Thursday, 31 December 2020

ജാതി ചോദിക്കുന്ന കേരളം ,2021

ജാതി ചോദിക്കുന്ന  കേരളം ,2021


 ജാതി ചോദിക്കുന്നു കേരളം, 

ജാതിയിൽ ജീവിപ്പു കേരളം,

 പണക്കണക്കിന്റെ  മതിലുകൾ പണിയുന്നു കേരള-

 മെന്നിട്ടരികെ ജാതി മരങ്ങൾ വളർത്തുന്നു കേരളം.


വിചിത്രം കേരള സ്വകാര്യകലാശാലാധ്യാപന -, 

ലാവണ നിയമന*മതു പല വഴികളിലധ്വാനിച്ചു നേടിടാം.

ആദ്യം ഹൃദയപക്ഷ ജില്ലാ സമിതി തുണക്കണമതല്ലെങ്കിൽ, 

വീര സമര ദേശീയ കക്ഷി നേതാക്കൾ പറയണം.

 പിന്നെയമ്പതു മുതലെമ്പതുലക്ഷം വ രെ, 

സമുദായ മുതലാളിക്കോ 

നിഷ്പക്ഷ നാട്യ കൂട്ടായ്മക്കോ നൽകണം.


സമുദായാംഗമാവണം നിശ്ചയം ,

നായർക്കിത്തിരി കുറഞ്ഞേക്കാം,പക്ഷെ

 പെരുന്നയിൽ സാഷ്ടാംഗം നമിക്കാനറിയണം.

 സാരമില്ല, പിന്നീടിടതുപക്ഷ സംഘാംഗമാകാമെടോ !

തീയനായാൽ പക്ഷെയതും  പോരാ, 

തോനെ പണം കിഴികെട്ടി നൽകണം, 

എമ്പതുലക്ഷം മേലോട്ടു മുടക്കണം,

 വിചിത്രം ശ്രീ നാരായണ നാമധാരി വിവര വിപണനം.

രൂപതാ മേൽനോട്ട വിദ്യാലയത്തിലോ , 

രൂപതാങ്ഗത്തിനെ മാത്രമേ സ്വീകരിക്കൂ ,

ആമേൻ പറയാനറിയാമെങ്കിൽ താ  രൂപയും ,

നെറ്റും പിയെച്ചഡിയും മറ്റു കിച്ചടികളും പിന്നെ നോക്കാം .


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു, 

അതു നമ്മ ജാതി, നമ്മ മതം, നമ്മ ദൈവം മതി. 

പണമുള്ള നമ്മ മക്കൾ പഠിപ്പിക്കും, 

പല കപട കുടില ജീവിത തന്ത്രങ്ങൾ, 

പഠിക്കാനായി മുഖാവരണവുമിട്ടു 

വരിക പുത്തൻ തലമുറക്കാരേ,

പ്രഥമ പാഠ മിതു മറക്കായ്ക, 

നാമിന്നുംജാതിയിൽ വീതിപ്പു കേരളത്തെ.


ജാതി ചോദിക്കുന്നു കേരളം.

ജാതിയിൽ രമിക്കുന്നു ഭാരതം.

ജാതി ചോദിക്കുന്നു കേരളം,

ജാതിയിൽ ജീവിപ്പു കേരളം, 

പണക്കൊഴുപ്പിന്റെ മതിലുകൾ പണിയുന്നു കലാശാലകളി-

 ലെന്നിട്ടരികെ പല ജാതി മരങ്ങൾ വളർത്തുന്നു കേരളം.


ജാതി മത നേതാപ്രീണനമിപ്പോഴേ തുടങ്ങിയാൽ ഗുണം,

 'നേരെ വാ നേരെ പോ 'യെന്നായാലധോഗതി. 

നെറ്റും പി യെച്ചടിയും മറ്റു കിച്ചടികളുമൊത്തു വന്നാലും,

അമ്പതു ലക്ഷം പണം കിഴി കിട്ടി നൽകിയാലും, 

ജാതി മത  രാഷ്ട്രീയ തുലാസിൽ തൂക്കി നോക്കണം, 

വിചിത്രം കേരള സ്വകാര്യ കലാലയാധ്യാപന ലാവണ നിയമനം! 

കമ്പോളം തുറക്കലായി , ലേലം വിളി മുഴക്കമായി 

ഹൃദയപക്ഷവുമുദരപക്ഷവു മൊരുമയോടെ 

ജാതി വല വിരിക്കലായി .  


ജാതിക്കും പണത്തിന്നും ലാവണം ലഭിച്ചോർ പഠിപ്പിക്കവേ ,

 ജാതിക്കു പഠിക്കുന്നു കേരളം,

 പണത്തിന്നു പഠിക്കുന്നു കേരളം. 

ജാതിക്കു ശ്വസിക്കുന്നു കേരളം,

മതത്തിന്നു  കൈ വെട്ടുന്നു , 

ജാതിക്കും മതത്തിന്നും കൊന്നു 

മേൻമ നടിക്കുന്നു കേരളം.


 ജാതി ചോദിക്കുന്നു കേരളം, 

ജാതിയിൽ ജീവിപ്പു കേരളം,

 പണക്കണക്കിന്റെ  മതിലുകൾ പണിയുന്നു കേരള-

 മെന്നിട്ടരികെ പല 'ജാതി" മരങ്ങളെ  വളർത്തുന്നു കേരളം.

******************************************

-സീക്കേരാ ,  കണ്ണൂർ  0 1 / 01 /  2021 

******************************************************************

*കേരളത്തിലെ സ്വകാര്യ കോളേജുകളിൽ 700 ഓളം പുതിയ തസ്തികകൾ വിവിധ സമുദായ താല്പര്യക്കാർക്കു വീതം വെച്ച് നൽകിയ കേരളാ  സർക്കാർ ഉത്തരവ് പുറത്തിറങ്ങി .GO (Ms) No.471 /2020 /HEDN Dated 30/12/2020

*******************************************************************

COMMENTS FROM THE FIRST READER 

കവിത ...

രണ്ടു മൂന്നാവർത്തി വായിച്ചു.

ഒരു കാലത്ത് മലയാള കവിതയുടെ സാമൂഹ്യ വിമർശന പക്ഷം ആക്ഷേപഹാസ്യത്തിലൂടെയായിരുന്നു . കുഞ്ചൻ നമ്പ്യാരിൽ തുടങ്ങിയ ആ ധാര ഏറ്റവുമൊടുവിൽ ചെമ്മനം ചാക്കോയിൽ എത്തി നിൽക്കുന്നു. പിന്നീട് ആക്ഷേപഹാസ്യം അത്ര ശോഭനമായിരുന്നില്ല മലയാള സാഹിത്യത്തിൽ .

ഈ ആക്ഷേപഹാസ്യ രീതി സ്വാഗതാർഹമാണ്. ജാതീയത എന്ന വിഷയത്തെ ഈ രീതിയിലല്ലാതെ കൈകാര്യം ചെയ്യാനാവില്ല.

തീർച്ചയായും മറ്റുള്ളവർ വായിക്കട്ടെ.

അഭിനന്ദനങ്ങൾ

-  മനോജ് കുമാർ  ചെറുവത്തൂർ  



*******************************************************************

ചാട്ടുളികവിത..

 കേരളീയ നിത്യ ജീവിതത്തിൽ പൊതു മണ്ഡലത്തിൽ ജാതി സ്വാധിനം കുറവാണ്.  ഔദ്യോഗിക മേഖലയിൽ ജാതി സജീവമാണ്.. 

ചിലയിടങ്ങളിൽ(വിവാഹം ) ജാതി തീക്ഷണമായി അപകടകരമായി ഇടപെടുന്നു..

-ജിതേഷ് കമ്പല്ലൂർ 

***********************************************

ഈ വ്യവസ്ഥിതികൾ തുടച്ചു മാറ്റി, കഴിവിനനുസരിച്ചു അംഗീകാരം നൽകുന്ന ഒരു നവകേരളം... അതിനായുള്ള ഒരു തുടക്കമാകട്ടെ ഈ വരികൾ.. ഇനിയും മുന്നോട്ട്..

-രമ കാഞ്ഞങ്ങാട് 

**********************************************************************************************

additions



ആദരാഞ്ജലിയും, നായരായ എൻ്റെ ആശങ്കയും..( brought forward)


എൻ്റെ സമുദായ സംഘടനയുടെ പരമാധികാരിയായ ശ്രീ ജി. സുകുമാരൻ നായരുടെ പ്രിയ സഹോദരൻ ശ്രീ പുരുഷോത്തമൻ നായർ ഇന്നലെ മരണമടഞ്ഞു. പന്തളത്താണ് ഇദ്ദേഹത്തിൻ്റെ താമസം. ഇന്ന് പത്രങ്ങളിൽ വാർത്തയുണ്ട്. പരേതൻ്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തന്നു. ആത്മശാന്തി നേരുന്നു..


ഇദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പത്രത്തിൽ കണ്ടപ്പോഴുള്ള ഒരു ആശങ്ക പങ്കുവെയ്ക്കുന്നു. നിങ്ങൾ ചരമ വാർത്ത നോക്കുക. മരിച്ചയാൾ NSS റിട്ട. ഉദ്യോഗസ്ഥൻ, മൂന്നു മക്കൾ NSS ഉദ്യോഗസ്ഥർ, മൂന്നു മരുമക്കൾ NSS ഉദ്യോഗസ്ഥർ, കൊച്ചുമക്കളുടെ വിവരം അറിയാത്തതകൊണ്ട് അത് വിടുന്നു. NSSൽ ജോലി എന്നതിനേക്കാൾ വളരെ രസകരം മരിച്ചയാൾ ഉൾപ്പടെ സർവ്വരുടേയും ജോലി സ്ഥലം വീട് നിൽക്കുന്ന പന്തളം തന്നെ. 


സുദായാചാര്യൻ സർവ്വജനങ്ങളുടേയും കൈയ്യിൽ നിന്ന് പിടി പണം വാങ്ങി ഉണ്ടാക്കിയ ഈ വലിയ പ്രസ്ഥാനം, ഇപ്പോഴും ഞാൻ ഉൾപ്പടെയുള്ളവർ ജന്മനക്ഷത്ര പിരിവ് മുടങ്ങാതെ നൽകി നിലനിർത്തുന്ന പ്രസ്ഥാനം. എന്നാൽ ഇന്ന് ഈ വലിയ സമുദായ സംഘടനയിൽ നടക്കുന്ന കുടുംബവാഴ്ചയും ബന്ധു നിയമനങ്ങും സ്വജനപക്ഷപാതവും സാധാരണ നായർ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു. സാമ്പത്തിക സംവരണം, സമുദായ സംവരണം എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന സമുദായ നേതൃത്യം ആദ്യം പാവങ്ങളായ സമുദായ അംഗങ്ങൾക്ക് ജോലി കൊടുക്ക്. പിന്നീട് പോരെ സമുദായത്തെ വെച്ചുള്ള വിലപേശൽ. ഒരു ജനാധിപത്യവുമില്ലാതെ ചിലർക്ക് ആയുഷ്ക്കാലം ഭരിക്കാനും, വീട്ടുകാർക്കും റാൻ മൂളികൾക്കും സർക്കാർ ശമ്പളം വാങ്ങി കൊടുക്കാനുമുള്ള സുഖവാസ കേന്ദ്രമായി NSS മാറി കഴിഞ്ഞു. കഷ്ടം. ഒരു കുടുംബത്തിൻ്റെയോ ഒരു വ്യക്തിയുടെയോ മാത്രം കാര്യമല്ലിത്. നായർ സമുദായ നേതാക്കളായ പ്രമുഖ നായന്മാർ മരിക്കുമ്പോഴും ചരമവാർത്തയിൽ ഇവരുടെ മിക്ക മക്കളും കൊച്ചുമക്കളും NSS ജീവനക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകം. ഇത് നായർ സമുദായത്തിൽ കൂടുതൽ ആണെങ്കിലും ഇതര സുദായ - ഇതര മതസംഘടനകളും വ്യത്യസ്തരല്ല. സാധാരണക്കാർ എന്നും മത-ജാതി വ്യത്യാസമില്ലാതെ അങ്ങനെ തന്നെ തുടരും. സർവ്വരോടും പുച്ഛം കാണിച്ച് സസുഖം വാഴുന്ന നേതൃത്യമേ, നിങ്ങൾ ഒരു കാലത്തും ശരിയാകില്ല. ഇതെല്ലാം കണ്ടുകൊണ്ട് സുദായത്തെ കെട്ടി പൊക്കിയ ഒരു ആചാര്യൻ മുകളിലുണ്ട് എന്ന തോന്നൽ വേണം..


ഈ കുറിപ്പ് മരിച്ച വ്യക്തിയോടുള്ള അനാദരവ് അല്ല, അദ്ദേഹത്തിനെയോ കുടുംബാംഗങ്ങളെയോ മോശമാക്കാനുമല്ല. ഇന്നത്തെ പത്രവാർത്ത കണ്ടപ്പോൾ തോന്നിയ ഒരു സാധാരണ സമുദായ അംഗത്തിൻ്റെ ആത്മരോഷം മാത്രം. ഇന്നു തന്നെ ഈ കുറിപ്പ് എഴുതിയില്ലെങ്കിൽ ശരിയാകില്ല എന്ന തോന്നലിൽ എഴുതിയെന്നു മാത്രം. ഈ കുറിപ്പ് പരമാവധി സുദായംഗങ്ങൾ വായിക്കണം...

(കടപ്പാട്)

********************

related video 1 

Aided School Teachers Appointment|എയ്ഡഡ് അധ്യാപക നിയമനം വഴിയൊരുങ്ങുന്നത് 2500 കോടിയുടെ കൊള്ളക്ക്.


Wednesday, 30 December 2020

തൻ്റെ വംശമാണ് ഏറ്റവും മികച്ചതെന്നും അതുകൊണ്ട് മറ്റുള്ളവരൊക്കെ തങ്ങൾക്ക് കീഴ്പ്പെട്ടു കഴിയണമെന്നുമുള്ള പിടിവാശികൾ... Posted by Baiju Kp

 

തൻ്റെ വംശമാണ് ഏറ്റവും മികച്ചതെന്നും അതുകൊണ്ട് മറ്റുള്ളവരൊക്കെ തങ്ങൾക്ക് കീഴ്പ്പെട്ടു കഴിയണമെന്നുമുള്ള പിടിവാശികൾ...

Posted by Baiju Kp on Tuesday, 29 December 2020


തൻ്റെ വംശമാണ് ഏറ്റവും മികച്ചതെന്നും അതുകൊണ്ട് മറ്റുള്ളവരൊക്കെ തങ്ങൾക്ക് കീഴ്പ്പെട്ടു കഴിയണമെന്നുമുള്ള പിടിവാശികൾ ലോകത്തുണ്ടാക്കുന്ന കലാപങ്ങൾക്ക് കയ്യും കണക്കുമില്ല. വംശീയത ഉയർത്തുന്ന വിവേചനങ്ങളും വേർതിരിവുകളും ലോക ചരിത്രത്തിൻ്റെ ഭാഗമാണ്. കറുപ്പും വെളുപ്പും രണ്ടു വിരുദ്ധധുവങ്ങളിലാണെന്നു സങ്കൽപ്പിക്കുകയും കറുത്തവർ തങ്ങളേക്കാൾ അധമൻമാരാണെന്നു കരുതുകയും ചെയ്യുന്നതാണ് വർണവിവേചനത്തിൻ്റെ പശ്ചാത്തലം. കറുത്തവരെ അടിമകളാക്കി വയ്ക്കാൻ വെളുത്ത തൊലിയുള്ളവർക്കുള്ള അധികാരം ദൈവദത്തമാണെന്ന് കരുതുന്നവർ ഇന്നുമുണ്ട് . ആര്യരക്തം ശ്രേഷ്ഠമാണെന്നും അതു നിലനിർത്താൻ ജൂതവംശഹത്യ മാത്രമേ പോംവഴിയുള്ളൂ എന്ന ചിന്തയുമാണ് ലോകത്തിന് കോൺസെൻട്രേഷൻ ക്യാമ്പുകളേയും ഗ്യാസ് ചേംബറുകളേയും പരിചയപ്പെടുത്തിയത്. അന്തമില്ലാത്ത ക്രൂരതകളാണ് വർണത്തിൻ്റെയും വംശത്തിൻ്റെയും ദേശത്തിൻ്റെയും രക്തവിശുദ്ധിയുടേയും
പേരിൽ ലോകമെമ്പാടും ഇന്നും നടമാടുന്നത്.
നമ്മുടെ രാജ്യത്തെ ജാതിവിവേചനങ്ങളുടെ ചരിത്രവും മറ്റൊന്നല്ല. ഉയർന്നതും താഴ്ന്നതുമായി ശ്രേണീകളിലായി മനുഷ്യനെ തരം തിരിക്കുന്ന ജാതി വ്യവസ്ഥ ഭാരതത്തിൻ്റെ ഇരുണ്ട മുഖമാണ് വെളിപ്പെടുത്തുന്നത്. ജാതി വിവേചനങ്ങൾ, ജാതി മതിലുകൾ, ജാത്യാചാരങ്ങൾ, ശുദ്ധാശുദ്ധി സങ്കൽപ്പങ്ങൾ തുടങ്ങി ഭാരതീയ പാരമ്പര്യമെന്ന പേരിൽ തുടർന്നു പോരുന്ന മാനവ വിരുദ്ധത ഇന്നും നിലനിൽക്കുന്നു. ഇതൊക്കെ തങ്ങളുടെ വംശം മറ്റുള്ളവരിൽ നിന്നു ഏതൊക്കെയോ സവിശേഷതകളുടെ പേരിൽ ശേഷ്ഠമാണെന്ന ധാരണകളുടെമേൽ കെട്ടിപ്പടുക്കുന്നതാണ്.
ടോണി ജോസഫിൻ്റെ ആദിമ ഇന്ത്യാക്കാർ (Early Indianട) എന്ന കൃതി വൈകാരികമായി പടർത്തപ്പെടുന്ന വംശശ്രേഷ്ഠതാ വാദങ്ങളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്ന രചനയാണ്. ജനിതകശാസ്ത്രപരവും പുരാവസ്തു വിജ്ഞാനീയപരവും ഭാഷാശാസ്ത്രപരവുമായ കണ്ടെത്തലുകളിലൂടെയുള്ള അന്വേഷണങ്ങളിലൂടെ ആരായിരുന്നു ആദിമ ഇന്ത്യക്കാർ എന്ന അന്വേഷണമാണ് ഈ കൃതിയുടെ പ്രമേയം. മഹത്തായ സിന്ധു നദീതട സംസ്കാരത്തിന് രൂപം കൊടുത്തവർ ആരായിരുന്നു? ആര്യൻമാർ എവിടെ നിന്നു വന്നവരാണ്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ശാസ്ത്രീയമായ മറുപടികളാണ് ടോണി ജോസഫ് നൽകുന്നത്. അന്ധമായ മിഥ്യാധാരണകളുടെ മേൽ പണ്ടേ പടുത്തുയർത്തിയിട്ടുള്ള ആധിപത്യ മനോഭാവം തള്ളിക്കളയുന്നതിനും പലരും ഇന്നും മനസിൽ കൊണ്ടുനടക്കുന്ന അപകർഷചിന്തകളെ കുടഞ്ഞുകളയാനും ഈ കൃതി ശ്രദ്ധയോടെ ഒന്നു വായിച്ചാൽ മാത്രം മതിയാകും.

65000 വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ നിന്നു പുറപ്പെട്ട് പല വഴികളിലായി ലോകമെമ്പാടും നിറഞ്ഞ് ഇന്ന് അവശേഷിക്കുന്ന മാനവ വംശത്തിൻ്റെ പല കലർപ്പുകളിൽ ഒന്നു മാത്രമാണ് നമ്മളെല്ലാമെന്ന തിരിച്ചറിവിലേക്കും അതു പകരുന്ന സാഹോദര്യത്തിലേക്കും നീങ്ങാനുള്ള കണ്ടെത്തലുകൾ നമ്മുടെ മുന്നിൽ ഏറെ ഉണ്ടായിട്ടും മതവും ജാതിയും വംശവും വർണവും പകരുന്ന വേർതിരിവുകൾ കലാപകലുഷിതമാക്കുന്ന ലോകത്തെയാണ് കാണേണ്ടി വരുന്നതെങ്കിൽ .... എന്തു പറയാൻ.... 

Sunday, 20 December 2020

"വേണം നമുക്ക് വീട്ടമ്മമാർക്ക് പെൻഷൻ" - പി.കെ.ആലയി.


 "വേണം നമുക്ക് വീട്ടമ്മമാർക്ക്  പെൻഷൻ" - പി.കെ.ആലയി.



( പി.കെ.ആലയി. എന്ന എന്റെ പ്രിയ സുഹൃത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ )

    നിരവധി സാമൂഹ്യ ,ക്ഷേമ പെൻഷനുകൾ  ആവിഷ്കരിച്ച് നടപ്പാക്കുന്ന കേരളത്തിൽ ഇനി ഏർപ്പെടുത്തേണ്ടത് വീട്ടമ്മമാർക്കുള്ള പെൻഷനാണ്. കാരണം ഒരുകൂലിയുമില്ലാതെ കേരളത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് വീട്ടമ്മമാർ. രാവിലെ 6 മണിക്കുള്ള കട്ടൻ ചായയിടുന്നതു മുതൽ ആരംഭിക്കുന്ന കാണാപ്പണി അവസാനിക്കുന്നത് രാത്രി പത്ത് മണിക്ക്  ഭക്ഷണപാത്രങ്ങൾ കഴുകി വെക്കുന്നതോടെയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

      ഒരു വീട്ടമ്മ പാചകം മാത്രമല്ലല്ലോ ചെയ്യുന്നത്? തുണിയലക്കൽ, കുട്ടികളെ പരിപാലിക്കൽ, വീടു വൃത്തിയാക്കൽ, പൂന്തോട്ട പരിപാലനം, കുട്ടികളുടെ വിദ്യഭ്യാസ മേൽനോട്ടം ,വീട്ടിലെ മറ്റംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രവർത്തിക്കൽ ,മുതിർന്ന അംഗങ്ങളെ പരിചരിക്കൽ തുടങ്ങിയ എത്രയെത്ര കാണാ പ്പണികളാണ് ഒരു വീട്ടമ്മയ്ക്ക് ചെയ്യേണ്ടിവരുന്നത്? കർഷക സ്ത്രീയാണെങ്കിൽ കൃഷിപ്പണിയടക്കമുള്ള ജോലികൾ വേറേയും ചെയ്യേണ്ടി വരും. കന്നുകാലികളുണ്ടെങ്കിൽ അതിൻ്റെ പരിപാലനവും വേണ്ടിവരും.

      ഇത്രയേറെ പണികൾ ചെയ്യേണ്ടി വരുന്ന വീട്ടമ്മമാർക്ക് കയ്യിലൊരു നയാ പൈസ പോലും വരുമാനമില്ലാത്ത സാഹചര്യമല്ലേ നിലനില്ക്കുന്നത്. അത്കൊണ്ടാണ് വീട്ടമ്മമാർക്ക് പെൻഷൻ വേണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്.

      കേരളത്തിലെ മൊത്തം വീട്ടമ്മമാർക്ക് ഒറ്റയടിക്ക് പെൻഷൻ നല്കൽ പ്രായോഗികമല്ല. ആദ്യഘട്ടത്തിൽ നാല്പത് മുതൽ വാർധക്യപെൻഷൻ ലഭ്യമാകുന്നത് വരെയുള്ള വീട്ടമ്മമാർക്കാകാം. 60 തികയുവോൾ  വാർധക്യ പെൻഷനിലേക്ക് മാറുകയും ചെയ്യും. അതിനുള്ള മാനദണ്ഡങ്ങൾ സർക്കാരിന് നിശ്ചയിക്കാമല്ലോ?

      ഇത് നേടിയെടുക്കാൻ വനിതകളും രംഗത്തിറങ്ങണം. വനിതാ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മഹിളാ അസോസിയേഷനടക്കമുള്ള വനിതാ സംഘടനകൾ ഇതിനായി രംഗത്ത് വരണം. .വീട്ടമ്മമാരും ആവശ്യപ്പെടണം.. അടുക്കള പണിമുടക്കമുള്ള സമരപരിപാടികൾ നടത്തണം രണ്ട് ദിവസം പണിമുടക്കിയാൽ മതി പെൻഷൻ ഉറപ്പ്.

      ജനങ്ങളുടെ സങ്കടങ്ങൾ കാണുന്ന ജനങ്ങളോടൊപ്പം നില്ക്കുന്ന ബഹു .. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരുള്ളപ്പോൾ നമുക്കിത് നേടിയെടുക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിശ്വസിക്കുന്നത്... അതിനായി ഇന്ന് തന്നെ ആരംഭിക്കുക. നാളെയാവുകിൽ ഏറെ വൈകീടും,,,

****************************************************************************

വേണം നമ്മുടെ വീട്ടമ്മമാർക്ക് പെൻഷൻ .ഈ വർഷത്തെ ക്യാമ്പയിൻ പ്രവർത്തന മായി നമുക്ക് ഈ വിഷയം ഏറ്റെടുത്താലോ ?ഇത് ഗൗരവപൂർണമായ ചർച്ചക്കായി ഈ ഗ്രൂപ്പം ഗ ങ്ങൾക്ക് സമർപ്പിക്കുന്നു.  ഒരു വരിയെങ്കിലും എഴുതുക.-രാധാകൃഷ്ണൻ   സി കെ 

*********************************************************************************

ഇത് വേണ്ടതു തന്നെയാണ്. 

1.വീട്ടമ്മമാർ അത് അർഹിക്കുന്നു.2. 3. സ്ത്രീ സമത്വം എന്ന ആശയത്തിന്റെ ഉജ്വലമായ ഒരു വശം കൂടി ഇതിലുണ്ടല്ലോ..3 .വൺ ഇന്ത്യ വൺ പെൻഷൻ എന്ന ' തല കുത്തനെ നിൽക്കുന്ന ആ ആശയത്തെ' നേരെ നിർത്താനും ഇത് ഉപകരിക്കും.( 60 വയസ്സ് വരെ എന്ത് ചെയ്യും ? )-CKR

*******************************************************************************

Any Woman

I am the pillars of the house;
The keystone of the arch am I.
Take me away, and roof and wall
Would fall to ruin me utterly.

I am the fire upon the hearth,
I am the light of the good sun,
I am the heat that warms the earth,
Which else were colder than a stone.

At me the children warm their hands;
I am their light of love alive.
Without me cold the hearthstone stands,
Nor could the precious children thrive.

I am the twist that holds together
The children in its sacred ring,
Their knot of love, from whose close tether
No lost child goes a-wandering.

I am the house from floor to roof,
I deck the walls, the board I spread;
I spin the curtains, warp and woof,
And shake the down to be their bed.

I am their wall against all danger,
Their door against the wind and snow,
Thou Whom a woman laid in a manger,
Take me not till the children grow!

********************************************************

WHY 20 20 IS NOT A GREAT IDEA !





Saturday, 19 December 2020

എന്ത് കൊണ്ട് 20-20 എതിർക്കപ്പെടണം.

Tags -20/20,twenty20,Kizhakkambalam,freebies ,

കിഴക്കമ്പലം മോഡൽ കൊതിക്കുന്നവർക്ക് വായിക്കാൻ Saiju Padmanabhan   ൻ്റെ കുറിപ്പ്.

 #Twenty20 യെ കൊണ്ട്, അവർ ജയിച്ച പഞ്ചായത്തുകളിലും പിന്നീട് കേരളത്തിലും വരാന്‍ പോകുന്ന ഭവിഷ്യത്ത്...

എന്ത് കൊണ്ട് 20-20 എതിർക്കപ്പെടണം.( posts in favour of 20-20 താഴെ വായിക്കാം )

*******************************************************************

 ഭാരതത്തിലെ നൂറ്റമ്പതോളം (150) തുണിമില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണികൾ #ബ്ലീച്ചിങ്ങ് & #ഡൈയിങ്ങ് ചെയ്യുന്നതിന് തമിഴ് നാട്ടിലെ തിരുപ്പൂരിലെ ഒരു ലക്ഷം ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡൈയിങ്ങ് യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്. കിഴക്കമ്പലം കിറ്റക്സ് ഗാർമെന്റ്സിനും അവിടെ തിരുപ്പൂരിൽ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് ന്റെ നാല് (4) യൂണിറ്റുകൾ ഉണ്ടായിരുന്നു. ഈ യൂണിറ്റുകൾ പുറംതള്ളുന്ന #വിഷമാലിന്യം മൂലം പ്രസ്തുത കമ്പനികളുടെ ചുറ്റും ഏകദേശം മുപ്പത് കിലോമീറ്റര്‍ (30 km) വരെ ദൂരം വരെ വ്യാപകമായി, മണ്ണ് വിഷമയമായി അവിടങ്ങളിലെ കൃഷി നശിച്ചു. ഇരുപത്തി അയ്യായിരത്തിലധികം (25000) മനുഷ്യർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാരക രോഗികളായി മാറി, (അന്വേഷണം നടന്ന റിപ്പോര്‍ട്ട് പ്രകാരം). 1996 ൽ #ഹൈക്കോടതിയിൽ നിന്നും പിന്നീട് #സുപ്രീംകോടതിയിൽ നിന്നും കമ്പനിക്കെതിരായി നാട്ടുകാർക്ക് അനുകൂലമായ വിധി സമ്പാദിച്ചു. നീണ്ട പതിനൊന്ന് (11) വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ..... 

കമ്പനി തുടർന്നവിടെ പ്രവർത്തിക്കണമെങ്കിൽ മലിന ജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന ,മലിന രാസപദാർത്ഥങ്ങൾ സംസ്ക്കരിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നിർദ്ദേശിച്ചത്.

ഒരു യൂണിറ്റ് സ്ഥാപിക്കാൻ 40 - 45 കോടി രൂപ വേണം. അതിന്റെ വാർഷിക Running Cost 15 കോടി വരും. അപ്പോൾ ഒരു യൂണിറ്റിന് 60 കോടി മുടക്കണം. മൊത്തം 4 യൂണിറ്റുകൾക്കായി 240 കോടി ചെലവ് തുടക്കത്തിൽ തന്നെ വേണം പിന്നീട് ഓരോ വർഷവും Running Cost 60 കോടി വീതം ചെലവാക്കണം.

ഇത് മനസ്സിലാക്കിയാണ് കിഴക്കമ്പലത്ത് ഇടത് പക്ഷം പഞ്ചായത്ത് ഭരിക്കുന്ന സമയത്ത് 2007 ൽ,  ബ്ലീച്ചിങ്ങ്  & ഡൈയിങ്ങിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നത്.

2008 മുതൽ സമീപ വാസികൾക്ക് വീണ്ടും സമരം തുടങ്ങേണ്ടി വന്നു. ഇത് മനസ്സിലാക്കിയ കമ്പനി മുതലാളി ജനങ്ങൾക്ക് പച്ചക്കറിയും മറ്റും സൗജന്യം നൽകി ജനത്തെ കയ്യിലെടുക്കാൻ തുടങ്ങി. തമിഴ് നാട്ടിൽ മുടക്കേണ്ടിവരുമായിരുന്ന 240 കോടിയുടെ പലിശ മാത്രം മതിയല്ലോ  പച്ചക്കറിയും മറ്റും സുലഭമായി നല്ക്കാൻ. കമ്പനിയുടെ CSR ഫണ്ട് ഉപയോഗിച്ച് ജനങ്ങളെ സേവിക്കുന്ന എന്ന മറവിൽ വരും തലമുറയെ ദ്രോഹിക്കുന്ന പ്രവൃത്തി ആണ് ഇവിടെ നടക്കുന്നത്.... തങ്ങളുടെ വരും തലമുറയെ മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുന്ന കമ്പനിയുടെ പ്രയാണത്തിന് ഒന്നും അറിയാതെ അഥവാ അറിയിക്കാതെ കുട പിടിക്കുകയാണ് അവിടത്തെ നാട്ടുകാർ, കമ്പനിയുണ്ടാക്കുന്ന മാരകമായ വിഷം മൂലമുള്ള ഭവിഷ്യത്ത് അറിയാതെ ജനം കമ്പനി മുതലാളിയുടെ സൗജന്യം വാങ്ങാൻ തുടങ്ങി.


2010 ൽ പഞ്ചായത്തിന്റെ ഭരണം UDF ന് ലഭിച്ചു. കമ്പനി മുതലാളി ബ്ലീച്ചിങ്ങ് & ഡൈയിങ്ങിന്റെ മൂന്ന് (3) യൂണിറ്റുകൾ സ്ഥാപിക്കാനുളള അനുവാദത്തിന് പഞ്ചായത്തിൽ അപേക്ഷ വച്ചു. ഇതിന്റെ ബൃഹത്തായ ദുരന്തം മനസ്സിലാക്കിയ പഞ്ചായത്ത് അന്ന് അനുമതി നൽകിയില്ല.

ഇങ്ങനെ ഒരു അവസ്ഥയില്‍ ആണ് പഞ്ചായത്ത് ഭരണം സ്വന്തമായാൽ ആരുടേയും പുറകെ അനുമതിക്കായി നടക്കേണ്ടല്ലോ എന്ന് മുതലാളി തിരിച്ചറിഞ്ഞത്. തമിഴ് നാട്ടിൽ കേസ് തോൽക്കാൻ കാരണം അവിടത്തെ പഞ്ചായത്ത് ഭരണ സമിതി എതിർ റിപ്പോർട്ട് നൽകിയതാണെന്ന കാര്യവും ഓർമ്മ വന്നു.

അങ്ങിനെയാണ് എത വില കൊടുത്തും ഇവിടെ പഞ്ചായത്ത് പിടിക്കാൻ ഇറങ്ങിയത്. സൗജന്യം നൽകി ജനത്തെ കയ്യിലെടുത്തു 2015 ൽ പഞ്ചായത്ത് ഭരണം നേടി. നേരത്തെ സ്ഥാപിക്കാൻ കഴിയാതിരുന്ന മൂന്ന് യൂണിറ്റുകൾ കൂടി സ്ഥാപിച്ചു.

(സംശയം ഉള്ളവർക്ക് അന്വേഷിക്കാം) 


ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി ലോറികൾ തുണിയുമായി വന്ന് കിറ്റക്സിൽ നിന്ന് ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് നടത്തി കൊണ്ടുപോകുന്നു. തമിഴ് ജനത ആട്ടിയോടിച്ച കമ്പനി വലിയ വിവരമുള്ളവരെന്ന അഭിമാനിക്കുന്ന നമ്മുടെ പ്രദേശത്ത് നിർഭയം പ്രവർത്തിക്കുന്നു. കമ്പനിയുടെ 30 Km ലധികം പ്രദേശത്തേക്ക് രാസ മാലിന്യത്തിന്റെ വിഷവിസർജ്യം വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിച്ചു കൊണ്ടിരിക്കുകയാണ് (ഇതും അടുത്തിടെ നടന്ന പഠനത്തിലൂടെയും, പരിശോധനയിലൂടെയും വ്യക്തമായതാണ്) 

എൻഡോ സൾഫാനിനേക്കാൾ നൂറ് (100) ഇരട്ടി വിഷമയമാണ് ഇതെന്നാണ് പഠന റിപ്പോർട്ട്. എൻഡോ സൾഫാൻ കാസർഗോഡ് ജില്ലയിൽ വരുത്തിയ ദുരന്തം നാമോർക്കുക. 30 ശതമാനം

യുവാക്കൾ വന്ധ്യരും ജനിക്കുന്ന കുട്ടികൾ വൈകല്യമുള്ളവരുമായത് നാം കണ്ടു.


ഇപ്പോൾ കിട്ടുന്ന സൗജന്യ പച്ചക്കറി കഴിക്കാൻ നമ്മളേ ഉണ്ടാകൂ, നമ്മുടെ വരും തലമുറയ്ക്ക് ഒന്നും കഴിക്കാൻ പറ്റാത്ത വിധം മാരക രോഗികളും വൈകല്യങ്ങളും ഉള്ളവരായിട്ടായിരിക്കും ജനനവും ജീവിതവും.

പരിഹാരം ഒന്നേയുള്ളു.

“തുണി ഉല്പാദിപ്പിക്കുന്ന കമ്പനിക്ക് നമ്മൾ എതിരാകണ്ട". പക്ഷേ ബ്ലീച്ചിങ്ങ് & ഡൈയിങ്ങ് യൂണിറ്റുകൾ അടച്ചുപൂട്ടിക്കണം. അതിനായുള്ള സമരമാർഗ്ഗങ്ങൾ തുറക്കേണ്ടി വരും, ഒപ്പം അതിന് നമ്മോടൊപ്പം നിൽക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുമുണ്ടാകണം, 

അതിനായി കമ്പനി മുതലാളി വച്ചു നീട്ടുന്ന സൗജന്യങ്ങളുടെ പിറകെ പോകാതെ തലച്ചോറു ഉപയോഗിച്ച് ചിന്തിച്ചു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. ഭാവി തലമുറയെ ഓർത്തിട്ടെങ്കിലും......


തങ്ങളുടെ കമ്പനി ഉള്ള പഞ്ചായത്തിന് മുപ്പത്തിയഞ്ച് (35) കിലോമീറ്ററിന് ഉള്ളിലുള്ള എല്ലാ പഞ്ചായത്തുകളും തങ്ങളുടെ ഭരണത്തിൻ കീഴിലാക്കി ജനങ്ങളിൽ നിന്നും കമ്പനിക്കെതിരെ ഉണ്ടാകാവുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് പരിസര പഞ്ചായത്തുകൾ ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുള്ളത്. ഇത് കൂടി നാം മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കുക.


ഒന്നേ പറയാനുള്ളൂ...

നാം നമ്മുടെ നാടിന് വേണ്ടി ആണ് ജീവിക്കുന്നത്....

ആ നാട്ടില്‍ നമ്മുടെ വരും തലമുറ ആരോഗ്യത്തോടെ ജീവിക്കുന്നത് നമുക്ക് കാണണം എങ്കിൽ......

പോരാടണം.....


*******************************************************


posts in favour of 20-20

സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെ സമ്മതിക്കണം !-


കോർപ്പറേറ്റുകൾ ഇന്നുവരെ എന്നെ പിടിച്ചു കടിച്ചിട്ടില്ല. നിങ്ങളെ ആരെയെങ്കിലും കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയുകയില്ല. പതിനഞ്ചു വർഷത്തോളം ഒന്നിലധികം കോർപ്പറേറ്റുകളുടെ ഭാഗമായി ജോലി ചെയ്തിരുന്ന ഒരു തൊഴിലാളിയായിരുന്നതിനാൽ മനുഷ്യനെ മൊത്തത്തിൽ പിടിച്ചു തിന്നാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഒരു ഭീകരനാണ് കോർപ്പറേറ്റ് എന്ന് ഇത് എഴുതുന്നയാൾക്ക് തോന്നിയിട്ടുമില്ല. നാട്ടിൽ വല്ല പാരലൽ കോളേജിൽ പഠിപ്പിച്ചോ, ഓട്ടോ റിക്ഷ ഓടിച്ചോ ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്ന കേവലമൊരു സാദാ ബിരുദദാരിയായ എനിക്ക് കോർപ്പറേറ്റ് ചങ്ങാത്തത്തിലൂടെ അന്തസ്സുള്ള ഒരു ജീവിതമുണ്ടായി എന്നല്ലാതെ, എന്റെ ചോരയൊന്നും അവർ ഊറ്റിക്കുടിച്ചിട്ടില്ല. എന്ന് മാത്രമല്ല, എന്റെ ഒരു വിദ്യാഭ്യാസയോഗ്യതയ്ക്ക് കിട്ടാവുന്നതിന്റെ എത്രയോ മടങ്ങ് ശമ്പളവും സൗകര്യവും അവർ എനിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 


പറഞ്ഞു വരുന്നത് എന്നെക്കുറിച്ചുള്ള ഒരു പൊങ്ങച്ചക്കഥയല്ല. കിഴക്കമ്പലം പഞ്ചായത്തത്തിലെ 2020 യുടെ ഇലക്ഷൻ വിജയത്തെക്കുറിച്ചാണ്. ആ ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല, കിഴക്കമ്പലത്തെ ജനങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരുപാട് വീഡിയോകൾ നിങ്ങളും കണ്ടിട്ടുണ്ടാകും. പത്തു രൂപയ്ക്കു ഒരു കിലോ പഞ്ചസാരയും, 44 രൂപയ്ക്ക് ഒരുകിലോ വെളിച്ചെണ്ണയും ഇക്കാലത്ത് വാങ്ങാൻ ഭാഗ്യം ചെയ്ത ആ ജനങ്ങളെ വിഡിയോകളിലും മറ്റും നമ്മൾ കാണുകയുണ്ടായി. 


ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റ് വാർത്തയിലെ ചർച്ചയിൽ കിഴക്കമ്പലം മോഡലിന്റെ ഉപജ്ഞാതാവായ സാബു ജേക്കബുമുണ്ടായിരുന്നു. മുപ്പത്തിയഞ്ചു ലക്ഷം കടബാധ്യതയുണ്ടായിരുന്ന ഒരു പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുള്ള ഒരു പഞ്ചായത്താക്കി മാറ്റിയതിന്റെ പുറകിലെ രഹസ്യങ്ങൾ അദ്ദേഹം ആ ചർച്ചയിൽ  വിവരിക്കുകയുണ്ടായി. അതിൽ പ്രധാനമായി അദ്ദേഹം പറഞ്ഞത്, ഭരണതലത്തിലെ അഴിമതി ഒഴിവാക്കി, പല കാര്യങ്ങൾക്കും ഇടനിലക്കാരെ ഒഴിവാക്കി,അതിൽ നിന്ന് തന്നെ വലിയൊരു തുക മിച്ചം വയ്ക്കാനായി എന്നാണ്. നൂറു രൂപ ചെലവ് കാണിക്കുന്ന പലതിനും വെറും നാൽപ്പതു രൂപ മാത്രമേ ആവശ്യമുള്ളൂ, ബാക്കിയുള്ള അറുപത്, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കട്ടെടുക്കുന്നു എന്നത് സാബുച്ചായൻ പറയാതെ തന്നെ കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.അൻപത്തിയേഴു കോടി ചിലവാക്കി പണിത പാലാരിവട്ടം പാലം ഇ ശ്രീധരൻ സാർ പൊളിച്ചു പണിയുമ്പോൾ ചിലവ് വെറും 17 കോടി എന്ന വൈചിത്ര്യം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ? 


ഒരു മന്ത്രിയും ഒരു രാഷ്ട്രീയക്കാരനും, ഒരു അക്കാദമിഷ്യനും, പിന്നെ 2020 പഞ്ചായത്തിലെ സാബുച്ചായനുമായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നത്. അവിടെ കണ്ട ഒരു തമാശ എന്തെന്നാൽ, പഞ്ചായത്തിൽ ചിലവു ചെയ്യുന്ന പണമൊക്കെ സാബുച്ചായൻ എന്ന കോർപ്പറേറ്റ് ഭീമൻ തന്റെ പോക്കറ്റിൽ നിന്ന് എടുത്തു ചിലവാക്കുന്നു, (സി എസ് ആർ ഫണ്ടിനെക്കുറിച്ചാണ് പരാമർശം, അതായത് വർഷത്തിൽ 500 കോടി രൂപയിൽ കൂടുതൽ ആദായമുണ്ടാക്കുന്ന കമ്പനികൾ അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം പൊതുനന്മക്കായി ഉപയോഗിക്കണം എന്നൊരു നിയമമുണ്ട്, അതിനെക്കുറിച്ചാണ് മന്ത്രിയുടെ സൂചന, പക്ഷെ പതിമൂന്നരക്കോടി മിച്ചം ഉണ്ടാക്കിയ ഒരു പഞ്ചായത്തിൽ, ഒരു കോർപ്പറേറ്റ്  അങ്ങനെ കയ്യിൽ നിന്ന് കാശിറക്കേണ്ട കാര്യമെന്ത് എന്നൊരു ചോദ്യം അവശേഷിക്കുന്നു. ) കോർപ്പറേറ്റുകളുടെ ഈ രീതി കേരളം എന്ന സംസ്ഥാനത്ത് വിശാലാടിസ്ഥാനത്തിൽ വിജയിക്കില്ല, എന്നൊക്കെ സ്ഥാപിക്കാനുള്ള ഒരുതരം രാഷ്ട്രീയ അസഹിഷ്ണുതയായിരുന്നു പിന്നെ കണ്ടത്. കിറ്റെക്‌സും, അന്നാ അലുമിനിയവും നടത്തി ഉണ്ടാക്കുന്ന ലാഭമൊക്കെ നാട്ടിൽ റോഡുപണിഞ്ഞും, തൊടുവെട്ടിയും ജനങ്ങൾക്ക് വേണ്ടി ചിലവാക്കാനും മാത്രം വട്ടുള്ള ഒരാളല്ല സാബുച്ചായൻ എന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കാരണം അങ്ങനെ തലയ്ക്ക് ഓളമുള്ള ഒരാൾക്ക് ഇത്രയും വിജയിയായ ഒരു ബിസിനസ്സുകാരനാകാൻ സാധിക്കുകയില്ല. 

എന്നാൽ രാഷ്ട്രീയക്കാർക്കില്ലാത്ത, പല മന്ത്രിമാർക്കും ഇല്ലാത്ത ഒരു കഴിവ് സാബുച്ചായന്‌ ഉണ്ട് എന്നത് പകൽ പോലെ വ്യക്തം. അതാണ് മാനേജ്‌മെന്റ് മികവ്. ആ മാനേജ്മെന്റ് മികവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം വലിയ കോർപ്പറേറ്റ് വ്യവസായിയായി വിജയിച്ചു നിൽക്കുന്നത്. ഞാനും, നിങ്ങളുമൊക്കെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരായി തുടരുന്നതും ആ കഴിവില്ലായ്മ കൊണ്ടാണ്. അദ്ദേഹത്തിൻറെ ബിസിനസ്സ് മാനേജ്‌മെന്റ് സ്‌കിൽസ്, അദ്ദേഹം ഒരു പഞ്ചായത്തിൻറെ അഡ്മിനിസ്ട്രേഷനിൽ ഭംഗിയായി ഉപയോഗിച്ചു. അത് വിജയം കണ്ടു. ജനങ്ങൾ സംതൃപ്തരായതുകൊണ്ട്, കിഴക്കമ്പലം പഞ്ചായത്ത് നിലനിർത്തി, അടുത്തുള്ള മൂന്നു പഞ്ചായത്ത് പിടിച്ചെടുക്കുകയും ചെയ്തു. പ്രത്യേകിച്ച് ഒരു ചിഹ്നവും, തത്വ സംഹിതയും, പ്രവർത്തകരൊന്നുമില്ലത്ത 2020 യെ മൂന്നു അയൽപഞ്ചായത്തുകൾ കൈ നീട്ടി സ്വീകരിച്ചു എങ്കിൽ, അഥവാ, നമ്മുടെ നാട്ടിലെ മാഫിയാ സ്വഭാവമുള്ള രാഷ്ട്രീയപ്രാട്ടികളെ എല്ലാവരെയും തോൽപ്പിച്ച്, ആ പഞ്ചായത്തുകളിൽ 2020 വിജയം കണ്ടുവെങ്കിൽ,  അദ്ദേഹം കിഴക്കമ്പലത്ത് നടത്തിയ മാജിക്ക് എത്ര വലുതായിരിക്കും എന്ന് വെറുതെ ഒന്നാലോചിച്ചാൽ മതി.

എനിക്ക് അദ്ദേഹം പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിൽ ഒരാവശ്യവുമായി ഒരാൾ വന്നാൽ, അപ്പോൾ തന്നെ വന്ന കാര്യം നടത്തിയിട്ടേ അയാൾ മടങ്ങുകയുള്ളൂ എന്ന പോളിസിയാണ്. ഇനി അഥവാ, വന്ന ദിവസം അത് നടന്നില്ലെങ്കിൽ പിറ്റേന്നോ, അതിനടുത്ത ദിവസമോ, ആ വ്യക്തിയുടെ വാർഡ് മെമ്പർ,  സർട്ടിഫിക്കറ്റോ, മറ്റു ആനുകൂല്യങ്ങളോ, എന്താണ് അയാളുടെ ആവശ്യമെങ്കിൽ അത് ആ വ്യക്തിയുടെ വീട്ടിൽ എത്തിക്കണം. അതായത് ഒരാവശ്യത്തിന് ഒരു വ്യക്തിക്ക് രണ്ടാമത് ആ പഞ്ചായത്ത്‌ ഓഫീസിൽ കയറി ഇറങ്ങേണ്ട ഗതികേടില്ല. എത്ര മനോഹരമായ ജനാധിപത്യ സങ്കല്പം. വലിയ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാർക്ക് സാധിക്കാത്തത്, ഒരു കോർപ്പറേറ്റ് മുതലാളി  മേൽനോട്ടം വഹിക്കുന്ന പഞ്ചായത്തിൽ നടപ്പിൽ വരുന്നു. ഒരു ചെറിയ കാര്യത്തിനായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി ചെരുപ്പ് തേയുന്ന സദാ മലയാളി, കിഴക്കമ്പലം കേരളത്തിലാണെന്നത് ഓർക്കണം. 

മറ്റൊരു കാര്യം, സ്വന്തമായി ഫയർ ഫോഴ്‌സ് ഉള്ള ഒരേ ഒരു പഞ്ചായത്താണ് കിഴക്കമ്പലം, കൂടാതെ കൃഷിക്കുള്ള ഉപകരണങ്ങൾ, ട്രാക്ടർ തുടങ്ങിയവ കർഷകനു ഫ്രീയായി ഉപയോഗിക്കാം, സാബു ജേക്കബ് പറയുന്നത് 2020 അധികാരത്തിൽ എത്തുമ്പോൾ പതിമൂന്നു ട്രാക്ടറുകൾ ഉപയോഗശൂന്യമായി കട്ടപ്പുറത്ത് ഇരുന്നിരുന്നു എന്നാണ്, എല്ലാം മെയിന്റൈൻ ചെയ്യ്ത് ആളുകൾക്ക് വിധത്തിൽ  ഉഅപകരപ്രദമാക്കിയെങ്കിൽ, അത് അഞ്ചുകൊല്ലമായി തുടരുന്നുവെങ്കിൽ അത്  മാനേജ്‌മെന്റ് വൈദഗ്ദ്യം അല്ലാതെ മറ്റെന്താണ് അതിനു പുറകിൽ? കോടാനുകോടി വിലയുള്ള സ്കാനിങ് മെഷിൻ മുതൽ വോൾവോ ബസ്സുകൾ വരെ ഇതുപോലെ മെയിന്റൈൻ ചെയ്യാതെ നശിച്ചു പോകുന്ന എത്രയോ വാർത്തകൾ നാം കേൾക്കുന്നു. 

കിഴക്കമ്പലത്തെ പാടശേഖരങ്ങളിൽ  ഇപ്പോൾ, ലാഭകരമായി നെല്ല് വിളയുന്നു. അധികം വൈകാതെ കേരളത്തിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്തായി കിഴക്കമ്പലം മാറും എന്ന വസ്തുതയും സാബു ജേക്കബ് പങ്കുവച്ചിരുന്നു. കേരളത്തിലെ മറ്റു പഞ്ചായത്ത് അംഗങ്ങൾ 7500 രൂപ ശമ്പളം വാങ്ങുമ്പോൾ മാസം 25000 രൂപ പെറ്റി കാഷ് പോലെ കിഴക്കമ്പലത്തെ വാർഡ് മെമ്പര്മാര്ക്ക് ലഭിക്കുന്നു. ആശുപത്രിയിൽ പോകാനോ മറ്റോ പണമില്ലാതെ ആരെങ്കിലും സമീപിച്ചാൽ ഈ പണത്തിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് കൊടുക്കേണ്ടത് വാർഡ് മെമ്പറുടെ കടമയാണ്. ഇതിലും നന്നായി ജനാധിപത്യത്തെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുക? 

ഇനി പറയാൻ പോകുന്നത് രാഷ്ട്രീയക്കാരന്റെ അസഹിഷ്ണുതയുടെയും അസൂയയുടെയും മൂർദ്ധന്യാവസ്ഥയാണ്, പതിനാലു കൊല്ലമായി വയനാട്ടിൽ ജോലിയെടുക്കുന്ന ദമ്പതികൾ കിഴക്കമ്പലത്ത് വോട്ടുചെയ്യാൻ വന്നപ്പോൾ, അവരെ പാർട്ടിഭേദമന്യേ രാഷ്ട്രീയക്കാർ ശാരീരികമായി കൈകാര്യം ചെയ്യുന്ന വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? ആ ദമ്പതികളുടെ വോട്ടവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടത് ഇലക്ഷൻ കമ്മീഷനല്ലേ? അമേഠിയിൽ നിന്നൊരാൾക്ക് വയനാട്ടിൽ മത്സരിക്കാമെങ്കിൽ വയനാട്ടിൽ ഉള്ള ഒരാൾക്ക് കിഴക്കമ്പലത്തുള്ള അയാളുടെ വോട്ടവകാശം വിനിയോഗിക്കാൻ എന്താണ് തടസ്സം? ശാരീരിക താഡനങ്ങൾ ഏറ്റിട്ടും വോട്ടു ചെയ്ത അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി സാബു ജേക്കബ് നൽകിയത് രാഷ്ട്രീയ മാഫിയയുടെ മുഖത്തേറ്റ അടിയാണ്. 

അവസാനമായി, ജനാധിപത്യം കയ്യാളേണ്ടത് രാഷ്ട്രീയപ്പാർട്ടികൾ മാത്രമാണെന്ന് ഒരു തെറ്റിദ്ധാരണാജനകമായ പ്രസ്താവന രാഷ്ട്രീയപ്പാർട്ടികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു. അത് ആ ചർച്ചയിലും കണ്ടു. അതിനു കാരണം ഇതുപോലെ കഴിവുള്ള ആളുകൾ രംഗത്തു വന്നാൽ, രാഷ്ട്രീയം കൊണ്ട് ഉപജീവനം കഴിക്കുന്ന ഇവന്മാരുടെ കൊഴുത്തു മുഴുത്ത ജീവിതം അവസാനിക്കും എന്ന് അവർക്കറിയാം. ജനാധിപത്യത്തിൽ എന്ത് വേണം എന്ന ഗൈഡ് ലൈനുകൾ ഭരണഘടനയിൽ ഉണ്ട്, അത് പാലിക്കുകയും, ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്ന ആർക്കും പങ്കാളികളാകാം. കോർപ്പറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആൾ വൃത്തികെട്ടവനും, പാർട്ടിയുടെ ശാസനങ്ങൾ കേട്ട് അതിനനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന രാഷ്ട്രീയക്കാരൻ വിരേചിക്കുന്നതു മാത്രം സുഗന്ധ ദ്രവ്യവും എന്നമട്ടിൽ പൊലിപ്പിച്ചു കാണിക്കുന്നതൊക്കെ, രാഷ്ട്രീയക്കാരന്റെ വയറ്റിപ്പിഴപ്പിനുള്ള അഭ്യാസം മാത്രം. 

സ്വീഡൻ, നോർവേ, തുടങ്ങിയ രാജ്യങ്ങളെ ചൂണ്ടിക്കാണിച്ച്, ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള നാട് എന്ന് അസൂയപ്പെടുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവർ കിഴക്കമ്പലത്തുകൂടി ഒന്ന് പോകണം, ഏറ്റവും സന്തുഷ്ടരല്ലെങ്കിലും 2020 അവർക്ക് സന്തുഷ്ടി നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. മന്ത്രിമാരും രാഷ്ട്രീയക്കാരും, അവരുടെ കഴിവില്ലായ്‍മ സ്വയം മനസ്സിലാക്കി സാബു ജേക്കബിനെപ്പോലുള്ള മഹത്തുക്കളെയാണ് ഉപദേശികളും, കണ്സള്ട്ടന്റുമാരുമൊക്കെയായി അവരോധിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് ഒരു വിദേശ സന്ദർശനം ഒഴിവാക്കി, കിഴക്കമ്പലത്തു പോയി അവർ എന്താണ് അവിടെ നടത്തുന്നത് എന്ന് നോക്കി പഠിക്കുകയെങ്കിലും ചെയ്യട്ടെ. 

(2020 കിഴക്കമ്പലത്തെ നിർദ്ധനർക്ക് പണിതുകൊടുത്ത ഒരു കോളനിയാണ് താഴെ. ഒരു ചിത്രം ചിലപ്പോൾ ആയിരം വാക്കുകളേക്കാൾ ശക്തമാണ്) (ചിത്രം  പോസ്റ്റിൽ ഇല്ല )-By Rajeev Menon

***************************************************************************

 എന്റെ അഭിപ്രായം -ചിലപ്പോഴൊക്കെ ജനക്ഷേമകരമാണെങ്കിൽ പോലും  രാജ ഭരണത്തിന് അതിന്റെതായ ന്യൂനതകൾ ഉണ്ട് .തീരുമാനങ്ങൾ ഒരു വ്യക്തി / അയാളുടെ പരമ്പര മാത്രം എടുക്കുന്നു .തീരുമാനങ്ങൾ എടുക്കാൻ ചിലരും തൊഴിൽ ചെയ്തു ജീവിക്കാൻ മാത്രം ചിലരും എന്നത് വർണാശ്രമ ധർമത്തിന്റെ തുടർച്ചയാകുന്നു . അധികാരവും പങ്കുവെക്കപ്പെടുന്നിടത്താണ് സമത്വം എന്ന ആശയത്തോട് നമ്മൾ അടുക്കുന്നത് .അത് കൊണ്ട് ജനാധിപത്യവും രാഷ്ട്രീയവുമൊക്കെ  നിൽക്കണം .ശ ക്തിപ്പെടുത്തണം . തിരുത്തപ്പെടുകയും വേണം .-CKR

***********************************************************************

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാതിയില്ല, പക്ഷേ അവർക്ക് എന്നെ കിട്ടുന്നില്ലെന്ന സങ്കടമുണ്ട്’........

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സാബു ജേക്കബിനോട് അച്ഛൻ എം.സി ജേക്കബ് പറഞ്ഞു, ‘ സ്കൂള്‍ വിട്ടു വന്നാൽ അന്ന അലൂമിനിയത്തിലേക്ക് വരണം. നാളെ മുതൽ നിന്നെ നമ്മുടെ കമ്പനിയിൽ ജോലി ക്കെടുത്തു.’

ശമ്പളമായി പരിപ്പുവടയും സമൂസയും കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ഒാടിച്ചെന്ന മകന്റെ കൈയിലേക്ക് എം.സി. ജേക്കബ് വലിയ ബ്രഷും ബക്കറ്റും കൊടുത്തു.‘‘ ഇന്നു മുന തൽ എല്ലാ ദിവസവും കമ്പനിയിലെ ക ക്കൂസും മൂത്രപ്പുരയും വൃത്തിയാക്കുന്നത് നീയാണ്.’’

സാബു ഒന്നു ഞെട്ടി. എന്നാലും വൈകുന്നേരം കിട്ടുന്ന ശ മ്പളം ഒാർത്തപ്പോൾ രണ്ടും കൽപിച്ച് വാതിൽ തുറന്ന് അകത്തു കയറി. ‌മൂക്കു പൊത്തി പുറത്തേക്കോടി.

‘‘പക്ഷേ എന്റെ കയ്യിൽ നിന്ന് ആ ബ്രഷ് വാങ്ങി അ ച്ഛൻ വൃത്തിയാക്കാൻ തുടങ്ങി. എന്നോട് വെള്ളം ഒഴിച്ചു കൊടുക്കാൻ പറഞ്ഞു. ഏതു ജോലിക്കും മാന്യതയുണ്ടെന്ന് അന്ന് പഠിച്ചതാണ്.

ഒരു വർഷം കഴിഞ്ഞപ്പോൾ ‘പ്രമോഷൻ’ കിട്ടി. ഫാക്ടറിയുടെ അകം അടിച്ചു വാരുന്ന ജോലി. കക്കൂസ് വൃത്തിയാക്കുന്നതാണ് അതിലും ഭേദമെന്ന് തോന്നി. വാതിലടച്ചു കഴിഞ്ഞാൽ ചെയ്യുന്ന ജോലി മറ്റാരും കാണില്ലല്ലോ. ‘മുതലാളിയുടെ മകൻ’ ചൂലുമായി നടക്കുന്നതു കണ്ട് മൂക്കത്തു വിരൽ വച്ചവരുടെ പരിഹാസവും ചിരിയുമൊക്കെ ആദ്യം എനിക്ക് താങ്ങാനായില്ല. പക്ഷേ, കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ഈഗോ ഉറങ്ങിപ്പോയി. അതു തന്നെയാകും അച്ഛനും മനസ്സിൽ കണ്ടതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു.

പിന്നെയും ‘പ്രമോഷനുകൾ’ ഉണ്ടായോ?

അടുത്ത വർഷം സ്ഥാനക്കയറ്റം കിട്ടി. കിറ്റക്സിന്റെ കെട്ടിട നി ർമാണം നടക്കുന്ന സമയം. കോൺക്രീറ്റ് മിക്സിങും കമ്പികെട്ടലുമായി ജോലി. അതു കഴിഞ്ഞപ്പോഴേക്കും 200 വീവിങ് മെഷീനുകൾ വന്നു. അത് കമ്മിഷൻ ചെയ്യുന്നവർക്കൊപ്പം. പിന്നെ മെഷീനുകൾ പ്രവർത്തിപ്പിക്കുന്ന ജോലി, വർക്ക് സൂപ്പർവൈസർ, ഷിഫ്റ്റ് ഇൻ ചാർജ്, വീവീങ് മാസ്റ്റർ, ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ....1993ൽ കിറ്റക്സിന്റെ മാനേജിങ് ഡയറക്ടർ. വലിയ അനുഭവ പാഠമായിരുന്നു ഈ യാത്ര.

ജീവനക്കാരിൽ ഒരാളായി വളർന്നാണ് ഇന്നു കാണുന്ന സാബു ജേക്കബ് ആയത്. അല്ലാതെ ഒരു സുപ്രഭാതത്തിൽ ന ടന്ന കാര്യമല്ല. എല്ലാ ജോലിക്കാരുടെയും മനസ്സും വേദനകളും എനിക്ക് അറിയാം. സ്വപ്നങ്ങളെക്കുറിച്ചും അവരുടെ ജീവിതം ചൂഷണം ചെയ്യാനെത്തുവരെക്കുറിച്ചും അറിയാം.’’

സാബു ജേക്കബിന്റെ വാക്കുകൾ കാതോർത്താൽ ഒരു നാട് കയ്യടിക്കുന്ന ശബ്ദം കേൾക്കാം. 2015 തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20 കിഴക്കമ്പലം ചരിത്രമാകുകയായിരുന്നു. അടിമുടി രാഷ്ട്രീയക്കൊടി പാറുന്ന കേരളത്തിൽ രാഷ്ട്രീയമില്ലാത്ത സംഘടന, അതും ഒരു കമ്പനിയുടെ നേതൃത്വത്തിലുള്ള സംഘടന പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നു.

പലരും കരുതിയ പോലെ അത് കിഴക്കമ്പലത്തു തുടങ്ങി അവിടെ തീർന്ന വെറും പരീക്ഷണം മാത്രമായില്ല. അ‌ഞ്ചു വർഷം കഴി‍ഞ്ഞപ്പോൾ മൂന്നു പഞ്ചായത്തുകൾ കൂടി പിടിച്ചെടുത്തു. മറ്റൊരു പഞ്ചായത്തിൽ പകുതിയോളം സീറ്റ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിജയങ്ങൾ...

രാഷ്ട്രീയക്കാരെ വെല്ലുവിളിച്ച് ബിസിനസ് ചെയ്യുന്നത് അത്ര എളുപ്പമാണോ?

ബിസിനസുകാരൻ എന്നാൽ എല്ലാ രാഷ്ട്രീയക്കാർക്കും കയറി നിരങ്ങാൻ ഉള്ള ആളാണെന്ന് പല പാർട്ടിക്കാരും കരുതുന്നു. അതിൽ കൊടിയുടെ നിറഭേദമില്ല. ഞങ്ങൾ നോട്ടടിച്ചുണ്ടാക്കുന്നവരാണെന്ന മട്ടിലാണ് അവർ പെരുമാറുക. പെട്ടെന്നൊരു ദിവസം നമ്മുടെ മുന്നിൽ വന്ന് ഡിമാന്റുകൾ വയ്ക്കും. ചോദിക്കുന്ന പൈസ കൊടുത്തില്ലെങ്കിൽ അധികാരം ഉപയോഗിച്ച് ഉപദ്രവിക്കും. ഭീഷണിപ്പെടുത്തും.

1988 ൽ കമ്പനിയിൽ യൂണിയൻ ഉണ്ടാക്കാനുള്ള സമരം നടന്നു. പുറമേ നിന്നെത്തിയവരാണ് സമരം നടത്തുന്നത്. 585 ദിവസം നീണ്ടു നിന്നു. പല ജില്ലകളിൽ നിന്നും സമരം ചെയ്യാൻ ബസ്സുകളിൽ ആളുകൾ എത്തി. ഒടുവിൽ‌ കോടതി ഇടപെട്ടു. ഒറ്റ ദിവസം കൊണ്ട് സമരം തീർന്നു.

2001 ൽ അന്നത്തെ മന്ത്രിസഭ അധികാരത്തിൽ ഏറിയ ദിവ സം. നുറ്റമ്പതോളം പേർ വന്ന് കമ്പനിക്കു നേരെ ബോംബ് എറിഞ്ഞ് വലിയ നാശനഷ്ടങ്ങളുണ്ടാക്കി. കുറച്ചു വർഷം മുൻപ് പുതിയൊരു രാഷ്ട്രീയപ്പാർട്ടിക്കാർ വന്ന് അമ്പതു ലക്ഷം രൂ പ സംഭാവന ചോദിച്ചു. അത്തരമൊരു സംഘടനയെക്കുറിച്ച് ഞാൻ കേട്ടിട്ടു പോലുമില്ല. അമ്പതിനായിരം രൂപ കൊടുക്കാമെന്നു പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി തിരിച്ചു പോയി. അവരുടെയും ഉപദ്രവങ്ങളുണ്ടായി.

എന്റെ അച്ഛനെ കാറിൽ നിന്ന് വലിച്ചിറക്കി റോഡിലിട്ടു എഴുപത് വെട്ടു വെട്ടി. വിരലുകൾ ചിതറിപ്പോയി. മൂന്നു പ്രാവശ്യം എനിക്കു നേരെ ബോംബേറുണ്ടായി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇത്തരം ഭീഷണികൾ കുട്ടിക്കാലം തൊട്ടേ കണ്ടു വളർന്ന ആളാണ് ‍ഞാൻ. അതുകൊണ്ടു തന്നെ പ്രതിസന്ധികൾ ചങ്കുറപ്പോടെ നേരിടാൻ പഠിച്ചു.

ട്വന്റി 20 യുടെ ലക്ഷ്യം എന്തായിരുന്നു?

നമ്മുടെ ബിസിനസ് വളരുന്നതിനൊപ്പം ഈ നാടും വളരണമെന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. അതാണ് യഥാർഥ വികസനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. 2012 ൽ അച്ഛന്റെ മരണത്തോടെ ആ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടങ്ങി. അച്ഛൻ വ്യക്തികളെ ആണ് സഹായിച്ചിരുന്നത്. ഞങ്ങൾ കിഴക്കമ്പലം എന്ന നാട്ടിലേക്ക് ആ സ്വപ്നത്തെ വലുതാക്കി. നാടിനു വേണ്ട കാര്യങ്ങളെക്കുറിച്ചറിയാൻ പഠനം നടത്തി. ആ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.

282 കുടുംബങ്ങൾ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അതിനുള്ളിൽ മനുഷ്യനും ആടും കോഴിയും ഒരുമിച്ചു കഴിയുന്ന കാഴ്ച. കുടിവെള്ളം ഇല്ലാത്ത, വൈദ്യുതിയില്ലാത്ത വീടുകൾ. പലരും പട്ടിണിയിൽ. ഇത് ഒ ന്നോ രണ്ടോ വർഷം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ലെന്ന് തിരിച്ചറിഞ്ഞു. 2020 ൽ ഒരു ഘട്ടം പൂർത്തിയാക്കാം എ ന്നു തീരുമാനിച്ചു. അങ്ങനെ ട്വന്റി 20 എന്നു പേരിട്ടു.

2013 മേയ് 19ന് മീറ്റിങ് വിളിച്ചു. അവിടെക്കൂടിയ ആയിരത്തി അഞ്ഞൂറോളം നാട്ടുകാർക്കു മുന്നിൽ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു. പലർക്കും അദ്ഭുതമായിരുന്നു. സംസാരിച്ചു ക ഴിഞ്ഞപ്പോൾ എന്നെ പഠിപ്പിച്ച അന്നക്കുട്ടി ടീച്ചർ ചോദിച്ചു, ‘മോ നേ ഇതെല്ലാം നടക്കുമോ?’ മൂന്നു മാസം മുൻപ് ടീച്ചറെ ഞാൻ വീണ്ടും കണ്ടു. ‘അന്നത്തെ ചോദ്യത്തിന് മോൻ പ്രവർത്തിച്ചു ഉത്തരം നൽകി’ എന്ന് ടീച്ചർ പറഞ്ഞു.

ജനങ്ങളുടെ സേവനത്തിനു വേണ്ടി തുടങ്ങിയ സംഘടന എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്?

രാഷ്ട്രീയപ്പാർ‌ട്ടികൾ തന്നെയാണ് കാരണം. ജനങ്ങൾക്കു വേണ്ടി ഞങ്ങൾ ചെയ്തിരുന്ന പല കാര്യങ്ങളും അവര്‍‌ മുടക്കാൻ തുടങ്ങി. കുടിവെള്ളപ്രശ്നം പരിഹരിക്കാനായിരുന്നു ആദ്യ‌ശ്രമം. ഒാരോ വീട്ടിലേക്കും വെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങള്‍ തുടങ്ങി. മൂന്നാമത്തെ കോളനിയിൽ വാട്ടർ ടാങ്ക് നിർമിച്ചു തുടങ്ങിയപ്പോൾ ‘അപകടം’ മനസ്സിലാക്കി രാഷ്ട്രീയക്കാർ തടഞ്ഞു. ഇതിനെതിരെ ജനങ്ങൾ അണിനിരന്നു. പഞ്ചായത്ത് പിക്കറ്റ് ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റോപ് മെമ്മോ പിൻവലിക്കേണ്ടി വന്നു.

പല വീടുകളിലും അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നു. ഇതു മനസ്സിലാക്കി 2014 ഒാണക്കാലത്ത് ജനങ്ങൾക്കു വേണ്ടി ഒരു ഫെസ്റ്റ് സംഘടിപ്പിച്ചു. കട്ടിലും കിടക്കയും മിക്സിയും തേപ്പുപെട്ടിയും ഉൾപ്പടെയുള്ള സാധനങ്ങൾ പകുതിവിലയിൽ വാങ്ങാനുള്ള അവസരം. സ്ത്രീകൾ ആദ്യമേ അതിനു വേണ്ടി പണം എടുത്തു വയ്ക്കാൻ തുടങ്ങി. ഉദ്ഘാടന ദിവസം ഉത്സവപ്രതീതിയായിരുന്നു. ആയിരക്കണക്കിനു പേർ സ്റ്റാളിന്റെ അകത്തു നിൽക്കുമ്പോൾ പൊലീസും രാഷ്ട്രീയക്കാരുമെത്തി ഫെസ്റ്റ് നടത്താൻ‌ അനുവാദമില്ലെന്നു പറഞ്ഞു. 144 പ്രഖ്യാപിച്ചു. അത് ജനങ്ങളുടെ മനസ്സിൽ വലിയ മുറിവായി.

എല്ലാവർക്കും പറയാൻ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ.– ‘അധികാരം ഉള്ളതുകൊണ്ടല്ലേ ഇവർക്ക് ഈ വൃത്തികേട് കാണിക്കാൻ പറ്റുന്നത്. അതുകൊണ്ട് ഈ അധികാരം ഇങ്ങെടുക്കണം സാറേ... ’ ആ രാത്രിയിലാണ് ട്വന്റി 20 തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നു തീരുമാനിക്കുന്നത്. ‌

ജനങ്ങളുടെ മനസ്സു കീഴടക്കിയ മാജിക് എന്താണ്?

മാജിക് ഒന്നുമില്ല. വിശ്വാസമാണ്. പരമ്പരാഗത രാഷ്ട്രീയപാർ‌ട്ടികള്‍ക്ക് ജനങ്ങൾ വോട്ടു ചെയ്തിരുന്നത് മറ്റു നിവൃത്തി ഇല്ലാത്തതു കൊണ്ടായിരുന്നു. പകരം അഴിമതി ഇല്ലാത്ത സംഘടന വന്നപ്പോൾ‌ അവർ അതു തിരഞ്ഞെടുത്തു.

പ്രഫഷനൽ രീതിയിലാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടക്കുന്നത്. 25 വർഷം മുന്നിൽ കണ്ട് റോഡുകൾ വികസിപ്പിക്കുന്നു. മഴപെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ലക്ഷംവീടു കോളനിയിലെ ജനങ്ങൾക്ക് 72 ഗോഡ്സ് ഒാൺ വില്ലകളുണ്ടാക്കി. ഇതിനു പുറമേ ആയിരത്തിനടുത്ത് വീടുകൾ നിർമിച്ചു നൽ‌കി. കിഴക്കമ്പലം പഞ്ചായത്തിലുള്ള എല്ലാവർക്കും എൺപതു ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാനുള്ള ഭക്ഷ്യസുരക്ഷാമാർക്കറ്റ് ഉണ്ടാക്കി. ലക്ഷക്കണക്കിന് തൈകൾ വീടുകളിൽ സൗജന്യമായി ന ട്ടു കൊടുത്തു... പഞ്ചായത്തിന് സ്വന്തമായി ആംബുലൻസും ഫയർ എഞ്ചിനും വരെയുണ്ട്. ഇനിയും ഏറെയുണ്ട് പറയാൻ.

ഈ തിരഞ്ഞെടുപ്പിലും വലിയ വിജയം നേടുമെന്ന് ഞങ്ങൾക്കും ജനങ്ങൾക്കും സംശയമുണ്ടായിരുന്നില്ല. കോർപ്പറേറ്റ് സംവിധാനം ഒരു പഞ്ചായത്തിലെ ഭരണം പിടിച്ചെടുക്കുന്ന ആദ്യത്തെ സംഭവമാണ് ട്വന്റി 20യുടേത്.

ബിസിനസ് വികസനത്തിനുള്ള മറയാണെന്നും ജനാധിപത്യമല്ല, കമ്പനി ഭരണമാണെന്നൊക്കെ വിമർശനമുണ്ടല്ലോ?

ഏകാധിപത്യ ഭരണമാണ്, വലിയ കമ്പനികൾ നിർബന്ധമായും സേവനപ്രവർത്തനങ്ങൾ നടത്തേണ്ട സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്... അങ്ങനെ എത്രയോ ആരോപണങ്ങൾ. ഞങ്ങൾ കാരണം തൊഴിൽ ന ഷ്ടപ്പെട്ട രാഷ്ട്രീയക്കാരാണ് ഇത് പ്രചരിപ്പിക്കുന്നത്. ജനങ്ങ ൾ അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ വിജയം ലഭിക്കുമോ? ജനങ്ങൾക്കു വേണ്ടിയാണ് ഞങ്ങൾ നിൽക്കുന്നതെന്ന് അവർക്കറിയാം. ഒരുദാഹരണം കൂടി പറയാം കിഴക്കമ്പലം പഞ്ചായത്തിൽ സർട്ടിഫിക്കറ്റിനും മറ്റ് സേവനങ്ങൾക്കുമായി വരുന്നവർക്ക് ആ ദിവസം തന്നെ ലഭിക്കും. എന്തെങ്കിലും സാങ്കേതിക കാരണം കൊണ്ട് അന്നതു കിട്ടിയില്ലെങ്കിൽ വീട്ടിൽ എത്തിക്കേണ്ടത് വാർ‌ഡ് മെമ്പറുടെ ഉത്തരവാദിത്തമാണ്. ഒരോ വീട്ടിലെ അംഗങ്ങള്‍ക്കും ശ്രദ്ധ നൽകിയുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

പഞ്ചായത്തു പ്രസിഡന്റിനും മെമ്പർമാർക്കും ശമ്പളം നൽകുന്നു എന്നും കേൾക്കുന്നുണ്ട്...

കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുത്. വാർഡ് മെമ്പർക്ക് സർക്കാർ കൊടുക്കുന്ന ഓണറേറിയം ഏതാണ്ട് ഏഴായിരം രൂപയാണ്. അതുകൊണ്ട് ഒരു കുടുംബം മുന്നോട്ടു പോവുമോ?

ഇതിനു പുറമേ കയ്യിൽ നിന്ന് പണമെടുത്ത് ജനങ്ങളെ സഹായിക്കേണ്ടി വരും. മരുന്നു വാങ്ങാൻ സഹായം ചോദിച്ചു വരുന്നവരെ മെമ്പർക്ക് കണ്ടില്ലെന്നു വയ്ക്കാനാകുമോ? പണം കൊടുത്തില്ലെങ്കിൽ അതു പരാതിയാകും. ഈ പണം കണ്ടെത്താൻ മറ്റുവഴികൾ അന്വേഷിക്കേണ്ടിവരും. പണം കൊടുക്കുന്നവർക്ക് വഴിവിട്ട സഹായങ്ങളും നൽകേണ്ടി വരും. അത് ഒഴിവാക്കാനാണ് ചെറിയൊരു തുക നൽകാൻ തീരുമാനിച്ചത്. അഴിമതി പൂർണമായി മാറ്റാൻ ഇതു ചെയ്തേ പറ്റൂ.

ഒരു നാടിന്റെ വികസനം അവിടെയുള്ള ജനങ്ങളുടെ ‘ഹാപ്പിനസ് ഇൻഡക്സ്’ ആണ്. വികസിത രാജ്യങ്ങളിൽ അതാണ് നോക്കുന്നത്. റോഡും തോടും ഉണ്ടായിട്ട് കാര്യമില്ല. ആ കണക്കെടുത്താൽ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പഞ്ചായത്ത് ഞങ്ങളുടെതാണ്. അഞ്ചുവർഷത്തിനുള്ളിൽ കിഴക്കമ്പലം പഞ്ചായത്തിലെ ക്രൈംറേറ്റ് 80 ശതമാനത്തോളം കുറവാണ്.

വീട്ടിലെ രാഷ്ട്രീയം എങ്ങനെയാണ്?

ഞാനും സഹോദരൻ ബോബി ജേക്കബും കുടുംബവും ഒരുമിച്ചു താമസിക്കുന്നു. എന്റെ ഭാര്യ രഞ്ജിത. മകൻ ആറാം ക്ലാസിൽ പഠിക്കുന്ന റോച്ചർ. മകൾ റുഷേൽ രണ്ടാം ക്ലാസിൽ. ബോബിയുടെ ഭാര്യ മിന്നി. മകൾ മിഥുന മരിയ, മകൻ ജെഫ്. രണ്ടു പേരും ബിസിനസിൽ ഞങ്ങൾക്കൊപ്പമുണ്ട്.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കുടുംബത്തിൽ ആർക്കും പരാതിയില്ല. പക്ഷേ അവർക്ക് എന്നെ കിട്ടുന്നില്ലെന്ന സങ്കടമുണ്ട്. അതിൽ‌ എനിക്ക് വിഷമമില്ല. എന്റെ ജീവിതം കൊണ്ട് പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് സന്തോഷം കിട്ടുന്നുണ്ടല്ലോ. പിന്നെ, ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ ഇതെല്ലാം ഉണ്ടാകും, ഉറപ്പാണ്.

**********************************************16.03.2021 NEW POST BY SABU JACOB

Thursday, 17 December 2020

NEWS TODAY 17122020

 HeadLines17.12.2020#480, Thursday

*******************************************************

1. Left wave in Kerala LSG Polls

2.Boost for Pinarayi Vijayan as Left ahead in Kerala local polls.

3. On victory day, Pinarayi projects LDF as the sole secular party in Kerala.

4.JEE Main 2021 to be held from February 23 to 26.

5. Cabinet approves spectrum auction with reserve price of ₹3.92 lakh crore.

6.Prime Minister to attend Aligarh Muslim University’s centenary celebrations.

7. India successfully test fires Prithvi II ballistic missiles

8.Facebook to test relaunched Instagram Lite in India.

9.French court finds Charlie Hebdo attack accomplices guilty.

10. Israeli spy firm suspected of accessing global telecoms via Channel Islands.


Headlines Vocab

1. centenary /senˈtiːnəri/ശതവാര്‍ഷികം

​the 100th anniversary of an event

"The club will celebrate its centenary next year."

2. accomplice/əˈkʌmplɪs/കുറ്റകൃത്യത്തില്‍ സഹായിക്കുന്നവന്‍

​a person who helps another to commit a crime or to do something wrong.

"The police suspect that he had an accomplice ."

*********************************************************

Extracted from SPEP ( edited -CKR)

Sunday, 13 December 2020

ആരെ തെരഞ്ഞെടുക്കണം ?

ആരെ തെരഞ്ഞെടുക്കണം  ?

മനുഷ്യരുടെ വരും തലമുറകൾക്ക്  കൂടി  നല്ല ജീവിതം ഉറപ്പുവരുത്തുന്ന ടീമിനെ .

ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചു പ്രവർത്തിക്കുന്നവരെ .

വോട്ടിനു പണം വാഗ്ദാനം ചെയ്‌തിട്ടില്ലാത്തവരെ .

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഒരു വരിയെങ്കിലും സംസാരിക്കുന്നവരെ .

കർഷകന്റെ സമരങ്ങളെ പിന്തുണക്കുന്നവരെ .

ശാസ്ത്ര വിവരങ്ങൾ നാട്ടിന്റെ പുരോഗതിക്കും സുരക്ഷക്കും ഉപയോഗിക്കുന്നവരെ .

അന്ധ വിശ്വാസങ്ങൾ പരത്താത്തവരെ . / വളണ്ടിയർ പ്രവർത്തന ങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവരെ .

ഇവരെ നിങ്ങൾക്ക് വിശ്വസിക്കാം .ഗ്രാമ ഭരണത്തിന് ധൈര്യമായി അവരെ ചുമതലപ്പെടുത്താം .


എങ്ങിനെ കള്ളനാണയങ്ങളെ തിരിച്ചറിയാം ?

1 .അവർ നിങ്ങൾക്ക് വീട് വെച്ച് തരാൻ കാശു തരാമെന്നു ഉറപ്പു പറഞ്ഞോ ? പറഞ്ഞെങ്കിൽ  അയാൾ കള്ളനാണയമാണ് .ശ്രമിക്കാമെന്നു പറഞ്ഞെങ്കിൽ  അയാൾ ശരിയാണ് . ( അങ്ങിനെ  ഒരു മെമ്പർക്ക്  മാത്രമായി അത് തീരുമാനിക്കാൻ  പാടില്ല .പഞ്ചായത്തു ഫണ്ട് , മുൻഗണനാ ക്രമം നോക്കിയാണ് നൽകുക .നിങ്ങളേക്കാൾ അർഹതയുള്ള ,മറ്റൊരാൾ ഉണ്ടെങ്കിൽ അവർക്കാണ് അത് ലഭിക്കേണ്ടത് .)

2 .വോട്ടിനു പണം തന്നോ ? തന്നെങ്കിൽ അവർ കള്ളനാണയമാണ് .അയാൾക്ക്‌ വോട്ടു ചെയ്യരുത് . ( ആ  പണം  അവർ  ഏതെങ്കിലും പദ്ധതിയിൽ നിന്ന് കയ്യി ട്ടു വാരും .ആ പദ്ധതി കുളമാകും .പാലാരിവട്ടം പാലം പോലെ )

3 . പരിസ്ഥിതിയെക്കുറിച്ചു സംസാരിച്ചോ ? പ്ലാസ്റ്റിക് ശേഖരണ പ്രവർത്തനങ്ങൾ പോലെ ഏതെങ്കിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി നിങ്ങളുടെ പ്രദേശത്തു പ്രവർത്തിച്ചോ ? എങ്കിൽ  അയാൾക്ക്‌ വോട്ടു ചെയ്യുക . ഇല്ലെങ്കിൽ  പരിസ്ഥിതി  സംരക്ഷണ പ്രശ്നങ്ങളിൽ അവരുടെനിലപാട് / അവരെ പിന്തുണക്കുന്നവരുടെ നിലപാട്  മനസ്സിലാക്കി  മാത്രം വോട്ടു ചെയ്യുക .(  നാളെ ക്വാറികൾ അനുവദിക്കുമ്പോൾ , മാലിന്യ നിർമാർജ്ജന പദ്ധതികൾ വരുമ്പോൾ , പലരും  പുഴകളിൽ മാലിന്യം  ഒഴുക്കുമ്പോൾ , നമ്മുടെ കൂടെ നിന്നു തീരുമാനമെടുക്കേണ്ടതു ഈ ചങ്ങാതിയാണ് . പരിസ്ഥിതി സംരക്ഷണത്തിന്  മുൻഗണന നൽകിയുള്ള വികസനമാണ്  സുസ്ഥിര വികസനം .അതാണ്  നമുക്ക് വേണ്ടത്. )

4 .  അയാൾ മതങ്ങൾക്കുമുപരിയായി മനുഷ്യസ്നേഹത്തെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന രാഷ്ട്രീയ ത്തിന്റെ ഭാഗമാണോ ? എങ്കിൽ അയാൾ വോട്ടിനു അർഹനാണ് .(ഏതെങ്കിലും ഒരു മതാധികാര സംഘടനയുടെ നിയന്ത്രണത്തിലായുള്ള ആളാണോ ? അയാൾ ആ മതത്തിന്റെ അധികാരികളുടെ തീരുമാനമാണ് , അത് മാത്രമാണ് ഗ്രാമത്തിൽ നടപ്പിലാക്കുക . )പോലെ 5 .കോവിഡ് / ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തന ങ്ങളുടെ വളണ്ടിയർ ആയി നിങ്ങളുടെ ഗ്രാമത്തിൽ കഴിഞ്ഞ അഞ്ചു വർഷം ഏതെങ്കിലും സമയത്തു അയാൾ ഉണ്ടായിരുന്നോ ? ദുരന്ത പ്രതിരോധ സേനയിൽ അംഗമാണോ ? എങ്കിൽ വോട്ടുകൊടുക്കാം .( അല്ലെങ്കിൽ ആദ്യം അയാൾ വളണ്ടിയർ പ്രവർത്തന ങ്ങളിൽ പങ്കെടുക്കട്ടെ!)

6 . സ്ത്രീ ശാക്തീകരണ പ്രവർത്തന ങ്ങൾക്ക്  മുൻഗണന  നൽകുന്നുണ്ടോ ? അയാളുടെ വീട്ടിൽ സ്ത്രീ  സമത്വം  ഉണ്ടോ ? ഉണ്ടെങ്കിൽ വോട്ടു  നൽകുക  (ഇല്ലെങ്കിൽ സ്വാതന്ത്ര്യം നല്കുക !)

7 .ശാസ്ത്ര പ്രചാരണ  പ്രവർത്തന ങ്ങളിൽ  പങ്കെടുക്കുന്നുണ്ടോ ? അല്ലെങ്കിൽ ശാസ്ത്ര ബോധത്തോടെ ജീവിക്കുന്നുണ്ടോ ? ഉണ്ടെകിൽ വോട്ടു നല്‌കുക .( അങ്ങിനെയെല്ലെങ്കിൽ നാളെ അയാൾ ട്രംപിനെ പോലെ അശാസ്ത്രീയമായി തീരുമാനങ്ങളെടുക്കും .പകർച്ചവ്യാധികൾ വന്നു ആളുകൾ ഈയാം പാറ്റകളെ ചത്തൊടുങ്ങിയാലും സ്വന്തം ലാഭവും ബിസിനസ്സും നോക്കി കഴിയും.)

8 . കർഷക പ്രശ്നങ്ങളിൽ ഉചിതമായി ഇടപെടുന്നുണ്ടോ ? കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ  വോട്ടു ചെയ്യുക .( കർഷകനാണ് നാടിന്റെ നട്ടെല്ല് . കർഷകന്റെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടത് . കോർപ്പറേറ്റുകളെ സുഖിപ്പിക്കുകയല്ല )

9 . . നിരന്തരം പുകവലിക്കുകയോ മദ്യപിക്കുകയോ അത്തരം മറ്റു ദുശീലങ്ങൾ ഉള്ള ആളാണോ ? അയാൾക്ക്‌ വോട്ടു ചെയ്യാതിരിക്കുക ( സ്വയം ചികില്സിക്കാനേ അയാൾക്ക്‌ നേരം കാണുകയുള്ളു.)


ആശംസകൾ . നല്ലോരു സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ .ഓർക്കുക .വോട്ടു ചെയ്യുക തന്നെ വേണം . നാളെ നിങ്ങളുടെ ജീവിതം നിർണയിക്കുന്നത് ഈ സ്ഥാനാർത്ഥിയുടെ / അവരെ പിന്തുണക്കുന്ന പ്രസ്ഥാനത്തിന്റെ കൂടി തീരുമാന ങ്ങളാണ്‌ . മികച്ച ഒരു ഗ്രാമപഞ്ചായത്തു നമുക്കും വേണ്ടേ ?






Thursday, 3 December 2020

മതാധിപത്യ ചിന്തയുടെ പ്രചാരണം-പുതിയ വിദ്യാഭ്യാസ നയം -JNU വി ലെ ശോച്യാവസ്ഥ

 മതാധിപത്യ ചിന്തയുടെ പ്രചാരണം 

ഈ കുറിപ്പ്   മതാധിപത്യ ചിന്തയുടെ പ്രചാരണമാണ്    ? JNU വി ലെ ശോച്യാവസ്ഥ എന്ന പരാമർശം (വിദ്യാഭ്യാസത്തിനു പ്രായപരിധിയുണ്ടോ ? )    ദുരുദ്ദേശപരവും അവ്യക്തവും സമഗ്രാധിപത്യ സ്വഭാവത്തിന്റെ ഉൽപന്നവുമാണ്.

*******************************************************************

വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന ഒരുകുറിപ്പു ( ഈ കുറിപ്പിനോട് ഞാൻ വിയോജിക്കുന്നു )

*****************************************************************************

പുതിയ വിദ്യാഭ്യാസ നയം 2020 ന് മന്ത്രിസഭ അംഗീകാരം നൽകി.

 34 വർഷത്തിനുശേഷമാണ് പുതിയവിദ്യാഭ്യാസ രൂപീകരിന്നതു്  പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്:


 5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം

 1. നഴ്സറി  4 വയസ്റ്റ്

 2. ജൂനിയർ കെജി @ 5 വയസ്സ്

 3. Sr KG @ 6 വയസ്സ്

 4. ഒന്നാം ക്ലാസ് @ 7 വയസ്സ്

 5. രണ്ടാം ക്ലാസ് @ 8 വയസ്സ്


 3 വർഷത്തെ പ്രിപ്പറേറ്ററി

 6. മൂന്നാം ക്ലാസ് @ 9 വയസ്സ്

 7. നാലാം ക്ലാസ് @ 10 വയസ്സ്

 8. അഞ്ചാം ക്ലാസ് @ 11 വയസ്സ്


 3 വർഷം മിഡിൽ

 9. ആറാം ക്ലാസ് @ 12 വയസ്സ്

 10.സ്റ്റാഡ് ഏഴാം @ 13 വയസ്സ്

 11. എട്ടാം ക്ലാസ് @ 14 വയസ്സ്


 4 വർഷത്തെ സെക്കൻഡറി

 12. ഒമ്പതാം @ 15 വയസ്സ്

 13. ക്ലാസ് എസ്എസ്എൽസി @ 16 വയസ്സ്

 14. ക്ലാസ്സ് എഫ്.വൈ.ജെ.സി Y 17 വയസ്സ്

 15. STD SYJC @ 18 വയസ്റ്റ്


 പ്രധാനപ്പെട്ട കാര്യങ്ങൾ:


 പന്ത്രണ്ടാം ക്ലാസ്സിൽ മാത്രം ബോർഡ് പരീക്ഷ ഉണ്ടാകും.

 കോളേജ് ബിരുദം 4 വർഷം.

 പത്താം ക്ലാസ്സിൽ ബോർഡു പരീക്ഷയില്ല.

 MPhil നിർത്തലാക്കും.

 (ജെ‌എൻ‌യു പോലുള്ള സ്ഥാപനങ്ങളിൽ, 45 മുതൽ 50 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ വർഷങ്ങളോളം അവിടെ MPhil ന്റെ പേരിൽ താമസിക്കുകയും വിദ്യാഭ്യാസ വ്യവസ്ഥിതിയെത്തന്നെ ദൂർബ്ബലമാക്കുകയും ചെയ്യുന്ന ശോച്യാവസ്ഥ ഇതോടെ ഇല്ലാതാകും.)


 ഇനി മുതൽ അഞ്ചുവരെയുള്ള വിദ്യാർത്ഥികളെ മാതൃഭാഷ, പ്രാദേശിക ഭാഷ, ദേശീയ ഭാഷ എന്നിവയിൽ മാത്രം പഠിപ്പിക്കും.  ബാക്കി വിഷയങ്ങൾ ഇംഗ്ലീഷാണെങ്കിൽ പോലും ഒരു വിഷയമായി പഠിപ്പിക്കും.

 

 ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതിയാൽ മതി. നേരത്തെ, പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമായിരുന്നു, ഇനിയതുണ്ടാവില്ല.


 ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സെമസ്റ്റർ രൂപത്തിലാണ് പരീക്ഷ.

 5 + 3 + 3 + 4 ഫോർമുല പ്രകാരം സ്കൂൾ വിദ്യാഭ്യാസം നടത്തും (മുകളിലുള്ള പട്ടിക കാണുക).


 കോളേജ് ബിരുദം 3, 4 വയസ്സ് ആയിരിക്കും, അതായത്, ബിരുദത്തിന്റെ ഒന്നാം വർഷത്തിൽ ഒരു സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നാം വർഷത്തിൽ ബിരുദം.


 ഉന്നത വിദ്യാഭ്യാസത്തിനു ശ്രമിക്കാത്ത വിദ്യാർത്ഥികൾക്കാണ് 3 വർഷത്തെ ബിരുദം.  അതേസമയം, ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് 4 വർഷത്തെ ബിരുദം ചെയ്യേണ്ടിവരും.  4 വർഷത്തെ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിൽ പോസ്റ്റ് ഗ്രാഡ്യൂഷൻ ചെയ്യാൻ കഴിയും.


 ഇനി മുതൽ വിദ്യാർത്ഥികൾക്ക് എംഫിൽ ചെയ്യേണ്ടതില്ല, പകരം  വിദ്യാർത്ഥികൾക്ക് ഇപ്പോൾ നേരിട്ട് പിഎച്ച്ഡി ചെയ്യാൻ കഴിയും.


 ഇതിനിടയിൽ വിദ്യാർത്ഥികൾക്ക് മറ്റ് കോഴ്സുകൾ ചെയ്യാൻ കഴിയും.  ഉന്നത വിദ്യാഭ്യാസത്തിൽ 2035 ഓടെ മൊത്തം എൻറോൾമെന്റ് അനുപാതം 50 ശതമാനമായിരിക്കും.  അതേസമയം, പുതിയ വിദ്യാഭ്യാസ നയപ്രകാരം, ഒരു വിദ്യാർത്ഥിക്ക് ഒരു കോഴ്സിന്റെ മധ്യത്തിൽ മറ്റൊരു കോഴ്‌സ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, ആദ്യ കോഴ്‌സിൽ നിന്ന് പരിമിതമായ സമയത്തേക്ക് ഇടവേള എടുത്ത് രണ്ടാമത്തെ കോഴ്‌സ് എടുക്കാം.


 ഉന്നതവിദ്യാഭ്യാസത്തിലും നിരവധി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.  ഗ്രേഡഡ് അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ സ്വയംഭരണാധികാരം എന്നിവ മെച്ചപ്പെടുത്തലുകളിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ പ്രാദേശിക ഭാഷകളിൽ ഇ-കോഴ്സുകൾ ആരംഭിക്കും.  വെർച്വൽ ലാബുകൾ വികസിപ്പിക്കും.  ഒരു ദേശീയ വിദ്യാഭ്യാസ ശാസ്ത്ര ഫോറം (NETF) ആരംഭിക്കും.  രാജ്യത്ത് നാല്പത്തയ്യായിരം കോളേജുകളുണ്ട്.


 എല്ലാ സർക്കാർ, സ്വകാര്യ, സിംഡ് സ്ഥാപനങ്ങൾക്കും ഏകീകൃത നിയമങ്ങൾ ഉണ്ടായിരിക്കും.

 ഈ നിയമം അനുസരിച്ച്, പുതിയ അക്കാദമിക് സെഷൻ ആരംഭിക്കാൻ കഴിയും 


എല്ലാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ സന്ദേശം ശ്രദ്ധാപൂർവ്വം വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

**********************************************************

വാട്സ് ആപ്പ് വഴി പ്രചരിക്കുന്ന ഒരുകുറിപ്പു ( ഈ കുറിപ്പിനോട് ഞാൻ വിയോജിക്കുന്നു )


എന്താണ് കർഷക ബില്ല്

 എന്താണ് കർഷക ബില്ല്


അറിയാത്തവർക്ക് വേണ്ടി ഒരു ചെറിയ അറിവ് ❤


⚠️ ഒന്നാമത്തെ നിയമം:


കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി.

ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു. താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു.

യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും.


⚠️ രണ്ടാമത്തെ നിയമം:


ആവശ്യ സാധന നിയന്ത്രണ നിയമം എടുത്തു കളയുന്നതാണ് രണ്ടാം നിയമം.

നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല.

ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും.

ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും.


⚠️ മൂന്നാമത്തെ നിയമം:


കോൺട്രാക്ട് ഫാമിംഗ് അംഗീകരിക്കലാണ്.

വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും.

ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം.

ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്.

ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു.

കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു.


ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും.

താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും.

FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നിയമം യഥാർത്ഥത്തിൽ ഒരു കരിനിയമം ആണ്.

ഇത് അവതരിപ്പിക്കപ്പെടുന്ന ദിനം രാജ്യത്തിന്റെ കരിദിനം ആണ്.

സ്വതന്ത്രാനന്തര ഭാരതത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു കർഷക സമരത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഞാനും നിങ്ങളും തിന്നുന്ന ചോറും ചപ്പാത്തിയും മുതൽ ഉള്ളിയും ഉരുളകിഴങ്ങും വരെ കോർപറേറ്റ് ഭീമന്മാർക്ക് തീറെഴുതി കൊടുക്കുന്ന നിയമങ്ങൾ പാസാക്കിയിരിക്കുന്ന ഈ സമയത്താണ് നമ്മൾ ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും ഒക്കെ നടത്തി അർമാദിക്കുന്നത്...


ഒരല്പം വകതിരിവും ഒരല്പം മനുഷ്യത്വവും ഒരല്പം ആത്മാർത്ഥയും ഉണ്ടാകേണ്ട സമയമാണിത്. രാജ്യത്തെ കർഷകരോട് ഐക്യപ്പെടുക. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക. അവർക്കൊപ്പം അണിചേരുക.

©️

Friday, 2 October 2020

പ്രതിരോധം BY KP NARAYANAN ;വധമല്ല ,മതമതു സഹിഷ്ണുത BY CKR

കവിത

              -----------


    ✌️ പ്രതിരോധം ✌️

           - - - - - - - - - -

     മനസാലാടുക്കാം -

അകലത്തിരിക്കാം,

കരുതലായിനിൽ -

ക്കേണ്ട കാലം ,

ഇത്പ്രതിരോധം തീർ-

ക്കേണ്ട കാലം -----

     ആഘോഷമെല്ലാം -

മനതാരിൽ മാത്രം -

വിരിയും കിനാവി-

ന്റ കാലം,

 ഇത് പ്രതിരോധ -

 സൂര്യപ്രകാശം - - - - -


      ഇരുളിന്റെ പാളി -

കൾക്കപ്പുറത്താ

യൊരു,

ഉഷസന്ധ്യ മാടി വിളി -

ക്കുന്നു നമ്മെ ,

പ്രതിരോധ മാവട്ടെ

കരുതലായി സ്നേഹം,

ജീവന്റെ വിലയുള്ള -

കരുതൽ ----- 

     മറവിയിൽ

മായാത്ത കാലം,

ഇന്ന് ദുരിത മഴ -

തോരാത്ത കാലം,

തെളിയുന്നൊരമ്പരം -

പുലരിയെ പുൽകാൻ,

നിറച്ചാർത്തുമായി വ- ന്നരികിലായെത്തവെ ,


ഒരുമിച്ചു വാഴാൻ -

ഒരുമയോട കലാം,

ഇരുളിന്റ പാതയിൽ -

വഴിവിളക്കാവാം------


രചന:

കെ.പി.നാരായണൻ,

94 47 28 60 16.


വധമല്ല ,മതമതു  സഹിഷ്ണുത by CKR 

 അടിമ ജന വിമോചന മുന്നണി പ്പോരാളി 

അഗ്നിവേശ് സ്വാമി  ജ്വലിക്കുന്നതെപ്പൊഴും 

അമർനാഥിൽ ശിവ രൂപമഞ്ഞിൻശിലകളെ 

മഞ്ഞുമാത്രമെന്നോതിയൊരോതിക്കോൻ  .


പുരിയിൽ ജഗന്നാഥന്നമ്പലനടവാതി--

ലെല്ലാർക്കുമായി  തുറക്കാൻ പറഞ്ഞവൻ .

നീതി ദേവത കാശ്മീർ മലകളിൽ 

നിർദ്ദയം വിവസ്ത്രയാക്കപ്പെടുമ്പോൾ ,

നിര്ഭയമെതിർത്തു കല്ലേറു വാങ്ങിയോൻ .


അസുര ജന പീഡയിലവസാനശ്വാസം വലിച്ചവർ -

മുഹമ്മദ് അകലഖിനും  പഹ്‍ലുഖാനും തുണയായി നിന്നവൻ .

സ്വന്തം ശിരസ്സിനു ദശലക്ഷം വില പേശുവോർ മുൻപിലും 

അസുരരെയടക്കണമെന്നതിധീരമുറക്കെപറഞ്ഞവൻ  .


പലമതസാരമേകമെന്നേറെ വിശ്വവേദികളിൽവാദിച്ചവൻ  ,

പാർശ്വവൽകൃതർക്കായി വെയിലേറ്റലഞ്ഞവൻ ,

നാഗരിക തീവ്രവാദിയെന്നസുരർ കരുതുവോൻ ,

ധന്യവാദ് സിന്ദാബാദെന്നു യാത്ര ചോദിപ്പിവൻ .


ആൾക്കൂട്ടപീഢകരസുരർ 'സനാതന' സംഘങ്ങൾ 

ധാബോൽക്കറെ, പൻസാരെയേ 

കൽബുർഗിയെ ,ഗൗരിലക്ഷ്മിയെ,യൊടുക്കാൻ നടന്നവർ 

അവരോടുചൊല്ലുന്നഗ്നിജ്വാലയായ് സംന്യാസി ജീവിതം 

വധമല്ല ,മതമതു   വാദം പ്രതിവാദം, സഹിഷ്ണുത.










Saturday, 12 September 2020

ക്ഷേമരാഷ്ട്രം -സ്വകാര്യവത്കരണം വഴി

ക്ഷേമരാഷ്ട്രം -സ്വകാര്യവത്കരണം വഴി 

ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥാവകാശ സ്വഭാവ പ്രകാരം അവയെ നാലായി വർഗീകരിക്കാം. ഒന്ന് പൊതുമേഖല രണ്ട് സ്വകാര്യ മേഖല മൂന്ന് സംയുക്ത മേഖല നാല് സഹകരണമേഖല.
അൻപത് ശതമാനമോ അതിൽ മുകളിലോ സംസ്ഥാനമോ കേന്ദ്രമോ ഓഹരി കൈവശം വയ്ക്കുന്ന കമ്പനികളെ പൊതുമേഖലാ കമ്പനികൾ എന്ന് പറയാം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുതൽ കെഎസ്ആർടിസി വരെയുള്ള സ്ഥാപനങ്ങൾ പൊതുമേഖലയാണ്. സ്വാഭാവികമായും ഭൂരിപക്ഷം ഉടമസ്ഥാവകാശം സ്വകാര്യമേഖലയിൽ ആണെങ്കിൽ സ്വകാര്യകമ്പനികൾ എന്നും വിളിക്കാം. ടാറ്റയും ഇൻഫോസിസ് തുടങ്ങി കിംഗ്ഫിഷർ വരെയുള്ളവ സ്വകാര്യമേഖല ഉള്ളവരാണ്. എന്നാൽ പുതിയ കാലഘട്ടത്തിലെ സംരംഭങ്ങളുടെ സ്വഭാവമാണ് പി പി പി ഇതൊരു സംയുക്ത സംരംഭമാണ് തീർച്ചയായതും കാര്യമായതുമായ ഓഹരി പങ്കാളിത്തം ഗവൺമെന്റിന് PPPയിൽ ഉണ്ടാകും സിയാൽ, താജ് മലബാർ ഇന്നിവ നല്ല ഉദാഹരണമാണ്. ഇന്ത്യയുടെ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും വിശേഷം വിശേഷം ഉള്ളതുമായ മേഖലയാണ് സഹകരണ മേഖല അമൂൽ, ഐ എഫ് എഫ് സി യും, മിൽമയും തുടങ്ങി ULCC വരെയുള്ള സഹകരണമേഖല ഭാരതത്തിലെ സമസ്തമേഖലകളിലും ഇപ്പോൾ സജീവമായി ഇടപെടുന്നു. മാത്രമല്ല പല പി പി പി യിലും പങ്കാളികളാകുകയും ചെയ്യുന്നു.

ഇന്ത്യയിലെ സ്വകാര്യവൽക്കരണത്തെ കുറിച്ച് പറയുമ്പോൾ യഥാർത്ഥത്തിൽ മൂന്ന് തരത്തിലുള്ള സ്വകാര്യവൽക്കരണം ഉണ്ട്. അതിൽ ഒന്ന് പ്രത്യേക അതിനൂതനസാങ്കേതിക സെക്ടറുകളിൽ സ്വകാര്യ മൂലധനം അനുവദിക്കുക എന്നതാണ്. ഉദാഹരണം റേഡിയോ ഐസോടോപ്പുകളുടെ വികിരണ സങ്കേതങ്ങൾ ഉപയോഗിച്ച് ഭക്ഷ്യവിഭവങ്ങളുടെ ദീർഘകാല സൂക്ഷിപ്പ്. അതായത് ഈ മേഖല പൂർണമായും ആണവ മേഖലയാണ്. ഭാരതത്തിൽ ഇതുവരെ സ്വകാര്യമേഖലയ്ക്ക് അപ്രാപ്യമായിരുന്നു ആണവ മേഖല. എന്നാൽ കേന്ദ്ര ഗവൺമെൻറ് കോ വിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സ്വകാര്യവൽക്കരണ നയത്തോട് കൂടി ഈ മേഖല സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കുകയും അവ കാർഷിക ഭാരതത്തിന് മുതൽക്കൂട്ടാവും ചെയ്യുന്നു. ദീർഘകാലം കാലം പഴങ്ങളും ധാന്യങ്ങളും കേടുകൂടാതെ സൂക്ഷിക്കുക വഴി ഒരേ സമയം തന്നെ ഉൽപാദകർക്കും ഉപഭോക്താവിനും വില സ്ഥിരത ഉണ്ടാകുന്നു.
രണ്ടാം തരത്തിലുള്ള സ്വകാര്യവൽക്കരണം പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവൽക്കരണമാണ്. പ്രകൃതി വിഭവകൈകാര്യ വിഷയത്തിൽ നമ്മൾ കൂടതൽ ഉത്തരവാദിത്വത്തിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്. പ്രകൃതിയുടെ വിഭവങ്ങൾ നാളെകളിലേക്ക് പരി രക്ഷിക്കപ്പെടേണ്ടതും പരിസ്ഥിതിസന്തുലനവും ആയിരിക്കണം. കൽക്കരിപ്പാടങ്ങളുടെ സ്വകാര്യവൽക്കരണ വേളയിൽ കേന്ദ്രസർക്കാർ ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന മാതൃകാപരമായ നയമാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അരിയും,ഗോതമ്പും, പച്ചക്കറികളും,വളവും തൊഴിലും ഉണ്ടാക്കാൻ രാജ്യത്ത് വൈദ്യുത ഊർജ്ജം വളരെ അത്യാവശ്യമാണ് രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കുന്നത് കൽക്കരി അധിഷ്ഠിതമാണ് ഈ മേഖലയിൽ ഭാരതത്തിൻറെ ആവശ്യം നിറവേറ്റാൻ കോൾ ഇന്ത്യയെന്ന പൊതുമേഘല കമ്പനിക്ക് മാത്രം സാധ്യമാകുന്നില്ല. ഊർജ്ജ സ്രോതസ്സുകളിൽ വർദ്ധന ഉണ്ടാകുന്നത് രാജ്യത്തിന്റെ സമസ്തമേഖലയിലും വളർച്ചക്ക് കാരണമാകും. മൂന്നാമനായി ഉള്ള സ്വകാര്യവൽക്കരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലാണ് മത്സരാധിഷ്ഠിതമായ ലോക കമ്പോളം വ്യവസ്ഥയിൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ഉപഭോക്താവിനെ സംതൃപ്തപെടുത്തുന്ന വിധം വിതരണം ചെയ്യുവാൻ സാധിക്കണം. ഓഹരി വിൽപ്പന വഴി കമ്പനികളുടെ മാനേജ്മെന്റിൽ ഉണ്ടാവുന്ന പരിഷ്കാരങ്ങൾ ആ സ്ഥാപനത്തിന്റെ കാര്യക്ഷമതയെ കാര്യമായി വർധിപ്പിക്കുമെന്ന് സംശയരഹിതമാണ് അതിനുദാഹരണമാണ്
മാരുതി ഉദ്യോഗ് ലിമിറ്റഡ്.

ഭാരതത്തിലെ സ്വകാര്യവൽക്കരണ ത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ വഴിത്തിരിവായ ഒരു കാലഘട്ടം ഗാട്ട് കരാർ ആണ്.
general agreement on trade and tariffs ഇതാണ് നാം സാമാന്യ പറയുന്ന ഗാട്ട് കരാർ.
ഉറുഗ്വേയിൽ നടന്ന"റൗണ്ട് ചർച്ച"യുടെ അവസാനം 1995 ജനുവരി ഒന്നാം തീയതി നിലവിൽ വരുന്ന വിധത്തിൽ നാം കരാറിൽ ഒപ്പിട്ടു. ലോകത്തിൻറെ വിശ്രുതമായ ഭൂവിഭാഗം ഒരൊറ്റ വിപണിയായി. മൂലധനവും പ്രയത്നവും സ്വതന്ത്രമായി വിനിമയം ചെയ്യപ്പെട്ടു. ആഭ്യന്തരവിപണിമേൽ സർക്കാർ ഉണ്ടായിരുന്ന പൂർണമായ സ്വാതന്ത്ര്യം ആധിപത്യവും ഗാട്ട്കരാർ ഇല്ലാതാക്കി.സർക്കാറിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി സ്വകാര്യ മേഖലയ്ക്കും സ്വകാര്യ മൂലധന വളർച്ച വളർച്ചയ്ക്കും മുൻഗണന നൽകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയിൽ ഇന്ന് ഉള്ളത്.സാമ്പത്തിക രംഗത്ത് മൂലധനം മുടക്കുന്നവർ അതിൽനിന്നും നികുതി കഴിച്ച് ലഭിക്കുന്ന ലാഭം സ്വതന്ത്രമായി വിനിയോഗിക്കുന്നതിൽ ഈ സാമ്പത്തിക വ്യവസ്ഥയിൽ വ്യക്തിക്കും സ്ഥാപനത്തിനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. ഗവൺമെന്റും അതിനെ നിയന്ത്രിക്കുന്ന പാർട്ടിയും സംയുക്തമായി സമ്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ സർക്കാർ മുതലാളിത്തം അല്ലെങ്കിൽ പാർട്ടി മുതലാളിത്തം രൂപംകൊള്ളുന്നു. പരാജയപ്പെട്ട വ്യവസ്ഥിതിയാണ് ഇത് മാത്രമല്ല ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും മനുഷ്യരാശിക്ക് ഗുണമായി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ മാർക്സിനെയും ഏങ്കൽസിന്റെയും ലെനിന്റെയും കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഉൽപാദന വിതരണ ക്രമങ്ങൾ അല്ല ഇന്ന് നിലനിൽക്കുന്നത്. അതത് കാലാകാലങ്ങളിൽ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിൽ നിരവധിയായ രൂപത്തിലും ഭാവത്തിലും ഉള്ള കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഉദാഹരണത്തിൽ എടുക്കുകയാണെങ്കിൽ എങ്കിൽ ഓല, ഉബർ, സോമാറ്റോ തുടങ്ങിയ മോഡൽ. അതായത് കമ്പ്യൂട്ടറും ഇൻറർനെറ്റും വഴി ഉൽപാദന സേവന മേഖലകളിലെ ഏത് പ്രക്രിയയെയും സ്വാധീനിക്കുമെന്നു വന്നതോടുകൂടി സാകേതികവിദ്യ മൂലധനമായി മാറിയിരിക്കുന്നു. ഭൂമിയും പണവും ഇല്ലാത്ത തൊഴിലാളി ബൗധീക സ്വത്തിന്റെ ഉടമയാകുന്ന പുതിയ കാലം മാർക്സിയൻ ദർശനത്തിന് പരിമിതിയെ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കാലദേശങ്ങളെ അതിജീവിക്കാത്ത മാർക്സിസ്റ്റുകളുടെ സ്വകാര്യവൽക്കരണ ഇതിനെതിരെ നാം പ്രതികരിക്കേണ്ട കാര്യം പോലുമില്ല.
ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥർ അല്ലാത്തവരും വേതനത്തിനുവേണ്ടി വേറെ ആരുടെ കീഴിൽ ജോലി ചെയ്യുന്നവരുമായ ആളുകളെയാണ് കമ്മ്യൂണിസ്റ്റുകൾ തൊഴിലാളിയാക്കി വെച്ചിരിക്കുന്നത്. അവശേഷിക്കുന്നവർ എല്ലാം മുതലാളിമാരായും ചാപ്പ കുത്തപ്പെട്ടു.
നിയമാനുസൃതം പ്രവർത്തിച്ചു ലാഭമുണ്ടാക്കുന്ന കമ്പനികളെയും വ്യക്തികളെയും ശത്രുപക്ഷത്ത് നിർത്തി ഉന്മൂലനം ചെയ്യുന്ന കാലഹരണം വന്ന പ്രത്യയശാസ്ത്രം ഉപേക്ഷിച്ച വരാണ്
ഇന്ന് റഷ്യയും ചൈനയും.
ജനങ്ങളെ സ്വകാര്യസ്വത്തിന്റെയും വേതനത്തിനും അടിസ്ഥാനത്തിൽ വിഭജിച്ചതാണ് മാർക്സിസത്തിന് സംഭവിച്ച പാളിച്ച.
സ്വകാര്യ മേഖല നമ്മുടെ
തൊഴിൽ സംസ്കാരത്തിനും സമൂഹത്തിൽ നൽകുന്ന
പരോക്ഷ സേവനങ്ങൾക്കും ചില ഉദാഹരണങ്ങൾ വഴി പരിശോധിക്കാം. കേരളത്തിലെ ടെക്നോപാർക്കിലെ ഉൽപ്പെടെ ഉള്ള രാജ്യത്തെ ഐ ടി കമ്പനികളിൽ വളരെ ഉയർന്ന തലത്തിലാണ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത്, ഗ്രീൻ പ്രോട്ടോകേൾ, കാൻറീൻ, ആരോഗ്യ കാര്യം, പ്രസവകാല സഹായങ്ങൾ, ഗതാഗതം, കലാ സംസ്കാരികം, വിനോദങ്ങൾ, ഓവർടൈം ആനുകൂല്യം എന്നിവ പരിശോധിച്ചാൽ വസ്തുത വ്യക്തമാക്കും.

സ്വകാര്യ പങ്കാളിത്തത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഭാഗമായി ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് ഇത് ന്യൂ ജനറേഷൻ ബാങ്കുകൾ വന്നതോടുകൂടി നമ്മുടെ പരമ്പരാഗതമായ ബാങ്കുകളും അടിമുടി കസ്റ്റമർ റിലേഷൻഷിപ്പ് എന്ന് പറയുന്ന ഒരു ജനോപകാരപ്രദമായ മുഖം ആരംഭിക്കേണ്ടി വന്നു. വലിയ കൗണ്ടറുകൾക്കുകളിൽ സാമൂഹിക അകലം പാലിച്ച് അഭിമുഖമായി ഇരുന്ന ബാങ്ക് മാനേജരും പൗരനും ഇന്നില്ല. പേപ്പറുകളും ബിസിനസ് പ്ലാനുകളുമായി ബാങ്ക് മാനേജർ ലാപ്ടോപ്പ് തൂക്കി കസ്റ്റമറുടെ വീട്ടിലെത്തുന്നു.
സമാനമാണ് ടെലികോം ഇൻഷുറൻസ് മേഖലയും.
വ്യോമയാന മേഖല പരിശോധിച്ചാൽ യാത്രാ തിരക്കുള്ള മേഖലകളിൽ സ്വകാര്യ വിമാനത്തിന് ഗതാഗത അനുമതി ലഭിക്കാനായി ചെറുകിട നഗര പ്രദേശങ്ങളിലേക്ക് അവർ വിമാനങ്ങളും നിർബന്ധമായി പറത്തേണ്ടി വന്നതോടുകൂടി തന്നെ തന്നെ രാജ്യത്തെ ആഭ്യന്തര വിമാന വ്യോമയാന മേഖലയിൽ രാജ്യത്ത് കുതിച്ചുചാട്ടമാണ് ഉണ്ടായത്. ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിൽ വ്യോമയാന രംഗത്തെ ചില പരിഷ്കാരങ്ങൾ സൂചിപ്പിച്ചിരുന്നു യഥാർത്ഥത്തിൽ റൂട്ട് സ്വകാര്യവത്കരണം എങ്ങിനെ ഉത്തേജനം ആകും എന്ന് നമുക്ക് പരിശോധിക്കാം. രാജ്യത്തിലെ ചില പ്രത്യേക ആകാശ മേഘലകളിൽ സ്വകാര്യ വിമാനങ്ങൾക്ക് പറക്കൽ നിരോധനമുണ്ട് അവയൊക്കെ പതിറ്റാണ്ടുകൾക്കുമുമ്പ് ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് ഇന്ന് കാലം മാറി തന്ത്രപ്രധാനമായ സ്ഥാപനങ്ങൾക്ക് അതിശക്തമായ റാഡാർ ഉത്പെടെ ഉള്ള നിരീക്ഷണ സംവിധാനങ്ങളുണ്ട്. അതിനാൽ അതുവഴി വിമാനം പറന്നാൽ ഇപ്പോൾ പേടിക്കാനൊന്നുമില്ല. ഇത്തരത്തിൽ ഇന്ത്യയിലെ എയർ റൂട്ടുകൾ പുനക്രമീകരിക്കുക അഥവാ സ്വകാര്യ ഏവിയേഷൽ കമ്പിനികൾക്ക് ഇത്തരം റൂട്ടുകൾ തുറന്നു നൽകുക വഴി രാജ്യത്തിനുള്ളിൽ പറയേണ്ട സമയം അരമണിക്കൂർ വരെ കുറയ്ക്കാൻ ആവുന്ന സാഹചര്യമുണ്ട്.ഇത് വ്യോമയാന കമ്പനികൾക്കും യാത്രചെയ്യുന്ന പൗരന്മാർക്കും ലാഭം കിട്ടുന്നവയാണ്.

സ്വകാര്യവത്കരണത്തിന്റെ മറ്റൊരു പ്രധാന മേഖല ധനകാര്യമന്ത്രി സൂചിപ്പിച്ചത് വൈദ്യുതിവിതരണം മേഖലയാണ്. തൂണുകളും ടവറുകളും ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചു വൈദ്യുതി വിതരണം നടത്തുന്ന സഹകരണസംഘങ്ങളുടെ വിജയഗാഥകൾ നമ്മുടെ രാജ്യത്തിന് അനവധിയുണ്ട്. റിലയൻസും ടാറ്റയും എസ് ആറും മാത്രമല്ല വൈദ്യുത വിതരണ രംഗത്തുള്ളത്.തൃശ്ശൂർ കോർപ്പറേഷനും പതിനാലോളം സഹകരണസംഘങ്ങളുമുണ്ട്. കർണാടകത്തിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉത്തർപ്രദേശിലും വൈദ്യുതി വിതരണ മേഖലയിൽ റസ്കോകൾ സേവനം നൽകുന്നുണ്ട്. റൂറൽ ഇലക്ട്രിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന തലത്തിൽ അറിയപ്പെടുന്നവയെ ചുരുക്കി " റസ്കോ "എന്നാണ് വിളിക്കാറ്. കുപ്പം റൂട്ട് ഇലക്ട്രിക് കോപ്പറേറ്റീവ് സൊസൈറ്റി, ആന്ധ്രയിലെ തന്നെ അനകപള്ളി resco
തുടങ്ങിയവ ഉദാഹരണങ്ങൾ.150 പഞ്ചായത്തുകളിലാണ് അനകപ്പള്ളി റെസ്കോവൈദ്യുതി വിതരണം നടത്തുന്നത് . ഇന്ത്യയിൽ ഏറ്റവും കുറവ് പ്രസരണനഷ്ടം ഉള്ള വിതരണശൃംഖല അനകപള്ളിയുടെതാണ്. തെലുങ്കാനയിലെ സിർസില്ല റെസ്കോ മറ്റൊന്ന് അവരുടെ ട്രാൻസ്ഫോമറുകൾ കളും കമ്പികളും തൂണുകളും ഇൻഷൂർ ചെയ്തു കൊണ്ടാണ് ആണ് വിതരണം നടത്തുന്നത് വളരെ ലാഭകരമായ അവർ നടപ്പിലാക്കുന്നതും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇതിൽ ഒരു ട്രാൻസ്ഫോർമറിന് പോലും കയ്യിൽ നിന്നും പണം മുടക്കേണ്ടി വന്നിട്ടില്ല കാരണം അവയെല്ലാം ഇൻഷ്വർ ചെയ്യപ്പെടുകയായിരുന്നു. അതായത് പറഞ്ഞുവരുന്നത് നാഷണൽ സഹകരണ വികസന കോർപ്പറേഷന്റെ സഹകരണ വാരാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകളുടെ ആത്മാംശം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ടന്നാണ്. "സഹകരണം ഒരു വികാരമാണ് , ആ വികാരം ജനനന്മയ്ക്ക് വേണ്ടി ഉള്ളതാണ് സ്വാർത്ഥത ഈ മേഖലയിൽ കരിനിഴൽ ഉണ്ടാകുന്നത് പൊറുക്കാനാവാത്ത അപരാധമാണ് " സഹകരണ മേഖലയിലെ സാധ്യതകളും അതേപോലെതന്നെ എന്നെ റബ്കോ അടക്കമുള്ള അഴിമതികളും തീർച്ചയായും അദ്ദേഹം ഓർത്തിട്ട് ഉണ്ടാകും തീർച്ച.
വികസനം പൊതുജന പങ്കാളിത്തത്തോടെ മാത്രമാണ് സാധ്യമാവുകയുള്ളൂ, എങ്കിൽ മാത്രമേ വികസനം സന്തുലിതവും ആവുകയുള്ളൂ. പൊതു മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിച്ച് ഉൽപാദനത്തിന് വഴി തുറക്കാൻ വേണ്ടിയാണ് സ്വകാര്യവൽക്കരണ നടപടികൾ.
ലാഭം കുറഞ്ഞ മേഖലകളിൽ പി പി പി ക്ക് പ്രേരിപ്പിക്കുന്നതും, ആയിരിക്കണം സർക്കാർ നയം. പൊതുമേഖലയിലെ തൊഴിലാളിക്ക് വേതനത്തിന്റെ ഒരു പങ്ക് സ്ഥാപനത്തിന്റെ തന്നെ ഓഹരി നൽകുക എന്നത് ഒരു പുത്തൻ ആശയമായി പരിഗണിക്കാവുന്നതാണ്.
കേന്ദ്രസർക്കാർ എല്ലാവിധ ലോണുകളും മൊറിട്ടോറിയം പ്രഖ്യാപിച്ച സ്ഥിതിക്ക് കേരളം പ്രഖ്യാപിക്കേണ്ടത് അനാവശ്യ പണിമുടക്കുകൾക്കും സമരങ്ങൾക്കും മോറിട്ടോറിയമാണെന്ന ചില അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്.അത് സ്വീകാര്യമല്ല കാരണം മോറിട്ടോറിയാനന്തരം അവ തിരിച്ചുവരും. അനാവശ്യപണിമുടക്കുകളോടും സമരങ്ങളോടും "കടക്ക് പുറത്ത് " എന്നാണ് പറയേണ്ടത്. യൂണിയനകളുടെ പ്രവർത്തനശൈലിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിന്താഗതിയുള്ള സാരമായ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ കേരളത്തിനെ വ്യവസായ വത്കരിക്കുവാൻ സാധ്യമാവുകയുള്ളൂ. സാമ്പത്തിക നയങ്ങളിൽ വൻമാറ്റത്തിന്റെ ഫലമായി ഇന്ത്യയിലേക്കുള്ള മൂലധനത്തിന് നിക്ഷേപ പ്രവാഹത്തിന് കാര്യത്തിൽ വളരെയേറെ വർധനവുണ്ടായി എങ്കിലും ഇന്ത്യയിലെ ഏറ്റവും ഏറ്റവും കുറവായി നിക്ഷേപങ്ങൾ എത്തപ്പെട്ടത് കേരളത്തിലാണ്. അവസരത്തെ പ്രയോജനപ്പെടുത്തിക്കൊ
ണ്ട് വിദേശ മൂലധനത്തെ ആകർഷിക്കുന്ന മുൻ നിര സംസ്ഥാനങ്ങൾ ഒപ്പം കേരളത്തിന് എത്താനായില്ല എന്നുള്ളത് അത് ഒരു വസ്തുതയാണ്. വിദേശത്ത് ജോലി ഇന്ത്യക്കാർ ഗണ്യമായ ശതമാനം കേരളീയർ ഉണ്ടായിട്ടും എൻആർഐ നിക്ഷേപങ്ങളുടെ കാര്യത്തിലും മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം വളരെ പിന്നോക്കമാണ്. വ്യവസായരംഗത്ത് സാമ്പത്തിക അച്ചടക്കം ഇല്ലായ്മ ഭാവന ശാലികളായ പ്രൊഫഷണലുകൾക്ക് അഭാവം ഇവയെല്ലാം തകർച്ച കൊണ്ടുവരുന്ന ഘടകങ്ങളാണ് പഴഞ്ചൻ ടെക്നോളജിയും വച്ചുകൊണ്ട് വ്യവസായമേഖല നമുക്ക് രക്ഷിക്കാൻ സാധ്യമല്ല ഇവിടെയാണ് സ്വകാര്യവൽക്കരണത്തെ പ്രസക്തി.എല്ലാറ്റിനും പൊതുമേഖല എന്ന ആശയം ഈ കാലഘട്ടത്തിൽ ചേർന്നതല്ല. എല്ലാ പ്രവർത്തനവും പൊതുമേഖലയിൽ വേണം എന്ന യാതൊരു നിർബന്ധവുമില്ല മാത്രമല്ല അതിനു വേണ്ട സാമ്പത്തികശേഷി സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഇല്ല. അതുകൊണ്ട് സ്വകാര്യനിക്ഷേപം ആകർഷിക്കുന്ന ഒരു നയമാണ് നമ്മൾ പഠിപ്പിക്കേണ്ടത് അതിനുത്തുന്ന തൊഴിൽ അന്തരീക്ഷവും വ്യവസായ കാലാവസ്ഥയും സംസ്ഥാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വകാര്യവൽക്കരണമെന്നത് നിർവചിക്കേണ്ടത് അത് സമ്പത്തിനെയും ഉൽപ്പാദന പ്രക്രിയ പ്രക്രിയയിലും സർക്കാരിനുള്ള പങ്ക് കുറക്കുകയും സ്വകാര്യമേഖലയിലുള്ള പങ്കാളിത്തം കൂട്ടുകയും ചെയ്യുക എന്നുള്ളതാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ സ്വകാര്യമേഖല നിഷിദ്ധമാണെന്ന് ഒരു പ്രചാരണം നരേന്ദ്രമോദി വിരുദ്ധ കേന്ദ്രങ്ങളിൽനിന്ന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സർദാർ വല്ലഭായി പട്ടേലിനെ മറന്ന കോൺഗ്രസ് പി വി നരസിംഹറാവുനെയും മറക്കുന്നു അതായത് കോൺഗ്രസിൻറെ ചരിത്ര ബോധത്തെയും കമ്മ്യൂണിസ്റ്റുകളുടെ യാഥാർഥ്യബോധത്തിന്റെയും അഭാവമാണ് ഈ ചിന്താഗതിയുടെ മൂലകാരണം. സ്വകാര്യവൽക്കരണം എന്നത് വൈദേശികമായ ഒന്നല്ല പിപി പിയും വൈദേശികമല്ല അവ തികച്ചും സ്വദേശിയവുമാണ്. മാനവവിഭവശേഷിയുടെയും മൂലധനത്തിന്റെയും സാങ്കേതിസങ്കേതത്തിന്റെയും സമാഹരണവും വിതരണവുമാണ് സ്വകാര്യവത്കരണം വഴി ഉദ്ദേശിക്കുന്നത് ഇതുവഴി കാര്യക്ഷമത വർധിപ്പിച്ച് നമുക്ക് ഒരു ക്ഷേമരാഷ്ട്രം ഉണ്ടാക്കാം..

-Brijith krishna  FB POST

***********************************************************************

 ബ്രിജിത് കൃഷ്ണ യുടെ പോസ്റ്റ് കൃത്യമായ ഒരു പൊളിറ്റിക്കൽ അജണ്ട വെച്ചുള്ളതാണ്. റബ്കോ തൊട്ട് നരേന്ദ്ര മോദി വരെ അദ്ദേഹം തെരഞ്ഞെടുത്ത ഉദാഹരണങ്ങൾ ശ്രദ്ധിക്കുക. ദീർഘകാലം പഴങ്ങളും ധാന്യങ്ങളും കേടുകൂടാതെ സൂക്ഷിക്കുക എന്ന ആശയം തന്നെ നോക്കുക. ഇത് വില സ്ഥിരത മാത്രമല്ല, വിലക്കയറ്റത്തിനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കും. വിതരണ നിയന്ത്രണം സ്റ്റേറ്റിന്റെ പൊതു ഉടമസ്ഥതയിൽ അല്ലെങ്കിൽ. പൂർണമായ സ്വകാര്യവൽക്കരണത്തിന്റെ അപകടം ഇതു തന്നെയാണ്. ആരോഗ്യരംഗത്തെ കേന്ദ്ര സർ ക്കാർ നയങ്ങളുടെ പരാജയം വ്യക്തമാക്കുന്നത് പൊതുമേഖല ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്നതു തന്നെയാണ്. തൊഴിൽ നിയമങ്ങളും അവകാശ സമരങ്ങളും ഒഴിവാക്കണം എന്നു പറയുന്നിടത്തു തന്നെ ലേഖകന്റെ മനുഷ്യ വിരുദ്ധത വ്യക്തമാണ്. വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പൗരന്മാർക്കുള്ള ലാഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഓർമ്മിക്കേണ്ടത് ഇന്ത്യയിൽ അത്തരം പൗരന്മാർ വെറും ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷം ഭാരതീയരും വിമാനങ്ങളിൽ യാത്ര ചെയ്യാത്തവരും ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരുമാണെന്ന സത്യമാണ്. കോടി ക്കണക്കിന് പാവങ്ങൾ ഉള്ള രാജ്യത്തെ മികച്ച ഒരു കമ്പോളമായിക്കണ്ട് ലാഭത്തിന്റെ കാഴ്ചപ്പാടു മാത്രമുള്ള കോർപ്പറേറ്റു സംസ്കാരത്തിന്റെ കാഴ്ച്ചപ്പാടിൽ എഴുതുകയാണ് നിങ്ങൾ. ന്യായമായ അവകാശങ്ങൾക്കു വേണ്ടിയുള്ള തൊഴിലാളി സമരങ്ങൾ തുടരുക തന്നെ ചെയ്യും. അടിമത്തത്തിലേക്കു മനുഷ്യരെ തളളിയിട്ടു കൊണ്ട് ക്ഷേമരാഷ്ട്രമെന്ന പേരിൽ വെക്കുന്ന ബോർഡ് , തകർന്നു വീഴുക തന്നെ ചെയ്യും. പട്ടിണിയും രോഗഭയവും കൊണ്ട് മനുഷ്യർ നരകിക്കുമ്പോഴാണ് സ്വകാര്യവൽക്കരണത്തിന്റെ വീമ്പു പറച്ചിലുമായി നിങ്ങൾ മുന്നോട്ട് വരുന്നത്. നെഹറുവിയൻ കാലഘട്ടത്തിലെ മതേതര നിലപാടുകളും ശാസ്ത്രീയതയും തൊഴിലാളി അനുകൂല നിലപാടുകളും ആസൂത്രണമനോഭാവവുമാണ് ഒരൽപമെങ്കിലും പിടിച്ചു നിൽക്കാൻ ഇന്ന് കേന്ദ്ര ഭരണകൂടത്തെ സഹായിക്കുന്നത് എന്നത് വിസ്മരിക്കേണ്ട. പട്ടേലിന്റെ പ്രതിമകളും ട്രം പിനെ കാണാതിരിക്കാനുള്ള വൻമതിലും വിമാനത്തിൽ സഞ്ചരിക്കുന്നവർക്കുണ്ടാകുന്ന ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള സ്വകാര്യവൽക്കരണ നയങ്ങളും ഒക്കെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചകളാണ്. ഇന്ത്യയിലെ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല. പൊതുമേഖല ശക്തിപ്പെടുത്തുക തന്നെ വേണം. തന്ത്രപ്രധാനമായ മേഖലകൾ സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തത് റദ്ദാക്കപ്പെടണം. തൊഴിൽ നിയമങ്ങൾ സംരക്ഷിക്കപ്പെടണം. ലാഭമല്ല, മനുഷ്യത്വമാണ് പ്രധാനം.

  • Brijith Krishna Radhakrishnan C.k വിയോജിക്കുന്നു. മറുപടി ഒരു പോസ്റ്റായി ഇടുന്നതാണ്

സ്വാമി അഗ്നിവേശ്: ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതീകവും പ്രതിനിധിയും.

 പുരോഗമന കലാസാഹിത്യ സംഘം

സ്വാമി അഗ്നിവേശ്: ഇന്ത്യൻ സംസ്കാരത്തിൻ്റെ പ്രതീകവും പ്രതിനിധിയും.


ഇന്ത്യയുടെ മഹത്തായ ജനാധിപത്യ മതേതര സംസ്കാരത്തിൻ്റെ യഥാർത്ഥ പ്രതിനിധിയും പ്രതീകവുമാണ് അന്തരിച്ച സ്വാമി അഗ്നിവേശ്. കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിൻ്റെ സുഹൃത്തും മാർഗ്ഗദർശിയുമായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടി സാഹിത്യസംഘം സംഘടിപ്പിച്ച നിരവധി പ്രവർത്തനങ്ങളെ തൻ്റെ സാന്നിധ്യം കൊണ്ടും പ്രഭാഷണങ്ങൾ കൊണ്ടും സ്വാമി അനുഗ്രഹിച്ചിട്ടുണ്ട്.


സ്വാമി അഗ്നിവേശ് ധരിക്കുന്നതു കൊണ്ടാണ് വർത്തമാനകാലത്ത് കാവിവസ്ത്രത്തിന് അതിൻ്റെ മഹത്വമേറിയ ഭൂതകാലത്തെ ഓർമ്മിക്കാനായത്. വർണ്ണമേധാവിത്തവ്യവസ്ഥ കൊണ്ടും ഇതര മതവിദ്വേഷം കൊണ്ടും ഇന്ത്യയിലെ പൗരോഹിത്യ രാഷ്ട്രീയഹിന്ദുത്വം മറച്ചു പിടിക്കാൻ ശ്രമിച്ച ഇന്ത്യൻ തത്വചിന്തയുടെ സ്നേഹഭാവത്തെ തൻ്റെ കർമ്മങ്ങളിലൂടെ സ്വാമി വെളിപ്പെടുത്തി. സന്യാസത്തെ അടിച്ചമർത്തപ്പെട്ടവനു വേണ്ടിയുള്ള പോരാട്ടമായി അദ്ദേഹം വ്യാഖ്യാനിച്ചു. ഹിന്ദുമതത്തിൻ്റെ പേരുപയോഗിച്ച് തങ്ങൾ നടത്തുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ വെളിപ്പെടുന്നു എന്നതുകൊണ്ട് സംഘപരിവാർ സ്വാമിയെ ശാരീരികമായി ഇല്ലാതാക്കാൻ പലവട്ടം ശ്രമിച്ചത് മറക്കാനാവില്ല. അസാമാന്യ കർമ്മശേഷികൊണ്ടും ആത്മധൈര്യം കൊണ്ടും ഓരോ സന്ദർഭത്തിലും ആർ.എസ്.എസ്. ആക്രമണങ്ങളെ അദ്ദേഹം നേരിട്ട് അതിജീവിച്ചു.


രാജ്യം ഭരിക്കുന്ന ബി.ജെ.പി.യുടെ മതരാഷ്ട്ര നീക്കത്തിനു മുന്നിൽ ആശങ്കപ്പെടുന്ന ദളിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ മത ജനവിഭാഗങ്ങൾക്ക് സ്വാമി അഗ്നിവേശിൻ്റെ വേർപാട് തീരാനഷ്ടമാണ്. സ്വാമിയുടെ വേർപാടിൽ സംഘം അനുശോചനം രേഖപ്പെടുത്തുന്നു. ആ നിത്യസ്മരണയെ അഭിവാദ്യം ചെയ്യുന്നു.


ഷാജി എൻ.കരുൺ

(പ്രസിഡണ്ട്)


അശോകൻ ചരുവിൽ

(ജനറൽ സെക്രട്ടറി)


തൃശൂർ

12 09 2020

പാതാള മുനമ്പ്

 പാതാള മുനമ്പ് 

*********************************************

ചവിട്ടി പുറത്താക്കപ്പെട്ടവന്റെ സുവിശേഷമോണം 

ചതിക്കപ്പെട്ടവന്റെ തിരിച്ചുവരവിലാണോണം  

മഴയിൽ കുതിർന്നവളുടെ മന്ദസ്മിതമോണം 

മുള്ളിൻ പടർപ്പുകളിൽനിന്നുയിർത്ത കിനാപ്പൂക്കളിലോണം  

ചേറിലും വിയർപ്പിലും പുളകമായുണർന്ന കതിർമാലകളിലും  ,

വറുതികളൊഴിഞ്ഞു പാത്രങ്ങളിൽ നിറഞ്ഞ വിഭവങ്ങളിലും  ,

കരിംപുതപ്പു വകഞ്ഞു മാറ്റി തെളിയുന്ന ശശികലയിലുമോണം  .

ഇതൊക്കെ നമ്മളെയോർപ്പിച്ചവൾ റീത്താമ്മ     .

വളഞ്ഞു പിടിക്കപ്പെട്ടവളവളുടെ മുഖക്കനപ്പിലു- 

മുള്ളിലുറഞ്ഞ നൊമ്പരത്തിലുമവൾ-

വിറയോടെ മൊഴിഞ്ഞ മാപ്പിലും ,

പുതുമഴയിൽ പൂക്കളമൊലിച്ചു  പോയ പോൽ  

 മാഞ്ഞു മറഞ്ഞു പോയ്  നമ്മുടെയോണം .

പുതിയ വാമനൻ  വന്നിളിച്ചു നില്കുന്നു .

ഒരടിയളന്നെടുത്തു മതേതരത്വം ,

രണ്ടാമതളന്നെടുത്തു  പൗരത്വം ,

മൂന്നാമതളക്കാനുയരുന്നു   കാലുകൾ .

മറയും നാമെല്ലാമിനിയിരുണ്ട നാളുകൾ .

.............







Friday, 11 September 2020

കുറ്റസമ്മതം

 കുറ്റസമ്മതം 

ചേതനേ ,പെണ്ണാരാച്ചാരെ
നീ കുരുക്കിട്ടു കൊല്ലുവാനൊരുങ്ങുമീ
വിട ജന്മത്തിനെ കരുതിനിൽക്കുക
ഇതു പുരുഷ ജനിതകം .
സ്ത്രീശരീരം കൊതിക്കാനു-
മൊളിഞ്ഞു നോക്കാനും
ചതിയിൽ പ്രാപിക്കാനുമെന്നുമീ
സിരയിലെന്തോ തിളച്ചിടുന്നുവോ ?

പുരുഷ ജന്മത്തെ
കരുതിനീങ്ങുക  .
ഇതു ജനിതക കാമനകൾ
നൂറു രാമായണങ്ങളിവനു വ്യർത്ഥങ്ങൾ .


ഇളംചുണ്ടുകളിൽ ചുണ്ടു ചേർപ്പവൻ
ഇളകുംദേഹത്തുരച്ചു തുടിപ്പവൻ
ഇതുവരെ കാണാക്കാഴ്ച തേടുവോൻ
പശുമേനി പോലുമിവന്നു കൗതുകം

ഇവനിരുട്ടിലമ്പയക്കും കാട്ടാളൻ
ഇവനിങ്ങിനെയാവാനെന്തു സംഗതി ?
ഇവനൊരു നേതാവൊരുവൻ സന്യാസി
പുരോഹിതനവൻ ,വേറൊരാൾ മഹാഗുരു .

ഇവൻ പലർക്കും സ്നേഹഗായകൻ ,
ചിലർക്കു മോക്ഷ ദായകൻ ,
പ്രിയബന്ധു,പൂജാരി ,കവി ,
കടുത്ത നീതിമാൻ   .

പ്രിയ സോദരി ,മാതാവേ ,ചെറു പെൺകിടാവേ   ,
തനിച്ചു നിന്നാലുമുറങ്ങാൻ നേരത്തും
പുരുഷരെല്ലാരും കരുണയറ്റവർ
ഇരുട്ടിൽ മാറുവോരിവർ ഗോവിന്ദച്ചാമിമാർ.

കുളിമുറിക്കപ്പുറത്തിവന്റെ തുളഞ്ഞ നോട്ടങ്ങൾ ,
കുളക്കടവുകളിലിവന്റെ സാധന .
തനിച്ചു കിട്ടുമ്പോൾ നിന്നെ വിവസ്ത്രയാക്കുവാൻ ,
പതുങ്ങിനിന്നെങ്കിൽ തൂവൽപറിച്ചു നോക്കുവാൻ
മടിയില്ലാത്തവർ ഞങ്ങൾ  ഫ്രാങ്കോമാർ ,
വിരലിറക്കിയും വിനോദിക്കും മാതുലർ .

ഇതു പുരുഷജീനിന്റെ നിർവാണയോജന ,
ഇതു തലമുറകളെ കുഴക്കും കാമന ,
ഇവിടെയടിതെറ്റിയുഴറും പ്രാണനും ,
ഇതു പക്ഷെ ജീവന്റെ തുടർപ്രയാണങ്ങൾ .
പുരുഷജീവന്റെ  നിലവിട്ട കുതിപ്പുകൾ ,
പുതിയ ജീവനെ മെഴുകും കലപ്പകൾ .
അവനിതു ജനിതക നിയോഗങ്ങ
ളതു കരുതി നിങ്ങളകന്നു  നിൽക്കുക .

ഇവനൊരു കാള
ഇവൻ പൂവൻകോഴി
ഇവനാൺമയിൽ
ഇവൻപൂങ്കുയിൽ

ഇവൻ രാവണൻ  ,
ഇവൻ പ്രിയതമൻ ,
ഇവൻ ചികിത്സകൻ ,
കോവിഡിലുമിവൻ രതി തേടും .
പലവേഷങ്ങളിൽ
ഇവൻസുഖംനേടും .

ശിവനെ ധ്യാനിക്കും ,
ശവത്തെ പ്രാപിക്കും .
മലർ നിവേദിക്കും  ,
മാറത്തൊളിഞ്ഞു നോക്കിടും .
ഇഴഞ്ഞിവനെത്തും ,
നുഴഞ്ഞകത്തെത്തും
മൊഴികളിൽതേൻനിറ -
ച്ചിവനിടംനേടും .

ഇതിവന്റെ കുറ്റമോ ?
കൂർത്ത മുള്ളിനു
തുളച്ചു കേറണം
പായുമമ്പിനു
പ്രാണനെടുക്കണം
വിഷപ്പാമ്പിനു
ഫണം വിടർത്തണം .
സ്വയംകുതിക്കുമായിരം
കരിനാഗങ്ങളൊരുമി-
ച്ചതിവന്റെ ചേതന  .
പുരുഷകോശങ്ങൾ  ,
പുതുജീവന്നുറവകൾ  .
മനുഷ്യവംശത്തിൻ
തുടർച്ചക്കായൊരു
കുതിപ്പു മത്സര-
മതറിഞ്ഞു നില്ക്കുക  .

ഇവനെ ശിക്ഷിക്കാം ,
ഇരുമ്പഴിക്കൂട്ടിലടച്ചു സൂക്ഷിക്കാം
ഇവനെ സ്നേഹിക്കാം
ഇവനെ മെരുക്കിടാം

ഇവനെമെയ്യോടണച്ചു പുൽകുകിൽ 
നിൻ സ്നേഹത്തിൽ മദിപ്പിവൻ  ,
നിന്നിൽ നിറഞ്ഞതായ് ഭാവിച്ചു ,
മറ്റു മാനിനിമാർ മുഖഛായയിൽ  മൂർച്ഛിപ്പിവൻ   
പിന്നെസ്വയം വെറുക്കുവോൻ
ഇതെന്തുഞാനിങ്ങനെയെന്നു
പലവട്ടം നടുങ്ങുവോൻ .
കാമത്തിൻതീയിൽ
സ്വയമെരിയുവോൻ ,പിന്നെ-
യാത്മനിന്ദതന്നുമിത്തീകളിൽ
നീറി ദഹിക്കുവോൻ.
ഇവനെയറിയുക,
അകന്നു നിൽക്കുക ,
ഇവനോടു പൊറുക്കായ്ക  .
കൊലക്കയർ മുറുക്കുക .

പ്രിയജനങ്ങളേ ,വിടജന്മത്തിനു വിട .
അകലട്ടേ ,യിവനകന്നേ നിൽക്കുക .
ആദ്യത്തെ പെണ്ണാരാച്ചാരെ ,
ഇവന്റെ കിനാഭ്രമങ്ങളെ ,
ചതിക്കളങ്ങളെ ,കരുതി നിൽക്കുക .


( കെ ആർ മീരയുടെ "ആരാച്ചാർ" എന്ന നോവലിനോട് കടപ്പാട് )

-CKR 4/9/2020












Monday, 31 August 2020

തനിച്ചാണു ഞാനീയുത്രാടരാത്രിയിൽ.

അമ്മേ, തനിച്ചാണു ഞാനീയുത്രാടരാത്രിയിൽ.
 അമ്പിളി മാനത്തുദിച്ചിരിപ്പുണ്ടു ,ചാരത്തു മിന്നുന്നു രണ്ടു താരങ്ങളും,
നിങ്ങളച്ഛനുമമ്മയുമെന്നെയെനിക്കായി വിട്ടേച്ചു പോയതെന്തേ ?
 ഓലപ്പുര മുറ്റത്തു ഞാനുമനുജനും പൂക്കളം തീർത്ത നാൾ,
ഉമ്മറക്കോലായിലന്നു തെളിഞ്ഞവർ നിങ്ങളച്ഛനുമമ്മയും.
അന്നത്തെ പൊന്നോണമെന്നും പ്രിയങ്കരം,
പുന്നെല്ലിൻ ഗന്ധവുമെള്ളിൻപൂനുള്ളുവാനോടിയ ബാല്യവും.
വട്ടപ്പിലാലയും കൃഷ്ണകിരീടവും തുമ്പ , ചെമ്പരത്തി ,വയൽകണ്ണി ,കാക്കപ്പൂവൊക്കെയും
 ശീവോതി മെത്തയിൽ ,വർണ മേളങ്ങൾ തീർത്തനാളെല്ലാം മറഞ്ഞു പോയ്.
യൗവനം ഞങ്ങളെ ഗാർഹസ്ഥ്യ വീഥികളിലെമ്പാടുമോടിച്ചു മത്സരിപ്പിച്ച നാൾ,
മുറ്റത്തിറങ്ങി വീണ്ടുമമ്മ കൊച്ചുമക്കൾക്കായി  പൂക്കളമെന്നുമൊരുക്കുവാനായ് .
നാലഞ്ചു തുമ്പയും ചെമ്പരത്തിയും മഞ്ഞയരിപ്പൂവും  ചേർന്നു
അമ്മ വിരൽതുമ്പിൽ ,ചാരുതയുള്ള കളങ്ങളായി .
മാളിക വെവ്വെറെ തീർക്കുവാൻ ഞാനു മനുജനു -
മോണനാൾ പോലും മറന്നു കിതക്കവേ,
 പൂക്കളം തീർത്തു നീ ഞങ്ങൾക്കു കാണുവാനെ-
ന്നിട്ടടുക്കളയിലന്നമൊരുക്കുവാനും,
 തുണക്കാനേ മരുമക്കളുള്ളൂ, നയിക്കാനമ്മയെല്ലാത്തിനുമമ്മയാണമ്മ.
അങ്ങിനെയുള്ളൊരമ്മയെന്നെ വിട്ടുപോയതെന്തിങ്ങിനെ,
പൊന്നുമോനൊറ്റക്കിരിക്കയല്ലേ  ?
മാളിക രണ്ടും പണി തീർന്നു,  രണ്ടായ് കലങ്ങളു-
മകലെയായ് ഞാനുമനുജനും.
മൊബൈലിലും , കൊമ്പ്യൂട്ടറിൻലോകത്തും മേവുന്നു  മക്കൾ, 
ജീവിതസായാഹ്നവേളയിലൊന്നു മിണ്ടുവാനാളി-
ല്ലയെൻ പ്രിയമാനസർക്കിന്നു  ടീവി കൂട്ടു മതി.
വേണ്ടമ്മേ പരിഭവം, നിർത്തി ഞാനെല്ലാ വേണ്ടാതനങ്ങളും
ഇല്ലാ മദ്യപാനം, പുകവലി ,കവലയാത്രകളു -
മെന്നെ പിന്നെന്തിനു കൊള്ളാമെന്നായ് നാട്ടുകാരും.
വന്നു മഹാമാരി നാട്ടിലെല്ലാരുമകലത്തു നിൽക്കലായി.
എന്നും മുഖം മറച്ചിന്നു പനിക്കുമോയെന്നോർപ്പിച്ചു പേമാരി പെയ്തു നിൽക്കെ    ,
ഓർക്കാപ്പുറത്തോടിയെത്തുന്നു  പൊൻവെയിൽ  ,
പൂക്കുന്നു തുമ്പയും , മുറ്റത്തു പൂവിടാതെങ്ങിനെ ഞാനിരിപ്പൂ ?
മക്കൾ  മുതിർന്നു മിടുക്കരായമ്മേ,
രാത്രിയേറെ തിരക്കാണവർക്കോൺലൈനിൽജോലി -,
യവരുണർന്നെത്തും നേരത്തു  കാണുവാനത്തം മുതൽ  പൂവിടുന്നു ഞാനും .
അമ്മയൊരുനാൾ നടന്ന വഴികളിൽഞാനിന്നു  മുള്ളിൻപൂ തേടിത്തടഞ്ഞു നിൽപ്പൂ ,
അമ്മയുണ്ടായിരുന്നെങ്കിലോർത്തോരോയിതളും ഞാൻ ചേർത്തു വെപ്പൂ.
തുമ്പപ്പൂ നീ തന്നയമ്മിഞ്ഞപ്പാലിന്റെ തുള്ളികൾ,
നീല ശംഖു പുഷ്പങ്ങൾ  നിൻ കൃഷ്ണ കഥകൾ .
നീയെൻമനസ്സിൽ പതിപ്പിച്ച മോക്ഷമാർഗങ്ങളോരോന്നുമീ മഞ്ഞപ്പൂക്കളായി.
ഇടക്കൊന്നു നിൻ കാതിൽ പറയട്ടെ -
യീ കർക്കിടകത്തിലെ സന്ധ്യകളിൽ ,
 ആദ്യഗുരുവേ  , നീ വായിച്ച താളത്തിൽ ,
രാമായണം വീണ്ടും വായിച്ചു ഞാൻ .
ഭോഗങ്ങളെല്ലാം ക്ഷണ പ്രഭാ ചഞ്ചലമെന്നേകാന്തതയിൽ  മുഴങ്ങി വീണ്ടും .
പിന്നൊരു കാരിയം, മുറ്റത്തമ്മ നട്ട പാരിജാതമൊക്കെയുണങ്ങിക്കരിഞ്ഞു പോയി,
വേറോരു കാരിയം ചൊല്ലുവാനുണ്ടതൊക്കെയും കാതിൽ മന്ത്രിക്കുവാൻ,
ഇന്നു സായാഹ്നത്തിൽ, നിൻ  കൈ മൃദുവായ് പിടിച്ചുലാത്തേണ്ട മുറ്റത്തു ,
വാടിയ പൂക്കളാണമ്മേ, തനിച്ചാണു ഞാനാളേറെ ചുറ്റിലുമുണ്ടെങ്കിലും.
നര വീണോരെൻമുടിച്ചുരുളൊന്നു നീ വന്നു തഴുകിയെങ്കിൽ,
മിണ്ടാതെ മാനത്തു നിന്നെന്നെയിങ്ങനെ നോക്കിച്ചിരിച്ചിടാതെ,
താഴത്തരികിലിരുന്നുവെങ്കിൽ!
നാളെ  പൊന്നോണനാളിലേകനായ്  പൂക്കളംതീർക്കുന്ന
നേരമരികിലമ്മ  വന്നു നിന്നുവെങ്കിൽ,
അച്ഛനും കൂടെ വരുമില്ല സംശയം,
അമ്മ പോകുമ്പളങ്ങോട്ടു വന്നതല്ലേ.
അമ്മേ വരണേ ,മക്കളും ഭാര്യയും  നാട്ടാരുമെല്ലാരും
ചുറ്റിലുണ്ടെന്നാലുമമ്മേ തനിച്ചാണു ഞാൻ.

-CKR 30 /08/2020