Monday 5 April 2021

കുമരകം പക്ഷി സങ്കേതം തികച്ചും ഭാവന ശൂന്യ പരിപാലനം

 കുമരകം പക്ഷി സങ്കേതം തികച്ചും ഭാവന ശൂന്യമായ  പരിപാലനം .

05 / 04 / 2021 : രാവിലെ പത്തു മണി  മുതൽ ഒന്നര മണിക്കൂറോളം കുമരകത്തെ പക്ഷി സങ്കേതത്തിൽ ചി ലവഴിച്ചു .3  അടി മാത്രം വീതി യുള്ള കോൺക്രീറ്റു നടപ്പാതയിലൂടെ തനിച്ചു വനത്തിൽ 4 കിലോമീറ്റർ നടന്നു .വാച്ചു  ടവറിൽ കയറി യിറങ്ങി മടങ്ങി .അവിട വിടെ മാനവ യുവമിഥുനങ്ങൾ മേളിച്ചിരിയ്‌ക്കുന്നതും കാണാനുണ്ട് . കുഞ്ഞു കുട്ടി പരാധീനങ്ങളടക്കം കുടുംബസമേതം വി നോദയാത്രക്കായി വന്നു പെട്ടവരെയും കാണാം . ഒന്ന് രണ്ടു നീർക്കോഴികളോ  കുളക്കോഴികളോ ഓടി മറയുന്നതു കാണാം .വനത്തിനകത്തു എവിടെയും കുടിവെള്ളമോ മറ്റു സൗകര്യങ്ങളോ ഇല്ല .കുയിലിന്റെ പാട്ടും ചിലപ്പോൾ നീർക്കോഴികളുടെ ചിനപ്പും  വവ്വാലുകളുടെ ചിറകടിയും മറ്റു ചിലപ്പോൾ  യാത്രാബോട്ടുകളുടെ യന്ത്ര മർമ്മരവും ഒഴികെ നിശബ്ദ വനം .അതിൽ ഹരം  പിടിപ്പിക്കുന്ന ഏകാന്തത ലഭിക്കുന്ന പല സങ്കേതങ്ങളുണ്ട് . I wandered lonely as a cloud that floats on high over vales and  hills എന്നു തുടങ്ങുന്ന ഡാഫഡിൽ കവിത പതുക്കെ ഉരുവിട്ടും അവിടവിടെ ഞാന്നു  കിടക്കുന്ന വള്ളികളിൽ ഒന്ന് ആയം പിടിച്ചും ഞാൻ നടന്നു .നടപ്പാതയുടെ ഒരു ഭാഗം കായലാണ് .മറു ഭാഗം വള്ളികുടിലുകൾ നിറഞ്ഞ ചെറു തോടുകൾ നിറഞ്ഞ വനം .ഞാൻ എത്തിയ സമയം പക്ഷികളെ കാണാൻ പറ്റിയ സീസൺ അല്ല .മാത്രമല്ല , മണിക്കൂറുകൾ നിശ്ശബ്ദമായി വനത്തിൽ ചിലവഴിച്ചാണ് അവയെ നിരീക്ഷിക്കേണ്ടതും .നല്ല ശക്തി കൂടിയ ക്യാമറകളും വേണം .മൂന്നു കിലോമീറ്റർ നടന്നാൽ അഴിമുഖത്തിനു അടുത്തെത്തും .അവിടെ ഒരു ബോട്ടു ജെട്ടിയും തോണിക്കടവും കാണാം .ഹൌസ് ബോട്ടുകൾ ഉൾ പ്പെടെ  കായലിന്റെയും കടലിന്റെയും സംഗമ വേള യുടെ നല്ല കാഴ്ചകളുള്ള ഈ പോയന്റിൽ രണ്ട്  സെക്യൂരിറ്റി ഗാർഡുകൾ ഇരുന്നു സൊറ  പറയുന്നുണ്ട് . പക്ഷി നിരീക്ഷണ ഗോപുരത്തിലേക്കുള്ള ഊടു വഴിയിലേക്ക് അവർ നമ്മളെ തിരിച്ചു വിടും . 

അരകിലോമീറ്റർ ദൂരം കുറ്റികാട്ടിലൂടെ നടന്നെത്താവുന്ന ഈ പക്ഷി നിരീക്ഷണ ഗോപുരം തുരുമ്പ് പിടിച്ച ഒരു മൂന്ന് നിലകളായി പണ്ടെങ്ങോ പണിത ഇരുമ്പു വയ്യാവേലിയാണ് . ഏതു നിമിഷവും താഴെ വീഴുമെന്ന തോന്നലോടെ ഒരല്പം സാഹസം കാണിക്കുന്ന രസം പിടിച്ചു കയറി നോക്കിയാൽ  വനത്തിന്റെ പച്ചമേലാപ്പു ചുറ്റിലും കാണാം . പലവിധ പക്ഷികൾ പറന്നു കളിക്കുന്നതും കാണാം .കേരള ടൂറിസത്തിന്റെ ഏറ്റവും ദയനീയമായ വശം കാണിക്കുന്ന ഒരു കാർട്ടൂൺ ചിത്രം പോലെ ഈ തുരുമ്പ് ഗോപുരം നമ്മുടെകാലടി  നീങ്ങുന്നതിനു അനുസരിച്ചു കരകര ശബ്ദമെടുത്തു തേങ്ങുന്നത് ഇടയ്ക്കു കേൾക്കാം ..പക്ഷികളെക്കുറിച്ചുള്ള എ ന്തെങ്കിലു ഒരു വിവരവും നൽകുന്ന അറിയിപ്പുകളോ ,(ഇപ്പോൾ രണ്ട്  പക്ഷി കളുടെ  ഫോട്ടോകളും  ഒരു വിവരണ ബോർഡും ഉണ്ട് )കൂടുതൽ  ചിത്രങ്ങളോ ,ഇനി നടപ്പാതയിൽ എവി ടെയൊക്കെ പോകാനുണ്ട് എന്നുള്ള  സൂചനകളോ ഒന്നും തന്നെ വനത്തിനകത്തു എവിടെയും ഇല്ല .പ്രവേശന ഫീസ് അമ്പതു രൂപയും പാർക്കിംഗ് ഫീസ് 30 രൂപയും പിടിച്ചു പറിച്ചു സന്ദർശകരെ വനത്തിലേക്ക് കടത്തിവിട്ടു ചുറ്റിക്കുന്ന ഏർപ്പാടാണ് കുമരകം പക്ഷി സങ്കേതം.കാലാവസ്ഥ വ്യതിയാനം ,ജൈവവൈവിധ്യ സംരക്ഷണം , പക്ഷി നിരീക്ഷണം തുടങ്ങിയവയെകുറിച്ചു സന്ദർകർക്കു അവബോധം നല്കാൻ കഴിയുന്ന ഒരു പാട് ഹരിത സാധ്യതകളാണ് ഇവിടെ നഷ്ട പ്പെ ടുത്തിക്കളയുന്നത് .


കാട്ടിലൂടെ നടത്തത്തിനു പകരം ഇവിടെ നിന്ന് ബോട്ട് സവാരിക്കുള്ള ഏർപ്പാടുകളും ഉണ്ട് .



കൂടുതൽ ചിത്രങ്ങൾ 

No comments: