നുണയോ രമ വീണ്ടും :(മ മ പത്ര നുണകൾ-ആയുർവേദ കോളേജ് സർട്ടിഫിക്കറ്റ് )
WATCH THIS VIDEO FOR MORE....
വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ
പാപ്പരല്ലാതിരുന്നിട്ടും കടം തിരിച്ചടയ്ക്കാതെ തട്ടിപ്പുനടത്തുന്ന വൻകിടക്കാരുടെ എണ്ണം വൻതോതിൽ പെരുകുകയാണെന്നാണ് ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖയിൽനിന്ന് വെളിപ്പെടുന്നത്. വായ്പയെടുത്ത് തിരിമറിനടത്തുകയും തിരിച്ചടയ്ക്കാതെ വിദേശത്തേക്കുകടന്ന് സുഖജീവിതംനയിക്കുയും ചെയ്യുന്നവരുടെ എണ്ണമാണ് പെരുകുന്നത്. വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും മാത്രമല്ല അവരെ അനുകരിക്കുന്ന വമ്പന്മാർ ഏറെയുണ്ടെന്നതാണ് സത്യം. വായ്പ ബോധപൂർവം തിരിച്ചടയ്ക്കാത്ത 50 വൻകിടക്കാരിൽനിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത് 92,570 കോടിയാണ്. ഗീതാഞ്ജലി ജെംസ് എന്ന വജ്രവ്യാപാരശൃംഖലയുടെ ഉടമയായ മെഹുൽ ചോക്സിമാത്രം 7848 കോടി രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിന് നൽകാനുള്ളത്. പൊതുമേഖലാ വാണിജ്യബാങ്കുകളിൽനിന്ന് കാൽകോടിയിലേറെ രൂപ വായ്പയെടുത്ത് മനപ്പൂർവം തിരിച്ചടയ്ക്കാതെ മുങ്ങിയവരുടെ എണ്ണം 2017-ൽ 8045 ആയിരുന്നത് ഇപ്പോൾ 12,439-ൽ എത്തിയിരിക്കുന്നു. സ്വകാര്യബാങ്കുകളിലും ഇത്തരം വായ്പത്തട്ടിപ്പുനടത്തുന്നവരുടെ എണ്ണം കൂടുകയാണ്. 2447 പേരാണ് ആ പട്ടികയിലുള്ളത്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് മതിയായ ജാമ്യവസ്തുവില്ലാതെ വാരിക്കോരി കടംകൊടുക്കുന്നതിന്റെ ഭവിഷ്യത്താണിതെന്നാണ് ആരോപണം.
കിട്ടാക്കടങ്ങൾ പെരുകുന്നത് രാജ്യത്ത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുകയാണ്. ആറുവർഷത്തിനിടെ 11.18 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യബാങ്കുകൾ എഴുതിത്തള്ളിയതെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയത്. ഇതിൽ 8.16 ലക്ഷം കോടിയും പൊതുമേഖലാബാങ്കുകളുടേതാണ്. ഒരു ലക്ഷത്തോളം കോടി രൂപ ഇക്കഴിഞ്ഞവർഷംമാത്രം എഴുതിത്തള്ളി. ബാങ്കുകളുടെ വരവുചെലവ് പുസ്തകത്തിൽ ദീർഘകാലമായി നിഷ്‌ക്രിയ ആസ്തിയായി രേഖപ്പെടുത്തിയ തുക എഴുതിത്തള്ളുകയെന്നതിനർഥം തിരിച്ചുപിടിക്കാനുള്ള ശ്രമം പാടേ ഉപേക്ഷിച്ചെന്നല്ല, കണക്കുപുസ്തകം വൃത്തിയാക്കുന്നുവെന്നേയുള്ളൂ എന്നാണ് ഔദ്യോഗികവിശദീകരണം. എന്നാൽ, ഈയിനം വായ്പയിൽ തിരിച്ചുപിടിക്കാൻ നാനാമാർഗങ്ങൾ ഉപയോഗിച്ചിട്ടും അഞ്ചുവർഷത്തിനിടെ തിരിച്ചുപിടിക്കാനായത് 13 ശതമാനംമാത്രമാണ്.
നിഷ്‌ക്രിയ ആസ്തിയിലും കിട്ടാക്കടം എഴുതിത്തള്ളലിലും കഴിഞ്ഞ കുറേക്കാലമായി അസ്വാഭാവികമായ പെരുപ്പമാണ് ഉണ്ടായിട്ടുള്ളത്. 2004 മുതൽ 2014 വരെയുള്ള 10 വർഷത്തിനിടയിൽ 2.11 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. ഓരോ വർഷവും രണ്ടുലക്ഷം കോടിയോളം എഴുതിത്തള്ളി കണക്കുപുസ്തകം വൃത്തിയാക്കുന്ന സ്ഥിതിയാണ് പിന്നീട് ഒരുവർഷംമുമ്പുവരെ ഉണ്ടായത്. ഇതേകാലയളവിൽ വായ്പത്തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 515 കേസിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് നാൽപ്പത്തയ്യായിരത്തോളം കോടി രൂപയുടെ ആസ്തിയാണ്.
പൊതുമേഖലാബാങ്കുകളിലും സ്വകാര്യബാങ്കുകളിലും കാർഷികവായ്പകളുടെ തിരിച്ചടവും വൻതോതിൽ കുറയുന്ന പ്രവണതയുണ്ട്. കോവിഡുകാലത്ത് തുടങ്ങിയ പ്രതിസന്ധിയുടെകൂടി ഫലമാണത് എന്നതിനാൽ വൻകിടക്കാരുണ്ടാക്കുന്ന നിഷ്‌ക്രിയ ആസ്തിയുമായി അതിനെ താരതമ്യപ്പെടുത്താനാവില്ല. കാർഷികമേഖലയിലെ ദീർഘകാലനിഷ്‌ക്രിയ ആസ്തി പ്രശ്നം പലിശയിൽ ഉദാരമായ ഇളവുനൽകിയും മറ്റ് കടാശ്വാസനടപടികളിലൂടെയും പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. 1990-ൽ വി.പി.സിങ് സർക്കാരിന്റെ കാലത്ത് പതിനായിരം കോടിയുടെയും 2008-ൽ യു.പി.എ. ഭരണകാലത്ത് എഴുപതിനായിരം കോടിയുടെയും കാർഷികകടങ്ങൾ എഴുതിത്തള്ളിയിരുന്നു. കാർഷികകടങ്ങളുടെ കാര്യത്തിൽ ഇളവുകൾ സാമൂഹികനീതിയുടെ ഭാഗമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.
ശരിയായ ആവശ്യങ്ങൾക്ക് ഉദാരമായ വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കാൻ വാണിജ്യബാങ്കുകൾക്കും സ്വകാര്യബാങ്കുകൾക്കും സഹകരണബാങ്കുകൾക്കും ഉത്തരവാദിത്വമുണ്ട്. തിരിച്ചടവ് ഉറപ്പാക്കാൻ ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാവണം നടപടികൾ. ഇക്കാര്യത്തിൽ സർക്കാരുകൾക്കും (കേന്ദ്രസർക്കാർ എന്ന് പറയാൻ നാണമാണോ മാമീ ?-CKR) വലിയ ഉത്തരവാദിത്വമുണ്ട്.-MATHRUBHUMI 23/12/2022
answers
1.B 2.D 3.A 4.B 5.B 6.B 7. D 8.B 9.C 10.C 11.C 12.B 13.C 14.A 15. soap nuts /hair cleaning ...
SEND YOUR ANSWERS TO 9447739033 before 31.12.2022
SOAPMAKING TRAINING PICS AND REPORT -CLICK HERE
click here for soap making pdf
1.കാസ്റ്റിക് സോഡാ എന്ന പദാർത്ഥത്തിന്റെ രാസനാമം( The chemical name of castic soda)
( a) സോഡിയം ക്ലോറൈഡ് NaCl, (b) സോഡിയം ഹൈഡ്രോക്സൈ ഡ് NaOH , (c) കാൽസിയം ക്ലോറൈഡ് Ca2Cl , (d) കാൽസിയം ഹൈഡ്രോക്സൈഡ് Ca2 OH
2.താഴെപ്പറയുന്നവയിൽ ഏതാണ് സോപ്പിന്റെ രാസനാമം അല്ലാത്തത് ?
( a)സോഡിയം ഓലിയേറ്റു ,(b)സോഡിയം പാമിറ്റേറ്റ് ,(c) സോഡിയം സ്റ്റിയറെറ്റ് ,(d) സോഡിയം സിലിക്കേറ്റ്
3 . ശരിയായ പ്രസ്താവന ഏത് ?
( a) കൊഴുപ്പ് ചാരത്തോടൊപ്പം വെന്താൽ സോപ്പ് കിട്ടും (b) ചാരം ഉപ്പിനോടൊപ്പം വെന്താൽ സോപ്പ് കിട്ടും (c)കൊഴുപ്പ് പുൽതൈലത്തോടൊ ടൊപ്പം വെന്താൽ സോപ്പ് കിട്ടും (d) സോപ്പ് ചാരത്തോടൊപ്പം വെന്താൽ കൊഴുപ്പു കിട്ടും .
4 . സോപ്പ് നിർമ്മാണ പ്രക്രിയ ആദ്യമായി പഠിച്ചെടുത്ത ജനത .......
( a) ഗ്രീക്കുകാർ (b) ബാബിലോണിയക്കാർ (c) ഇന്ത്യക്കാർ (d) റോമാക്കാർ
5 . സോപ്പു നിർമാണത്തിനുപയോഗിക്കുന്ന ഫില്ലർ എ എന്ന പാക്കറ്റിൽ ...ഏതു പദാർത്ഥമാണ് ?
( a)മഗ്‌നീഷ്യം സിലിക്കറ്റ് (b) സോഡിയം സിലിക്കറ്റ് (c) സോഡിയം പാമിറ്റേറ്റ് (d) സോഡിയം ഹൈഡ്രോക്സൈഡ്
6 .സോപ്പു നിർമാണത്തിൽ ഫില്ലർ ബി ഉപയോഗിക്കുന്നത് ഇതിനു വേണ്ടിയാണ് ......
( a) ഭാരം കൂട്ടുന്നതിന് (b) ലായനി കട്ടിയാകുന്നതിനു (c) സുഗന്ധം ലഭിക്കുന്നതിന് (d) അമ്ലഗുണം ലഭിക്കുന്നതിന്
7 . 80 ഗ്രാം ഭാരമുള്ള 20 സോപ്പ്‌കൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ......
( a) 1 ലിറ്റർ (b) 300 മില്ലി ലിറ്റർ (c) 500 മില്ലി ലിറ്റർ (d) 350 മില്ലി ലിറ്റർ
8 . 80 ഗ്രാം ഭാരമുള്ള ഒരു കുളി സോപ്പ് നിർമിക്കുന്നതിന് ശരാശരി ചെലവു .....രൂപ ആകുന്നു
( a)10 (b) 12.5 (c)15 (d) 20
9 . 80 ഗ്രാം ഭാരമുള്ള 1000 കുളി സോപ്പ് കൾ ഒന്നിന് 20 രൂപാ ക്രമത്തിൽ വിറ്റഴിച്ചാൽ കിട്ടുന്ന ലാഭം ഏതാണ്ട് .....രൂപ
( a) 5000 (b)10000 (c)7500 (d) 1,00,000
10 . ഇന്ന് നിർമ്മിച്ച സോപ്പിന്റെ TFM......
( a) 50 ൽ കുറവ് (b) 90 ൽ കൂടുതൽ (c)76 ൽ കൂടുതൽ (d) 50 - 76
11 .ആസിഡും (അമ്ലം) ആൽക്കലിയും(ക്ഷാരം) ചേരുമ്പോൾ ലവണം ഉണ്ടാകുന്നു . സോപ്പ് ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നു ?
( a) ആസിഡ് (b) ആൽക്കലി (c)ലവണം (d) ഇതൊന്നുമല്ല
12 .ഒരു സോപ്പിന്റെ TFM. 70 ആണ് .അത് .....ഗ്രേഡ് സോപ് ആണ് .
( a) 1 (b) 2 (c)3 (d) 4
13 .സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് അണുനശീകരണത്തിനാണെങ്കിൽ , സോപ്പുലായനി ഏറ്റവും കുറവ്എത്രനേരം കയ്യിൽ പിടിച്ചിരിക്കണം ?
( a) 1-8 സെക്കന്റ് (b) 1 മിനിറ്റ് (c) 10 -20 സെക്കന്റ് (d) 20 മിനിറ്റ്
14 . സോപ്പ് നിർമാണത്തിനുള്ള ആസിഡ് ഏതു വസ്തുവിൽ നിന്ന് കിട്ടുന്നു ?
( a) വെളിച്ചെണ്ണ (b) കാസ്റ്റിക് സോഡാ (c) റെസിൻ (d) മഗ്നീഷ്യം സിലിക്കറ്റ്
15 . ജർമൻകാരായ ആളുകൾ റീത്താ മരം നട്ടു വളർത്തുന്നത് എന്തിനാണ് ?
.......................................
SEND YOUR ANSWERS TO 9447739033 before 31.12.2022 TO GET A PRIZE.ONLY STUDENTS(STD 4-12) CAN PARTICIPATE
വാർത്തകളിലെ രാഷ്ട്രീയം -
മാതൃഭൂമി മാത്രം വായിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക .വ്യവസായവികസനത്തിൽ ദക്ഷിണേന്ത്യയിൽ കേരളം തന്നെയാണ് പിന്നിൽ എന്ന് സ്ഥാപിക്കാൻ പ്രകാശൻ പുതിയേട്ടിയുടെ വ്യഗ്രതക്കു കാരണം എന്താകണം ? ഇതേ റിപ്പോർട്ടിൽ( RBI -11/9/2022) കേരളം ഒന്നാം സ്ഥാനത്തെത്തിയ / ഗുജറാത്തിനേക്കാൾ വലിയ മികവ് കാണിക്കുന്ന മേഖലകൾ മാതൃഭൂമി മറച്ചു വെച്ചത് എന്തിനാണ് ?
സ്വാതന്ത്ര്യ സമരം - അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ.(എനിക്ക് വേറെ പണിയുണ്ട് ) വിലക്കയറ്റത്തിനെതിരെ കൊടി പിടിക്കൽ - അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ. (എന്നെ പോലീസ് പിടിക്കും) കൈക്കൂലിക്ക് എതിരെ സമരം _ അത് രാഷ്ട്രീയ ക്കാരൻ ചെയ്യട്ടെ (എന്നെ പോലീസ് പിടിക്കും) പാവങ്ങളെ സംരക്ഷിക്കൽ - അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ.( എന്റെ പണം എനിക്കു വേണം. എനിക്കും വേണം കാറ്) റേഷൻ കാർഡിന് അപേക്ഷ - അത് രാഷ്ട്രീയക്കാരൻ സഹായിക്കട്ടെ ( എനിക്ക് ഉദ്യോഗസ്ഥരോട് കാലു പിടിക്കാൻ വയ്യ ) പെട്രോളിന്റെ വില കുറക്കാൻ സമരം _ അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ ( എനിക്ക് എന്റെ കാറിൽ പണിക്കു പോണം) വണ്ടി അപകടത്തിലായി - വിളി പാർട്ടിക്കാരനെ ( എനിക്ക് നിയമങ്ങളൊന്നും അറിയില്ല) ഗ്രാമസഭയിൽ പങ്കെടുക്കണം - അത് രാഷ്ട്രീയക്കാരൻ പോകട്ടെ ( എനിക്ക് ഇതിനൊന്നും നേരമില്ല.) കോ വിഡ് ജാഗ്രതാ സമിതിയിൽ പോയി ഗൃഹസന്ദർശനം നടത്തണം - രാഷ്ട്രീയക്കാരൻ പോകട്ടെ ( ഓ. അതു കൊണ്ട് കാര്യമില്ല. എനിക്ക് ക്രിക്കറ്റ് കളിക്കണം ) ദുരിതാശ്വാസ പ്രവർത്തനം - രാഷ്ട്രീയക്കാരൻ പോകട്ടെ (എനിക്കു വല്ല അസുഖവും പിടിക്കും) ........ വോട്ട് ചെയ്യാൻ പോകണം. - പാവം ഈഞാൻ പോകാം. ഈ രാഷ്ട്രീയക്കാരെ ഒരു പാഠo പഠിപ്പിക്കണം.( പാവം ഞാൻ കാറിൽ തന്നെ പോകും.കാറില്ലാത്ത മറ്റു വോട്ടർമാരെ ഞാൻ രാഷ്ട്രീയക്കാരുടെ വലിയ കാറിനെ കുറിച്ച് ബോധ്യപ്പെടുത്തും) - എന്ന് രാഷ്ട്രീയമില്ലെന്നു പറയുന്ന ഒരു പാവം രാഷ്ട്രീയ വിരോധി.
ഒറ്റ നോട്ടത്തിൽ "വാസ്തവം" എന്ന് പറയിപ്പിക്കുന്ന ഒരു "രാഷ്ട്രീയ വിരോധി " യുടെ പോസ്റ്റ് .ഇത് തള്ളിയ ആൾക്കും കാറുണ്ട് എന്നതു വേറെ കാര്യം .എല്ലാ രാഷ്‌ട്രീയക്കാർക്കും ആഡംബര കാറുണ്ടോ ? എല്ലാ വോട്ടർമാർക്കും തറയിൽ കഴിയേണ്ടി വരുന്നുണ്ടോ ? ഇതിനേക്കാൾ വലിയ കാറുള്ള സിനിമാതാരങ്ങളില്ലേ ? ബിസിനസ്സുകാരില്ലേ ? അതി ദാരിദ്ര്യം മാറ്റാൻ വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരില്ലേ .... രാഷ്ട്രീയം ജനാധിപത്യ സമ്പ്രദായത്തിൽ അത്യാവശ്യമല്ലേ സ്വയം ചോദിച്ചു നോക്കുക
വാർത്താ വിശകലനം 17-11-2022
മലയാളിയുടെ ശ്രദ്ധയിൽ വരേണ്ട പ്രധാന വാർത്തകൾ തമസ്കരിക്കുകയാണ് പല മലയാള പത്രങ്ങളും മുൻപേജിൽ ചെയ്യുന്നത് . ഒറ്റ പത്രം മാത്രം വായിക്കുന്നവരും ഒറ്റ ചാനൽ മാത്രം കാണുന്നവരും തങ്ങൾ എത്ര മാത്രം അന്ധരാണെന്നു അറിയുന്നില്ല .
എന്നിട്ട് അവരുടെ ബോധ്യത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അതു പറയുന്നവർക്ക് അന്ധമായ രാഷ്ട്രീയമാണെന്നു പറയുന്നതിനും ചിലർക്കു മടിയുമില്ല . ഇരുട്ടിൽ തന്നെ കഴിയാൻ ഇഷ്ടപ്പെടുന്നവർക്ക് വെളിച്ചത്തെയാണ് ഏറ്റവും വലിയ ഭയം .
ഇന്നത്തെ പ്രധാനവാർത്തകൾ നോക്കാം .
യുദ്ധം മാനവരാശിക്ക് ആഴത്തിലുള്ള യാതനകൾ അടിച്ചേൽപ്പിക്കുന്നുവെന്ന G 20 രാജ്യങ്ങളുടെ സംയുക്ത മുന്നറിയിപ്പ് ആണ് "ദി ഹിന്ദു" വിലെ പ്രധാന വാർത്ത .ഇന്ത്യൻ എക്സ് പ്രസ്സും ഉക്രയിൻ യുദ്ധത്തെ കുറിച്ചു G 20 യിൽ ഭിന്നാഭിപ്രായമുണ്ട് എന്നുള്ള വാർത്തയാണ് പ്രധാനമാക്കിയത് . നിഷ്പക്ഷപത്രമല്ലാത്ത മലയാള മനോരമയും ( ബില്ലെടുത്തു സർക്കാർ ) ; നിഷ്പക്ഷപത്രമല്ലാത്ത മാതൃഭൂമിയും (ഗവർണറുമായി അനുനയമില്ല, നയപ്രഖ്യാപനം മാറ്റാൻ നീക്കം ) ഗവർണറും സംസ്ഥാ ന സർക്കാരും തമ്മിലുള്ള നിയമ തർക്കത്തെ സർക്കാരിനെതിരേയുള്ള അഭിപ്രായ രൂപീകരണത്തിനു ഉപകരിക്കുന്ന വിധത്തിൽ റിപ്പോർട്ടു ചെയ്യുന്നു .70 000 വീടുകൾ കൂടി ലൈഫ് പദ്ധതിയിൽ അനുവദിച്ചു .എന്ന് സിപിഎം എം മുഖപത്രമായ ദേശാഭിമാനി .ഗവർണർ തന്നെ ചാൻസലറാവണം -ഭരണ ഘടന ഭേദഗതിക്ക് കേന്ദ്രം എന്ന് കേരളകൗമുദി. ഇ. പി ജയരാജൻ ഇടതു കൺവീനർ സ്ഥാനം ഉപേക്ഷിക്കാൻ ആലോചന എന്ന് INC മുഖ പത്രമായ വീക്ഷണം .കുഴി വെട്ടിയത് യോഗ്യതയല്ല എന്ന് കോടതി പരാമർശിച്ചതായി ബിജെപി/ RSS മുഖപത്രമായ ജന്മഭൂമി .കുഴി വെട്ടിയത് അദ്ധ്യാപന യോഗ്യതയല്ല എന്ന് മുസ്‌ലീം ലീഗ് . തദ്ദേശീയ കോവിഡ് മരുന്ന് രാഷ്ട്രീയ വാക്സിൻ എന്ന് സിപിഐ മുഖപത്രമായ ജനയുഗം .നിഷ്പക്ഷപത്രമല്ലാത്ത ദീപിക -"ബജറ്റ് ജനുവരിയിൽ ,നയപ്രഖ്യാപനം ഒഴിവാക്കും "എന്ന് പ്രധാന വാർത്ത നിരത്തുന്നു . പല പത്രങ്ങൾക്ക് അവരവരുടെ വ്യാപാര / രാഷ്ട്രീയ താല്പര്യമനുസരിച്ചു പല കാഴ്ച്പ്പാടുകളാണ് . വിമർശനാല്മക വായനയുടെ പ്രാധാന്യം ഇവിടെയാണ് .
വിമർശനാല്മക വായനയെ കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക ...............................
https://seakeyare.blogspot.com/2022/10/20-10-2022.html
കാലിത്തീറ്റയുടെ വില ,വൈക്കോലിന്റെ വില ഇതൊക്കെ കൂടുതലാണ്.ഇപ്പോഴത്തെ വിലക്കു പാല് കൊടുത്താൽ ഒന്നും കിട്ടില്ല . എന്നാണ് ബി ജെ പി ക്കാരനായ എൻ്റെ ഒരു പ്രിയ സുഹൃത്ത് ഈയിടെയും എന്നോട് പറഞ്ഞത് .ന്യായമായ വില കൊടുക്കാൻ മിൽമയും ഗവണ്മെന്റും ഒന്നും ശ്രദ്ധിക്കുന്നില്ലാ എന്നു .അതും കേട്ടു .
മിൽമ പാൽ വില കൂട്ടാൻ തീരുമാനിച്ചതായി വാർത്ത വന്നപ്പോൾ ഉടൻ അയൽപക്ക ഗ്രൂപ്പിൽ പ്രതിഷേധ പോസ്റ്റിങ്ങ് തുടങ്ങി.ഗവർണറും മുഖ്യനും തമ്മിൽ പോരു മാത്രമേയുള്ളൂ എന്നും ഇതൊന്നും നോക്കാൻ ആർക്കും നേരമില്ലെന്ന കുറ്റപ്പെടുത്തലും തനിക്കൊരു രാഷ്ട്രീയവുമില്ലെന്ന "അയ്യോ പാവം " കളിയും കണ്ടു. "ഉദ്യോഗസ്ഥൻമാർക്കെല്ലാം പൂത്ത പണ"മാണെന്ന കൊള്ളി വാക്കും കേട്ടു .
വില വർദ്ധനവ് പാൽ കർഷകനു ഗുണം ചെയ്യുമെന്ന് ഞാൻ മറുപടി പോസ്റ്റ് ചെയ്തപ്പോൾ , എനിക്കു പരക്കെയുള്ള വിലക്കയറ്റത്തെ കുറിച്ചുള്ള ഉപദേശവും ഒറ്റക്കും കൂട്ടായും ലഭിച്ചു തുടങ്ങി .
'അന്ധമായ രാഷ്ട്രീയ"മെന്നും മാറി മാറി വരുന്ന ഗവൺമെന്റുകൾ കേരളം കുളമാക്കിയെന്നും ജനം മാറ്റിചിന്തിക്കണമെന്നും "മിത" രാഷ്ട്രീയവാദികളുടെ തേഞ്ഞ ന്യായങ്ങളും പ്രത്യക്ഷപ്പെട്ടും കണ്ടു.
ദുസ്സഹമായ വിലക്കയറ്റത്തെക്കുറിച്ചു തന്നെയാണ് എല്ലാവർക്കും വേവലാതി .പാൽവിലയും കൂടുമ്പോൾ അത് ദുരിതമായും അനുഭവപ്പെടാം .പക്ഷെ വിലക്കയറ്റത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി ചിന്തിച്ചിട്ടുവേണ്ടെ അഭിപ്രായം പറയാൻ .
ഭാരത നാട്ടിൽ മൊത്തം വിലക്കയറ്റമാണ് എന്ന് ആർക്കാണ് അറിയാത്തത് .കുത്തക കച്ചവടക്കാരെ പിൻ തുണയ്ക്കുന്ന കേന്ദ്ര നയങ്ങളും നികുതി സമ്പ്രദായങ്ങളും നാണ്യപ്പെരുപ്പവും കൃഷി നാശവും , ഡീസൽ പെട്രോൾ വിലക്കയറ്റം കാരണം വിതരണ സമ്പ്രദായത്തിലെ ചെലവ് കൂടുതലും കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന കൃഷി നാശവും ചില സംസ്‌ഥാനങ്ങളിലെ ശ്രദ്ധക്കുറവും ഒക്കെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട് എന്നും നാം ഓർക്കണം . 60 രൂപ വിലയുണ്ടായിരുന്ന കാലത്തു പെട്രോളിൻ്റെ വില 50 രൂപയാക്കുമെന്നു പറഞ്ഞു അധികാരത്തിലെത്തിയ ടീം അത് 106 രൂപയി ലെത്തിച്ചതാണ് വിലക്കയറ്റത്തിനുള്ള ഏറ്റവും വലിയ കാരണം .
ഗവർണറും മുഖ്യനും തമ്മിൽ പോരു മാത്രമേയുള്ളൂ എന്നും ഇതൊന്നും(പാലിന്റെ വിലക്കയറ്റം ) നോക്കാൻ ആർക്കും നേരമില്ലെന്ന കുറ്റപ്പെടുത്തൽ
എൻ്റെ സുഹൃത്തേ , ഗവർണറും മുഖ്യനും തമ്മിൽ ഉള്ള പോരു മാത്രമല്ല വേറെയും നിരവധി വാർത്തകൾ പത്രങ്ങളിൽ ,ചാനലുകളിൽ വരുന്നുണ്ട് .ഒറ്റപ്പത്രം മാത്രം നോക്കി , ഒറ്റ ചാനൽ മാത്രം കണ്ട് ജീവിച്ചാൽ ഇങ്ങനെയൊക്കെ തോന്നും . എന്നിട്ടു പറയുകയാണ് , രാഷ്ട്രീയം ഇല്ലെന്ന് . ഒറ്റപ്പ ത്രം മാത്രം നോക്കി , ഒറ്റ ചാനൽ മാത്രം കണ്ട് ആ പത്രത്തിന്റെ ,ആ ചാനലിന്റെ രാഷ്‌ടീയമാണ് താങ്കൾ ആവർത്തിക്കുന്നത് .പല പത്രങ്ങൾ വായിച്ചു തുടങ്ങുക . പല ചാനലുകൾ കാണുക . നാട്ടിൽ നടക്കുന്ന വികസന പ്രവർത്തന ങ്ങളും നന്മകളും കാണാൻ കഴിയും .
പിന്നെ മിൽമ പാലിന്റെ വിലകൂട്ടാൻ തീരുമാനിച്ചതെങ്ങിനെ എന്നും മനസ്സിലാക്കുക .കർഷകരിൽ നിന്നും സൊസൈറ്റികളിൽനിന്നും നിരവധി വർഷങ്ങളായി വിലകൂട്ടാൻ വന്ന നിർദ്ദേശങ്ങൾ കേരള അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റി നിർദ്ദേശിച്ച ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചു വിലയിരുത്തി വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് അവസാനം സർക്കാരിന്റെ കൂടെ നിർദേശം പരിഗണിച്ചാണ് ചെറിയ ഒരു മാർജിനിൽ വില കൂട്ടാൻ തീരുമാനിച്ചത് . അതിൻ്റെ പ്രയോജനം കിട്ടാൻ പോകുന്നതോ 15.2 ലക്ഷം കർഷകർക്കാണ് . പെട്രോൾ വില വര്ധനവിലെ ലാഭം മുഴുവൻ കുത്തക കമ്പനികൾക്കാണ് .കർഷകനല്ല .പെട്രോൾ വിലവർദ്ധനവിൽ സർക്കാരുമായി കമ്പനികൾ കൂടിയാലോചിക്കേണ്ടതില്ല .മിൽമ അത് ചെയ്യുന്നുണ്ട് .5 രൂപാ വർദ്ധനവ് നിർദ്ദേശിക്കപ്പെട്ടത് സർക്കാരിന്റെ ഇടപെടൽ കൊണ്ട് 4 രൂപയായി കുറക്കേണ്ടി വന്നതാണ് . സർക്കാർ നോക്കിനില്കുകയല്ല .ഇതിനു മുൻപ് മിൽമ പാൽവില കൂട്ടിയത് 2019 സപ്തംബർ 19 നാണ് . പെട്രോൾ വിലയോ ? കേന്ദ സർക്കാർ എന്ത് ചെയ്യുകയാണ് ?
വിലവർധനാ നിരക്ക് ഭാരതത്തിൽ 10 % - 22 % ( ഇക്കണോമിക് ടൈംസ് ).;കേരളത്തിലേത് 4.82 (May 2022) ; (5.73 August ) % (13/09/2022 ഓൺലൈൻ മനോരമ ) .
വിലവർദ്ധനവ് സാധാരണക്കാരന് ബുദ്ധിമുട്ടു തന്നെയാണ് .അരിവില ഇപ്പോൾ 56 -58 രൂപയാണ് .അതിന്റെ ബുദ്ധിമുട്ടു ബാധിക്കാത്ത ഉദ്യോഗസ്ഥന്മാരുണ്ടോ ? BPLകാര്ഡുകാരേക്കാൾ അരി വില വർദ്ധനവ് ബാധിക്കുന്നത് ഉദ്യോഗസ്ഥന്മാരടക്കമുള്ള മധ്യ വർഗ ജനതയെ യാണ് . എത്രയോ ഉദ്യോഗസ്ഥന്മാർ ചെറിയ ശമ്പളവും കൈപ്പറ്റി സത്യസന്ധമായി സേവനം നടത്തി വിലവർദ്ധനവിന്റെ ദു രിതങ്ങളിൽ കഴിയുന്നുണ്ട് .അവരെല്ലാം പൂത്ത പണക്കാരാണെന്നു തോന്നുന്നെങ്കിൽ അതു തെറ്റായ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ് . അങ്ങിനെയൊക്കെ പറയുന്ന ആൾക്ക് കൃത്യമായ വലതു പക്ഷ രാഷ്ട്രീയം ഉണ്ട് എന്നത് വ്യക്തമാണ് . പരസ്പരം ഒന്നിച്ചു നിന്നു പ്രവർത്തിക്കേണ്ട സാധാരണക്കാരേയും ഉദ്യോഗസ്ഥരേയും തമ്മിലടിപ്പിക്കാനുള്ള കുരുട്ടു പ്രചരണത്തിന്റെ അടിമക്ക് മാത്രമേ അങ്ങിനെ സംസാരിക്കാൻ തോന്നൂ .വയറിംഗ് ജോലിക്കാരെല്ലാം പെരുവയറന്മാരാണെന്ന് പറഞ്ഞാൽ അതു വാസ്തവമേയല്ലല്ലോ .
വിലവർദ്ധനവ് സാധാരണക്കാരന് ബുദ്ധിമുട്ടു തന്നെയാണ് എന്നു വെച്ച് പാൽ വില വർദ്ധനവ് 12.5 ലക്ഷം കർഷകർക്കു നൽകുന്ന കൈത്താങ്ങു കാണാതിരിക്കാമോ ?
Comments by CKR :
1 .ഭാരതത്തിലെ ...എന്ന് തിരുത്ത് ആകാം. ശ്രീലങ്കയിൽ ഇപ്പോഴേ ഉണ്ട്.
2 .ഇതിൽ ഭാരതത്തിൽ എന്നു ചേർക്കാത്തതും കേരളത്തിൽ എന്നു ചേർത്തതും ഇതു മറ്റു വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നെടുത്ത് പ്രചരിപ്പിക്കുന്നതും വലതുപക്ഷ രാഷ്ട്രീയം തന്നെയാണ്. എന്നിട്ടാണ് എനിക്ക് രാഷ്ട്രീയമില്ലേ എന്ന് വിളിച്ചു പറയുന്നത്. ദാരിദ്ര്യത്തിന്റെ നിരക്ക് കേരളത്തിലേതിനേക്കാൾ ഭാരതത്തിലാണ് കൂടുതൽ. സാമ്പത്തിക പെരുപ്പവും.
3.നീതി ആയോഗിന്റെ (MPl 2021) കണക്കു പ്രകാരം കേരളത്തിലെ ദാരിദ്യ നിരക്ക് 0.71 ശതമാനം അതായത് ഒരു ശതമാനത്തിൽ താഴെ.(ഇത് മാതൃ ഭൂമിയിൽ 2022November 16ന് വന്ന കണക്കാണ്. മനോരമ മാത്രം വായിച്ചാൽ കിട്ടില്ല.) ബീഹാറിൽ 51.91 %, ഭാരതത്തിന്റേത് ... 16.4% ( G M P 2022) ഇത് ടൈംസ് ഓഫ് ഇന്ത്യയിൽ 18 10 22 ന് വന്നതാണ്. മനോരമ മാത്രം വായിച്ചാൽ കിട്ടില്ല. കേരളത്തിൽ എല്ലാം ഭദ്രമാണ് എന്ന് ഈ കുറിപ്പിന് അർത്ഥമില്ല.താരതമ്യേന ഭേദമാണ്. കുത്തുപാളയെടുക്കുന്നത് ആദ്യം കേരളമായിരിക്കില്ല എന്നു എന്റെ അഭിപ്രായം
ഇന്ത്യയുടെ വിദേശ കടം -621 ബില്യൺ യു എസ് ഡോളർ -6210 കോടി ഡോളർ ; 46,57,500 കോടി രൂപ , 8.2 % വളർച്ച ; ( മാർച്ച് 2022 ) ; GDP യുടെ 19 .9 %; തിരിച്ചടവ് നിരക്ക് -5.2 % ( ബിസിനസ്സ് സ്റ്റാൻഡേർഡ് -5/9 /2022 )
കേരളത്തിന്റെ വിദേശ കടം 3,32,291 കോടി രൂപ ( 7000 കോടി ഗ്രാന്റ് കേ ന്ത്രം തടഞ്ഞു , 12000 കോടി GST തന്നില്ല ) -10 % വളർച്ച , GDP യുടെ (9,99,643 crore) 30 % ;
കാരണങ്ങൾ - സാമൂഹ്യ ക്ഷേമ പെൻഷനുകൾ പുനരുജ്ജീവിപ്പിച്ചു കൊടുത്തു തീർത്തത് , കോവിഡ് കാല മാനേജ്മെന്റ് , റവന്യൂ വരുമാനത്തിലെ കുറവ് ...
************************************************************************
കൂടുതൽ കടമുള്ള സംസ്ഥാന ങ്ങൾ - Punjab, Rajasthan, Kerala, West Bengal, Bihar, Andhra Pradesh, Jharkhand, Madhya Pradesh, Uttar Pradesh, and Haryana
How do Indian astrologers predict solar and lunar eclipses and positions of the planets so exactly from long back without much knowledge of physics?
The predictions of position of planets is very approximate and crude compared to the European astronomers. Since observations were not taken very seriously there was no effort to refine the methods.Similarly prediction of eclipses was not accurate and reliable.
The methods were mainly based on Surya Siddanta which was composed some time in 6th or 7th centuries.
In the case of eclipses the method of Surya Siddanta is sound and prediction of lunar eclipses was much simpler. However in the case of solar eclipse,it is very essential to determine the position of moon accurately ,using a number of correction terms ,which are not available in the Surya Siddanta . Hence prediction of solar eclipses with regard to occurrence and timing are not reliable.
Before independence,different panchangams with differing data and methods were in use in different provinces and there was no uniformity and there were variations in thitis etc up to 10 days and not matching with the actual position of planets,sun ,moon etc in the sky.
To set right the confusion,in 1952 Government of India constituted the calendar reforms committee to bring uniformity and accuracy with the actual position of the planets etc with the eminent astrophysicist M N Saha as chairman.
The committee has given the guide lines ,parameters like length of year and other details in line with the modern practice .
Government of India publishes the Indian ephemeris containing all the data of panchamgam ,the data regrading eclipses etc. in more than 10 languages . THIS INFORMATION IS USED BY ALL PANCHANGA MAKERS TO MAKE LOCAL CALENDARS AND LOCAL PANCHANGAMS AS PER THE LOCAL REQUIREMENTS TAKING IN TO ACCOUNT THE LOCAL FESTIVALS ETC.THEY DO NOT MAKE ANY CALCULATIONS NOR AWARE NOR CAPABLE OF DOING ANY ORIGINAL CALCULA TIONS.
People falsely believe all the details are calculated including details of eclipses by the makers of the local panchanga makers.
Please read the report of the calendar reforms committee which is available in the internet in freely downloadable in PDF format for full details.
മുഖ്യമന്ത്രി പിണറായി വിജയനെ തോക്ക് ചൂണ്ടി വിരട്ടിയ ഒരു യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം...
ഒരേ പത്രം മാത്രം എന്നും വായിച്ചാൽ പോരാ .പല പത്രങ്ങൾ വായിച്ചു സ്വന്തമായി വിശകലനം നടത്തി തീരുമാനത്തിലെത്തണം .
നേരമില്ലെങ്കിൽ ഞാൻ വായിച്ചെഴുതിയ കുറിപ്പെങ്കിലും വായിച്ചു സ്വന്തമായി തീരുമാനിക്കുക .
ഇന്നത്തെ വാർത്താ വിശകലനം 20 10 2022
പ്രധാനപ്പെട്ട 3 വാർത്തകൾ മാത്രം ഉദാഹരണമായി എടുക്കുന്നു .
a .വി എസ് 100 ആം വയസ്സിലേക്കു എന്ന വാർത്ത പത്രങ്ങൾ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം
-മാതൃഭൂമി: വെണ്ടക്ക ,ഫോട്ടോയും റിപ്പോർട്ടും- -മുൻപേജ് ,മിക്ക പേജുകളിലും വി എസിനെ കുറിച്ചുള്ള ഫീച്ചർ ഹെഡിങ് ,കുറിപ്പുകൾ, വീര പരിവേഷം ; , ദേശാഭിമാനി : ഈ വാർത്ത ഇല്ല , മനോരമ വാർത്ത ഇല്ല .ദ ഹിന്ദു -കൊച്ചി : വാർത്ത ഇല്ല ( എൻ്റെ തീരുമാനം : മാതൃഭൂമി ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന അതിൻറെ വായനക്കാരെ ആകർഷിക്കുന്നതിൽ വിജയിക്കുന്നു . വി എസ്സിന്റെ നിലപാടുകൾ ക്ക് വീര പരിവേഷം . ചിലയിടത്തെങ്കിലും പാർട്ടി നിലപാടുകളെക്കാൾ വി എസ്സിന്റെ നിലപാടുകൾ ക്ക് ജനസമ്മതി കിട്ടിയെന്ന സൂചന .)
)
B . ഖാർഗിൽ കോൺഗ്രസ്സ്പ്ര സിഡണ്ട് :
1 .മാതൃഭൂമി -തോൽവിയിലും തരൂർ തിളങ്ങുന്നതായി മുൻപേജ് , മുഖപ്രസംഗവും ഈ വിഷയത്തിൽ .
2 .ദേശാഭിമാനി: സോണിയ തോൽവികളേറ്റു വാങ്ങി പടിയിറങ്ങുന്നു എന്ന് ദേശാഭിമാനി മുൻപേജ് .കോൺഗ്രസ്സ് നേതാക്കളെ ഗ്രസിച്ച നിലപാടില്ലായ്മ തുറന്നു കാട്ടുന്ന ഒന്നായിരുന്നു പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്നു മുഖപ്രസംഗത്തിൽ വിശകലനം .
3 .മനോരമ : ഏറ്റവും പ്രധാനപ്പെട്ട വാർത്തയായി അവതരിപ്പിക്കുന്നു .തോൽക്കാതെ തരൂർ എന്നും സൂചിപ്പിക്കുന്നു .മുഖപ്രസംഗം ഉണ്ട് .ജനാധിപത്യം കോൺഗ്രസ്സ് തിരിച്ചു പിടിച്ചു എന്നാണ് മുഖപ്രസംഗത്തിൻറെ തുടക്കത്തിലേ പ്രധാന അരുളപ്പാട് .അതിൻറെ അർത്ഥം ഇത്രയും കാലം കോൺഗ്രസ്സിൽ അതില്ലായിരുന്നു എന്നല്ലേ മുത്തശ്ശീ ? ഇങ്ങനെയൊക്കെ ശത്രുക്കൾ പോലും പറയാറില്ല .പിന്നെ കുറെ ഉപദേശങ്ങളുമുണ്ട് ,നമ്മുടെ സ്വന്തം പാർട്ടിയെ നന്നാക്കാൻ . കൂടാതെ മുഖപ്രസംഗ പേജിലും ഈ വാർത്ത വിശേഷം തന്നെ .വിശ്വാ സം ,ആശ്വാസം , സമാശ്വാസം എന്നിങ്ങനെയുള്ള പ്രയോഗങ്ങളുള്ള തലക്കെട്ടുകൾ സെൻസേഷനലിസവും ഗൗരവമില്ലായ്മയും വെളിപ്പെടുത്തുന്നു .ഇത് കോൺഗ്രസ്സിന്റെ മുഖപത്രമാണെന്നു തോന്നിക്കുന്ന ആഘോഷം .
4 .ദ ഹിന്ദു english ( കൊച്ചി ) : ഖാർഗെ തെരഞ്ഞെടുപ്പ് ജയിച്ചു .എന്ന 4 കോളം റിപ്പോർട് .മുഖ പ്രസംഗമോ ,തുടർന്നുള്ള മുഖപ്രസംഗ പേജുകളിലോ ഒരു പരാമർശം പോലുമോ ഇല്ല .പേജ് 10 ലും 11ലും കുറച്ചു വിശകലന ങ്ങൾ .
ജി 23 അംഗങ്ങൾ എന്തുകൊണ്ട് തന്നെ പിന്തുണച്ചില്ല എന്ന് വ്യക്തമാ ക്കണമെന്നു ശശി തരൂരിന്റ്റെ പ്രസ്താവനയും അവിടെ കാണാം .
എല്ലാ തീരുമാനങ്ങളും ഹൈകമാൻഡ് എടുക്കുന്ന രീതി അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് ഉള്ള നിബന്ധന മുന്നോട്ടുവെച്ച തരൂർ പരാജയപ്പെട്ടു എന്ന് മനോരമയും വിലയിരുത്തുന്നുണ്ട് .
ഗുണപാഠം :
തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചു ഓരോ പത്രവും ഒരു സംഭവത്തെ പലവിധത്തിൽ അവതരിപ്പിക്കുന്നു
C.ഗവർണറുടെ അസാധാരണ നടപടി :
മാതൃഭൂമി :കേരള സർവകലാശാല വെല്ലുവിളിച്ചു , ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കി .....
നടപടി ശരിയാകാമെന്നു സൂചന .വെല്ലുവിളിച്ചത് കൊണ്ടാണ് ചെയ്തത് എന്ന ന്യായം ;സംഘപരിവാർ നിലപാടിന്റെ ആവർത്തനം ; മുൻപേജിൽ ഒരു ഇടതു പക്ഷ നിലപാട് , ഒരു കോൺഗ്രസ്സ് നിലപാട് , ഒരു സംഘ പരിവാർ നിലപാട് - നിഷ്പക്ഷ നിലപാടല്ല .വലതുപക്ഷ പ്രാമുഖ്യമുള്ള ബഹുപക്ഷ നിലപാട് ആണ് മാതൃഭൂമിയുടെ ശൈലി .
ദേശാഭിമാനി : നിലവിട്ട ഗവർണർ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി . നടപടി തെറ്റാണെന്ന് .പാർട്ടി നിലപാട് . ഗവർണരുടെ നിലപാട് ശരിയല്ല എന്നുള്ള " ദ ഹിന്ദു" എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മുഖപ്രസംഗം മറ്റൊരു പേജിൽ തർജമ ചെയ്തു കൊടുത്തിട്ടുമുണ്ട് .
മനോരമ :കേരള സർവകലാശാല-15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ വിജ്ഞാപനം .
നടപടിയെ പത്രം അനുകൂലിക്കുന്നു എന്ന് അനുമാനിക്കാവുന്ന വിധത്തിലാണ് റിപ്പോർട്ടിങ് . വി സി ശബരിമലയ്ക്കു പോയതായും അതിനാൽ മീറ്റിങ്ങിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് അറിയിച്ചതായും രജിസ്ട്രാർ ഗവർണറെ അറിയിച്ച കാര്യവും റിപ്പോട്ടിൽ "വിവാദത്തിനുള്ള വിഭവ"മായി ചേർത്തിട്ടുണ്ട് .
ദ ഹിന്ദു : 15 അംഗങ്ങളെ പിൻവലിക്കാനുള്ള വിജ്ഞാപനം ഗവർണർ പുറപ്പെടുവിച്ചു ..പിൻവലിക്കലാണ് (withdraw ) പുറത്താക്കലല്ല (dismiss /oust )വിജ്ഞാപനത്തിൽ ഉദ്ദേശിക്കുന്നത് എന്നൊരു വ്യത്യാസം മറ്റു പത്രങ്ങളിൽ നിന്നും ഇവിടെയുണ്ട് .
.കേരള യൂണിവേഴ്സിറ്റി ഗവർണറുടെ നിർദ്ദേശം നിരാകരിച്ചത് കൊണ്ടാണ് ഈ നടപടി എന്ന ബൈ ലൈൻ കൊടുത്തിട്ടുമുണ്ട് . പ്രത്യക്ഷത്തിൽ ഗവർണരുടെ നടപടിക്കു ഒരു ശരിയായ കാരണമുണ്ട് എന്ന് അനുമാനിക്കാൻ സാധ്യത ഉറപ്പാക്കിയാണ് ദ ഹിന്ദുവിന്റെ ഇന്നത്തെ റിപ്പോർട് .ഇത് ഈ പത്രത്തിന്റെ മുഖപ്രസംഗ നിലപാടിൽ നിന്നും വ്യത്യസ്തമാണ് .അതായത് സ്വന്തമായി ഒരു നിലപാടു ണ്ടെ ങ്കിലും റിപ്പോർട്ടിങ്ങിൽ അത്തരം ശരികൾക്കു പ്രാധാന്യം കൊടുക്കാതെ , എല്ലാ വിധ വായനക്കാരെയും സുഖിപ്പിക്കുന്ന രീതി ദ ഹിന്ദു വും തുടരുന്നു എന്ന് കാണാം .
ഞാൻ മനസ്സിലാക്കുന്നത് :
ഓരോ പത്രത്തിനും അതിന്റെ "വ്യാപാര" താല്പര്യം മുൻനിർത്തി വാർത്തകൾ നിർമ്മിക്കാനാണ് താല്പര്യം .
ഈ മൂന്നു ഉദാഹരണങ്ങളിൽ നിന്നും വിമർശനാല്മക വായന പ്രധാനമാണെന്നും അത് പത്രവായനക്കാരുടെ ഉത്തരവാദിത്തമാണെന്നും അതിനായി പല പത്രങ്ങൾ വായിക്കേണ്ടതുണ്ടെന്നും അതിനു ദിവസവും സമയംഅവനവൻ കണ്ടെത്തേണ്ടതാണ് എന്നും വ്യക്തമാണ് .
വായന എളുപ്പമല്ല .ആധുനികലോകത്ത് വായനാശീലം കുറയാനുള്ള ഒരു കാരണവും അതു തന്നെ. ടിവിയും സിനിമായും ക്രിക്കറ്റും മറ്റും മനുഷ്യരെ കൂടുതൽ എളുപ്പത്തിൽ രസിപ്പിക്കുന്നു. വായനയും നമ്മെ രസിപ്പിക്കും. ടിവിയും ക്രിക്കറ്റുമെല്ലാം നൽകുന്ന രസത്തിലും വലിയ രസം വായന നൽകും. എന്നാൽ അതിന് വായിക്കണം. വായിച്ചു രസിക്കാൻ കഴിയണം. അതിനോ നല്ല പരിശീലനംതന്നെ വേണം. വായന പരിശീലിക്കണം വായന ഒരു കലയാണ്. ശാസ്ത്രവുമാണ്. ചിട്ടയായ പരിശീലനംകൊണ്ട് വായനാശീലം വളർത്താം. അങ്ങനെ മാത്രമേ വായനാശീലം വളർത്താനാകൂ. ആ പരിശീലനം ചെറുപ്പത്തിൽതന്നെ തുടങ്ങുന്നതാണ് നല്ലത്.
വളരെ ചെറുപ്പം മുതൽ കുട്ടി പുസ്തകം കണ്ടു വളരണം. വീട്ടിലുള്ളവർ പുസ്തകമെടുക്കുന്നതും രസിച്ചു വായിക്കുന്നതും കണ്ടു വളരണം. പുസ്തകങ്ങളെ ഓമനിക്കുന്നതും കേടു പറ്റാതെ സൂക്ഷിക്കുന്നതുംകൂടി കണ്ടു വളരണം. അപ്പോൾ ചെറുപ്പത്തിൽതന്നെ കുട്ടികൾ പുസ്തകങ്ങളിലേക്ക് ആകർഷിക്കപ്പെടും. അവർ പുസ്തകത്തെ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും തുടങ്ങും. അക്ഷരമറിയില്ലെങ്കിലും അറിവിന്റെ നിറകുടങ്ങളായ പുസ്തകങ്ങളെ അവർ അറിയാതെ സ്നേഹിക്കാൻ തുടങ്ങും.
അക്ഷരം പഠിക്കും മുമ്പുതന്നെ വായനയുടെ ആഹ്ലാദകരമായ ലോകവുമായി കുട്ടിയെ പരിചയപ്പെടുത്തുകയും വേണം കുട്ടിയെയും പുസ്തകത്തെയും ഒന്നിച്ചു മടിയിലിരുത്താം അച്ഛന്റെ (അമ്മയുടെ) മടിയിൽ കുട്ടി. കുട്ടിയുടെ മടിയിൽ കുട്ടിപുസ്തകം.അച്ഛൻ ഇരുകൈകളും കൊണ്ടു പുസ്തകം വിടർത്തിപ്പിടിക്കണം. കുട്ടിയും കുരുന്നു കൈകൾ രണ്ടും കൊണ്ട് കൂടെ പിടിക്കണം. എന്നിട്ട് അച്ഛൻ കുട്ടിയെ പുസ്തകം വായിച്ചു കേൾപ്പിക്കണം. തെറ്റി. അങ്ങനെയല്ല വേണ്ടത്. അച്ഛൻ കുടുംബാംഗങ്ങൾക്കെല്ലാവർക്കുംവേണ്ടി പുസ്തകം ഉറക്കെ വായിച്ച് ആസ്വദിക്കണം. അച്ഛൻ പുസ്തകം വായിച്ചു ചിരിക്കണം അത്ഭുതപ്പെടണം സന്തോഷിക്കണം കരയുകയും വേണം അച്ഛൻ അങ്ങനെ പുസ്തക വായനയ്ക്കൊപ്പം ഒഴുകും. കുട്ടിയും മറ്റു കുടുംബാംഗങ്ങളും കൂടെ ഒഴുകിവരികയും ചെയ്യും. നല്ല കഥകളിലൂടെ, നല്ല പാട്ടുകളിലൂടെ, നല്ല തമാശകളിലൂടെ, നല്ല ഉപദേശങ്ങളിലൂടെ, നല്ല സാഹസികയാത്രകളിലൂടെ, നല്ല പലപല അനുഭവങ്ങളിലൂടെ കുട്ടിയും കുടുംബാംഗങ്ങളും ആസ്വാദനതലങ്ങളിലേക്ക് ഉയരും. അങ്ങനെ കുട്ടി വായനയിൽ ലയിച്ചു രസിച്ചു പഠിക്കുന്നു. പുസ്തകങ്ങളുടെ മാന്ത്രികലോകത്തെ സ്നേഹിച്ചു തുടങ്ങുന്നു.
ഒരേ കഥതന്നെ ഇങ്ങനെ പല പ്രാവശ്യം വായിച്ചു കേൾപ്പിക്കണം. പാട്ടും പല പ്രാവശ്യം പാടി കേൾപ്പിക്കണം. കുറെ കഴിയുമ്പോൾ കുട്ടി തന്നെ ആ പുസ്തകമെടുത്തു കൊണ്ടുവരും. കുട്ടിതന്നെ പുസ്തകം തുറക്കും. നമ്മെ വായിച്ചു കേൾപ്പിക്കും. അക്ഷരമറിയില്ലെങ്കിലും വായിക്കും! ചിത്രം കണ്ട് നേരത്തെ വായിച്ചുകേട്ട ഓർമ്മയിൽ വായിക്കും. വായിച്ചു രസിക്കും. നമ്മെ രസിപ്പിക്കുകയും ചെയ്യും. അക്ഷരം പഠിക്കുംമുൻപുള്ള ആ വായന കേൾക്കാനും കാണാനും എത്ര രസമാണെന്നോ! കുട്ടി അക്ഷരം പഠിക്കും മുൻപുതന്നെ പുസ്തക സംസ്കാരം നേടിയിരിക്കുന്നു എന്നാണ് ആ വായന കാണിക്കുന്നത്.
കുട്ടിയേയും പുസ്തകത്തേയും ഒന്നിച്ചു മടിയിലിരുത്തുക! രണ്ടുപേരേയും ഒന്നിച്ച് ഓമനിക്കുക! അച്ഛനും അമ്മയും വീട്ടിലെ മുതിർന്ന ഓരോ അംഗവും ഇതിനു തയ്യാറാകണം. നാട്ടുകാരും തയ്യാറാകണം. ആ പവിത്രമായ കർമ്മത്തിൽ ആന്ദിച്ചു വളരുന്ന കുട്ടിക്ക് പുസ്തകം വെറും കൂട്ടുകാരനല്ല. പിന്നെയോ? കൂടപ്പിറപ്പാണ്. ജീവനുള്ള സഹോദരൻ അഥവാ സഹോദരി. ഇണപിരിയാത്ത സുഹൃത്ത്. ആ കുട്ടി പുസ്തകത്തെ സ്നേഹിക്കും. ആരാധിക്കും. പുസ്തകത്തെ ഉപയോഗിക്കാനും തുടങ്ങും.
അക്ഷരം പഠിച്ചു തുടങ്ങും മുമ്പ് കുട്ടിയെ പരിചയപ്പെടുത്തേണ്ട പുസ്തകങ്ങൾ നിറയെ ചിത്രങ്ങൾ മാത്രമായാൽ ഏറ്റവും നന്ന്. ചിത്രങ്ങൾ കഥകൾ പറയും. കാര്യങ്ങൾ പഠിപ്പിക്കും. ചിത്രപ്പുസ്തകങ്ങൾ കാണുമ്പോൾ കുട്ടി ആഹ്ലാദിക്കും. കുട്ടിയുടെ ഭാവന ചിറകു വിരിക്കും. കുട്ടി വളരും. ചിത്രങ്ങൾ ഇല്ലാത്ത പുസ്തകങ്ങളും പരിചയപ്പെടുത്താം. അത്തരം പുസ്തകങ്ങളും കഥകളുടെയും പാട്ടുകളുടെയും ആശയങ്ങളുടെയും മാന്ത്രിക വാതിലുകളാണ് എന്ന അറിവുണ്ടാക്കുമല്ലോ. അവയും വായിച്ചു കേൾപ്പിക്കണം.
അക്ഷരം പഠിച്ചു തുടങ്ങുമ്പോഴോ? ആദ്യം അക്ഷരച്ചിത്രങ്ങൾ കുട്ടിയെ കാണിച്ചുകൊടുക്കണം. അക്ഷരക്കാർഡുകൾ കൊണ്ടുള്ള കളികൾ കളിപ്പിക്കണം. അക്ഷരങ്ങൾ അടുക്കി വാക്കുകൾ ഉണ്ടാക്കുന്ന വിദ്യ കുട്ടി കാണട്ടെ. സ്വയം ചെയ്ത് അത്ഭുതപ്പെടട്ടെ. അക്ഷരമുത്തുകൾ കോർത്ത അക്ഷരമാലകളാണ് വാക്കുകൾ എന്നു കുട്ടി അങ്ങനെ മനസ്സിലാക്കുന്നു. അക്ഷരമാലകൾ കോർത്ത് അർത്ഥമുള്ള വാചകങ്ങളുണ്ടാക്കുന്ന വിദ്യയും ഒരു കളിയായും മാന്ത്രിക വിദ്യയായും കുട്ടി കാണട്ടെ. ആവേശം കൊള്ളട്ടെ.
ഈ ഘട്ടത്തിൽ ചിത്രകഥകൾ അവതരിപ്പിച്ചു തുടങ്ങാം. വാചകങ്ങൾ വളരെ കുറവും ചിത്രങ്ങൾ വളരെ കൂടുതലുമുള്ള രചനകൾ ആണല്ലോ ചിത്രകഥകൾ. കോമിക്കുകൾ, പുരാണകഥകൾ, സാഹസികകഥകൾ, ജീവചരിത്രകഥകൾ തുടങ്ങിയവയെല്ലാം ചിത്രകഥാ രൂപത്തിൽ നൽകാം. ആദ്യം അവ വായിച്ചുകേൾപ്പിക്കണം. പിന്നെ പടിപടിയായി കുട്ടിതന്നെ വായിക്കും. ആദ്യം തപ്പിത്തടഞ്ഞ്, പിന്നെ സാവധാനം. പിന്നെ വേഗത്തിലും! അങ്ങനെ കുട്ടി വായനയിൽ വൈദഗ്ദ്ധ്യം നേടും. എന്തും തനിയെ വായിക്കാനുള്ള വിദ്യയും വിരുതും നേടും.
ചിത്രകഥകളുടെ ലോകത്ത് വിഹരിക്കുന്ന കുട്ടിയെ വളരെ സാവധാനം ഘട്ടംഘട്ടമായി മറ്റ് ഉത്തമ ഗ്രന്ഥങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റണം. മനോഹരങ്ങളായ, നാടകീയതയുള്ള ഭാഗങ്ങൾ ആദ്യം വായിച്ചു കേൾപ്പിക്കണം. അവയുടെ ചുരുക്കം രസകരമായി അവതരിപ്പിച്ചു കുട്ടിയെ രസിപ്പിക്കണം. അവയുടെ സത്ത്, സ്വാദ് ചോരാതെ ആകർഷകമായി അവതരിപ്പിക്കണം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും മറ്റും ഇതിനുവേണ്ട വിദ്യ നാം കണ്ടെത്തണം. അപ്പോൾ കുട്ടി അത്തരം പുസ്തകങ്ങളുടെ അത്ഭുതലോകത്തേക്ക് സാവധാനം കടന്നുവരും. കടന്നുവന്നാൽ, ആ ആവേശകരമായ ലോകം ആസ്വദിച്ചുതുടങ്ങിയാൽ, പിന്നെ കുട്ടി അതിവേഗം അതിൽ ലയിക്കും. നമ്മേക്കാൾ നല്ല വായനക്കാരനും ആസ്വാദകനുമാകും.
നിർബന്ധം അരുത്
ഒരു പ്രത്യേക പുസ്തകം വായിക്കാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുത്. അവൻ ഇഷ്ടമുള്ളതു വായിക്കട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. എന്നാൽ ബുദ്ധിപൂർവ്വം അവരെ ആരോഗ്യകരമായ വായനയിലേക്ക് നയിക്കണം. ഒരു പ്രത്യേക പുസ്തകത്തിലേക്ക് അവരറിയാതെ ആകർഷിക്കാനാകും. അതിലെ കഥ പറയാം. ചിത്രം കാണിക്കാം. കുട്ടി കാണത്തക്കവണ്ണമിരുന്ന് നിങ്ങൾ സ്വയം വായിച്ച് ആസ്വദിക്കാം. അങ്ങനെ പലവിധത്തിൽ കുട്ടിയെ ഉത്തമഗ്രന്ഥത്തിലേക്ക് ആകർഷിക്കണം. കൂട്ടവായന അതിനുള്ള ഏറ്റവും നല്ല വഴിയാണ്.
ഇതിനുവേണ്ടിയുള്ള പശ്ചാത്തല പ്രവർത്തനങ്ങൾ രക്ഷിതാക്കളും അധ്യാപകരും റീഡിങ് പ്രൊമോട്ടർമാരും ഇന്ന് നടത്താറില്ല. എന്താണ് ഫലമെന്നോ? പെണ്ണു കെട്ടിക്കഴിഞ്ഞാലും കോമിക്ക്‍വായനയിലൊതുങ്ങുന്നു ചിലരുടെ വായന! പ്രായമായിട്ടും മുല കുടിക്കുംപോലെ! മുലപ്പാലിൽ ആ പ്രായക്കാർക്ക് വേണ്ട പോഷകങ്ങൾ ഇല്ല എന്ന് അത്തരം 'മനോരോഗികൾ' അറിയുന്നില്ല. മനസ്സിന് മുരടിപ്പ് ബാധിച്ചിട്ടുള്ള, ആസ്വാദനതലം വികസ്വരമായിട്ടില്ലാത്ത, പ്രായമായിട്ടും മനസ്സു വളരാത്ത കുട്ടിയുവാക്കൾ മനോരോഗികൾ തന്നെയല്ലേ? പ്രായമായിട്ടും കോമിക്കുകൾ മാത്രം വായിക്കുന്ന അവസ്ഥയെ നമുക്ക് കോമിക്ക്‍മാനിയ എന്ന് വിളിക്കാമോ ആവോ. ഏതായാലും നമ്മുടെ കുട്ടികളെ ഈ മനോരോഗബാധിതരാക്കാതെ നാം നോക്കണം.
ചുരുക്കത്തിൽ വായനാശീലം താനെ വളരുകയില്ല. അതിനു പരിശീലനം വേണം. ഭാവനയോടെയുള്ള പരിശീലനം. പടിപടിയായുള്ള പരിശീലനം. നല്ല കലയും നല്ല സാഹിത്യവും നന്നായി ആസ്വദിക്കാൻ പരിശീലനം വേണമല്ലോ. എത്രയോ നാളത്തെ 'കേൾവിജ്ഞാനം' കൊണ്ടാണ് ഒരു സാധാരണക്കാരൻ ശാസ്ത്രീയ സംഗീതാസ്വാദകനായി മാറുന്നത്. വായനയുടെ കാര്യത്തിലും ഇതു ശരിതന്നെ.
മുതിർന്നവർ വായിക്കാതിരിക്കുകയും കുഞ്ഞുങ്ങളെ വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റാതിരിക്കുകയും ചെയ്തിട്ട് വായനാശീലം വളരുന്നില്ല എന്ന് വിലപിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ കുട്ടികളിൽ വായനാശീലം ഇല്ലെങ്കിൽ അതിനുത്തരവാദി നിങ്ങൾ തന്നെ. ശിശുവിന്റെ മനസ്സ് കളിമണ്ണുപോലെയാണ്. എങ്ങനെയും വളക്കാം. ഏത് ഭാവവും നൽകാം. നാം ബോധപൂർവം നല്ലശീലങ്ങൾ പരിശീലിപ്പിക്കണം. ആസ്വാദനനിലവാരം ഉയർത്തണം. അപ്പോൾ മാത്രമേ ശിശു നന്നായി വളരൂ. നല്ല വായനക്കാരനുമാകൂ. മനുഷ്യനുമാകൂ.
(പ്രൊഫ.എസ് .ശിവദാസ് വായനയുടെ ലോകം എന്ന പുസ്തകത്തിൽ-whatsapp)
കോടിയേരിയുടെ അവസാനത്തെ പ്രസംഗം
സഖാക്കളെ , സഹോദരി സഹോദരന്മാരേ,
വളരെ ആശ്വാസം നൽകുന്ന ഒരു ചടങ്ങിലാണ് നാമിവിടെ സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നത്, ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി ഇപ്പോൾ നിർവഹിച്ചല്ലോ. ഈ ട്രസ്റ്റിന്റെ പ്രവർത്തനം രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ഉപയോഗപ്രദമാക്കിത്തീർക്കുമെന്ന് മുഖ്യമന്ത്രി ഇവിടെ പറഞ്ഞ വിധത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കണം. സിപിഐഎം ജീവകാരുണ്യ പ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് പാർട്ടിയുടെ മെമ്പർമാർ ,അനുഭാവികൾ എല്ലാവരും ജീവകാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമാകണം. തങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം എങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കിവെക്കണം. വളണ്ടിയർമാർ ആകാൻ തയ്യാറുള്ളവർ പരമാവധി വളണ്ടിയർമാർ ആകണം. ഇവിടെ നല്ല നിലയിൽ വളണ്ടിയർമാരെ റിക്രൂട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട് കേരളത്തിൽ ഒരു ലക്ഷം വളണ്ടിയർമാരെ ഇതിനകം റിക്രൂട്ട് ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സാന്ത്വനപരിചരണ കേന്ദ്രങ്ങൾ ഇപ്പോൾ രൂപീകരിച്ചിട്ടുണ്ട്. അത്തരം സാന്ത്വനപരിചരണ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തണം എന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം വരുത്തണം എന്ന് തീരുമാനിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങാൻ നാം സന്നദ്ധമായത്. ഇത് തിരുവനന്തപുരം ജില്ലയിൽ ഏറ്റവും നല്ല നിലയിൽ സംഘടിപ്പിക്കാൻ സാധിച്ചു. 10 കോടി രൂപ ഇതിനു വേണ്ടി ഇതിനകം സമാഹരിക്കാൻ ജില്ലാകമ്മിറ്റിക്ക് സാധിച്ചു എന്നത് വളരെയധികം മാതൃകാപരമായ ഒരു കാര്യമാണ്. ഇത്തരത്തിലുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു കൊണ്ടാണ് സിപിഐഎം കേരളത്തിൽ പ്രവർത്തിക്കുന്നത്. ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക , സാധാരണക്കാരായ ചികിത്സാ സൗകര്യം ഇല്ലാത്തവർക്ക് ചികിത്സാ സൗകര്യം നൽകുക ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് പിണറായി വിജയൻ ഗവൺമെന്റിനു ജനപിന്തുണയും പുതിയ അംഗീകാരവും നേടാൻ കഴിഞ്ഞത്. വെറും രാഷ്ട്രീയ സംഭവവികാസങ്ങളിൽ ഇടപെടുന്നത് കൊണ്ട് മാത്രമല്ല ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇടപെടുന്നത് കൊണ്ട് കൂടിയാണ് നമുക്ക് ലഭിച്ചിട്ടുള്ള അംഗീകാരം.
അതുകൊണ്ടുതന്നെ ഈ ഗവൺമെൻറ് നെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന കാര്യം നാം മറന്നുകൂടാ. നാം പുതിയ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നു എന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി ഇപ്പോൾ ഒരു വർഷത്തേക്ക് നടപ്പിലാക്കാനുള്ള ആയിരിക്കില്ല. അടുത്ത മൂന്നു വർഷത്തേക്ക് നടപ്പിലാക്കാനുള്ള അജണ്ട വച്ച് ആണ്അ ത് പ്രവർത്തിക്കുന്നത്. അതിൻറെ കേന്ദ്രം ഡൽഹിയാണ്. അതിൻറെ ആസ്ഥാനം ആർഎസ്എസ് ആപ്പീസ് ആണ്. ഇത്തരത്തിലുള്ള കേന്ദ്രങ്ങളിൽ ചേർന്നുകൊണ്ട് നമുക്ക് എതിരായി നടത്തുന്ന ഇടപെടൽ, ഇപ്പോൾ കേരളത്തിൽ രാജ്ഭവൻ ആസ്ഥാനമായി തന്നെ ഒരു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്.
രാഷ്ട്രീയ എതിരാളികൾ പലരൂപത്തിൽ നമ്മളെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് വരും. അത്തരത്തിലുള്ള നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ചുകൊണ്ട് നേരിടുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്. ജനങ്ങൾ ഇതിനെതിരായി രംഗത്ത് വരണം. ജനങ്ങളുടെ ശക്തിയാണ് സിപിഐഎമ്മിന് ശക്തി. ജനങ്ങളുടെ ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തി. അത് ഉപയോഗിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിച്ചാൽ ഏതു വെല്ലുവിളികളേയും നമുക്ക് അതിജീവിക്കാൻ സാധിക്കും. അതുകൊണ്ട് ശത്രു വർഗ്ഗം നടത്തുന്ന പോര് മനസ്സിലാക്കി പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ഇത്തരത്തിലുള്ള രാഷ്ട്രീയമായ ആക്രമണങ്ങൾക്ക് മാത്രമല്ല ശാരീരികമായ ആക്രമണങ്ങൾക്കും നാം വിധേയമാകുന്നുണ്ട്. 17 സഖാക്കളെയാണ് 6 കൊല്ലംകൊണ്ട് രാഷ്ട്രീയ എതിരാളികൾ --ആർഎസ്എസുകാർ തന്നെ----- ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഇനിയുമുണ്ടാകും. അതിനെ നേരിടാൻ കഴിയുന്ന വിധത്തിൽ ശക്തി പൂർവ്വം പ്രവർത്തിക്കാൻ, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം പാർട്ടിക്ക് സാധിക്കണമെന്ന് മാത്രം സൂചിപ്പിച്ചുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തതായി അറിയിച്ചു കൊണ്ട് ഞാൻ എൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നു .
( -SPEECH TO TEXT BY RADHAKRISHNAN MASTER ,IRPC KANNUR 04 10 2022)
ലഹരിക്കെതിരെ ,കൈകോർക്കാം .
അറിയിപ്പ് : കരുവഞ്ചാൽ പാൽ സൊസൈറ്റിയിൽ ചേർന്ന ഇന്നത്തെ ലോക്കൽ തല സംയുക്ത സംഘടനാ യോഗത്തിൽ, 2022 ഒക്ടോബർ 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .500 പേരെയെങ്കിലും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കരുവഞ്ചാൽ ന്യൂബസാറിൽ ലഹരിക്കെതിരെ രൂപപ്പെടുത്തുന്ന മനുഷ്യച്ചങ്ങലയിൽ അണിനിരത്താനും ഇന്ന് മുതൽ അതാതു ബ്രാഞ്ചുകളിലും AIDWA / DYFI / SFI / IRPC സംഘടനാ തലത്തിലും ഇതിനു വേണ്ടുന്ന പ്രചാരണ പ്രവർത്തനം നടത്തുന്നതിനും തീരുമാനിച്ചു .
ഇതിനു മുന്നോടിയായി പോസ്റ്റർ പ്രദർശനം നടത്തുന്നതാണ് .അതാതു ബ്രാഞ്ചിൽ പോസ്റ്റർ രചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ഇന്ന് തന്നെ പോസ്റ്റർ നിർമ്മിക്കേണ്ട കാര്യം ചുമതലപ്പെടുത്തേണ്ടതാണ് .ഇങ്ങിനെ നിർമിച്ച പോസ്റ്ററുകൾ അതാതു കലാകാരൻമാർ എല്ലാവരും സെപ്റ്റംബർ 30 വെള്ളിയാഴ്ച്ച വൈകുന്നേരം 4 .30 നു കരുവഞ്ചാൽ ന്യൂ ബസാറിൽ എത്തി അതിനായി ഒരുക്കിയ സ്റ്റാളിൽ പ്രദർശിപ്പിക്കേണ്ടതാണ് .അതിനു വേണ്ട ക്രമീകരണം അതാതു ബ്രാഞ്ചിലെ വളണ്ടിയർമാർ ഏറ്റെടുക്കേണ്ടതാണ് .
പോസ്റ്ററിൽ വരച്ചുണ്ടാക്കുന്ന ചിത്രങ്ങളോടൊപ്പം "ലഹരിക്കെതിരെ ,കൈകോർക്കാം .
മനുഷ്യച്ചങ്ങല ,
2022 ഒക്ടോബർ 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .
AIDWA / DYFI / SFI / IRPC , KOTTAYAD LOCAL " എന്ന സന്ദേശം ഉണ്ടായിരിക്കേണ്ടതാണ് .
പോസ്റ്റർ വരയ്ക്കാൻ ആവശ്യമുള്ള സാമഗ്രികൾ (ചാർട്ടുകൾ , സ്കെച്ചു പേനകൾ തുടങ്ങിയവ ) എത്തിക്കണമെങ്കിൽ അറിയിച്ചാൽ കൺവീനർ അതിനു വേണ്ട ക്രമീകരണം ചെയ്യുന്നതാണ് .
-സംഘാടക സമിതി ,AIDWA / DYFI / SFI / IRPC , KOTTAYAD LOCAL
ധീരജ് കൊലപാതകം -സിപിഎം ധനസഹായം നൽകിയതിനെ കുറിച്ചുളള വാർത്തകൾ -മാ മ അഭ്യാസങ്ങൾ
മനോരമ :(പോലീസ്സ് കേസ് പ്രകാരം ,കൊലപാതകം നടത്തിയത് കോൺഗ്രസുകാരനായ നിഖിൽ പൈലി അടക്കമുള്ള ക്രിമിനലുകൾ ആണ് എന്ന വിവരം മുക്കി . )
മാതൃഭൂമി : അവസാന ഖണ്ഡികയിൽ "യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ പ്രതികളാണ് "എന്ന് ചേർത്തു .(അവസാന വരി വരെ വായിക്കാൻ ക്ഷമയുള്ളവർ വേണമെങ്കിൽ വായിച്ചോട്ടെ എന്ന് നടനം.)
മുംബൈ ∙ ദിവസവും രാത്രി 7നു ക്ഷേത്രത്തിൽ നിന്നു സൈറൺ മുഴങ്ങുന്നയുടൻ നാട്ടുകാർ മൊബൈൽ ഫോണുകളും ടിവിയും ...
വാട്സ്ആ പ്പിലൂടെ വ്യാജ ശാസ്ത്ര പ്രചാരണം :
പശുവിനെ കുറിച്ച്
പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?
ബീഫ് തിന്നാം.
പാൽ എടുക്കാം , അത് തയിരാക്കി മോരാക്കി അതിൽ നിന്നും വെണ്ണയെടുക്കാം ,നെയ്യാക്കി എടുത്ത് ഉപയോഗിക്കാം ല്ലെ..
എന്നാൽ അതിനേക്കാൾ വലുതാണ് ശാസ്ത്രലോകം ഇന്ന് പുറത്തു വിട്ടു കൊണ്ടിരിക്കുന്ന വസ്തുതകൾ .
ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ചില വിവരങ്ങൾ ഞാൻ ഇതാ ചുവടെ ചേർക്കുന്നു .
ചാണകം; കണ്ണിൽ അകപെടാത്ത ക്രിമികളെ നശിപ്പിക്കാൻ ഉള്ള ശക്തി ചാണകത്തിനുണ്ട്....
പണ്ടത്തെ ആൾകാർ വീടിനകത്തും പുറത്തും ചാണകം മെഴുകിരുന്നു.....
10 ഗ്രാം പശുവിന്റെ നെയ്യ് ഹോമിക്കുമ്പോൾ... 1ടൻ ഓക്സിജൻ
കിട്ടുന്നു...
അരിയും നെയ്യും ചേർത്ത് ഹോമിക്കുമ്പോൾ പ്രപലിന് ഓക്സൈഡ് എന്ന വായു ഉണ്ടാകുന്നു
ഇ വായു ഉണ്ടേങ്കിലേ മഴ പെയ്യുകയുള്ളു
(മഴയില്ലാത്ത പ്രദേശങ്ങളിൽ ഈ വായു ഉപയോഗിച്ചാണ് ഹെലിക്കോപ്റ്ററിലൂടെ മേഘങ്ങലിൽ തളിയ്ക്കുന്നത്...)
നമ്മളൊക്കെ ഓക്സിജൻ ശ്വസിച്ച്
കാർബണ് ഡൈ. ഓക്സൈഡ് പുറത്ത് വിടുന്നു...(എല്ലാ ജീവികളും മൃഗങ്ങളും)
ഒരു മൃഗം മാത്രമേ ഓക്സിജൻ ശ്വസിച്ച്
ഓക്സിജൻ പുറത്ത് വിടാറുള്ളു അത്'പശു' വാണ്...
നാസ യുടെ ശാസ്ത്രജ്ഞർ ഒരു പരിശോധന നടത്തി.
പശു എന്തെങ്കിലും വിഷാംശമുള്ളത് കഴിച്ചാൽ അതിന്റെ പാൽ കുടിക്കുന്നവർക്ക് വിഷമേൽക്കുമോ എന്ന്...
അവർ 90 ദിവസവും ഒരു പശുവിന് വിഷാംശമുള്ളതെല്ലാം കൊടുത്ത് പരിശോധിച്ചു.
പാലിൽ ഒരു തുള്ളി വിഷാംശം പോലും കണ്ടെത്താനായില്ലാ...
അവർ ഞേട്ടിപോയി
എന്നാലും ആ വിഷം എവിടെ പോയി??
അതും അവർ കണ്ടെത്തി
എത്ര വിഷം കഴിച്ഛോ അതത്രയും കഴുത്തിൽ തന്നെ നിക്ഷേപിച്ചിരുന്നു.
പാലാഴി മഥനത്തിന്റെ കഥ കേട്ടിട്ടുണ്ടാവും. ഈ ലോകത്തേ രക്ഷിക്കാൻ വേണ്ടി പരമശിവൻ വിഷം കഴിച്ചു ആ വിഷം ശിവന്റെ കഴുത്തിൽ വച്ചത് പോലേ.....
ഇതാണ് നൂറ്റാണ്ടുകൾക്ക് മു൯പ് ഇതു മനസ്സിലാക്കി ഹിന്ദു മുനിമാർ ഗോക്കളെ കൊല്ലാൻ പാടില്ലെന്ന് പറഞ്ഞു തന്നത് .
പക്ഷെ, ഇന്നത്തെ ആധുനിക സമൂഹം പ്രത്യേകിച്ചും കേരളത്തിലെ യുവ തലമുറ ആ വാക്കുകളൊക്കെ വെറും പുച്ഛത്തോടെ കാണുകയും അതിനു എതിര് കാണിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്നു .
അതിൽ ചിലർക്ക് എങ്കിലും ഇത്തരം അറിവുകൾ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള വാതിലുകൾ ആകട്ടെ.
പറ്റുമേങ്കിൽ ഷെയർ ചെയ്യുക.
(സംഘി ബന്ധുവായ ഒരാൾ തള്ളിവിട്ട പോസ്റ്റ് )
**********************************************************************
മറുപടിയായി എൻ്റെ പോസ്റ്റ് :
-വ്യാജ ശാസ്ത്രം. നിറയെ തെറ്റായ വസ്തുതകളാണ്.
-പശു കാർബൺ ഡയോക്സൈഡാണ് ശ്വസനത്തിനു ശേഷം പുറത്തു വിടുന്നത്.
-മുനിമാരും ശ്രീരാമനും "മൃഗ "ത്തെ ഭക്ഷിച്ചതായി രാമായണത്തിൽ പോലുമുണ്ട്.
പ്രപലിൻ ഡയോക്സൈഡ് അല്ല മഴ പെയ്യിക്കാൻ ഉപയോഗിക്കുന്നത്. സിൽവർ അയോഡൈഡ് ആണ്. ഇതിനു പശുവുമായി യാതൊരു ബന്ധവുമില്ല.-CKR
രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവനാനി നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് ഇങ്ങനെ തർജമ ചെയ്യപ്പെട്ടു പ്രചരിക്കുന്നത് .ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയും ഇങ്ങനെ പറഞ്ഞതായി റിപോർട്ടുണ്ട് .
fact check : https://www.indiatoday.in/fact-check/story/fact-check-no-minister-cows-do-not-exhale-oxygen-1344861-2018-09-20
ഏനിന്നലെ ചൊപ്പനം കണ്ടപ്പം ചൊപ്പനം കണ്ടേ
പോക്കാച്ചി തവള നല്ലൊരു പാമ്പിനെ തിന്നേ (2)
ബും ബും ബും മൂളിവന്ന കൊമ്പനൊരീച്ച പോക്കാച്ചി തവളേം
പിന്നോരാനയേം തിന്നേ (൨) (ഏനിന്നലെ)
അന്തിക്കൊരു പാട്ടുംപാടി പോകുന്നതാരാ
സൂരിയന്റെ വാലേതൂങ്ങിയ ചന്തിരനാണേ (2)
ചന്തിരാ വിട് വിട് വാലീന്ന് വിട് വിട് (2)
സുരിയന്‍ താഴേ വീണാല്‍ കാക്കച്ചി കൊത്തും(2) (ഏനിന്നലെ)
കൊമ്പനാന മൊട്ടയിട്ടിട്ട് അടയിരുന്നേ
മുട്ടവിരിഞ്ഞ് എട്ടെട്ടുപത്ത് തത്ത പറന്നേ (2)
അയിനിക്കൊരു താറാ താറാ
തത്തമ്മേ പെറ് പെറ് (2)
തത്തപ്പക്കി നോറ്റു പെറ്റതൊരമ്പഴക്കായാ(2) (ഏനിന്നലെ)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ
ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ