അഗ്രേ പശ്യാമി
അഗ്രെ പശ്യാമി എന്നതിന്റെ അർത്ഥം 'ഞാൻ എന്റെ മുന്നിൽക്കാണുന്നു' എന്നതാണ് .ഇത് മേല്പത്തൂർ ഭട്ടതിരിപ്പാടിന്റെ 'നാരായണീയം' എന്ന കൃതിയിലെ നൂറാമത്തെ ശ്ലോകത്തിന്റെ ആദ്യ പദം ആകുന്നു .ഭട്ടതിരി നാരായണീയം എഴുതാനുള്ള നിമിത്തം അദ്ദേഹത്തിന്റെ വാതരോഗം ആയിരുന്നു എന്ന് പറയപ്പെടുന്നു . 1586 AD യിൽ ഇരുപ ത്തിയേഴാംവയസ്സിൽ , തന്റെ അസുഖം മാറാനുള്ള മാർഗം ആരാഞ്ഞ ഭട്ടതിരിയോട് തുഞ്ചത്തെഴുത്തച്ഛൻ ഉപദേശിച്ചത്രേ - മീൻ തൊട്ടു കൂട്ടാൻ .
മത്സ്യാവതാരം തൊട്ടുള്ള വിഷ്ണു ഭഗവാന്റെ അവതാരങ്ങൾ പ്രകീർത്തിക്കുന്ന കീർത്തനം എഴുതാനാണ് അദ്ദേഹം പറഞ്ഞതെന്ന് മനസ്സിലാക്കിയ മേല്പത്തൂർ നാരായണീയം എഴുതാൻ തുടങ്ങി എന്നാണ് കഥ .
'നാരായണീയം' എന്ന കൃതിയിലെ നൂറാമത്തെ ശ്ലോകം ഇങ്ങനെ പോകുന്നു :
അഗ്രേ പശ്യാമി തേജോ നിബിഢതര കലായവലി ലോഭനീയം ,
പീയൂഷാ പ്ലാവിതോ ഹം തദനു തദുദരേ ദിവ്യ കൈശോരവേഷം ,
താരുണ്യആരംഭരമ്യം പരമസുഖാ രാസാസ്വാദ രോമാഞ്ചിതാംഗൈ ,
ആവിതം നാരദദ്യർ വിലാസദുപനിഷദ് സുന്ദരീ മണ്ഡലയിശ്ച !
കൃഷ്ണഭഗവന്റെ ആപാദചൂഡവർണന യാണ് ."എന്റെ മുന്നിൽ ഞാൻ കാണുന്നു - നീലാമ്പൽക്കുലകൾ പൊഴിക്കുന്ന പോലെ ആകർഷകമായ ഇരുണ്ട നീലിമയിൽ തേജസ്സു തിളങ്ങുന്നത് .തേനിൽക്കുളിച്ച പോൽ മധുരകരമായ ആ ഉൾക്കാമ്പിൻ നടുവിൽ ഞാനൊരു നവതാരുണ്യം വഴിയുന്ന ദിവ്യകുമാരനെ കാണുന്നു .പരമാനന്ദത്തിന്റെ സാമീപ്യത്തിൽ ഹർഷപുളകിതരായിരിക്കുന്ന നാരദാദി മുനികളാലും ഉപനിഷദ് സുന്ദരിമാരാലും വലയിതനായി ആ തേജോരൂപം വിരാജിക്കുന്നു ."
നൂറാമത്തെ ശ്ലോകം പൂർത്തിയായ മുറക്ക് മേല്പത്തൂരിന്റെ വാതരോഗം ഭേദമാവുകയും 96 വയസ്സുവരെ അദ്ദേഹം അറിയപ്പെടുന്ന ഭക്തനായും തത്വ ജ്ഞാനി യായും കവിയായും സസുഖം കഴിഞ്ഞുവെന്നുമാണ് കഥ .
നിരന്തരമായ ചിന്തയും എഴുത്തും കവിതയെഴുത്തിലെ ആനന്ദവും ഭാവനാലോകത്തെ ജീവിതവും സഹൃദയ സാമീപ്യവും തുടർചർച്ചകളും നിത്യവുമുള്ള അമ്പല പ്രദിക്ഷണ ശ്രമങ്ങളും തന്റെ വേദന മറക്കാൻ ഭട്ടതിരിയെ നല്ല പോലെ സഹായിച്ചു എന്നു മനസിലാക്കാം .
വാതരോഗത്തിനു മീനെണ്ണ / ചില സസ്യ എണ്ണകൾ ഉള്ളിൽ കഴിച്ചുള്ള ചികിത്സാരീതികൾ ഏറെ ഫലപ്രദമാണെന്നും ചില പഠനങ്ങൾ പറയുന്നുണ്ട് എന്നതും കൗതുകകരമാണ് .
വാതരോഗം എന്ന് സൂചിപ്പിക്കപ്പെടുന്ന പ്രശ്നങ്ങൾ തന്നെ നൂറിലധികം തരം ഉണ്ട് എന്ന് ഇന്ന് ഡോക്ടർമാർ പറ യുന്നുമുണ്ട് .ഇവയൊന്നും താനെ ഭേദമാകുന്നനയല്ല താനും . ഭട്ടതിരിപ്പാടിനുണ്ടായിരുന്ന പ്രശ്നങ്ങൾ ഇതിൽ ഏതിനമാണെന്നു തിരിച്ചറിയാനും ബുദ്ധിമുട്ടാണ് .535 വര്ഷം മുൻപുള്ള ഒരു സംഗതിയാണെന്ന് ഓർക്കണം .പക്ഷെ ഭട്ടതിരിപ്പാട് ഈ അസുഖം തന്റെ ഗുരുവിൽ നിന്നും പ്രാർ ത്ഥന വഴി സ്വീകരിച്ചതാണ് എന്നും ഐതിഹ്യമുണ്ട് .അദ്ദേഹം സ്വന്തം ഗുരുവിന്റെ വേദന കണ്ട് സഹിക്കാൻ വയ്യാതെ അത് തന്നിലേക്ക് തന്നു ഗുരുവിന് ആശ്വാസം നൽകണമെന്നു ഗുരുവാ യൂരപ്പനോട് പ്രാർത്ഥിച്ചെന്നും അങ്ങിനെയാണ് ഭട്ടതിരിയുടെ ഗുരുവായിരുന്ന അച്യതപിഷാരടിയുടെ വാത രോഗം ഭേദമായതെന്നുമാണ് കഥ .
വസൂരി പോലെയുള്ള അസുഖങ്ങൾ "ദൈവദോഷം" അഥവാ "ദൈവ നിശ്ചയം" കൊണ്ട് സംഭവിക്കുന്നതാണെന്ന അശാസ് ത്രീയ ചിന്തയുടെ ഉദാഹരണങ്ങളാണ് ഈ കഥകൾ . ശരീര ഭാഗങ്ങളിൽ ഉണ്ടാകുന്ന ചില വേദനകളും അസ്വസ്ഥകൾക്കും പുറകിൽ മനഃശാസ്ത്രപരമായ ചില കാരണങ്ങൾ (psychosomatic diseases )ആയിരിക്കാമെന്നും ആധുനിക ശാസ്ത്രം പറയുന്നുണ്ട് .മനഃശാസ്ത്രപരമായ സമീപനങ്ങൾ കൊണ്ട് അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയുന്നുണ്ട് .ഏതായാലും ഭക്തി കൊണ്ട് വന്ന പ്രശ്നങ്ങൾ കവിതയെഴുത്തും ഭക്തഭാവവും കൊണ്ട് മാറിയെന്നും കാണാം .
ഈ ചിന്തകൾ എനിക്കുണ്ടായത് എസ് രമേശൻ നായർ എഴുതിയ (വനമാല എന്ന ആൽബത്തിലെ ) "അഗ്രേ പശ്യാമി " എന്ന് തുടങ്ങുന്ന ഭക്തിഗാനം കേട്ടപ്പോഴാണ് . സകല ചരാചരമനസ്സായി ഈശ്വര ശക്തിയെ വ്യാഖാനിക്കുന്ന അതി മനോഹരങ്ങളായ വരികളാണ് ഈ ആൽബത്തിലെ ഓരോ ഗാനവും .
*********************************************************************
നാരായണീയത്തിലെ ആദ്യ ശ്ലോകം നാളെ തർജമ ചെയ്യുന്നു .
അവലംബം :http://achyuthan.com/narayaneeyam.html
saandraanandaavabOdhaatmakamanupamitaM kaaladeshaavadhibhyaaM
nirmuktaM nityamuktaM nigamashatasahasreNa nirbhaasyamaanam |
aspaShTaM dR^iShTamaatre punarurupuruShaarthaatmakaM brahma tatvaM
tattaavadbhaati saakshaadgurupavanapure hanta bhaagyaM janaanaam || (1)
It is the greatest good fortune of mankind in this Kali Yuga that the eternal truth which grants us salvation manifests itself as Lord Krishna in the holy shrine of Guruvayoor to bless all true devotees. This embodiment of eternal spiritual bliss is beyond any comparison and transcends all limits of time and space. This eternal truth is free of all illusion and is all-pervading, being the root cause of the entire universe. Even the Vedas cannot fully comprehend or describe it but it can be attained through singleminded devotion by the true Bhakthas of Lord Krishna.
No comments:
Post a Comment