Sunday 25 March 2018

ചാമ്പക്ക പുരാണം


ചാമ്പക്ക  വറവ് വെക്കാം
(https://superduperkitchen.wordpress.com/2013/06/01/chambakka-thoran-rice/)
.അച്ചാർ ഉണ്ടാക്കാം .
ചാമ്പക്കയിൽ നിന്ന്  വീഞ്ഞ് ഉണ്ടാക്കാം . ചാമ്പയ്ക്ക ജാം സ്വാദിഷ്ടം .
http://yummyrecipes.oneshot.in/chambaka-jam/
ചാമ്പയ്ക്കയുടെ ഔഷധഗുണങ്ങളെപ്പറ്റി അറിഞ്ഞാല്‍ നിങ്ങല്‍ കഴിക്കാതിരിക്കില്ല.വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നുണ്ട്.കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.കൊളസ്‌ട്രോള്‍ കുറയുന്നതോടൊപ്പം ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ചാമ്പയ്ക്ക കുറയ്ക്കുന്നു.ചാമ്പയ്ക്കയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. തിമിരം, ഹ്രസ്വദൃഷ്ടി തുടങ്ങിയവ തടയുന്നതിന് സഹായിക്കും.ചാമ്പയ്ക്ക കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കയ്ക്ക് കഴിവുണ്ട്. ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്.ചാമ്പയ്ക്കയില്‍ 93 ശതമാനവും ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്നു. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചാമ്പയ്ക്ക ഉത്തമമാണ്.ഛര്‍ദ്ദിയുള്ളവര്‍ക്ക് ക്ഷീണം മാറ്റാനും നിര്‍ജ്ജലീകരണം തടയുരന്നതിനും ചാമ്പയ്ക്ക നല്ലതാണ്.
ത്രീകളില്‍ ഉണ്ടാകുന്ന ബ്രെസ്റ്റ് ക്യാന്‍സറിനോട് പൊരുതാന്‍ ഇവയ്ക്ക് കഴിവുണ്ട്. ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങള്‍ ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവ പ്രതിരോധിക്കുന്നതില്‍ ഉത്തമമാണ് ചാമ്പയ്ക്ക. കുടലില്‍ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കും.ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. കരളിനെയും കിഡ്‌നിയെയയും വൃത്തിയോടെ കാക്കുന്നു.ചാമ്പയ്ക്ക കഴിക്കുന്നത് പ്രതിരോധശക്തി വര്‍ദ്ധിക്കാന്‍ കാരണമാകും. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

based on websites like malayalam.boldsky.com;http://www.vegetafruit.com