വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ.... വിത്തെറിഞ്ഞൊരു കൈകളെ, വിയർപ്പണിഞ്ഞൊരു മെയ്കളെ, ഉരുക്കുപോലെയുറച്ചതാക്കിയതാരുടെ വരവോ ; പാഠശാല തടഞ്ഞ കാലം, പാടമാകെ പണിമുടക്കി, പുത്തനാമിതിഹാസമെഴുതിയതാരുടെ വരവോ ? കട്ടകുത്തും കൈകളെ, കലപ്പയേന്തും കൈകളെ, ഉടച്ചു വാർത്തു കരുത്തരാക്കിയതാരുടെ വരവോ ? നാം ചരിക്കും വഴി പോലും നടക്കാനവകാശമില്ലാ- ക്കാലമങ്ങു തകർത്തെറി ഞ്ഞതുമാരുടെ വരവോ ?ആരുടെ വരവോ ? വളയണിഞ്ഞൊരു കൈകളെ, നെൽക്കതിരു കൊയ്യും കൈകളെ, ചെറുത്തുനിൽപ്പിൻ കൈകളാക്കിയതാ രുടെ വരവോ ? മാർ മറച്ചാൽ മാറരിയും, ജാതി മേലാളർക്കു നേരേ, മാർ മറച്ചു നിവർന്നു നിർത്തിയതാരുടെ വരവോ ?വില്ലുവണ്ടീ ലേറി വന്നതാരുടെ വരവോ;
കല്ലുമാല പറിച്ചെറിഞ്ഞതുമാരുടെ വരവോ.... - ഗോപാൽജി വള്ളിക്കുന്നം
No comments:
Post a Comment