Monday 5 April 2021

ചെമ്പിൽ അരയൻ ചങ്കുറപ്പുള്ള സ്വാതന്ത്ര്യ സമര യോദ്ധാവ്

 ചെമ്പിൽ അരയൻ എന്ന ചങ്കുറപ്പുള്ള സ്വാതന്ത്ര്യ സമര യോദ്ധാവ് 

തിരുവിതാം‌കൂറിലും കൊച്ചിയിലും വേലുത്തമ്പി ദളവയും പാലിയത്തച്ചനും നടത്തിയ കലാപത്തിൽ ചെമ്പിലരയനും അവർക്കൊപ്പം ചേർന്നു. ഏറ്റുമാനൂരിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ വെള്ളക്കാരെ സായുധ മുന്നേറ്റത്തിൽ തുരത്തണമെന്ന് ആഹ്വാനം ചെയ്തു.ചെമ്പിൽ അരയൻ തിരുവിതാകൂർ മഹാരാജാവ് അവിട്ടം തിരുനാൾ ബാലരമ വർമയുടെ നാവികപ്പടത്തലവൻ ആയിരുന്നു .1809 ൽ വേലുത്തമ്പി ദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് റസിഡൻസിക്കെതിരെ നടന്ന തീരുവിതാംകൂർ യുദ്ധത്തിൽ ചെമ്പിൽ അരയൻ കാര്യമായ ഇടപെടലുകൾ നടത്തി .കമ്പനി റസിഡന്റാ യിരുന്ന കോളിൻ മെക്കാളെക്കെതിരെ നടന്ന ബോൾഗാട്ടി പാലസ് ആക്രമണം ചെമ്പിൽ അരയൻ നേതൃത്വം നല്കിയതായിരുന്നു .മെക്കാളെ ഒരു തുരങ്കത്തിലൂടെ ഒഴിഞ്ഞു മാറി കഷ്ടിച്ച് രക്ഷപെടുകയാണുണ്ടായത് .പിന്നീട് ബ്രിട്ടിഷ് സൈന്യം അരയനെ പിടികൂടി തടവിൽ വെച്ചു .അദ്ദേഹത്തെ മോചി പ്പിക്കാൻ വലിയൊരു  തുക മോചനദ്രവ്യമായി നൽകേണ്ടി വന്നു .പിന്നീട് ബ്രിട്ടീഷ്കാര്ക്കെതിരെയുള്ള യുദ്ധത്തിനിടയിലാണ് ചെമ്പിൽ അരയൻ  കൊല്ലപ്പെട്ടത്  എന്ന് പറ യപ്പെടുന്നു .കേരളത്തിന്റെ മാത്രം പ്രത്യേകതയായ ഓടിവള്ളങ്ങളുടെ നിയന്ത്രണത്തിൽ പ്രത്യേക മികവ് പുലർത്തിയ നാവികനായിരുന്നു ചെമ്പിൽ അരയൻ .അദ്ദേഹത്തിന്റെ തറവാടായ നാലുകെട്ട് മാതൃകയിലുള്ള ചെമ്പിൽ അരയൻ  ഭവനം ഇന്നും ചെമ്പു ഗ്രാമത്തിൽ ഉണ്ട് .തിരുവിതാം‌കൂർ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടിൽ പതിച്ചിരുന്നു. കളരിപ്പയറ്റിന്റെ വടക്കും തെക്കും സമ്പ്രദായങ്ങൾ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ തൈലം‌പറമ്പ് പുത്തൻ പുരയ്ക്കൽ തറവാട്ടിലുണ്ടായിരുന്നു. തെക്കും‌കൂർ കീഴടക്കാൻ തിരുവിതാം‌കൂറിനെ സഹായിച്ചതിന് പുഞ്ചവയലുകളും എരുമേലിയിൽ ഇരുപതിനായിരത്തിലേറെ ഏക്കർ സ്ഥലവും കരമൊഴിവായി ലഭിച്ചിരുന്നു.ചെമ്പിൽ അരയൻ ഉപയോഗിച്ചിരുന്ന ഉടവാളും അദ്ദേഹത്തിന്റെ കൽപ്രതിമയും ഈ വീട്ടിൽ കാണാം . ഇതിനടുത്തു തന്നേയാണ് അദ്ദേഹത്തിന്റെ കുഴിമാടവും നിലക്കൊള്ളുന്നത് .ചെമ്പിൽ അരയന്റെ യഥാർത്ഥ നാമം  ചെമ്പിൽ തൈലംപറമ്പിൽ വലിയ അനന്തപദ്മനാഭൻ അരയൻ കൺകുമാരൻ എന്നായിരുന്നുവത്രെ .ഒരു സ്വാതന്ത്ര്യ സമര യോദ്ധാവിനു ചേർന്ന ഒരു ഗരിമയുണ്ട് ഈ പേരിന് !

ചെമ്പ് മമ്മൂട്ടി പിറന്ന നാടാണ്.
 മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.
പ്രശസ്തരായ വ്യക്തികൾ: മമ്മൂട്ടി - സിനിമാതാരം
മധു - ദേശീയ ഫുട്ബോൾ താരം
സുബ്രഹ്മണ്യനാചാരി - ശില്പി
ബ്രഹ്മമംഗലം മാധവൻ - സാഹിത്യം
ചെമ്പിൽ ജോൺ-സാഹിത്യം




( അവലംബം : വിക്കി പീഡിയ -ഇംഗ്ലീഷ്,മലയാളം  https://en.wikipedia.org/wiki/Chempil_Arayan)

No comments: