Monday, 19 September 2022

വാട്സ്ആ പ്പിലൂടെ വ്യാജ ശാസ്ത്ര പ്രചാരണം

വാട്സ്ആ പ്പിലൂടെ വ്യാജ ശാസ്ത്ര പ്രചാരണം :

പശുവിനെ കുറിച്ച് 

പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?

ബീഫ് തിന്നാം.

പാൽ എടുക്കാം , അത് തയിരാക്കി മോരാക്കി അതിൽ നിന്നും വെണ്ണയെടുക്കാം  ,നെയ്യാക്കി  എടുത്ത്  ഉപയോഗിക്കാം ല്ലെ..

എന്നാൽ അതിനേക്കാൾ വലുതാണ് ശാസ്ത്രലോകം ഇന്ന് പുറത്തു വിട്ടു കൊണ്ടിരിക്കുന്ന വസ്തുതകൾ .

ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ചില വിവരങ്ങൾ  ഞാൻ ഇതാ ചുവടെ ചേർക്കുന്നു . 

ചാണകം;   കണ്ണിൽ അകപെടാത്ത ക്രിമികളെ നശിപ്പിക്കാൻ ഉള്ള ശക്തി  ചാണകത്തിനുണ്ട്....

പണ്ടത്തെ ആൾകാർ വീടിനകത്തും പുറത്തും ചാണകം മെഴുകിരുന്നു.....

10 ഗ്രാം പശുവിന്റെ നെയ്യ്  ഹോമിക്കുമ്പോൾ...  1ടൻ ഓക്സിജൻ 

കിട്ടുന്നു...

അരിയും നെയ്യും ചേർത്ത് ഹോമിക്കുമ്പോൾ  പ്രപലിന് ഓക്സൈഡ് എന്ന വായു ഉണ്ടാകുന്നു

ഇ വായു ഉണ്ടേങ്കിലേ മഴ പെയ്യുകയുള്ളു

(മഴയില്ലാത്ത പ്രദേശങ്ങളിൽ ഈ വായു ഉപയോഗിച്ചാണ് ഹെലിക്കോപ്റ്ററിലൂടെ മേഘങ്ങലിൽ തളിയ്ക്കുന്നത്...)

നമ്മളൊക്കെ  ഓക്സിജൻ ശ്വസിച്ച്

കാർബണ് ഡൈ. ഓക്സൈഡ് പുറത്ത് വിടുന്നു...(എല്ലാ ജീവികളും മൃഗങ്ങളും)

ഒരു മൃഗം മാത്രമേ ഓക്സിജൻ ശ്വസിച്ച് 

ഓക്സിജൻ പുറത്ത് വിടാറുള്ളു അത്'പശു' വാണ്...

നാസ യുടെ ശാസ്ത്രജ്ഞർ ഒരു പരിശോധന നടത്തി.

പശു എന്തെങ്കിലും വിഷാംശമുള്ളത് കഴിച്ചാൽ അതിന്റെ പാൽ കുടിക്കുന്നവർക്ക്  വിഷമേൽക്കുമോ എന്ന്...

അവർ 90 ദിവസവും ഒരു പശുവിന് വിഷാംശമുള്ളതെല്ലാം കൊടുത്ത് പരിശോധിച്ചു.

പാലിൽ ഒരു തുള്ളി വിഷാംശം പോലും കണ്ടെത്താനായില്ലാ...

 അവർ ഞേട്ടിപോയി

എന്നാലും ആ വിഷം എവിടെ പോയി??

അതും അവർ കണ്ടെത്തി 

എത്ര വിഷം കഴിച്ഛോ അതത്രയും കഴുത്തിൽ തന്നെ  നിക്ഷേപിച്ചിരുന്നു.

പാലാഴി മഥനത്തിന്റെ കഥ കേട്ടിട്ടുണ്ടാവും.    ഈ ലോകത്തേ രക്ഷിക്കാൻ വേണ്ടി പരമശിവൻ വിഷം കഴിച്ചു ആ വിഷം ശിവന്റെ കഴുത്തിൽ വച്ചത് പോലേ.....

 ഇതാണ് നൂറ്റാണ്ടുകൾക്ക്  മു൯പ് ഇതു മനസ്സിലാക്കി ഹിന്ദു മുനിമാർ   ഗോക്കളെ കൊല്ലാൻ പാടില്ലെന്ന് പറഞ്ഞു തന്നത് .

പക്ഷെ, ഇന്നത്തെ ആധുനിക സമൂഹം പ്രത്യേകിച്ചും കേരളത്തിലെ യുവ തലമുറ ആ വാക്കുകളൊക്കെ വെറും പുച്ഛത്തോടെ കാണുകയും അതിനു എതിര് കാണിക്കാൻ  ഉത്സാഹിക്കുകയും ചെയ്യുന്നു . 

അതിൽ ചിലർക്ക് എങ്കിലും ഇത്തരം അറിവുകൾ ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്കുള്ള  വാതിലുകൾ  ആകട്ടെ.

പറ്റുമേങ്കിൽ ഷെയർ ചെയ്യുക.

(സംഘി ബന്ധുവായ ഒരാൾ തള്ളിവിട്ട പോസ്റ്റ് )

**********************************************************************

മറുപടിയായി എൻ്റെ പോസ്റ്റ് :


-വ്യാജ ശാസ്ത്രം. നിറയെ തെറ്റായ വസ്തുതകളാണ്.

-പശു കാർബൺ ഡയോക്സൈഡാണ്  ശ്വസനത്തിനു ശേഷം പുറത്തു വിടുന്നത്.

-മുനിമാരും ശ്രീരാമനും "മൃഗ "ത്തെ ഭക്ഷിച്ചതായി രാമായണത്തിൽ പോലുമുണ്ട്.

പ്രപലിൻ ഡയോക്സൈഡ് അല്ല  മഴ പെയ്യിക്കാൻ ഉപയോഗിക്കുന്നത്. സിൽവർ അയോഡൈഡ് ആണ്. ഇതിനു പശുവുമായി യാതൊരു ബന്ധവുമില്ല.-CKR 

രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവനാനി നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് ഇങ്ങനെ തർജമ ചെയ്യപ്പെട്ടു പ്രചരിക്കുന്നത് .ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയും ഇങ്ങനെ പറഞ്ഞതായി റിപോർട്ടുണ്ട് .

fact check : https://www.indiatoday.in/fact-check/story/fact-check-no-minister-cows-do-not-exhale-oxygen-1344861-2018-09-20



No comments: