അധികമാരും അറിയാതെ ,ആരാലുമേറെ വാഴ്ത്തപ്പെടാതെ പൊലിഞ്ഞ ആ ജീവിതം
ലോക ചാമ്പ്യൻ പി വി സിന്ധുവിന്റെ ബാ ഡ്‌മിന്റൺ ജൈത്രയാത്ര തുടങ്ങിയത് ആന്ധ്രയിലെ സെക്കന്ററാബാദിൽ ബാഡ്മിന്റൺ അക്കാദമി നടത്തിയിരുന്ന പരേതനായ മീർ മുഹമ്മദ് അലി എന്ന കോച്ചിന്റെ പരിശീലന ക്‌ളാസ്സുകളിൽ നിന്നാണ് .ദേശീയ സിംഗിൾസ് ടൂർണമെന്റുകളിൽ മൂന്നു തവണ റണ്ണറപ് ആയിരുന്ന മീർ മുഹമ്മദ് അലി ടച് പ്ളേയുടെ -പവർ ഗേമിന്റേതല്ല -ഉസ്താദായിരുന്നു .കോച്ചിങ് അദ്ദേഹത്തിന് വ്യവസായവുമായിരുന്നില്ല .
"സ്വതവേ വിശാലഹൃദയനായ മനുഷ്യൻ .ആരെയും സഹായിക്കും ,നാളെയെ കുറിച്ച് ചിന്തിക്കാതെ ." ഒരു ശിഷ്യൻ അദ്ദേഹത്തെ ഓർക്കുന്നതിങ്ങനെ .പേരിനു മാത്രമായുള്ള ഫീസിന്റെ പേരിൽ ഒരു കളിക്കാരനെയും കളിക്കാരിയെയും അദ്ദേഹം പുറത്താക്കിയില്ല .ഇന്നത്തെ ലോകത്തിനു ചേരാത്ത ഈ മനുഷ്യൻ ഫീസിനു വേണ്ടി കളിക്കാരുടെ രക്ഷിതാക്കളേയും ബുദ്ധിമു ട്ടിച്ചില്ല .അദ്ദേഹം മെനഞ്ഞെടുത്ത ബാഡ്മിന്റൺ താരങ്ങളുടെ വിജയനിര മീര മുഹമ്മദ് അലി സാറിനു അദ്ദേഹത്തിനർഹമായ മഹത്തായൊരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട് .
ക്ഷമയുടെ ആൾരൂപമായിരുന്ന മെലിഞ്ഞ ആ ആറടിക്കാരൻ കളിക്കാരെ റാക്കറ്റ് പിടിപ്പിച്ചു പൊടിമണ്ണിൽനിന്നും വളർത്തിയെടുത്തു . കുട്ടികൾ കുട്ടികളാണ് .അവർ ക്രീഡാലോലരാണ് .പലപ്പോഴും ശ്രദ്ധ മാറും പറഞ്ഞത നുസരിക്കുന്നതൊഴിച്ചു സകലവും ചെയ്യും .കൃത്യമായി വരാറുമില്ല .എന്നാലും കോച്ചു മീർ അലിക്കു അച്ചടക്കം നിർബന്ധമല്ല .അടിയില്ല .വഴക്കില്ല . ആസ്വദിച്ചു കളിക്കട്ടെ എന്നതായിരുന്നു മീർ അലിയുടെ നിലപാട് .ബാഡ്മിന്റണെ പ്രണയിച്ച മിർ അലി സാറിനു വലിയ ആഗ്രഹങ്ങളുമില്ലായിരുന്നല്ലോ .അദ്ദേഹം പരിശീലിപ്പിച്ചവർ പറയുന്നു .മിർ മുഹമ്മദ് അലി അക്കാദമിയിൽ പഠിക്കാനെത്തിയ കുഞ്ഞുങ്ങൾക്കതൊരു ആസ്വാദ്യകരമായ കാലമായിരുന്നു. തർക്കങ്ങൾ പൊരിഞ്ഞ വഴക്കുകളായി മാറും .രക്ഷിതാക്കൾവന്നുഇടപെടേണ്ടിവന്നിരുന്നു.
ടൂർണമെന്റുകളിൽ ഇന്നത്തെപ്പോലെപണംവന്നുവീഴാതിരുന്ന കാലം.പല ടൂർണമെന്റുകളിലും അലി സാർ ഇടപെട്ട് ചില ചെറു ചെറു സ്പോണ്സർഷിപ്പുകൾ സംഘടിപ്പിച്ചാണ് ഓൾ ഇന്ത്യാ ടൂര്ണമെ ന്റുകൾ അടക്കം നടന്നു പോയത് .ചാമ്പ്യൻഷിപ്പ് വന്നാൽ കുട്ടികൾ ആവേശ ഭരിതരായി പോരാട്ടത്തിന് തയ്യാറാകും .
നേരെ വാ നേരെ പോ പ്രകൃതക്കാരനായിരുന്ന അലിയെ അന്നത്തെ സ്പോർട്സ് നടത്തിപ്പുകാർ പലർക്കും ഇഷ്ടമായിരുന്നില്ല .തൻ്റെ അടുത്തു ട്രെഷറിയുടെ താക്കോലില്ലെന്നു കൂടെ നിൽക്കാൻ മടിച്ചവരോട് അദ്ദേഹത്തിന് പറയേ ണ്ടി വന്നു .
മിർ മുഹമ്മദ് അലി സാറിനു ധാരാളം ആരാധകരും ഉണ്ടായിരുന്നു .പേര് കേട്ട സിനിമ സംവിധായകൻ കെ വിശ്വനാഥ് തൻറെ ബാഡ്മിന്റൺ ഗുരുവായി അലി സാറിനെ തൻ്റെ ശങ്കരാഭരണം എന്നഅവാർഡു സിനിമയിലെ സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തുമായിരുന്നു .
അലി സാറിൻറെ കേളീശൈലികൾ കണ്ടു പഠിച്ചു വളർന്ന് ലോക ജേതാവായ പ്രകാശ് പദുക്കോൺ കൊച്ചിനെ കണ്ടുമുട്ടുകയും എപ്പോഴും ആദരപൂർവം സംസാരിക്കുകയും ചെയ്യുമായിരുന്നു .
തൻ്റെ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയക്കാൻ സ്വ ജീവിതം ഉഴിഞ്ഞു വെച്ച മിർ മുഹമ്മദ് അലി സാർ ബാഡ് മിന്റെനെയാണ് ജീവിത സഖിയാക്കിയത്.അധികമാരും അറിയാതെ ,ആരാലുമേറെ വാഴ്ത്തപ്പെടാതെ പൊലിഞ്ഞ ആ ജീവിതം ഇപ്പോഴത്തെ ലോകചാമ്പ്യന്റെ കേളീശൈലിയിൽ അനശ്വരത നേടുകയാണ് .ഈ വർഷത്തെ അധ്യാപക ദിനത്തിൽ ഞാൻ മിർ മുഹമ്മദ് അലി സാറിനെ തിരിച്ചറിയുന്നു .ഗുരുവന്ദനം .-CKR ( അവലംബം -ദ ഹിന്ദു )
************************************************************
No comments:
Post a Comment