പലിശ ലഭിക്കുന്നതും ഗവമെന്റ് ഗ്യാരന്റി ഉള്ളതുമാണ് ഈ അക്കൗണ്ടുകൾ .ദേവസ്വം ബോർഡിന് പലിശ രൂപത്തിൽ കൂടുതൽ പണം അങ്ങോട്ട് നൽകുകയാണ് യഥാർത്ഥത്തിൽ ഗവൺമെന്റു ചെയ്യുന്നത് .

മറ്റേതൊരു ബാങ്കും ചെയ്യുമ്പോലെ വിവിധ അക്കൗണ്ടുകളിൽ നിന്നും ലഭിക്കുന്ന തുകകൾ സമാഹരിച്ചു ബാ ങ്കിങ് ( ഉയർന്ന പലിശക്ക്  ലോൺ നൽകൽ ,  സ്ഥിരനിക്ഷേപം , ......) നടത്തുകയാണ് ട്രഷറി സേവിങ്സ് ബാങ്കും ചെയ്യുന്നത് .ഇത്  കസ്റ്റമർ ശ്രദ്ധിക്കേണ്ട ഒരു കാര്യമല്ല . മറ്റു ബാങ്കുകളിൽ നാം നിക്ഷേപിക്കുന്ന തുകകളും ആ ബാങ്കുകൾ മറ്റു പലർക്കും കടം  കൊടുക്കുകയോ ഓഹരി വ്യവസ്ഥയിൽ നിക്ഷേപിക്കയോ മറ്റു ബാങ്കുകളിൽ സ്ഥിര നിക്ഷേപമാ ക്കുകയൊ ചെയ്യുന്നുണ്ട് .അത് നമ്മളെ മഥിക്കുന്ന പ്രശ്നമല്ല .

മറ്റു സംസ്ഥാനങ്ങളിലെ ട്രഷറികളിൽ ഇത്തരം സേവിങ്സ് ബാങ്ക്‌ പ്രവർത്തനം ഇല്ലാ എന്നതിനാൽ ട്രഷറി എന്നത് ഗവൺമെന്റു നേരിട്ട് പണം കൈകാര്യം ചെയ്യുന്ന സംവിധാനം മാത്രമായി കേരളീയർ അല്ലാത്തവർ തെറ്റിദ്ധരിക്കുന്നു .ദേവസ്വത്തിന്റെ പണം "ട്രഷറിയിൽ ഇടുന്നു "എന്ന് കേൾക്കുമ്പോൾ അത് ഗവൺമെന്റിന് കൊടുക്കുകയാണെന്ന തെറ്റായ ചർച്ചയും വികാരവും ഉണ്ടാകുന്നത്‌ ഈ തെറ്റിദ്ധാരണയുടെ ഫലമാണ് .കേരളത്തിൽ അമ്പലങ്ങളിലെ പണം അതാതു ദേവസ്വം ബോർഡുകളുടെ  പ്രത്യേക ബാങ്ക് അക്കൗണ്ടുകളിലേക്കാണ് (ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് )പോകുന്നത് , ഗവണ്മെന്റ് ട്രഷറി അക്കൗണ്ടുകളിലേക്കല്ല .

മാത്രമല്ലാ , ഗവൺമെന്റിന് സ്വകാര്യവ്യക്തികളിൽ നിന്നോ ഗവമെന്റിതര സ്ഥാപനങ്ങളിൽ നിന്നോ നേരിട്ട്  പണം സ്വീകരിക്കാൻ വ്യവസ്ഥയില്ല .അതുകൊണ്ട്  തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട്  ഒരു ഉത്തരവ് മുഖേന പരസ്യപ്പെടുത്തി പ്രത്യേക  ബാങ്ക് അകൗണ്ട് (SBI) രൂപീ കരിച്ചതു എന്നും  മനസ്സിലാക്കണം  .

ദേവസ്വം ബോ ർഡുകളിലെ നിക്ഷേപങ്ങൾ  ബോർഡുകളുടെ ട്രഷറി സേവിങ്‌സ്‌ ബാങ്ക് അക്കൗണ്ടുകളിൽ അടക്കണമെന്ന കേരളം സർക്കാർ ഗവണ്മെന്റ് നിർദേശം നിലവിലുണ്ട് . ഇതിനെയാണ് പലവിധത്തിൽ ദുർവ്യാഖ്യാനം ചെയ്തു ഹി ന്ദുവിന്റെ പണം സർക്കാർ ഉപയോഗിക്കുന്നുവെന്നും അങ്ങിനെ പല മതക്കാർക്കും കിട്ടുന്നു വെന്നും തിരിച്ചു മറ്റു മതക്കാരുടെ പണം സർക്കാരിന് തൊടാൻ കിട്ടില്ലെന്നും വിദ്വെഷ പ്രചാരണം നടത്തുന്നത് .

കേരളത്തിൽ അഞ്ചു ദേവസ്വം ബർഡുകളുണ്ട്‌ . ഇവയെല്ലാം ഭരണഘടനാ സ്ഥാപനങ്ങളാണ് .സ്വന്തം ട്രഷറി ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള തുകകൾ  അതാതു ഭരണ സമിതിയുടെ അംഗീകാരത്തിനായി തങ്ങളുടെ കീഴിലുള്ള അമ്പലങ്ങളുടെ ക്ഷേമപ്രവർത്തനത്തിനായി ഉപയോഗിക്കാനുള്ള സ്വതന്ത്ര  അ ധികാരം ഇവക്കുണ്ട് .ഈ കണക്കുകളെല്ലാം പ്രതി വർഷ ഓഡിറ്റിങ് നടക്കുന്നതുമാണ് . 


ഈ തുകകൾ പോരാതെ വ രുമ്പോൾ    അമ്പലങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനായി കേരളാ ഗവണ്മെന്റ്  ഫണ്ട് അനുവദിക്കാറുമുണ്ട്‌ .2014  ൽ  8  കോടിയും 2015 ൽ ഇത്തരത്തിൽ അമ്പലങ്ങളുടെ അധിക ക്ഷേമപ്രവർത്തനത്തിനായി 213 കോടിയും അനുവദിച്ചിരുന്നതായി രേഖകളുണ്ട് .മാമലയിലെ അമ്പലത്തിനായി മാത്രം പ്രത്യേകം 62 ലക്ഷം രൂപ വിനോദ സഞ്ചാര വികസനം എന്ന കണക്കിൽ ഉൾപ്പെടു ത്തി നൽകിയിട്ടുണ്ട് .

********************************************************


Is it true that the Kerala Devaswom board fund is used by the government for other purposes?

(credits to Quora)

Fully wrong statement.

 Is it true that the Kerala Devaswom board is used by the government for other purposes?This is primarily a propaganda unleashed by Right forces across India as part of creating a victim-hood narrative.

And in Kerala, it has a huge meaning as almost absolute majority of temples in Travancore/Cochin side of Kerala were Nationalized since 18th century and came under control of the state. This means Sangh Parivar forces which were used to grow using temple resources in other parts of India, finds hard to get a space in Kerala.

Let me trying to explain on this;

First and formost there is no single Devaswom board, so the premise of question is wrong.

As of today, there are 5 State Devaswom boards in Kerala


  1. Travancore Devaswom Board, which owns almost 98% of temples in South Kerala, primarily spread across districts of Trivandrum, Pathanamthitta, Kollam, Alappuzha, Kottayam, Idukki and half of Ernakulam district.
  2. Cochin Devaswom Board which owns almost 90% of temples in central Kerala primarily spread across districts of Thrissur, remaining half of Ernakulam, 1/3rd of Palakkad district and limited areas in and around Malappuram district
  3. Guruvayur Devaswom Board, which owns the famous Guruvayur temple.
  4. Irinjalakuda Koodalmanikyam Devaswom Administration which owns Koodalmanikyam Bharatha Temple and its properties
  5. Malabar Devaswom Board which is the recent board constituted, that manages temples of Malabar region. Technically it doesn’t own many temples as such, rather supervises and acts more like a regulator for various family and private temples spread across districts of Kozhikode, Malappuram, Palakkad, Wayanad, Kannur, Kasargodu regions.

Out of this, Travancore and Cochin Devaswom boards are Semi-constitutional authority as such due to listing under ninth schedule of Indian constitution. Which means, the devaswom board enjoys a status much similar to constitutional bodies like Election commission or similar commissions.

Both Travancore and Cochin Boards are a 3 member commission board appointed by Hindu MLAs of Kerala Niyamasabha (Legislature/Vidan Sabha) through a legislative election in the floor of the house. Once appointed, the government cannot remove the President of the Devaswom as it likes. A president of Travancore/Cochin Devaswom can be removed only through Impeachment by the Niyamasabha, that too limited by votes of Hindu MLAs, just like Presidential Impeachment proceedings which is too cumbersome in nature. However there is an indirect way which Govt can remove a president, ie reducing the tenure of Presidentship through amending the act.

Other three boards have managing committee appointed by Government as they are executive organizations (formed under an act of Legislature where Government can appoint directly).

The Propaganda of Right wingers is that, the funds of Devaswom are used by Government which has been proved wrong many times with proper records. This was catergorically proved by placing sufficient documents on the floor of the house by Kerala Government.

Narrative 1: Kerala Govt uses Temple money as the funds go to treasury

Wrong.

Devaswom Board are autonomous institutions as per the law established. Their income and revenue doesn’t affect Kerala government as such. They have their own bank accounts and operate independently. Not a single penny of Devaswom can be deposited in State Treasury or fund for day to day operations of State Government, as fund operations of Treasury are regulated as per provisions of Indian Constitution. Kerala treasury or for that matter any treasury cannot accept a single penny of any other independent institutions of the government other than stipulated by law (read taxation/licence/fees/duties etc).

For example, Air India is an independent company under Govt of India. The entire stake of AI is held by Government. India Govt transfers crores of Taxpayers money to Air India annually for various purposes. But can we say, the money we as passengers pay to AI when we book ticket goes to Indian Exchequer? No!!. Govt earns money from AI in form of dividends declared by the company to its owners. There is no other way, Govt of India can earn a penny from AI because Indian laws donot allow Govt to simply take money of an independent entity like that, even if it owns so.

The same concept applies in case of Devaswom sans the dividend declaration part of AI or Govt Companies. Which means the funds of Devaswom cannot move into Govt coffers in any manner.

Devaswom funds cannot be accessed by state exchequer as state has only certain limited revenue streams established by constitution.

Kerala govt has not used a single coin from any temple: Minister

Govt. denies funds diversion charges

Row over Kerala temple funds, Congress MLA releases audio of Hindu group leader making allegations

So how this narrative comes in?

Simply because Devaswoms are required to deposit their funds in Treasury Saving Bank (which is a bank like any other scheduled bank). This is a government directive.

This is a very unique system prevailing in Kerala, as Treasury also operates itself as a bank instead of a mere accounting department as in other states

The Unique Case of Kerala’s Treasury System

Often this deposit in Treasury Bank is misinterpreted as Kerala govt taking money.

Many common man doesn’t know the difference between State Treasury and Treasury Savings Bank which is often used by Sangh Parivar to create their narrative. TSB is not treasury, rather a bank just like SBI or any other similar banks established under provisions of RBI across India. They accept deposits from anyone, including public and pays interest like any other bank to the depositors. The advantage of TSB is higher interest rate offered by Govt when compared to Scheduled banks. TSB offers normally 0.5% more than scheduled banks (almost at par with private banks) and guaranteed by the state.

Imagine, if a temple deposits 10 Lakh in SBI as FD. They offer 6.75% max as interest and this fund will be used by SBI for its commercial operations like lending as loan to corporate or other organizations, mostly outside Kerala. Whereas if the same temple deposits same 10 Lakh in TSB as FD, they offer around 8% as interest rate. Like SBI, TSB uses the fund for its commercial operations, but unlike SBI, TSB is not a scheduled bank to give loans to others. Rather its used by Kerala govt as such, which they are required to give back to TSB. The backend operation of each bank is not the matter of concern to the depositor. Does a devotee needs to know how SBI used the temple funds deposited in their bank? It may be used as a loan to a butcher to start a butchery, which isn’t a matter of concern to temple as its mere depositor.

Government directive to use TSB is to create cash flows for Government operations which is a backend activity of TSB, a banking activity which a depositor doesn’t need to know. If not TSB, Government would have to take loans from other banks which essentially replicates the same in backend.


Narrative 2: Funds of temples are not known to devotees.

Wrong!!!

The funds of Devaswom boards are well audited. Every devaswom boards are required to present their annual statements of finance and financial records to Local Fund Audit of the state. The local fund audit is a statutory audit department under Kerala Government which is draws its powers from LFA Act 1994.

Secondly as Travancore and Cochin Devaswom Boards are constitutional authority, their funds are equally scrunitized by Comptroller and Auditor General of India through Accountant General Office of Kerala. These audited reports are part of annual statement of finances presented to Kerala Niyamasabha.

In both cases, the financial information are well recorded public document.

As all Devaswoms are public bodies, they come under RTI provision. Mere filing a 10 Rupee Query under RTI with these bodies, they are required to provide financial records to public. If information are not provided, there are appellate authorities and state Information commission which have powers to get information from Devaswom.

So no financial records are withheld or not known to public. Its all clear in front of devotees or any member of public.

A copy of financial statement goes to Kerala High court Devaswom Bench.


Narrative 3: Funds of temples goes out and nothing exist for temple development

Wrong!!!

While funds of temple remain exclusively under Devaswom which can use only for temple development or pilgrim facilities enhancement without a penny moving into Kerala State treasury; the government of Kerala further provides more taxpayer’s money for various temple/pilgrim activities.


In a record submitted in 2015, Kerala Govt has spent more than 231 crores of taxpayer’s money, for various temple facilities development and infrastructure development solely used by pilgrims outside the sovereign duties.

In 2014, Kerala Govt spent more than 8 crores for renovating small temples and groves of Malabar region that don’t have sufficient revenue for its maintenance activities.

There are many cases were small temples constantly been supported by State government under various schemes to ensure such temples donot gets closed down.

http://www.dnaindia.com/india/report-temple-renovation-kerala-government-gives-rs-62-lakh-2386983

For example, in above case, a small temple in Mamala was given Rs 62 Lakh under Tourism development scheme knowing well, not a single Kerala temple is open to tourists or any tourism activity unlike other states.


Narrative 4: Devotees can’t question wrong practices followed by Devaswom

Wrong!!!

Devaswom is not a private club of politicans. It may have political appointees, but still they are required to publicly swear allegiance in name of the deity or god and declare their faith in Hinduism as well as in Devaswom administration to be part of the Managing committee. And being a government institution, they have to follow all state laws.

One feature is that, all Devaswoms report to state appointed Devaswom Commissioner who acts as Government representative. The proceedings of Commissioner are in public records. If any specific devaswom follows a wrong practice or against spirit of the temple, devotees can approach Commissioner to rectify and resolve.

If the grievances aren’t resolved at commissioner level, there is an independent Devaswom Ombudsman appointed by Kerala High court.

Then Kerala High court itself has an independent bench called Devaswom Bench solely to hear Devaswom cases and resolve legally. Further above, the cases can be escalated to Normal Division benches of High court or even to Supreme Court.

So there are enough legal forums and avenues available to a devotee to question wrong practices done by any devaswom board or its members, which all are statutory public forums.

If any actions of Devaswom is against the spirit of rituals/traditions/customs/beliefs etc, legal remedies are available to all devotees.


Narrative 5: If Churches can be under devotee ownership, why not temples?

There is no concept of Parish Jurisdiction / Diocese jurisdiction in Hinduism. The above are Abrahmic concepts, well seen in Christianity. For example a church, how famous it may be, still its owned by members of an parish community (Edavaka as in Malayalam). St.Peter’s Basilica is a global icon for Catholics around the world. Still it belongs to the jurisdiction of Roman community, not others. Even the spiritual head of entire Catholics- Pope is primarily a Bishop of Rome as Christianity have the concept of territorial jurisdiction.

However this concept doesn’t work in Hinduism. Kashi Vishwanathan temple doesn’t belong to Hindus living in Kashi/Varanasi. Same way Guruvayur doesn’t belong to locals living around the temple. There may be someone who has faith in Lord Guruvayurappan who never been to Guruvayur at all, still the temple belongs to him equally as it belongs to someone living next to it. I haven’t been to Amarnath in Kashmir, but I am a stern believer and devotee of the lord. Naturally Amarnath belongs to me as such as it belongs to some in Kashmir.

As a result, devotees in Hinduism is too broad term and can’t be limited to few in and around.

Equally the concept of deity in a temple and god in church are different concepts. A church means an organization, not home of the god living inside the building. Church as such is a community unit, not a physical building. And its owned by the community.

A temple is not a community institution, rather defined as home of the deity. The deity has a legal identity of its own. Say Kashi Vishwanathan has his own legal identity. He can file a case in his own, fight a legal case against someone, seek justice from court etc. In short he has almost all rights of a citizen, which St.George of Edapally does not have as St.George is just a saint, after whom the church is named after, and not the owner of the said church, which belongs to the Catholic community of Edapally (a suburb of Kochi), not the deity worshiped there. While Kashi Vishwanathan owns the temple in his own name.

As a result, a few locals around the temple have no right over the temple. The concept of devotees in Hinduism is too broad to be represented in equal rights. Hence the deity who is defined as Perpetual minor in legal terms, has a legal position similar to minor orphans with properties. Imagine there is an minor orphan who has so much property in his/her name. What will the society do? Will some people claim rights of the orphan randomly? Will the society approve such? No!!! In such cases, court appoints a court and ward system where government will in charge for protection of the orphan and a representative of govt will manage the minor untill he attains majority.

The same works for temple as the deity is perpetual minor, hence government in charge of its protection and appoints a representative (devaswom) who works for the minor (diety)’s interest.

And that works better. Imagine a temple is under a private management ownership. How will devotees raise their grievance? What mechanism exist to resolve such grievance? Naturally its again for devotee’s interest, the temple is under Government’s control so that all devotees can claim justice or seek remedies in equal rights and if not addressed, there exist legal mechanisms to resolve.


So in all means, Kerala Government doesn’t use temples for any other purpose, other than worship and devotional activities of devotees. A temple in Kerala is not a congregational facility unlike in North. Its a tantric institution meant for rituals associated with the deity and its never intended to be used for non temple related activities. These matters are clearly enlisted under the law.

Ofcourse the system has some flaws and some issues as no system is prefect. However the current system has better transparency and have a responsibility towards the public which a private system lacks.

Thursday 8 April 2021

അറ്റു പോകാത്ത ഓർമ്മകൾ

 അറ്റു പോകാത്ത ഓർമ്മകൾ മികച്ച ഒരു വായനാനുഭവമാണ് .

മലയാളി മനസിൽ ഹാസ്യബോധം അണഞ്ഞു പോകുന്നതിന്റെ അപകടകരമായ ഒരു സാധ്യതയാണ്  പ്രൊഫ റ്റി ജെ ജോസഫിന്റെ ജീവിതത്തിനേറ്റ മുറിവുകൾ .പക്ഷേ അപ്രതീക്ഷിതമായ ആഘാതങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഏതൊരു മനുഷ്യ സ്നേഹിക്കും ആശ്വാസകരമായ സംഗതിയാണ് .

താൻ  പഠിപ്പിക്കുന്ന കോളജിലെ ബിരുദത ലത്തിലെ രണ്ടാം   സെമസ്റ്റർ മലയാള പരീക്ഷയ്ക്കായി  ഉചിതമായ ചിഹ്നങ്ങൾ ചേർക്കാൻ 

''ഭ്രാന്തൻ - പടച്ചോനേ  പടച്ചോനെ 

ദൈവം - എന്താടാ നായിന്റെ മോനെ 

ഭ്രാന്തൻ -ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ് 

ദൈവം -മൂന്നു കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ ''

  ഭ്രാന്തൻ  എന്നതിന് പകരം  മുഹമ്മദ്  എന്ന് മാറ്റി  ഉണ്ടാക്കിയ  സംഭാഷണ ശകല മാണ്   പ്രൊഫ റ്റി ജെ ജോസഫ്  ഉൾപ്പെടുത്തിയത് .

മത  നിന്ദ ഉൾപ്പെടെ വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് സാദ്ധ്യതയുള്ള ഈ ചോദ്യം ഒഴിവാക്കേണ്ടിയിരുന്നു എന്നാണ്  അറ്റു പോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിട്ടും എനിക്ക് പറയാനുള്ളത് .കേരള സമൂഹം അത്രയൊന്നും വളരുന്നില്ല എന്നതു തന്നെ കാരണം . പക്ഷേ ഈ ചോദ്യം പരീക്ഷാഹാളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പരിഷ്കരിക്കപ്പെടേണ്ടതായിരുന്നു .അതുണ്ടായില്ല എന്നത് ആ കോളേജ് അക്കാദമിക പരിപാടിയുടെ തന്നെ വീഴ്ച യായിട്ടേ കാണാൻ പറ്റുകയുള്ളൂ .

എന്നാൽ ഇതൊന്നും ആ  മനുഷ്യന്റെ കൈ വെട്ടാനുള്ള കാരണമായി അംഗീകരിക്കാൻ ഒരു വിധത്തിലും സാദ്ധ്യമല്ല .അങ്ങേയറ്റം അധിക്ഷേപകരമായ കാര്യമാണ് കൈ വെട്ടിയ മണ്ടന്മാർ ചെയ്തത് .




Monday 5 April 2021

കുമരകം പക്ഷി സങ്കേതം തികച്ചും ഭാവന ശൂന്യ പരിപാലനം

 കുമരകം പക്ഷി സങ്കേതം തികച്ചും ഭാവന ശൂന്യമായ  പരിപാലനം .

05 / 04 / 2021 : രാവിലെ പത്തു മണി  മുതൽ ഒന്നര മണിക്കൂറോളം കുമരകത്തെ പക്ഷി സങ്കേതത്തിൽ ചി ലവഴിച്ചു .3  അടി മാത്രം വീതി യുള്ള കോൺക്രീറ്റു നടപ്പാതയിലൂടെ തനിച്ചു വനത്തിൽ 4 കിലോമീറ്റർ നടന്നു .വാച്ചു  ടവറിൽ കയറി യിറങ്ങി മടങ്ങി .അവിട വിടെ മാനവ യുവമിഥുനങ്ങൾ മേളിച്ചിരിയ്‌ക്കുന്നതും കാണാനുണ്ട് . കുഞ്ഞു കുട്ടി പരാധീനങ്ങളടക്കം കുടുംബസമേതം വി നോദയാത്രക്കായി വന്നു പെട്ടവരെയും കാണാം . ഒന്ന് രണ്ടു നീർക്കോഴികളോ  കുളക്കോഴികളോ ഓടി മറയുന്നതു കാണാം .വനത്തിനകത്തു എവിടെയും കുടിവെള്ളമോ മറ്റു സൗകര്യങ്ങളോ ഇല്ല .കുയിലിന്റെ പാട്ടും ചിലപ്പോൾ നീർക്കോഴികളുടെ ചിനപ്പും  വവ്വാലുകളുടെ ചിറകടിയും മറ്റു ചിലപ്പോൾ  യാത്രാബോട്ടുകളുടെ യന്ത്ര മർമ്മരവും ഒഴികെ നിശബ്ദ വനം .അതിൽ ഹരം  പിടിപ്പിക്കുന്ന ഏകാന്തത ലഭിക്കുന്ന പല സങ്കേതങ്ങളുണ്ട് . I wandered lonely as a cloud that floats on high over vales and  hills എന്നു തുടങ്ങുന്ന ഡാഫഡിൽ കവിത പതുക്കെ ഉരുവിട്ടും അവിടവിടെ ഞാന്നു  കിടക്കുന്ന വള്ളികളിൽ ഒന്ന് ആയം പിടിച്ചും ഞാൻ നടന്നു .നടപ്പാതയുടെ ഒരു ഭാഗം കായലാണ് .മറു ഭാഗം വള്ളികുടിലുകൾ നിറഞ്ഞ ചെറു തോടുകൾ നിറഞ്ഞ വനം .ഞാൻ എത്തിയ സമയം പക്ഷികളെ കാണാൻ പറ്റിയ സീസൺ അല്ല .മാത്രമല്ല , മണിക്കൂറുകൾ നിശ്ശബ്ദമായി വനത്തിൽ ചിലവഴിച്ചാണ് അവയെ നിരീക്ഷിക്കേണ്ടതും .നല്ല ശക്തി കൂടിയ ക്യാമറകളും വേണം .മൂന്നു കിലോമീറ്റർ നടന്നാൽ അഴിമുഖത്തിനു അടുത്തെത്തും .അവിടെ ഒരു ബോട്ടു ജെട്ടിയും തോണിക്കടവും കാണാം .ഹൌസ് ബോട്ടുകൾ ഉൾ പ്പെടെ  കായലിന്റെയും കടലിന്റെയും സംഗമ വേള യുടെ നല്ല കാഴ്ചകളുള്ള ഈ പോയന്റിൽ രണ്ട്  സെക്യൂരിറ്റി ഗാർഡുകൾ ഇരുന്നു സൊറ  പറയുന്നുണ്ട് . പക്ഷി നിരീക്ഷണ ഗോപുരത്തിലേക്കുള്ള ഊടു വഴിയിലേക്ക് അവർ നമ്മളെ തിരിച്ചു വിടും . 

അരകിലോമീറ്റർ ദൂരം കുറ്റികാട്ടിലൂടെ നടന്നെത്താവുന്ന ഈ പക്ഷി നിരീക്ഷണ ഗോപുരം തുരുമ്പ് പിടിച്ച ഒരു മൂന്ന് നിലകളായി പണ്ടെങ്ങോ പണിത ഇരുമ്പു വയ്യാവേലിയാണ് . ഏതു നിമിഷവും താഴെ വീഴുമെന്ന തോന്നലോടെ ഒരല്പം സാഹസം കാണിക്കുന്ന രസം പിടിച്ചു കയറി നോക്കിയാൽ  വനത്തിന്റെ പച്ചമേലാപ്പു ചുറ്റിലും കാണാം . പലവിധ പക്ഷികൾ പറന്നു കളിക്കുന്നതും കാണാം .കേരള ടൂറിസത്തിന്റെ ഏറ്റവും ദയനീയമായ വശം കാണിക്കുന്ന ഒരു കാർട്ടൂൺ ചിത്രം പോലെ ഈ തുരുമ്പ് ഗോപുരം നമ്മുടെകാലടി  നീങ്ങുന്നതിനു അനുസരിച്ചു കരകര ശബ്ദമെടുത്തു തേങ്ങുന്നത് ഇടയ്ക്കു കേൾക്കാം ..പക്ഷികളെക്കുറിച്ചുള്ള എ ന്തെങ്കിലു ഒരു വിവരവും നൽകുന്ന അറിയിപ്പുകളോ ,(ഇപ്പോൾ രണ്ട്  പക്ഷി കളുടെ  ഫോട്ടോകളും  ഒരു വിവരണ ബോർഡും ഉണ്ട് )കൂടുതൽ  ചിത്രങ്ങളോ ,ഇനി നടപ്പാതയിൽ എവി ടെയൊക്കെ പോകാനുണ്ട് എന്നുള്ള  സൂചനകളോ ഒന്നും തന്നെ വനത്തിനകത്തു എവിടെയും ഇല്ല .പ്രവേശന ഫീസ് അമ്പതു രൂപയും പാർക്കിംഗ് ഫീസ് 30 രൂപയും പിടിച്ചു പറിച്ചു സന്ദർശകരെ വനത്തിലേക്ക് കടത്തിവിട്ടു ചുറ്റിക്കുന്ന ഏർപ്പാടാണ് കുമരകം പക്ഷി സങ്കേതം.കാലാവസ്ഥ വ്യതിയാനം ,ജൈവവൈവിധ്യ സംരക്ഷണം , പക്ഷി നിരീക്ഷണം തുടങ്ങിയവയെകുറിച്ചു സന്ദർകർക്കു അവബോധം നല്കാൻ കഴിയുന്ന ഒരു പാട് ഹരിത സാധ്യതകളാണ് ഇവിടെ നഷ്ട പ്പെ ടുത്തിക്കളയുന്നത് .


കാട്ടിലൂടെ നടത്തത്തിനു പകരം ഇവിടെ നിന്ന് ബോട്ട് സവാരിക്കുള്ള ഏർപ്പാടുകളും ഉണ്ട് .



കൂടുതൽ ചിത്രങ്ങൾ