Tuesday 30 March 2021

കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല.പക്ഷെ സർക്കാരിന്റെ പ്രവർത്തന മികവിന്റെ തെളിവാണ്.

 കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല.പക്ഷെ സർക്കാരിന്റെ പ്രവർത്തന മികവിന്റെ തെളിവാണ്.പാവപ്പെട്ടവനും പാർശ്വവല്കരിക്കപ്പെട്ടവനും വേണ്ടി പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ് .ലോക് ഡൗൺ നാളുകളിൽ കേരളം പട്ടിണിയറിയാതിരുന്നത്  കൃത്യമായ കിറ്റ്‌ വിതരണം നടന്നത് കൊണ്ടാണ് . സംസ്ഥാന ഫണ്ട് മാത്രം ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യുന്നത് .കേന്ദ്രൻ ഇതിനു ഫണ്ട് തരുന്നില്ല . അതു കൊണ്ടാണ് മറ്റു സം സ്ഥാനങ്ങളിൽ കിറ്റേട്ടൻ വിതരണം നടക്കാതിരുന്നത് .

14 ഇനം സാധനങ്ങളുമായി സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യ കിറ്റ് ഇന്നുമുതൽ വിതരണം ചെയ്തുതുടങ്ങും..


1) പഞ്ചസാര  -   1 kg

2) കടല            -  500 ഗ്രാം

3) ചെറുപയർ -  500 ഗ്രാം

4) ഉഴുന്ന്           -  500 ഗ്രാം

5) തൂവരപരിപ്പ്- 250 ഗ്രാം

6) വെളിച്ചെണ്ണ -1/2 ലിറ്റർ

7) തേയില         -100 ഗ്രാം

8) മുളക് പൊടി - 100 ഗ്രാം

9) ആട്ട               - 1kg

10)മല്ലിപ്പൊടി   -100 ഗ്രാം

11)മഞ്ഞൾപൊടി - 100 ഗ്രാം

12) സോപ്പ്          -  2 എണ്ണം

13) ഉപ്പ്                - 1 kg

14) കടുക് / ഉലുവ - 100 ഗ്രാം


ഓർക്കണം. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുടക്കാൻ ശ്രമിച്ച കിറ്റ് ആണ്.മാത്രമല്ല , പ്രഖ്യാപിക്കപ്പെട്ട 600 രൂപ പെൻഷൻ 18 മാസം മുടക്കിയവരാണ് ഇപ്പോൾ കിറ്റ് അവകാശമാണെന്ന് പഠിപ്പിക്കാൻ നടക്കുന്നത് .അപ്പോ സാറേ ,പെൻഷൻ അവകാശമായിരുന്നില്ലേ ?

കിറ്റ് സർക്കാരിന്റെ ഔദാര്യമല്ല. പക്ഷേ ദുരിതകാലത്ത് ജനങ്ങളെ സഹായിക്കാൻ, അവരുടെ കഷ്ടപ്പാടുകളോടൊപ്പം നിന്ന് അവർക്കൊരു കൈത്താങ്ങാകാൻ ഇച്ഛശക്തിയുള്ള സർക്കാർ വേണം...

സഹായിക്കാൻ മനസ്സുള്ള ഭരണാധികാരി ഉണ്ടാകണം.

അത്‌ ഉറപ്പാക്കാൻ കഴിയണം.

#ഉറപ്പാണ്LDF

No comments: