അന്ന് മുപ്പതിനു്,
ഇന്ന് മുന്നൂറിന്,
യൂദാസേ നീയിന്നും യൂദാസു തന്നെ,
നിരക്കൽപം കുറഞ്ഞു പോയെന്നു മാത്രം.-CKR
റബറിന്റെ വില 300 ആക്കി യാൽ .......ക്കു വോട്ടു നല്കുമത്രേ .
3 കാര്യങ്ങളുണ്ട് .
(1) റബർ വില 300 ആകണമെന്ന് കേന്ദ്ര ഭരണ കക്ഷിക്ക് താല്പര്യമുണ്ടോ ? ഉണ്ടെങ്കിൽ താങ്ങു വില നൽകി മാർക്കറ്റ് വില ഉയർത്താൻ ശ്രമിക്കേണ്ടേ ?
താങ്ങു വില കാർഷിക ഉല്പന്നങ്ങൾക്കാണ് .താങ്ങുവില നല്കാൻ പറ്റില്ല എന്ന് പീയുഷ് ഗോയൽ . കാരണം ? റബർ കാർഷിക ഉല്പന്നമല്ല എന്നാണ് ലോക വ്യാപാരക്കരാർ പറയുന്നത് . വ്യാവസായിക ഉല്പന്നമല്ല .വ്യാപാരക്കരാർ ഉണ്ടാക്കിയതാരാ ?( കോൺഗ്രസ്സ് ഭരണകാലം; ഭാ ജ പ യും പിന്തുണച്ചു .പിന്തുണയ്ക്കുന്നു )
ഇനി ഇറക്കുമതി ചുങ്കം വർധിപ്പിച്ചാലോ ? അതിനും വ്യവസ്ഥകളുണ്ട് .
ഭാ ജ പ പറയുന്നു - 25 -30 ശതമാനം ചുങ്കം ഞങ്ങൾ ഏർപ്പാടാക്കിയെന്ന് .
25 -30 ശതമാനം ചുങ്കം കോമ്പൗണ്ടഡ് റബറിനാണ് . കോമ്പൗണ്ടഡ് റബർആകെ റബർ ഇറക്കുമതിയുടെ ഏതാണ്ട് 15 ശതമാനമേ വരികയുള്ളൂ .ചുങ്കം നൽകേണ്ടത് ലോക വ്യാപാരക്കരാർ പ്രകാരമാണ് . എന്നാൽ ആസിയൻ കരാർ പ്രകാരം അംഗ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വ്യാപാരമാണ് .ചുങ്കം നൽകേണ്ടതില്ല .റബർ ഇറക്കുമതിയാവട്ടെ ആസിയാൻ രാജ്യങ്ങളിൽ നിന്നാണ് .(ഇന്തോനേഷ്യ ,വിയറ്റ്നാം, തായ്‌ലൻഡ്) . ഫലത്തിൽ 25 -30 ശതമാനം ചുങ്കം വിലയെ ഉയർത്താൻ ഉ പകരിക്കുന്നില്ല .
(ലോകത്തു സ്വാഭാവിക റബ്ബർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. )
India imports most of its Natural rubber from Indonesia, Vietnam and Thailand and is the 2nd largest importer of Natural rubber in the World. The top 3 importers of Natural rubber are United States with 136,297 shipments followed by India with 58,622 and Vietnam at the 3rd spot with 46,724 shipments.
ഇനി ആസിയാൻ കരാർ അംഗീകരിച്ചത് ആര് ? കോൺഗ്രസ് .തുടരുന്നത് ആര് ?
ഭാ ജ പ ....
കേരളത്തിലെ റബർ കൃഷിക്കാരെ നശിപ്പിച്ചത് ആസിയാൻ കരാർ ആണ് .ഇന്ത്യക്ക് മൊത്തം ഈ കരാർ ലാഭമാണെങ്കിൽ , ഈ ലാഭത്തിന്റെ ഒരു വിഹിതം കേരളത്തിലെ കൃഷിക്കാർക്ക് കൊടുത്തൂടെ ?
താങ്ങുവില പേരുമാറ്റി കേരളം വിലസ്ഥിരതാ ഫണ്ട് കൊടുക്കുന്നു .കേന്ദ്രമെന്താണ് കൊടുക്കുന്നത് ( കർഷകരെ പറ്റിക്കാൻ 6000 ആകെ)
udf അഞ്ചാം വർഷമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് .ആ വകയിൽ UDF ആകെ കൊടുത്തത് 270 കോടി .
LDF ആദ്യ 5 വർഷം 1500 കോടി കൊടുത്തു .ഇപ്പോ 150 ൽ നിന്നും 170 ആക്കി വർദ്ധിപ്പിച്ചു .കേന്ദ്രം കൂടി ബാക്കി തുക തരട്ടെ .20 16 ൽ നിവേദനം കൊടുത്തപ്പോൾ , വാണിജ്യ വിള യാണെന്ന് പറഞ്ഞു തള്ളി .ഗുണ നിലവാരം വർദ്ധിപ്പിച്ചു മാർക്കറ്റിൽ മത്സരിച്ചു മുന്നോട്ടുവരാ ൻ പറഞ്ഞു അ ന്നത്തെ വാണിജ്യ മന്ത്രി ( ഇന്നത്തെ കേന്ദ്ര ധനമന്ത്രി ).
റീപ്ലാന്റിംഗിനുള്ള സബ്‌സിഡി നിർത്തലാക്കി .പ്ലാന്റിങ്ങിനു സബ്‌സിഡിയും വെച്ചു .കേരളത്തിൽ റീപ്ലാന്റിംഗിനു അല്ലേ സാദ്ധ്യത ? കേരളത്തിന് കൊടുക്കാതിരിക്കാനല്ലേ റീപ്ലാന്റിംഗിനുള്ള സബ്‌സിഡി നിർത്തലാക്കിയത് ? പുതിയ പ്ലാന്റഷന്
റബർ ബോർഡ് -ലെ കേരള പ്രാതിനിധ്യം കുറച്ചു . മെമ്പർമാരായ ആളുകളുടെ എണ്ണം കുറച്ചു .വിലസ്ഥിരത ഫണ്ട് തീരുമാനിക്കുന്നതടക്കം തീരുമാനിക്കേണ്ട സ്ഥാപനത്തിൽ ആവശ്യത്തിന് ആളില്ലാത്ത അവസ്ഥ കരുതിക്കൂട്ടി ഉ ണ്ടാക്കുന്നതല്ലേ ?
ഇങ്ങനെ കൃഷിക്കാരുടെ നട്ടെല്ല് ഒടിക്കാനും റബർ കൃഷിയിൽ കേരളത്തിനുള്ള മുൻകൈ ഇല്ലാതാക്കാനും കേരളത്തെ തളർത്താനുമുള്ള നയങ്ങൾ നിരന്തരം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിക്ക് വോട്ടു നൽകണോ ?
(2 )
No comments:
Post a Comment