ഒരേ പത്രം മാത്രം എന്നും വായിച്ചാൽ പോരാ .പല പത്രങ്ങൾ വായിച്ചു സ്വന്തമായി വിശകലനം നടത്തി തീരുമാനത്തിലെത്തണം .
നേരമില്ലെങ്കിൽ ഞാൻ വായിച്ചെഴുതിയ കുറിപ്പെങ്കിലും വായിച്ചു സ്വന്തമായി തീരുമാനിക്കുക .
ഇന്നത്തെ വാർത്താ വിശകലനം 20 10 2022
പ്രധാനപ്പെട്ട 3 വാർത്തകൾ മാത്രം ഉദാഹരണമായി എടുക്കുന്നു .
a .വി എസ് 100 ആം വയസ്സിലേക്കു എന്ന വാർത്ത പത്രങ്ങൾ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം
-മാതൃഭൂമി: വെണ്ടക്ക ,ഫോട്ടോയും റിപ്പോർട്ടും- -മുൻപേജ് ,മിക്ക പേജുകളിലും വി എസിനെ കുറിച്ചുള്ള ഫീച്ചർ ഹെഡിങ് ,കുറിപ്പുകൾ, വീര പരിവേഷം ; , ദേശാഭിമാനി : ഈ വാർത്ത ഇല്ല , മനോരമ വാർത്ത ഇല്ല .ദ ഹിന്ദു -കൊച്ചി : വാർത്ത ഇല്ല ( എൻ്റെ തീരുമാനം : മാതൃഭൂമി ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കുന്ന അതിൻറെ വായനക്കാരെ ആകർഷിക്കുന്നതിൽ വിജയിക്കുന്നു . വി എസ്സിന്റെ നിലപാടുകൾ ക്ക് വീര പരിവേഷം . ചിലയിടത്തെങ്കിലും പാർട്ടി നിലപാടുകളെക്കാൾ വി എസ്സിന്റെ നിലപാടുകൾ ക്ക് ജനസമ്മതി കിട്ടിയെന്ന സൂചന .)
)
B . ഖാർഗിൽ കോൺഗ്രസ്സ്പ്ര സിഡണ്ട് :
1 .മാതൃഭൂമി -തോൽവിയിലും തരൂർ തിളങ്ങുന്നതായി മുൻപേജ് , മുഖപ്രസംഗവും ഈ വിഷയത്തിൽ .
2 .ദേശാഭിമാനി: സോണിയ തോൽവികളേറ്റു വാങ്ങി പടിയിറങ്ങുന്നു എന്ന് ദേശാഭിമാനി മുൻപേജ് .കോൺഗ്രസ്സ് നേതാക്കളെ ഗ്രസിച്ച നിലപാടില്ലായ്മ തുറന്നു കാട്ടുന്ന ഒന്നായിരുന്നു പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്നു മുഖപ്രസംഗത്തിൽ വിശകലനം .
3 .മനോരമ : ഏറ്റവും പ്രധാനപ്പെട്ട വാർത്തയായി അവതരിപ്പിക്കുന്നു .തോൽക്കാതെ തരൂർ എന്നും സൂചിപ്പിക്കുന്നു .മുഖപ്രസംഗം ഉണ്ട് .ജനാധിപത്യം കോൺഗ്രസ്സ് തിരിച്ചു പിടിച്ചു എന്നാണ് മുഖപ്രസംഗത്തിൻറെ തുടക്കത്തിലേ പ്രധാന അരുളപ്പാട് .അതിൻറെ അർത്ഥം ഇത്രയും കാലം കോൺഗ്രസ്സിൽ അതില്ലായിരുന്നു എന്നല്ലേ മുത്തശ്ശീ ? ഇങ്ങനെയൊക്കെ ശത്രുക്കൾ പോലും പറയാറില്ല .പിന്നെ കുറെ ഉപദേശങ്ങളുമുണ്ട് ,നമ്മുടെ സ്വന്തം പാർട്ടിയെ നന്നാക്കാൻ . കൂടാതെ മുഖപ്രസംഗ പേജിലും ഈ വാർത്ത വിശേഷം തന്നെ .വിശ്വാ സം ,ആശ്വാസം , സമാശ്വാസം എന്നിങ്ങനെയുള്ള പ്രയോഗങ്ങളുള്ള തലക്കെട്ടുകൾ സെൻസേഷനലിസവും ഗൗരവമില്ലായ്മയും വെളിപ്പെടുത്തുന്നു .ഇത് കോൺഗ്രസ്സിന്റെ മുഖപത്രമാണെന്നു തോന്നിക്കുന്ന ആഘോഷം .
4 .ദ ഹിന്ദു english ( കൊച്ചി ) : ഖാർഗെ തെരഞ്ഞെടുപ്പ് ജയിച്ചു .എന്ന 4 കോളം റിപ്പോർട് .മുഖ പ്രസംഗമോ ,തുടർന്നുള്ള മുഖപ്രസംഗ പേജുകളിലോ ഒരു പരാമർശം പോലുമോ ഇല്ല .പേജ് 10 ലും 11ലും കുറച്ചു വിശകലന ങ്ങൾ .
ജി 23 അംഗങ്ങൾ എന്തുകൊണ്ട് തന്നെ പിന്തുണച്ചില്ല എന്ന് വ്യക്തമാ ക്കണമെന്നു ശശി തരൂരിന്റ്റെ പ്രസ്താവനയും അവിടെ കാണാം .
എല്ലാ തീരുമാനങ്ങളും ഹൈകമാൻഡ് എടുക്കുന്ന രീതി അവസാനിപ്പിച്ച് പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്ന് ഉള്ള നിബന്ധന മുന്നോട്ടുവെച്ച തരൂർ പരാജയപ്പെട്ടു എന്ന് മനോരമയും വിലയിരുത്തുന്നുണ്ട് .
ഗുണപാഠം :
തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചു ഓരോ പത്രവും ഒരു സംഭവത്തെ പലവിധത്തിൽ അവതരിപ്പിക്കുന്നു
C.ഗവർണറുടെ അസാധാരണ നടപടി :
മാതൃഭൂമി :കേരള സർവകലാശാല വെല്ലുവിളിച്ചു , ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കി .....
നടപടി ശരിയാകാമെന്നു സൂചന .വെല്ലുവിളിച്ചത് കൊണ്ടാണ് ചെയ്തത് എന്ന ന്യായം ;സംഘപരിവാർ നിലപാടിന്റെ ആവർത്തനം ; മുൻപേജിൽ ഒരു ഇടതു പക്ഷ നിലപാട് , ഒരു കോൺഗ്രസ്സ് നിലപാട് , ഒരു സംഘ പരിവാർ നിലപാട് - നിഷ്പക്ഷ നിലപാടല്ല .വലതുപക്ഷ പ്രാമുഖ്യമുള്ള ബഹുപക്ഷ നിലപാട് ആണ് മാതൃഭൂമിയുടെ ശൈലി .
ദേശാഭിമാനി : നിലവിട്ട ഗവർണർ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി . നടപടി തെറ്റാണെന്ന് .പാർട്ടി നിലപാട് . ഗവർണരുടെ നിലപാട് ശരിയല്ല എന്നുള്ള " ദ ഹിന്ദു" എന്ന ഇംഗ്ലീഷ് പത്രത്തിന്റെ മുഖപ്രസംഗം മറ്റൊരു പേജിൽ തർജമ ചെയ്തു കൊടുത്തിട്ടുമുണ്ട് .
മനോരമ :കേരള സർവകലാശാല-15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണറുടെ വിജ്ഞാപനം .
നടപടിയെ പത്രം അനുകൂലിക്കുന്നു എന്ന് അനുമാനിക്കാവുന്ന വിധത്തിലാണ് റിപ്പോർട്ടിങ് . വി സി ശബരിമലയ്ക്കു പോയതായും അതിനാൽ മീറ്റിങ്ങിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് അറിയിച്ചതായും രജിസ്ട്രാർ ഗവർണറെ അറിയിച്ച കാര്യവും റിപ്പോട്ടിൽ "വിവാദത്തിനുള്ള വിഭവ"മായി ചേർത്തിട്ടുണ്ട് .
ദ ഹിന്ദു : 15 അംഗങ്ങളെ പിൻവലിക്കാനുള്ള വിജ്ഞാപനം ഗവർണർ പുറപ്പെടുവിച്ചു ..പിൻവലിക്കലാണ് (withdraw ) പുറത്താക്കലല്ല (dismiss /oust )വിജ്ഞാപനത്തിൽ ഉദ്ദേശിക്കുന്നത് എന്നൊരു വ്യത്യാസം മറ്റു പത്രങ്ങളിൽ നിന്നും ഇവിടെയുണ്ട് .
.കേരള യൂണിവേഴ്സിറ്റി ഗവർണറുടെ നിർദ്ദേശം നിരാകരിച്ചത് കൊണ്ടാണ് ഈ നടപടി എന്ന ബൈ ലൈൻ കൊടുത്തിട്ടുമുണ്ട് . പ്രത്യക്ഷത്തിൽ ഗവർണരുടെ നടപടിക്കു ഒരു ശരിയായ കാരണമുണ്ട് എന്ന് അനുമാനിക്കാൻ സാധ്യത ഉറപ്പാക്കിയാണ് ദ ഹിന്ദുവിന്റെ ഇന്നത്തെ റിപ്പോർട് .ഇത് ഈ പത്രത്തിന്റെ മുഖപ്രസംഗ നിലപാടിൽ നിന്നും വ്യത്യസ്തമാണ് .അതായത് സ്വന്തമായി ഒരു നിലപാടു ണ്ടെ ങ്കിലും റിപ്പോർട്ടിങ്ങിൽ അത്തരം ശരികൾക്കു പ്രാധാന്യം കൊടുക്കാതെ , എല്ലാ വിധ വായനക്കാരെയും സുഖിപ്പിക്കുന്ന രീതി ദ ഹിന്ദു വും തുടരുന്നു എന്ന് കാണാം .
ഞാൻ മനസ്സിലാക്കുന്നത് :
ഓരോ പത്രത്തിനും അതിന്റെ "വ്യാപാര" താല്പര്യം മുൻനിർത്തി വാർത്തകൾ നിർമ്മിക്കാനാണ് താല്പര്യം .
ഈ മൂന്നു ഉദാഹരണങ്ങളിൽ നിന്നും വിമർശനാല്മക വായന പ്രധാനമാണെന്നും അത് പത്രവായനക്കാരുടെ ഉത്തരവാദിത്തമാണെന്നും അതിനായി പല പത്രങ്ങൾ വായിക്കേണ്ടതുണ്ടെന്നും അതിനു ദിവസവും സമയംഅവനവൻ കണ്ടെത്തേണ്ടതാണ് എന്നും വ്യക്തമാണ് .
No comments:
Post a Comment