"വേണം നമുക്ക് വീട്ടമ്മമാർക്ക് പെൻഷൻ" - പി.കെ.ആലയി.
( പി.കെ.ആലയി. എന്ന എന്റെ പ്രിയ സുഹൃത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റർ )
നിരവധി സാമൂഹ്യ ,ക്ഷേമ പെൻഷനുകൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേരളത്തിൽ ഇനി ഏർപ്പെടുത്തേണ്ടത് വീട്ടമ്മമാർക്കുള്ള പെൻഷനാണ്. കാരണം ഒരുകൂലിയുമില്ലാതെ കേരളത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് വീട്ടമ്മമാർ. രാവിലെ 6 മണിക്കുള്ള കട്ടൻ ചായയിടുന്നതു മുതൽ ആരംഭിക്കുന്ന കാണാപ്പണി അവസാനിക്കുന്നത് രാത്രി പത്ത് മണിക്ക് ഭക്ഷണപാത്രങ്ങൾ കഴുകി വെക്കുന്നതോടെയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
ഒരു വീട്ടമ്മ പാചകം മാത്രമല്ലല്ലോ ചെയ്യുന്നത്? തുണിയലക്കൽ, കുട്ടികളെ പരിപാലിക്കൽ, വീടു വൃത്തിയാക്കൽ, പൂന്തോട്ട പരിപാലനം, കുട്ടികളുടെ വിദ്യഭ്യാസ മേൽനോട്ടം ,വീട്ടിലെ മറ്റംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രവർത്തിക്കൽ ,മുതിർന്ന അംഗങ്ങളെ പരിചരിക്കൽ തുടങ്ങിയ എത്രയെത്ര കാണാ പ്പണികളാണ് ഒരു വീട്ടമ്മയ്ക്ക് ചെയ്യേണ്ടിവരുന്നത്? കർഷക സ്ത്രീയാണെങ്കിൽ കൃഷിപ്പണിയടക്കമുള്ള ജോലികൾ വേറേയും ചെയ്യേണ്ടി വരും. കന്നുകാലികളുണ്ടെങ്കിൽ അതിൻ്റെ പരിപാലനവും വേണ്ടിവരും.
ഇത്രയേറെ പണികൾ ചെയ്യേണ്ടി വരുന്ന വീട്ടമ്മമാർക്ക് കയ്യിലൊരു നയാ പൈസ പോലും വരുമാനമില്ലാത്ത സാഹചര്യമല്ലേ നിലനില്ക്കുന്നത്. അത്കൊണ്ടാണ് വീട്ടമ്മമാർക്ക് പെൻഷൻ വേണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ മൊത്തം വീട്ടമ്മമാർക്ക് ഒറ്റയടിക്ക് പെൻഷൻ നല്കൽ പ്രായോഗികമല്ല. ആദ്യഘട്ടത്തിൽ നാല്പത് മുതൽ വാർധക്യപെൻഷൻ ലഭ്യമാകുന്നത് വരെയുള്ള വീട്ടമ്മമാർക്കാകാം. 60 തികയുവോൾ വാർധക്യ പെൻഷനിലേക്ക് മാറുകയും ചെയ്യും. അതിനുള്ള മാനദണ്ഡങ്ങൾ സർക്കാരിന് നിശ്ചയിക്കാമല്ലോ?
ഇത് നേടിയെടുക്കാൻ വനിതകളും രംഗത്തിറങ്ങണം. വനിതാ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മഹിളാ അസോസിയേഷനടക്കമുള്ള വനിതാ സംഘടനകൾ ഇതിനായി രംഗത്ത് വരണം. .വീട്ടമ്മമാരും ആവശ്യപ്പെടണം.. അടുക്കള പണിമുടക്കമുള്ള സമരപരിപാടികൾ നടത്തണം രണ്ട് ദിവസം പണിമുടക്കിയാൽ മതി പെൻഷൻ ഉറപ്പ്.
ജനങ്ങളുടെ സങ്കടങ്ങൾ കാണുന്ന ജനങ്ങളോടൊപ്പം നില്ക്കുന്ന ബഹു .. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരുള്ളപ്പോൾ നമുക്കിത് നേടിയെടുക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിശ്വസിക്കുന്നത്... അതിനായി ഇന്ന് തന്നെ ആരംഭിക്കുക. നാളെയാവുകിൽ ഏറെ വൈകീടും,,,
****************************************************************************
വേണം നമ്മുടെ വീട്ടമ്മമാർക്ക് പെൻഷൻ .ഈ വർഷത്തെ ക്യാമ്പയിൻ പ്രവർത്തന മായി നമുക്ക് ഈ വിഷയം ഏറ്റെടുത്താലോ ?ഇത് ഗൗരവപൂർണമായ ചർച്ചക്കായി ഈ ഗ്രൂപ്പം ഗ ങ്ങൾക്ക് സമർപ്പിക്കുന്നു. ഒരു വരിയെങ്കിലും എഴുതുക.-രാധാകൃഷ്ണൻ സി കെ
*********************************************************************************
ഇത് വേണ്ടതു തന്നെയാണ്.
1.വീട്ടമ്മമാർ അത് അർഹിക്കുന്നു.2. 3. സ്ത്രീ സമത്വം എന്ന ആശയത്തിന്റെ ഉജ്വലമായ ഒരു വശം കൂടി ഇതിലുണ്ടല്ലോ..3 .വൺ ഇന്ത്യ വൺ പെൻഷൻ എന്ന ' തല കുത്തനെ നിൽക്കുന്ന ആ ആശയത്തെ' നേരെ നിർത്താനും ഇത് ഉപകരിക്കും.( 60 വയസ്സ് വരെ എന്ത് ചെയ്യും ? )-CKR
*******************************************************************************
Any Woman
I am the pillars of the house;
The keystone of the arch am I.
Take me away, and roof and wall
Would fall to ruin me utterly.
I am the fire upon the hearth,
I am the light of the good sun,
I am the heat that warms the earth,
Which else were colder than a stone.
At me the children warm their hands;
I am their light of love alive.
Without me cold the hearthstone stands,
Nor could the precious children thrive.
I am the twist that holds together
The children in its sacred ring,
Their knot of love, from whose close tether
No lost child goes a-wandering.
I am the house from floor to roof,
I deck the walls, the board I spread;
I spin the curtains, warp and woof,
And shake the down to be their bed.
I am their wall against all danger,
Their door against the wind and snow,
Thou Whom a woman laid in a manger,
Take me not till the children grow!
********************************************************
WHY 20 20 IS NOT A GREAT IDEA !
No comments:
Post a Comment