Monday, 10 April 2023

ഈസ്റ്റ്‌ എളേരി ഉണ്ണുനീലി ചരിതം പുതിയത്

 ഉണ്ണുനീലി ചരിതം പുതിയത് -

ഞാൻ, ഫിലോമിന ജോണി ആക്കാട്ട്

വൈസ് പ്രസിഡന്റ്‌,

ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത്

09/04/2023


ആദ്യമായിട്ടാണ്, ഇവിടെ എനിക്ക് ഇങ്ങനെ ഒരു കുറിപ്പ് ഇടേണ്ടി വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിലെ, പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു, മെമ്പർമാരായ, ശ്രീ. ജെയിംസ് പന്തമാക്കലും, ശ്രീ. ജിജി കമ്പല്ലൂരും സോഷ്യൽ മീഡിയയിലൂടെ എന്നെ നിരന്തരമായി അപമാനിച്ചുകൊണ്ടും, മ്ലേച്ഛമായി സംസാരിച്ചുകൊണ്ടും പോസ്റ്റുകൾ ഇടുന്നു. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഞാൻ സ്വീകരിച്ച നിലപാടിൽ ഒരു വിശദീകരണം നൽകുവാൻ വേണ്ടിയാണ് ഇത് എഴുതുന്നത്. അതും, എന്നെ ഫോണിൽ വിളിച്ച്, ഇക്കാര്യത്തിൽ എന്റെ വിശദീകരണം നിർബന്ധമായും നൽകണം എന്ന് സ്നേഹപൂർവ്വം നിർബന്ധിച്ച ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് മാത്രം.


2020 നവംബർ മാസത്തിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം, സിപിഎം പിന്തുണയോടുകൂടി ശ്രീ. ജെയിംസ് പന്തമാക്കൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്‌ ആയി അധികാരത്തിലെത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം, ഇക്കഴിഞ്ഞ ഫെബ്രുവരി 21 ആം തീയതി ആരോടും (കൂടെ ഉണ്ടായിരുന്ന 6 മെമ്പർ മാരോട് പോലും) ആലോചിക്കാതെയാണ് അദ്ദേഹം പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് രാജീവച്ചത്. പിന്നീടുള്ള ഒരാഴ്ചക്കാലം ഓരോ ദിവസവും അദ്ദേഹം രാജിയുമായി ബന്ധപ്പെട്ടു പല പല കാരണങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.


ഫെബ്രുവരി 24 ആം തീയതി, കൂടെയുള്ള ഞങ്ങൾ 6 മെമ്പർമാരെയും വിളിച്ചുചേർത്ത് 14ആം വാർഡ് മെമ്പർ ശ്രീ. ജിജി പുതിയാപറമ്പിലിനെ പ്രസിഡന്റ്‌ ആക്കണം എന്ന് നിർദേശം വയ്ക്കുകയും ചെയ്തു.  വൈസ് പ്രസിഡന്റ്‌ എന്ന നിലയിൽ എന്നോട് എന്താണ് ഈ കാര്യത്തിലുള്ള അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു, "ജെയിംസ് താങ്കൾ എന്തിനാണ് രാജീവച്ചത് എന്ന് ഞങ്ങൾ 6 പേർക്കും അറിയാൻ താല്പര്യം ഉണ്ട്, അതിന് ശേഷം ജിജിയെ പ്രസിഡന്റ്‌ ആക്കുന്ന കാര്യത്തിലുള്ള എന്റെ അഭിപ്രായം അറിയിക്കാം. മാത്രവുമല്ല,  ഇതിലും നല്ലതായിരുന്നില്ലേ ലയനം നടന്നതിന്റെ പിറ്റേന്നാൾ, നവംബർ 22 ആം തീയതി, കെപിസിസി യുടെ അഭിവന്ദ്യനായ പ്രസിഡന്റ്‌ ശ്രീ. കെ സുധാകരന്റെ ആവശ്യ പ്രകാരം രാജി വച്ചിരുന്നെങ്കിൽ, താങ്കൾക്ക് പാർട്ടിയിൽ ഒരു ഉയർന്ന സ്ഥാനമെങ്കിലും മേടിച്ചെടുക്കാൻ സാധിക്കുമായിരുന്നില്ലേ ? ഇനി നിങ്ങൾ ആദ്യം പറഞ്ഞതുപോലെ, ലാൻഡ് ചലഞ്ചുമായി ബന്ധപ്പെട്ടുവന്ന വിവരാവകാശം ആയിരുന്നു പ്രശ്നമെങ്കിൽ, നിങ്ങൾക്ക് 2മാസത്തേക്ക് ലീവ് എടുത്ത് മാറി നിന്നാൽ പോരായിരുന്നോ? ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്ന മുറക്ക് അധികാരത്തിലേക്കു മടങ്ങി വരാമായിരുന്നില്ലേ?" എന്റെ ഈ മറുപടി അദ്ദേഹത്തിന് ഒട്ടും രസിച്ചില്ല!!!


ഞാൻ പറഞ്ഞതിനൊന്നും മറുപടി പറയാതെ, ലയനം നടത്തിയത് ഞങ്ങൾ ബാക്കി മെമ്പർമാർ പറഞ്ഞിട്ടാണെന്നു പറഞ്ഞു ജെയിംസ് വഴക്കിട്ടു. "ജെയിംസ് ചേട്ടനല്ലേ ലയനം നടക്കണം എന്നു പറഞ്ഞതും, ഞങ്ങൾ ആരും അറിയാതെ ജെയിംസും ജിജി കമ്പല്ലൂരും കെ സുധാകരനെ വീട്ടിൽ പോയി കണ്ടതും" എന്ന് ശ്രീ. ലാലു തെങ്ങുംപ്പള്ളി അദ്ദേഹത്തോട് ചോദിച്ചു.

"പുഴ ഒഴുകി കടലിൽ ചേരാൻ സമയമായി എന്ന് ലയനതെ പറ്റി നിങ്ങളല്ലേ ഞങ്ങളോട് പറഞ്ഞതെന്ന്" ശ്രീമതി.  ജിജി താച്ചാറുകുടി പറയുക കൂടെ ചെയ്തപ്പോൾ ജെയിംസ് ആ യോഗത്തിൽ നിന്നും ഇറങ്ങി പോയി.



അതിനുശേഷമുള്ള ദിവസങ്ങളിൽ എനിക്ക് പറ്റിയ 'ഏക' തെറ്റ് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നത്, പ്രസിഡന്റിന്റെ അഭാവത്തിൽ ഗവണ്മെന്റ് ഏല്പിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു എന്നതാണ്. ഫെബ്രുവരി 26 ആം തീയതി രാവിലെ ജെയിംസ് എന്നെ വിളിച്ച്, ശ്രീ. ജോസഫ് മുത്തോലിയെയോ, ശ്രീ.കെ കെ മോഹനനെയോ അറിയിക്കാതെ, ജെയിംസ് നിർദേശിച്ച റോഡുകൾക്ക് പൈസ വകയിരുത്തൻ നിർദേശിച്ചു. എന്നാൽ 'എല്ലാവരോടും ആലോചിക്കാതെ എനിക്ക് അത് ചെയ്യാൻ ആവില്ല എന്നുപറഞ്ഞപ്പോൾ' എന്നെ ഫോണിലൂടെ ചീത്ത വിളിച്ചു. ഓഫീസിലേക്ക് പോകാൻ ഒരുങ്ങിക്കൊണ്ടിരുന്ന ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ആക്കി വച്ചിരുന്നതുകൊണ്ട് എന്റെ മക്കൾ രണ്ടുപേരും അത് കേട്ടു. അവരുടെ കൂടെ നിർദേശപ്രകാരം, അതിന് ശേഷമാണ് ഞാൻ ജെയിംസിന്റെ ഫോൺ എടുക്കാതെ ആയത്.


തുടർന്ന് ഇങ്ങോട്ട്, ഓഫീസിൽ വന്നിരുന്ന്, എന്നെ വളരെ മോശം ആയ രീതിയിൽ അപമാനിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ, രണ്ട് പഞ്ചായത്ത് ഭരണ സമിതി യോഗങ്ങളിൽ വച്ച്, ജെയിംസും ജിജി കമ്പല്ലൂരും, സിപിഎം മെമ്പർ കെ കെ മോഹനനുമായി ഏറ്റുമുട്ടുകയും, അയാളെ തെറി വിളിക്കുകയും ചെയ്തു. ശ്രീ. ജെയിംസ് പന്തമാക്കൽ, അദ്ദേഹം രാജി വച്ചുകഴിഞ്ഞുള്ള ഒന്നര മാസ കാലയളവിൽ ഭൂരിപക്ഷ തീരുമാനം എങ്കിലും നടപ്പിലാക്കാൻ സമ്മതിച്ചിരുന്നെങ്കിൽ 45 ലക്ഷം രൂപയെങ്കിലും ലാപ്സ് ആയി പോകാതെ, ലൈഫ് മിഷൻ പ്രോജെക്ടിനു വേണ്ടി മാറ്റി വയ്ക്കാൻ കഴിയുമായിരുന്നു.


ശ്രീ. ജെയിംസ് പന്തമ്മാക്കൽ രാജി വയ്ക്കുന്നതിനും ഒന്നര മാസത്തിനു മുന്നേ, ലാൻഡ് ചലഞ്ച്മായി ബന്ധപ്പെട്ട ഫയൽ ഡിപ്പാർട്മെന്റ് തിരിച്ചു അയച്ചിരുന്നു. ഈ വിവരം ഞങ്ങൾ മെമ്പര്മാരെ ആരെയും അറിയിക്കാതെ മറച്ചുവെച്ചിട്ടു, എന്തിന് വേണ്ടിയാണു സ്ഥലത്തിന്റെ വലുയേഷൻ കൂട്ടി കിട്ടാൻ അവിടെപ്പോയി റോഡ് വെട്ടിയത് എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല.


പിന്നീട് ഫിലോമിന ജോണിയുടെ അധികാര മോഹത്തെ കുറിച്ചാണ് ശ്രീ. ജെയിംസ് പന്തമാക്കൽ, അയാളുടെ തവളത്തിൽ കൂടെ കൂടുന്ന ആളുകളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നത്. 2022ലെ ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു, കാഞ്ഞങ്ങാട് ഗവണ്മെന്റ് ഗസ്റ്റ് ഹൌസിൽ നടന്ന ചർച്ചയിലാണ്, ആദ്യമായി ഞാൻ വൈസ് പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാൻ തയാറാണെന്നു പറഞ്ഞത്. ഡിഡിഫ് ലെ എന്റെ സഹപ്രവർത്തകരും, ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ഡിസിസി പ്രസിഡന്റ്‌ ശ്രീ. പി കെ ഫൈസൽ, ശ്രീ. കെ പി കുഞ്ഞിക്കണ്ണൻ, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. രാജു കട്ടക്കയം എന്നിവരും ഇതിനു സാക്ഷികൾ ആണ്. പിന്നീട് അങ്ങോട്ട്‌ 3-4 തവണ എങ്കിലും, ഒരിക്കൽ ശ്രീ. ജെയിംസ് പന്തമ്മാവന്റെ വീട്ടിൽ വച്ചുനടന്ന ഒരു മീറ്റിംഗിൽ വച്ചും ഇത് ഞാൻ ആവർത്തിച്ചു. ഒടുക്കം, ലയന ധാരണ പ്രകാരം, ലയന പിറ്റേന്ന് നവംബർ 22 ആം തീയതി ശ്രീ. കെ സുധാകരന്റെ വീട്ടിൽ വച്ചുനടന്ന മീറ്റിംഗിലും ഞാൻ എന്റെ രാജി സന്നദ്ധത അറിയിച്ചു. അന്ന്, ശ്രീ. കെ സുധാകരൻ ജെയിംസ് പന്തമ്മാവനോട് പറഞ്ഞത്, "വൈസ് പ്രസിഡന്റ്‌ പറയുന്നത് നീ കേൾക്കെടോ" എന്നാണ്‌. അതുകൊണ്ടുതന്നെ, ഇതൊക്കെയും, ഡിഡിഫ് ലെ എന്റെ സഹ   പ്രവർത്തകർക്കോ, സഹ മെമ്പർമാർക്കോ നിഷേധിക്കുവാൻ സാധിക്കുകയില്ല.


പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച ദിവസങ്ങളിലൊന്നിൽ, ശ്രീ. ലാലു തെങ്ങുംപള്ളിയോട് സിപിഎം മെമ്പർ ശ്രീ. കെ കെ മോഹനൻ പറഞ്ഞു, "ലാലു നീ പ്രസിഡന്റ്‌ ആയിക്കോ,  ഞങ്ങൾ പിന്തുണക്കാം, ഭരണം പഴയതുപോലെ കൊണ്ടുപോകാം. ജെയിംസ് പന്തമാക്കലിനെയോ, ജിജി കമ്പല്ലൂരിനെയോ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല." ഞാനും ലാലുവിനോട് പറഞ്ഞു, എടാ അത് നടക്കും, എന്റെ സപ്പോർട്ട് അതിന് ഉണ്ടാകും. പക്ഷെ ശ്രീ. ജെയിംസ് പന്തമാക്കൽ അതിന് ഒരുക്കാമായിരുന്നില്ല.


എന്നെ സംബന്ധിച്ചു, ജെയിംസ് രാജി വെച്ചതിനു ശേഷം ഉള്ള ഒന്നര മാസക്കാലം ഉണ്ടായിട്ടുള്ള പ്രശ്നങ്ങളാണ് "ജെയിംസ് ഗ്രൂപ്പിൽ" നിന്ന് മാറി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാലും, ഫെബ്രുവരി 2 നും 3 നും എന്റെ വീട്ടിൽ വന്ന, ശ്രീ. ജിജി കമ്പല്ലൂരിനോടും ശ്രീ. ലാലു തെങ്ങുംപള്ളിയോടും, "നിങ്ങളിൽ ഒരാൾ പ്രസിഡന്റ്‌ ആക്, ഞാൻ സപ്പോർട് ചെയ്യാം" എന്ന് ഞാൻ പറഞ്ഞതാണ്. അത് കള്ളമല്ല, അതിന്, ജിമ്മി കവലവഴി, സൈമൺ പള്ളതൂഴി, ജോണി ഇടപ്പടി തുടങ്ങി 12-13 ആളുകൾ സാക്ഷികൾ ആണ്.


പക്ഷെ, ഇതൊന്നുമല്ല പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഡിസിസി മുൻപാകെ നീലേശ്വരം ചെന്നപ്പോൾ സംഭവിച്ചത്. പലകുറി താൻ ഇനി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇല്ല എന്ന്, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും കുത്തിക്കുറിക്കുകയും, തന്റെ നോമിനി ആയി ശ്രീ. ജിജി പുതിയപ്പറമ്പിൽ എന്ന കമ്പല്ലൂർ ജിജിയെ ഉയർത്തി കാണിക്കുകയും ചെയ്തുകൊണ്ടിരുന്ന ശ്രീ. ജെയിംസ് പന്തമ്മാവൻ വീണ്ടും പ്രസിഡന്റ്‌ സ്ഥാനാർഥി ആകുന്നു!!!! എന്തിനാണ്/എന്ത് കാരണത്താലാണ് സ്വയം പ്രസിഡന്റ്‌ ആവാൻ ഒരുങ്ങിയത്? ആഗ്രഹം കൊണ്ടാണെന്നു സമർത്ഥിച്ചാലും, ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യില്ല എന്ന് ഡിസിസി പ്രസിഡന്റിനോട് പറഞ്ഞപ്പോളെങ്കിലും, അദ്ദേഹം ജിജിയുടെയോ, ലാലുവിന്റെയോ പേര് നിർദേശിക്കേണ്ടിയിരുന്നില്ലേ?


എന്റെ വാർഡിലെ ആളുകളുടെ അഭിപ്രായപ്രകാരം, ഈസ്റ്റ്‌ എളേരിയിലെ പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കാൻ ഞാനും തീരുമാനിച്ചു. ഇത് മനസിലാക്കിയ ജെയിംസ്, തനിക്ക് ജയിക്കാൻ ആവില്ല എന്ന് മനസിലാക്കിയപ്പോൾ,പരാജയം പാവം ലാലുവിന്റെ തലയിൽ ചാരി രക്ഷപെടുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ജെയിംസിന് നന്നായി അറിയാമായിരുന്നു, അദ്ദേഹത്തിനോ അദ്ദേഹം നിർദേശിക്കുന്ന ആൾക്കോ, സിപിഎം പിന്തുണ ലഭിക്കില്ലെന്ന്. കാരണം 2-3 ദിവസംമുൻപ് മാത്രമായിരുന്നു ജെയിംസ് സിപിഎം മെമ്പർ ശ്രീ. കെ കെ മോഹനനോട് "തനിക്കു ചെരക്കാൻ പൊയ്ക്കൂടേ" എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ ആക്ഷേപിച്ചത്.


 തിരഞ്ഞെടുപ്പ് ദിവസം രാവിലെ മാത്രമല്ലെ ലാലു പോലും, താനാണ് സ്ഥാനാർഥി എന്ന് അറിയുന്നത്? സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച് ജയിച്ച ലാലു, എങ്ങനെയാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ആളുകളെ പിന്തള്ളി പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി ആയത്? അത്, ഔദ്യോഗിക സ്ഥാനാർഥിയായ ലാലു പാർട്ടിയുടെ അറിവോടെയാണോ ശ്രീ. ജോസ് പതാലിയോട് സിപിഎം പിന്തുണ തേടിയത്?രാവിലെയാണ് താനാണ് സ്ഥാനാർഥി എന്ന്‌ ലാലു എന്നോട് പറയുന്നത്. പക്ഷെ അപ്പോളേക്കും വൈകി പോയിരുന്നു.


ആ പാവത്തിനെ ബലിയാട് ആക്കിയിട്ട്, എന്റെ കുടുംബ ബന്ധം പറഞ്ഞ് ഇപ്പോൾ കുറ്റപ്പെടുത്തുന്നു. അപ്പോൾ താങ്കളുടെ ഉദ്ദേശം അതായിരുന്നു, തന്റെ തോൽവി ഉറപ്പിച്ച ജെയിംസ്, എന്റെ കുടുംബവും ലാലുവിന്റെ കുടുംബവും ഇതിന്റെ പേരിൽ തമ്മിൽ തല്ലിക്കോട്ടെ എന്ന് കണ്ടു. അതാണ് സത്യം


ലാലുവിന് എന്നേക്കാൾ ബന്ധം ശ്രീ. ജെയിംസിനോട് ആയിരുന്നു. അല്ലായെങ്കിൽ, എന്നെക്കുറിച്ച് കഴിഞ്ഞ ഒന്നര മാസക്കാലം ജെയിംസ് പറഞ്ഞുനടന്ന തെറിയും, കേട്ടലറക്കുന്ന അപവാദ പ്രചാരണങ്ങളും കേട്ടുകൊണ്ട് കൂടെനടക്കാൻ കഴിയില്ലല്ലോ? പക്ഷെ, എനിക്കറിയാം ലാലു ജെയിംസിനെ പേടിച്ചാണ് കൂടെ നടന്നിരുന്നതെന്നു, അല്ലാത്ത പക്ഷം എന്നെ ജീവിക്കാൻ വിടില്ല എന്ന് ആദ്മഗതം ചെയ്തത് ഞാൻ മറന്നിട്ടില്ല.


ജെയിംസ് രാജിവെക്കുന്നതിനും കുറച്ചു ദിവസങ്ങൾക്കു മുൻപ്, ശ്രീ. ജിജി കമ്പല്ലൂർ ഒരു കാര്യവും ഇല്ലാതെ, അദ്ദേഹത്തിന് സംഭവിച്ച ഒരു തെറ്റിദ്ധാരണയുടെ പേരിൽ, എന്നെ ചീത്ത വിളിച്ചപ്പോൾ, ലാലുവും ഡെറ്റി മെമ്പറും ജിജിയുമായി വഴക്കുണ്ടാക്കുകയും, ലാലു അന്ന് നടന്ന മീറ്റിംഗിൽ പങ്കെടുക്കാതെ ഇറങ്ങിപോകുകയും ചെയ്തിരുന്നു. ഇതറിഞ്ഞിട്ടും, പ്രസിഡന്റ്‌ എന്ന നിലയിൽ ശ്രീ. ജെയിംസ് പന്തമാക്കൽ ഇടപെടുകയോ, എന്താണ് കാര്യമെന്നു അന്വേഷിക്കുകയോ ചെയ്തില്ല. ജെയിംസിനോട് പ്രതികരിച്ചാൽ ഏത് വിധേനയും തന്നെ ഇല്ലായ്മ ചെയ്യും എന്ന് തിരിച്ചറിഞ്ഞ ലാലു എല്ലാത്തിനും നിന്നുകൊടുക്കുക ആയിരുന്നു.


ജെയിംസ്, പറഞ്ഞുവെക്കുന്ന ഈ രക്തബന്ധം ഇന്നാണോ അയാൾ മനസിലാക്കുന്നത്? 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എണിച്ചാൽ വാർഡിൽ നിന്നും ഞാൻ മത്സരിച്ചത്, ഇതിനേക്കാൾ വലിയ ഒരു ബന്ധം മാറ്റിവെച്ചിട്ടായിരുന്നു.  അത് ജെയിംസ് മറന്നുപോയോ?അന്നൊന്നും തോന്നാത്ത നൊമ്പരം ജെയിംസിന് ഇന്ന് തോന്നേണ്ടതില്ല. എനിക്ക് രാഷ്ട്രീയവും കുടുംബവും രണ്ടും രണ്ടാണ്.


ഞാൻ പ്രസിഡന്റ്‌ ആയിരുന്ന കാലം മുതലേ എല്ലാകാര്യങ്ങളിലും (പ്രത്യേകിച്ച്, തോമപുരം പള്ളിയുമായും, കല്ലറയുമായും ബന്ധപ്പെട്ട കേസുകളിൽ)ഞങ്ങൾക്കിടയിൽ മാധ്യസ്ഥൻ ശ്രീ. ജിമ്മി കവലവഴിയിൽ ആയിരുന്നു. ജെയിംസിന്റെ സ്വപ്ന പദ്ധതിയായ ലാൻഡ് ചലഞ്ച് നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നും, ജെയിംസിനെ പറഞ്ഞ് മനസിലാക്കണം എന്നും, കൂടി ആലോചിച്ചു തീരുമാനങ്ങൾ എടുക്കണം എന്നും അദ്ദേഹം പലവുരി എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും നടപ്പിലായില്ല.


എന്നെ സംബന്ധിച്ചും, രണ്ട് തോണിയിൽ കാലുവെക്കാൻ ഇഷ്ടപെടാത്ത ആളാണ്. കൂടെ നടക്കുന്ന അത്തരക്കാരുടെ തനിനിറം കഴിഞ്ഞ സർവീസ് സഹകരണ ബാങ്കിൽ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതല്ലേ? അവിടെ തുടങ്ങി ഡിഡിഫ് ന്റെ നാശം.


കഴിഞ്ഞ 28 വർഷക്കാലമായി ഞാൻ ഈ നാട്ടിൽ കുടുംബശ്രീ പ്രവർത്തകയായും, ads/cds ചെയർപേഴ്സൺ ആയും ഗ്രാമ പഞ്ചായത്ത് മെമ്പറായും, പാലാവയൽ വനിതാ സർവീസ് സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്‌ ആയും, ഈസ്റ്റ് എളേരി മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആയും ഒക്കെ പ്രവർത്തിച്ചു തന്നെയാണ് ഇത്രവരെ വന്നത്. ഞാൻ 1996 മുതൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ്.


2015-2017 കാലയളവിൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്‌ സ്ഥാനം ശ്രീ. ജെയിംസ് എനിക്ക് ഏൽപ്പിച്ചുതന്നത് തന്നെയായിരുന്നു. പ്രസിഡന്റ്‌ എന്ന നിലയിൽ ഏല്പിച്ച ജോലികൾ കൃത്യമായി ചെയ്തിട്ടും ഉണ്ട്. ജെയിംസിനോടുള്ള കൂറ് കൊണ്ട് മാത്രം ആണ്, ഭർത്താവിനെയും മക്കളെയും ധിക്കരിച്ചു, ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 11ആം വാർഡിൽനിന്നും ഞാൻ മത്സരിക്കാൻ തയ്യാറായത്. ജെയിംസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വരുമ്പോൾ എന്റെ അഭാവം ഒരു തടസം ആകരുതെന്നു കരുതി.


25 വർഷക്കാലം കുഞ്ഞുങ്ങൾക്ക് ദൈവത്തെ പറഞ്ഞുകൊടുത്ത എനിക്ക്, ഈ നാട്ടിൽ ഒരാളോട് പോലും മുഖം മുഷിഞ്ഞു സംസാരിക്കേണ്ടി വന്നിട്ടില്ല. അല്ലയെന്നു ഈ നാട്ടിലെ ഒരാളെക്കൊണ്ടുപോലും പറയിക്കാൻ സാധിക്കുകയും ഇല്ല. എന്നാൽ, ചതി ചെയ്തും, തെറി വിളിച്ചും, കരയിപ്പിച്ചും താങ്കൾ പറഞ്ഞുവിട്ടിട്ടുള്ള ഒരുപാടു പേരെ, നേരിൽകണ്ടു ക്ഷമ പറഞ്ഞിട്ടുള്ളവളാണ് ഞാൻ. നിഷേധിക്കാൻ പറ്റുമോ? എത്രയോ പേരുകൾ?


കഴിഞ്ഞ 2വർഷക്കാലം താങ്കൾ ഇരുന്ന പ്രസിഡന്റ്‌ സ്ഥാനവും, ഞാനിരിക്കുന്ന വൈസ് പ്രസിഡന്റ്‌ സ്ഥാനവും സിപിഎം ന്റെ ഓദര്യം തന്നെയാണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ താങ്കൾ അത് മറന്നുപോയി. അല്ലായെങ്കിൽ താങ്കളും ജിജി കമ്പല്ലൂരും കൂടി ബോർഡ്‌ മീറ്റിംഗിൽ മോഹനൻ മെമ്പറെ തെറിവിളിക്കില്ലായിരുന്നു. നീ തയ്യെനിയിൽ പോയി ചെരച്ചാമതി എന്ന് പറയില്ലായിരുന്നു.   സതിടീച്ചർ, എത്രയോ തവണ അവരുടെ വാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു, നിങ്ങളുടെ മുൻപിൽ കെഞ്ചുന്നത് ഞാൻ കണ്ടിട്ടുണ്ട്.


ജെയിംസിന് തെറ്റ് പറ്റി തുടങ്ങിയത് 2022 അവസാനം നടന്ന ഈസ്റ്റ്‌ എളേരി സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് മുതലാണ്. കൂടി ആലോചനകൾ ഇല്ലാതെ ചെയ്തുപോയതിന്റെ ആകെ ഫലം!!!


ഇന്ന്, ഫിലോമിന ജോണി ഡിഡിഫ് സംവിധനത്തോട് അകന്ന് നിൽക്കുന്നുണ്ടെങ്കിൽ അത് "നയം വ്യക്തമാക്കി"യിട്ട് തന്നെയാണ്. അല്ലാതെ "കള്ളചൂത്" കളിച്ചല്ല.


എന്നെ സംബന്ധിച്ചും ഡിഡിഫ് എന്നത്, 2022   നവംബർ മാസം 21 ആം തീയതി കഴിഞ്ഞതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഞാൻ ഡിഡിഫ് പ്രവർത്തകരെ വഞ്ചിച്ചു എന്ന് താങ്കൾ ഖോര ഖോരം പറഞ്ഞ് നടക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച, ശ്രീ. പ്രശാന്ത് പറേക്കുടിയെ, കൂടുമാറ്റി സ്വന്തം പാളയത്തിൽ എത്തിച്ചത് ഗ്രൂപ്പ്‌ കളിയും, ഞാൻ ശ്രീ. ജെയിംസ് പന്തമാക്കലിന്റെ കൂടെ കൂടാൻ ഇനി ഇല്ല എന്ന് നിലപാടെടുക്കുമ്പോൾ അത് ചതിവും!!! വിരോധാഭാസം തന്നെ!!!!


ഇനിയും, ഈ കഴിഞ്ഞ ഒന്നര മാസ കാലയളവിൽ ഞാൻ പ്രസിഡന്റ്‌ "ആക്കപ്പെട്ട" ശ്രീ. "ജെയിംസ് പന്തമാക്കലിന്റെ" ബാങ്കിൽ പോലും ജെയിംസ് എനിക്കെതിരെ പ്രവർത്തിച്ചു. 75 ലക്ഷം രൂപ ഡെപ്പോസിറ് കാണിക്കേണ്ട മാർച്ച്‌ 31ന് 3 ദിവസം മുൻപ് ബാങ്കിന്റെ ഡയറക്ടർ മാരിൽ ഒരാളെക്കൊണ്ട് താങ്കൾ 4 ലക്ഷം രൂപ വിഡ്രോ ചെയ്യിച്ചില്ലേ? ലോൺ ഡ്യൂ തിരിച്ചടപ്പിക്കാതെയും താങ്കൾ ബാങ്കിനെതിരെ പ്രവർത്തിച്ചു. അതിനുള്ള പ്രത്യുപകാരം ആ മാന്യദേഹം 11ആം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്നെ തെറിപറഞ്ഞു നിങ്ങളോട് കൂറ് കാണിച്ചു.


എന്നെ സംബന്ധിച്ചും ഈ സ്ഥാന മാനങ്ങളൊന്നും ഒരു അലങ്കാരമല്ല, എനിക്ക് ശേഷം പ്രളയം എന്ന ചിന്തയും ഇല്ല.


ശ്രീ. ജെയിംസും ശ്രീ. ജിജി കമ്പല്ലൂരും, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എന്നെ പറഞ്ഞ, കേട്ടാൽ അറക്കുന്ന തെറിവിളികൾ, എന്റെ സഹപ്രവർത്തകരായ വനിതാ മെമ്പർമാരും ഒന്ന് കേൾക്കണം എന്നത് എന്റെ ഒരു ആഗ്രഹം ആണ്. ചേച്ചി ഞങ്ങൾക്ക് അമ്മയെപ്പോലെ ആണെന്നും, ഈ പ്രശ്നങ്ങൾക്ക് എല്ലാം ജെയിംസ് ചേട്ടൻ മാത്രമാണെന്നും, ജിജി, നിങ്ങൾ ആരോടൊക്കെ പറഞ്ഞു? എന്റെ വീട്ടിൽ വന്നപ്പോൾ പോലും നിങ്ങൾ പറഞ്ഞതല്ലേ? ജിജി മാത്രം അല്ല, എന്നെ കണ്ട മുഴുവൻ മധ്യസ്ഥൻമാരും ഒരേ സ്വരത്തിൽ എന്നോട് പറയുന്നു, "ഈ പ്രശ്നങ്ങൾക്ക് എല്ലാം ജെയിംസ് മാത്രമാണ് ഉത്തരവാദി" എന്ന്. എന്നാലും ഞാൻ അതെല്ലാം ക്ഷമിച്ചു കൂടെ നിൽക്കണം പോലും. ഇതിലെ വിരോധാഭാസം എന്തെന്നാൽ, ഇവർക്ക് ആർക്കും ജെയിംസിനോട് ഇത് പറയാനൊട്ട് സാധിക്കുന്നും ഇല്ല. അപ്പോൾ, മുൻപേ ഞാൻ പറഞ്ഞത് തന്നെയാണ് കാരണം, പേടി


എനിക്ക് ജെയിംസുമായി ഒരുമിച്ചു പോകാൻ ആകില്ല എന്ന്, ജിമ്മി കവലവഴിയോടും, അഡ്വക്കേറ്റ് വേണുവിനോടും, ജെയിംസിന്റെ സഹോദരൻ വർഗീസ് പന്തമാക്കലിനോടും ഞാൻ ഒരു മാസം മുന്നെത്തന്നെ വ്യെക്തമാക്കിയതാണ്.


ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ട പ്രസിഡന്റ്‌ തന്നെ, ഉദ്യോഗസ്ഥരെ ചീത്തവിളിച്ചും ഭീക്ഷണിപ്പെടുത്തിയും സംസാരിച്ചാൽ പദ്ധതികൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ഇവിടെ അങ്ങനെയൊക്കെ ആയിരുന്നു. VEO ഷീജ, OA അമ്പിളി, എഴുവർഷങ്ങൾ സഹോദരനെപോലെ കൂടെനിന്ന് പ്രവർത്തിച്ച പ്ലാൻ ക്ലാർക്ക് ഇവരൊക്കെ ഉദാഹരണങ്ങൾ മാത്രം.


അമ്പിളിയും ഷീജയും, ജെയിംസ്സിനെതിരെ വനിതാ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ, ഞാനാണ് അവരെ പിന്തിരിപ്പിച്ചത്. ഇതൊന്നും എന്റെ സഹ മെമ്പർമാർക്ക് അറിയാത്ത കാര്യങ്ങൾ അല്ല. VEO ഷീജയെ, നിങ്ങൾ സോഷ്യൽ മീഡിയയിൽ പറഞ്ഞുവെച്ച "അപരാധം" കേട്ടാൽ ഈ നാട്ടിലെ സ്ത്രീകൾ കർക്കിച്ചു തുപ്പും.


ഒന്നിനും ഒരു വിശദീകരണവും നൽകാതെ, എന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിരുന്ന എന്നെ, നിങ്ങൾ ഇത് എഴുതാൻ പ്രേരിപ്പിച്ചതാണ്.


ഗ്രഹണം ബാധിച്ചാലും അതിനൊരു സമയമുണ്ട്, സൂര്യൻ ആ കറുത്ത മറവിട്ട് പുറത്തുവരും, അതുപോലെ തന്നെയാണ് സത്യവും. മൂടിവെക്കാം, പക്ഷെ ഒരുനാൾ അത് പുറത്ത് വരികതന്നെചെയ്യും.


വാൽകഷ്ണം :

ഉണ്ണിത്താൻ എം പി ഒരിക്കൽ . ചിറ്റാരിക്കാലിൽ നടന്ന ഒരു കോൺ ഗ്രസ് പൊതുയോഗത്തിൽ * ഒരിക്കൽ* പന്തമ്മാവനെക്കുറിച്ച് പറ ഞ്ഞത്.. നല്ലതന്തക്ക് ജനിക്കാത്തവൻ എന്ന് ..ഉണ്ണിത്താനെ കുറിച്ച് ഒരിക്കൽ കെ.മുരളീധരൻ പറഞ്ഞത് ഇരുട്ടിന്റെ സന്തതി  എന്നാണെങ്കിൽ, അന്തരിച്ച കോൺഗ്രസ് നേതാവ് പി.ബാലൻ മാഷ് ഒരിക്കൽ കോഗ്രസ് കാരെ കുറിച്ച് മൊത്തമായി  പറഞ്ഞത്. എമ്പോക്കികൾ എന്നാണ്... ഇതിൽ ഏതാണ് ശരി!!!!!!?-BEDOOR കൃഷ്ണേട്ടൻ 


കൂടുതൽ വിവരങ്ങൾ -


ദേശീയപാത വികസനത്തിന്റെ സമ്പൂർണചിത്രം 


No comments: