ഉണ്ട ചോറിനു നന്ദി എന്ന ലഘു ചലച്ചിത്രം കണ്ടു .നല്ല തീമാണ് .
സംഭാഷണങ്ങൾ അവതരിപ്പിച്ചതിൽ നാടകീയത കൂടുതലായി തോന്നി .സ്ക്രിപ്റ്റിലും കുറച്ചു കൂടി എഡിറ്റിംഗ് ചെയ്യാനുണ്ട് .കുറച്ചു കൂടി സംഭാഷണ ശകലങ്ങൾ ആകാമായിരുന്നു .അവസാന ഡയലോഗ് ഡെലിവറിയിലെ കുറച്ചു കൂടി സ്വാഭാവികത വരണമായിരുന്നു .സംഭാഷണങ്ങൾ ദീർഘമായ വാക്യങ്ങളാക്കുന്നതിനു പകരം ചെറു വാക്യങ്ങളാക്കാമായിരുന്നു .ഓരോ വാക്യത്തിന്റേയും പ്രതികരണമായി കഥാപാത്രങ്ങൾ പറയുകയും പെരുമാറുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നില്ല ."അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ " ശൈലിയിലാണ് അവസാന ഡയലോഗ് പോലും .പശ്ചാത്തല സംഗീതവും തീമിനോട് നീതി പുല ർത്തിയിട്ടില്ല ( ആഴത്തിലുള്ള വിഷാദം / ശോകം ധ്വനിപ്പിക്കാൻ മതിയാകുന്നില്ല ) .കവിതയുടെ തെരഞ്ഞെടുപ്പും ആലാപനവും മികച്ചതാണ് .ശബ്ദ മിശ്രണം മെച്ചപ്പെടുത്താനുണ്ട് .മികച്ച സന്ദേശമാണ് .അവസാനത്തെ ഒരു മിനിട്ടു വരെ സസ്പെൻസ് നിലനിർത്തിയിട്ടുണ്ട് .കഥ പറഞ്ഞ രീതി നല്ലതാണ് ...ടെക്നോളജിയിലും സ്വാർത്ഥതയിലും മുഴുകുന്ന ലോകം വാർദ്ധക്യത്തെ അവഗണിക്കുകയാണ് .അനാഥാലയത്തിലെ അമ്മയെ കാണാൻ ആർക്കും താല്പര്യമില്ല .കാണാതായ വളർത്തു പട്ടിയും പെട്ടിയുടെ താക്കോലും വലിയ പ്രശ്ന മാണ് താനും .പുതിയകാലത്തെ ഏറെ പ്രസക്തിയുള്ള ഒരു തീം , വ്യത്യസ്ഥമായ ഒരു ശൈലിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങൾ . സൂരജ് രവീന്ദ്രൻ ഇനിയും സിനിമകൾ ചെയ്യുക തന്നെ വേണം .-CKR 26/09/2019
Screenplay and direction:Sooraj Raveendran സംവിധാനം ,തിരക്കഥ
Story and production : Aravindan Pilicode കഥ ,നിർമ്മാണം Co director :Jomal Mathew സഹസംവിധാനം Cinematography : Rajesh & Ratheesh സിനിമാറ്റോഗ്രഫി Editor : Jishnushaj K Pഎഡിറ്റർ Sound: Sangeeth Johnson ശബ്‌ദം Lyrics : Suresh Ramanthali കവിത Singer: Dinesh Kalliaseri ആലാപനം .

No comments:
Post a Comment