Thursday, 17 November 2022

രാഷ്ട്രീയമില്ലെന്നു പറയുന്ന ഒരു പാവം രാഷ്ട്രീയ വിരോധി.

 സ്വാതന്ത്ര്യ സമരം - അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ.(എനിക്ക് വേറെ പണിയുണ്ട് )  വിലക്കയറ്റത്തിനെതിരെ കൊടി പിടിക്കൽ - അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ. (എന്നെ പോലീസ് പിടിക്കും) കൈക്കൂലിക്ക് എതിരെ സമരം _ അത് രാഷ്ട്രീയ ക്കാരൻ ചെയ്യട്ടെ (എന്നെ പോലീസ് പിടിക്കും) പാവങ്ങളെ സംരക്ഷിക്കൽ - അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ.( എന്റെ പണം എനിക്കു വേണം. എനിക്കും വേണം കാറ്)  റേഷൻ കാർഡിന് അപേക്ഷ - അത് രാഷ്ട്രീയക്കാരൻ സഹായിക്കട്ടെ ( എനിക്ക് ഉദ്യോഗസ്ഥരോട് കാലു പിടിക്കാൻ വയ്യ ) പെട്രോളിന്റെ വില കുറക്കാൻ സമരം _ അത് രാഷ്ട്രീയക്കാരൻ ചെയ്യട്ടെ ( എനിക്ക് എന്റെ കാറിൽ പണിക്കു പോണം) വണ്ടി അപകടത്തിലായി - വിളി പാർട്ടിക്കാരനെ ( എനിക്ക് നിയമങ്ങളൊന്നും അറിയില്ല) ഗ്രാമസഭയിൽ പങ്കെടുക്കണം - അത് രാഷ്ട്രീയക്കാരൻ പോകട്ടെ ( എനിക്ക് ഇതിനൊന്നും നേരമില്ല.)  കോ വിഡ് ജാഗ്രതാ സമിതിയിൽ പോയി ഗൃഹസന്ദർശനം നടത്തണം - രാഷ്ട്രീയക്കാരൻ പോകട്ടെ ( ഓ. അതു കൊണ്ട് കാര്യമില്ല. എനിക്ക് ക്രിക്കറ്റ് കളിക്കണം ) ദുരിതാശ്വാസ പ്രവർത്തനം - രാഷ്ട്രീയക്കാരൻ പോകട്ടെ (എനിക്കു വല്ല അസുഖവും പിടിക്കും) ........ വോട്ട് ചെയ്യാൻ പോകണം. - പാവം ഈഞാൻ പോകാം. ഈ രാഷ്ട്രീയക്കാരെ ഒരു പാഠo  പഠിപ്പിക്കണം.( പാവം ഞാൻ കാറിൽ തന്നെ പോകും.കാറില്ലാത്ത മറ്റു വോട്ടർമാരെ ഞാൻ രാഷ്ട്രീയക്കാരുടെ  വലിയ കാറിനെ കുറിച്ച് ബോധ്യപ്പെടുത്തും) - എന്ന് രാഷ്ട്രീയമില്ലെന്നു പറയുന്ന ഒരു പാവം  രാഷ്ട്രീയ വിരോധി.


ഒറ്റ നോട്ടത്തിൽ "വാസ്തവം" എന്ന് പറയിപ്പിക്കുന്ന ഒരു "രാഷ്ട്രീയ വിരോധി " യുടെ പോസ്റ്റ് .ഇത് തള്ളിയ ആൾക്കും കാറുണ്ട് എന്നതു വേറെ കാര്യം .എല്ലാ രാഷ്‌ട്രീയക്കാർക്കും ആഡംബര കാറുണ്ടോ ? എല്ലാ വോട്ടർമാർക്കും തറയിൽ കഴിയേണ്ടി വരുന്നുണ്ടോ ?  ഇതിനേക്കാൾ വലിയ കാറുള്ള സിനിമാതാരങ്ങളില്ലേ ? ബിസിനസ്സുകാരില്ലേ ? അതി ദാരിദ്ര്യം മാറ്റാൻ വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരില്ലേ ....  രാഷ്ട്രീയം ജനാധിപത്യ സമ്പ്രദായത്തിൽ അത്യാവശ്യമല്ലേ സ്വയം ചോദിച്ചു നോക്കുക 

No comments: