സർഗസംവാദങ്ങൾ

സർഗസംവാദങ്ങൾ 

( ഈ കുറിപ്പുകൾ എൻ്റെ  നിലപാടുകളല്ല .സംവാദ ത്തിനായി ശേഖരിച്ചു വെച്ചത് )

പുതിയ തരികിട വാദം  005/10/2019 

[6:50 PM, 10/5/2019] G K: One India one pension  എന്ന് പറഞ്ഞ് ഒരു campaign തുടങ്ങിയിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ചാണകം മണക്കുന്നുണ്ട്. ഞാൻ ഡീറ്റയിൽസ് അയക്കുന്നു.
നമ്മുടെ ഗ്രൂപ്പിൽ അത് ചർച്ചക്ക് വെക്കാനുള്ള വേദിയാക്കാതിരി കണമെന്ന് തോന്നുന്നു.
[6:51 PM, 10/5/2019]  G K: എനിക്കും എന്റെ കുടുംബത്തിനും വേണം പെൻഷൻ
തുല്യ നീതി എല്ലാവർക്കും, തുല്യ പെൻഷൻ എല്ലാവര്ക്കും ഉറപ്പാക്കുക
................................................
https://chat.whatsapp.com/F2q1JutVX6fDPsjYPK3xTA

നമ്മൾ ഇവിടെ നരകിച്ച് ജീവിക്കുമ്പോൾ  നമ്മുടെ നികുതി പണം കൊണ്ട്  സർക്കാർ ജീവനക്കാരും ജനപ്രധിനിധികളും കൂടി ഭീമമായ തുക പ്രതിമാസ ശമ്പളമായും അതുപോലെ  വലിയ തുക പ്രതിമാസ പെൻഷനായും കൈപറ്റുകയാണ്...

നിങ്ങൾക്കറിയാമോ സർക്കാർ ജീവനക്കാരും രാഷ്ട്രീയക്കാരും കൂടി എത്രയുണ്ടെന്ന് ???
കേവലം 11 ലക്ഷം പേർ!!! അതായത് കേരള ജനസംഖ്യയുടെ 3 ശതമാനം മാത്രം!!!!! (കുറച്ചു കൂടി വ്യക്തമാക്കിയാൽ വെറും നൂറിൽ മൂന്നു പേർ ..... Three out of Hundred )....

നികുതി പണവും പ്രകൃതി വിഭവങ്ങളും രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബികൾ തട്ടിയെടുക്കുമ്പോൾ നമ്മുടെ നാട് വലിയ സാമ്പത്തിക അസമത്വത്തിലേക്ക് നീങ്ങുകയാണ്......

നമ്മൾ ഒരു സമരം ആരംഭിക്കുകയാണ്. നമ്മൾക്കുവേണ്ടി.... നമുക്കും വരും തലമുറകൾക്കും അടിമകളെ പോലെ ഈ മണ്ണിൽ ജീവിക്കാതിരിക്കാനായുള്ള സമരം.....💪💪
ഗവർമെന്റ് ജീവനക്കാരുടെ ശബളം നമ്മുടെ നികുതി വരുമാനത്തിനും, ജനസംഖ്യക്കും ചേരുന്ന വിധത്തിൽ കുറക്കണമെന്നും, പ്രായമായ എല്ലാവർക്കും ഒരേ പെൻഷൻ നല്കണമെന്നും ആഗ്രഹിക്കുന്ന സമാന ചിന്താഗതിക്കാരായ എറണാകുളം ജില്ലയിലെ നല്ലവരായ മനുഷ്യരുടെ കൂട്ടായ്മയിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം...🤝🤝❤❤

One INDIA One Pension

പെരുമ്പാവൂർ മണ്ഡലം
https://chat.whatsapp.com/JAk9FLDCCEVCJrIxF1HmsQ

അങ്കമാലി മണ്ഡലം
https://chat.whatsapp.com/HIFKOpSF7dYKMn4G3nBzb6

ആലുവ മണ്ഡലം
https://chat.whatsapp.com/GIDVzQTSwpQEKP0jhzwvE2

കളമശ്ശേരി മണ്ഡലം
https://chat.whatsapp.com/IPXfTyIMt4i2g9KMPBEBIp

പറവൂർ മണ്ഡലം
https://chat.whatsapp.com/EOipRgepVETDZpLu55DreK

വൈപ്പിൻ മണ്ഡലം
https://chat.whatsapp.com/INemwCxvtilBcMBdj9g7uq

കൊച്ചി മണ്ഡലം
https://chat.whatsapp.com/Bt3kZbKUnDiFSBwNkepKjz

തൃപ്പൂണിത്തുറ മണ്ഡലം
https://chat.whatsapp.com/ETJFJ9wrJKzBSuwvhrcxAL

എറണാകുളം മണ്ഡലം
https://chat.whatsapp.com/KqxT1jnNmLD43EH3qUyqUC

തൃക്കാക്കര മണ്ഡലം
https://chat.whatsapp.com/BeOlexYBWVxFqqpbiFvq7R

കുന്നത്തുനാട് മണ്ഡലം
https://chat.whatsapp.com/CLdXBRoynIA4tdt4ZzrU9s

പിറവം മണ്ഡലം
https://chat.whatsapp.com/G5dzelao0A9EkoadeNMGxi

മൂവാറ്റുപുഴ  മണ്ഡലം
https://chat.whatsapp.com/FLhecKSSEqBFviw0zqIM2w

കോതമംഗലം മണ്ഡലം
https://chat.whatsapp.com/CQfBw6uMU8SIuU0RGuToZ6
***************************************************************************
60 വയസ്സിനപ്പുറവും  'ആത്മാഭിനത്തോടെ ജീവിക്കണം' എന്ന് ആഗ്രഹിയ്ക്കുന്ന ഒരു ഇന്ത്യൻ പൗരൻ ആണ് താങ്കൾ എങ്കിൽ.......
☑ 60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യക്കാർക്കും 10,000 രൂപ വീതം പ്രതിമാസ പെൻഷൻ നൽകിയാൽ ഈ നാടിന്റെ സമ്പത്ഘടനയിൽ വലിയൊരു ഉണർവ് ഉണ്ടാകും എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ.....
☑ മേല്പറഞ്ഞ പെൻഷൻ രീതി നടപ്പിലാക്കുമ്പോൾ,  സമ്പന്നർക്കിടയിൽ മാത്രം വീണ്ടും വീണ്ടും  സമ്പത്ത്  കുമിഞ്ഞുകൂടുന്നതും,  ദരിദ്രർ കൂടുതൽ ദരിദ്രർ ആകുന്നതും ഒഴിവാക്കപ്പെടും,  എന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ....
☑ യഥാർത്ഥ ജനാധിപത്യം എന്നത് ഒരു ജനതയുടെ നടുവൊടിക്കും വിധം നികുതി പിരിച്ചു ,3%വരുന്ന അധികാരവർഗ്ഗം ജീവിതം ആഘോഷിച്ചുകൊണ്ടു 97% വരുന്ന  സാധാരണകാരനുമേൽ എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ.......

വരൂ, താങ്കളുടെ ജില്ലയിലെ അസംബ്ലി മണ്ഡല ലിങ്കിലൂടെ ഈ നന്മക്കൊപ്പം ഞങ്ങളോടൊപ്പം അണിചേരുക

One INDIA One Pension

പയ്യനൂർ അസംബ്ലി മണ്ഡലം
https://chat.whatsapp.com/JGil1QJA5Gy8P61J3lB8eh

കല്യാശ്ശേരി അസംബ്ലി മണ്ഡലം
https://chat.whatsapp.com/G4WowM3cH0I5v5U5FhIxId

തളിപ്പറമ്പ് അസംബ്ലി മണ്ഡലം
https://chat.whatsapp.com/EaczpHTYvau5odDrAR5XdJ

ഇരിക്കൂർ അസംബ്ലി മണ്ഡലം
https://chat.whatsapp.com/JA456aVMDZLD7jmPlUTBHc

അഴിക്കോട് അസംബ്ലി മണ്ഡലം
https://chat.whatsapp.com/IA9tP0ASnvy8fNus8TcJoN

കണ്ണൂർ അസംബ്ലി മണ്ഡലം
https://chat.whatsapp.com/LvJkPPKzgAc5tFmhQ0sdfl

ധർമടം അസംബ്ലി മണ്ഡലം
https://chat.whatsapp.com/JqU21wuL5gmKA7BGXmHywe

തലശ്ശേരി അസംബ്ലി മണ്ഡലം
https://chat.whatsapp.com/IYBkMOkGa4K07QDHfZHmoQ

കൂത്തുപറമ്പ് അസംബ്ലി മണ്ഡലം
https://chat.whatsapp.com/LARYZScQieK986H6mWRnLh

മട്ടന്നൂർ അസംബ്ലി മണ്ഡലം
https://chat.whatsapp.com/Gwdhmb0td1jJKn5gqSveVI

പേരാവൂർ അസംബ്ലി മണ്ഡലം
https://chat.whatsapp.com/LlZT26NDwKdIdmHcq9L9bX
***********************************************************************




എന്റെ മറുപടി 06/10/2019



***********************************************************************
ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കിയിരിക്കുന്നതു ജനസംഖ്യയിൽ കേവലം ഒരു ശതമാനം വരുന്ന കോർപ്പറേറ്റുകളാണ് .ഏറ്റവും ഒ ടുവിലത്തെ കേന്ദ്ര ബജറ്റിൽ  കോർപറേറ്റുകൾക്ക് അനുവദിച്ച നികുതിയിളവ്‌ 22 ലക്ഷം കോടിയാണ് .സാധാരണക്കാർക്ക് അനുവദിച്ചിരിക്കുന്നത് ആറര ലക്ഷം കോടിയും . കോർപറേറ്റുകൾക്ക്  ഗുണകരമായ നയങ്ങളാണ് കേന്ദ്ര ഭരണകൂടം വിവിധ മേഖലകളിൽ  നടപ്പിലാക്കുന്നത് .അതു കൊണ്ട് അംബാനി കുടുംബത്തിൻറെ വരുമാനം മുഴുവൻ 132 കോടിക്കും വീതിക്കണമെന്ന് ഇതേ  വിധത്തിൽ വേണമെങ്കിൽ പറയാം

.ONE INDIA,ONE INCOME എന്നായാലോ  ? അതും ഉചിതമല്ല .കാരണം വരുമാനം പ്രവൃത്തിയിൽ അടങ്ങിയിരിക്കുന്ന ഗുണപരമായ അംശം ,പ്രവൃത്തിയുടെ മികവ് ,എടുത്ത സമയം ഇതിനൊക്കെ ആനുപാതികമായിരിക്കണം .അതുകൊണ്ടു തന്നെ ഒരേ വരുമാനം എന്നത് യുക്തിഭദ്രമല്ല .

ഏതു ജോലിക്കും ഒരേ അവസരം എ ന്നതാണ് സോഷ്യലിസം പറയുന്ന സമത്വം .പെൻഷനും ഇതേ ന്യായങ്ങൾ ബാധകം .പെൻഷൻ മാറ്റിവെക്കപെട്ട വരുമാനമാണ് .

കർഷകനും സർക്കാർ ജീവനക്കാരനും വ്യാപാരിയും ഒക്കെ നമ്മുടെ സമൂഹമാകുന്ന ഒരു കുടുംബ ത്തിന്റെ ഭാഗമാണ് .അവരെ തമ്മിലടിപ്പിക്കാനാണ് ഇത്തരം ബാലിശ വാദങ്ങൾ കൊണ്ടുവരുന്നത് .മിനിമം വേതനം ഉറപ്പാക്കൽ ,മിനിമം പെൻഷൻ ഉറപ്പാക്കൽ ഇതൊക്കെയാണ് സാമാന്യ ബുദ് ധിക്ക് നിരക്കുന്നത്

അഞ്ചേക്കർ കൃഷി ഭൂമി യുള്ള ധനികനായ കർഷകൻ ആ ഭൂമി കൃഷിക്കെന്ന പേരിൽ പണയം വെച്ച് എടുത്ത നാലര ലക്ഷം രൂപാ  കരുതിക്കൂട്ടി  തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി എഴുതിത്തള്ളിയ കാര്യം എനിക്ക് നേരിട്ടറിയാം .ഇതുപോലെ എത്രയോ പേർക്ക് ലോൺ ഒഴിവു കൊടുത്തതും അതിന്റെ പേരിൽ അവർ  ആൾക്കൂട്ട രാഷ്ട്രീയ കക്ഷിയിൽ സ്ഥിര അംഗങ്ങളായി തുടരുന്നതും നമുക്കറിയാം .ഇത് വല്ലതും സർക്കാർ ജീവനക്കാരന് കിട്ടുമോ ? ONE INDIA,ONE LOAN EXEMPTION TO ALL  ആയാലോ ?

കർഷകർക്ക്  പാർലമെണ്ട്   തെരഞ്ഞെടുപ്പിന് മുൻപ്  2000 രൂപാ വീതം പോക്കറ്റ് മണി കൊടുത്തല്ലോ .ജീവനക്കാർക്ക് കൊടുക്കാമായിരുന്നല്ലോ .ONE NATION ,ONE POCKET MONEY ആയിക്കൂടായിരുന്നോ ?

BPL ,APL വേർതിരിവ് വെച്ച് ജീവനക്കാരന് റേഷൻ പരിമിതപ്പെടുത്തിയല്ലോ .ONE INDIA ,ONE RATION ആയാലോ .?

പാചക വാതക കുറ്റികൾ പലർക്കും സൗജന്യമായി കൊടുത്തല്ലോ .ONE NATION , ONE POLICY ആണെങ്കിൽ സകലർക്കും വെറുതെ തരുമല്ലോ ?


ഓരോ പൗരന്റെയും എല്ലാ ആവശ്യങ്ങളും  ഭരണകൂടം ചെയ്തു കൊടുക്കുന്ന ഒരു വ്യവസ്ഥ വരികയാണെങ്കിൽ ജോലിക്കു കൊടുക്കുന്ന പ്രതിഫലത്തിന്റെ റേഞ്ച് കുറക്കാൻ കഴിഞ്ഞേക്കും .അപ്പോഴും ജോലിയുടെ പ്രത്യേകതകൾ അനുസരിച്ചുള്ള വ്യതാസം പ്രതിഫലത്തിലും കാണും .പറഞ്ഞല്ലോ ,പെൻഷൻ സമൂഹത്തെ ദീർഘകാലം സേവിച്ചതിനുള്ള പ്രതിഫലമാണ് .ചെയ്ത സേവനത്തിന്റെ മൂല്യവും കാലഘട്ടത്തിന്റെ ദൈർഘ്യവും അനുസരിച്ചുള്ള വ്യതാസങ്ങൾ കാണും .

3%വരുന്ന അധികാരവർഗ്ഗം ജീവിതം ആഘോഷിച്ചുകൊണ്ടു 97% വരുന്ന  സാധാരണകാരനുമേൽ എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ. " എന്ന് കണ്ടു . ഇന്ത്യയിലെ വരുമാനത്തിന്റെ 40 ശതമാനം കയ്യ ടക്കിയിരിക്കുന്ന  വിരലിലെണ്ണാവുന്ന  കോർപറേറ്റുകളെ -ചെറുകിട കച്ചവടക്കാരെയല്ല -ഇതിൽ ഏതു വിഭാഗത്തിലാണ് താങ്കൾ പെടുത്തിയിരിക്കുന്നത് ? 3 % മോ 97 % മോ ?  അവരുടെ പ്രതിമാസ വരുമാനവും അവർക്കു കിട്ടുന്ന നികുതിയിളവും  കൂടി നമ്മൾ 132 കോടിക്ക് വീതിക്കാനും ഇതിൻറെ കൂടെ വ്യവസ്ഥ ചെയ്യേണ്ടേ ?  ONE NATION,ONE INCOME എന്നൊന്ന് പറഞ്ഞു നോക്കിയേ .(പെൻഷൻ പിൽക്കാലത്തേക്ക് നീക്കി വെച്ച വരുമാനമാണ് )

അരാഷ്ട്രീയ വാദം പരത്താനും  വിവിധ ജനവിഭാഗങ്ങൾ തമ്മിൽ അകൽച്ച സൃഷ്ടിക്കാനും തെറ്റിദ്ധാരണ പരത്താനും ഉള്ള ശ്രമമാണ് ONE NATION ONE PENSION എന്ന വാദം വെച്ച് എഴുതിയ കുറിപ്പിലുള്ളത് .ഡി എ കൂടുന്നതിനനുസരിച്ചാണ് ശമ്പളം കൂടി വരുന്നത് .വിലപ്പെരുപ്പത്തിന്റെ നിരക്ക് നോക്കിയാണ് അതാതു കാലത്തു ഡി എ തീരുമാനിക്കുന്നതു .കേന്ത്രം ഭരിച്ചു കൊണ്ടിരുന്ന വിവിധ സർക്കാരുകളുടെ നയങ്ങളും മാർക്കറ്റിൽ പൊതു വിതരണ സമ്പ്രദായത്തിന് വേണ്ടത്ര ശക്തിപ്പെടാൻ കഴിയാഞ്ഞതുമാണ് വിലക്കയറ്റങ്ങൾക്കു കാരണമാകുന്നത് .കർഷകന്റെ ഉൽപ്പന്നത്തിന് വില കി ട്ടാതെ വരുന്നതും വിപണിയിലെ കോര്പറേറ്റ് വൻകിട കച്ചവടക്കാരുടെ ലോബികളുടെ സ്വാധീനം കൊണ്ടുമാണ് .തങ്ങൾ വാ ങ്ങേണ്ടി വരുന്നവയുടെ വിലക്കയറ്റവും തങ്ങൾക്കു വിൽക്കാനുള്ളവയുടെ വിലക്കുറവുമാണ് സാധാരണക്കാരുടെ ദുരിതത്തിന് കാരണം .തങ്ങൾക്കു സ്വീകരിക്കേണ്ടിവരുന്ന സർവീസിന്റെ   അമിത പ്രതിഫലവും (   ഡോക്റ്ററുടെ ഫീസ് ,മരുന്നിൻറെ വില ,വകീലിനുള്ള ഫീസ് ,യാത്രക്കൂലി ....) തങ്ങൾക്കു കൊടുക്കാനുള്ളവയുടെ വിലക്കുറവുമാണ് കർഷകരടക്കമുള്ള സാധാരണക്കാരുടെ ദുരിതത്തിന് കാരണം .ഇതിനു ആഗോള വൽ ക്കരണം , കുത്തക കമ്പനികളുടെ കടന്നു വരവ് , പൊതുമേഖലാ സ്ഥാപനങ്ങളുടെ തളർച്ച ,അടിസ്ഥാന സർവീസുകളിൽ ഭരണകൂടം നൽകിയിരുന്ന സബ്‌സിഡിയുടെ റദ്ദാക്കൽ , കോര്പറേറ്റ് അനുകൂല പോളിസികൾ എന്നിങ്ങനെ നിരവധി ഘടക ങ്ങളുണ്ട്  . വിരമിച്ചവർക്കു നൽകുന്ന പെൻഷനുമായി ഇതിനു പ്രകടമായ ബന്ധമൊന്നുമില്ല .മാത്രമല്ല 60 കഴിഞ്ഞവരെല്ലാം പെൻഷനാകുന്നുമില്ല .ജഡ്ജിമാർ ,ഡോക്ടർമാർ ,വകീല ലന്മാർ ഇവരൊക്കെ അറുപതു കഴിഞ്ഞാൽ റേറ്റ് കുറച്ചു വാങ്ങണമെന്നാണോ പറഞ്ഞു വരുന്നത് ?



കുറിപ്പ്  :-
പട്ടാളക്കാർക്കു തോക്കു നൽകുന്നത് കൊണ്ട് എല്ലാ പൗരന്മാർക്കും ഓരോ തോക്കു വേണം എന്നും ആവശ്യം വരുമോ ? -ckr 0510 2019

********************************************************************

കേരളം മരണക്കിടക്കയിലാണോ...?

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു.

ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്. കാരണം ചുരുക്കി പറയാം.

ഒന്നാമതായി എല്ലാവരും മനസിലാക്കണം ഇപ്പോൾ നമ്മൾ കടന്ന് പോകുന്ന മാന്ദ്യം cyclical അല്ല, മറിച്ചു് structural ആണ്.

കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ പാലം വരുമ്പോൾ കടത്തു തോണി നിന്ന് പോയി തോണിക്കാരന്റെ തൊഴിൽ എന്നെന്നേക്കുമായി പോകുന്നത് പോലെ.

ഒന്നാമത് കേരളം ഒരു high cost economy ആണ്. അത് കൊണ്ട് ആഗോള വൽക്കരണകാലത്ത് മൂലധനം ഇങ്ങോട്ട് വരില്ല. ഇവിടെയുള്ള മൂലധനം പുറത്തേക്കു പോവുകയും ചെയ്യും. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മൂലധനം ചൈനയിലേക്ക് പോയത് പോലെ.

ഞാൻ കണ്ട ഒരു വലിയ വിപത്തായ മൂന്ന് L എന്നതിൽ കേരളം കുടുങ്ങി. Liquor, Leverage and Land. ഇത് ലോകത്തിലെ ഏറ്റവും വലിയ clinical disruptor ആണ്. തലമുറകൾ കുത്ത് പാള എടുത്താലെ അവയുണ്ടാക്കുന്ന ഡാമേജ് മാറൂ.

ഒന്നൊന്നായി എടുത്ത് പറയാം.

Liquor എന്നത് ഒരു unproductive spending ആണ്. വാങ്ങി അടിക്കുന്നവർ രോഗിയാകും. മാഫിയ നന്നാകും. സർക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ മറ്റു വഴികളിൽ നഷ്ടമാകും.

Leverage എന്ന് വെച്ചാൽ കടം വാങ്ങൽ. കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനം ആണ് ലോക്ക് ചെയ്തു റീപേയ്‌ ചെയ്യുന്നത്. ഭാവിയേ ഇല്ലെങ്കിൽ വരുമാനം എവിടെ തിരിച്ചടക്കാൻ? കേരളത്തിൽ നാം സർക്കാർ അടക്കം കടം വാങ്ങി unsustainable ആയി luxurious ലൈഫ് തുടരുന്നു. നമുക്ക് afford ചെയ്യാൻ വയ്യാത്ത സ്‌പെൻഡിങ് habit, വിദ്യാഭ്യാസം, വീടുകൾ, കാറുകൾ ഒക്കെ കടം വാങ്ങി നടത്തിക്കൊണ്ടു പോകുന്നു. മെറിറ്റ് നോക്കാതെ കുറച്ച് എൻജിനീയർ, ഡോക്ടർ ഒക്കെ വിരിഞ്ഞിറങ്ങുന്ന അവസ്ഥ. എല്ലാ ഇക്കണോമിസ്റ്റുകളും ഭയക്കുന്ന high student indebtedness ഉണ്ടാകുന്നു.

വികലമായ വിദ്യാഭ്യാസ നയം മൂലം  ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ സ്വാശ്രയ കോളേജുകളിൽ എണ്ണം തികയ്ക്കാൻ എഡ്യൂക്കേഷൻ ലോൺ കൊടുത്തു വിദ്യാഭ്യാസ കച്ചവടക്കാരെ പോറ്റുന്നു. ഇങ്ങനെ ഓവർ സപ്പ്ളൈ മൂലം ആർക്കും നല്ല വേതനം പോലുമില്ലാത്ത സ്ഥിതി.

അടുത്ത L ആണ് ലാൻഡ്. ഭൂമി എന്നത് സ്റ്റോർ ഓഫ് വാല്യൂ ആണ്. എന്ന് വെച്ചാൽ സർപ്ലസ് നിക്ഷേപം നടത്തി സമ്പത് സൂക്ഷിച്ചു വെയ്ക്കുന്ന കുടുക്ക. ഒരു കുടുക്കയിൽ നമ്മൾ ഡെയിലി നിക്ഷേപിച്ചിട്ട് ആവശ്യം വരുമ്പോൾ കുടുക്ക പൊട്ടിച്ച് എണ്ണുമ്പോൾ നിക്ഷേപിച്ച തുക എങ്കിലും ഉണ്ടാകേണ്ടേ. കേരളത്തിൽ കൃഷി ഭൂമിയെടുത്തു ഊഹ കച്ചവടം നടത്തി ഗൾഫിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിൽ നിന്നും ഭൂമിയാകുന്ന കുടുക്കയിൽ നിക്ഷേപിച്ചു. ഇപ്പോൾ കുടുക്ക പൊട്ടിച്ചാൽ ഇട്ടതിന്റെ പകുതി മാത്രം എന്ന അവസ്ഥ നേരിടുന്നു. എന്ന് വെച്ചാൽ സമ്പാദ്യം പാതിയായി.

കേരളത്തിൽ 70 കളിൽ റബർ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ, 80 കളിൽ ഗൾഫ്, 90 കളിൽ   നേഴ്‌സിങ്, 2000 ആണ്ടിൽ IT, അമേരിക്ക, യൂറോപ്പ് കുടിയേറിയവർ സമ്പത് ഘടനയിൽ കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു. 2010 ന് ശേഷം നിശ്ചലമായ, നിർജീവമായ അവസ്ഥ ഉണ്ട്.

ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല. AI മൂലം കേരളത്തിലെ പ്രധാന കയറ്റുമതിയായ human resource ഇനി അധികം ആർക്കും ആവശ്യമില്ല. പുതിയ എന്തെങ്കിലും മേഖല ഉരുത്തിരിഞ്ഞു വരുന്നത് വരെയും കേരളം മരവിച്ചു നില്കും.



ഭീതി പരത്തുന്നു എന്ന് ആക്ഷേപിക്കാതെ ഇതൊക്കെ ശാന്തമായി ആലോചിക്കുക.

കേരള സംസ്ഥാനം രൂപീക്രിതമായത്തിനു മുന്‍പ് ഇവിടെ 200 കയര്‍ ഫാക്ടറികള്‍,
190 കശുവണ്ടി ഫാക്ടറികള്‍,
100 ചായ ഫാക്ടറികള്‍,
100 ഇഷ്ടിക ഫാക്ടറികള്‍,
90 തുണി മില്ലുകള്‍,
50 റബ്ബര്‍ ഫാക്ടറികള്‍,
40 പുസ്തക അച്ചടി ഫാക്ടറികള്‍,
222 മറ്റു ഫാക്ടറികള്‍. (Travancore Cochin News Vol III, No 3. Feb 1953)
ഇത് 1956 കേരളം രൂപീക്രിതമാകുന്നതിനു മുമ്പ്.
ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ? ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്തു 3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി അവരുടെ കഞ്ഞികുടി മുട്ടിച്ചു.....
 തല്ലിയും, കൊന്നു കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപിച്ചു ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി.... ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടതിലെങ്ങിലും ഈ “അവകാശങ്ങള്‍ “ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി... അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു.
മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും ഇതുവരെ ഭരിക്കാത്ത രാഷ്ട്രിയ പാർട്ടി യുൾപ്പടെയുള്ള തൊഴിലാളി സംഘടനകൾക്കും ഇക്കാര്യത്തിൽ തുല്യ പങ്കുണ്ട്.
 സാമ്പത്തികവും സാമുദായികവുമായ ദുർബലതകൾ മുതലെടുത്ത് എല്ലാ പാർട്ടികളും  അവരുടെ ശക്തി കൂട്ടികൊണ്ടുവന്നു.
അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വതന്ത്രയത്തിനു മുന്നേ തന്നെ, നാട്ടുരാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും സിലോണിലും (Srilanka) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറി പോയി തുടങ്ങി. പക്ഷെ അപ്പോഴും ഈ സാക്ഷരരായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുക്കൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്. അല്ലെങ്ങില്‍ ഇവിടത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു.
അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി... അല്ലെങ്ങില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി...
രാഷ്ട്രീയ പാര്‍ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ടു ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങി കൊടുത്തു തുടങ്ങി. അപ്പോള്‍ കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബധിതരായി.

വ്യവസായം നിലച്ചപ്പോഴും കേരളത്തിന്‌ വരുമാനം മുട്ടിയില്ല....കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു.
ഇന്ന് പുറത്തു പോയ മലയാളികള്‍, അവിടത്തെ പതിറ്റാണ്ടുകള്‍ ആയി പണിയെടുത്തു സ്വരുകൂട്ടിയ വരുമാനത്തിന്റെ ഒരു പങ്കു ഇവിടെ കൊണ്ടുവന്നു ഇവിടെ തന്നെ, തന്റെ സ്വദേശത്തു തന്നെ, തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍, ദാ വീണ്ടും ഒരു മുതലാളി ജന്മമെടുത്തിരിക്കുന്നു....തകര്‍ക്കണം അവനെ...... എന്ന സ്ഥിരം അജെണ്ടയുമായി നമ്മുടെ പാര്‍ട്ടികൾ എത്തി...
ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ് –
1500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യമെമ്പാടും ആവശ്യക്കാർ ഏറെയാണ്. “യൂണിറ്റ് മാറ്റുന്നത് 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,” മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ പതിനായിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു ഇന്നും പല സമരങ്ങൾ മുന്നേറുന്നു' ...!

വ്യവസായികളുടെയും ബിസിനസുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല. ഭരണ പ്രതിപക്ഷ സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ. റോഡ് നിർമ്മാണത്തിൽ പ്രത്യേകതയുള്ള മലേഷ്യൻ കമ്പനിയായ പാറ്റി-ബെലിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട്-പൊന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ കേരള സർക്കാർ വിസമ്മതിക്കുകയും അവർക്ക് പണം നൽകാനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി. കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു. 2006 നവംബർ 11 ന് അദ്ദേഹം കുലാലംപൂരില്‍ കേരള ഗോവെര്മെന്റിനെതിരെ ആത്‍മഹത്യ കുറിപ്പെഴുതി തുങ്ങി മരിച്ചു ...!

2ലക്ഷം കോടി കട ബാധ്യതയുള്ള, 60000 രൂപയിലധികം പ്രതി ശീര്ഷ കടമുള്ള 100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം...? രാവിലെ കണ്ണ് തുറക്കുമ്പോൾ തുടങ്ങും കേരള കൺസ്യൂമർ പ്രബുദ്ധതയുടെ അടയാളങ്ങള്‍..!  രാവിലെ എണീറ്റ് ടോയ്‌ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ  ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ  നോർത്ത് ഇന്ത്യക്കാരന്റെ hindware ക്ലോസ്സെറ്റ്.  കാര്യം കഴിഞ്ഞു പല്ലു തേക്കാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ  കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴന്റെ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം.(പക്ഷേ തമിൾ നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)
 ചായകുടിച്ചു തമിഴന്റെ ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ തമിഴന്റെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ  ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട്  എഴുതി വെച്ചിരിക്കുന്നു കേരളം ഒന്നാം സ്ഥാനെത്തെന്ന്  സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം... ആകെ ഉള്ള അഭിമാനം   നാല് എയർപോർട്ട്...
 എന്തിനാ അടിമകളെ കയറ്റി അയക്കാൻ......!!!!
ഈ പോസ്റ്റു ഒരു തമാശയല്ല  ഓരോരുത്തരും ചിന്തിക്കുക, കേരളം രാഷ്ട്രീയം പറഞ്ഞു നശിക്കുകയാണ്.. ടോയിലറ്റ് പേപ്പറിന്റെ വിലപോലും ഇല്ലാതാക്കുകയാണ് മലയാളിക്കു..
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 60000 രൂപ കടക്കക്കാരനാണ്...
പോതു കടം 2000000000000 കവിഞ്ഞു( നമ്പർ കണ്ടു കണ്ണ് തള്ളേണ്ട 2 ലക്ഷം കോടി എന്ന് ഇങ്ങനെ ആണ് എഴുതുന്നത്)
രാഷ്ട്രിയ സാമുദായികമായ വേർതിരിവുകളില്ലാതെ  കൂട്ടായ പരിശ്രമമാണ് ഇന്ന് നമുക്കാവശ്യം. ക്യഷി മുതൽ കുടിൽ വ്യവസായ വരെ സ്വയംപര്യാപ്ത്തതെയിലേക്കുള്ളഎല്ലാ ഉദ്യമങ്ങളിലും സഹകരണ മനോഭാവത്തിൽ മുന്നേറിയില്ലെങ്കിൽ വരാൻ പോകുന്ന നാളുകൾ ഇതിലും ദയനീയമായിരിക്കും. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള നമ്മുക്ക് രാഷ്ട്രിയത്തിനതീതമായി പ്രശ്നങ്ങളെ വിശകലനം ചെയ്യുനുള്ള ആർജവമുണ്ടാകട്ടെ

( സർ , ഇതെൻറെ അഭിപ്രായമല്ല .whatsappൽ  പ്രചരിപ്പിക്കപ്പെടുന്ന ഒരു പോസ്റ്റ് .  സാറിന്റെ കമന്റുകൾ പ്രതീക്ഷിക്കുന്നു .)
********************************************************************************





ഫാഷിസം ഏകാകികളെ ഉണ്ടാക്കിക്കൊണ്ടിരിക്കും. സർഗ്ഗാത്മകത അതിനെതിരായ നടപടിയാണ്.-ഇ പി രാജഗോപാലൻ 
നവോത്ഥാനം എന്ന് (സൗകര്യത്തിന് വേണ്ടി ) പറയുന്ന കേരളകാലത്തിന്റെ
ഒരു വിശേഷം ആളുകൾ കൂടുതലായി സർഗ്ഗാത്മകരായിരുന്നു എന്നതാണ്. രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ സാധ്യത ഏറെ വിദൂരമല്ല എന്ന വിചാരമാവാം അതിന്റെ ഒരു കാരണം. സർഗ്ഗാത്മകത സ്വാതന്ത്ര്യത്തിന്റെ ഇടമാണല്ലോ.
ഒരിടത്ത് മീറ് എന്ന് പേരുള്ള
കടിയനുറുമ്പുകൾ നിറയെയുള്ള
ഒരു നീളൻ മരം ഉണ്ടായിരുന്നു. കടിച്ചാൽ
കടി വിടാത്തതരം ഉറുമ്പാണ്.
കമ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യകാലം . പാർട്ടിയ്ക്ക് ഓഫീസൊന്നുമില്ല. രേഖകൾ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചാൽ ആ വീട്ടിലെ ചട്ടിയും കലവും പോലീസുകാർ ചവിട്ടിപ്പൊട്ടിക്കും; സ്ത്രീകളെയടക്കം മർദ്ദിക്കും. അതാണ് നില.പാർട്ടിരേഖകൾ എവിടെ സൂക്ഷിക്കും? സർഗ്ഗമനസ്സ് ഉണർന്നു -- ഉത്തരം കിട്ടി. മീറിന്റെ മരത്തിൽ മുളങ്കുഴലിലാക്കി കെട്ടിവെക്കാം. പോലീസ് കാണില്ല; കയറില്ല. എതെങ്കിലും തീവ്രപ്പോലീസ് കണ്ടിട്ട് കയറാൻ നോക്കിയാൽത്തന്നെ അയാളെ മീറുറുമ്പുകൾ ഏറ്റെടുത്തു കൊള്ളും. അരപ്പാന്റ്സിന്റെ കാലവുമാണ്. തീരുമാനം നടപ്പിലായി. സാഹസികമായ സർഗ്ഗാത്മകത. ഇതൊരു നാട്ടുചരിത്രം.
ആളുകളുടെ പെരുമാറ്റം, ഭാഷ - അവിടെയും സർഗ്ഗഭാവം തെളിഞ്ഞുകണ്ടു. പുതിയ സാമൂഹ്യാന്തരീക്ഷം അവയിലൊക്കെ വ്യത്യസ്തവും വിവിധവുമായ പ്രകാശനം നേടി. നാരായണഗുരുവിന്റെ ഭാഷയിലെ അസാധാരണമായ പ്രകാശനങ്ങൾ വ്യക്തിഗതമായ ഒന്നായി കണ്ടുകൂടാ. ആ കാലം സർഗ്ഗദീപ്തിയുടെതായിരുന്നു. കുട്ടിച്ചാത്തന് കത്തെഴുതാനുള്ള ഭാഷ അങ്ങനെയൊരു കാലത്തിനേ സങ്കല്പിക്കാനാവൂ.
നല്ല തമാശ പറയുന്നവരും അവർക്ക് പ്രസന്നമായൊരു സദസ്സും
ഭൂമിമലയാളത്തിലെങ്ങും ഉണ്ടായിരുന്നു.
അടിമനിഴൽ വീണ ആചാരഭാഷയിൽ നിന്ന് മാറി നടക്കാനുള്ള ഒരുമ്പെടലാണ് തമാശ പറയലും കേൾക്കലും. അതൊരു ബദൽ സദസ്സാണ്. സാഹിത്യത്തിലും പാട്ടിലും നാടകത്തിലുമൊക്കെ ചലനങ്ങളുണ്ടാക്കി ഈ സർഗ്ഗാന്തരീക്ഷം. കല എല്ലാവരുടെയും കാര്യമാണ് എന്ന് എല്ലാവരും എതെങ്കിലും നിലയിൽ അറിഞ്ഞു. നാട്ടിലൊക്കെ പാട്ടുകാർ, നാടാകെ നാടകം., വായനയുടെ ശാലകൾ.'' വായനക്കാർ എഴുത്തുകാരാവട്ടെ " എന്ന സ്വപ്നം തൃശൂരിൽ ഒരാൾ കർഷകയോഗത്തിൽ വെളിവാക്കി. മിണ്ടുന്ന, കേൾക്കുന്ന പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും എണ്ണം കൂടി. മലയാളം വലുതായി.
ഒന്നും യാദൃച്ഛികവുമല്ലായിരുന്നു.
ക്ഷാമകാലത്ത് നെല്ല് നാട്ടുകാർക്ക് വിലയ്ക്ക് കൊടുക്കാതെ പത്തായത്തിൽ പൂട്ടി വെച്ച നിഷ്ഠൂരനായ
ജന്മിയെ വീടിന് പുറത്തേക്കെത്തിച്ച് കവുങ്ങിന് കെട്ടിയിടാൻ ഉപയോഗിച്ചത് അയാളുടെ അഴിച്ചിട്ട മേൽക്കുടുമയിലെ നീളൻ മുടി. നെല്ലെടുക്കും വരെ സ്വന്തം തലമുടിയുടെ തടവിലായിരുന്നു ജന്മി. ആ സമയത്ത് തോന്നി ചെയ്ത കാര്യം. സർഗ്ഗവീര്യത്തിന്റെ മറ്റൊരു പ്രകാശനം.
പഴയ നേതാക്കളുടെ ആത്മകഥകളിൽ കാണാം സർഗ്ഗാത്മകമായ പലതരം ഇടപെടലുകളുടെ തെളിവുകൾ .
ഇന്ന് വേറെയൊരു നില.
സർഗ്ഗാത്മകത ചിലേടങ്ങളിൽ മാത്രം തെളിയുന്നു.സർഗ്ഗത്തിന് പകരം ഉപഭോഗം വന്നിരിക്കുന്നു. സ്വയം തമാശ പറയുന്നതിന് പകരം യന്ത്രത്തിൽ നിന്നു വരുന്ന തമാശയുടെ ആനന്ദം തെരഞ്ഞെടുക്കുന്നവർ ഏറിവരുന്നു.
(സ്വകാര്യശരീര)സുഖം എന്നത് ഒരു പ്രത്യയശാസ്ത്രമായി നാടുവാഴുന്നു.
" മധ്യവർഗ്ഗം " എന്നത് ഒരു സാമ്പത്തിക സൂചകമെന്നതിനപ്പുറം ഒരു മനോഭാവത്തിന്റെ പേരായിത്തീരുന്നു.
മുൻപിൻ നോക്കാതെയുള്ള വ്യക്തിവിജയത്വര കാലാവസ്ഥ പോലെ പരന്നിരിക്കുന്നു. കല വീട്ടകങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു. സംസാരഭാഷ ഏറെയും ഉപചാരം നോക്കിയാവുന്നു.
വിശകലനം അനാവശ്യം എന്ന് തീരുമാനമാവുന്നു. വ്യാജപാരസ്പര്യം സൗഹൃദങ്ങൾ അസാധ്യമാക്കുന്നു. അധികാരികൾക്ക് അനുസരണ കൊണ്ട് അനുമതി അനുവദിക്കുന്നവർ എറുന്നു.
വ്യക്തിയാവാൻ പോലും പേടിയുള്ളവർ കൂടിക്കൂടി വരുന്നുണ്ട്. വ്യക്തിത്വമുണ്ടായാൽ വിജയിക്കാനാവില്ല എന്ന തോന്നൽ വ്യാപകമാണ്. വിപണി തീരുമാനിക്കുന്ന ക്രമങ്ങൾക്കൊത്ത് ജീവിക്കലാണ് ജീവിതം എന്നായിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ യാഥാർത്ഥ്യവും സൗന്ദര്യവുമാണ് വൈവിധ്യം. അത് കാണെക്കാണെ കുറയുന്നു. ശരീരഭാഷയിൽ പോലും
മാനകഭാഷാക്രമം പാലിക്കപ്പെടുന്നു.
യൂനിഫോമിട്ടവരെപ്പോലെയാവുകയാണ് ആളുകൾ.
ചൂഷകർക്കാനന്ദം.
ആളുകൾ മൊത്തം ഇങ്ങനെയായാൽ തങ്ങളുടെ പണി എളുപ്പം.
സർഗ്ഗാത്മകത കലയും സാഹിത്യവുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. ആളുകൾ തമ്മിലുള്ള (ലൈംഗികതയടക്കമുള്ള ) വിനിമയങ്ങളിൽ അത് തെളിയണം. സൗഹൃദം വിമോചനപരമായ ഒന്നാണ് എന്ന് തിരിച്ചറിയൽ ഉണ്ടാവണം. ഞാൻ എന്റെ ശരീരത്തിൽ മാത്രമല്ല ജീവിക്കുന്നത് എന്ന് ബോധ്യപ്പെടൽ പ്രധാനമാണ്.ജീവിതത്തെപ്പറ്റി പരാതിയുള്ളവർക്കേ സർഗ്ഗാത്മകതയുണ്ടാവു. പരാതി കൊണ്ടാണ് ഭാഷ പുതുക്കപ്പെടുക. സാമൂഹികഭാവമുള്ള അതൃപ്തി (social discontent ) യാണ് സംഘം ചേരലിന്റെയും സമരത്തിന്റെയും മൂലധനം. സാധാരണക്കാർക്ക് വേറെ മൂലധനമൊന്നുമില്ല.
സംഘവും സമരവും സർഗ്ഗവും ഉറ്റവരാണ്. നല്ല
കല ഒരാളെ സ്വന്തം ശരീരത്തിൽ നിന്ന് (നാംസ്കാരികമായി) മോചിപ്പിക്കുന്നു.
പലരോടും പലതിനോടും പലകാലങ്ങളോടും
സംവദിക്കാൻ അയാളെ പ്രാപ്തനാക്കുന്നു.
ഫാഷിസം ഏകാകികളെ ഉണ്ടാക്കിക്കൊണ്ടിരിക്കും. സർഗ്ഗാത്മകത അതിനെതിരായ നടപടിയാണ്.
(ഇന്നലെ വൈകുന്നേരം കണ്ണൂരിലെ കണ്ണപുരത്ത് പറഞ്ഞത്)


***********************************************************************************************

ഗ്ലർ ജോൺസിന്റെ കഥ അറിയാമോ?

വളരെ പഴയൊരു അമേരിക്കൻ തമാശയാണ്.
ലോകത്ത് ദിവസേന ഏറ്റവുമധികം ലീഗൽ ക്രോസിംഗ് നടക്കുന്ന നിയന്ത്രിത രാജ്യാന്തര കരയതിർത്തിയായ യു.എസ്-മെക്സിക്കോ ബോർഡറിലെ പതിവുകാരനായിരുന്നു ജോൺസ്‌.......

അയാളൊരു കള്ളക്കടത്തുകാരനാണ് എന്ന് ബോർഡർ പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുള്ളതിനാൽ മറ്റു യാത്രികരേക്കാൾ ഇരട്ടി പരിശോധനയാണ് ജോൺസിന് എപ്പോഴും....

ഒരു ബൈക്കിൽ നിറച്ച രണ്ടു വലിയ ചാക്കുകൾ ഒന്നിന് മേലെ ഒന്നായി അടുക്കി കെട്ടിവെച്ചാണ് ജോൺസ്‌ എന്നും വരിക....!!

"ചാക്കിലെന്താണ് ?"
എന്ന് പോലീസ് എന്നും അന്വേഷിക്കും.....

"വെറും മണലാണ്" എന്ന് ജോൺസ്‌ എന്നും മറുപടിയും പറയും..

വിശ്വാസം വരാതെ അവർ രണ്ടു ചാക്കുകളും തുറന്നു പരിശോധിക്കും...!

സത്യത്തിൽ അവയിൽ വെറും മണൽ തന്നെയാണ് ഉള്ളത് എന്ന് ബോധ്യപ്പെട്ട് ഒടുക്കം അയാളെ കടത്തി വിടുകയും ചെയ്യും..

ഇതായിരുന്നു സ്ഥിരം പതിവ്.

ജോൺസ്‌ ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല.

അയാളുടെ ചാക്കുകളിലെ രഹസ്യം പോലീസുകാരുടെ ഉറക്കം കെടുത്തുന്ന കൗതുകമായി തുടർന്നു....

അവരെ ആ രഹസ്യത്തെ കുറിച്ചോർത്ത് ഉണർന്നിരിക്കാൻ നിർബന്ധിതരാക്കി കൊണ്ട് ജോൺസ്‌ പിന്നീടെപ്പോഴോ ആ വഴി വരാതെയുമായി....

കുറെ നാളുകൾക്കു ശേഷം ജോലിയിൽ നിന്നും വിരമിച്ച ഒരു ബോർഡർ പോലീസുകാരൻ ജോൺസിനെ കണ്ടുമുട്ടി.

ജോൺസിനടുത്തേക്ക് ഓടിച്ചെന്നയാൾ പറഞ്ഞു..

"നിങ്ങൾ യു.എസ്-മെക്സിക്കോ ബോർഡർ രണ്ടു ചാക്കുകളുമായി മുറിച്ചു കടന്നിരുന്ന കാലത്ത് ആ അതിരിലെ പാറാവുകാരനായി ഞാനുമുണ്ടായിരുന്നു....,

നിങ്ങളാ ചാക്കുകളിൽ നിയമവിരുദ്ധമായി എന്തോ കടത്തുകയായിരുന്നു എന്നെനിക്ക് ഉറപ്പാണ്..
പക്ഷെ അത് എന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.. 

ആ ചാക്കുകളിലെ ഓരോ മണൽത്തരിയും ഞാൻ പരിശോധിച്ചതാണല്ലോ..?

ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷവും പല രാത്രികളിലും നിങ്ങളുടെ രഹസ്യത്തെ കുറിച്ചോർത്ത് എന്റെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട്......

ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ.. നിങ്ങളാ ചാക്കുകളിൽ എന്തായിരുന്നു അതിർത്തി കടത്തിയിരുന്നത്??"

പഴയ പോലീസുകാരന്റെ  അവസ്ഥ കണ്ട് ജോൺസിന് ദയയും ചിരിയും ഒരുമിച്ചു വന്നത്രേ.....!!!!

അമർത്തി ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു.

"ആ ചാക്കുകളിൽ മണൽ തന്നെയായിരുന്നു....

ഞാൻ കടത്തിയിരുന്നത് ബൈക്കുകൾ ആണ്."

മണൽ ചാക്ക് ഒരു ഡിസ്ട്രാക്ഷൻ ടെക്‌നിക്ക് മാത്രമായിരുന്നു.

സ്മഗ്ലർ ജോൺസ്‌ കടത്തിയിരുന്നത് ബൈക്കുകളാണ്.

പക്ഷേ ശ്രദ്ധ തിരിക്കാനായി അതിന് മുകളിൽ കെട്ടിവെച്ചിരുന്ന ചാക്കുകളെ പറ്റി മാത്രം വല്ലാതെ വേവലാതിപ്പെട്ടത് കൊണ്ട് പരിശോധകർക്ക് അയാൾ ഓരോ ദിവസവും വ്യത്യസ്ത ബൈക്കുകളിൽ ആണ് വന്നിരുന്നത് എന്ന കാര്യം തിരിച്ചറിയാൻ പോലും സാധിച്ചില്ല..

ജോൺസ്‌ ഒരിക്കലും പിടിക്കപ്പെട്ടതുമില്ല.

അയാൾ ഉപയോഗപ്പെടുത്തിയ പോലീസുകാരുടെ മാനസികാവസ്ഥക്ക് ഭാഷയിൽ ഇപ്പോൾ "ഷൈനി ഒബ്ജക്ട് സിൻഡ്രോം" (SOS - Shiny Object Syndrome) എന്നാണ് പറയാറുള്ളത്.

സദസ്സിന്റെ ശ്രദ്ധ തിരിക്കാനായി മാന്ത്രികൻ ഉയർത്തി കാണിക്കാറുള്ള 'തിളക്കമുള്ള വസ്തു'വിൽ നിന്നാണ് ഈ മാനസികാവസ്ഥയുടെ പേര് തന്നെ വന്നത് എന്നത് പ്രത്യേകം പറയേണ്ടല്ലോ..
*

ഇന്ത്യൻ നവ രാഷ്ട്രീയത്തിൽ ഇതിലെ രണ്ട് ചാക്കിനു പകരം മൂന്ന് ചാക്കുകൾ - ഒന്ന് ഭീകരതയെ തകർക്കൽ, രണ്ട് കള്ളപ്പണക്കാരെ ട്രാപ്പിലാക്കൽ, മൂന്ന് കള്ള നോട്ട് നിർമാർജനം.

ബൈക്കിന്റെ സ്ഥാനത്ത് രണ്ട് കാര്യങ്ങൾ:
1- തിരിച്ചടക്കാത്ത കുത്തകകളുടെ ലോണുകൾക്ക് പകരം എന്റെയും നിങ്ങളുടെയും കാശ് ഊറ്റിയെടുക്കൽ

2- നാട്ടുകാർ തമ്മിൽ തമ്മിലുള്ള എല്ലാ കച്ചവട, പണമിടപാടുകളിലും ഒരു ഉപകാരവുമില്ലാതെ നമ്മിൽ നിന്ന് കുത്തകകൾക്ക് കമ്മീഷൻ വസൂലാക്കാനുള്ള ഡിജിറ്റൽ മണി അടിച്ചേൽപിക്കൽ.
ഈ പകൽ കൊള്ളയുടെ വ്യാപതി അറിയാൻ ഒരു ചെറിയ കണക്ക് ' സാധാരണ ഗതിയിൽ ഒരു നൂറു രൂപ നോട്ട് എത്ര പേർ കൈ മാറ്റം ചെയ്താലും അതിന്റെ മൂല്യം നൂറ് തന്നെ ആയിരിക്കും' എന്നാൽ ഡിജിറ്റൽ എക്ണോമിയിൽ 100 രൂപ 67 പേർ കൈമാറ്റം ചെയ്താൻ പൂജ്യ മായി മാറും. എങ്ങനെ എന്നെല്ലെ ' നുറു രൂപയുടെ ഒരു ഡെബിറ്റ് കാഡ് ട്രാൻസാകഷ്നും 1.5 % charge വിസാ കാഡ് അല്ലെങ്കിൽ അവർക്ക് വേണ്ടി ബാങ്ക് എടുക്കും ഇങ്ങനെ 67 പേർ ട്രാൻസാക് ചെയ്യുമ്പോൾ നൂറു രൂപ കാണാതെ ആവും. എന്ത് മനോഹരമായ കൊള്ള അല്ലെ 'രാജ്യസ്നേഹത്തിന്റെയും പട്ടാള കാരുടെയും പേരു പറഞ്ഞ് നമ്മളെ പറ്റിക്കുന്നത് നാം ഇനിയെങ്കിലും തിരിച്ചറിയണം,  അല്ലെങ്കില്‍ .....

ആ കള്ളക്കടത്തുകാരൻ വിഡ്ഢിയാക്കപ്പെടുന്ന ജനതയെ നോക്കി ഇപ്പോഴും ആകാശത്തിരുന്ന്  ചിരിക്കും.
***************************************************************************************************
സാവിത്രി ബായി ഫുലെ യെ അറിയാത്ത അധ്യാപകർ ഉണ്ടാവരുത്.


1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ്
ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു.

 അവർക്ക്
9 വയസ്സ് പ്രായമുള്ളപ്പോൾ 14 വയസായ മാലി (തോട്ടക്കാരൻ
) ജാതിയിൽപ്പെട്ട ജ്യോതിറാവു ഫുലെയുടെ ഭാര്യയായി. അദ്ദേഹമാണ്
അവരെ അക്ഷരം പഠിപ്പിച്ചത്. ജ്യോതിറാവു ഇന്ത്യയിൽ
ആദ്യമായി പെൺകുട്ടികൾക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ച
പ്പോൾ അന്ന് അവിടെ അക്ഷരാഭ്യാസമുള്ള ഏക വനിതയായ സാവിത്രിയെ
അധ്യാപികയാക്കി ചരിത്രം കുറിക്കുകയാണ് ചെയ്തത്.
അക്കാലത്ത് ബ്രാഹ്മണരല്ലാത്തവർക്ക് വിദ്യാഭ്യാസം നിഷി
ദ്ധമായിരുന്നു. സ്ത്രീകൾക്ക് എല്ലാ ജാതിയിലും വിദ്യാഭ്യാസം നി
ഷേധിക്കപ്പെട്ടു പോന്ന അക്കാലത്ത് താണജാതിയിൽപ്പെട്ട ഒരു
സ്ത്രീ അധ്യാപികയാവുക എന്നത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
പല തരത്തിലുള്ള പീഡനങ്ങളും ഭീഷണികളും
നേരിടേണ്ടിവന്ന സാവിത്രിബായ് 1897-ൽ പ്ലേഗ് ബാധിച്ചു മരിക്കും
വരെ സാമൂഹ്യപ്രവർത്തനങ്ങളിൽ വ്യാപൃതയായിത്തന്നെ ജീവി
ച്ചു. സാവിത്രി ബായ് ഫുലെയുടെ ആത്മകഥാരൂപത്തിൽ കഥാകാരി
മാനസിയെഴുതിയ ലേഖനമാണിത്.
.........................

മുഖത്ത് ഊക്കിൽ വന്നു വീണ ചാണക ഉരുള. മുഖത്തുനിന്ന്
സാരിയിലൂടെ കീഴോട്ടൊഴുകിയ ചാണകം വെറും കൈ കൊണ്ട്
വടിച്ചുകളഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടിൽ അതേ നടപ്പു തുടർ
ന്നു.

ആളിയുയരുന്ന ഈ തീനാളങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ
മനസ്സിൽ വരുന്ന ആദ്യചിത്രം അതാണ്. സ്‌കൂളിലേക്ക് ആദ്യമായി
ഒറ്റയ്ക്കു നടന്നുപോയ ദിവസം. പിന്നിൽ നാലുപേർ തൊട്ടുതൊട്ടി
ല്ലെന്ന മട്ടിൽ നടന്നിരുന്നു. അത് പവില്ലാത്തതാണ്.
വഴിവക്കിലെ വീടുകളുടെ ജനാലകളിൽ മൂർച്ചയേറിയ ശൂലങ്ങൾ
പോലെ നിന്ന കണ്ണുകൾ അപ്പോഴേക്കും പരിചിതമായിക്ക
ഴിഞ്ഞിരുന്നു; വഴിയിലേയ്ക്കും തങ്ങളുടെ മേലേയ്ക്കും വന്നുവീഴുന്ന
കല്ലുകളും. മേലിൽ കല്ലുകളും മൺകട്ടകളും വന്നുവീഴുമ്പോഴും
ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നിലേക്ക് നോക്കി നടക്കാനായി
രുന്നു സേഠ്ജി പറഞ്ഞത്. വഴി പരിചയമാകും വരെ സേഠ്ജി
സ്‌കൂളിലേക്ക് ഒപ്പം വന്നിരുന്നു. കണ്ടവർ വായ് പൊത്തിച്ചിരിച്ചു.
ഏറുകൊണ്ട് ചോര പൊടിയുമ്പോഴും സേഠ്ജിയുടെ മുഖഭാവം മാറി
ക്കണ്ടിട്ടില്ല. ജീവിതം മുഴുവൻ സേഠ്ജി എന്ന് താൻ വിളിച്ച തന്റെ
സേഠ്ജി! ലോകത്തിന്റെ ജ്യോതിബാ. ജ്യോതിറാവ് ഫുലെ.

”നിൽക്കാൻ” പിന്നിൽ നടന്നിരുന്നവർ പെട്ടെന്ന് ചുറ്റും വളഞ്ഞു.
പുസ്തകം കാണാൻ പോലും അധികാരമില്ലാത്ത ജാതി. അതും
പെണ്ണ്! എന്നിട്ടും അവൾക്ക് പെൺകുട്ടികളെ പഠിപ്പിക്കണമത്രെ!
അതിലൊരാൾ ഒന്നുകൂടി മുന്നിലേക്ക് കയറിനിന്നു.

”എന്റെ വീട്ടിലെ പെൺകുട്ടികളെ പിഴപ്പിക്കാൻ നോക്കിയാൽ
നീ പിന്നെ ഈ വഴി നടക്കില്ല”.

സേഠ്ജിയില്ല ഒപ്പം. വിറങ്ങലിച്ചുപോയി. പേടികൊണ്ട് വയറ്റിൽ
എന്തൊക്കെയോ തിളച്ചുമറിഞ്ഞു. പക്ഷെ തിരിഞ്ഞു നടക്കാൻ
ആജ്ഞാപിച്ച അവർക്കിടയിലൂടെ മുന്നോട്ടാണ് നടന്നത്.
ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ടാവണം നോക്കിനിന്നതല്ലാതെ
അവർ പിന്തുടർന്നില്ല. എന്തുകൊണ്ടെന്ന് ഇന്നും അറിഞ്ഞുകൂടാ.
സേഠ്ജിയും കൂട്ടുകാരും ഗ്രാമത്തിൽ പെൺകുട്ടികൾക്കായി
ഒരു വിദ്യാലയം തുറന്നത് ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. പെൺകുട്ടികൾ
പുറത്തുപോകുന്നത് പോട്ടെ, സ്വന്തം വീടിന്റെ ഉമ്മറപ്പടി
കൾ പോലും കടക്കാത്ത ഒരു കാലത്ത് സ്‌കൂളിൽ പെണ്ണ് ഒറ്റയ്ക്ക്
പോയി പഠിക്കയോ! ഗ്രാമം ഒന്നാകെ പൊട്ടിത്തെറിച്ചു. പ്രതീക്ഷി
ച്ചതല്ലേ എന്നായിരുന്നു സേഠ്ജി പ്രതികരിച്ചത്. പക്ഷെ സേഠ്ജി
യുടെ കൂട്ടുകാരുടെ പെൺകുട്ടികൾ ഒന്നൊന്നായി സ്‌കൂളിൽ ചേർ
ന്നു. ആദ്യമാദ്യം വഴി മാറി നടന്ന പലരുടെയും പെൺകുട്ടികൾ
സ്‌കൂളിലെത്താൻ തുടങ്ങി.

”സ്‌കൂൾ തുടങ്ങാൻ ഒരു പെൺടീച്ചർ വേണം” വീട്ടുമുറ്റത്ത്
കൂടിയ സുഹൃത്തുക്കളോട് സേഠ്ജി പ്രവർത്തനപദ്ധതി അവതരിപ്പിച്ചത്
അങ്ങനെയാണ്. ”അപ്പോൾ കൂടുതൽ പെൺകുട്ടികൾ
വന്നെന്നുവരും. പക്ഷെ ശമ്പളം പറ്റാത്ത ടീച്ചറാവണം. കൊടുക്കാൻ
നമ്മുടെ കയ്യിൽ കാശില്ല”.

അക്ഷരങ്ങൾ വായിക്കാനും എഴുതാനുമറിയാവുന്ന ഒരേയൊരു
സ്ര്തീയേ അന്ന് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ. അത് ഞാനായിരുന്നു.

”കൂടുതൽ പഠിക്കണം” മുറ്റത്ത് എല്ലാവരുടെയും മുന്നിൽ
നിർത്തി കൈയിലെ ചപ്പാത്തിക്കോൽ എടുത്തു മാറ്റിവച്ച് സേഠ്ജി
തന്റെ മുഖത്തേക്ക് നോക്കി. ”വേഗം വേഗം പഠിക്കണം. കളയാൻ
ഒട്ടും സമയമില്ല. പഠിപ്പിക്കൽ അത്ര എളുപ്പമല്ല”.
വയറൊന്നാകെ കാളി. ഒന്നും മറുത്തു പറഞ്ഞ് ശീലിച്ചിട്ടില്ല.
കല്യാണം കഴിഞ്ഞ് പത്താം ദിവസം സ്ലേറ്റും പെൻസിലുമായി
കയറിവന്ന്, അടുക്കളയിൽ നിന്ന് മുറിയിലേക്ക് വിളിച്ചുവരുത്തി
ആദ്യാക്ഷരങ്ങൾ കൈപിടിച്ചെഴുതിച്ചത് സേഠ്ജിയാണ്. മുറിയിൽ
തലങ്ങും വിലങ്ങും കിടന്ന പുസ്തകങ്ങളുടെ ലോകത്തിലേക്ക്
അത്ഭുതത്തോടെ നോക്കിനിന്ന ദിവസങ്ങളായിരുന്നു അത്. തന്റെ
കയ്യിൽ സ്ലേറ്റും പെൻസിലും കണ്ട് അതിലേക്കുതന്നെ നോക്കി
സേഠ്ജിയുടെ അമ്മയും അച്ഛനും അമ്പരന്നുനിന്നു. പിന്നെ ഒരവി
ഹിതഗർഭത്തെ എന്നപോലെ, പിറുപിറുപ്പുകൾക്കും കുറ്റപ്പെടുത്തലുകൾക്കുമിടയിൽ
അതിനെ അവർ രഹസ്യമാക്കി വച്ചു.

”തോട്ടപ്പണി ചെയ്യുന്നവന്റെ മകൻ സ്‌കൂളിലോ” എന്ന് ആക്രോശിച്ചുകൊണ്ട്
അച്ഛനെ തീവ്രമായി ഭർത്സിച്ച ബ്രാഹ്മണർക്കു
മുന്നിൽ അച്ഛൻ പേടിച്ചു വിറച്ചു നിന്നിരുന്നത് കണ്ടതാണ്.
”ഗ്രാമത്തിൽ നിന്ന് പച്ചവെള്ളം കിട്ടില്ല” എന്ന ഭീഷണിക്കു
മുന്നിൽ അച്ഛൻ പിടഞ്ഞു നിലവിളിച്ചു. മകനെ സ്‌കൂളിൽ നിന്ന്
പിൻവലിച്ചു.
അയൽവക്കത്തെ പണ്ഡിതനായ ഗഫർ ഭയ്ഗ് മുൻഷി തിളച്ച
ത്രെ.

”അവൻ മിടുക്കനാണ്” മുൻഷി കലിതുള്ളി. ”അതാണ് അവർക്ക്
പേടി”.

അകലെയുള്ള സ്‌കൂളിൽ സേഠ്ജിയെ ഏറെക്കുറെ രഹസ്യ
മായി പഠിക്കാനാക്കിയത് അദ്ദേഹമാണ്.

”സേഠ്ജിയോ!” സ്വന്തം ഭർത്താവായ ജ്യോതി റാവ് ഫുലെയെ
സേഠ്ജി എന്നു വിളിക്കുന്നതു കേട്ട് പലരും കളിയാക്കിയിരുന്നു.
മറ്റൊരു പേര് പക്ഷെ ഒരിക്കലും മനസ്സിൽ വന്നില്ല. ആരായിരുന്നു
തനിക്ക് ജ്യോതിബാ? ഗുരു? സുഹൃത്ത്? ഗുണകാംക്ഷി? ഭർത്താവ്?
അദ്ദേഹം തന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഒരു കൊടുങ്കാറ്റിന്റെ
വേഗത്തിലാണ്. പറഞ്ഞതൊന്നും പത്തോ പന്ത്രണ്ടോ വയസ്സുള്ള
തനിക്ക് മനസ്സിലായില്ല. പേടിയായിരുന്നു ആകെ. വിശ്വസിച്ച
പലതും മനസ്സിൽ തട്ടിമറിഞ്ഞുവീണു. പലപ്പോഴും നിലതെറ്റുന്നു
എന്നു തോന്നി. തരിമ്പും പാപഭീതിയില്ലാതെ ബ്രാഹ്മണർ ചെയ്തുപോന്ന
അപരാധങ്ങളെ പരസ്യമായി ഭർത്സിക്കുകയും യുക്തി
യുക്തം അവരുടെ രീതികളെ വിമർശിക്കുകയും ചെയ്യുന്ന ഒരാളെ
അതിനുമുൻപ് താൻ കണ്ടിരുന്നില്ല. വഴിയിൽ ബ്രാഹ്മണരോടൊപ്പം
നടന്നതിന് സേഠ്ജിയെ ഭീഷണിപ്പെടുത്തി ഭർത്സിച്ച
ബ്രാഹ്മണരെ വെല്ലുവിളിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ
അമ്മയും അച്ഛനും അലമുറയിട്ടത് പൊതിരെയുള്ള അടി പേടിച്ചി
ട്ടായിരുന്നു. അതായിരുന്നു പതിവ്. പലരും കൂടി വളഞ്ഞുനിർത്തി
യുള്ള തല്ല്. ചോദിക്കാൻ ആരും വരില്ല. ചത്തുമലച്ചാൽ പോലും
തിരിഞ്ഞുനോക്കില്ല.

”അവർ ബ്രാഹ്മണരാണ്. നമ്മൾ വെറും മാലികളും. ദൈവഹിതമാണത്
ജ്യോതീ” അച്ഛൻ വല്ലാതെ കരഞ്ഞു. ”ദൈവത്തി
നെതിരെ പോകാൻ എനിക്കാവില്ല. വെള്ളം കിട്ടാതെ പട്ടിണി
കിടന്ന് എനിക്ക് മരിക്കണ്ട”.

നടുറോട്ടിൽ ബ്രാഹ്മണരോടൊപ്പം നടന്ന ഔദ്ധത്യത്തിനു
പുറമെ ഭാര്യയെ വിദ്യാഭ്യാസം ചെയ്യിക്കുന്ന തോട്ടപ്പണിക്കാരന്റെ
ധാർഷ്ട്യം കൂടിയായപ്പോൾ അച്ഛൻ സഹിച്ചിരിക്കില്ല. വഴക്കിനും
ഗദ്ഗദത്തിനും കലഹത്തിനുമൊടുവിൽ സേഠ്ജി വീടുവിട്ടിറങ്ങി.
പുറത്തുനിന്ന് വിളിച്ചു. ”കൂടെ വരുന്നോ” എന്നു മാത്രമേ ചോദി
ച്ചുള്ളൂ. സേഠ്ജിയെ പിരിഞ്ഞുള്ള ജീവിതം ആലോചിക്കാൻ
പോലും സാദ്ധ്യമല്ലാതിരുന്നതിനാൽ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
ഉടുതുണിക്ക് ഒരു മറുതുണി മാത്രമായിരുന്നു കയ്യിൽ.
മുന്നിലെ വഴി എത്ര ദുർഘടമാണ്. എത്ര ദാരിദ്ര്യമാണ് അവി
ടത്തെ കൈമുതൽ എന്ന് തിരിച്ചറിയാൻ അധിക നാളുകളൊന്നും
വേണ്ടിവന്നില്ല. തോൽക്കില്ല എന്നു മാത്രം രണ്ടുപേരും പരസ്പരം
പറഞ്ഞുകൊണ്ടിരുന്നു. എങ്ങനെ എന്ന ചോദ്യം രണ്ടുപേരും കണ്ടി
ല്ലെന്നു നടിച്ചു. അതാണ് നിറവയറുള്ള ബാലവിധവയുമായി വീട്ടി
ലേക്ക് സേഠ്ജി കയറിവന്നപ്പോൾ വയറൊന്നാകെ കത്തിയത്.

”എന്തെങ്കിലും കഴിക്കാൻ കൊടുക്ക്” ആജ്ഞ.

”ചാകണമത്രെ. ജീവിക്കാനാണ് ധൈര്യം വേണ്ടത്” അകത്തേക്കു
കടന്ന് പെൺകുട്ടിയുടെ കൈ തന്റെ കയ്യിൽ വച്ച് സേഠ്ജി
മുരണ്ടു.

”പെറ്റാൽ കുട്ടിക്ക് ആരുടെ ജാതിപ്പേരിടും എന്നാണ് ഏറ്റവും
വലിയ ചോദ്യം!”

”അനാഥർക്ക് കൊടുക്കാൻ നമ്മുടെ പേരുണ്ട്. നോക്കാനും
നമ്മളുണ്ട്”.

കൊടുത്ത ഭക്ഷണം കഴിക്കാതെ ഇരുന്ന പെൺകുട്ടി ഉറക്കെ
കരയാൻ തുടങ്ങിയിരുന്നു. ഭർത്താവിന്റെ ഏട്ടനാണ് കുട്ടിയുടെ
അച്ഛൻ എന്നു പറഞ്ഞാൽ അവർ അവളെ കൊല്ലും. ”മാലിയുടെ
ഭക്ഷണം കഴിച്ചാലും ബ്രാഹ്മണന്റെ ജീവൻ കിടക്കും”. ദേഷ്യ
ത്തോടെ പെൺകുട്ടിയുടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ
സേഠ്ജി തിരിച്ചുവന്നത് അതിലേറെ കടുത്ത മുഖവുമായായിരുന്നു.
മിണ്ടാൻ പോലും ധൈര്യം വന്നില്ല. ”ഒന്നല്ല. ആയിരക്കണക്കി
നാണ് ഇത്തരം ക്രൂരത” സേഠ്ജി ആരോടെന്നില്ലാതെ പറഞ്ഞു.

”വിധവ വീട്ടുകാരുടെയും നാട്ടുകാരുടെയും പൊതുസ്വത്തല്ലെ.
ആരുണ്ട് ചോദിക്കാൻ?”

സേഠ്ജിയെ ഇത്രയധികം കോപാകുലനായി കണ്ട ദിവസമുണ്ടായിട്ടില്ല.
പിറ്റേന്നു മുതൽ തുരുതുരാ വീട്ടിൽ വന്നുംപോയുമിരുന്നവർക്ക്
കൊടുക്കാൻ വെള്ളം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അതൊന്നും കാര്യമാക്കാതെയുള്ള മൂടിപ്പിടിച്ച സംഭാഷണങ്ങൾ.
പിറുപിറുപ്പുകൾ. ഇരുട്ടിലെ മീറ്റിംഗുകൾ. അടുക്കളയുടെ മൂലയിൽ
കൂനിക്കൂടിയിരിക്കുമ്പോൾ ഭയം മാത്രം കൂട്ടിനു നിന്നു. ആരും
ഒന്നും മിണ്ടിയില്ല. വെറും ഒരു മാസത്തിനകം, ഗർഭിണികളായ
വിധവകൾക്കു താമസിക്കാനും പ്രസവിക്കാനുമുള്ള ചെറിയൊരാശ്രമം
തയ്യാറായപ്പോൾ ചുറ്റുമുള്ളവർ പക്ഷെ പകച്ചുനിന്നുപോയി.
ചവിട്ടിപ്പുറത്താക്കേണ്ട നെറികെട്ട പെണ്ണുങ്ങൾക്ക് അഭയമോ?
എതിർപ്പുകൾ ഇരമ്പി: ”ഈ പാപത്തിന് കൂട്ടുനിന്നാൽ
എവിടെയെത്തും നമ്മുടെ പെണ്ണുങ്ങൾ? വീടല്ല, വേശ്യാലയമാണ്
തുറക്കേണ്ടത്”.

പിഞ്ചുകുട്ടികളുടെ പരിചരണ സജ്ജീകരണങ്ങളുമായി സേഠ്ജിയും
കൂട്ടരും ഓടിനടക്കുമ്പോൾ തനിക്കുപോലും തോന്നിയ
സംശയം. അയൽക്കാർ ആരും മിണ്ടാതായി. മുഖത്തുപോലും
നോക്കാതായി. ”കുലടകൾക്ക് കൂട്ടുനിൽക്കുന്നവൾ. വീട്ടിലിരി
ക്കാത്ത അശ്രീകരം”. അപവാദങ്ങൾ കുമിഞ്ഞു. ആ പിഞ്ചുകുഞ്ഞുങ്ങൾ
എന്തു പിഴച്ചു എന്ന സേഠ്ജിയുടെ ചോദ്യത്തിനു
മുന്നിൽ പക്ഷെ താനടക്കം എല്ലാവരും നിശ്ശബ്ദരായി. പെറ്റുവീണ
കുഞ്ഞുങ്ങളെ അവിടെത്തന്നെയിട്ട് അമ്മമാർ നടന്നകന്നപ്പോൾ
മനസ്സ് വല്ലാതെ കലങ്ങിയിട്ടുണ്ട്. ഈ യാത്രയെങ്ങോട്ട് എന്ന
ചോദ്യം ബാക്കിയാവാൻ തുടങ്ങിയിരിക്കുന്നു. എപ്പോഴും. എത്ര
പേരെ ഊട്ടും? എത്ര പേരുടെ ചുമതലയേൽക്കും? എങ്ങനെ
കൊണ്ടുനടക്കും?

കുട്ടികളുടെ പഠിപ്പെങ്ങനെ എന്നു മാത്രമായിരുന്നു മുന്നിൽ
പെടുമ്പോഴൊക്കെ സേഠ്ജിയുടെ ചോദ്യം. സ്വയം പഠിക്കണം. പഠി
പ്പിക്കാൻ എന്നും തയ്യാറെടുക്കണം. ബ്രാഹ്മണ വിധവ ഇട്ടിട്ടുപോയ
യശ്‌വന്തിനെ നോക്കണം. വരുന്നവരെ സത്കരിക്കണം.
ക്വിൽറ്റുകൾ കൂടുതൽ തയ്ച്ച് പണമുണ്ടാക്കണം. ചെലവിന് പണം
കാണണം.

എന്തൊക്കെ ചെയ്താലും എത്ര ഓടിനടന്നാലും ക്ഷീണിച്ചാലും
പക്ഷെ ഒന്നും തെറ്റരുത്. ഒരു ചുവടു പിഴച്ചാൽ മതി കെട്ടിപ്പൊക്കി
വരുന്ന ഗോപുരം ഒറ്റയടിക്ക് തകർന്ന് തരിപ്പണമാകും. സേഠ്ജിക്ക്
അതൊരിക്കലും സഹിക്കാനായെന്നുവരില്ല.
അടുത്ത ഗ്രാമത്തിലെ മിഷണറി സ്‌കൂളിൽ പഠിപ്പിച്ചിരുന്ന മിസ്
ഫറാർ പക്ഷെ എന്തിനും ഏതിനും ഒപ്പം നിന്നു.

”എന്താണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നതെന്ന് വല്ല ധാരണയുമുണ്ടോ
സാവൂ?” ഫറാർ തന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു.

”ഇന്നിവിടെ പെൺകുട്ടികളെ പഠിപ്പിക്കുക എന്നുവച്ചാൽ ഇന്ത്യ
യുടെ ചരിത്രത്തിലേക്ക് നടന്നുകയറുക എന്നാണർത്ഥം”
ഇംഗ്ലീഷ് ചുവയുള്ള ഉച്ചാരണം. മുഴുവൻ മനസ്സിലായില്ല.
സേഠ്ജിയുടെ മുഖത്തേക്ക് നോക്കി. സേഠ്ജിയുടെ മുഖത്ത് മുഴുവൻ
ഗൗരവമാണ്.

ഏതോ വലിയ തെറ്റു ചെയ്തപോലെ പരിഭ്രമവും പേടിയും
പൊട്ടിയൊഴുകി. എന്തു തെറ്റാണീ ഗൗരവത്തിനു കാരണം?
ഒറ്റയ്ക്കാവുമ്പോൾ, ഇതൊന്നും തനിക്കാവില്ലെന്നു തോന്നുമ്പോൾ,
പരിഭ്രമവും പേടിയും കൊണ്ട് കരഞ്ഞുപോയ സന്ദർഭങ്ങൾ
ഏറെയാണ്. അങ്ങനെയാണ് തനിക്കു പകരം കൂടുതൽ പഠിപ്പുള്ള
ഒരു സ്ര്തീയെ ടീച്ചറാക്കിക്കൂടേ എന്ന് എല്ലാ ധൈര്യവും സംഭരിച്ച്
സേഠ്ജിയോട് ഒരിക്കൽ ചോദിച്ചത്.

”മതിയായോ സാവൂ,” ഈ ലോകത്തിലെ ദു:ഖം മുഴുവനും
സേഠ്ജിയുടെ ശബ്ദത്തിൽ ഉറഞ്ഞു എന്ന് തോന്നി. ”എന്റെ കൂടെ
നടന്ന് മതിയായോ?” ഉള്ളിൽ നിന്ന് പൊങ്ങിവന്ന വിങ്ങലും സങ്ക
ടവും ഉള്ളിലേക്ക് തള്ളിയമർത്താൻ സാരിയുടെ തുമ്പ് അന്ന് വായി
ലേക്ക് അമർത്തിത്തിരുകിയതാണ് മായാത്ത മറ്റൊരോർമ. ”ഈശ്വരാ”
എന്ന് ഉറക്കെ വിളിക്കാൻ ധൈര്യമില്ലായിരുന്നു. ”ഏതീശ്വ
രനാണ് നിന്നെ രക്ഷിക്കാൻ വരിക?” എന്ന് പലതവണ കേട്ടതാണ്.

”ബുദ്ധിമുട്ടാണ്. അറിയാം” സേഠ്ജി കണ്ണുകൾ നിലത്ത് തറപ്പിച്ചുനിർത്തി.

”അനാഥക്കുട്ടികൾ, വീട്ടുജോലി, പഠിക്കൽ, പഠി
പ്പിക്കൽ. അപമാനങ്ങളും ഭർത്സനങ്ങളും മാത്രമാണ് വഴിയിലുടനീളം.
അറിയാം. പക്ഷെ ഞാൻ ആരെയാണിതൊക്കെ ഏല്പിക്കേ
ണ്ടത്? ആരുമില്ല സാവൂ. ഞാനൊറ്റയ്ക്കാണ്. പിന്നാലെ നടക്കാനേ
ആൾക്കാരുള്ളൂ”.

വാക്കുകൾ മനസ്സിൽ മുള്ളാണികൾ പോലെ തറച്ചു. ഒപ്പം നടക്കേണ്ടതാണെന്ന്
അറിയാഞ്ഞല്ല. അറിയാതെ പിന്നിലാവുകയാണ്.
പഠിക്കൽ, പഠിപ്പിക്കൽ പോലെ ഒരു വ്രതമാക്കിയതുകൊണ്ടാണ്.
കൂടുതൽ കൂടുതൽ പെൺകുട്ടികൾ എഴുതാനും വായിക്കാനും
തുടങ്ങുന്നതു കണ്ട് ഫറാർ ഒരു ദിവസം കെട്ടിപ്പിടിച്ചു. എല്ലാ കുട്ടി
കളുടെയും മുൻപിൽ വച്ച്.

”ഇന്ത്യയിലെ ആദ്യത്തെ ബാലികാവിദ്യാലയം. ഇന്ത്യയിലെ
ആദ്യത്തെ അദ്ധ്യാപിക! ഒരിക്കലും ഒരിക്കലും പിന്തിരിയരുത്.
കല്ലേറുകളും അപവാദങ്ങളും ഒപ്പം വരും. വരട്ടെ. ചരിത്രത്തി
ലേക്ക് കടക്കാൻ ഊടുവഴികളില്ല സാവിത്രീ. കുറുക്കുവഴികളുമി
ല്ല”.

മിസ്. ഫറാറിന്റെ മുഖം മുഴുവൻ ഗൗരവമായിരുന്നു.
”സാവൂനറിയില്ല, ഞാൻ ചരിത്രത്തിന് ദൃക്‌സാക്ഷിയാവുകയാണ്”.
സ്വന്തം നാട്ടിൽ നിന്ന് എത്രയോ അകലെ, അന്യനാട്ടുകാർക്കി
ടയിൽ, ഒറ്റയ്ക്ക്. ഇഷ്ടമാണോ ഈ ജീവിതം എന്നു ചോദിക്കുമ്പോഴൊക്കെ
ഫറാർ ഒന്നും പറയാതെ ചിരിക്കാറേയുള്ളൂ.
അദ്ധ്യാപികയായിട്ടും മിസ്. ഫറാറിനെ, തന്നെപ്പോലെ ആരും
ഉപദ്രവിച്ചിരുന്നില്ല. വെളുത്ത നിറവും സൗമ്യ സ്വഭാവവുമുള്ള
മിഷണറിമാർ പലരും ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്നതുകൊണ്ടു
കൂടിയാവണം ഫറാർ എളുപ്പത്തിൽ അംഗീകരിക്കപ്പെട്ടത്.
അതോ, നമ്മുടെ ഇടയിലുള്ളവരല്ല, ഇംഗ്ലീഷുകാർ എന്തുവേണമെങ്കിലും
ചെയ്‌തോട്ടെ എന്നു വിചാരിച്ചിട്ടാണോ എന്നും നിശ്ച
യമില്ല.

എന്നാൽ സേഠ്ജി അവിടെയുള്ള ഇംഗ്ലീഷുകാരുമായി നല്ല അടുപ്പത്തിലായിരുന്നു.
അവരുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ സമൂഹത്തെ
എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അടുത്തറിഞ്ഞതിനാലാവണം,
സ്ര്തീകളുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നത് കണ്ടറിഞ്ഞ
തുകൊണ്ടാവണം നാട്ടിലെ പെൺകുട്ടികൾ വീടിനു പുറത്ത്
കാലെടുത്തു വയ്ക്കുക പോലും ചെയ്യാതിരുന്ന കാലത്ത് നിർബന്ധപൂർവം
സേഠ്ജി പെൺകുട്ടികൾ പഠിക്കണമെന്ന് വാശി പിടി
ച്ചത്. ഒരു ചെറിയ കൂര പണിതത്, വീടുകൾ തോറും നടന്നത്,
വേണ്ടാത്തതൊക്കെ കേട്ടത്. ശമ്പളമില്ലാതെ പഠിപ്പിക്കാൻ ആരുമില്ലല്ലോ
എന്ന വേവലാതിക്ക് ഉത്തരമായി വന്നത് അന്ന്
തത്കാലം അക്ഷരങ്ങളും വാക്കുകളുമെങ്കിലും എഴുതാനറിയാമായിരുന്ന
താൻ മാത്രമാണ്. ”അക്ഷരം പഠിക്കുക. പഠിപ്പിക്കുക. പഠി
ക്കാൻ പേടിയരുതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുക. സഹായത്തി
നൊപ്പമുണ്ടെന്ന് ഉറപ്പു നൽകുക”. ഇതായിരുന്നു ജീവിതം മുഴുവൻ
ചെയ്തത്. പരിഹാസം നിറഞ്ഞ ചിരികൾക്കിടയിലൂടെ മേലിൽ
വന്നുവീണ ചെറിയ കല്ലുകൾക്കിടയിലൂടെ സേഠ്ജിക്കൊപ്പം
നടന്ന് സ്‌കൂളിലെത്തിയ ദിവസം കുട്ടികളെ കണ്ടപ്പോൾ ഒരക്ഷരം
പറയാനാവാതെ വിറങ്ങലിച്ചത് ഇന്നും ഓർമയുണ്ട്. കല്ലേറുകൾ,
ചീത്ത വാക്കുകൾ, താണ ജാതിക്കാരിയെന്ന കുത്തുവാക്കുകൾ
എല്ലാം പതിവായി വഴിയിൽ നിറഞ്ഞു. തിരിച്ചുപോയിരുന്ന്
വല്ലാതെ കരഞ്ഞിട്ടുണ്ട്. ഇനി ഇത് വയ്യ എന്നു തോന്നിയിട്ടുണ്ട്.

പക്ഷെ ഭർത്താവിന്റെ മുഖത്തെ ആവേശം കാണുമ്പോൾ, അദ്ദേ
ഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്നവരുടെ സന്തോഷം കാണുമ്പോൾ
താനെന്തോ വലിയ കാര്യം ചെയ്യുകയാണെന്നു തോന്നും.
മനസ്സിനെ തള്ളിത്താഴ്ത്തും പോലെ ഉള്ളിലേക്ക് അമർത്തും.
പേടിയെ കീഴടക്കാൻ പഠിച്ചത് അങ്ങനെയാണ്.
ജ്യോതിബാ എന്ന് എല്ലാവരും വിളിക്കുന്ന സേഠ്ജി എന്തി
നാണ് ഇങ്ങനെ വിഷമങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പെൺ
കുട്ടികളെ പഠിപ്പിക്കൽ, അവിഹിത ഗർഭം ചുമക്കുന്ന വിധവകൾക്കുള്ള
ആശ്രമം നടത്തൽ, ബ്രാഹ്മണരോട് തർക്കിച്ച് ബോദ്ധ്യ
പ്പെടുത്താനായി ഞങ്ങളെപ്പോലെയുള്ള താണ ജാതിക്കാർക്ക്
നിഷിദ്ധമായി ശാസ്ര്ത-വേദോപനിഷത്തുക്കൾ പഠിക്കൽ തുടങ്ങി
മേൽജാതിക്കാരെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന
തെന്ന് എപ്പോഴും ആശങ്കപ്പെട്ടിട്ടുണ്ട്. റോഡിൽ ബ്രാഹ്മണർ
ക്കൊപ്പം നടക്കുമെന്ന് ശഠിച്ച് കലഹിച്ചു വന്ന ദിവസമാണ്
സേഠ്ജിയുടെ അച്ഛൻ വീട്ടിൽ നിന്ന് പുറത്തുപോകാൻ പറഞ്ഞ
ത്. ഒട്ടും കൂസലില്ലാതെ താനും ഒപ്പം പടിയിറങ്ങി എന്നത് വേറെ
കാര്യം. പക്ഷെ ബന്ധുക്കളും അയൽക്കാരുമൊക്കെ മുഖത്തുപോലും
നോക്കാതെ അകന്നകന്നുപോകുമ്പോൾ പേടിയും
സങ്കടവും ഒരു ഇഴജന്തുവിനെപ്പോലെ മനസ്സിലേക്കരിച്ചുകയറും.

”കുറ്റമല്ല കുട്ടികളുണ്ടാകാത്ത”തെന്നും ”ബ്രാഹ്മണശാപത്തിന്റെ
ഫലം അനുഭവിച്ചോ” എന്നും പറഞ്ഞ് അച്ഛൻ വീട്ടിൽ വന്നു വഴക്കിട്ടു
ഊണു കഴിക്കാതെ പോയത് മറക്കാറായിട്ടില്ല. ബ്രാഹ്മണവിധവയ്ക്ക്
അവിഹിത ഗർഭത്തിലുണ്ടായ മകൻ യശ്‌വന്തിന് രക്ഷ
കർത്താവായി നിന്ന് സ്വന്തം പേരു നൽകി സ്‌കൂളിൽ ചേർത്ത
തിനെ നാടു മുഴുവൻ നേരിട്ടത് തിളച്ചുമറിഞ്ഞുകൊണ്ടാണ്. ”ബ്രാഹ്മണക്കുട്ടിക്ക്
താണ ജാതിക്കാരന്റെ ജാതിപ്പേരോ” എന്ന് കലി
തുള്ളിയവരോട് ”എന്നാൽ നിങ്ങളുടെ ജാതിപ്പേര് നൽകിക്കോളൂ”
എന്നാണ് സേഠ്ജി പറഞ്ഞത്. നിമിഷനേരം കൊണ്ട് അപ്രത്യക്ഷ
രായ അവർക്കു പിന്നിൽ സേഠ്ജി ജ്വലിച്ചു. ”ഒരു ജാതിസംരക്ഷകർ!
ഏതു ശാസ്ര്തമാണ് താണ ജാതിക്കാരന് ബ്രാഹ്മണർക്കൊപ്പം
നടന്നുകൂടാ എന്നു പറഞ്ഞിട്ടുള്ളത്” എന്ന് ആക്രോശിച്ചുകൊണ്ട്
കയറിവന്നപ്പോൾ, എന്തിനാണിങ്ങനെ എല്ലാവരുടെയും ശത്രുവാകുന്നതെന്ന്
ചോദിച്ചുപോയിട്ടുണ്ട്. അന്ന് ഒരു നിമിഷം തന്നെ നിർ
ന്നിമേഷം നോക്കി നിന്നിടത്തുതന്നെ നിന്നു സേഠ്ജി.

”തെറ്റ് കണ്ടാൽ മിണ്ടാതിരിക്കരുത്” സേഠ്ജി അതേ നില്പിൽ
തന്നെ നിന്നാണ് പറഞ്ഞത്. ”ബ്രാഹ്മണർ നമ്മോട് പറയുന്ന
തൊന്നും ഒരു ശാസ്ര്തത്തിലും എഴുതിവച്ചിട്ടുള്ളതല്ല. അതാണ് നമ്മ
ളെപ്പോലെയുള്ള അബ്രാഹ്മണർ വേദ-ശാസ്ര്താദികൾ പഠിക്കരുതെന്ന്
അവർ ശഠിക്കുന്നത്. ഞാൻ അതിനാണ് ശാസ്ര്തങ്ങൾ പഠി
ച്ചതും പഠിക്കുന്നതും. നീയും പഠിക്കണം. മനസ്സിലാക്കണം.
എന്നിട്ടീ പച്ചനുണകളെ മുഴുവൻ വെളിച്ചത്തു കൊണ്ടുവരണം”.
വാക്കുകൾ കാതിൽ ഇപ്പോഴും മുഴങ്ങുന്നു. ഒരിക്കലുമൊരി
ക്കലും പിന്തിരിഞ്ഞ് നടക്കില്ലെന്ന് തീരുമാനിക്കുന്ന നിമിഷങ്ങൾ
അവയായിരുന്നു. ഇരുട്ടിന്റെ മറവിൽ വടിവാളുമായി കൊല്ലാനെത്തിയവരെ
കയ്യോടെ പിടിച്ചപ്പോൾ അവരോട് അക്ഷോഭ്യനായി
ചോദിച്ചത് പണത്തിനുവേണ്ടി അവർ എത്രപേരെ കൊല്ലുമെന്നാണ്.
ആത്മവിശ്വാസത്തിന്റെ മൂർത്തീരൂപം. അന്ന് പേടിച്ചുവിറച്ച്
അടുക്കളവാതിലിനു പിന്നിൽ നിൽക്കുമ്പോൾ മനസ്സിൽ വന്നതതാണ്.
ജീവിതാവസാനം വരെ സേഠ്ജിയുടെ പ്രവർത്തനങ്ങൾ
ക്കൊപ്പം ചേരണമെന്ന് അന്ന് തന്നോടുതന്നെ പറഞ്ഞു. പല തവണ.
പലപല തവണ.

കല്ലിനു പകരം ചാണകവും മാലിന്യങ്ങളും വഴിയിൽ തുരുതുരാ
വർഷിക്കാൻ ചുറ്റുമുള്ളവർ വാശിയോടെ മത്സരിച്ചു. ഭീഷണിപ്പെടുത്തലുകൾ,
വീട്ടിലേക്ക് തിരിച്ചുനടക്കാനുള്ള ആജ്ഞകൾ,
തന്റെ സ്വഭാവത്തെക്കുറിച്ച് അശ്ലീലമായ കുത്തലുകൾ,
മുന്നിൽ നിന്ന് വഴിതടയുന്നവരുടെ കറുത്ത കയ്പുറ്റ മുഖങ്ങൾ.
മനസ്സിൽ അപ്പോഴൊക്കെ വാളൂരി നിൽക്കുന്നവന്റെ മുന്നിലെ
അക്ഷോഭ്യമായ മുഖമാണ് വന്നത്. അതൊരു പാഠമായിരുന്നു. ഒരി
ക്കലും മറക്കാത്ത പാഠം.

മുന്നിൽ വഴിതടഞ്ഞുനിൽക്കുന്നവരുടെ മുഖത്തു നോക്കി
മുഖത്തെ ചാണകം കൈകൊണ്ട് വടിച്ചുകളഞ്ഞ് ചോദിച്ചതാണ്
എന്താണ് അവർക്ക് തന്നോട് വിരോധമെന്ന്? എന്തു പ്രവൃത്തി
യാണ് താൻ കുലടയാവാൻ ചെയ്തതെന്ന്?
”നിങ്ങൾ ഇങ്ങനെയൊക്കെ തടഞ്ഞാലും ഞാൻ ജീവനുള്ളിടത്തോളം
വിദ്യാലയത്തിൽ വരുന്ന കുട്ടികളെ പഠിപ്പിക്കാൻ
പോകും. ഉപദ്രവിച്ചോളൂ. ചെയ്യുന്നത് തെറ്റാണെന്ന് നിങ്ങൾക്കുമറിയാം.
അതാണ് എനിക്ക് ധൈര്യം. നിങ്ങൾക്കെന്നെ കൊല്ലാം.
പക്ഷെ അപ്പോഴും കുട്ടികളെ മറ്റു ചിലർ പഠിപ്പിക്കും”.
പറയാൻ തുടങ്ങിയപ്പോൾ വാക്കുകൾ തുരുതുരാ വീണുകൊണ്ടിരുന്നു.
അവർ എന്തോ, ഇരുവശത്തേക്കും വഴിമാറിയത് വലിയ
അത്ഭുതമായി തോന്നി. അന്നും സേഠ്ജി പറഞ്ഞത്, ഇനി സ്‌കൂളി
ലേക്ക് പോകുമ്പോൾ ഒരു സാരി കൂടി കയ്യിൽ കരുതിക്കോളൂ എന്നു
മാത്രമാണ്. അതായി പിന്നെ പതിവ്. ആൾക്കാർ വഴിയിൽ നിന്ന്
പിന്മാറാൻ തുടങ്ങിയതും കൂടുതൽ പെൺകുട്ടികൾ വിദ്യാലയത്തിൽ
വരാൻ തുടങ്ങിയതും അറിഞ്ഞപ്പോഴും സേഠ്ജി പറഞ്ഞ
ത്, വിദ്യാഭ്യാസം പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ് എന്നാണ്.

”വഴി ഒരുപാട് താണ്ടാനുണ്ട് സാവിത്രി” സേഠ്ജി അന്ന്, അവിടെയിരിക്കുമ്പോൾ
കൈകാലുകളിൽ തോന്നിത്തുടങ്ങിയിരുന്ന ബലഹീനതയിലേക്ക്
ഒരു നിമിഷം നോക്കിയപോലെ തോന്നി.
വിശ്രാംബാഗ്‌വാഡയിൽ വച്ച് സേഠ്ജിയെ ആദരിക്കാൻ
ബ്രിട്ടീഷ് സർക്കാരിന്റെ ഒരുക്കങ്ങൾ തിരുതകൃതിയായി നടക്കുന്ന
സമയമായിരുന്നു അത്.

”നിനക്കും നമ്മുടെ കൂടെ പ്രവർത്തിക്കുന്നവർക്കും കിട്ടേണ്ട
താണ് ആ ആദരം” സേഠ്ജി വീണ്ടും കാലുകളിലേക്ക് നോക്കി.

”ഒറ്റയ്ക്ക് ഒരാൾക്കും ഒരു സമൂഹത്തെ മാറ്റാനാവില്ല. അതൊരി
ക്കലും ഞാൻ മറന്നിട്ടില്ല. പിന്നെ, പെട്ടെന്ന്, പുറത്തു കേട്ട വലിയ
ബഹളത്തിലേക്ക് സേഠ്ജി എഴുന്നേറ്റോടി.
കുടിവെള്ളം കിട്ടാതെ അലമുറയിടുന്ന കുറെ സ്ര്തീകളും കുട്ടി
കളും പൊതുകിണറിനു ചുറ്റും നിന്ന് വെള്ളത്തിനുവേണ്ടി യാചി
ക്കുന്നതാണ് സേഠ്ജി കണ്ടത്. അവരുടെ നിഴൽ അവിടെ നിന്ന
ബ്രാഹ്മണസ്ര്തീകളുടെ മേൽ വീണുപോയതിന്റെ ബഹളമായിരുന്നു
ഞങ്ങൾ അകലെ നിന്ന് കേട്ടത്. സേഠ്ജി വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന
അവരിൽ പലരും വെള്ളം കിട്ടിയതും അവിടെത്തന്നെ
തളർന്നുവീണത് ഇപ്പോഴും ഓർമയുണ്ട്. കുട്ടികൾ വെള്ളമില്ലാതെ
പിടഞ്ഞുവീഴുന്നത് ഒരു തരിപ്പോടെയാണ് അന്ന് നോക്കിനിൽക്കേ
ണ്ടിവന്നത്.

സമരങ്ങൾ, സംഘാടനങ്ങൾ, പ്രതിരോധങ്ങൾ. ഏറ്റവും
താണ ജാതിയെന്നു കരുതപ്പെടുന്ന തൊട്ടുകൂടാത്ത മഹാർ കുട്ടി
കൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ നിർമാണം തർക്കങ്ങൾക്കും തടസ്സങ്ങൾക്കുമിടയിൽ
ഒരു വ്രതംപോലെയാണ് സേഠ്ജി ഏറ്റെടുത്ത
ത്. വിധവകളുടെ തലമുടി വടിക്കാതിരിക്കാൻ ബാർബർമാർക്കി
ടയിൽ ക്ലാസുകൾ, അവബോധ റാലികൾ, സംഘാടനങ്ങൾ
എല്ലാം ഒന്നൊന്നായി പിറകെയെത്തി. ദിവസത്തിന് 24 മണിക്കൂർ
മതിയാകാതെ വന്നു. പണമുണ്ടാക്കാൻ കൂടുതൽ ക്വിൽറ്റുകൾ
വീണ്ടും തയ്ക്കാൻ തുടങ്ങി. കുട്ടിയൊന്നിന് ഒരു റൊട്ടി എന്ന നിലയിലാക്കി
ഹോസ്റ്റൽ പാചകം. കൃഷിസ്ഥലത്തുനിന്ന് വന്ന ധാന്യ
ങ്ങൾ എവിടെയുമെത്താതായിരുന്നു. പട്ടിണി നിത്യനിദാനമായി
മാറി. സേഠ്ജി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
തോടെ പ്രവർത്തനങ്ങളുടെ ഭാരം കൂടിക്കൊണ്ടേയിരുന്നു. എല്ലുപൊട്ടുന്ന
പണി. പക്ഷെ മാറ്റിവയ്ക്കാവുന്ന ഒന്നുമില്ലെന്ന് തനിക്കുമറിയാം.
കമ്മ്യൂണിറ്റി മീറ്റിങ് കഴിഞ്ഞ് സഹപ്രവർത്തകരുമായി
സംസാരിച്ചിരിക്കെ പെട്ടെന്നാണ് ഇരുന്നിടത്തുനിന്ന് ജ്യോതിബാ
മറിഞ്ഞുവീണത്. ഹൃദയാഘാതത്തിൽ വലതുവശം മുഴുവൻ തളർന്നു.
സേഠ്ജിയില്ലാത്ത പ്രവർത്തനങ്ങൾ. മനസ്സിലൂടെ ആദ്യം
കടന്നുപോയത് അതാണ്. സേഠ്ജിയുടെ തളർന്ന ശരീരം ഒരു വിലങ്ങുപോലെ
മനസ്സിനു കുറുകെ നിന്നു. ഒറ്റയാകൽ ഇത്രയധികം
ഭീതിദമായി ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല അന്നുവരെ.

”സത്യത്തെ നാം ഇന്നുവരെ പേടിച്ചിട്ടില്ല” കൈ ഉഴിഞ്ഞുകൊടുത്ത്
കട്ടിലിൽ അടുത്തിരിക്കെ സേഠ്ജി തന്റെ മുഖത്തേക്ക്
നോക്കാതെ ശബ്ദം താഴ്ത്തി. ”മരണമെന്ന സത്യം ഇപ്പോൾ ഇതാ
ഈ വാതിൽക്കലെത്തിയിരിക്കുന്നു. എന്റെ സംസ്‌കാരം യശ്‌വന്ത്
മാത്രമേ ചെയ്യാവൂ. സന്ധുബന്ധുക്കളെയൊന്നും കൂട്ടിത്തൊടീക്ക
രുത്. ഒരാളെപ്പോലും”.
കരഞ്ഞില്ല. ഒന്നും പറഞ്ഞില്ല. പ്രവർത്തനങ്ങൾ നിലയ്ക്കാതെ
നോക്കിക്കോളാം എന്നുമാത്രം പറഞ്ഞു.
ഉഴിഞ്ഞുകൊണ്ടിരുന്ന കൈയിൽ സേഠ്ജി അന്ന് മുറുക്കെ പിടി
ച്ചു.

അതാണ്, മരണശേഷം അവകാശം പറയാനെത്തിയ ബന്ധുക്കൾ
പറഞ്ഞതൊന്നും കേൾക്കാതെ, അവരുടെ മുന്നിലൂടെ ശവമഞ്ചത്തിനു
മുന്നിൽ പിടിക്കേണ്ട കനൽ നിറച്ച മൺകുടവുമായി
ആദ്യമേ മുന്നിട്ടിറങ്ങിയത്. യശ്‌വന്ത് പിന്നിൽ നടന്നു.

പെണ്ണ്?! മൂർച്ചയുള്ള ശൂലങ്ങൾ പോലെ ശബ്ദങ്ങൾ ചിതറി.

”ഭാര്യ ഭർത്താവിന്റെ ശവത്തിനു മുന്നിൽ നടക്കുമെന്നോ! മരിച്ച
വന് മോക്ഷം പോലും കൊടുക്കാത്ത കുലട. താന്തോന്നി!”
ജീവിതം മുഴുവൻ കേൾക്കാനിരിക്കുന്നതൊക്കെ കാതിൽ മുഴങ്ങി.
ശ്മശാനം സ്ര്തീകൾ ചെല്ലുന്ന സ്ഥലമല്ല. അറിയാം. പക്ഷെ
സേഠ്ജിക്കിതാവും ഇഷ്ടം. ജീവിതം മുഴുവൻ സേഠ്ജി ചെയ്തതതാണ്.
ആചാരങ്ങളെ തട്ടിമറിച്ചിടുക. ”അതുകൊണ്ട്,” ഞാൻ സ്വയം
പറഞ്ഞു: ”അവസാന നിമിഷം വരെ ഞാൻ കൂടെ നടക്കുകയാണ്.
ശരീരം പോലും കാണാൻ കഴിയാതാകുംവരെ. എനിക്കി
പ്പോൾ ഇതാണ് ചെയ്യാനാവുക, സേഠ്ജി”.
ആളുന്ന ചിതയ്ക്കു മുന്നിൽ എല്ലാവരുടെയും ശാപവാക്കുകൾ
കേട്ട് ശൂലമുനകൾ പോലെ നീളുന്ന നോട്ടങ്ങൾക്കു നടുവിൽ നിൽ
ക്കുമ്പോൾ, കല്ലേറുകൾക്കും ശാപശകാരങ്ങൾക്കും നടുവിലൂടെ
ആദ്യമായി സ്‌കൂളിലേക്ക് സേഠ്ജിക്കൊപ്പം നടന്ന ദിവസമാണ്
ഓർമ വരുന്നത്. ചിതയ്ക്കപ്പുറത്ത് വിവാഹദിനത്തിന്റെ അലുക്കുകളും
അലങ്കാരങ്ങളും പൂമാലയുമായെത്തിയ പതിനാലുകാരൻ
എല്ലാം കണ്ട് പുഞ്ചിരിയോടെ നിന്നു. സ്ലേറ്റിൽ നിർബന്ധപൂർവം
കൈ പിടിച്ചെഴുതിപ്പിച്ച ആദ്യാക്ഷരങ്ങളുടെ അലുക്കുകൾ.
അതിനു മുകളിൽ തലപ്പാവിലെ കടുംനിറമാർന്ന കരപോലെ അടി
വരയിട്ട മുഴങ്ങുന്ന വാക്കുകൾ.

”യാത്രയുടെ തുടക്കമേ ആയുള്ളൂ സാവൂ. താണ്ടാൻ വഴി ഒരുപാടുണ്ട്”.
കത്തിജ്ജ്വലിച്ചതിനുശേഷം അമർന്നടങ്ങുകയാണ് ചിത. തിളയ്ക്കുന്ന
ചൂട് ഒരോർമക്കുറിപ്പുപോലെ.

”നാളെ രാവിലെത്തന്നെ ഹോസ്റ്റലിൽ അരി എത്തിക്കണം”
ഇരുളാൻ തുടങ്ങിയിരുന്ന വഴിയിലൂടെ തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ
യശ്‌വന്തിനോട് പതുക്കെ പറഞ്ഞു: ”വൈകുന്നേരം
ആശ്രമത്തിലാണ് മീറ്റിങ്. എനിക്ക് നാലുമണിക്കുതന്നെ എത്ത
ണം”.

( രണ്ടു വർഷത്തിനു ശേഷം പൂനെയിൽ പടർന്നു പിടിച്ച പ്ലേഗ്
രോഗത്തിനിരയായവരെ ശുശ്രൂഷിക്കുന്നതിനിടയിൽ, പ്ലേഗ്
രോഗം ബാധിച്ച് സാവിത്രി ബായി ഫുലെ അന്തരിച്ചു .)

**********************************************************************************************************
കേരളം എങ്ങോട്ട് ?(CKR :സോഷ്യലിസ്റ്റു സമീപനത്തിനെതിരെയുള്ള ആശയ പ്രചാരണമാണ്  ഈ പോസ്റ്റു)
👇🏿
ഈ യിടെ WHATSAPPIL പ്രചരിപ്പിക്കപ്പെടുന്ന ഒരു പോസ്റ്റ് :
************************************************************************************************ ഒരാൾ ഇന്ന് സർക്കാർ സർവ്വീസിൽ കയറുന്നതോടെ അയാളുടെയും അയാളുടെ കുടുംബത്തിന്റെയും ജീവിതം സുരക്ഷിതമാക്കപ്പെടുന്നു. തന്റെ സർവ്വീസ് കാലത്തിനിടയ്ക്ക് നാലോ അഞ്ചോ ശബള വർദ്ധനവിന്റെ ആനുകൂല്യത്തോടെ 55 മത്തെ വയസ്സിൽ ശരാശരി 80,000 രൂപയുടെ ശബളത്തോടെ വിരമിക്കുമ്പോൾ പിന്നീട് പ്രതിമാസം 40,000 രൂപയുടെ പെൻഷനും ലഭിക്കുന്നു. അതിന് പുറമെ വിരമിക്കുമ്പോൾ ശരാശരി അൻപത് ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യവും. ഇത്  നിക്ഷേപമാക്കി മാറ്റുമ്പോൾ പലിശയിനത്തിൽ പ്രതിമാസം 60,000 രൂപ കിട്ടും. അതായത് പെൻഷൻ പറ്റി വീട്ടിലിരിക്കുമ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ! എയർകണ്ടീഷൻ മുറിയിലോ ഫാനിനടിയിലോ ഇരുന്ന് ജോലി ചെയ്യുന്ന ഇവർ പ്രതിമാസം 20,000 രൂപ മുതൽ 2,50,000 രൂപ വരെ ശമ്പളം വാങ്ങുമ്പോൾ ഒരു ദിവസം മുന്നോ നാലോ മണിക്കൂർ മാത്രമാണ് യഥാർത്ഥത്തിൽ ജോലി ചെയ്യുന്നത്. ഒരു വർഷത്തിലെ സർക്കാർ അവധികൾക്ക് പുറമെ ബന്ദും, ഹർത്താലും, പണിമുടക്കുകളും, ലീവും കഴിച്ച് ജോലി ചെയ്യുന്നത് 230 ദിവസങ്ങൾ മാത്രം.
************************************************************************************************************MY COMMENT

CKR :1.ഇങ്ങനെ കുറച്ചു  മണിക്കൂർ മാത്രം   ജോലി ചെയ്യുന്നവർ കുറച്ചു പേർ ഉണ്ടാകാം .പക്ഷേ ഭൂരിപക്ഷം പേരും ഒരുദിവസം എട്ടു മണിക്കൂറിലും കൂടുതൽ ജോലി ചെയ്യുന്നവരാണ് .അങ്ങനെയല്ലെങ്കിൽകൂടി  സർക്കാർ സർവീസ്  മികവുറ്റതാക്കാൻ വേണ്ട നടപടികൾ ശക്തിപ്പെടുത്തുകയാണ്  വേണ്ടത് .

2 .എയർകണ്ടീഷൻ മുറിയിലോ ഫാനിനടിയിലോ ഇരുന്ന് ജോലി ചെയ്യുന്ന ഇവർ - എല്ലാ ജീവനക്കാർക്കും ഈ സൗകര്യങ്ങൾ ഇല്ല .ജീവനക്കാർക്ക് സൗകര്യങ്ങൾ നല്കുന്നത് സർവീസ് മെച്ചപ്പെടാൻ വേണ്ടിയാണ് .
3. 40000 രൂപ പെൻഷൻ ലഭിക്കുന്നവർ എണ്ണത്തിൽ വളരെ കുറവാണ് .

പെൻഷൻ ഉള്ള സർവീസ് എന്ന നിലക്കാണ് ചെറുപ്പക്കാർ സർക്കാർ സേവനം സ്വീകരിച്ചത്. അല്ലെങ്കിൽ അവർ സ്വകാര്യ മുതലാളിമാരെ സേവിച്ച് ഇതിലുമധികം കാശ് സമ്പാദിച്ചേനേ. സർക്കാർ സർവീസ് മികച്ച താവണമെങ്കിൽ മിടുക്കരായ ആളുകളെ         സർവീസിൽ നിലനിറുത്തണം. അതിന് ആകർഷകമായ ശമ്പളവും പെൻഷനും നിലനിറുത്തണം. പെൻഷനായി വാങ്ങുന്ന തുക സാധനങ്ങൾ വാങ്ങാനുമൊക്കെയായി കമ്പോളത്തിൽ തിരികെയെത്തുന്നുണ്ട്.പൊതു സംവിധാനത്തെ തകർക്കാനും അധികാരം കോർപ്പറേറ്റുകൾക്കു നൽകാനുമുള്ള ഗൂഢ പ്രചരണ തന്ത്രമാണ് ഈ പോസ്റ്റിനും അതിനു നൽകുന്ന പിന്തുണക്കും പുറകിലുള്ളത്.പൊള്ളുന്നത് സകല നിഷേധാത്മക ആശയങ്ങൾക്കും പുറകെ പക്വമതികളായ ആളുകൾ പോലും പോവുന്നത് കഷ്ടമാണ് .-CKR



"പതിനഞ്ചോ ഇരുപതോ 
വയസ്സിൽ കർഷകനായോ, കർഷക തൊഴിലാളിയായോ, നിർമ്മാണ തൊഴിലാളിയായോ, ഓട്ടോ-ടാക്സി ഡ്രൈവറായോ, കടയിലെ സെയിൽസ്മാനായോ ചെറുകിട വ്യാപാരിയായോ, അല്ലെങ്കിൽ മറ്റ് തൊഴിൽ മേഖലയിലെ തൊഴിലാളിയായോ ഒരു തൊഴിലിലേക്ക് പ്രവേശിക്കുന്ന ഒരു തൊഴിലാളി രാവിലെ 8 മണിക്ക് തുടങ്ങിയാൽ 8 മുതൽ 12 മണിക്കൂർ വരെ പണിയെടുക്കുന്നു. വൈകിട്ട് കയ്യിൽ കിട്ടുന്ന 500-600 രൂപയ്ക്ക് തന്റെ വീട്ടിലേക്ക് ആവിശ്യമായ അരിയും സാധനങ്ങളും വാങ്ങിക്കുന്നതോടെ കൈകൾ കാലിയാവുന്നു. തിരിച്ച് വീട്ടിൽ എത്തുമ്പോൾ കുടുംബത്തിലെ ഒരാൾക്ക് അസുഖം  വന്നാൽ അവന്റെ കാര്യം പിന്നെ പറയേണ്ടതില്ല. ഒരു സാമൂഹ്യ ജീവിയെന്ന നിലയിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും വിവാഹം, പാലുകാച്ചൽ തുടങ്ങി ഒഴിവാക്കാൻ കഴിയാത്ത മറ്റ് ചിലവുകൾ വേറെയും. മക്കളുടെ പഠനം, വായ്പയുടെ തിരിച്ചടവ് ........... അങ്ങനെ പോകുന്നു പട്ടിക. ഒരു ദിവസം പണിയില്ലയെങ്കിൽ അന്ന് പട്ടിണി. അങ്ങനെ ജീവിതം എന്താണെന്നറിയാതെ വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന അവൻ എന്നാണ് വിരമിക്കുന്നത് ?
എഴുപതും എൺപതും പിന്നിട്ട്  നിവർന്ന് നിൽക്കാവുന്ന കാലത്തോളം പണി ചെയ്യുന്ന അവന്റെ വിരമിക്കൽ കുഴിമാടത്തിലേക്ക് എടുക്കുമ്പോൾ മാത്രമായിരിക്കും. "

CKR :1.)തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ നൽകേണ്ടത് തന്നെയാണ് .വിവിധ മേഖലകളിൽ അത് നൽകിത്തുടങ്ങിയിട്ടുണ്ട് .എത്രയോ തൊഴിലാളികളുടെ ക്ഷേമ പെൻഷൻ അപേക്ഷകൾ ഞാൻ ഗസറ്റഡ് സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . മാത്രമല്ലാ , തൊഴിലാളികളുടെ അപേക്ഷകൾ ഉൾപ്പെടുന്ന ഈ ഫയലുകൾ  കൈകാര്യം ചെയ്യാൻ സർക്കാർ ജീവനക്കാർ അത്യാവശ്യമാണ് താനും .സർക്കാർ ജീവനക്കാർ മികച്ച സർവീസ് ചെയ്യുന്നതിന് നല്ല ശമ്പളവും പെൻഷനും ഉറപ്പു വരുത്തേണ്ടതുണ്ട് .അല്ലെങ്കിൽ കൈക്കൂലി വാങ്ങുന്നത് പോലെയുള്ള സംഭവങ്ങൾ വ്യാപകമാകാനും സാധ്യതയുണ്ട് .

2)" വൈകിട്ട് കയ്യിൽ കിട്ടുന്ന 500-600 രൂപയ്ക്ക് തന്റെ വീട്ടിലേക്ക് ആവിശ്യമായ അരിയും സാധനങ്ങളും വാങ്ങിക്കുന്നതോടെ കൈകൾ കാലിയാവുന്നു. "

-അരി BPL കുടുംബങ്ങൾക്ക് സൗജന്യമായി / കുറഞ്ഞ നിരക്കിൽ  ലഭ്യമാണ് . 

സർക്കാർ ജീവനക്കാർക്ക് ഈ  സൗജന്യമില്ല . കൈകൾ കാലിയാവുന്നതു വരുമാനത്തിനുസരിച്ചു ചിലവാക്കാത്തതു കൊണ്ട് കൂടിയാണ് .  ആഡംബര ഭ്രമമുള്ള ചില ജീവനക്കാരുടേയും കൈകൾ കാലിയാവുന്നുണ്ട് .




"ഒരു തൊഴിലാളി റോഡുണ്ടാക്കുന്നത് അവന് വേണ്ടിയല്ല. ഒരു നിർമ്മാണ തൊഴിലാളി കെട്ടിടം ഉണ്ടാക്കുന്നത് അവന് വേണ്ടിയല്ല. ഒരു കർഷകൻ അന്നം ഉത്പാദിപ്പിക്കുന്നതും അവന് വേണ്ടിയല്ല. ഒരു ഡ്രൈവർ വണ്ടിയോടിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് യാത്ര ചെയ്യാനല്ല. ഒരു വ്യാപാരി സാധനങ്ങൾ വിൽക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയല്ല. ഇവരെല്ലാം പല രീതിയിൽ രാജ്യത്തിന്റെ വികസന പ്രക്രിയയിലെ പങ്കാളികളാണ്. ജനങ്ങൾ നൽകുന്ന നികുതി പണം ശബളമായി വാങ്ങി ഓഫീസിലിരുന്ന് സേവന പ്രവർത്തനം നടത്തുന്ന ജീവനക്കാരെയും അവരുടെ കുടുംബത്തെയും സർക്കാർ സംരക്ഷിക്കുമ്പോൾ, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി തന്റെ കായികാദ്ധ്വാനം വിൽക്കാൻ നിർബന്ധിതരാവുന്ന തൊഴിലാളികൾക്ക് എന്ത് സംരക്ഷണമാണ് സോഷ്യലിസ്റ്റ് ഭരണഘടനയുള്ള രാജ്യത്തെ സർക്കാറുകൾ നൽകുന്നത് ?"


CKR :(1) .കർഷകനേയും തൊഴിലാളിയേയും സർക്കാർ ജീവനക്കാരനേയും പരസ്പരം ശത്രുക്കളായി കാണുന്ന വികലമായ കാഴ്ച പ്പാടാണ് ഈ ഖണ്ഡികയിൽ .

(2).ഒരു തൊഴിലാളി റോഡുണ്ടാക്കുന്നത് അവന് വേണ്ടിക്കൂടിയാണ്‌ . ഒരു നിർമ്മാണ തൊഴിലാളി കെട്ടിടം ഉണ്ടാക്കുന്നത് അവന് വേണ്ടിക്കൂടിയാണ്‌. ഒരു കർഷകൻ അന്നം ഉത്പാദിപ്പിക്കുന്നതും അവന് വേണ്ടിക്കൂടിയാണ്‌. ഒരു ഡ്രൈവർ വണ്ടിയോടിക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിക്കൂടിയാണ്‌. ഒരു വ്യാപാരി സാധനങ്ങൾ വിൽക്കുന്നതും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിക്കൂടിയാണ്‌. ഇവരെല്ലാം പല രീതിയിൽ രാജ്യത്തിന്റെ വികസന പ്രക്രിയയിലെ പങ്കാളികളാണ്. ജനങ്ങൾ നൽകുന്ന നികുതി പണം ശബളമായി വാങ്ങി ഓഫീസിലിരുന്ന് സേവന പ്രവർത്തനം നടത്തുന്ന ജീവനക്കാരനും  ജോലി ചെയ്യുന്നതു കർഷകനും  തൊഴിലാളിയും സർക്കാർ ജീവനക്കാരനും ഉൾപ്പെടുന്ന സമൂഹത്തിനു വേണ്ടി തന്നെയാണ് .


(3).ജീവനക്കാരനും അധ്യാപകനും ഒക്കെ അടിസ്ഥാനപരമായി തൊഴിലാളികളാണ് . ഒരു കുടുംബത്തിലെ ഒരു സർക്കാർ ജീവനക്കാരൻ നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് .അവരുടെ കുടുംബത്തിൽ ലഭിക്കുന്ന വരുമാനം ചിട്ടിയിലെ വിഹിതമായും സഹകരണ ബാങ്കിലെ നിക്ഷേപമായും സ്വർണത്തിനു കൊടുക്കുന്ന വിലയായും വക്കിലിന്‌ കള്ളം പറയാനും പറയാതിരിക്കാനും കൊടുക്കുന്ന ഫീസായും കാർ നന്നാക്കിയതിനുള്ള കൂലിയായും തെങ്ങുകയറ്റക്കാരന് കൊടുക്കുന്ന തുകയായും  ഒക്കെ സമൂഹത്തിലേക്ക് തിരികെ വരുന്നുണ്ട് .


(4) .സോഷ്യലിസ്റ്റു സമീപനത്തിനെതിരെയുള്ള ആശയ പ്രചാരണമാണ്  ഈ പോസ്റ്റു എന്ന് ഈ ഖ ണ്ഡികയിൽ നിന്നും വ്യക്തമായി തുടങ്ങുന്നു .


*********************************************************************************************************
"55 വയസ്സിൽ വിരമിക്കുന്ന സർക്കാർ ജീവനക്കാരന് 40,000 രൂപ പെൻഷനോടൊപ്പം വിരമിക്കൽ ആനുകൂല്യത്തിന്റെ പലിശ സഹിതം പ്രതിമാസം ലഭിക്കുന്നത് ഏകദേശം ഒരു ലക്ഷം രൂപ. പുതിയ പ്രവണത അനുസരിച്ച് ഒരു സർക്കാർ ജീവനക്കാരൻ വിവാഹം കഴിക്കുന്നതും ഒരു സർക്കാർ ജീവനക്കാരിയെ ആണ്. അപ്പോൾ ആ ഒരു കുടുംബത്തിലേക്ക് മാത്രം എത്തുന്ന റവന്യൂ വരുമാനം എത്രയായിരിക്കും ? ഒരു സർക്കാർ ജീവനക്കാരൻ മരിച്ചാൽ ആശ്രിതന് പകുതി പെൻഷൻ. അങ്ങനെ അടുത്ത തലമുറയെയും സംരക്ഷിക്കപ്പെടുമ്പോൾ 365 ദിവസവും തൊഴിലെടുക്കുന്ന സാധാ തൊഴിലാളിക്ക് 60 വയസ്സാവുമ്പോൾ പ്രതിമാസം 1200 രൂപ ! ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ ആശ്രിതന് ജോലി. ഒരു തൊഴിലാളി മരണപ്പെട്ടാൽ ആശ്രിതർ പെരുവഴിയിൽ. ഒരു ജീവനക്കാരനോ അവന്റെ ബന്ധുവിനോ രോഗം വന്ന് ചികിത്സിച്ചാൽ മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് വഴി ആ പണം തിരിച്ച് നൽകുമ്പോൾ ഒരു തൊഴിലാളിക്കോ അദ്ദേഹത്തിന്റെ മക്കൾക്കോ ഒരു രോഗം വന്നാൽ അവൻ ബക്കറ്റുമായി ജനങ്ങളുടെ മുന്നിൽ ഭിക്ഷയെടുക്കേണ്ട ഗതികേട്. ഇതാണോ നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസം ?"
**********************************************************************************************************CKR (1). സോഷ്യലിസം ആണ്  പ്രശ്നമെന്ന് മനസ്സിലായി .
(2 ) "55 വയസ്സിൽ വിരമിക്കുന്ന സർക്കാർ ജീവനക്കാരന് 40,000 രൂപ പെൻഷനോടൊപ്പം വിരമിക്കൽ ആനുകൂല്യത്തിന്റെ പലിശ സഹിതം പ്രതിമാസം ലഭിക്കുന്നത് ഏകദേശം ഒരു ലക്ഷം രൂപ"

(3 ) 40000 രൂപ പെൻഷൻ ലഭിക്കുന്നവർ എണ്ണത്തിൽ വളരെ കുറവാണ് .

പെൻഷൻ പ്രായം 56 ആണ് .വിരമിക്കൽ ആനുകൂല്യത്തിന്റെ പലിശ സഹിതം പ്രതിമാസം  ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കുന്ന പെൻഷൻകാർ എണ്ണത്തിൽ വളരെ കുറവാണ് .
(4 ) പെൻഷൻ പ്രായം എഴുതുന്ന തിലോ ശരാശരി പെൻഷൻ തുക എഴുതുന്നതിലോ കൃത്യത കാണിക്കാത്ത ഈ കുറിപ്പിന്റെ ഉടമസ്ഥൻ മുന്നോട്ടു വെക്കുന്ന മറ്റു കണക്കുകളും കൃത്യമാകാൻ യാതോരു സാദ്ധ്യതയും കാണുന്നില്ല .അതായതു ഈ കുറിപ്പിലെ തുകകൾ കൃത്യമാണെന്നും കാലികമാണെന്നും ഉറപ്പു വരുത്താതെയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമാണ് . നുണ ആവർത്തിച്ചു സത്യമാണെന്നു വരുത്തുന്ന ഗീബൽസിയൻ തന്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .ഇത് ഫാസിസത്തെന്റെ തന്ത്രമാണ് .കർഷകനും  തൊഴിലാളിയും സർക്കാർ ജീവനക്കാരനും ഉൾപ്പെടുന്ന  ഇന്ത്യൻ സമൂഹത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ആശയമായി തന്നെ ഈ പോസ്റ്റിനെ കാണണം .

(5 ) ഒരു കുടുംബത്തിലെ ഒരു സർക്കാർ ജീവനക്കാരൻ / ജീവനക്കാരി നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് . ഒരു കുടുംബത്തിലെ ഒരു തൊഴിലാളി /  വക്കിൽ  നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് . അവരുടെ ക്ഷേമം നമ്മുടെ ക്ഷേമം ആണ് .അവരുടെ സങ്കടം നമ്മുടേയും നമ്മുടെ വക്കിലിന്റേയും സങ്കടം ആണ് . എന്നാൽ ഈ സങ്കടവുമായി ബന്ധപ്പെട്ട കേസുകൾക്കും വക്കിൽ പണം  എണ്ണിയെണ്ണി  വാങ്ങിക്കും .

*******************************************************************************************************"ബക്കറ്റുമായി ജനങ്ങളുടെ മുന്നിൽ ഭിക്ഷയെടുക്കേണ്ട ഗതികേട്. ഇതാണോ നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസം ? -"
**********************************************************************************************************888CKR :1 .ബക്കറ്റുമായി വരുന്നത് ഇഷ്ട പ്പെടുന്നില്ല എന്ന് മനസ്സിലായി . ബക്കറ്റു പിരിവു സുതാര്യതയും ലാളിത്യവുമാണ് .ഓരോ ബക്കറ്റു നിറയുമ്പോഴും അതിൽ നിറഞ്ഞതു രൂപാ പൈസ കണക്കിൽ എണ്ണിത്തിട്ടപ്പെടു ത്തി കണക്ക് സൂക്ഷിച്ചാണ് കാര്യങ്ങൾ നിർവഹിക്കുക .മരിച്ച മനുഷ്യൻ സർക്കാർ ജീവനക്കാരനാണോ അല്ലയോ എന്ന് നോക്കിയല്ല അയാളുടെ സാമ്പത്തിക അവസ്ഥ അറിഞ്ഞാണ് സഹായം നൽകുക .

2 .സോഷ്യലിസം ആണ്  താങ്കളുടെ  പ്രശ്നമെന്ന് മനസ്സിലായി .


*****************************************************************************************************
CKR : ഇന്ന് മാർക്കറ്റിൽ നിന്ന് 10 കി.ഗ്രാം അരി ലഭിക്കണമെങ്കിൽ 350 രൂപ വേണം. ഒരു സർക്കാർ ജീവനക്കാരന് മാസാമാസം ശമ്പളം കിട്ടാൻ അവൻ ഒരു രൂപ പോലും ചിലവഴിക്കേണ്ടതില്ല. കിട്ടിയ ശബളത്തിൽ നിന്ന് 350 രൂപ എടുത്ത് കൊടുത്ത് 10 കി.ഗ്രാം അരി വാങ്ങിച്ചാൽ ആ 350 രൂപയുടെയും മൂല്യം അദ്ദേഹം ഭക്ഷിക്കുന്നു. അതായത് അദ്ദേഹം ചിലവഴിച്ച 350 രൂപ പൂർണ്ണമായും അദ്ദേഹം അനുഭവിക്കുന്നു. അതേ സമയം ഒരു കർഷകന് 350 രൂപയുടെ അരി ലഭിക്കണമെങ്കിൽ 35 നാളികേരം വേണം. 35 നാളീകേരം ലഭിക്കണമെങ്കിൽ 5 തെങ്ങുകളിൽ കയറണം. അതിന് തെങ്ങ് കയറ്റ തൊഴിലാളിക്ക് കൂലി 150 രൂപ. അത് പൊളിച്ച് കടയിൽ എത്തിക്കാൻ പൊളികൂലിയും കടത്ത് കൂലിയുമായി 75 രൂപ ചിലവാകുന്നു. 35 നാളികേരം തെങ്ങിൽ ഉണ്ടാവണമെങ്കിൽ തെങ്ങിന്റെ തടം തുറന്ന് വളം നൽകണം. അതിന് തൊഴിലാളിയുടെ കൂലിയടക്കം 35 നാളികേരത്തിന്റെ ഉത്പാദന ചിലവ് 272 രൂപ. അങ്ങനെ 497 രൂപ ചിലവാക്കുമ്പോൾ ലഭിക്കുന്ന 35 നാളികേരം വിറ്റ് കിട്ടുന്ന 350 രൂപ കൂടി കൂട്ടുമ്പോൾ 847 രൂപ. തെങ്ങ് കയറ്റ തൊഴിലാളിയെ കണ്ടെത്തി അദ്ദേഹത്തെ വിളിച്ച് കൊണ്ട് വന്ന് തെങ്ങിൽ കയറ്റി പിന്നെ തേങ്ങ പൊളിപ്പിച്ച് കടയിൽ കൊണ്ടുപോയി കൊടുക്കാൻ ചിലവഴിക്കപ്പെടുന്ന ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ കൂലി 600 രൂപയും കൂടി കൂട്ടുമ്പോൾ 350 രൂപയുടെ അരിക്ക് വേണ്ടി ഒരു കർഷകൻ ചിലവഴിക്കുന്നത് 1447 രൂപ. അതായത് 1447 രൂപ ചിലവഴിക്കുമ്പോൾ 350 രൂപയുടെ മൂല്യം മാത്രമാണ് അവന് തിരികെ ലഭിക്കുന്നത്. 350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും 1097 രൂപ അവന്റെ കൈകളിൽ നിന്നും അവനറിയാതെ ചോർന്നു പോകുന്നു. ഈ നഷ്ടമൂല്യ സിദ്ധാന്തമാണ് ഇന്നത്തെ സമൂഹത്തെ ഭരിക്കുന്ന സാമ്പത്തിക ശാസ്ത്രം.ഇതൊരു കർഷകന്റെ മാത്രം അവസ്ഥയല്ല. ഒരു ഓട്ടോ-ടാക്സി തൊഴിലാളിക്കും 350 രൂപയുടെ അരി വാങ്ങിക്കുമ്പോൾ ഇതേ നഷ്ടം സംഭവിക്കുന്നു. വണ്ടി വാങ്ങിച്ച് റോഡിലിറക്കാനായി വൻതുക ചിലവഴിക്കുന്നു. അതിന്റെ വായ്പയുടെ തിരിച്ചടവ്, ടാക്സ്, ഇൻഷൂറൻസ്, മെയിന്റനൻസ് ചിലവ്, ഇന്ധന ചിലവ് തുടങ്ങി ഒട്ടനവധി ചിലവുകൾക്കുള്ള പണം മുടക്കുമ്പോഴാണ് വൈകുന്നേരം 600-700 രൂപ കയ്യിൽ മിച്ചം വരുന്നത്. ഈ മിച്ചത്തിൽ നിന്നുമാണ് 350 രൂപയുടെ അരി വാങ്ങിക്കുന്നത്. അതായത് ശരാശരി 
1100  രൂപ ചിലവഴിക്കുമ്പോഴാണ് ഒരു ഡ്രൈവർ 350 രൂപ മൂല്യമുള്ള അരി ഭക്ഷിക്കുന്നത്. അല്ലെങ്കിൽ 350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും ഒരു ഡ്രൈവർക്ക് നഷ്ടപ്പെടുന്നത് 750 രൂപയാണ്. ഇതു തന്നെയാണ് ഒരു വ്യാപാരിയുടെയും അവസ്ഥ. ഇതു തന്നെയാണ് ഏതൊരു സാധാരണക്കാരന്റെയും അവസ്ഥ. 
ഈ നഷ്ടമൂല്യ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം സാധാരണക്കാരൻ എത്ര അദ്ധ്വാനിച്ചാലും രക്ഷപ്പെടുകയില്ല. അവന്റെ കൈകളിൽ നിന്നും നഷ്ടപ്പെടുന്ന മൂല്യം നഷ്ടമൂല്യം ബാധിക്കാത്ത ശബളക്കാരന്റെ അക്കൗണ്ടിലെ നിക്ഷേപമായാണ് മാറുന്നത്.

**************************************************************************************************************CKR : "350 രൂപയുടെ അരി ഭക്ഷിക്കുമ്പോഴേക്കും 1097 രൂപ അവന്റെ കൈകളിൽ നിന്നും അവനറിയാതെ ചോർന്നു പോകുന്നു."

ആ പോയ 1097 രൂപയുടെ കണക്കു നോക്കൂ .


1 .തെങ്ങ് കയറ്റ തൊഴിലാളി 150 രൂപ 


2 .പൊളികൂലിയും കടത്ത് കൂലിയുമായി 75 രൂപ 

3.ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ കൂലി 600  ( ഇത് കർഷകന് തന്നെ കിട്ടിയതാണേ.ചിലവിൽ നിന്നും ഒഴിവാക്കണം  )
4.തൊഴിലാളിയുടെ കൂലിയടക്കം 35 നാളികേരത്തിന്റെ ഉത്പാദന ചിലവ് 272 രൂപ( തെങ്ങ് കയറ്റ തൊഴിലാളി 150 രൂപാ  എന്ന് വേറെ കൂട്ടിയിട്ടുണ്ട് .തെങ്ങിൽ കയറാനും തെങ്ങിൽനിന്നും  ഇറങ്ങാനും  വേറെ വേറെ കൂലി നൽകുന്ന നല്ല  വക്കിൽ )
272-150=122 രൂപാ കണക്കിലെ ടു ക്കാം .

ആവർത്തനങ്ങൾ ഒഴിവാക്കിയാൽ 1097 രൂപയുടെ കണക്കു 347 രൂപയുടെ കണക്കായി   മാറുന്നത് കാണാം .മാത്രമല്ല ആ കാശു തൊ ഴിലാളിക്കുള്ള കൂലിയായിട്ടാണ്‌ ചെലവാകുന്നത് എന്നും കാണാം . 


അവധാനതയില്ലാത്ത കണക്കുകളാണ് ഈ പോസ്റ്റിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നത് .ഇത്ര പാടുപെട്ട് നുണ പ്രചരിപ്പിക്കുന്നതെന്തിനാണ് ?




നുണ ആവർത്തിച്ചു സത്യമാണെന്നു വരുത്തുന്ന ഗീബൽസിയൻ തന്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .ഇത് ഫാസിസത്തെന്റെ തന്ത്രമാണ് .കർഷകനും  തൊഴിലാളിയും സർക്കാർ ജീവനക്കാരനും ഉൾപ്പെടുന്ന  ഇന്ത്യൻ സമൂഹത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ആശയമായി തന്നെ ഈ പോസ്റ്റിനെ കാണണം .
*****************************************************************************************************************
"കിട്ടിയ ശബളത്തിൽ നിന്ന് 350 രൂപ എടുത്ത് കൊടുത്ത് 10 കി.ഗ്രാം അരി വാങ്ങിച്ചാൽ ആ 350 രൂപയുടെയും മൂല്യം അദ്ദേഹം ഭക്ഷിക്കുന്നു. "
******************************************************************************************************************CKR : ഒരു ജീവനക്കാരൻ  10 കി.ഗ്രാം അരി വാങ്ങിച്ചാൽ  യഥാർത്ഥമൂല്യം (10 x 18.35 രൂ )  183.50 രൂപയ്ക്കുള്ള അരിയാണ് അയാൾ അകത്താക്കുന്നത് .ബാക്കി 123 രൂപ വിവിധ തലങ്ങളിൽ ട്രാൻസ്പോട് കൂലിയായും വ്യാപാരസ്ഥാപന ങ്ങൾക്കുള്ള ലാഭമായും തൻ്റെ തൊഴിലാളി ,മുതലാളി സഹോദരങ്ങൾക്കായി നല്കുന്നുമുണ്ട് .   ഇതിൽ കേസ് നടത്തുന്നതിന് വക്കീലന്മാർക്കു കിട്ടുന്ന ഫീസും ഉൾപ്പെടും .

ഇന്ത്യയിൽ 2019 വർഷം ഗ്രേഡ് എ  അരിക്ക്  കർഷകന് കിട്ടുന്ന / കിട്ടേണ്ടുന്ന മിനിമം സപ്പോർട് വിലയാണ് ക്വിന്റലിന് 1 8 35 രൂപ (http://vikaspedia.in/agriculture/market-information/minimum-support-price)


ഇതിൽ നിന്നു തന്നെ ജീവനക്കാരന് കൊടുക്കുന്ന തുക കമ്പോളത്തിൽ അതിവേഗം തിരിച്ചെത്തുന്ന യാഥാർഥ്യം മനസ്സിലാക്കാം .അതിൽ തന്നെ വലിയോരു വിഹിതം വൻകിട വ്യാപാരികൾക്കും കോർപറേറ്റുകൾക്കും പോകുന്നുമുണ്ട് .അതു പോലെ കാര്യമായ തുക കർഷകനും തൊഴിലാളിക്കും വീതിക്കപ്പെടുന്നുമുണ്ട് .ഇതേ വസ്തുത എല്ലാ വിഭാഗം തൊഴിലാളിക്കും ബാധകമാണ് .

************************************************************************************************************  അതു കൊണ്ടാണ് കേരളത്തിലെ 3 ശതമാനം ജനങ്ങൾ സമ്പന്നരായി മാറികൊണ്ടിരിക്കുമ്പോൾ 97 ശതമാനം ജനങ്ങളും ദാരിദ്ര രേഖയ്ക്കും താഴത്തേക്ക് പോകുന്നത്. ഈ വ്യവസ്ഥിതി നിലനിൽക്കുന്നത് കൊണ്ടാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ 23973 സാധാരണക്കാരന് കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നത്. 
(നഷ്ടമൂല്യ സിദ്ധാന്തവും കർഷകമാനിഫെസ്റ്റോയും എന്ന പുസ്തകത്തിൽ നിന്ന്) 
****************************************************************************************************************
CKR :ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കിയിരിക്കുന്നതു ജനസംഖ്യയിൽ കേവലം ഒരു ശതമാനം വരുന്ന കോർപ്പറേറ്റുകളാണ് .ഏറ്റവും ഒ ടുവിലത്തെ കേന്ദ്ര ബജറ്റിൽ  കോർപറേറ്റുകൾക്ക് അനുവദിച്ച നികുതിയിളവ്‌ 22 ലക്ഷം കോടിയാണ് .സാധാരണക്കാർക്ക് അനുവദിച്ചിരിക്കുന്നത് ആറര ലക്ഷം കോടിയും . കോർപറേറ്റുകൾക്ക്  ഗുണകരമായ നയങ്ങളാണ് കേന്ദ്ര ഭരണകൂടം വിവിധ മേഖലകളിൽ  നടപ്പിലാക്കുന്നത് .ഇത് കൊണ്ടാണ് " കേരളത്തിലെ 3 ശതമാനം ജനങ്ങൾ സമ്പന്നരായി മാറികൊണ്ടിരിക്കുമ്പോൾ 97 ശതമാനം ജനങ്ങളും ദാരിദ്ര രേഖയ്ക്കും താഴത്തേക്ക് പോകുന്നത്.കഴിഞ്ഞ 15 വർഷത്തിനിടയിൽ 23973 സാധാരണക്കാരന് കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നത്. " എന്ന് താങ്കൾ എഴുതുന്നത് 

നുണ ആവർത്തിച്ചു സത്യമാണെന്നു വരുത്തുന്ന ഗീബൽസിയൻ തന്ത്രമാണ് ഇവിടെ  ഉപയോഗിച്ചിരിക്കുന്നത് .ഇത് ഫാസിസത്തെന്റെ തന്ത്രമാണ് .കർഷകനും  തൊഴിലാളിയും സർക്കാർ ജീവനക്കാരനും ഉൾപ്പെടുന്ന  ഇന്ത്യൻ സമൂഹത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ആശയമായി തന്നെ ഈ പോസ്റ്റിനെ കാണണം .

***********************************************************************************************************************

 "ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വർദ്ധിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസത്തിന്റെ ആനുകൂല്യം അനുഭവിക്കാൻ കഴിയാതെ രണ്ട് തലമുറകൾ കടന്നുപോയി. ഈ അനീതി ഇനിയും അനുവദിച്ച് കൂട. അതു കൊണ്ട് സാമ്പത്തിക സമത്വത്തിലധിഷ്ടിതമായ ഒരു നവകേരള സൃഷ്ടിക്കായ് സാധാരണ ജനവിഭാഗം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "

അഡ്വ.വി.ടി.പ്രദീപ് കുമാർ, 
കോ-ഓഡിറേറ്റർ
ദി പീപ്പിൾ
9947243655

കേരളം ചർച്ച ചെയ്യപ്പെടാതെ പോവുന്ന വിഷയങ്ങൾ കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ് കേരളത്തിലെ റവന്യൂ വരുമാനത്തെയും മറികടന്നുവെന്ന കാര്യം ആരും അറിയുന്നില്ല. 2017-18 സാമ്പത്തിക വർഷത്തിൽ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 43 ശതമാനം ആയിരുന്നുവെങ്കിൽ പെൻഷന് ചിലവഴിച്ചത് 27 ശതമാനമാണ്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം വകയിൽ ചിലവായത് 1 ശതമാനവുമാണ്. 
വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെയുള്ള 21970 ജനപ്രതിനിധികളേയും അവരുടെ കുടുംബത്തെയും ആശ്രിതരേയും സംരക്ഷിക്കാൻ ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 10 ശതമാനമാണ്. എ.ഡി.ബി.യിൽ നിന്നും ലോക ബാങ്കിൽ നിന്നും കടം വാങ്ങിയതിന്റെ പലിശ തിരിച്ചടച്ചത് 22%. 
അതായത് സർക്കാർ ഖജനാവിലേക്ക് 100 രൂപ കിട്ടുമ്പോൾ ഈ മൂന്ന് ശതമാനത്തെ തീറ്റിപ്പോറ്റാൻ വേണ്ടി സംസ്ഥാനം ചിലവഴിക്കുന്നത് 103 രൂപ !!! 
ഈ മൂന്ന് ശതമാനം ജനങ്ങൾക്ക് മാത്രം വേണ്ടി 97 ശതമാനം ജനങ്ങൾ നികുതി നൽകണമോ ?
10 വർഷം മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാരന്റെ ശരാശരി മാസശമ്പളം 12,546 രൂപയായിരുന്നുവെങ്കിൽ ഇന്ന് അത് 53,663 രൂപയിലേക്ക് ഉയർന്നപ്പോൾ പ്രതിമാസ ശരാശരി പെൻഷൻ 7801 രൂപയിൽ നിന്ന് 41,800 രൂപയിലെത്തിയപ്പോൾ കേരളത്തിന്റെ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട് 55,410 കോടിയിൽ നിന്ന് 2,10,883 കോടിയിലേക്ക് ഉയർന്ന് കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 79,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്. 
ഉയർന്ന് കടബാധ്യതയുള്ള
സംസ്ഥാനങ്ങളുടെ പട്ടികയിൽഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. കടം തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കേരളത്തിന്റെ റിസ്ക്ക് റേറ്റിംഗ് വളരെ മോശമായതുകൊണ്ടു , മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു ഇരട്ടിയെലേറെ പലിശ ഈ കടങ്ങൾക്കു കൊടുക്കേണ്ടിവരുന്നു . പലിശ കൊടുക്കുന്നത് മിക്കവാറും അന്താരാഷ്ട്ര കരാറുകൾ പ്രകാരം ഡോളർ അടിസ്ഥനത്തിൽ എടുത്ത കടങ്ങൾ ആയതിനാൽ രൂപയുടെ മൂല്യം അടിക്കടി കുറയുന്നത് കൂടി കണക്കാക്കിയാൽ കൊള്ള പലിശക്കാരെ പിടിക്കാൻ സർക്കാർ തന്നെ കൊണ്ടുവന്ന കുബേര നിയമത്തിൽ സർക്കാർ
തന്നെ പ്രതിയാകും . ബ്രിട്ടീഷുകാർ ഇന്ത്യയിൽ നാട്ടുരാജാക്കന്മാരെയും കുറെ
ശുപ്പാണ്ടികളെയും നിർത്തി നികുതി പിരിച്ചു നമ്മളെ ഭരിച്ചിരുന്നതിനേക്കാളും ഭയാനകമായ
ഒരു വ്യവസ്ഥിതി ഇവിടെ ഉദ്യോഗസ്ഥ മേധാവിത്വത്തിലൂടെ കുത്തക സാമ്രാജ്യത്ത്വ രാജ്യങ്ങൾ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് . ലോകത്തു മറ്റെങ്ങും ലഭിക്കാത്ത പലിശ വരുമാനം സ്ഥിരമായി കേരളത്തിൽ നിന്നും adb , വേൾഡ് ബാങ്ക് , imf എന്നീ ആഗോള ബാങ്കിങ് സംവിധാനങ്ങളിലൂടെ കേരളത്തിൽ നിന്നും അവർ കൊയ്യുകയാണ് . കേരളത്തിലെ എല്ലാ ജനങ്ങളെയും ഈടു വെച്ചാണ് ഇവർ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രം തിന്നു കൊഴുക്കാൻ കടം നൽകുന്നത് . 
***********************************************************************************************************

CKR : ഇത് വെറുപ്പിന്റെ തത്വ ശാസ്ത്രം പ്രചരിപ്പിക്കലാണ് .

        ഒ രു കുടുംബത്തിലെ ഒരു സർക്കാർ ജീവനക്കാരൻ / ജീവനക്കാരി നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് . ഒരു കുടുംബത്തിലെ ഒരു തൊഴിലാളി /  വക്കിൽ  നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് . അവരുടെ ക്ഷേമം നമ്മുടെ ക്ഷേമം ആണ് .അവരുടെ സങ്കടം നമ്മുടേയും നമ്മുടെ വക്കിലിന്റേയും സങ്കടം ആണ് . എന്നാൽ ഈ സങ്കടവുമായി ബന്ധപ്പെട്ട കേസുകൾക്കും വക്കിൽ പണം  എണ്ണിയെണ്ണി  വാങ്ങിക്കും .

*****************************************************************************************************

"മുൻപെങ്ങും ലോകം കണ്ടിട്ടില്ലാത്ത സാമ്രാജ്യത്ത അടിമത്തത്തിലേക്കു നമ്മളെ ഇവർ തള്ളി വിടുന്നു. ( CKR :അമേരിക്കയെ ഇടയ്ക്കിടെ പോയി തൊഴുന്നതു ആരുടെ ഭരണാധികാരിയാണ് ?)

   എല്ലാ സർവീസ് മേഖലകളിലും അടിക്കടി നിലവാര തകർച്ച നേരിടുകയാണ്. ( അതിന്റെ പോംവഴി ജീവനക്കാരനെ വെറുപ്പിക്കലാണോ ?) 

എല്ലാവരെയുംജയിപ്പിച്ചുവിടുന്ന നമ്മുടെ സർക്കാർ വിദ്യാഭ്യാസ രീതിയിൽ അധ്യാപകർ വളരെ സന്തുഷ്ടരാണ് ."( CKR :വിശദമായ ചർച്ച വേണ്ട വിഷയം .)

അനന്തരഫലം രൂക്ഷമായ തൊഴിലിലായ്മയും . ( CKR :നോട്ടു നിരോധനവും തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യവുമാണ്  തൊഴിലില്ലായ്മക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം .)

കേരളത്തിനുപുറത്ത് നമ്മുടെ സർട്ടിഫിക്കറ്റുകൾക്ക് ഒരു വിലയും ഇല്ലാത്ത അവസ്ഥ .( CKR :എന്ന്  വരുത്തി തീർക്കാൻ താങ്കൾക്ക് താത്പര്യം )
സോഷ്യലിസമെന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്ത ഭരണഘടനയുള്ള രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമായ രീതിയിലാണ് വർദ്ധിക്കുന്നത്. ഒരു രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒരേ ജീവിത നിലവാരത്തിൽ ജീവിക്കുന്ന വ്യവസ്ഥിതിയെയാണല്ലോ സോഷ്യലിസം കൊണ്ട് അർത്ഥമാക്കുന്നത്.   നമ്മുടെ രാജ്യത്തെ കർഷകരുടെ അവസ്ഥ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കി കണാൻ ശ്രമിച്ചാൽ രാജ്യത്ത് ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനസമൂഹത്തിലും താഴെയാണ് കർഷകന്റെ ജീവിത നിലവാരം എന്ന് കാണാം. സംസ്ഥാനത്തെ സാധാരണക്കാരന്റെ അവസ്ഥ അതിലും ദയനീയമായി കൊണ്ടിരിക്കുകയാണ് 10 വർഷം മുമ്പ് കർഷകന് നൽകിയ പെൻഷൻ 500 രൂപ. അന്ന് സർവ്വീസ് പെൻഷനർക്ക് ലഭിച്ച പെൻഷൻ 7801 രൂപ. പത്ത് വർഷത്തിന് ശേഷം ഇന്ന് കർഷക പെൻഷൻ 1100 രൂപയിലേക്ക് വർദ്ധിച്ചപ്പോൾ സർവ്വീസ് പെൻഷണറുടെ പെൻഷൻ 41,800 രൂപയിലേക്കാണ് വർദ്ധിച്ചത്. കർഷകന് അതും ആണ്ടിനും ശങ്കരാന്തിക്കും കിട്ടിയാൽ കിട്ടി.( CKR :ഇതും തെറ്റായ വാദമാണ് )
ഒരു പുരുഷായുസ്സിനിടയിൽ ടൺ കണക്കിന് ഭക്ഷ്യധാന്യമുണ്ടാക്കി സമൂഹത്തിന്റെ വിശപ്പ് അകറ്റിയവൻ. നൂറ് കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകിയവൻ. രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗാന്ധിജി വിശേഷിപ്പിച്ച കർഷകന് ജീവിത സായാഹ്നത്തിൽ ലഭിച്ച വാർദ്ധക്യകാല പെൻഷൻ പോലും ഇന്ന് സർക്കാർ നിഷേധിച്ചു. കാരണം അവൻ കർഷക പെൻഷൻ വാങ്ങിക്കുന്നു. ഇരട്ട പെൻഷൻ പാടില്ല. ഫാനിനടിയിലും എയർ കണ്ടീഷൻ മുറിയിലുമിരുന്ന് ജോലി ചെയ്ത് വിരമിച്ച ഒരു സർക്കാർ ജീവനക്കാരന് അരലക്ഷം രൂപയോളം പെൻഷൻ നൽകുമ്പോൾ കർഷകന് ലഭിക്കുന്ന നാമമാത്ര പെൻഷൻ പോലും നിരാകരിക്കുന്നു. (CKR : വീണ്ടും നുണ )അതിരാവിലെ തൊഴുത്തിൽ പശുവിന്റെ ചവിട്ടും തൊഴിയും കൊണ്ട് ചാണകത്തിന്റെ ഗന്ധവുമായി ജീവിക്കുന്ന കർഷകൻ സൊസൈറ്റിയിൽ പാൽ അളക്കുമ്പോൾ പിടിച്ച് വെക്കുന്ന അംശാദായം കൂട്ടി സൊസൈറ്റി അവന് നൽകുന്ന പെൻഷന്റെ പേരിൽ അവന്റെ കർഷക പെൻഷൻ നിഷേധിക്കുന്നു. ഇരട്ട പെൻഷൻ പാടില്ലായെന്ന ന്യായത്തിൽ. അതേ സമയം ഒരു സർക്കാർ ജീവനക്കാരൻ വിരമിച്ച് ഒരു പശുവിനെ വാങ്ങിച്ച് പാൽ സൊസൈറ്റിയിൽ നൽകുമ്പോൾ അദ്ദേഹം സൊസൈറ്റിയിൽ നിന്നും പെൻഷൻ വാങ്ങിക്കുമ്പോൾ ഇരട്ട പെൻഷൻ എന്ന ന്യായം അദ്ദേഹത്തിന് ബാധകമല്ല !!!( ജീവനക്കാരനും മനുഷ്യനാണ്  .ഇരട്ട പെൻഷൻ എന്നതിലെ  അന്യായം പരിശോ ധിക്കപ്പെടേണ്ടതുമാണ് )
ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു സംസ്ഥാനം ഏറ്റവും വലിയ കടബാധ്യതയുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. ഈ കടത്തിന്റെ പലിശ എങ്ങനെയാണ് അടയ്ക്കുക ? കിട്ടുന്ന തുക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വീതം വെച്ച് എടുക്കുമ്പോൾ വായ്പയുടെ പലിശ അടയ്ക്കാൻ ജനങ്ങളുടെ തലയിൽ വീണ്ടും നികുതിഭാരം അടിച്ചേൽപ്പിക്കപ്പെടും. അതായത് മൂന്ന് ശതമാനം വരുന്ന സംഘടിത വിഭാഗത്തിന് ആർഭാടമായും ആഡംബരത്തോടെയും ജീവിക്കാനാവിശ്യമായ പണം ഉണ്ടാക്കി നൽകേണ്ട ബാധ്യത സാധാരണക്കാരനാണ്.( CKR :വക്കിലന്മാർക്കും സംഘടനയില്ലേ .കർഷകരും തൊഴിലാളികളും മറ്റു ജീവനക്കാരും പരസ്‌പരം തോളോട് തോൾ ചേരുന്നു എന്നതാണ് കേരളം സമൂഹത്തിന്റെ മെച്ചം .)  അതായത് പാവപ്പെട്ടവന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളകളാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.( CKR :അപകടകരമായ അരാഷ്ട്രീയ വാദം തലപൊക്കുന്നു .ഫാസിസത്തിന്റെ രാഷ്ട്രീയം)
ജനസംഖ്യയിൽ 97 ശതമാനം വരുന്ന ജനതയുടെ കാര്യങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സർക്കാറിന്റെ കയ്യിൽ ഒരു നയാ പൈസയും ഇല്ല. 
97 ശതമാനം ജനങ്ങൾ നൽകുന്ന പണത്തിലാണ് 3 ശതമാനം വരുന്ന സംഘടിത ശക്തി തടിച്ച് കൊഴുക്കുന്നത്. (CKR :ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കിയിരിക്കുന്നതു ജനസംഖ്യയിൽ കേവലം ഒരു ശതമാനം വരുന്ന കോർപ്പറേറ്റുകളാണ് .ഏറ്റവും ഒ ടുവിലത്തെ കേന്ദ്ര ബജറ്റിൽ  കോർപറേറ്റുകൾക്ക് അനുവദിച്ച നികുതിയിളവ്‌ 22 ലക്ഷം കോടിയാണ് .സാധാരണക്കാർക്ക് അനുവദിച്ചിരിക്കുന്നത് ആറര ലക്ഷം കോടിയും . കോർപറേറ്റുകൾക്ക്  ഗുണകരമായ നയങ്ങളാണ് കേന്ദ്ര ഭരണകൂടം വിവിധ മേഖലകളിൽ  നടപ്പിലാക്കുന്നത് .ഇത് കൊണ്ടാണ് കേരളത്തിലെ 3 ശതമാനം ജനങ്ങൾ സമ്പന്നരായി മാറികൊണ്ടിരിക്കുമ്പോൾ 97 ശതമാനം ജനങ്ങളും ദാരിദ്ര രേഖയ്ക്കും താഴത്തേക്ക് പോകുന്നത്.കഴിഞ്ഞ 15 വർഷത്തിനിടയിൽ 23973 സാധാരണക്കാരന് കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നത്. )
******************************************************************************
തെറ്റായ വാദം "ഇവിടെ പൊതു വരുമാനം ഒരു ന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുകയാണ്. ഖജനാവിൽ എത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമാണ്. ഇവ രണ്ടിന്റെയും ഉപഭോക്താക്കൾ സാധാരണ ജനങ്ങളും ഗുണഭോക്താക്കൾ ഉദ്യോഗസ്ഥരുമാണ്. അതായത് സാധാരണക്കാരന്റെ കീശയിൽ കയ്യിട്ട് വാരി സംഘടിതമായ ഒരു ശക്തിയെ സംരക്ഷിക്കുന്ന ഒരു ഏജന്റ് മാത്രമാണ് ഇന്ന് സർക്കാർ.
ഔദ്യോഗിക കണക്ക് അനുസരിച്ച് 26,850 സ്ത്രീകളാണ് ഇന്ന് കുടുംബം പുലർത്താനായി സ്വന്തം ശരീരം വിറ്റ് കേരളത്തിൽ ജീവിക്കുന്നത്. 
കഴിഞ്ഞ 20 വർഷത്തിനിടയിൽ 23,973 കർഷകരാണ് കടബാധ്യത കാരണം കേരളത്തിൽ ആത്മഹത്യ ചെയ്തത്. അപ്പോൾ എവിടെയാണ് സോഷ്യലിസം ? ആർക്കാണ് സോഷ്യലിസം ? സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം പൂർണ്ണമായും ജനസംഖ്യയിൽ 3 ശതമാനം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം വിനിയോഗിക്കപ്പെടുമ്പോൾ ജനസംഖ്യയിലെ 97 ശതമാനം ജനങ്ങൾക്കും സർക്കാറിൽ നിന്നും ഒന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 
അതേസമയം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്യപ്പെടുന്നത് കാർഷിക മേഖലയിൽ നിന്നാണ് എന്നതാണ് വസ്തുത. അതു കൊണ്ട് തന്നെ ഭരണഘടന ഉറപ്പ് നൽകുന്ന സോല്യലിസം നടപ്പിലാവേണമെങ്കിൽ സാർവ്വത്രിക പെൻഷൻ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.
55 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാനാവിശ്യമായ പെൻഷൻ നൽകേണ്ടത് സർക്കാരിന്റെ ബാധ്യത ആണ്. കർഷകർ എന്നോ കർഷക തൊഴിലാളി എന്നോ ഉദ്യോഗസ്ഥൻ എന്നോ വേർതിരിവിന്റെ ആവിശ്യമില്ല. ജീവിക്കാൻ ആവശ്യമായതിലും കൂടിയ തുക ആർക്കും പെൻഷൻ നൽകേണ്ടതില്ല. ബ്രാഹ്മണരെ തീറ്റിയതിന് ശേഷം മാത്രം മറ്റുള്ളവർക്ക് എന്നത് വർണ്ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായിരുന്നു. ഇന്നത്തെ കേരളത്തിലെ ബ്രാഹ്മണരാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും. അവരുടെ ഊണ് കഴിഞ്ഞ് മിച്ചം വരുന്നില്ലായെന്ന സത്യം ഉണ്ണുന്നവർ ബോധപൂർവ്വം മറക്കുന്നു. പക്ഷേ വിളമ്പുന്നവരെങ്കിലും അറിയണ്ടേ ? 
പൊതു വരുമാനം പൂർണ്ണമായും ശമ്പളവും പെൻഷനുമായി മൂന്ന് ശതമാനം ജനങ്ങളുടെ കീശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതാണ് സംസ്ഥാനത്തെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള കാരണം. ഉദ്യോഗസ്ഥർക്ക് ശമ്പളമായി ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് പൊതുമാർക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ബാക്കി 80 ശതമാനവും സ്വർണ്ണത്തിലോ ഭൂമിയിലോ ഓഹരി വിപണിയിലോ ബാങ്കിലോ നിക്ഷേപിക്കപ്പെടുന്നു. അതു കൊണ്ട് പൊതുസമൂഹത്തിന് ഒന്നും ലഭിക്കുന്നില്ല. എന്നാൽ പൊതു വരുമാനം ആനുപാതികമായി എല്ലാ കുടുംബങ്ങളിലും എത്തിയാൽ അത് പൊതുമാർക്കറ്റിലേക്ക് ഇറങ്ങുകയും മാർക്കറ്റ് ചലിക്കുകയും അതുവഴി ഖജനാവിൽ നിന്നും പുറത്തേക്ക് ഒഴുകിയ പണം തിരിച്ച് ഖജനാവിലേക്ക് തന്നെ എത്തും. കേരളം ഉടനെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥയിലേക്ക് മാറിയില്ലായെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് വൻ ദുരന്തമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് കൂടി താരതമ്യം ചെയ്യുമ്പോൾ മാത്രമേ കേരളത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാവുകയുള്ളൂ.
കേരളം
ജനസംഖ്യ:3,33,97,677
ഉദ്യോഗസ്ഥർ: 5,11,075
പെൻഷനേഴ്സ് :3,97,488
ശമ്പള ചിലവ്: 31,903.38 കോടി.(റവന്യൂ വരുമാനത്തിന്റെ 43 ശതമാനം)
പെൻഷൻ ചിലവ്: 19938.40 കോടി.( റവന്യു വരുമാനത്തിന്റെ 27 ശതമാനം)
കടബാധ്യത: 2,10,8 83.15 കോടി
കർണാടക
ജനസംഖ്യ: 6,11,30,704
ഉദ്യോഗസ്ഥർ: 7,03,631
പെൻഷനേഴ്‌സ്: 5,01,072
ശബള ചിലവ്: 17, 220 കോടി (റവന്യൂ വരുമാനത്തിന്റെ 20 ശതമാനം)
പെൻഷൻ ചിലവ്: 7581 കോടി (റവന്യൂ വരുമാനത്തിന്റെ 9 ശതമാനം)
കടബാധ്യത: 1,14,401 കോടി.
ആന്ധ്ര
ജനസംഖ്യ: 8,45,80,777
ഉദ്യോഗസ്ഥർ: 10,77,101
പെൻഷനേഴ്‌സ്: 5,66,286
ശബള ചിലവ്: 23,278 കോടി.( റവന്യൂ വരുമാനത്തിന്റെ 24 ശതമാനം)
പെൻഷൻ ചിലവ്: 12,183 കോടി.( റവന്യു വരുമാനത്തിന്റെ 13 ശതമാനം)
കടബാധ്യത: 1,54,950 കോടി
സർക്കാറിന്റെ (ഔദ്യോഗിക രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ എല്ലാം)

 തയ്യാറാക്കിയത് അഡ്വ.വി.ടി.പ്രദീപ് കുമാർ, 9947 243655 "
**************************************************************************************************

CKR : പെൻഷൻ പ്രായം എഴുതുന്ന തിലോ ശരാശരി പെൻഷൻ തുക എഴുതുന്നതിലോ പോലും കൃത്യത കാണിക്കാത്ത ഈ കുറിപ്പിന്റെ ഉടമസ്ഥൻ മുന്നോട്ടു വെക്കുന്ന മറ്റു കണക്കുകളും കൃത്യമാകാൻ യാതോരു സാദ്ധ്യതയും കാണുന്നില്ല .അതായതു ഈ കുറിപ്പിലെ തുകകൾ കൃത്യമാണെന്നും കാലികമാണെന്നും ഉറപ്പു വരുത്താതെയാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമാണ് . നുണ ആവർത്തിച്ചു സത്യമാണെന്നു വരുത്തുന്ന ഗീബൽസിയൻ തന്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് .ഇത് ഫാസിസത്തെന്റെ തന്ത്രമാണ് .കർഷകനും  തൊഴിലാളിയും സർക്കാർ ജീവനക്കാരനും ഉൾപ്പെടുന്ന  ഇന്ത്യൻ സമൂഹത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ആശയമായി തന്നെ ഈ പോസ്റ്റിനെ കാണണം .

(5 ) ഒരു കുടുംബത്തിലെ ഒരു സർക്കാർ ജീവനക്കാരൻ / ജീവനക്കാരി നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് . ഒരു കുടുംബത്തിലെ ഒരു തൊഴിലാളി /  വക്കിൽ  നമ്മളിൽ ചിലരുടെ ചേട്ടനോ അനിയനോ മകനോ മകളോ അളിയനോ ഒക്കെ ആണ് . അവരുടെ ക്ഷേമം നമ്മുടെ ക്ഷേമം ആണ് .അവരുടെ സങ്കടം നമ്മുടേയും നമ്മുടെ വക്കിലിന്റേയും സങ്കടം ആണ് . എന്നാൽ ഈ സങ്കടവുമായി ബന്ധപ്പെട്ട കേസുകൾക്കും വക്കിൽ പണം  എണ്ണിയെണ്ണി  വാങ്ങിക്കും .

******************************************************************************************************************* പരമാവധിഷെയർ? ചെയ്യുക. ഒന്നിച്ചു നിൽക്കാൻ തയ്യാറാവുകയും ചെയ്യുക..

തെറ്റായ  മറ്റൊരു വാദം "ഉദ്യോഗസ്ഥർക്ക് ശമ്പളമായി ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് പൊതുമാർക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ബാക്കി 80 ശതമാനവും സ്വർണ്ണത്തിലോ ഭൂമിയിലോ ഓഹരി വിപണിയിലോ ബാങ്കിലോ നിക്ഷേപിക്കപ്പെടുന്നു. അതു കൊണ്ട് പൊതുസമൂഹത്തിന് ഒന്നും ലഭിക്കുന്നില്ല." 
  CKR :  പ്രത്യക്ഷത്തിൽ സത്യ സന്ധമെന്ന് തോന്നിക്കുന്ന ഈ കണക്കു തെറ്റാണു .ഓഹരി വിപണി ധാരാളം പേർക്ക് തൊഴിലവസരങ്ങൾ നൽകുന്നുണ്ട് .സ്വര്ണക്കടകളിൽ ജോലിക്കു നിൽക്കുന്നവർ ലക്ഷപ്രഭുക്കളല്ല .വാങ്ങിച്ച സ്വർണം ഏതെങ്കിലുമൊരു ഘട്ടത്തിൽ വിൽക്കപെടുകയോ പണയമാവുകയോ ചെയ്യുന്നുണ്ട് . ഭൂമി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പണം പൊതുസമൂഹത്തിലേക്കു വരുന്നുണ്ട് . പണം ബാങ്കിൽ നിക്ഷേപിക്കപെടുമ്പോഴും പിൻവലിക്കൂമ്പോഴും പണം പൊതു സമൂഹത്തിലെത്തുന്നുണ്ട് .അങ്ങിനെ നോക്കുമ്പോൾ ഈ പോസ്റ്റെഴുതിയ മഹാൻറെ ബുദ്ധി അനുസരിച്ചു തന്നെ ഉദ്യോഗസ്ഥർക്ക് ശമ്പളമായി ലഭിക്കുന്ന തുകയുടെ 100 ശതമാനം  പൊതുമാർക്കറ്റിലേക്ക് തിരിച്ചെത്തുന്നുണ്ട് .
 ************************************************************************************************************
CKR :പൊതു വരുമാനം ആനുപാതികമായി എല്ലാ കുടുംബങ്ങളിലും എത്തിയാൽ അത് പൊതുമാർക്കറ്റിലേക്ക് ഇറങ്ങുകയും മാർക്കറ്റ് ചലിക്കുകയും അതുവഴി ഖജനാവിൽ നിന്നും പുറത്തേക്ക് ഒഴുകിയ പണം തിരിച്ച് ഖജനാവിലേക്ക് തന്നെ എത്തും.ഇതിനോട് യോജിക്കുന്നു .വിവിധ ക്ഷേമ പെൻഷനുകൾ ഉചിതമായി വർധിപ്പിക്കുകയും വേണം . സർക്കാർ നടത്തിപ്പ് ചെലവ്  പരമാവധി കുറക്കണം .എന്നാൽ അതിനൊക്കെ ഭരണഘടനയും ജനാധിപത്യവ്യവസ്ഥയും അംഗീകരിച്ച മാ ർഗങ്ങളാണ് അവലംബിക്കേണ്ടത് .സർക്കാർ ഉദ്യോഗസ്ഥരുടെ സേവനവേതന വ്യവസ്ഥകൾ നിശ് ചയിക്കുന്നത്  ഒരു ശമ്പളക്കമ്മിഷൻ റിപ്പോർട്ടിനും അതെ തുടർന്നുള്ള പൊതു സമൂഹത്തിന്റെ ചർച്ചകൾക്കും പിന്നീട് അതിൻമേൽ അതാതു കാലത്തേ ഗവമെന്റുകൾ എടുക്കുന്ന തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് .പിന്നീടും ചർച്ചകൾ ഉണ്ടാകാം ,ഉണ്ടാകണം .എന്നാൽ അതൊരു വെറുപ്പിന്റെ പ്രചാരണമാകരുത് . വേണമെങ്കിൽ വക്കിലന്മാർ വാങ്ങുന്ന ഫീസിൻറെ കാര്യത്തിലും പറയുന്ന കളവിന്റെ അളവിലും വേണ്ടുന്ന നിയന്ത്രണങ്ങളെ ക്കുറിച്ചാകാം .    എന്നാൽ ആനുപാതികമായി സമ്പത്തിന്റെ വിതരണം എന്ന ആശയം ശ്രദ്ധിച്ചാൽ തന്നെ കാര്യം വക്കീലിനും മനസ്സിലായിട്ടുണ്ട് എന്നു പിടി കിട്ടും .പിന്നെ സോഷ്യലിസ്റ്റ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചില പുകമറകൾ ഉപയോഗിക്കുന്നു എന്ന് മാത്രം .
ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 40 ശതമാനം കയ്യടക്കിയിരിക്കുന്നതു ജനസംഖ്യയിൽ കേവലം ഒരു ശതമാനം വരുന്ന കോർപ്പറേറ്റുകളാണ് .ഏറ്റവും ഒ ടുവിലത്തെ കേന്ദ്ര ബജറ്റിൽ  കോർപറേറ്റുകൾക്ക് അനുവദിച്ച നികുതിയിളവ്‌ 22 ലക്ഷം കോടിയാണ് .സാധാരണക്കാർക്ക് അനുവദിച്ചിരിക്കുന്നത് ആറര ലക്ഷം കോടിയും . കോർപറേറ്റുകൾക്ക് മാത്രം  ഗുണകരമായ നയങ്ങളാണ് കേന്ദ്ര ഭരണകൂടം വിവിധ മേഖലകളിൽ  നടപ്പിലാക്കുന്നത് .ഇത് കൊണ്ടാണ് ഇന്ത്യയിലെ  ചെറിയ ശതമാനം ജനങ്ങൾ സമ്പന്നരായി മാറികൊണ്ടിരിക്കുമ്പോൾ ബഹുഭൂരിപക്ഷവും  ജനങ്ങളും ദാരിദ്ര രേഖയ്ക്കും താഴത്തേക്ക് പോകുന്നത്.ഇക്കഴി ഞ്ഞ ദശകത്തിൽ ഒട്ടേറെ സാധാരണക്കാരന് കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്നത്.  ( ഈ പോസ്റ്റിൽ അഡ്വ.വി.ടി.പ്രദീപ് കുമാർ,   കൊ ടു ത്തി ട്ടുള്ള നിരവധി കണക്കുകൾ  കൃത്യമല്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത് .ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളിൽ നിന്ന്  പൊതുവായ ആക്ഷേപങ്ങൾ തയ്യാറാക്കുക എന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നത് .മാത്രമല്ല സോഷ്യലിസവും കേരളവും മാത്രമാണ് അദ്ദേഹത്തിൻറെ ആക്രമണ മേഖല .മറ്റെല്ലാ സ്ഥലത്തും കാര്യങ്ങൾ നല്ലതാണെന്ന തോന്നൽ നിലനിൽക്കുന്നുമുണ്ട്.ഇതിനു പ്രത്യയ ശാസ് ത്രപരമായ കടന്നാക്രമണം എന്ന ലക്ഷ്യമാണുള്ളത് .)

-CKR 13/09/2019

സർക്കാർ സേവനം (സർക്കാറിന്റെ നിയമങ്ങൾ, പദ്ധതികൾ )നടപ്പിലാക്കുന്നത് ജീവനക്കാർ മുഖേനയാണ് ആയതിനാണ് സാലറി നൽകുന്നതഉം പെൻഷൻ നൽകുന്നതഉം എന്റെ കൂടെ ഉള്ളവർ 28വർഷം കഴിഞ്ഞു റിട്ടയർ ചെയ്‌തവർ മാസം പതിനഞ്ചായിരം മാത്രം പെൻഷൻ വാങ്ങുന്നവരാണ് 80%പേരും എന്നാൽ ഉന്നത സ്ഥാനത്തു ഉള്ളവർ 10%താഴെ മാത്രം വാങ്ങുന്ന 40000രൂപ കണക്കു പറഞ്ഞു പൊതുജനതെ തെറ്റി ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പോസ്റ്റ്‌ ചെയ്യാൻ എളുപ്പം രാധാകൃഷ്ണൻ മാഷ് പറഞ്ഞതിൽ ഒന്നും പറയാനില്ല പെൻഷൻകാരോട് പേർസണൽ ആയി അന്വേഷണം നടത്തിയാൽ കാര്യങ്ങൾ അറിയാമല്ലോ പിന്നെന്തിന്  ഇവ പോസ്റ്റ്‌ ഇടുന്നത്. പിന്നെ കർഷകരുടെ അവസ്ഥ ദുഖകരം തന്നെ ആയതു പരിഹാരം കാണേണ്ടത് കേന്ദ്ര  സംസ്ഥാന സര്കാരുകളാണ് നടൻ പണി എടുക്കുന്ന ഒരാളുടെ ദിവസ കൂലി എത്ര എന്ന് ഇ പറയുന്ന എല്ലവർക്കും അറിയാം പിന്നെന്തിനാ ഈ നാടകം ലക്ഷകണക്കിന് ബംഗാളികൾ കേരളത്തിൽ കുറഞ്ഞ കൂലിക് പണിയെടുക്കുന്നു ബന്ധുക്കൾ, സുഹൃത്തുക്കൾ സർക്കാർ സെർവിസിൽ ഉണ്ടെകിൽ ചോദിക്ക് നോക്ക്

-HAREENDRAN KOLLADA


[2:34 PM, 9/13/2019] +91 94470 34223: നമ്മുടെ നാടിന്റെ പ്രതിമാസ വരുമാനത്തിന്റെ 65 % വും ശമ്പളത്തിനായി ചിലവഴിക്കുന്നു എന്നാൽ സാധാരണക്കാരന്റെ ലക്ഷക്കടക്കിന് അപേക്ഷ ക ൾ വിവിത ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. ജനങ്ങളുടെ പൈസ കൊണ്ട് ജീവിക്കാം എന്നാൽ പണി എടുക്കില്ല എന്നതാണ് സത്ത്യം
[2:38 PM, 9/13/2019] +91 94470 34223: 'പിന്നെ അറിവുള്ളതുകൊണ്ടാണ് ജോലി കിട്ടിയത് എന്ന് കണ്ടു എന്നാൽ ചിലരെങ്കിലും മറ്റ് വഴിക്കാണ് ജോലി നേടിയത് എന്ന് പുറത്തു വന്ന സത്ത്യമാണ് അത് നാം മറക്കരുത് -RAVI KOLLADA ( CKR :ഇങ്ങനെ കുറച്ചു  മണിക്കൂർ മാത്രം   ജോലി ചെയ്യുന്നവർ കുറച്ചു പേർ ഉണ്ടാകാം .പക്ഷേ ഭൂരിപക്ഷം പേരും ഒരുദിവസം എട്ടു മണിക്കൂറിലും കൂടുതൽ ജോലി ചെയ്യുന്നവരാണ് .അങ്ങനെയല്ലെങ്കിൽകൂടി  സർക്കാർ സർവീസ്  മികവുറ്റതാക്കാൻ വേണ്ട നടപടികൾ ശക്തിപ്പെടുത്തുകയാണ്  വേണ്ടത് .)

വെറുതെ പോസ്റ്റുകൾഫോർവേഡ് ചെയ്താൽ പോരാ . മറുപടി എഴുതുക 

No comments: