Tuesday 15 November 2022

പാലിന്റെ വില

 കാലിത്തീറ്റയുടെ വില ,വൈക്കോലിന്റെ  വില  ഇതൊക്കെ കൂടുതലാണ്.ഇപ്പോഴത്തെ   വിലക്കു പാല് കൊടുത്താൽ ഒന്നും കിട്ടില്ല . എന്നാണ്  ബി ജെ പി ക്കാരനായ എൻ്റെ ഒരു പ്രിയ സുഹൃത്ത് ഈയിടെയും എന്നോട് പറഞ്ഞത് .ന്യായമായ വില കൊടുക്കാൻ മിൽമയും ഗവണ്മെന്റും ഒന്നും ശ്രദ്ധിക്കുന്നില്ലാ എന്നു .അതും കേട്ടു .

മിൽമ പാൽ വില കൂട്ടാൻ തീരുമാനിച്ചതായി വാർത്ത വന്നപ്പോൾ  ഉടൻ   അയൽപക്ക ഗ്രൂപ്പിൽ  പ്രതിഷേധ പോസ്റ്റിങ്ങ് തുടങ്ങി.ഗവർണറും മുഖ്യനും തമ്മിൽ പോരു മാത്രമേയുള്ളൂ എന്നും ഇതൊന്നും നോക്കാൻ ആർക്കും നേരമില്ലെന്ന കുറ്റപ്പെടുത്തലും   തനിക്കൊരു രാഷ്ട്രീയവുമില്ലെന്ന "അയ്യോ പാവം " കളിയും കണ്ടു. "ഉദ്യോഗസ്ഥൻമാർക്കെല്ലാം പൂത്ത പണ"മാണെന്ന കൊള്ളി വാക്കും കേട്ടു .

വില വർദ്ധനവ് പാൽ കർഷകനു ഗുണം ചെയ്യുമെന്ന് ഞാൻ മറുപടി പോസ്റ്റ് ചെയ്തപ്പോൾ , എനിക്കു പരക്കെയുള്ള വിലക്കയറ്റത്തെ കുറിച്ചുള്ള ഉപദേശവും ഒറ്റക്കും കൂട്ടായും  ലഭിച്ചു തുടങ്ങി .

'അന്ധമായ രാഷ്ട്രീയ"മെന്നും മാറി മാറി വരുന്ന ഗവൺമെന്റുകൾ കേരളം കുളമാക്കിയെന്നും ജനം മാറ്റിചിന്തിക്കണമെന്നും "മിത" രാഷ്ട്രീയവാദികളുടെ തേഞ്ഞ ന്യായങ്ങളും പ്രത്യക്ഷപ്പെട്ടും കണ്ടു.

ദുസ്സഹമായ വിലക്കയറ്റത്തെക്കുറിച്ചു തന്നെയാണ് എല്ലാവർക്കും വേവലാതി .പാൽവിലയും കൂടുമ്പോൾ അത് ദുരിതമായും അനുഭവപ്പെടാം .പക്ഷെ വിലക്കയറ്റത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി ചിന്തിച്ചിട്ടുവേണ്ടെ അഭിപ്രായം പറയാൻ .

ഭാരത നാട്ടിൽ മൊത്തം വിലക്കയറ്റമാണ് എന്ന് ആർക്കാണ് അറിയാത്തത് .കുത്തക കച്ചവടക്കാരെ പിൻ തുണയ്ക്കുന്ന  കേന്ദ്ര നയങ്ങളും നികുതി സമ്പ്രദായങ്ങളും നാണ്യപ്പെരുപ്പവും കൃഷി നാശവും , ഡീസൽ പെട്രോൾ വിലക്കയറ്റം കാരണം  വിതരണ സമ്പ്രദായത്തിലെ ചെലവ് കൂടുതലും കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന കൃഷി നാശവും ചില സംസ്‌ഥാനങ്ങളിലെ ശ്രദ്ധക്കുറവും ഒക്കെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട് എന്നും നാം ഓർക്കണം . 60 രൂപ വിലയുണ്ടായിരുന്ന കാലത്തു  പെട്രോളിൻ്റെ വില 50 രൂപയാക്കുമെന്നു പറഞ്ഞു അധികാരത്തിലെത്തിയ ടീം  അത് 106 രൂപയി ലെത്തിച്ചതാണ് വിലക്കയറ്റത്തിനുള്ള ഏറ്റവും വലിയ കാരണം . 

ഗവർണറും മുഖ്യനും തമ്മിൽ പോരു മാത്രമേയുള്ളൂ എന്നും ഇതൊന്നും(പാലിന്റെ വിലക്കയറ്റം ) നോക്കാൻ ആർക്കും നേരമില്ലെന്ന കുറ്റപ്പെടുത്തൽ  

എൻ്റെ സുഹൃത്തേ , ഗവർണറും മുഖ്യനും തമ്മിൽ ഉള്ള  പോരു മാത്രമല്ല വേറെയും നിരവധി വാർത്തകൾ പത്രങ്ങളിൽ ,ചാനലുകളിൽ വരുന്നുണ്ട് .ഒറ്റപ്പത്രം മാത്രം നോക്കി , ഒറ്റ  ചാനൽ മാത്രം കണ്ട് ജീവിച്ചാൽ ഇങ്ങനെയൊക്കെ തോന്നും . എന്നിട്ടു പറയുകയാണ് , രാഷ്ട്രീയം ഇല്ലെന്ന് . ഒറ്റപ്പ ത്രം മാത്രം നോക്കി , ഒറ്റ  ചാനൽ മാത്രം കണ്ട് ആ പത്രത്തിന്റെ ,ആ ചാനലിന്റെ രാഷ്‌ടീയമാണ് താങ്കൾ ആവർത്തിക്കുന്നത് .പല പത്രങ്ങൾ വായിച്ചു തുടങ്ങുക . പല ചാനലുകൾ കാണുക . നാട്ടിൽ നടക്കുന്ന വികസന പ്രവർത്തന ങ്ങളും നന്മകളും കാണാൻ കഴിയും .

പിന്നെ മിൽമ പാലിന്റെ വിലകൂട്ടാൻ തീരുമാനിച്ചതെങ്ങിനെ എന്നും മനസ്സിലാക്കുക .കർഷകരിൽ നിന്നും സൊസൈറ്റികളിൽനിന്നും നിരവധി വർഷങ്ങളായി വിലകൂട്ടാൻ വന്ന നിർദ്ദേശങ്ങൾ കേരള അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റി നിർദ്ദേശിച്ച    ഒരു വിദഗ്ദ്ധ സമിതിയെ  നിയമിച്ചു വിലയിരുത്തി വിവിധ തലങ്ങളിൽ ചർച്ച ചെയ്ത്  അവസാനം സർക്കാരിന്റെ കൂടെ നിർദേശം പരിഗണിച്ചാണ് ചെറിയ ഒരു മാർജിനിൽ വില കൂട്ടാൻ  തീരുമാനിച്ചത് . അതിൻ്റെ പ്രയോജനം കിട്ടാൻ പോകുന്നതോ 15.2 ലക്ഷം കർഷകർക്കാണ് . പെട്രോൾ വില വര്ധനവിലെ ലാഭം മുഴുവൻ  കുത്തക കമ്പനികൾക്കാണ് .കർഷകനല്ല .പെട്രോൾ വിലവർദ്ധനവിൽ സർക്കാരുമായി കമ്പനികൾ കൂടിയാലോചിക്കേണ്ടതില്ല .മിൽമ അത് ചെയ്യുന്നുണ്ട് .5 രൂപാ വർദ്ധനവ് നിർദ്ദേശിക്കപ്പെട്ടത് സർക്കാരിന്റെ ഇടപെടൽ കൊണ്ട് 4 രൂപയായി കുറക്കേണ്ടി വന്നതാണ് . സർക്കാർ നോക്കിനില്കുകയല്ല .ഇതിനു മുൻപ് മിൽമ  പാൽവില കൂട്ടിയത് 2019  സപ്തംബർ 19 നാണ് . പെട്രോൾ വിലയോ ? കേന്ദ സർക്കാർ എന്ത് ചെയ്യുകയാണ്  ?

വിലവർധനാ നിരക്ക് ഭാരതത്തിൽ 10 % - 22  %  ( ഇക്കണോമിക് ടൈംസ് ).;കേരളത്തിലേത് 4.82  (May 2022) ; (5.73 August ) %  (13/09/2022 ഓൺലൈൻ മനോരമ ) .

വിലവർദ്ധനവ് സാധാരണക്കാരന് ബുദ്ധിമുട്ടു തന്നെയാണ് .അരിവില ഇപ്പോൾ 56 -58 രൂപയാണ് .അതിന്റെ ബുദ്ധിമുട്ടു ബാധിക്കാത്ത ഉദ്യോഗസ്ഥന്മാരുണ്ടോ ? BPLകാര്ഡുകാരേക്കാൾ അരി വില വർദ്ധനവ് ബാധിക്കുന്നത്‌ ഉദ്യോഗസ്ഥന്മാരടക്കമുള്ള മധ്യ വർഗ ജനതയെ യാണ് . എത്രയോ ഉദ്യോഗസ്ഥന്മാർ ചെറിയ ശമ്പളവും കൈപ്പറ്റി സത്യസന്ധമായി സേവനം നടത്തി വിലവർദ്ധനവിന്റെ ദു രിതങ്ങളിൽ കഴിയുന്നുണ്ട് .അവരെല്ലാം പൂത്ത പണക്കാരാണെന്നു തോന്നുന്നെങ്കിൽ അതു തെറ്റായ ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണ് . അങ്ങിനെയൊക്കെ പറയുന്ന ആൾക്ക്  കൃത്യമായ വലതു പക്ഷ രാഷ്ട്രീയം ഉണ്ട്  എന്നത് വ്യക്തമാണ് . പരസ്പരം ഒന്നിച്ചു നിന്നു പ്രവർത്തിക്കേണ്ട സാധാരണക്കാരേയും ഉദ്യോഗസ്ഥരേയും തമ്മിലടിപ്പിക്കാനുള്ള കുരുട്ടു പ്രചരണത്തിന്റെ അടിമക്ക് മാത്രമേ അങ്ങിനെ സംസാരിക്കാൻ തോന്നൂ .വയറിംഗ് ജോലിക്കാരെല്ലാം പെരുവയറന്മാരാണെന്ന് പറഞ്ഞാൽ അതു വാസ്തവമേയല്ലല്ലോ .

വിലവർദ്ധനവ് സാധാരണക്കാരന് ബുദ്ധിമുട്ടു തന്നെയാണ്  എന്നു വെച്ച് പാൽ  വില വർദ്ധനവ് 12.5 ലക്ഷം കർഷകർക്കു  നൽകുന്ന കൈത്താങ്ങു  കാണാതിരിക്കാമോ ?   

ഒരു വലതുപക്ഷ രാഷ്ട്രീയത്തിൻറെ ഇര    മാതൃകാ ഗ്രൂപ്പിലേക്ക് തള്ളി വിട്ട ഒരു മെസ്സേജ് -

Comments  by CKR :          

1 .ഭാരതത്തിലെ ...എന്ന് തിരുത്ത് ആകാം. ശ്രീലങ്കയിൽ ഇപ്പോഴേ ഉണ്ട്.

2 .ഇതിൽ ഭാരതത്തിൽ എന്നു ചേർക്കാത്തതും കേരളത്തിൽ എന്നു ചേർത്തതും ഇതു മറ്റു വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നെടുത്ത് പ്രചരിപ്പിക്കുന്നതും വലതുപക്ഷ രാഷ്ട്രീയം  തന്നെയാണ്. എന്നിട്ടാണ് എനിക്ക് രാഷ്ട്രീയമില്ലേ എന്ന് വിളിച്ചു പറയുന്നത്. ദാരിദ്ര്യത്തിന്റെ നിരക്ക് കേരളത്തിലേതിനേക്കാൾ ഭാരതത്തിലാണ് കൂടുതൽ. സാമ്പത്തിക പെരുപ്പവും.

3.നീതി ആയോഗിന്റെ (MPl 2021) കണക്കു പ്രകാരം കേരളത്തിലെ ദാരിദ്യ നിരക്ക് 0.71 ശതമാനം അതായത് ഒരു ശതമാനത്തിൽ താഴെ.(ഇത് മാതൃ ഭൂമിയിൽ 2022November 16ന് വന്ന കണക്കാണ്. മനോരമ മാത്രം വായിച്ചാൽ കിട്ടില്ല.) ബീഹാറിൽ 51.91 %, ഭാരതത്തിന്റേത്  ...  16.4% ( G M P 2022) ഇത് ടൈംസ് ഓഫ് ഇന്ത്യയിൽ 18 10 22 ന് വന്നതാണ്. മനോരമ മാത്രം വായിച്ചാൽ കിട്ടില്ല. കേരളത്തിൽ എല്ലാം ഭദ്രമാണ് എന്ന് ഈ കുറിപ്പിന് അർത്ഥമില്ല.താരതമ്യേന ഭേദമാണ്. കുത്തുപാളയെടുക്കുന്നത് ആദ്യം കേരളമായിരിക്കില്ല എന്നു എന്റെ അഭിപ്രായം

ഇന്ത്യയുടെ വിദേശ കടം -621   ബില്യൺ യു എസ് ഡോളർ -6210 കോടി ഡോളർ ; 46,57,500 കോടി രൂപ  , 8.2 %  വളർച്ച ;   ( മാർച്ച് 2022 ) ; GDP യുടെ 19 .9 %; തിരിച്ചടവ് നിരക്ക് -5.2 % (  ബിസിനസ്സ് സ്റ്റാൻഡേർഡ് -5/9 /2022 )  

കേരളത്തിന്റെ വിദേശ കടം 3,32,291 കോടി രൂപ ( 7000 കോടി ഗ്രാന്റ് കേ ന്ത്രം തടഞ്ഞു , 12000 കോടി GST തന്നില്ല ) -10 % വളർച്ച , GDP യുടെ  (9,99,643 crore) 30 %  ;

കാരണങ്ങൾ -  സാമൂഹ്യ ക്ഷേമ പെൻഷനുകൾ പുനരുജ്ജീവിപ്പിച്ചു കൊടുത്തു തീർത്തത് , കോവിഡ് കാല മാനേജ്മെന്റ് , റവന്യൂ വരുമാനത്തിലെ കുറവ് ...

************************************************************************

കൂടുതൽ  കടമുള്ള സംസ്ഥാന ങ്ങൾ - Punjab, Rajasthan, Kerala, West Bengal, Bihar, Andhra Pradesh, Jharkhand, Madhya Pradesh, Uttar Pradesh, and Haryana 







No comments: