ശ്രീമതി സുഷമാ സുരേഷ് ഏറെ വായിക്കുകയും എഴുതുകയും ആകർഷകമായി സംസാരിക്കുകയും ചെയ്യുന്നു .ആകാശവാണി കണ്ണൂരിന്റെ സുഭാഷിതം പരിപാടിയിൽ സന്ദേശങ്ങൾ നൽകാറുള്ള അവരുടെ ശബ്ദവും നിലപാടുകളും കണ്ണൂർ ജില്ലയിലേ റേഡിയോ ശ്രോതാക്കൾക്ക് ഇതിനകം പരിചിതമാ ണ് . സ്ത്രീ എന്നത് വെറും ശരീരം മാത്രമായി കരുതുന്നവരുടെ എണ്ണം കൂടിവരുന്നത് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഇടപെടൽ ഉണ്ടാവണം എന്ന് തൻ്റെ സുഭാഷിത പ്രഭാഷണങ്ങളിൽ അവർ സൂചിപ്പിക്കുന്നു . അവർ എൻ്റെ സുഹൃത്താണ്. വേങ്ങാട് ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിലും ഡോ .അംബേദ്‌കർ കോടോത് ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിലും ഞങ്ങൾ സഹപ്രവർത്തകയായിരുന്നു .നമ്മുടെ കാഴ്ചപ്പാടുകളെ ബലപ്പെടുത്തുന്നതിലും നേർവഴിക്കു നയിക്കുന്നതിലും അവരുടെ വാക്കുക ൾ ഏറെ ഉപകരിക്കുന്നുണ്ട് .
ശ്രീമതി സുഷമാ സുരേഷ് എഴുതിയ പുസ്തകം 2019 ഒക്ടോബർ രണ്ടാംതീയതി 10 മണിക്ക് കണ്ണൂർ IMA ഹാളിൽ വെച്ച് പ്രശസ്ത കഥാകൃത്തു ടി പദ്മനാഭൻ പ്രകാശനം ചെയ്യുന്നു .
ശ്രീമതി സുഷമാ സുരേഷ് എഴുതിയ പുസ്തകം 2019 ഒക്ടോബർ രണ്ടാംതീയതി 10 മണിക്ക് കണ്ണൂർ IMA ഹാളിൽ വെച്ച് പ്രശസ്ത കഥാകൃത്തു ടി പദ്മനാഭൻ പ്രകാശനം ചെയ്യുന്നു .
No comments:
Post a Comment