Thursday, 17 November 2022

വാർത്താ വിശകലനം 17 11 2022

വാർത്താ വിശകലനം  17-11-2022

മലയാളിയുടെ  ശ്രദ്ധയിൽ വരേണ്ട  പ്രധാന വാർത്തകൾ  തമസ്കരിക്കുകയാണ് പല മലയാള പത്രങ്ങളും മുൻപേജിൽ ചെയ്യുന്നത് . ഒറ്റ പത്രം മാത്രം വായിക്കുന്നവരും ഒറ്റ ചാനൽ മാത്രം കാണുന്നവരും  തങ്ങൾ   എത്ര മാത്രം അന്ധരാണെന്നു അറിയുന്നില്ല .

 എന്നിട്ട് അവരുടെ ബോധ്യത്തിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അതു പറയുന്നവർക്ക് അന്ധമായ രാഷ്ട്രീയമാണെന്നു പറയുന്നതിനും ചിലർക്കു മടിയുമില്ല . ഇരുട്ടിൽ തന്നെ കഴിയാൻ ഇഷ്ടപ്പെടുന്നവർക്ക് വെളിച്ചത്തെയാണ് ഏറ്റവും വലിയ ഭയം .

ഇന്നത്തെ പ്രധാനവാർത്തകൾ നോക്കാം .

യുദ്ധം മാനവരാശിക്ക്    ആഴത്തിലുള്ള യാതനകൾ അടിച്ചേൽപ്പിക്കുന്നുവെന്ന  G 20 രാജ്യങ്ങളുടെ സംയുക്ത മുന്നറിയിപ്പ് ആണ് "ദി ഹിന്ദു" വിലെ പ്രധാന വാർത്ത .ഇന്ത്യൻ എക്സ് പ്രസ്സും ഉക്രയിൻ യുദ്ധത്തെ കുറിച്ചു G 20 യിൽ ഭിന്നാഭിപ്രായമുണ്ട്  എന്നുള്ള വാർത്തയാണ് പ്രധാനമാക്കിയത് . നിഷ്പക്ഷപത്രമല്ലാത്ത മലയാള മനോരമയും ( ബില്ലെടുത്തു സർക്കാർ ) ; നിഷ്പക്ഷപത്രമല്ലാത്ത  മാതൃഭൂമിയും (ഗവർണറുമായി അനുനയമില്ല, നയപ്രഖ്യാപനം മാറ്റാൻ നീക്കം  )  ഗവർണറും സംസ്ഥാ ന സർക്കാരും തമ്മിലുള്ള നിയമ തർക്കത്തെ സർക്കാരിനെതിരേയുള്ള അഭിപ്രായ രൂപീകരണത്തിനു ഉപകരിക്കുന്ന വിധത്തിൽ റിപ്പോർട്ടു ചെയ്യുന്നു  .70 000 വീടുകൾ കൂടി ലൈഫ് പദ്ധതിയിൽ അനുവദിച്ചു .എന്ന് സിപിഎം എം മുഖപത്രമായ ദേശാഭിമാനി .ഗവർണർ തന്നെ ചാൻസലറാവണം  -ഭരണ ഘടന  ഭേദഗതിക്ക് കേന്ദ്രം എന്ന്‌ കേരളകൗമുദി.   ഇ. പി ജയരാജൻ ഇടതു കൺവീനർ സ്ഥാനം ഉപേക്ഷിക്കാൻ ആലോചന എന്ന് INC മുഖ പത്രമായ വീക്ഷണം .കുഴി വെട്ടിയത് യോഗ്യതയല്ല എന്ന് കോടതി പരാമർശിച്ചതായി ബിജെപി/  RSS മുഖപത്രമായ ജന്മഭൂമി .കുഴി വെട്ടിയത് അദ്ധ്യാപന യോഗ്യതയല്ല എന്ന് മുസ്‌ലീം ലീഗ് . തദ്ദേശീയ കോവിഡ് മരുന്ന് രാഷ്ട്രീയ വാക്സിൻ എന്ന് സിപിഐ മുഖപത്രമായ ജനയുഗം .നിഷ്പക്ഷപത്രമല്ലാത്ത  ദീപിക -"ബജറ്റ് ജനുവരിയിൽ ,നയപ്രഖ്യാപനം ഒഴിവാക്കും "എന്ന് പ്രധാന വാർത്ത  നിരത്തുന്നു . പല പത്രങ്ങൾക്ക് അവരവരുടെ വ്യാപാര / രാഷ്ട്രീയ താല്പര്യമനുസരിച്ചു പല കാഴ്ച്പ്പാടുകളാണ് . വിമർശനാല്മക വായനയുടെ പ്രാധാന്യം ഇവിടെയാണ് .

വിമർശനാല്മക വായനയെ കുറിച്ച്  കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുക  ...............................

വിമർശനാല്മക വായന 20 10 2022

https://seakeyare.blogspot.com/2022/10/20-10-2022.html






 

No comments: