Wednesday, 2 August 2023

സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം

 NSS ന്റെ ഇന്നത്തെ ഗണപതി പൂജക്കെതിരെ സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം ഉച്ചത്തിൽ ചൊല്ലി പ്രതിരോധിക്കുന്നു ...

***********************************************************

" കോടി സൂര്യനുദിച്ചാലും

ഒഴിയാത്തൊരു കൂരിരുൾ

തുരന്നു സത്യം കാണിക്കും

സയൻസിന്നു തൊഴുന്നു ഞാൻ.


വെളിച്ചം മിന്നൽ ചൂടൊച്ച

ഇവയ്ക്കുള്ളിൽ മറഞ്ഞിടും

അത്ഭുതങ്ങൾ വെളിക്കാക്കും

സയൻസിന്നു തൊഴുന്നു ഞാൻ.


ഇരുട്ടുകൊണ്ടു കച്ചോടം

നടത്തുന്ന പുരോഹിതർ

കെടുത്തീട്ടും കെടാതാളും

സയൻസിന്നു തൊഴുന്നു ഞാൻ.


കീഴടക്കി പ്രകൃതിയെ

മാനുഷന്നുപകർത്രിയായ്

കൊടുപ്പാൻ വൈഭവം പോന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


കൃഷി കൈത്തൊഴിൽ കച്ചോടം

രാജ്യഭാരമതാദിയെ

പിഴയ്ക്കാതെ നയിക്കുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


ബുക്കുകൾക്കും പൂർവ്വികർക്കും

മർത്ത്യരെ ദാസരാക്കിടും

സമ്പ്രദായം തകർക്കുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


അപൗരുഷേയ വാദത്താൽ

അജ്ഞ വഞ്ചന ചെയ്തിടും

മതങ്ങളെ തുരത്തുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


സ്വബുദ്ധിവൈഭവത്തെത്താൻ

ഉണർത്തി നരജാതിയെ

സ്വാതന്ത്രേ്യാൽകൃഷ്ടരാക്കുന്ന

സയൻസിന്നു തൊഴുന്നു ഞാൻ.


എത്രതന്നെ അറിഞ്ഞാലും

അനന്തം അറിവാകയാൽ

എന്നുമാരായുവാൻ ചൊല്ലും

സയൻസിന്നു തൊഴുന്നു ഞാൻ.


സയൻസാൽ ദീപ്തമീ ലോകം

സയൻസാലഭിവൃദ്ധികൾ

സയൻസെന്യേ തമസ്സെല്ലാം

സയൻസിന്നു തൊഴുന്നു ഞാൻ.”


ഷംസീറിനൊപ്പം .

No comments: