ഉണ്ട ചോറു മറക്കാതെ
"വീടു വിട്ടു വന്ന പോരാളികൾ ഞങ്ങൾ ,
വിജയിക്കാതെ , വീട്ടിലേക്കില്ലിനി ഞങ്ങൾ .
വെടിയുണ്ടകൾ പലയിടത്തൊരുക്കി നിൽപ്പൂ നിങ്ങൾ ,
കോടതിക്കു ചങ്ങലതീർത്തുറക്കിവിട്ടു നിങ്ങൾ .
ചർച്ചയെന്ന ഭാവത്തിൽ തടഞ്ഞു വെപ്പു ഞങ്ങളെ ,
ചർച്ചയെന്നൊരായുധത്തിൽ തുടങ്ങിയല്ലോ ഞങ്ങളും ,
കർഷകനെയടിമയാക്കും നിയമമിതു മാരണം "
ഭാരതത്തിൽ കർഷകന്റെ ധീര സമര കാഹളം .
കർഷകനു വേണ്ടയെന്നു കർഷകൻ പറയുമ്പോൾ
കർഷകന്റെ വായിലേക്കു തള്ളുവാനിറങ്ങുന്നോ ?
ഇതിനു പേരു ഫാസിസം , ഇതിനു പേരമിത വാശി
ഇതു ദുരന്ത കാരകമീ നിയമമിന്നൊഴിവാക്കണം .
"വീടു വിട്ടു വന്ന പോരാളികൾ ഞങ്ങൾ ,
വിജയിക്കാതെ വീട്ടിലേക്കില്ലിനി ഞങ്ങൾ ".
ഖാലിസ്ഥാനികളല്ലിവർ ,കുറ്റവാളിക്കൂട്ടമല്ല ,
നേരു തേടും കർഷകർ ,ഭാരത മക്കൾ .
പൊതു വിതരണ സമ്പ്രദായം താങ്ങി നിൽപ്പൂ നമ്മളെ ,
പൊതുമേഖലാ സ്ഥാപനങ്ങളൊത്തു ചേർപ്പൂ നമ്മളെ.
അന്നമായിട്ടറിവായി ,സമരവീര്യ സഖാക്കളായ് ,
ജാതി മത ഭേദമില്ലാ ഭാരതത്തിൻ മക്കൾ നമ്മളേവരും .
സഖാക്കളെയൊടുക്കുവാൻ ,സമര വീര്യം തകർക്കുവാൻ ,
ജാതി മത ഭേദമില്ലാ വീക്ഷണത്തെയമർത്തുവാൻ ,
നിയമ നൂലാമാലകൾ ,തീർപ്പൂ മനുവാദികൾ ,
പോരടിച്ചു കരുതലോടെ നില്ക്കണം ,സഖാക്കളേ .
പുതിയ കൃഷി നിയമങ്ങളെന്തിനാണ് കൂട്ടരേ ?
പൊതു വിതരണ സമ്പ്രദായം തകർക്കുവാൻ .
താങ്ങുവില നീക്കിയാലെന്തു ഗുണം കൂട്ടരേ ,
എഫ് സി ഐ പൂട്ടിടാം ,പൊതു വിതരണം നിർത്തിടാം .
പൊതു വിതരണം നിർത്തിയാൽ ? വില കയറ്റം ,ക്ഷാമവും
പുതിയ നിയമ മാരണങ്ങൾ
അടിമയാക്കും നമ്മളെ,
വറുതിയും ദുരിതവും
ദൂരെയല്ലറിയുക ,
അന്നമൂട്ടും കർഷകർ ,
പോരിടുന്നു നാടിനായ് .
"വീടു വിട്ടു വന്ന പോരാളികൾ ഞങ്ങൾ ,
വിജയിക്കാതെ വീട്ടിലേക്കില്ലിനി ഞങ്ങൾ .
കൊടും തണുപ്പിലുമിരുട്ടിലും പൊരുതുവോർ ഞങ്ങൾ
ദുരിതമഴപ്പെയ്ത്തിലിന്നു മിന്നും ചതി കണ്ടു
തെരുവിലേക്കിറങ്ങിയോർ നാം മണ്ണിന്റെ മക്കൾ ."
"ശഹീദ് ഭഗത്സിങ്ങിൻ വഴികളിൽ നടപ്പവർ നമ്മൾ ,
ചമുക്കോർ യുദ്ധം സിരകളിൽ തിളപ്പവർ നമ്മൾ ,
വെട്ടുക്കിളികളെത്ര വരികിലും
തടുത്തിടും നമ്മൾ ."
പിൻവലിക്ക ,ചതിയുടെ കെണികളായ നിയമങ്ങൾ
അൻപതോളം ജീവനുകൾ കുരുതിയായി കിട്ടിയില്ലേ ?
പിൻവലിക്ക , കർഷകനു ബോദ്ധ്യമില്ലാ വ്യവസ്ഥകൾ
മുന്നറിവും വിവേകവും നമ്മളെ ഭരിക്കട്ടെ .
"വീടു വിട്ടു ,സമര ജ്വാല യിലെരിയുവോർ ഞങ്ങൾ ,
വിജയിക്കാതെ വീട്ടിലേക്കില്ലിനി ഞങ്ങൾ .
കർഷകനെയടിമയാക്കും നിയമമൊക്കെ മാറണം ,"
ഇന്നു ഭാരതത്തിലിതു ,ധീര സമര കാഹളം .
ചോറു തരും കൈകളുടെ യതിജീവന യജ്ഞം ,
ഉണ്ട ചോറു മറക്കാതെ ,പിന്തുണയ്ക്ക കൂട്ടരേ .
- CKR 05 01 2021
************************************
TO BE ADDED AND MODIFIED
No comments:
Post a Comment