Monday, 11 December 2023

വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ-- ഗോപാൽജി വള്ളിക്കുന്നം

 വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;

കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ.... വിത്തെറിഞ്ഞൊരു കൈകളെ, വിയർപ്പണിഞ്ഞൊരു മെയ്കളെ, ഉരുക്കുപോലെയുറച്ചതാക്കിയതാരുടെ വരവോ ; പാഠശാല തടഞ്ഞ കാലം, പാടമാകെ പണിമുടക്കി, പുത്തനാമിതിഹാസമെഴുതിയതാരുടെ വരവോ ? കട്ടകുത്തും കൈകളെ, കലപ്പയേന്തും കൈകളെ, ഉടച്ചു വാർത്തു കരുത്തരാക്കിയതാരുടെ വരവോ ? നാം ചരിക്കും വഴി പോലും നടക്കാനവകാശമില്ലാ- ക്കാലമങ്ങു തകർത്തെറി ഞ്ഞതുമാരുടെ വരവോ ?ആരുടെ വരവോ ? വളയണിഞ്ഞൊരു കൈകളെ, നെൽക്കതിരു കൊയ്യും കൈകളെ, ചെറുത്തുനിൽപ്പിൻ കൈകളാക്കിയതാ രുടെ വരവോ ? മാർ മറച്ചാൽ മാറരിയും, ജാതി മേലാളർക്കു നേരേ, മാർ മറച്ചു നിവർന്നു നിർത്തിയതാരുടെ വരവോ ?

വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;

കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ....
- ഗോപാൽജി വള്ളിക്കുന്നം




Tuesday, 29 August 2023

ഓണം 2023 അഥവാ മണിപ്പൂരോണം


ഓണമേ ,ഇതവസാന യാത്രാ മൊഴി. 

വരില്ലിനിയീ മാവേലി 

തിരികെയൊരോണത്തിനും, 

വാമനകാമനകൾ വാഴും ,

മലയാള ത്തിരുമുറ്റങ്ങളിൽ.

 മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത, മഹാമൗന പ്രദേശങ്ങളിൽ.

 വെറുക്കുക, എന്നെ മറന്നേക്കുക,

 ഞാനതിരൂക്ഷ പ്രതികരണക്കാരൻ.

അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ. 

ഇവനെ വെറുക്കുക, പുറത്താക്കുക, 

മറന്നേക്കുക.ചന്ദ്രനിലേക്കയക്കുക.

 മണിപ്പൂർ നിരന്തര കലാപ പ്രദേശം, 

വംശീയ കലാപോൽസവം, 

നമുക്കെന്തു കാരിയം,

 കേരളമിങ്ങു മണിപ്പൂരങ്ങരൊ-

ന്താരാഷ്ട്ര കാര്യമതിൽ 

പാവം വീട്ടമ്മമാർക്കെന്തു കാര്യം ? 

മോദി പോലും മിണ്ടാത്തിടത്തു കൂട്ടരേ ,

മൗനമല്ലോ മാതൃകാപരം, മിണ്ടാതിരിക്കാം.

അന്യസംസ്ഥാന തൊഴിലാളിയൊരാൾ വന്നു 

കേരളത്തിലെ പിഞ്ചുകുഞ്ഞിനെ നശിപ്പിച്ചതതികഠിനം, 

അതിഥിയെന്നു വിളിക്കേണ്ടവനല്ലവൻ, 

നരാധമൻ, രാഭണൻ. 

അവനെക്കുറിച്ചു കരയാം, 

അതിഥി വിളി മതിയാക്കാം, 

അവനെ തളക്കാൻ 

പുതിയ നിയമങ്ങൾക്കായി 

പ്രമേയം പൊലിപ്പിക്കാം,

 പക്ഷെ മണിപ്പൂരങ്ങതി ദൂരമവിടെ ,

 യാരോ നാരികളുടെയുടുതുണിയഴിച്ചതും

 മൂക്കും മുലകളും മുറിച്ചു നടത്തിച്ചതും, 

മുടികുത്തിൽ പിടിച്ചു 

കഴുത്തു കണ്ടിച്ചതും രാമോചിതം,

 ഭരണകൂടങ്ങൾ മഹാ മൗനമാർന്നതും

 ദൃശ്യശ്രവണ സംപ്രേഷണ മാർഗങ്ങളടച്ചു

 മൗനം വിതച്ചു പടർത്തി

 നാനാദിക്കുകളിലും മൂക ഭൂതങ്ങളെ നിറച്ചതും; 

ആൾക്കൂട്ടം വാനര സംഘമായ്

 നൂറായിരം മനുഷ്യരുടെ ചോര കുടിച്ചതും, 

പള്ളികൾ തകർത്തതും വീടുകൾ തീവെച്ചതും 

നാടു രണ്ടു രാജ്യങ്ങളായകന്നതും

 രണ്ടു പടകൾ തോക്കിൻ മുനകളിൽ

 ഭരണമേറുന്നതുമന്താരാഷ്ട്ര കാരിയം, 

കൊല്ലിക്കയല്ലേ നമുക്ക് രസമെടോ, 

  മിണ്ടേണ്ടതില്ല കാണേണ്ടതില്ല, 

നമ്മൾ കണ്ടതായൊട്ടു നടിക്കേണ്ട-

തിലൊട്ടുചർച്ചയും പാടില്ല-

തയൽക്കൂട്ട നിയമാവലി ലംഘനം. 

നാടാകെ വിലക്കയറ്റം

ഭയങ്കരമതിനെക്കുറിച്ചു പിറുപിറുക്കാം.

മണിപ്പൂരൊരന്താരാഷ്ട്ര കാര്യം, 

മിണ്ടരുത്, 

മിണ്ടുന്നവനെ പുറത്താക്കാം.

ചന്ദ്രനിലേക്കയക്കാം.

വെറുക്കുക, എന്നെ മറന്നേക്കുക, 

ഞാനതിരൂക്ഷ പ്രതികരണക്കാരൻ.

അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.

ഇവനെ വെറുക്കുക, 

പുറത്താക്കുക, 

മറന്നേക്കുക.

.എങ്കിലുമിതു മറക്കാതിരിക്കുക, 

ഗ്രീസുമേതൻസും പകർന്ന ജനാധിപത്യം - ഒരന്താരാഷ്ട്ര കാരിയം.

 ഇതു മറക്കാതിരിക്കുക,  മത രാഷ്ട്രവാദം ജനാധിപത്യ ലംഘനം.  

മതേതരത്വ സംരക്ഷണം, ഭരണഘടന തൻ കാതൽ.

 മണിപ്പൂരിനെ മുറിക്കുന്നു മത രാഷ്ട്രവാദികൾ,

 ഭരണഘടനാ തത്വങ്ങൾ മരിക്കുന്നു മഹാമൗന തന്ത്രങ്ങളിൽ.

ഇതു മറക്കാതിരിക്കുക, അഭിപ്രായ സ്വാതന്ത്ര്യം,

അന്താരാഷ്ട്ര കാരിയം ,അതു  ഭരണഘടന തൻ കാതൽ.

 ഇതു മറക്കാതിരിക്കുക, 

ഇൻറർനെറ്റവകാശം അന്താരാഷ്ട്ര കാരിയം ,

അതു  ഭരണഘടന പകരും മൗലികാവകാശം. 

മണിപ്പൂരിൽ നടക്കുന്നു , മൗലികാവകാശ ലംഘനം.

ഗുജറാത്തിലിന്നലെ കണ്ടതും, 

മണിപ്പൂരിലിന്നു നടപ്പതും ,

നാളെ കേരളത്തിലും വരാം,

 കരുതലോടെ പോരാട്ടം

 തുടരാതെയുറങ്ങിയാൽ,

 പാവം വീട്ടമ്മമാർക്കു  ,  

ഭൂരിപക്ഷമതത്തിൻ്റെ 

പാവക്കൂത്തിൽ സുഖിച്ചിടാം.

 ഇതവസാന യാത്രാ മൊഴി. 

വരില്ലിനിയീ മാവേലി 

തിരികെയൊരോണത്തിനും, 

വാമനകാമനകൾ വാഴും ,

മലയാളത്തിരുമുറ്റങ്ങളിൽ. 

മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത,

 മഹാമൗന പ്രദേശങ്ങളിൽ.

വെറുക്കുക, മാവേലിയെ മറന്നേക്കുക, 

അവനതിരൂക്ഷ പ്രതികരണക്കാരൻ.

അന്താരാഷ്ട്ര കാര്യങ്ങളോതുന്നവൻ.

അവനെ വെറുക്കുക, പുറത്താക്കുക, മറന്നേക്കുക. 

മിണ്ടുന്ന മാവേലിയെ, 

മഹാ മൗനത്തിൻ്റെ

ചാന്ദ്ര ലോകത്തേക്കയച്ചിടാം.

ഓണമേ ,ഇതവസാന യാത്രാ മൊഴി. 

വരില്ലിനിയീ മാവേലി 

തിരികെയൊരോണത്തിനും, 

വാമനകാമനകൾ വാഴും ,

മലയാള ത്തിരുമുറ്റങ്ങളിൽ.

 മണിപ്പൂരിനെക്കുറിച്ചു മിണ്ടാത്ത,

 മഹാമൗന പ്രദേശങ്ങളിൽ.

Wednesday, 2 August 2023

സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം

 NSS ന്റെ ഇന്നത്തെ ഗണപതി പൂജക്കെതിരെ സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം ഉച്ചത്തിൽ ചൊല്ലി പ്രതിരോധിക്കുന്നു ...

***********************************************************

" കോടി സൂര്യനുദിച്ചാലും

ഒഴിയാത്തൊരു കൂരിരുൾ

തുരന്നു സത്യം കാണിക്കും

സയൻസിന്നു തൊഴുന്നു ഞാൻ.


വെളിച്ചം മിന്നൽ ചൂടൊച്ച

ഇവയ്ക്കുള്ളിൽ മറഞ്ഞിടും

അത്ഭുതങ്ങൾ വെളിക്കാക്കും

സയൻസിന്നു തൊഴുന്നു ഞാൻ.


ഇരുട്ടുകൊണ്ടു കച്ചോടം

നടത്തുന്ന പുരോഹിതർ

കെടുത്തീട്ടും കെടാതാളും

സയൻസിന്നു തൊഴുന്നു ഞാൻ.


കീഴടക്കി പ്രകൃതിയെ

മാനുഷന്നുപകർത്രിയായ്

കൊടുപ്പാൻ വൈഭവം പോന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


കൃഷി കൈത്തൊഴിൽ കച്ചോടം

രാജ്യഭാരമതാദിയെ

പിഴയ്ക്കാതെ നയിക്കുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


ബുക്കുകൾക്കും പൂർവ്വികർക്കും

മർത്ത്യരെ ദാസരാക്കിടും

സമ്പ്രദായം തകർക്കുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


അപൗരുഷേയ വാദത്താൽ

അജ്ഞ വഞ്ചന ചെയ്തിടും

മതങ്ങളെ തുരത്തുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


സ്വബുദ്ധിവൈഭവത്തെത്താൻ

ഉണർത്തി നരജാതിയെ

സ്വാതന്ത്രേ്യാൽകൃഷ്ടരാക്കുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


എത്രതന്നെ അറിഞ്ഞാലും

അനന്തം അറിവാകയാൽ

എന്നുമാരായുവാൻ ചൊല്ലും

സയൻസിന്നു തൊഴുന്നു ഞാൻ.


സയൻസാൽ ദീപ്തമീ ലോകം

സയൻസാലഭിവൃദ്ധികൾ

സയൻസെന്യേ തമസ്സെല്ലാം

സയൻസിന്നു തൊഴുന്നു ഞാൻ.”


ഷംസീറിനൊപ്പം .

തെറ്റായ വാദഗതികളാണ് ഈ വീഡിയോയിൽ ഉള്ളത്

 തെറ്റായ വാദഗതികളാണ് ഈ വീഡിയോയിൽ ഉള്ളത് 

നമ്മുടെ കേരളം! ഈ ഓഡിയോ കേൾക്കാൻ മറക്കരുതേ 

https://www.youtube.com/watch?v=RQkkrKIVKgY

(1) കേരളം കേന്ദ്ര ഭരണ പ്രദേശമാക്കണം പോലും. ഇത് ജനാധിപത്യ ബോധത്തിനു് കടകവിരുദ്ധവുമാണ്. കേ ന്ദ്രഭരണം എത്ര മോശമാണ് എന്ന് മണിപ്പൂർ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസിലെ സുപ്രീം കോടതി പരാമർശം വായിച്ചാൽ അറിയാം.

(2) ഇത് AAP നേതാവ് എന്ന രാഷ്ട്രീയക്കാരൻ്റെ വിടുവായത്തമാണ്. നാല് English പറയാൻ കേരളത്തിന് വെളിയിൽ പോയി പഠിക്കണം എന്നത്  ശരിയായ പ്രസ്താവനയല്ല. I studied in Kerala. l can speak English confidently.

(3) വികസന പോരായ്മ താരതമ്യം ചെയ്യേണ്ടത്  രാജ്യങ്ങൾ തമ്മിലാണ്. ഇസ്രയലും ഇന്ത്യയും, സിങ്കപ്പൂരും ഇന്ത്യയും  എന്നിങ്ങനെ.ഇന്ത്യ പുറകിലായതിന് കേരളത്തിലെ ഭരണക്കാർ എന്തു പിഴച്ചു ? 

 (4) തമിഴ്നാടും കേരളവും ഒക്കെ ഒരു രാജ്യത്തിൻ്റെ ഭാഗമാണ്. തമിഴ്നാട് വികസിക്കുന്നതിൽ സന്തോഷം. അതിൽ കേരളത്തിലെ രാഷ്ട്രീയക്കാരെ എന്തിനാണ് കുറ്റം പറയുന്നത് ? 

(5)  ആന്ധ്രയും തമിഴ്നാടും അരി തരുന്നതുപോലെ കേരളം വെള്ളo, റബർ, കുരുമുളക്, തേയില, മനുഷ്യാധ്വാനം.... തുടങ്ങിയവ അയൽ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അത് നല്ലതാണ്. പേടിക്കേണ്ട കാര്യമല്ല.

(6) സമരം ചെയ്യുന്നത് തെറ്റല്ല. ന്യായമായ അവകാശങ്ങൾക്കു വേണ്ടി ഏതു ഭരണ സമ്പ്രദായത്തിലും സമരങ്ങൾ നടക്കും.AAP, BM S ഇവരൊക്കെ എത്രയോ തൊഴിൽ സമരങ്ങൾ ചെയ്യുന്നില്ലേ 

(7) വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ മുന്നാക്കാവസ്ഥയാണ് ലോകത്ത് എവിടെ ചെന്നാലും മലയാളിയുടെ പിൻബലം. അത് ഇവിടത്തെ രാഷ്ട്രീയക്കാരുടെ പ്രവർത്തനഫലം തന്നെയാണ്. 

(8) Kitex ഓടിയതാണ്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് അവർക്ക് ലാഭകരമല്ലാത്തതിനാൽ. അതിൻ്റെ കൂടെ Pepsi യുടെ പേരും പറഞ്ഞു പോവുമ്പോൾ ഈ A AP നേതാവിൻ്റെ കോർപ്പറേറ്റ് സ്നേഹം വെളിവാകുന്നു. 

(9) കേരളത്തിൽ 'നമ്മൾ കറൻറില്ലാതെ കഷ്ടപ്പെടുന്നു.എന്ന പ്രസ്താവന ഇക്കാലത്തു തെറ്റാണ്. 

(10) പിച്ചച്ചട്ടിയുമായി ഇരിക്കുന്നത് ഈ വീഡിയോ ക്കാരനാണ്. കേന്ദ്രമേ, വന്നു ഭരിക്കൂ. വല്ലതും തരൂ എന്നാണ് കേന്ദ്ര ഭരണം ആവശ്യപ്പെടുമ്പോൾ അയാൾ യഥാർത്ഥത്തിൽ കെഞ്ചുന്നത്. നമ്മുടെ സംസ്ഥാനം നാം തന്നെയാണ് ഭരിക്കേണ്ടത്.

(11) കരുണാകരൻ്റെ കാലം മുതൽ രാഷ്ട്രീയത്തിൽഅപഭ്രംശം  (അപ്പോൾ ഉമ്മൻ ചാണ്ടി മുതലിങ്ങോട്ട് ത രി കട എന്നല്ലേ സൂചന...)എന്നതു തന്നെ തെറ്റായ ഒരു മുൻധാരണയും ആരുടെയൊക്കെയോ പിന്തുണ നേടാനുള്ള A AP രാഷ്ട്രീയത്തിൻ്റെ കപട ശ്രമവുമാണ്. A AP സംഘപരിവാരത്തേക്കാൾ കൂടുതൽ അശാസ്ത്രീയത പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്.

(12) Technologist, Scientist ഇവരൊക്കെ നിയമസഭാ സാമാജികരാവണം എന്നുള്ള അഭിപ്രായം നല്ലതാണ്. എന്നാൽ അവർ മാത്രമേ പാടുള്ളൂ എന്നാണെങ്കിൽ വിവരക്കേടാണ് 

(13) ചാനലുകളുടെ മുമ്പിൽ സമയം കളയുന്നത് ഒഴിവാക്കുക തന്നെ  വേണം. പക്ഷെ ഈ സമയം കളയുന്നത് കൂടുതലും അരാഷ്ട്രീയക്കാരാണ്. അരാഷട്രീയവാദികൾ കാലു നനയാതെ മീൻ പിടിക്കുന്നു. കരക്കു നിന്ന് കളി കാണുന്നു.. സകലരേയും കുറ്റം പറഞ്ഞു നടക്കുന്നു. 

(14) സംസ്ഥാന വിഹിതം ചോദിക്കുന്നത് അങ്ങോട്ടു കൊടുക്കുന്നതിൽ നമുക്ക് അർഹമായ തുക തരാൻ ഓർമിപ്പിക്കലാണ്. പിച്ച ചോദിക്കലല്ല.മണ്ടശിരോമണി വീഡിയോ ക്കാരാ. ഇതൊക്കെ കണ്ട് ഗ്രൂപ്പിൽ തള്ളുന്നതിനും ഒരു മനക്കട്ടി വേണം.

(15) കേന്ദ്ര വിഹിതം ത മിഴ്നാടിന് 9 രൂ കേരളത്തിന് 23 രൂ എന്ന താരതമ്യം മറ്റൊരു മണ്ടത്തരമാണ്. കേന്ദ്ര വിഹിതം ജനസംഖ്യാനുപാതികം അല്ല ആകേണ്ടത് ആവശ്യാനുപാതികം ആയിരിക്കണം. കേന്ദ്രം 3.9 ശതമാനം തരുന്നിടത്ത് അന്യായമായി1.9 ശതമാനത്തിലേക്ക്   കുറച്ചതാണ് സാമ്പത്തിക ക മ്മിക്ക് കാരണം.ഇത് കേരളത്തിലെ BJP ക്കാരുടെ രാഷ്ട്രീയ കുബുദ്ധി കൊണ്ടാണ് സംഭവിക്കുന്നത്. അതിന് സകല രാഷ്ട്രീയക്കാരേയും കുറ്റം പറയേണ്ട കാര്യമില്ല. BJP യുടെ സാമ്പത്തിക നയം തന്നെ പിന്തുടരുന്നAAP യും ഇതേ നിലപാട് എടുക്കും എന്നതിന് തെളിവാണ് ഈ വിഡിയോ.

(16) തമിഴ്നാട്ടിലെ കൃഷിഭൂമിയുടെ വിസ്തൃതി 59,94,000  ഹെക്ടർ ആണ്. കേരളത്തിൽ അത്  25, 69,000 ഹെക്ടർ മാത്രംആണ്.  തമിഴ്നാടിനുള്ളതിൽ പകുതി മാത്രം. നമുക്ക് നാണ്യവിളകളാണ് കൂടുതൽ. 2 സംസ്ഥാനങ്ങളുടേയും  ബജററുകൾ താരതമ്യം ചെയ്യുമ്പോൾ ഈ വ്യത്യാസങ്ങളും പരിഗണിക്കണം.

(17) കേരളത്തിൽ റോഡ് വികസനം മാത്രമല്ല, നിരവധി വ്യവസായങ്ങൾ വന്നിട്ടുണ്ട്.KGGL Project 2000 കോടി, വിഴിഞ്ഞം പോർട് ( 7000 കോടി) , ചിലത് മാത്രം. ഇനിയും പലതും തുടങ്ങുന്നുമുണ്ട്. ഇനിയും വരേണ്ടതുമുണ്ട്. അതിന് ഇത് കേന്ദ്ര ഭരണ പ്രദേശമാക്കേണ്ട കാര്യമില്ല.

(18) തമിഴ്നാട്ടിൽ അടിമകളില്ല എന്ന പ്രസ്താവന പല വിധത്തിൽ അപകടകരമായതും തെറ്റായതുമായ വ്യാഖ്യാനമാണ്. സിനിമാ നടൻമാരും ഫാൻ ഗ്രൂപ്പുകളും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഒരിടമായിരുന്നു തമിഴ്നാട്. അഭിപ്രായ സ്വാതന്ത്ര്യ സൂചികയിൽ 161 റാങ്കിലാണ് ഇന്ത്യ ഇപ്പോൾ.11 റാങ്ക് താഴോട്ട്.

 (19) കേരളത്തിന് 3 ലക്ഷം കോടി രൂ കടം എന്ന വാദം കേട്ടു.തമിഴ്നാടിൻ്റെ കടം 7.5 ലക്ഷം കോടി യാണ് എന്ന കാര്യം വീഡീയോ ക്കാരൻ കരുതി കൂട്ടി മറച്ചുവെച്ചു.തമിഴ് നാടാണ് ഇന്ത്യയിൽ ഏറ്റവും കടം ഉള്ള സംസ്ഥാനം. പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് ഇവയൊക്കെ കടം കൂടുതൽ എടുക്കുന്ന സംസ്ഥാനങ്ങളാണ് .കേരള സമ്പദ് വ്യവസ്ഥ ഇന്ത്യയിൽ എട്ടാം സ്ഥാനത്താണ്.( 8.5 ട്രില്യൻ GSDP) .വാസ്തവം മറച്ചുവെച്ച് തെറ്റിധാരണ പരത്തുകയാണ് ( "മറുനാട"ൻ്റെ ജന്മ സ്വഭാവം!) ഈ വിദ്വാൻ ചെയ്യുന്നത്.

 (20) കടവും മുതലും തമ്മിലുള്ള അനുപാതം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 37% എന്നാൽ ജപ്പാൻ - 262%, USA _ 129 %, ഇന്ത്യ - 89 % എന്നിങ്ങനെ ഉയർന്ന കട അനുപാതം ഉള്ള നിരവധി സമ്പദ് വ്യവസ്ഥകൾ ഉണ്ട്. അവയെല്ലാം നശിക്കുകയാണ് എന്നു പറയാമോ ?  

ഇപ്പോഴത്തെ കേരള ഭരണത്തെ അടിസ്ഥാന രഹിതമായി ഇകഴ്ത്തി കാണിക്കാനുള്ള പാഴ് വേലയാണ് ഈ വീഡിയോയിൽ കാണുന്നത്. അധിക വായന ഇല്ലാത്തവരും വിമർശന ചിന്ത ഉപയോഗിക്കാത്തവരുമായ ചിലർ ഒന്നു പരിഭ്രമിച്ചു പോയെന്നു വരും. അത്ര തന്നെ. എന്തുകൊണ്ടാണ് ഇന്ത്യാ രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഇയാൾ ഒരക്ഷരം ഉരിയാടാത്തത് ? ഇതാലോചിച്ചാൽ മതി. ഈ  വീഡിയോയുടെ ദുഷ്ടലാക്ക് വെളിവാകാൻ.- CKR

Monday, 17 July 2023

EVOLUTION CAN NOT BE RULED OUT

 


രാമായണം -പല പാഠങ്ങൾ:

പല പാഠഭേദങ്ങൾ 

 രാമായണം കാലാതിവര്‍ത്തിയാണ്....ഈ കോര്‍പ്പറേറ്റ് കാലത്ത് പോലും പ്രസക്തവും......

രാമായണം - ചില കോർപ്പറേറ്റ് പാഠങ്ങൾ:

1. ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടേയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈകേയി യുദ്ധത്തിൽ സഹായിച്ചതിനു പകരം നൽകിയതു പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

2. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി  സൂചിപ്പിക്കുക. "എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ" എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

3. കൈകേയിയെ പോലെ ടോപ് മാനേജ്‌മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള രഘുവംശം പോലെയുള്ള കമ്പനികളുടെ പോലും ആചാരങ്ങൾ(പോളിസികൾ) ഒറ്റ രാത്രി കൊണ്ട് മാറ്റി മറിക്കുവാൻ കഴിയും. കരുതിയിരിക്കുക.

4. സാഹസികമായ സ്ഥലത്തേക്ക് ഔദ്യോഗികാവശ്യത്തിന് യാത്ര ചെയ്യുമ്പോൾ കഴിയുന്നത്ര ഫാമിലിയെ കൊണ്ടു പോകുന്നത് ഒഴിവാക്കി തനിച്ചു പോകാൻ ശ്രമിക്കുക. രാമന് സംഭവിച്ചത് ഒരു പാഠമാണ്.

5. സ്വർണ മാനുകളെ കാണുമ്പോൾ പ്രലോഭനങ്ങൾ തോന്നുന്നത് സ്വാഭാവികം. ആ നേരത്ത് നടപടി ക്രമങ്ങൾ മുറുകെ പിടിച്ച് പ്രലോഭനങ്ങൾ കടിച്ചമർത്തുക, അല്ലെങ്കിൽ അശോകവനിയിൽ ചിന്താവിഷ്ടയായി 'ഡിപ്രഷൻ' അടിച്ചു ഭാവിയിൽ ഇരിക്കേണ്ടി വരും.

6. ലക്ഷ്മണ രേഖ നിർമ്മിക്കുമ്പോൾ പുറത്തു നിന്നും ആർക്കും അകത്തേക്ക് കയറാൻ പറ്റാത്തതു പോലെ അകത്തു നിന്ന് ആരും പുറത്തേക്ക് പോകാനും പാടില്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക. ആ ഭാഗം വാക്കാൽ പറയാതെ technologically implement ചെയ്യാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ അതൊരു security breach ആയി മാറുകയും ഹാക്കേഴ്‌സ് അത് സമീപ ഭാവിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.

7. ദൂതനായി ക്ലയന്റ് സൈറ്റിൽ ചെന്നിട്ട്  'ആക്ഷൻ' കാണിച്ചു സീതയെ രക്ഷിക്കാം എന്നു കരുതിയാൽ, സീത "എന്റെ രാമേട്ടൻ അല്ലാതെ വേറെ ആരും എന്നെ രക്ഷിക്കേണ്ട" എന്നു പറയാൻ സാധ്യതയുണ്ട്. അതു കൊണ്ട് അവനവനെ ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മാനഹാനി ഒഴിവാക്കാം.

8. കഠിനാധ്വാനിയായ തൊഴിലാളിയ്ക്ക് എന്നും ഹനുമാന്റെ വിധിയാണ്. ബോസ് അയാളെ കടൽ ചാടിക്കടക്കാനും, ദൂതിനും, ലങ്കാദഹനത്തിനും എന്തിന് മല ചുമക്കാൻ വരെ ഉപയോഗിക്കും. എന്നാലോ ഒടുവിൽ ആത്മാർത്ഥത തെളിയിക്കാൻ അവർ ചങ്ക് പിളർന്നു കാണിക്കേണ്ടിയും വരും. അതിനാൽ ഒരു മീഡിയം ലെവലിൽ ഉള്ള സേവകൻ ആകുന്നതാണ് ബുദ്ധിപരം. സുരക്ഷിതവും.

9. എത്ര പാലും തേനും കൊടുത്തു സ്നേഹിച്ചാലും നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൊതിക്കുന്ന ഒരു വിഭീഷണൻ ഉണ്ടായിരിക്കും. ഒരവസരം കിട്ടുമ്പോൾ അഭിനവ രാമൻമാരുമായി ചേർന്ന് അയാൾ നിങ്ങൾക്ക് പണി തരും.

10. ജോലിയിൽ നിന്ന് രാജി വെക്കുമ്പോൾ കമ്പനിയിൽ പിടിച്ചു നിർത്താനും, നിങ്ങളുടെ വേർപാടിൽ ദുഃഖം പ്രകടിപ്പിക്കുവാനും ഒരുപാട് പേർ കാണും. എന്ന് കരുതി ഇത്തിരി നാൾ കഴിഞ്ഞു അവിടെ തിരികെ ജോലിയിൽ കയറാം എന്ന് കരുതിയാൽ സീത അയോധ്യയിൽ നേരിട്ടത് പോലെ കടുത്ത അഗ്നിപരീക്ഷ നേരിടേണ്ടി വരും. ജാഗ്രത!

COPIED FROM WHATSSPP-ANONYMOUS-SENT BY JAYEETTAN KANHIRODE

യുദ്ധകാണ്ഡം കഴിഞ്ഞാണ് രാമായണം !

യുദ്ധകാണ്ഡം കഴിഞ്ഞും രാമായണം തുടരുന്നുണ്ട്. ഇന്നു മുതൽ വായിക്കപ്പെടുന്ന കിളിപ്പാട്ടു രാമായണം സൂചിപ്പിക്കുന്ന പോലെ "രാമനും സീതയും സുഖമായിക്കഴിഞ്ഞു " എന്നതല്ല സത്യം. അതിനപ്പുറം രാമായണത്തിൻ്റെ ഉത്തരാഖണ്ഡം  പലപ്പോഴും വായനക്കോ പുനർവായനക്കോ  വിധേയമാകാറില്ല. 

രാമായണം ഉത്തരാഖണ്ഡം അടക്കം മുഴുവൻ വായിച്ചാൽ രാമൻ ഒരു മാതൃകാ പുരുഷനോ മാതൃകാ ഭരണാധികാരിയോ  ആണെന്ന് പറയാനേ പറ്റില്ല. ഈ കൃതി മുന്നോട്ടു വെക്കുന്ന പ്രധാന  പ്രമേയങ്ങൾ -രാജ്യാധികാരത്തിൻ്റെ പരിമിതികളും  സംഘർഷങ്ങളും പുരുഷാധികാരത്തിൻ്റെ പ്രയോഗ ബുദ്ധികളും-  ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കർക്കിടക വായന കൊണ്ടു മാത്രം രാമായണം മുഴുവനാകുന്നില്ല.രാമായണം പുരുഷ അധികാര കേന്ദ്രീകൃതമായ ഒരു ചിന്താരീതിയെയാണ് മുന്നോട്ടു വെക്കുന്നത്. സീത ചിന്താവിഷ്ടയാകുന്നത് രാമനിൽ വെളിവാകുന്ന പരിമിതികൾ  കൊണ്ടു തന്നെയാണ് എന്ന് മഹാകവി കുമാരനാശാൻ പറഞ്ഞു വെക്കുന്നു.-CKR 

CLICK HERE TO READ MY PREVIOUS COMMENTS 

രാവണമാസാശംസകൾ...

സ്വന്തം ഭാര്യയെ മോഷ്ടിച്ചവൻ ആരാണെന്നറിയാതെ അന്വേഷണ സംഘത്തെ നാനാദിക്കിലേക്കും അയച്ച അവതാര പുരുഷകഥ...!

   ഒരു വാനരന് പോലും ചാടിക്കടക്കാവുന്നതാണെന്ന് കാണിച്ചു കൊടുത്ത കടലിടുക്കിൽ പാലം നിർമ്മിച്ച് മാത്രം ശത്രുരാജ്യത്തെത്തിയ ദൈവാംശത്തിന്റെ കഥ...!

   മോഹിച്ചു വന്ന ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെടുക്കാൻ അനുജൻ ലക്ഷ്മണൻ അവിവാഹിതനാണെന്ന് പച്ചക്കള്ളം പറഞ്ഞ ആദർശപുരുഷന്റെ കഥ...!

   എന്തിനാണെന്ന് പോലും അറിയാതെ, ചതിയിൽ, ഒളിയമ്പെയ്ത് സഹോദരരിൽ ഒരാളായ ബാലിയെ കൊന്ന മര്യാദരാമന്റെ കഥ...!

   രാവണനെ വധിക്കാൻ ശത്രു സഹോദരനായ വിഭീഷണനെ കുതിരക്കച്ചവടത്തിലൂടെ പാട്ടിലാക്കിയ ക്ഷത്രിയവീരന്റെ കഥ...!

   രാമരാമേതി മാത്രം ജപിച്ചു കൊണ്ട് ശിംശിപാ വൃക്ഷച്ചുവട്ടിൽ ജലപാനം പോലുമില്ലാതെ പാതിവ്രത്യം കാത്ത സ്വഭാര്യയുടെ വിശുദ്ധി തിരിച്ചറിയാനാകാതെ, ലോകാപവാദം തിരുത്താനാകാതെ ഗർഭിണിയായ ഭാര്യയെ വധിക്കാൻ കാട്ടിലയച്ച നീതിമാന്റെ കഥ...!

   സ്വന്തം രക്തത്തിൽ പിറന്ന രണ്ട് ആൺകുട്ടികൾ തനിക്കുണ്ടെന്ന് യാഗാശ്വത്തെ പിടിച്ചുകെട്ടിയപ്പോൾ മാത്രം മനസ്സിലാക്കിയ സൂര്യവംശജന്റെ കഥ...!

   ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്ത ഭീരുത്വത്തിന്റെ കഥ...

ശിവഭക്തനായ രാവണനെ വധിക്കാൻ ഭാര്യ മണ്ഡോദരിയുടെ പാതിവ്രത്യം നശിപ്പിക്കാൻ ഹനുമാനെ ഏല്പിച്ച ഭീരുവിൻ്റെ കഥ.

   ഒരു മാസം കൊണ്ട് രാവണമാസമാചരിച്ച് പ്രകീർത്തിച്ചു തീർക്കുന്നു.

ഈ രാവണപാദം ചേരണേ മുകുന്ദരാമ പാഹിമാം

- ANONYMOUS MESSAGE -WHATSAPP - SENT BY BALAN K P KAYANI

COMMENTS :

എല്ലാം കൃതികളും പുനർ  വായനയും, അതിന്റെ ആന്തരികാർത്ഥവും എന്നാണോ വായനക്കാരന് ഉൾക്കൊള്ളാൻ സാധിക്കുന്നത് അപ്പോഴ് മാത്രമാണ് ഒരു കൃതി പൂർണ്ണമാവാറുള്ളത്. ആ ഉത്തരവാദിത്വo   കർത്താവിനല്ല വായനക്കാരന്റെ മാത്രം കടമയാണ്.-DINESHAN MUNGATH



Saturday, 8 July 2023

Congress is tasting its own medicines.





 1). ഒരു ചോദ്യത്തിന് ശിക്ഷ നിർദ്ദേശിക്കുന്ന ഈ കോടതി വിധികൾ നീതി നിഷേധമാണ്. ഇവ റദ്ദ്‌ ചെയ്യപ്പെടേണ്ടതാണ്. ബന്ധപ്പെട്ടവർ സുപ്രീം കോടതിയിൽ അപ്പീൽ പോകണം .(2) കോടതി വിധിയുടേയും BJP യുടേയും നിലപാടുകളിൽ ഒരേ ഭാഷയും യുക്തിരാഹിത്യവും കാണുന്നു. കോടതിക്ക് "വീര സവർക്കർ " എന്നു പരാമർശിക്കേണ്ട കാര്യമെന്ത്? സവർക്കർ മറ്റേതൊരു ഇന്ത്യാക്കാരനേയും പോലെ, ദൗർബല്യങ്ങൾ ധാരാളമുള്ള ഒരു സാധാരണ പൗരൻ മാത്രമാണല്ലോ. ഈ "വീര " പദപ്രയോഗത്തിലൂടെ ഗുജറാത്തിൽ നീതിന്യായവ്യവസ്ഥയുടെ ദൗർബല്യം വെളിവാകുന്നുണ്ട്. (3) കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റിനെ അട്ടിമറിച്ചപ്പോഴും അടിയന്തിരാവസ്ഥക്കാലത്തും  INC ( I) യുടെ ഗവൺമെൻ്റ് പുലർത്തിയ Manipulative politics ( ഗൂഢാലോചനാ രാഷ്ട്രീയം) ൻ്റെ മറ്റൊരു പതിപ്പാണ്  BJP യുടെ ഭരണകൂടം നടപ്പിലാക്കിയെടുക്കുന്നത്. അതായത് കോൺഗ്രസ് കാണിച്ചു കൊടുത്ത ജനാധിപത്യവിരുദ്ധത കുറേക്കൂടി കഠിനമായി, ജ്യുഡീഷ്യറിയുടെ ചില ദുർബലതകൾ കൂടി പ്രയോജനപ്പെടുത്തി BJP നടപ്പിലാക്കിയെടുക്കുന്നുവെന്ന് വ്യക്തം. Congress is tasting its own medicines.

References : 

1.from the order of the high court ...."It also appears from the record that after filing of the said complaint, another complaints came to be filed against the present accused, out of which, one complaint was filed by the grandson of Vir Savarkar in concerned Court of Puna when the accused used defamation utterances against Vir Savarkar at Cambridge and another complaint was also filed in concerned Court of Lucknow," the Court noted.

2.The Court said that the offence under Section 499 (defamation) of the Indian Penal Code (IPC) can be considered to be a serious offence having a large public character which affects the society at large in a case wherein a large number of persons of the society have been defamed.


3.Gandhi's conviction impairs right to dignity and reputation of large population

4.Taking into account that the alleged defamation was of a large identifiable class (people with Modi surname) and not just an individual, the Court determined that the conviction partakes the character of an offence affecting a large section of the public and by definition, the society at large and not just a case of an individual-centric defamation case.

5.Advocate Abhishek Manu Singhvi, who represented Gandhi, expressed his disappointment at the judgment though he said that the same was "not unexpected".

He termed the jurisprudence in the judgment 'unique' as, according to him, it has no parallel or relevance to the law of defamation in India.

He emphasized that the core legal issue of whether an undefined amorphous group can claim injury was not addressed by the High Court.

"It is disappointing but not an unexpected judgment. We waited 66 days for the judgment. The jurisprudence found in this judgment is unique since it has no parallel or relevance to the law of defamation in India. Core Legal issue is whether an undefined amorphous group. How on earth can this be group be described as 13 crores and claim defamation. Gujarat HC has no answered this question," he stated.


Wednesday, 5 July 2023

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു



സാമി ശരണം ,സാമി ശരണം .

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു .

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,

ഞാനെന്തു ഞാനാ !  സാമി  ശരണം


 തിന്നുന്നു ,ഞാൻ കാണുന്നു, കണ്ടതായി നടിക്കാതുറങ്ങുന്നു, 

ചാനലും മൊബൈലും തിന്നു തീർത്ത ജീവിതക്കിടക്കയിൽ, 

തിന്നുന്നു, കാണുന്നു, കണ്ടതൊന്നും കണ്ടതായി നടിക്കാ-

തുറങ്ങുമെന്നിലെയെന്നോടായ്  പാടുന്നു, സാമി ശരണം.


ചതിയരുടെ ഹാക്കിംഗിൽ ലാപ് ടോപ്പിലേറിയ    ,

കള്ളത്തെളിവുകളിലൊരു   നീതിപീഠം 

വീണ്ടും കുരിശിൽ തറച്ച   കാരുണ്യമൂർത്തി,

 ആ സ്റ്റാൻസാമിയെക്കുറിച്ചു ഞാൻ   പാടുന്നു,

ഇതു പാടിയില്ലെങ്കിൽ ഞാനെന്തു ഞാനാ ! സാമി ശരണം.


 സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ, 

ഖനികളിലെയിരുട്ടു ഗുഹകളിൽ 

പിടയുന്ന ബാല്യങ്ങളെ -

അവരുടെ യാതനകളെ കുറിച്ചു പാടുന്നു ,സാമി ശരണം.


സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,

 കാടിൻ്റെ മക്കളെയടിമകളാക്കുന്ന 

കുടിലതകളെ വിറപ്പിച്ച

 ശരണതന്ത്രങ്ങളെക്കുറിച്ചു പാടുന്നു.സാമി ശരണം.


 സ്റ്റാൻസാമിയെക്കുറിച്ചു നാം പാടുമ്പോൾ, 

 "ഗോരക്ഷ "പ്പോരിലൊടുങ്ങും മനുഷ്യരെ, 

 അവരുടെ വിശപ്പിനെക്കുറിച്ചു പാടുന്നു .സാമി ശരണം.


സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുമ്പോൾ,

വിറയാർന്ന വിരലുകൾക്കിടയിലുറക്കാത്ത ഗ്ലാസിനും ,

അതിദാഹമുറയുന്ന പൗരൻ്റെ ചുണ്ടിനുമിടയിൽ 

അമ്പതു ദിനങ്ങളുടെയിടവേളയിട്ടു

 രസിച്ചർമാദിച്ചുല്ലസിച്ചോരുന്നത നീതിപീഠങ്ങൾക്കും 

അവരുടെ തടവറകൾക്കും 

പിന്നത്തെ സ്തുതി വചനങ്ങൾക്കും ......................സാമി ശരണം.



തടവറയിൽ കിടപ്പവർ നമ്മൾ ,ചുറ്റിലെ 

കാരിരുമ്പഴികൾ കാണാത്തവർ  നാമിന്നും ,

തടവെന്തിനെന്നറിയാത്തോർ  പലരും,

ഇതു തടവെന്നു പോലുമറിയാത്തവർ ചിലരും .

എങ്കിലുമീക്കൂട്ടിലൊന്നിച്ചു നാം പാടും ,

ഒരു നാൾ വരും, തുറസ്സിന്റെ നാളുകൾ  ,

ചുവന്ന  പ്രഭാതങ്ങൾ  ,സാമി ശരണം .



മറ്റുള്ളവർക്കായ് സ്വയം ത്യജിച്ചവൻ സാമി ,

മന്നിലേഴകൾക്കായുയർന്നു ചുവന്നവൻ സാമി ,

കാണിയായ്  മരിക്കാൻ മനസ്സില്ലാത്തവൻ സാമി ,

കളിയിതു കടുപ്പമെന്നറിഞ്ഞിട്ടും നിറമനസ്സോടെ കളിച്ചവൻ സാമി ,

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,

ഞാനെന്തു ഞാനാ !  സാമി  ശരണം



സാമി ശരണം .സാമി ശരണം .

സാമി ഭാരതഭൂവിന്നഭിമാനം . 

സൂര്യനെപ്പോലുദിച്ചുയർന്നു മറഞ്ഞൊരാളെങ്കിലും 

വീണ്ടുമുണ്ടാകും സൂര്യോദയങ്ങളും  തുടുത്ത പ്രഭാതങ്ങളും  .

സ്റ്റാൻസാമിയെ കുറിച്ചു നാം പാടിയില്ലെങ്കിൽ ,

തൂലികയെന്തിന് !   സാമി  ശരണം


ചുവന്നു തുടുത്താണിരിക്കുന്നതെങ്കിലും 

സൂര്യനമസ്‌കാരം വയ്യെന്ന് തോന്നുമോ ?

സാമി ശരണം .സാമി ശരണമെന്നു 

വായിക്കുമ്പോഴെങ്കിലും 

ചാണകത്തലകളിൽ 

പൂനിലാവുദിക്കട്ടെ , വെളിച്ചം പരക്കട്ടെ 

നഗ്നനേ നമ്മുടെ രാജാവെന്നു കാണട്ടെ,

 നീതി പീഠങ്ങൾക്കു കാഴ്ച ലഭിക്കട്ടെ ,

വൈകിയ നീതി ,യതു നിഷേധിച്ച നീതി .

നീതിമാന്മാർക്കു ...................സാമി ശരണം .


സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടുന്നു .

സ്റ്റാൻസാമിയെ കുറിച്ചു ഞാൻ പാടിയില്ലെങ്കിൽ ,

ഞാനെന്തു ഞാനാ !  സാമി  ശരണം 


-  രാധാകൃഷ്ണൻ കണ്ണൂർ ; 5 / 7 / 2023 


(അവലംബം -സ്റ്റാൻസാമിയുടെ ജീവിതത്തെ കുറിച്ച് സാജൻ എവുജിൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനം )








Saturday, 27 May 2023

പത്രങ്ങളോ ചാനലുകളോ മുഴുവൻ സത്യവും പറയുന്നില്ല.

 SEEING IS NOT BELIEVING -PART 20

ഇന്നത്തെ പ്രത്യേക വാർത്തകൾ -നിങ്ങൾ വിശ്വസിക്കണമെന്നു നിർബന്ധമില്ല -പക്ഷെ കേന്ദ്രം (മോദി ഭരണം ) തരാനുള്ള പണം തരാതെ  കേരളത്തെ കഷ്ടപ്പെടുത്തുന്നു  എന്ന് മനോരമയും ദ    ഹിന്ദു വും മാതൃഭൂമിയും ദേശാഭിമാനിയും ഒരുപോലെ റിപ്പോർട് ചെയ്യുമ്പോൾ വിശ്വസി ക്കാതിരിക്കണോ ?

MATHRUBHUMI

THE HINDU

MANORAMA


DESHABHIMANI


തീരുമാനം വായനക്കാരന്റേതാണ്‌ .

കാരണം, പത്രങ്ങളോ ചാനലുകളോ  മുഴുവൻ സത്യവും പറയുന്നില്ല. അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം - ഭാഗികമായ സത്യങ്ങൾ മാത്രം - എഴുതുന്നു. ഇതു കൊണ്ടാണ്  സ്ഥിരം ഒരു പത്രം മാത്രം വായിക്കുന്നത് യഥാർത്ഥ കാര്യങ്ങൾ മനസിലാക്കാൻ ഉപകരിക്കില്ല എന്നു പറയുന്നത്.പല പത്രങ്ങൾ വായിച്ചു ചിന്തിച്ചു സ്വന്തമായി വിശകലനം നടത്തി വാർത്തയിലെ സത്യം വായനക്കാരൻ കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെ വായിക്കുന്നതിനെ Critical Reading ( വിമർശനാത്മക വായന ) എന്നു പറയുന്നു. വിമർശനാത്മക വായനയാണ് ജനാധിപത്യം വെല്ലുവിളികൾ നേരിടുന്ന ഈ  കാലഘട്ടത്തിന്റെ ആവശ്യം. 

പല പത്രങ്ങൾ ലഭ്യമാക്കുന്ന ഒരു പൊതു സ്ഥലമെങ്കിലും ഒരു റസിഡൻഷ്യൽ ഏരിയയിൽ ഉണ്ടാകണം. പല പത്രങ്ങൾ വായിക്കുന്നതിനും പല ചാനലുകൾ കാണുന്നതിനും ഓരോ വ്യക്തിയും സമയം കണ്ടെത്തുകയും വേണം. ഇങ്ങനെ ഒരു പൊതു ഇടം സ്ഥാപിക്കുക എന്നതും പല പത്ര വായന പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ക്വിസുകളും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക എന്നതും അയൽപക്ക സംഘങ്ങൾ ഏറ്റെടുക്കേണ്ട ഒരു പ്രധാന പ്രവർത്തനമാണ്.

****************************************************************

-രാധാകൃഷ്ണൻ , കണ്ണൂർ 















Monday, 8 May 2023

40000 WOMEN MISSING FROM GUJARATH

 A TRUE GUJARATH STORY AS REPRORED BY MATHRUBHUMI 08-05-2023

40000 women missing from GUJARATH-(RULED BY BJP)





Monday, 10 April 2023

ഈസ്റ്റ്‌ എളേരി ഉണ്ണുനീലി ചരിതം പുതിയത്

 ഉണ്ണുനീലി ചരിതം പുതിയത് -

ഞാൻ, ഫിലോമിന ജോണി ആക്കാട്ട്

വൈസ് പ്രസിഡന്റ്‌,

ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്

09/04/2023


ആദ്യമായിട്ടാണ്, ഇവിടെ എനിക്ക് ഇങ്ങനെ ഒരു കുറിപ്പ് ഇടേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിലെ, പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു, മെമ്പർമാരായ, ശ്രീ. ജെയിംസ് പന്തമാക്കലും, ശ്രീ. ജിജി കമ്പല്ലൂരും സോഷ്യൽ മീഡിയയിലൂടെ എന്നെ നിരന്തരമായി അപമാനിച്ചുകൊണ്ടും, മ്ലേച്ഛമായി സംസാരിച്ചുകൊണ്ടും പോസ്റ്റുകൾ ഇടുന്നു. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഞാൻ സ്വീകരിച്ച നിലപാടിൽ ഒരു വിശദീകരണം നൽകുവാൻ വേണ്ടിയാണ് ഇത് എഴുതുന്നത്. അതും, എന്നെ ഫോണിൽ വിളിച്ച്, ഇക്കാര്യത്തിൽ എന്റെ വിശദീകരണം നിർബന്ധമായും നൽകണം എന്ന് സ്നേഹപൂർവ്വം നിർബന്ധിച്ച ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് മാത്രം.


2020 നവംബർ മാസത്തിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം, സിപിഎം പിന്തുണയോടുകൂടി ശ്രീ. ജെയിംസ് പന്തമാക്കൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്‌ ആയി അധികാരത്തിലെത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം, ഇക്കഴിഞ്ഞ ഫെബ്രുവരി 21 ആം തീയതി ആരോടും (കൂടെ ഉണ്ടായിരുന്ന 6 മെമ്പർ മാരോട് പോലും) ആലോചിക്കാതെയാണ് അദ്ദേഹം പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് രാജീവച്ചത്. പിന്നീടുള്ള ഒരാഴ്ചക്കാലം ഓരോ ദിവസവും അദ്ദേഹം രാജിയുമായി ബന്ധപ്പെട്ടു പല പല കാരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.


ഫെബ്രുവരി 24 ആം തീയതി, കൂടെയുള്ള ഞങ്ങൾ 6 മെമ്പർമാരെയും വിളിച്ചുചേർത്ത് 14ആം വാർഡ് മെമ്പർ ശ്രീ. ജിജി പുതിയാപറമ്പിലിനെ പ്രസിഡന്റ്‌ ആക്കണം എന്ന് നിർദേശം വയ്ക്കുകയും ചെയ്തു.  വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ എന്നോട് എന്താണ് ഈ കാര്യത്തിലുള്ള അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു, "ജെയിംസ് താങ്കൾ എന്തിനാണ് രാജീവച്ചത് എന്ന് ഞങ്ങൾ 6 പേർക്കും അറിയാൻ താല്പര്യം ഉണ്ട്, അതിന് ശേഷം ജിജിയെ പ്രസിഡന്റ്‌ ആക്കുന്ന കാര്യത്തിലുള്ള എന്റെ അഭിപ്രായം അറിയിക്കാം. മാത്രവുമല്ല,  ഇതിലും നല്ലതായിരുന്നില്ലേ ലയനം നടന്നതിന്റെ പിറ്റേന്നാൾ, നവംബർ 22 ആം തീയതി, കെപിസിസി യുടെ അഭിവന്ദ്യനായ പ്രസിഡന്റ്‌ ശ്രീ. കെ സുധാകരന്റെ ആവശ്യ പ്രകാരം രാജി വച്ചിരുന്നെങ്കിൽ, താങ്കൾക്ക് പാർട്ടിയിൽ ഒരു ഉയർന്ന സ്ഥാനമെങ്കിലും മേടിച്ചെടുക്കാൻ സാധിക്കുമായിരുന്നില്ലേ ? ഇനി നിങ്ങൾ ആദ്യം പറഞ്ഞതുപോലെ, ലാൻഡ് ചലഞ്ചുമായി ബന്ധപ്പെട്ടുവന്ന വിവരാവകാശം ആയിരുന്നു പ്രശ്നമെങ്കിൽ, നിങ്ങൾക്ക് 2മാസത്തേക്ക് ലീവ് എടുത്ത് മാറി നിന്നാൽ പോരായിരുന്നോ? ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന മുറക്ക് അധികാരത്തിലേക്കു മടങ്ങി വരാമായിരുന്നില്ലേ?" എന്റെ ഈ മറുപടി അദ്ദേഹത്തിന് ഒട്ടും രസിച്ചില്ല!!!


ഞാൻ പറഞ്ഞതിനൊന്നും മറുപടി പറയാതെ, ലയനം നടത്തിയത് ഞങ്ങൾ ബാക്കി മെമ്പർമാർ പറഞ്ഞിട്ടാണെന്നു പറഞ്ഞു ജെയിംസ് വഴക്കിട്ടു. "ജെയിംസ് ചേട്ടനല്ലേ ലയനം നടക്കണം എന്നു പറഞ്ഞതും, ഞങ്ങൾ ആരും അറിയാതെ ജെയിംസും ജിജി കമ്പല്ലൂരും കെ സുധാകരനെ വീട്ടിൽ പോയി കണ്ടതും" എന്ന് ശ്രീ. ലാലു തെങ്ങുംപ്പള്ളി അദ്ദേഹത്തോട് ചോദിച്ചു.

"പുഴ ഒഴുകി കടലിൽ ചേരാൻ സമയമായി എന്ന് ലയനതെ പറ്റി നിങ്ങളല്ലേ ഞങ്ങളോട് പറഞ്ഞതെന്ന്" ശ്രീമതി.  ജിജി താച്ചാറുകുടി പറയുക കൂടെ ചെയ്തപ്പോൾ ജെയിംസ് ആ യോഗത്തിൽ നിന്നും ഇറങ്ങി പോയി.



അതിനുശേഷമുള്ള ദിവസങ്ങളിൽ എനിക്ക് പറ്റിയ 'ഏക' തെറ്റ് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നത്, പ്രസിഡന്റിന്റെ അഭാവത്തിൽ ഗവണ്മെന്റ് ഏല്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു എന്നതാണ്. ഫെബ്രുവരി 26 ആം തീയതി രാവിലെ ജെയിംസ് എന്നെ വിളിച്ച്, ശ്രീ. ജോസഫ് മുത്തോലിയെയോ, ശ്രീ.കെ കെ മോഹനനെയോ അറിയിക്കാതെ, ജെയിംസ് നിർദേശിച്ച റോഡുകൾക്ക് പൈസ വകയിരുത്തൻ നിർദേശിച്ചു. എന്നാൽ 'എല്ലാവരോടും ആലോചിക്കാതെ എനിക്ക് അത് ചെയ്യാൻ ആവില്ല എന്നുപറഞ്ഞപ്പോൾ' എന്നെ ഫോണിലൂടെ ചീത്ത വിളിച്ചു. ഓഫീസിലേക്ക് പോകാൻ ഒരുങ്ങിക്കൊണ്ടിരുന്ന ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ആക്കി വച്ചിരുന്നതുകൊണ്ട് എന്റെ മക്കൾ രണ്ടുപേരും അത് കേട്ടു. അവരുടെ കൂടെ നിർദേശപ്രകാരം, അതിന് ശേഷമാണ് ഞാൻ ജെയിംസിന്റെ ഫോൺ എടുക്കാതെ ആയത്.


തുടർന്ന് ഇങ്ങോട്ട്, ഓഫീസിൽ വന്നിരുന്ന്, എന്നെ വളരെ മോശം ആയ രീതിയിൽ അപമാനിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ, രണ്ട് പഞ്ചായത്ത് ഭരണ സമിതി യോഗങ്ങളിൽ വച്ച്, ജെയിംസും ജിജി കമ്പല്ലൂരും, സിപിഎം മെമ്പർ കെ കെ മോഹനനുമായി ഏറ്റുമുട്ടുകയും, അയാളെ തെറി വിളിക്കുകയും ചെയ്തു. ശ്രീ. ജെയിംസ് പന്തമാക്കൽ, അദ്ദേഹം രാജി വച്ചുകഴിഞ്ഞുള്ള ഒന്നര മാസ കാലയളവിൽ ഭൂരിപക്ഷ തീരുമാനം എങ്കിലും നടപ്പിലാക്കാൻ സമ്മതിച്ചിരുന്നെങ്കിൽ 45 ലക്ഷം രൂപയെങ്കിലും ലാപ്സ് ആയി പോകാതെ, ലൈഫ് മിഷൻ പ്രോജെക്ടിനു വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നു.


ശ്രീ. ജെയിംസ് പന്തമ്മാക്കൽ രാജി വയ്ക്കുന്നതിനും ഒന്നര മാസത്തിനു മുന്നേ, ലാൻഡ് ചലഞ്ച്മായി ബന്ധപ്പെട്ട ഫയൽ ഡിപ്പാർട്മെന്റ് തിരിച്ചു അയച്ചിരുന്നു. ഈ വിവരം ഞങ്ങൾ മെമ്പര്മാരെ ആരെയും അറിയിക്കാതെ മറച്ചുവെച്ചിട്ടു, എന്തിന് വേണ്ടിയാണു സ്ഥലത്തിന്റെ വലുയേഷൻ കൂട്ടി കിട്ടാൻ അവിടെപ്പോയി റോഡ് വെട്ടിയത് എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല.


പിന്നീട് ഫിലോമിന ജോണിയുടെ അധികാര മോഹത്തെ കുറിച്ചാണ് ശ്രീ. ജെയിംസ് പന്തമാക്കൽ, അയാളുടെ തവളത്തിൽ കൂടെ കൂടുന്ന ആളുകളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നത്. 2022ലെ ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു, കാഞ്ഞങ്ങാട് ഗവണ്മെന്റ് ഗസ്റ്റ് ഹൌസിൽ നടന്ന ചർച്ചയിലാണ്, ആദ്യമായി ഞാൻ വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാൻ തയാറാണെന്നു പറഞ്ഞത്. ഡിഡിഫ് ലെ എന്റെ സഹപ്രവർത്തകരും, ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ഡിസിസി പ്രസിഡന്റ്‌ ശ്രീ. പി കെ ഫൈസൽ, ശ്രീ. കെ പി കുഞ്ഞിക്കണ്ണൻ, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. രാജു കട്ടക്കയം എന്നിവരും ഇതിനു സാക്ഷികൾ ആണ്. പിന്നീട് അങ്ങോട്ട്‌ 3-4 തവണ എങ്കിലും, ഒരിക്കൽ ശ്രീ. ജെയിംസ് പന്തമ്മാവന്റെ വീട്ടിൽ വച്ചുനടന്ന ഒരു മീറ്റിംഗിൽ വച്ചും ഇത് ഞാൻ ആവർത്തിച്ചു. ഒടുക്കം, ലയന ധാരണ പ്രകാരം, ലയന പിറ്റേന്ന് നവംബർ 22 ആം തീയതി ശ്രീ. കെ സുധാകരന്റെ വീട്ടിൽ വച്ചുനടന്ന മീറ്റിംഗിലും ഞാൻ എന്റെ രാജി സന്നദ്ധത അറിയിച്ചു. അന്ന്, ശ്രീ. കെ സുധാകരൻ ജെയിംസ് പന്തമ്മാവനോട് പറഞ്ഞത്, "വൈസ് പ്രസിഡന്റ്‌ പറയുന്നത് നീ കേൾക്കെടോ" എന്നാണ്‌. അതുകൊണ്ടുതന്നെ, ഇതൊക്കെയും, ഡിഡിഫ് ലെ എന്റെ സഹ   പ്രവർത്തകർക്കോ, സഹ മെമ്പർമാർക്കോ നിഷേധിക്കുവാൻ സാധിക്കുകയില്ല.


പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച ദിവസങ്ങളിലൊന്നിൽ, ശ്രീ. ലാലു തെങ്ങുംപള്ളിയോട് സിപിഎം മെമ്പർ ശ്രീ. കെ കെ മോഹനൻ പറഞ്ഞു, "ലാലു നീ പ്രസിഡന്റ്‌ ആയിക്കോ,  ഞങ്ങൾ പിന്തുണക്കാം, ഭരണം പഴയതുപോലെ കൊണ്ടുപോകാം. ജെയിംസ് പന്തമാക്കലിനെയോ, ജിജി കമ്പല്ലൂരിനെയോ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല." ഞാനും ലാലുവിനോട് പറഞ്ഞു, എടാ അത് നടക്കും, എന്റെ സപ്പോർട്ട് അതിന് ഉണ്ടാകും. പക്ഷെ ശ്രീ. ജെയിംസ് പന്തമാക്കൽ അതിന് ഒരുക്കാമായിരുന്നില്ല.


എന്നെ സംബന്ധിച്ചു, ജെയിംസ് രാജി വെച്ചതിനു ശേഷം ഉള്ള ഒന്നര മാസക്കാലം ഉണ്ടായിട്ടുള്ള പ്രശ്നങ്ങളാണ് "ജെയിംസ് ഗ്രൂപ്പിൽ" നിന്ന് മാറി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാലും, ഫെബ്രുവരി 2 നും 3 നും എന്റെ വീട്ടിൽ വന്ന, ശ്രീ. ജിജി കമ്പല്ലൂരിനോടും ശ്രീ. ലാലു തെങ്ങുംപള്ളിയോടും, "നിങ്ങളിൽ ഒരാൾ പ്രസിഡന്റ്‌ ആക്, ഞാൻ സപ്പോർട് ചെയ്യാം" എന്ന് ഞാൻ പറഞ്ഞതാണ്. അത് കള്ളമല്ല, അതിന്, ജിമ്മി കവലവഴി, സൈമൺ പള്ളതൂഴി, ജോണി ഇടപ്പടി തുടങ്ങി 12-13 ആളുകൾ സാക്ഷികൾ ആണ്.


പക്ഷെ, ഇതൊന്നുമല്ല പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഡിസിസി മുൻപാകെ നീലേശ്വരം ചെന്നപ്പോൾ സംഭവിച്ചത്. പലകുറി താൻ ഇനി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇല്ല എന്ന്, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും കുത്തിക്കുറിക്കുകയും, തന്റെ നോമിനി ആയി ശ്രീ. ജിജി പുതിയപ്പറമ്പിൽ എന്ന കമ്പല്ലൂർ ജിജിയെ ഉയർത്തി കാണിക്കുകയും ചെയ്തുകൊണ്ടിരുന്ന ശ്രീ. ജെയിംസ് പന്തമ്മാവൻ വീണ്ടും പ്രസിഡന്റ്‌ സ്ഥാനാർഥി ആകുന്നു!!!! എന്തിനാണ്/എന്ത് കാരണത്താലാണ് സ്വയം പ്രസിഡന്റ്‌ ആവാൻ ഒരുങ്ങിയത്? ആഗ്രഹം കൊണ്ടാണെന്നു സമർത്ഥിച്ചാലും, ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യില്ല എന്ന് ഡിസിസി പ്രസിഡന്റിനോട് പറഞ്ഞപ്പോളെങ്കിലും, അദ്ദേഹം ജിജിയുടെയോ, ലാലുവിന്റെയോ പേര് നിർദേശിക്കേണ്ടിയിരുന്നില്ലേ?


എന്റെ വാർഡിലെ ആളുകളുടെ അഭിപ്രായപ്രകാരം, ഈസ്റ്റ്‌ എളേരിയിലെ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കാൻ ഞാനും തീരുമാനിച്ചു. ഇത് മനസിലാക്കിയ ജെയിംസ്, തനിക്ക് ജയിക്കാൻ ആവില്ല എന്ന് മനസിലാക്കിയപ്പോൾ,പരാജയം പാവം ലാലുവിന്റെ തലയിൽ ചാരി രക്ഷപെടുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ജെയിംസിന് നന്നായി അറിയാമായിരുന്നു, അദ്ദേഹത്തിനോ അദ്ദേഹം നിർദേശിക്കുന്ന ആൾക്കോ, സിപിഎം പിന്തുണ ലഭിക്കില്ലെന്ന്. കാരണം 2-3 ദിവസംമുൻപ് മാത്രമായിരുന്നു ജെയിംസ് സിപിഎം മെമ്പർ ശ്രീ. കെ കെ മോഹനനോട് "തനിക്കു ചെരക്കാൻ പൊയ്ക്കൂടേ" എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചത്.


 തിരഞ്ഞെടുപ്പ് ദിവസം രാവിലെ മാത്രമല്ലെ ലാലു പോലും, താനാണ് സ്ഥാനാർഥി എന്ന് അറിയുന്നത്? സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച് ജയിച്ച ലാലു, എങ്ങനെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ആളുകളെ പിന്തള്ളി പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി ആയത്? അത്, ഔദ്യോഗിക സ്ഥാനാർഥിയായ ലാലു പാർട്ടിയുടെ അറിവോടെയാണോ ശ്രീ. ജോസ് പതാലിയോട് സിപിഎം പിന്തുണ തേടിയത്?രാവിലെയാണ് താനാണ് സ്ഥാനാർഥി എന്ന്‌ ലാലു എന്നോട് പറയുന്നത്. പക്ഷെ അപ്പോളേക്കും വൈകി പോയിരുന്നു.


ആ പാവത്തിനെ ബലിയാട് ആക്കിയിട്ട്, എന്റെ കുടുംബ ബന്ധം പറഞ്ഞ് ഇപ്പോൾ കുറ്റപ്പെടുത്തുന്നു. അപ്പോൾ താങ്കളുടെ ഉദ്ദേശം അതായിരുന്നു, തന്റെ തോൽവി ഉറപ്പിച്ച ജെയിംസ്, എന്റെ കുടുംബവും ലാലുവിന്റെ കുടുംബവും ഇതിന്റെ പേരിൽ തമ്മിൽ തല്ലിക്കോട്ടെ എന്ന് കണ്ടു. അതാണ് സത്യം


ലാലുവിന് എന്നേക്കാൾ ബന്ധം ശ്രീ. ജെയിംസിനോട് ആയിരുന്നു. അല്ലായെങ്കിൽ, എന്നെക്കുറിച്ച് കഴിഞ്ഞ ഒന്നര മാസക്കാലം ജെയിംസ് പറഞ്ഞുനടന്ന തെറിയും, കേട്ടലറക്കുന്ന അപവാദ പ്രചാരണങ്ങളും കേട്ടുകൊണ്ട് കൂടെനടക്കാൻ കഴിയില്ലല്ലോ? പക്ഷെ, എനിക്കറിയാം ലാലു ജെയിംസിനെ പേടിച്ചാണ് കൂടെ നടന്നിരുന്നതെന്നു, അല്ലാത്ത പക്ഷം എന്നെ ജീവിക്കാൻ വിടില്ല എന്ന് ആദ്മഗതം ചെയ്തത് ഞാൻ മറന്നിട്ടില്ല.


ജെയിംസ് രാജിവെക്കുന്നതിനും കുറച്ചു ദിവസങ്ങൾക്കു മുൻപ്, ശ്രീ. ജിജി കമ്പല്ലൂർ ഒരു കാര്യവും ഇല്ലാതെ, അദ്ദേഹത്തിന് സംഭവിച്ച ഒരു തെറ്റിദ്ധാരണയുടെ പേരിൽ, എന്നെ ചീത്ത വിളിച്ചപ്പോൾ, ലാലുവും ഡെറ്റി മെമ്പറും ജിജിയുമായി വഴക്കുണ്ടാക്കുകയും, ലാലു അന്ന് നടന്ന മീറ്റിംഗിൽ പങ്കെടുക്കാതെ ഇറങ്ങിപോകുകയും ചെയ്തിരുന്നു. ഇതറിഞ്ഞിട്ടും, പ്രസിഡന്റ്‌ എന്ന നിലയിൽ ശ്രീ. ജെയിംസ് പന്തമാക്കൽ ഇടപെടുകയോ, എന്താണ് കാര്യമെന്നു അന്വേഷിക്കുകയോ ചെയ്തില്ല. ജെയിംസിനോട് പ്രതികരിച്ചാൽ ഏത് വിധേനയും തന്നെ ഇല്ലായ്മ ചെയ്യും എന്ന് തിരിച്ചറിഞ്ഞ ലാലു എല്ലാത്തിനും നിന്നുകൊടുക്കുക ആയിരുന്നു.


ജെയിംസ്, പറഞ്ഞുവെക്കുന്ന ഈ രക്തബന്ധം ഇന്നാണോ അയാൾ മനസിലാക്കുന്നത്? 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എണിച്ചാൽ വാർഡിൽ നിന്നും ഞാൻ മത്സരിച്ചത്, ഇതിനേക്കാൾ വലിയ ഒരു ബന്ധം മാറ്റിവെച്ചിട്ടായിരുന്നു.  അത് ജെയിംസ് മറന്നുപോയോ?അന്നൊന്നും തോന്നാത്ത നൊമ്പരം ജെയിംസിന് ഇന്ന് തോന്നേണ്ടതില്ല. എനിക്ക് രാഷ്ട്രീയവും കുടുംബവും രണ്ടും രണ്ടാണ്.


ഞാൻ പ്രസിഡന്റ്‌ ആയിരുന്ന കാലം മുതലേ എല്ലാകാര്യങ്ങളിലും (പ്രത്യേകിച്ച്, തോമപുരം പള്ളിയുമായും, കല്ലറയുമായും ബന്ധപ്പെട്ട കേസുകളിൽ)ഞങ്ങൾക്കിടയിൽ മാധ്യസ്ഥൻ ശ്രീ. ജിമ്മി കവലവഴിയിൽ ആയിരുന്നു. ജെയിംസിന്റെ സ്വപ്ന പദ്ധതിയായ ലാൻഡ് ചലഞ്ച് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നും, ജെയിംസിനെ പറഞ്ഞ് മനസിലാക്കണം എന്നും, കൂടി ആലോചിച്ചു തീരുമാനങ്ങൾ എടുക്കണം എന്നും അദ്ദേഹം പലവുരി എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും നടപ്പിലായില്ല.


എന്നെ സംബന്ധിച്ചും, രണ്ട് തോണിയിൽ കാലുവെക്കാൻ ഇഷ്ടപെടാത്ത ആളാണ്. കൂടെ നടക്കുന്ന അത്തരക്കാരുടെ തനിനിറം കഴിഞ്ഞ സർവീസ് സഹകരണ ബാങ്കിൽ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതല്ലേ? അവിടെ തുടങ്ങി ഡിഡിഫ് ന്റെ നാശം.


കഴിഞ്ഞ 28 വർഷക്കാലമായി ഞാൻ ഈ നാട്ടിൽ കുടുംബശ്രീ പ്രവർത്തകയായും, ads/cds ചെയർപേഴ്സൺ ആയും ഗ്രാമ പഞ്ചായത്ത് മെമ്പറായും, പാലാവയൽ വനിതാ സർവീസ് സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്‌ ആയും, ഈസ്റ്റ് എളേരി മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആയും ഒക്കെ പ്രവർത്തിച്ചു തന്നെയാണ് ഇത്രവരെ വന്നത്. ഞാൻ 1996 മുതൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ്.


2015-2017 കാലയളവിൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്‌ സ്ഥാനം ശ്രീ. ജെയിംസ് എനിക്ക് ഏൽപ്പിച്ചുതന്നത് തന്നെയായിരുന്നു. പ്രസിഡന്റ്‌ എന്ന നിലയിൽ ഏല്പിച്ച ജോലികൾ കൃത്യമായി ചെയ്തിട്ടും ഉണ്ട്. ജെയിംസിനോടുള്ള കൂറ് കൊണ്ട് മാത്രം ആണ്, ഭർത്താവിനെയും മക്കളെയും ധിക്കരിച്ചു, ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 11ആം വാർഡിൽനിന്നും ഞാൻ മത്സരിക്കാൻ തയ്യാറായത്. ജെയിംസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വരുമ്പോൾ എന്റെ അഭാവം ഒരു തടസം ആകരുതെന്നു കരുതി.


25 വർഷക്കാലം കുഞ്ഞുങ്ങൾക്ക് ദൈവത്തെ പറഞ്ഞുകൊടുത്ത എനിക്ക്, ഈ നാട്ടിൽ ഒരാളോട് പോലും മുഖം മുഷിഞ്ഞു സംസാരിക്കേണ്ടി വന്നിട്ടില്ല. അല്ലയെന്നു ഈ നാട്ടിലെ ഒരാളെക്കൊണ്ടുപോലും പറയിക്കാൻ സാധിക്കുകയും ഇല്ല. എന്നാൽ, ചതി ചെയ്തും, തെറി വിളിച്ചും, കരയിപ്പിച്ചും താങ്കൾ പറഞ്ഞുവിട്ടിട്ടുള്ള ഒരുപാടു പേരെ, നേരിൽകണ്ടു ക്ഷമ പറഞ്ഞിട്ടുള്ളവളാണ് ഞാൻ. നിഷേധിക്കാൻ പറ്റുമോ? എത്രയോ പേരുകൾ?


കഴിഞ്ഞ 2വർഷക്കാലം താങ്കൾ ഇരുന്ന പ്രസിഡന്റ്‌ സ്ഥാനവും, ഞാനിരിക്കുന്ന വൈസ് പ്രസിഡന്റ്‌ സ്ഥാനവും സിപിഎം ന്റെ ഓദര്യം തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ താങ്കൾ അത് മറന്നുപോയി. അല്ലായെങ്കിൽ താങ്കളും ജിജി കമ്പല്ലൂരും കൂടി ബോർഡ്‌ മീറ്റിംഗിൽ മോഹനൻ മെമ്പറെ തെറിവിളിക്കില്ലായിരുന്നു. നീ തയ്യെനിയിൽ പോയി ചെരച്ചാമതി എന്ന് പറയില്ലായിരുന്നു.   സതിടീച്ചർ, എത്രയോ തവണ അവരുടെ വാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു, നിങ്ങളുടെ മുൻപിൽ കെഞ്ചുന്നത് ഞാൻ കണ്ടിട്ടുണ്ട്.


ജെയിംസിന് തെറ്റ് പറ്റി തുടങ്ങിയത് 2022 അവസാനം നടന്ന ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് മുതലാണ്. കൂടി ആലോചനകൾ ഇല്ലാതെ ചെയ്തുപോയതിന്റെ ആകെ ഫലം!!!


ഇന്ന്, ഫിലോമിന ജോണി ഡിഡിഫ് സംവിധനത്തോട് അകന്ന് നിൽക്കുന്നുണ്ടെങ്കിൽ അത് "നയം വ്യക്തമാക്കി"യിട്ട് തന്നെയാണ്. അല്ലാതെ "കള്ളചൂത്" കളിച്ചല്ല.


എന്നെ സംബന്ധിച്ചും ഡിഡിഫ് എന്നത്, 2022   നവംബർ മാസം 21 ആം തീയതി കഴിഞ്ഞതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഞാൻ ഡിഡിഫ് പ്രവർത്തകരെ വഞ്ചിച്ചു എന്ന് താങ്കൾ ഖോര ഖോരം പറഞ്ഞ് നടക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച, ശ്രീ. പ്രശാന്ത് പറേക്കുടിയെ, കൂടുമാറ്റി സ്വന്തം പാളയത്തിൽ എത്തിച്ചത് ഗ്രൂപ്പ്‌ കളിയും, ഞാൻ ശ്രീ. ജെയിംസ് പന്തമാക്കലിന്റെ കൂടെ കൂടാൻ ഇനി ഇല്ല എന്ന് നിലപാടെടുക്കുമ്പോൾ അത് ചതിവും!!! വിരോധാഭാസം തന്നെ!!!!


ഇനിയും, ഈ കഴിഞ്ഞ ഒന്നര മാസ കാലയളവിൽ ഞാൻ പ്രസിഡന്റ്‌ "ആക്കപ്പെട്ട" ശ്രീ. "ജെയിംസ് പന്തമാക്കലിന്റെ" ബാങ്കിൽ പോലും ജെയിംസ് എനിക്കെതിരെ പ്രവർത്തിച്ചു. 75 ലക്ഷം രൂപ ഡെപ്പോസിറ് കാണിക്കേണ്ട മാർച്ച്‌ 31ന് 3 ദിവസം മുൻപ് ബാങ്കിന്റെ ഡയറക്ടർ മാരിൽ ഒരാളെക്കൊണ്ട് താങ്കൾ 4 ലക്ഷം രൂപ വിഡ്രോ ചെയ്യിച്ചില്ലേ? ലോൺ ഡ്യൂ തിരിച്ചടപ്പിക്കാതെയും താങ്കൾ ബാങ്കിനെതിരെ പ്രവർത്തിച്ചു. അതിനുള്ള പ്രത്യുപകാരം ആ മാന്യദേഹം 11ആം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്നെ തെറിപറഞ്ഞു നിങ്ങളോട് കൂറ് കാണിച്ചു.


എന്നെ സംബന്ധിച്ചും ഈ സ്ഥാന മാനങ്ങളൊന്നും ഒരു അലങ്കാരമല്ല, എനിക്ക് ശേഷം പ്രളയം എന്ന ചിന്തയും ഇല്ല.


ശ്രീ. ജെയിംസും ശ്രീ. ജിജി കമ്പല്ലൂരും, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എന്നെ പറഞ്ഞ, കേട്ടാൽ അറക്കുന്ന തെറിവിളികൾ, എന്റെ സഹപ്രവർത്തകരായ വനിതാ മെമ്പർമാരും ഒന്ന് കേൾക്കണം എന്നത് എന്റെ ഒരു ആഗ്രഹം ആണ്. ചേച്ചി ഞങ്ങൾക്ക് അമ്മയെപ്പോലെ ആണെന്നും, ഈ പ്രശ്നങ്ങൾക്ക് എല്ലാം ജെയിംസ് ചേട്ടൻ മാത്രമാണെന്നും, ജിജി, നിങ്ങൾ ആരോടൊക്കെ പറഞ്ഞു? എന്റെ വീട്ടിൽ വന്നപ്പോൾ പോലും നിങ്ങൾ പറഞ്ഞതല്ലേ? ജിജി മാത്രം അല്ല, എന്നെ കണ്ട മുഴുവൻ മധ്യസ്ഥൻമാരും ഒരേ സ്വരത്തിൽ എന്നോട് പറയുന്നു, "ഈ പ്രശ്നങ്ങൾക്ക് എല്ലാം ജെയിംസ് മാത്രമാണ് ഉത്തരവാദി" എന്ന്. എന്നാലും ഞാൻ അതെല്ലാം ക്ഷമിച്ചു കൂടെ നിൽക്കണം പോലും. ഇതിലെ വിരോധാഭാസം എന്തെന്നാൽ, ഇവർക്ക് ആർക്കും ജെയിംസിനോട് ഇത് പറയാനൊട്ട് സാധിക്കുന്നും ഇല്ല. അപ്പോൾ, മുൻപേ ഞാൻ പറഞ്ഞത് തന്നെയാണ് കാരണം, പേടി


എനിക്ക് ജെയിംസുമായി ഒരുമിച്ചു പോകാൻ ആകില്ല എന്ന്, ജിമ്മി കവലവഴിയോടും, അഡ്വക്കേറ്റ് വേണുവിനോടും, ജെയിംസിന്റെ സഹോദരൻ വർഗീസ് പന്തമാക്കലിനോടും ഞാൻ ഒരു മാസം മുന്നെത്തന്നെ വ്യെക്തമാക്കിയതാണ്.


ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ട പ്രസിഡന്റ്‌ തന്നെ, ഉദ്യോഗസ്ഥരെ ചീത്തവിളിച്ചും ഭീക്ഷണിപ്പെടുത്തിയും സംസാരിച്ചാൽ പദ്ധതികൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ഇവിടെ അങ്ങനെയൊക്കെ ആയിരുന്നു. VEO ഷീജ, OA അമ്പിളി, എഴുവർഷങ്ങൾ സഹോദരനെപോലെ കൂടെനിന്ന് പ്രവർത്തിച്ച പ്ലാൻ ക്ലാർക്ക് ഇവരൊക്കെ ഉദാഹരണങ്ങൾ മാത്രം.


അമ്പിളിയും ഷീജയും, ജെയിംസ്സിനെതിരെ വനിതാ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ, ഞാനാണ് അവരെ പിന്തിരിപ്പിച്ചത്. ഇതൊന്നും എന്റെ സഹ മെമ്പർമാർക്ക് അറിയാത്ത കാര്യങ്ങൾ അല്ല. VEO ഷീജയെ, നിങ്ങൾ സോഷ്യൽ മീഡിയയിൽ പറഞ്ഞുവെച്ച "അപരാധം" കേട്ടാൽ ഈ നാട്ടിലെ സ്ത്രീകൾ കർക്കിച്ചു തുപ്പും.


ഒന്നിനും ഒരു വിശദീകരണവും നൽകാതെ, എന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിരുന്ന എന്നെ, നിങ്ങൾ ഇത് എഴുതാൻ പ്രേരിപ്പിച്ചതാണ്.


ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്ത മറവിട്ട് പുറത്തുവരും, അതുപോലെ തന്നെയാണ് സത്യവും. മൂടിവെക്കാം, പക്ഷെ ഒരുനാൾ അത് പുറത്ത് വരികതന്നെചെയ്യും.


വാൽകഷ്ണം :

ഉണ്ണിത്താൻ എം പി ഒരിക്കൽ . ചിറ്റാരിക്കാലിൽ നടന്ന ഒരു കോൺ ഗ്രസ് പൊതുയോഗത്തിൽ * ഒരിക്കൽ* പന്തമ്മാവനെക്കുറിച്ച് പറ ഞ്ഞത്.. നല്ലതന്തക്ക് ജനിക്കാത്തവൻ എന്ന് ..ഉണ്ണിത്താനെ കുറിച്ച് ഒരിക്കൽ കെ.മുരളീധരൻ പറഞ്ഞത് ഇരുട്ടിന്റെ സന്തതി  എന്നാണെങ്കിൽ, അന്തരിച്ച കോൺഗ്രസ് നേതാവ് പി.ബാലൻ മാഷ് ഒരിക്കൽ കോഗ്രസ് കാരെ കുറിച്ച് മൊത്തമായി  പറഞ്ഞത്. എമ്പോക്കികൾ എന്നാണ്... ഇതിൽ ഏതാണ് ശരി!!!!!!?-BEDOOR കൃഷ്ണേട്ടൻ 


കൂടുതൽ വിവരങ്ങൾ -


ദേശീയപാത വികസനത്തിന്റെ സമ്പൂർണചിത്രം 


Friday, 7 April 2023

ദേശീയപാത വികസനത്തിന്റെ സമ്പൂർണചിത്രം

 road development kerala -5519 കോടി-599.498 കിലോമീറ്റർ

ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന്

കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി.



കേരളത്തേക്കാൾ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയത്. ആകെ 9 സംസ്ഥാനങ്ങൾ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാൻ തയ്യാറായിട്ടുള്ളത്. രാജ്യസഭയിൽ എന്റെ ചോദ്യത്തിന് രാജ്യത്തെ ദേശീയപാത വികസനത്തിന്റെ സമ്പൂർണചിത്രം നല്കികൊണ്ടുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 


കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് 2465.327 കിലോമീറ്റർ ദേശീയപാത വികസിപ്പിച്ച ഉത്തർപ്രദേശ് കേന്ദ്രത്തിന് നല്കിയത് വെറും 2097.39 കോടി രൂപ. ഇതിന്റെ നാലിലൊന്ന് കിലോമീറ്റർ മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്കി. ഹരിയാന 3269.71 കോടി നല്കിയപ്പോൾ ഡൽഹി 653.5 കോടിയും പഞ്ചാബ് 81.2 കോടിയും ജാർഖണ്ഡ് 23 കോടിയും ആന്ധ്രാപ്രദേശ് 55.82 കോടിയും നല്കി. ചില സംസ്ഥാനങ്ങൾ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേർന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയൽറ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നല്കിയത്. 


കഴിഞ്ഞ അഞ്ച് വർഷങ്ങൾ (2017-18 മുതൽ 2021-22 വരെ) കൊണ്ട് 18785.746 കിലോമീറ്റർ ദേശീയപാത പൂർത്തിയായപ്പോൾ അതിൽ 60.24 കിലോമീറ്റർ മാത്രമാണ് കേരളത്തിൽ പൂർത്തിയാക്കാൻ എൻ.എച്ച്.എ.ഐക്ക് കഴിഞ്ഞത്. രാജസ്ഥാനിൽ 3077.224 കിലോമീറ്റർ, ഉത്തർപ്രദേശിൽ 2465.327 കിലോമീറ്റർ, മഹാരാഷ്ട്രയിൽ 2089.3 കിലോമീറ്റർ എന്നിങ്ങനെ ദേശീയപാത വികസനം നടന്നു കഴിഞ്ഞു. 2017-18 മുതൽ 2021-22 വരെ രാജ്യത്ത് 23693.562 കിലോമീറ്റർ ദേശീയപാത വികസനത്തിനുള്ള വർക്കുകൾ അനുവദിച്ചു. കേരളത്തിൽ 599.498 കിലോമീറ്റർ ദേശീയപാതയുടെ വികസനമാണ് നടന്നു വരുന്നത്.


ജോൺ ബ്രിട്ടാസ്

MP

Monday, 27 March 2023

റബറിന്റെ വില 300 ആക്കി യാൽ

 അന്ന് മുപ്പതിനു്, 

ഇന്ന് മുന്നൂറിന്,

 യൂദാസേ നീയിന്നും യൂദാസു തന്നെ, 

നിരക്കൽപം കുറഞ്ഞു പോയെന്നു മാത്രം.-CKR


റബറിന്റെ വില 300 ആക്കി യാൽ .......ക്കു  വോട്ടു നല്കുമത്രേ .

3  കാര്യങ്ങളുണ്ട് .

(1) റബർ വില 300 ആകണമെന്ന് കേന്ദ്ര ഭരണ കക്ഷിക്ക്‌ താല്പര്യമുണ്ടോ ? ഉണ്ടെങ്കിൽ താങ്ങു വില നൽകി മാർക്കറ്റ് വില ഉയർത്താൻ ശ്രമിക്കേണ്ടേ ?

താങ്ങു വില കാർഷിക ഉല്പന്നങ്ങൾക്കാണ് .താങ്ങുവില നല്കാൻ പറ്റില്ല എന്ന് പീയുഷ്  ഗോയൽ .  കാരണം ?       റബർ കാർഷിക ഉല്പന്നമല്ല എന്നാണ് ലോക വ്യാപാരക്കരാർ പറയുന്നത് . വ്യാവസായിക ഉല്പന്നമല്ല .വ്യാപാരക്കരാർ ഉണ്ടാക്കിയതാരാ ?( കോൺഗ്രസ്സ് ഭരണകാലം; ഭാ  ജ പ യും പിന്തുണച്ചു  .പിന്തുണയ്ക്കുന്നു   )

ഇനി ഇറക്കുമതി ചുങ്കം വർധിപ്പിച്ചാലോ ? അതിനും വ്യവസ്ഥകളുണ്ട് .

ഭാ  ജ പ പറയുന്നു - 25 -30 ശതമാനം ചുങ്കം ഞങ്ങൾ ഏർപ്പാടാക്കിയെന്ന് .

25 -30 ശതമാനം ചുങ്കം കോമ്പൗണ്ടഡ് റബറിനാണ് . കോമ്പൗണ്ടഡ് റബർആകെ റബർ ഇറക്കുമതിയുടെ  ഏതാണ്ട് 15 ശതമാനമേ വരികയുള്ളൂ .ചുങ്കം നൽകേണ്ടത് ലോക വ്യാപാരക്കരാർ പ്രകാരമാണ് . എന്നാൽ ആസിയൻ കരാർ പ്രകാരം അംഗ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വ്യാപാരമാണ് .ചുങ്കം നൽകേണ്ടതില്ല .റബർ ഇറക്കുമതിയാവട്ടെ ആസിയാൻ രാജ്യങ്ങളിൽ നിന്നാണ് .(ഇന്തോനേഷ്യ ,വിയറ്റ്നാം, തായ്‌ലൻഡ്) .    ഫലത്തിൽ 25 -30 ശതമാനം ചുങ്കം വിലയെ ഉയർത്താൻ ഉ പകരിക്കുന്നില്ല .


(ലോകത്തു സ്വാഭാവിക റബ്ബർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. )

India imports most of its Natural rubber from Indonesia, Vietnam and Thailand and is the 2nd largest importer of Natural rubber in the World. The top 3 importers of Natural rubber are United States with 136,297 shipments followed by India with 58,622 and Vietnam at the 3rd spot with 46,724 shipments.

ഇനി ആസിയാൻ കരാർ അംഗീകരിച്ചത് ആര് ? കോൺഗ്രസ് .തുടരുന്നത് ആര് ?

ഭാ  ജ പ ....

കേരളത്തിലെ റബർ കൃഷിക്കാരെ നശിപ്പിച്ചത് ആസിയാൻ കരാർ ആണ് .ഇന്ത്യക്ക് മൊത്തം ഈ കരാർ ലാഭമാണെങ്കിൽ , ഈ ലാഭത്തിന്റെ ഒരു വിഹിതം കേരളത്തിലെ കൃഷിക്കാർക്ക് കൊടുത്തൂടെ ?


താങ്ങുവില പേരുമാറ്റി കേരളം വിലസ്ഥിരതാ ഫണ്ട് കൊടുക്കുന്നു .കേന്ദ്രമെന്താണ്‌ കൊടുക്കുന്നത് ( കർഷകരെ പറ്റിക്കാൻ 6000 ആകെ)

udf അഞ്ചാം വർഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് .ആ വകയിൽ UDF ആകെ കൊടുത്തത് 270 കോടി .

LDF ആദ്യ 5 വർഷം 1500 കോടി കൊടുത്തു .ഇപ്പോ 150 ൽ നിന്നും 170 ആക്കി വർദ്ധിപ്പിച്ചു .കേന്ദ്രം കൂടി ബാക്കി തുക തരട്ടെ .20 16 ൽ നിവേദനം കൊടുത്തപ്പോൾ , വാണിജ്യ വിള യാണെന്ന് പറഞ്ഞു തള്ളി .ഗുണ നിലവാരം വർദ്ധിപ്പിച്ചു മാർക്കറ്റിൽ മത്സരിച്ചു മുന്നോട്ടുവരാ ൻ  പറഞ്ഞു അ ന്നത്തെ വാണിജ്യ മന്ത്രി ( ഇന്നത്തെ കേന്ദ്ര ധനമന്ത്രി ).


റീപ്ലാന്റിംഗിനുള്ള സബ്‌സിഡി നിർത്തലാക്കി .പ്ലാന്റിങ്ങിനു സബ്‌സിഡിയും വെച്ചു .കേരളത്തിൽ റീപ്ലാന്റിംഗിനു അല്ലേ സാദ്ധ്യത ? കേരളത്തിന് കൊടുക്കാതിരിക്കാനല്ലേ റീപ്ലാന്റിംഗിനുള്ള സബ്‌സിഡി നിർത്തലാക്കിയത് ? പുതിയ പ്ലാന്റഷന് 

റബർ ബോർഡ് -ലെ കേരള പ്രാതിനിധ്യം കുറച്ചു . മെമ്പർമാരായ ആളുകളുടെ എണ്ണം കുറച്ചു .വിലസ്ഥിരത ഫണ്ട് തീരുമാനിക്കുന്നതടക്കം തീരുമാനിക്കേണ്ട സ്ഥാപനത്തിൽ ആവശ്യത്തിന് ആളില്ലാത്ത അവസ്ഥ കരുതിക്കൂട്ടി ഉ ണ്ടാക്കുന്നതല്ലേ   ?  

ഇങ്ങനെ കൃഷിക്കാരുടെ നട്ടെല്ല് ഒടിക്കാനും  റബർ കൃഷിയിൽ കേരളത്തിനുള്ള മുൻകൈ  ഇല്ലാതാക്കാനും കേരളത്തെ തളർത്താനുമുള്ള നയങ്ങൾ നിരന്തരം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിക്ക്  വോട്ടു നൽകണോ ? 

(2 ) 

* According to data available with United Planters’ Association of Southern India (UPASI), 1.14 lakh tonnes of compounded rubber was imported in 2021-2022, which was 0.19 lakh tonnes higher than the previous year.  

(3 )*India needs 150,000 tonnes of natural rubber by 2025-26: Rubber Board chief










Sunday, 19 March 2023

INTERVENTION CLASSES @ CHERUPUZHA

 11/03/2023,12/03/2023

Intervention ക്ലാസുകൾ തുടങ്ങി. രക്ഷിതാക്കളുടേയും കുട്ടികളുടേയും സമയബന്ധിതമായ പങ്കാളിത്തം. പഞ്ചായത്ത് പ്രതിനിധികളുടെ സ്നേഹോഷ്മളമായ പരിചരണം. MLDഫാക്കൽറ്റികളായ അധ്യാപക സുഹൃത്തുക്കളുടെ ആത്മാർത്ഥത നിറഞ്ഞ സേവനം. നല്ല തുടക്കം.5 ഫാക്കൽറ്റികൾ , 15 കുട്ടികൾ 14 രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. 

18/03/2023

18/3/2023 ന് ശനിയാഴ്ച  7 കുട്ടികൾക്ക് Intervention ക്ലാസുകൾ നടന്നു. ആശാലത, ഷീബ (ചെറുപുഴ സെന്റർ ), രമ (വെള്ളരിക്കുണ്ട്  സെൻറർ  ) എന്നീ അധ്യാപകർ പങ്കെടുത്തു.




















19/03/2023 : 

ഇന്ന്  വൈഷ്ണ , ഷീബ  Intervention classകൾ എടുത്തു.രക്ഷിതാക്കൾ,കുട്ടികൾ, ഫാക്കൽറ്റിമാർ ഉൾപ്പെടെ 17 പേർ ഇന്നത്തെ ക്യാമ്പിൽ പങ്കെടുത്തു . പഞ്ചായത്തു ഓഫിസ് കേന്ദ്രീകരിച്ചാണ് ക്‌ളാസ്സുകൾ നടന്നത്.

 **************************************************************************

അറിയിപ്പ് :

മാർച്ച് 25 ശനി, മാർച്ച്26 ഞായർ  ദിവസങ്ങളിൽ Intervention ക്ലാസുകൾ എടുക്കുന്നവർ അലോട്ട് ചെയ്യപ്പെട്ട കുട്ടികളെ ഇന്നുതന്നെ വിളിച്ച് സമയക്രമം നൽകേണ്ടതാണ്.

**********************************************************************

മാർച്ച് 11, 12,18 ,19  ദിവസങ്ങളിൽ Intervention ക്ലാസ് എടുത്തവർ ഈയാഴ്‌ച തന്നെ  ക്ലാസിന്റെ ഒരു റിപ്പോർട്ട് തരണമെന്ന് അഭ്യർത്ഥിക്കുന്നു. 

പങ്കെടുത്ത ഓരോ കുട്ടിയുടേയും Present Performance Level, Intervention ചെയ്ത SKill/subskill/ components, ചെയ്ത പ്രവർത്തനങ്ങൾ , അടുത്ത ക്ലാസിനു മുമ്പ് ചെയ്യാൻ നൽകിയ പ്രവർത്തനങ്ങൾ, കുട്ടി, Parent ഇവരുടെ പ്രതികരണങ്ങൾ, സഹകരണം എന്നിവയെ കുറിച്ച് ശ്രദ്ധയിൽ പെട്ട കാര്യങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉണ്ടായിരിക്കണം.

******************************************************************




പഠനപരിമിതിയുള്ളവർക്ക് പിന്തുണാസംവിധാനം പദ്ധതി തുടരുന്നു

ചെറുപുഴ ഭവനരഹിതരില്ലാത്ത പഞ്ചായത്താകും;  ഭവനപദ്ധതിക്കായി 12 കോടി, മെൻസ്‌ട്രുൽ കപ്പ് വിതരണത്തിന് 20 ലക്ഷം രൂപ, നിലാവ് പദ്ധതിക്കായി 45 ലക്ഷം, ജനപ്രിയ തീരുമാനങ്ങളുമായി ചെറുപുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് 

ചെറുപുഴ : ചെറുപുഴ ഗ്രാമപ്പഞ്ചായത്തിൽ 25 സെന്റിൽ താഴെ ഭൂമിയുള്ള മുഴുവൻ ഭവനരഹിതർക്കും വീട് ലഭ്യമാക്കുന്നതിന് 2023-24 ലെ ബജറ്റിൽ 12 കോടി രൂപ വകയിരുത്തി. ഭവനരഹിതരില്ലാത്ത പഞ്ചായത്താവുകയാണ് ലക്ഷ്യം. ആകെ 72,04,69849 രൂപ വരവും 71,27,40,655 രൂപ ചെലവും 77,29,184 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അവതരിപ്പിച്ചത്.

റോഡുകളുടെ അറ്റകുറ്റപ്പണിക്കും റീടാറിങ്ങിനുമായി 3,07,54,000 രൂപയും പശ്ചാത്തല മേഖലയിൽ 1,70,00,000 രൂപയും നീക്കിവെച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ ജൈവവളത്തോടൊപ്പം നിയന്ത്രിതമായ തോതിൽ രാസവളവും ലഭ്യമാക്കും. മൃഗസംരക്ഷണം, ക്ഷീര വികസന മേഖലയിൽ 27 ലക്ഷം രൂപയും ജലസേചനത്തിനും കുടിവെള്ളത്തിനുമായി 41.90 ലക്ഷം രൂപയും വകയിരുത്തി. ‌തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി നിലാവ് പദ്ധതിയില്‍ 45 രൂപയും വകയിരുത്തി.


മാലിന്യ നിർമാർജനത്തിനും ശുചിത്വത്തിനുമായി 40 ലക്ഷം രൂപയും വനിത - ശിശുക്ഷേമത്തിന് 31.56 ലക്ഷം രൂപയും പോഷകാഹാര പദ്ധതി നടപ്പാക്കുന്നതിന് 25 ലക്ഷം രൂപയും പട്ടികജാതി, പട്ടികവർഗ വികസനത്തിനായി 45.50 ലക്ഷം രൂപയും വകയിരുത്തി. മെൻസ്‌ട്രുൽ കപ്പ് വിതരണത്തിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കോലുവള്ളിയിൽ ഒരു പകൽവീട് നിർമിക്കും. പഠനപരിമിതിയുള്ളവർക്ക് പിന്തുണാസംവിധാനം എന്ന പുതിയ പദ്ധതിയും നടപ്പാക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അധ്യക്ഷനായി.


സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ. ജോയി, എം. ബാലകൃഷ്ണൻ, ഷാന്റി കലാധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എം. ഷാജി, മാത്യു കാരിത്താങ്കൽ, കെ.ഡി. പ്രവീൺ, രേഷ്മ വി. രാജു, സിബി എം. തോമസ്, ജോയ്സി ഷാജി പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു.