Sunday 18 April 2021

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?

 വിഗ്രഹം മോഷ്ടിക്കപ്പെട്ടാലും തിരിച്ചു കിട്ടും,

ഒരു വിഗ്രഹത്തിന്  ബന്ധുക്കളേറെയുണ്ട്. 

പൂജാരിമാരും ,

ജ്യോതിഷികളും ,

നാനാവിധ കർമ്മങ്ങളും ,

കർമ്മിമാരും ,

വിശ്വാസികളും .,

പൊലീസുകാരും ,

നമ്മുടെ സർക്കാരുകളും .

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ? 

അത് മാറാലകൾ നിറഞ്ഞ മൂലകളിൽ , 

വീണ്ടും വീണ്ടും തകർപ്പെടുകയും, 

പൊടിക്കപ്പെടുകയും വീണ്ടും മോഷ്ടിക്കപ്പെടുകയും,

 പിന്തുടരപ്പെടുകയും 

ബൂട്സുകൾ തേയുന്നതു വരെ ഞെരിക്കപ്പെടുകയും  ചെയ്യും.

 മാറാല ത്തരികൾ പോലെ ,

 ആ പ്രദർശനത്തിലെ ഓരോ യി ന വും 

മണൽത്തരികളായ ലിഞ്ഞു പോകും.

 മോഷ്ടിക്കപ്പെട്ട ഒരു വിഗ്രഹം പോലെ, 

മോഷ്ടിക്കപ്പെട്ട ഒരു ശാസ്ത്ര പ്രദർശനം

 ഒരിക്കലും തിരിച്ചു വരില്ല. 

കാരണം അമ്പത്തിയൊന്ന് എ ഒഴികെ,

 മോസെന്ന ശാസ്ത്ര പ്രദർശനത്തിന്, 

ബന്ധുക്കളാരുമില്ല.

  എഴുപത്തിയാറിൽ, 

ഇടത്തു കാലിലെ മന്ത്,

 വലത്തു കാലിലായപ്പോൾ,

 നാമതിനെ ഭരണമാറ്റമെന്നു വിളിച്ചു. 

ജനാധിപത്യത്തിലേക്കുള്ള മടക്കമെന്നും. 

വാസ്തവത്തിൽ, അത് വിഗ്രഹാരാധകരുടെ, 

സ്വേച്ഛാധിപത്യമായിരുന്നു. 

പിന്നെ മോസെന്ന പ്രദർശനം കട്ടു പോവുകയും , 

 ശാസ്ത്രത്തിന്റെ വഴി കളടഞ്ഞു തുടങ്ങുകയും ,

 വാക്കും പോക്കും തമ്മിലെ 

നൂൽബന്ധമില്ലാത്തവരുടെ  കുംഭമേളകളിൽ , 

ആളുകൾ കൂടുകയും ചെയ്തു കൊണ്ടിരുന്നു. 

കൊറോണയുടെ രണ്ടാം സുനാമിത്തിരകൾക്കൊടുവിൽ ,

ആളൊഴിയുന്ന മൂലകളിലെവിടെയെങ്കിലും,

 മോസിന്റെ ചില ശകലങ്ങൾ വീണ്ടെടുക്കാനാകുമോ ?

 മനുഷ്യത്വം, ശാസ്ത്രീയ മനോഭാവം, മ ന ന ത്വര, മാറ്റത്തിനായുള്ള ദാഹം, അമ്പത്തിയൊന്ന് എ ?

ആർക്കു വേണമീ ചുവന്ന തുരുത്തുകൾ ?

 പാതാളത്തിലേക്ക് ചവുട്ടിയമർത്തപ്പെട്ട

 പൂക്കളങ്ങൾക്ക് ബന്ധുബലം കുറവാണ്.

 എങ്കിലും ഒന്നിനു പകരം ഒരായിരമായി ,

 മോസിന്റെ ചാരുതകൾ തിരിച്ചു വരുന്നുവെങ്കിൽ ! 

***********************************CKR 17/04/2021


( പ്രകോപനം :ആനന്ദിന്റെ ' ലഗാൻ ടീം ക്രിക്കറ്റ് കളിക്കുമ്പോൾ ' എന്ന ലേഖനം  ) - CKR

No comments: