Wednesday, 28 September 2022

മനുഷ്യച്ചങ്ങല OCT 2022

                                 ലഹരിക്കെതിരെ ,കൈകോർക്കാം .

അറിയിപ്പ് : കരുവഞ്ചാൽ പാൽ സൊസൈറ്റിയിൽ ചേർന്ന ഇന്നത്തെ ലോക്കൽ തല സംയുക്ത സംഘടനാ യോഗത്തിൽ,   2022 ഒക്ടോബർ 2  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .500 പേരെയെങ്കിലും കക്ഷി രാഷ്ട്രീയ  ഭേദമില്ലാതെ കരുവഞ്ചാൽ ന്യൂബസാറിൽ ലഹരിക്കെതിരെ രൂപപ്പെടുത്തുന്ന മനുഷ്യച്ചങ്ങലയിൽ അണിനിരത്താനും ഇന്ന് മുതൽ അതാതു ബ്രാഞ്ചുകളിലും AIDWA / DYFI  /  SFI / IRPC സംഘടനാ തലത്തിലും   ഇതിനു വേണ്ടുന്ന പ്രചാരണ പ്രവർത്തനം   നടത്തുന്നതിനും  തീരുമാനിച്ചു .

ഇതിനു മുന്നോടിയായി  പോസ്റ്റർ പ്രദർശനം നടത്തുന്നതാണ് .അതാതു ബ്രാഞ്ചിൽ പോസ്റ്റർ രചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ഇന്ന് തന്നെ പോസ്റ്റർ നിർമ്മിക്കേണ്ട കാര്യം ചുമതലപ്പെടുത്തേണ്ടതാണ് .ഇങ്ങിനെ നിർമിച്ച പോസ്റ്ററുകൾ അതാതു കലാകാരൻമാർ എല്ലാവരും  സെപ്റ്റംബർ 30  വെള്ളിയാഴ്ച്ച വൈകുന്നേരം 4 .30  നു കരുവഞ്ചാൽ ന്യൂ ബസാറിൽ എത്തി അതിനായി ഒരുക്കിയ സ്റ്റാളിൽ പ്രദർശിപ്പിക്കേണ്ടതാണ് .അതിനു വേണ്ട ക്രമീകരണം അതാതു ബ്രാഞ്ചിലെ വളണ്ടിയർമാർ ഏറ്റെടുക്കേണ്ടതാണ് .

പോസ്റ്ററിൽ വരച്ചുണ്ടാക്കുന്ന ചിത്രങ്ങളോടൊപ്പം  "ലഹരിക്കെതിരെ ,കൈകോർക്കാം .

മനുഷ്യച്ചങ്ങല , 

2022 ഒക്ടോബർ 2  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .

AIDWA / DYFI  /  SFI / IRPC   , KOTTAYAD LOCAL  "  എന്ന സന്ദേശം ഉണ്ടായിരിക്കേണ്ടതാണ് .

പോസ്റ്റർ വരയ്ക്കാൻ ആവശ്യമുള്ള സാമഗ്രികൾ (ചാർട്ടുകൾ , സ്കെച്ചു പേനകൾ തുടങ്ങിയവ ) എത്തിക്കണമെങ്കിൽ  അറിയിച്ചാൽ കൺവീനർ അതിനു വേണ്ട ക്രമീകരണം ചെയ്യുന്നതാണ് . 

-സംഘാടക സമിതി ,AIDWA / DYFI  /  SFI / IRPC   , KOTTAYAD LOCAL 



No comments: