Thursday, 8 April 2021

അറ്റു പോകാത്ത ഓർമ്മകൾ

 അറ്റു പോകാത്ത ഓർമ്മകൾ മികച്ച ഒരു വായനാനുഭവമാണ് .

മലയാളി മനസിൽ ഹാസ്യബോധം അണഞ്ഞു പോകുന്നതിന്റെ അപകടകരമായ ഒരു സാധ്യതയാണ്  പ്രൊഫ റ്റി ജെ ജോസഫിന്റെ ജീവിതത്തിനേറ്റ മുറിവുകൾ .പക്ഷേ അപ്രതീക്ഷിതമായ ആഘാതങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ തിരിച്ചു വരവ് ഏതൊരു മനുഷ്യ സ്നേഹിക്കും ആശ്വാസകരമായ സംഗതിയാണ് .

താൻ  പഠിപ്പിക്കുന്ന കോളജിലെ ബിരുദത ലത്തിലെ രണ്ടാം   സെമസ്റ്റർ മലയാള പരീക്ഷയ്ക്കായി  ഉചിതമായ ചിഹ്നങ്ങൾ ചേർക്കാൻ 

''ഭ്രാന്തൻ - പടച്ചോനേ  പടച്ചോനെ 

ദൈവം - എന്താടാ നായിന്റെ മോനെ 

ഭ്രാന്തൻ -ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ് 

ദൈവം -മൂന്നു കഷണമാണെന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ ''

  ഭ്രാന്തൻ  എന്നതിന് പകരം  മുഹമ്മദ്  എന്ന് മാറ്റി  ഉണ്ടാക്കിയ  സംഭാഷണ ശകല മാണ്   പ്രൊഫ റ്റി ജെ ജോസഫ്  ഉൾപ്പെടുത്തിയത് .

മത  നിന്ദ ഉൾപ്പെടെ വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് സാദ്ധ്യതയുള്ള ഈ ചോദ്യം ഒഴിവാക്കേണ്ടിയിരുന്നു എന്നാണ്  അറ്റു പോകാത്ത ഓർമ്മകൾ എന്ന പുസ്തകം വായിച്ചു കഴിഞ്ഞിട്ടും എനിക്ക് പറയാനുള്ളത് .കേരള സമൂഹം അത്രയൊന്നും വളരുന്നില്ല എന്നതു തന്നെ കാരണം . പക്ഷേ ഈ ചോദ്യം പരീക്ഷാഹാളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ പരിഷ്കരിക്കപ്പെടേണ്ടതായിരുന്നു .അതുണ്ടായില്ല എന്നത് ആ കോളേജ് അക്കാദമിക പരിപാടിയുടെ തന്നെ വീഴ്ച യായിട്ടേ കാണാൻ പറ്റുകയുള്ളൂ .

എന്നാൽ ഇതൊന്നും ആ  മനുഷ്യന്റെ കൈ വെട്ടാനുള്ള കാരണമായി അംഗീകരിക്കാൻ ഒരു വിധത്തിലും സാദ്ധ്യമല്ല .അങ്ങേയറ്റം അധിക്ഷേപകരമായ കാര്യമാണ് കൈ വെട്ടിയ മണ്ടന്മാർ ചെയ്തത് .




No comments: