RETIREMENT

Thank you all for making my tenure at office a busy one. Good bye .അറിയിപ്പ്

 സർവീസിൽ നിന്നും വിരമിക്കുന്ന ബഹു: പ്രിൻസിപ്പൽ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർക്ക് സ്റ്റാഫ് കൗൺസിൽ നൽകുന്ന യാത്രയയപ്പ് യോഗം നാളെ 31/03/2019 ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരുന്നതാണ്. 1 മണിക്ക് ഉച്ചഭക്ഷണം. 2 മണിക്ക് ശേഷം പി.ടി.എ. നൽകുന്ന യാത്രയയപ്പ്.തുടർന്ന്  ഫോട്ടോ സെഷനും പ്രിൻസിപ്പാളുടെ വീട്ടിലേക്കുള്ള യാത്രയും നടക്കും. എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
രത്യേക അറിയിപ്പ്
     2019 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന പൊതു വിദ്യാലയങ്ങളിലെ (ജനറൽ സ്കൂളുകളിലെ ) പ്രഥമാദ്ധ്യാപകരുടെ ജനന തീയതി മാർച്ച് 2 മുതൽ ഏപ്രിൽ 1 വരെയുള്ള തീയതികളിൽ ഏതെങ്കിലും ആണെങ്കിൽ KSR ഭാഗം 1 ചട്ടം 60 (a) പ്രകാരം 31. 3.19 ANന് HM ന്റ ചാർജ് പുതിയ ആളിന് കൈമാറേണ്ടതാണ്. GO (P) 485 / 75 Fin dt 20/10/75 പ്രകാരം പൊതു അവധി ദിവസങ്ങളിൽ ചാർജ് സ്വീകരിക്കുകയും ചാർജ് കൈമാറുകയും ചെയ്യാം എന്നത് കൊണ്ട്
31 /3/19 ഞായറാഴ്ച ആയാലും നിയമ പരമായി തടസ്സം ഇല്ല.
   ജൂലൈ 2 മുതൽ ആഗസ്റ്റ് 1 വരെ ജനന തീയതി ഉള്ളവർക്ക് അവരുടെ super anuation തീയതി 31 /7/18 ആണല്ലോ. അതിനു ശേഷം 1/8/18 മുതൽ 31/3/19 വരെ ടuper annuation ൽ സർവ്വീസിൽ തുടരുന്നവർക്ക് മദ്ധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം 29/3/2019 ന് വെള്ളിയാഴ്ച ANന് തന്നെ പുതിയ ആളിന് ചാർജ് കൈ മാറേണ്ടതാണ്.30/3/19 ശനിയാഴ്ച office പ്രവൃത്തി ദിവസമാണെങ്കിൽ പോലും KSR ഭാഗം 1 ചട്ടം 60 ( c) യു ടെ 3-മത് ഖണ്ഡിക പ്രകാരം മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം തന്നെ ചാർജ് കൈമാറേണ്ടതാണ്.അതേസമയം ഇവരുടെ കാര്യത്തിൽ 30/3/19, 31/3/19 എന്നീ ദിവസങ്ങൾ മേൽ ചട്ടപ്രകാരം addl Leave ആയിരിക്കും. ഇവർക്ക് മാർച്ച് 31 വരെ ശമ്പളം ലഭ്യമാണ് താനും.
    KERഅദ്ധ്യായം X IV Cചട്ടം II (A) പ്രകാരം KSR  ഭാഗം 1 ചട്ടം 60 (a) 60 ( c) യിലെയും വ്യവസ്ഥകൾ എയ്ഡഡ് Schoolഅദ്ധ്യപകർക്കും ബാധകമാണ്
     ഈ കുറിപ്പിനാധാരമായ നിർദ്ദേശം നൽകിയത്
    (കടപ്പാട്,..)... ശ്രീ ശ്രീധരൻ മാഷ് ചോമ്പാല

*********************************************************************************

തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ ഗണിത അധ്യാപിക വി.എം. സുഷമ ടീച്ചറുടെ വിരമിക്കൽ ചടങ്ങിൽ റമീസ് പാറാൽ നടത്തിയ പ്രസംഗം

അധ്യാപന ജീവിതത്തെ ഗണിത സമവാക്യങ്ങളിലൂടെയും സൂത്രവാക്യങ്ങളിലൂടെയും നിർധാരണം ചെയ്ത് ലഘുകരിച്ചെടുത്ത് 56-ാത്തെ എണ്ണൽ സംഖ്യയിൽ റിട്ടയർമെന്റിന് വഴങ്ങുന്ന സുഷമ ടീച്ചർക്ക് ഹരിച്ചെടുത്ത ശിഷ്ട ജീവിതത്തിൽ ഗുണ ഗണങ്ങളുടെ വർഗ്ഗങ്ങളും ക്യൂബുകളുമുണ്ടാവട്ടെ എന്നാശംസിക്കുന്നു.

ബന്ധങ്ങളുടെ അംശവും ഛേദവും കൂട്ടിയിണക്കി  ഭിന്ന സംഖ്യകളുടെയും വ്യുൽക്രമത്തിന്റെയും ലോകത്ത്   ചതുഷ്ക്രിയകൾ പരിചയപ്പെടുത്തി കുട്ടികളുടെ നിഷ്കളങ്ക മനസ്സിൽ ഗണിത സിദ്ധാന്തം അടയാളപ്പെടുത്തിയ ടീച്ചർക്ക് മായാ മുദ്രകൾ സമ്മാനിക്കുന്നു.

മുബാറക്കിന്റെ വൃത്തത്തിനകത്തെ ഉൾക്കോണുകളിൽ നിന്നും ജ്യാമിതീയ ലംബങ്ങളുടെ അംശബന്ധങ്ങളെ പരസ്പര പൂരകങ്ങളാക്കുന്നതിൽ എന്നും മുന്നിലായിരുന്നു ടീച്ചർ.

സമചതുരത്തിന്റേയും ദീർഘ ചതുരത്തിന്റെയും വിസ്തീർണ്ണവും ചുറ്റളവും കണ്ടുപിടിക്കുന്ന ജാഗ്രതയോടെ സൗഹൃദത്തിന്റെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ ദശാംശങ്ങളുടെ സൂക്ഷ്മത പുലർത്തിയിരുന്നു ടീച്ചർ.

വൃത്തത്തിനകത്തെ ഉപചാപങ്ങളെ ചാപങ്ങളായി പരിവർത്തിപ്പിച്ച് ബിന്ദുക്കൾ തമ്മിലുള്ള അകലം കുറച്ച് വക്രമുഖമില്ലാതെ  നേർരേഖയിലൂടെ മുന്നോട്ട് നീങ്ങിയ ടീച്ചർക്ക് മംഗളം.

മനസ്സിന്റെ അകക്കോണുകളിലും സുഷുമ്നയുടെ ബിന്ദുക്കളിലും  സുഷിരങ്ങളില്ലാത്ത സുഷമയുടെ സ്നേഹ സൗഹൃദം മുബാറക്കിന്റെ തലോടലായിരുന്നു.

ആരവും വ്യാസവുമില്ലാത്ത വൃത്തത്തിലെ ശൂന്യതപോലെയാണ് മുബാറക്കിന്  ടീച്ചറിന്റെ വിടവാങ്ങൽ.

വ്യാപ്തം അളക്കാനാവാത്ത  ടീച്ചറുടെ പുഞ്ചിരി തൂകുന്ന മുഖവും വക്രതയില്ലാത്ത മനസ്സും ഇനി നമുക്ക് അന്യ കോണുകളായി മാറുകയാണ്.

ആരോഹണ അവരോഹണ ക്രിയകളിൽ  ജൈവികമായ ഇടപെടലുകളിലൂടെ മുബാറക്കിന് പുതിയ ഗണിത സിദ്ധാന്തം സമ്മാനിച്ച ടീച്ചർക്ക് എല്ലാ നന്മകളും നേരുന്നു.

ഗുണിത ഗണിതങ്ങളെ ലാഭ നഷ്ടങ്ങളുടെ കണക്കിൽ പെടുത്താതെ പരസ്പര പൂരകങ്ങളാക്കി മുബാറക്കിന്റെ കുരുന്നുകൾക്ക് ഗണിതം മധുരമാക്കിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ.***********************************************************************

No comments: