Monday 17 July 2023

രാമായണം -പല പാഠങ്ങൾ:

പല പാഠഭേദങ്ങൾ 

 രാമായണം കാലാതിവര്‍ത്തിയാണ്....ഈ കോര്‍പ്പറേറ്റ് കാലത്ത് പോലും പ്രസക്തവും......

രാമായണം - ചില കോർപ്പറേറ്റ് പാഠങ്ങൾ:

1. ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടേയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈകേയി യുദ്ധത്തിൽ സഹായിച്ചതിനു പകരം നൽകിയതു പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

2. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി  സൂചിപ്പിക്കുക. "എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ" എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.

3. കൈകേയിയെ പോലെ ടോപ് മാനേജ്‌മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള രഘുവംശം പോലെയുള്ള കമ്പനികളുടെ പോലും ആചാരങ്ങൾ(പോളിസികൾ) ഒറ്റ രാത്രി കൊണ്ട് മാറ്റി മറിക്കുവാൻ കഴിയും. കരുതിയിരിക്കുക.

4. സാഹസികമായ സ്ഥലത്തേക്ക് ഔദ്യോഗികാവശ്യത്തിന് യാത്ര ചെയ്യുമ്പോൾ കഴിയുന്നത്ര ഫാമിലിയെ കൊണ്ടു പോകുന്നത് ഒഴിവാക്കി തനിച്ചു പോകാൻ ശ്രമിക്കുക. രാമന് സംഭവിച്ചത് ഒരു പാഠമാണ്.

5. സ്വർണ മാനുകളെ കാണുമ്പോൾ പ്രലോഭനങ്ങൾ തോന്നുന്നത് സ്വാഭാവികം. ആ നേരത്ത് നടപടി ക്രമങ്ങൾ മുറുകെ പിടിച്ച് പ്രലോഭനങ്ങൾ കടിച്ചമർത്തുക, അല്ലെങ്കിൽ അശോകവനിയിൽ ചിന്താവിഷ്ടയായി 'ഡിപ്രഷൻ' അടിച്ചു ഭാവിയിൽ ഇരിക്കേണ്ടി വരും.

6. ലക്ഷ്മണ രേഖ നിർമ്മിക്കുമ്പോൾ പുറത്തു നിന്നും ആർക്കും അകത്തേക്ക് കയറാൻ പറ്റാത്തതു പോലെ അകത്തു നിന്ന് ആരും പുറത്തേക്ക് പോകാനും പാടില്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക. ആ ഭാഗം വാക്കാൽ പറയാതെ technologically implement ചെയ്യാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ അതൊരു security breach ആയി മാറുകയും ഹാക്കേഴ്‌സ് അത് സമീപ ഭാവിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.

7. ദൂതനായി ക്ലയന്റ് സൈറ്റിൽ ചെന്നിട്ട്  'ആക്ഷൻ' കാണിച്ചു സീതയെ രക്ഷിക്കാം എന്നു കരുതിയാൽ, സീത "എന്റെ രാമേട്ടൻ അല്ലാതെ വേറെ ആരും എന്നെ രക്ഷിക്കേണ്ട" എന്നു പറയാൻ സാധ്യതയുണ്ട്. അതു കൊണ്ട് അവനവനെ ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മാനഹാനി ഒഴിവാക്കാം.

8. കഠിനാധ്വാനിയായ തൊഴിലാളിയ്ക്ക് എന്നും ഹനുമാന്റെ വിധിയാണ്. ബോസ് അയാളെ കടൽ ചാടിക്കടക്കാനും, ദൂതിനും, ലങ്കാദഹനത്തിനും എന്തിന് മല ചുമക്കാൻ വരെ ഉപയോഗിക്കും. എന്നാലോ ഒടുവിൽ ആത്മാർത്ഥത തെളിയിക്കാൻ അവർ ചങ്ക് പിളർന്നു കാണിക്കേണ്ടിയും വരും. അതിനാൽ ഒരു മീഡിയം ലെവലിൽ ഉള്ള സേവകൻ ആകുന്നതാണ് ബുദ്ധിപരം. സുരക്ഷിതവും.

9. എത്ര പാലും തേനും കൊടുത്തു സ്നേഹിച്ചാലും നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൊതിക്കുന്ന ഒരു വിഭീഷണൻ ഉണ്ടായിരിക്കും. ഒരവസരം കിട്ടുമ്പോൾ അഭിനവ രാമൻമാരുമായി ചേർന്ന് അയാൾ നിങ്ങൾക്ക് പണി തരും.

10. ജോലിയിൽ നിന്ന് രാജി വെക്കുമ്പോൾ കമ്പനിയിൽ പിടിച്ചു നിർത്താനും, നിങ്ങളുടെ വേർപാടിൽ ദുഃഖം പ്രകടിപ്പിക്കുവാനും ഒരുപാട് പേർ കാണും. എന്ന് കരുതി ഇത്തിരി നാൾ കഴിഞ്ഞു അവിടെ തിരികെ ജോലിയിൽ കയറാം എന്ന് കരുതിയാൽ സീത അയോധ്യയിൽ നേരിട്ടത് പോലെ കടുത്ത അഗ്നിപരീക്ഷ നേരിടേണ്ടി വരും. ജാഗ്രത!

COPIED FROM WHATSSPP-ANONYMOUS-SENT BY JAYEETTAN KANHIRODE

യുദ്ധകാണ്ഡം കഴിഞ്ഞാണ് രാമായണം !

യുദ്ധകാണ്ഡം കഴിഞ്ഞും രാമായണം തുടരുന്നുണ്ട്. ഇന്നു മുതൽ വായിക്കപ്പെടുന്ന കിളിപ്പാട്ടു രാമായണം സൂചിപ്പിക്കുന്ന പോലെ "രാമനും സീതയും സുഖമായിക്കഴിഞ്ഞു " എന്നതല്ല സത്യം. അതിനപ്പുറം രാമായണത്തിൻ്റെ ഉത്തരാഖണ്ഡം  പലപ്പോഴും വായനക്കോ പുനർവായനക്കോ  വിധേയമാകാറില്ല. 

രാമായണം ഉത്തരാഖണ്ഡം അടക്കം മുഴുവൻ വായിച്ചാൽ രാമൻ ഒരു മാതൃകാ പുരുഷനോ മാതൃകാ ഭരണാധികാരിയോ  ആണെന്ന് പറയാനേ പറ്റില്ല. ഈ കൃതി മുന്നോട്ടു വെക്കുന്ന പ്രധാന  പ്രമേയങ്ങൾ -രാജ്യാധികാരത്തിൻ്റെ പരിമിതികളും  സംഘർഷങ്ങളും പുരുഷാധികാരത്തിൻ്റെ പ്രയോഗ ബുദ്ധികളും-  ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കർക്കിടക വായന കൊണ്ടു മാത്രം രാമായണം മുഴുവനാകുന്നില്ല.രാമായണം പുരുഷ അധികാര കേന്ദ്രീകൃതമായ ഒരു ചിന്താരീതിയെയാണ് മുന്നോട്ടു വെക്കുന്നത്. സീത ചിന്താവിഷ്ടയാകുന്നത് രാമനിൽ വെളിവാകുന്ന പരിമിതികൾ  കൊണ്ടു തന്നെയാണ് എന്ന് മഹാകവി കുമാരനാശാൻ പറഞ്ഞു വെക്കുന്നു.-CKR 

CLICK HERE TO READ MY PREVIOUS COMMENTS 

രാവണമാസാശംസകൾ...

സ്വന്തം ഭാര്യയെ മോഷ്ടിച്ചവൻ ആരാണെന്നറിയാതെ അന്വേഷണ സംഘത്തെ നാനാദിക്കിലേക്കും അയച്ച അവതാര പുരുഷകഥ...!

   ഒരു വാനരന് പോലും ചാടിക്കടക്കാവുന്നതാണെന്ന് കാണിച്ചു കൊടുത്ത കടലിടുക്കിൽ പാലം നിർമ്മിച്ച് മാത്രം ശത്രുരാജ്യത്തെത്തിയ ദൈവാംശത്തിന്റെ കഥ...!

   മോഹിച്ചു വന്ന ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞെടുക്കാൻ അനുജൻ ലക്ഷ്മണൻ അവിവാഹിതനാണെന്ന് പച്ചക്കള്ളം പറഞ്ഞ ആദർശപുരുഷന്റെ കഥ...!

   എന്തിനാണെന്ന് പോലും അറിയാതെ, ചതിയിൽ, ഒളിയമ്പെയ്ത് സഹോദരരിൽ ഒരാളായ ബാലിയെ കൊന്ന മര്യാദരാമന്റെ കഥ...!

   രാവണനെ വധിക്കാൻ ശത്രു സഹോദരനായ വിഭീഷണനെ കുതിരക്കച്ചവടത്തിലൂടെ പാട്ടിലാക്കിയ ക്ഷത്രിയവീരന്റെ കഥ...!

   രാമരാമേതി മാത്രം ജപിച്ചു കൊണ്ട് ശിംശിപാ വൃക്ഷച്ചുവട്ടിൽ ജലപാനം പോലുമില്ലാതെ പാതിവ്രത്യം കാത്ത സ്വഭാര്യയുടെ വിശുദ്ധി തിരിച്ചറിയാനാകാതെ, ലോകാപവാദം തിരുത്താനാകാതെ ഗർഭിണിയായ ഭാര്യയെ വധിക്കാൻ കാട്ടിലയച്ച നീതിമാന്റെ കഥ...!

   സ്വന്തം രക്തത്തിൽ പിറന്ന രണ്ട് ആൺകുട്ടികൾ തനിക്കുണ്ടെന്ന് യാഗാശ്വത്തെ പിടിച്ചുകെട്ടിയപ്പോൾ മാത്രം മനസ്സിലാക്കിയ സൂര്യവംശജന്റെ കഥ...!

   ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്ത ഭീരുത്വത്തിന്റെ കഥ...

ശിവഭക്തനായ രാവണനെ വധിക്കാൻ ഭാര്യ മണ്ഡോദരിയുടെ പാതിവ്രത്യം നശിപ്പിക്കാൻ ഹനുമാനെ ഏല്പിച്ച ഭീരുവിൻ്റെ കഥ.

   ഒരു മാസം കൊണ്ട് രാവണമാസമാചരിച്ച് പ്രകീർത്തിച്ചു തീർക്കുന്നു.

ഈ രാവണപാദം ചേരണേ മുകുന്ദരാമ പാഹിമാം

- ANONYMOUS MESSAGE -WHATSAPP - SENT BY BALAN K P KAYANI

COMMENTS :

എല്ലാം കൃതികളും പുനർ  വായനയും, അതിന്റെ ആന്തരികാർത്ഥവും എന്നാണോ വായനക്കാരന് ഉൾക്കൊള്ളാൻ സാധിക്കുന്നത് അപ്പോഴ് മാത്രമാണ് ഒരു കൃതി പൂർണ്ണമാവാറുള്ളത്. ആ ഉത്തരവാദിത്വo   കർത്താവിനല്ല വായനക്കാരന്റെ മാത്രം കടമയാണ്.-DINESHAN MUNGATH



No comments: