Wednesday, 29 December 2021

സിൽവർ ലൈൻ - കെ റെയിൽ പദ്ധതി-ചർച്ച

 സിൽവർ ലൈൻ - കെ റെയിൽ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 24-12-21 ന് റിലീസ് ചെയ്ത പ്രസ്താവന


 24.12.2021 

(സംസ്ഥാനതലത്തിൽ പ്രസിദ്ധീകരണത്തിന്)


സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിനായി കെ.റെയിൽ അധികൃതർ നടത്തുന്ന ജനാധിപത്യവിരുദ്ധ രീതികൾ അവസാനിപ്പിക്കുക

 

സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹിക ആഘാത പഠനം എന്നിവയൊന്നും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതെയും റെയിൽവേ ലൈനിന്റെ അലൈൻമെന്റ് കൃത്യമായി നിർണയിക്കാതെയും കേരളത്തിൽ അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്ന പ്രവർത്തനങ്ങൾ തികച്ചും ജനാധിപത്യ വിരുദ്ധമാകയാൽ, അതിൽ നിന്ന് കെ.റെയിൽ അധികാരികളും കേരള ഗവൺമെന്റും പിൻവാങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു. വിദേശ ഫണ്ടിങ് ഏജൻസികളിൽ നിന്ന് വായ്പ ലഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന കെ.റെയിൽ അധികാരികളുടെ വിശദീകരണം പ്രതിഷേധാർഹമാണ്.

 എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നതുമാണ് കേരളം അനുവർത്തിച്ചു വരുന്ന വികസന സമീപനം. ഈ സമീപനത്തെയാണ് കേരള വികസന മാതൃകയായി കണക്കാക്കുന്നത്. ഇതിനകം ലഭ്യമായ വസ്തുതകളും വിവരങ്ങളും വെച്ച് പരിശോധിക്കുമ്പോൾ കേരള വികസനത്തിനായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ.റെയിൽ കമ്പനിയുടെ സിൽവർലൈൻ.

 കെ.റെയിൽ കമ്പനിയുടെ വെളിപ്പെടുത്തലനുസരിച്ച് സിൽവർ ലൈൻ, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ കെ.റെയിലിന്റെ സ്റ്റേഷനുകൾക്ക് അടുത്തായി ഉയർന്നുവരുന്ന പുതിയ ടൗൺഷിപ്പുകളെ ബന്ധപ്പെടുത്തിയുള്ള ഒരു യാത്രാ സംവിധാനമായാണ് സിൽവർലൈൻ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടങ്ങളിൽ വരാനിരിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് മാത്രം 10000 കോടിയിലേറെ രൂപ കെ.റെയിലിലേക്ക് വരുമാനമായി കണക്കാക്കുന്നുമുണ്ട്. കെ.റെയിൽ കണക്കനുസരിച്ചുതന്നെ നിലവിൽ തീവണ്ടി യാത്ര ചെയ്യുന്നവരിൽ നിന്ന് ഉയർന്ന ക്ലാസുകാരെ മാത്രമേ സിൽവർ ലൈനിലേക്ക് പ്രതീക്ഷിക്കുന്നുള്ളൂ. സ്വന്തമായി കാർ ഉള്ളവർ, വിമാന യാത്രക്കാർ, ചാർജ് കൂടിയ ബസ്സിൽ യാത്ര ചെയ്യുന്നവർ, പുതിയ വികസനം വഴി നേട്ടം ഉണ്ടാക്കുന്നവർ എന്നിവരാണ് ബാക്കി യാത്രക്കാർ. നിലവിലെ റെയിൽവേ യാത്രക്കാർക്ക് ഇന്നത്തെ ഇഴഞ്ഞുനീങ്ങൽ തുടരട്ടെയെന്നും, പണക്കാർ വേഗത്തിൽ യാത്ര ചെയ്യട്ടെയെന്നുമുള്ള കെ.റെയിൽ സമീപനം കേരളത്തിന്റെ സമഗ്രവികസനത്തിന് അഥവാ കേരള വികസന മാതൃകയ്ക്ക് യോജിച്ചതല്ല.

 സിൽവർ ലൈൻ വഴി നേട്ടമുണ്ടാകുന്നത് ഒരു ന്യൂനപക്ഷത്തിനാണെങ്കിലും അതിന്റെ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങളെല്ലാം അനുഭവിക്കേണ്ടിവരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളായിരിക്കും. 530 കി.മീ.ദൈർഘ്യമുള്ള കെ.റെയിൽ പാതയിൽ 292 കി.മീ.ദൂരം എംബാഗ്മെന്റ്(Embankment)ആണ്. 20-25 മീറ്റർ വീതിയിൽ ഇരുഭാഗത്തും ഏഴ് മീറ്ററോളം ഉയരത്തിൽ ഭിത്തി കെട്ടി, അവയ്ക്കിടയിൽ കല്ലോ മണ്ണോ പാറയോ ഇട്ടു നികത്തി ഉണ്ടാക്കുന്നതാണ് എംബാഗ്മെന്റ്. ഇതിൽ 500 മീറ്റർ ഇടവിട്ട് നിർമിക്കുന്ന അടിപ്പാതകൾക്ക് റോഡ് മുറിക്കുന്ന സ്ഥലങ്ങളിൽ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കടന്നുപോകാൻ മാത്രം ഉയരം ഉണ്ടാവണം. ആ അർഥത്തിൽ എംബാഗ്മെന്റുകൾ മതിലുകൾ തന്നെ ആയിരിക്കും. ഇത് കഴിക്ക്-പടിഞ്ഞാറ് ദിശയിലുള്ള കേരളത്തിലെ ജലപാതക്കുൾപ്പെടെ പലതരം തടസ്സങ്ങളുണ്ടാക്കും. ഇതിനു പുറമേ, 88 കിലോമീറ്റർ നീളത്തിൽ കാലുകൾ (Viaduct) ഉണ്ടാക്കണം. അതിനും എംബാഗ്മെന്റിന്റെ ഉയരം വേണം. അതിനൊക്കെ വേണ്ട പ്രകൃതിവിഭവങ്ങൾ ശേഖരിക്കുക വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, നിർമാണ സമയത്ത് ഭൂതലത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ, എന്നിവയെല്ലാം കേരളത്തിലെ ദുർബലമായ പ്രകൃതിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ കാലത്ത് ഇവയൊക്കെ കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

 സിൽവർ ലൈൻ നിർമിക്കുന്നത് സ്റ്റാന്റേർഡ്‌ഗേജിലാണ്. ഇത് ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ 96 ശതമാനവും കേരളത്തിലെ റെയിൽവേയുടെ നൂറ് ശതമാനവും പ്രവർത്തിക്കുന്ന ബ്രോഡ്‌ഗേജിന് പൂരകമല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നവരെയെല്ലാം പൂർണമായി അവഗണിക്കുന്നതാണ് സിൽവർ ലൈൻ പദ്ധതി. ഇവിടെ സിൽവർ ലൈൻ കേരളത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് വാദിക്കാം, പക്ഷേ കേരളത്തിലെ ആർക്കുവേണ്ടി? ആരുടെ ചെലവിൽ? എന്ന അന്വേഷണം പ്രസക്തമാവുകയാണ്. മാത്രമല്ല, കേരളീയരിൽ നല്ലൊരു ഭാഗം അന്യസംസ്ഥാനങ്ങളിലേക്ക് റെയിൽ യാത്ര ചെയ്യുന്നവരാണല്ലോ. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്റ്റാന്റേർഡ്‌ഗേജിനെ അടിച്ചേൽപ്പിക്കുന്നതിന്റെ പിറകിൽ ധാരാളം അജണ്ടകളുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. എന്തായാലും ലോക രാജ്യങ്ങളിലെല്ലാം അവിടെ നിലവിലുണ്ടായിരുന്ന പാളങ്ങൾ ശക്തിപ്പെടുത്തിയാണ് റെയിൽ ഗതാഗതം വികസിച്ചുവന്നത്.

 64,000 കോടി രൂപയായി ഇപ്പോൾ കണക്കാക്കിയിട്ടുള്ള നിർമാണച്ചെലവ് 2018-19 വില നിരക്കനുസരിച്ചുള്ളതാണ്. അതിലൊക്കെ വൻവർധനവുണ്ടായിരിക്കുന്നു. നീതി ആയോഗ് കണക്കുപ്രകാരമുള്ള 1.26 ലക്ഷം കോടിയിലും മൊത്തം ചെലവ് നിൽക്കാൻ സാധ്യതയില്ല.

 കേരളത്തിൽ ധാരാളം ഗതാഗത പ്രശ്‌നങ്ങളുണ്ട്. അതിന്റെ പരിഹാരത്തിൽ പ്രധാനം മേന്മയേറിയ പൊതുഗതാഗതം ഉറപ്പാക്കലാണ്. കേരളത്തിലെ പൊതുഗതാഗതത്തിന്റെ കേന്ദ്രസ്ഥാനത്ത് റെയിൽ ആയിരിക്കണം. അതിന്റെ ഭാഗമായി ഇന്നത്തെ പാളങ്ങൾ പൂർണമായും ഇരട്ടിപ്പിക്കുക, സിഗ്നലിങ് ആധുനീകരിക്കുക എന്നിവ പ്രധാനമാണ്. മണിക്കൂറിൽ 160 കി.മീ.വേഗതയിൽ ഓടിക്കാൻ ശേഷിയുള്ള മൂന്നാമതും നാലാമതും ലൈനുകൾ തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്ക് ബ്രോഡ്‌ഗേജിൽ നിർമിക്കുക, അതിനായി ഇന്ത്യൻ റെയിൽവേയുടെ മിഷൻ-2020 പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്താൻ സമ്മർദം ഉണ്ടാവുക എന്നിവയാണ് ഉടൻ ചെയ്യേണ്ടത്. കേന്ദ്രസർക്കാർ ഇപ്പോൾ കേരളത്തിലേക്ക് പ്രഖ്യാപിച്ച പ്രവർത്തനങ്ങളുടെ (എറണാകുളം-ഷൊർണൂർ മൂന്നാം ലൈൻ ഉൾപ്പെടെ)വേഗത കൂട്ടാനും നടപടികൾ ഉണ്ടാകണം.

 ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന നിലയിൽ ഇത്തരമൊരു പദ്ധതിയെപ്പറ്റിയുള്ള നേട്ട കോട്ട വിശകലനം നടത്തുന്നതിന് സഹായകമായ ശാസ്ത്രീയമായ അറിവും വിവരവും ജനങ്ങളിലെത്തിക്കുക എന്നതാണ് പരിഷത്തിന്റെ പ്രധാന ദൗത്യം. ഈ തിരിച്ചറിവോടെ, കേരത്തിലെ ജനങ്ങളിൽ ആഴത്തിൽ വേരോടിയിട്ടുള്ള വികസന അവബോധത്തോടാണ് പരിഷത്ത് സംവദിക്കുന്നത്. അത് ഇനിയും തുടർന്നുകൊണ്ടിരിക്കും. അതിനായുള്ള പഠനങ്ങളും വിവര ശേഖരണവും നടക്കുകയാണ്. കേരള സർക്കാരിനെ കണ്ണടച്ചെതിർക്കുന്നതും ഒരു ചർച്ചയും ഇല്ലാതെയും ഒന്നും പരിഗണിക്കാതെയും സിൽവർ ലൈൻ നടപ്പാക്കുന്നതുമായ രണ്ടു നിലപാടുകളും ശരിയല്ല. ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സമഗ്രവികസനം, അതിൽ ഗതാഗതത്തിനുള്ള പങ്ക് എന്നിവയുടെ ചട്ടക്കൂടിൽ സിൽവർ ലൈൻ പദ്ധതിയെ വിലയിരുത്താനും റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും ഭീമതോതിലുള്ള വിദേശസഹായ പദ്ധതികളും വിശകലനം ചെയ്യാനും നിഗമനങ്ങൾ പ്രചരിപ്പിക്കാനുമാണ് പരിഷത്ത് ശ്രമിക്കുന്നത്. കേരത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സിൽവർ ലൈൻ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുൻഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, EIA എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.


          

ഒ.എം.ശങ്കരൻ 

പ്രസിഡണ്ട് പി.ഗോപകുമാർ                

ജനറൽ സെക്രട്ടറി

**********

കെ -റെയിൽ FORWARDED BY RAJAN PALLIATH PAYYANNUR


പരിഷത്ത് ശാസത്രമെ കാണുന്നുള്ളൂ, പശ്ചാത്തല സൗകര്യങ്ങൾ വർധിപിച്ചു കൊണ്ടല്ലാതെ കേരളത്തിന് മുന്നേറാനാവില്ല.

350 ലക്ഷം ജനസംഖ്യയുള്ള കേരളം കേവലം അഞ്ചര ലക്ഷമാണ് സർക്കാർ ജീവനക്കാർ.കാർഷിക മേഖലയാകട്ടെ, 25% ത്തിനു താഴെയും,  വ്യവസായ വളർച്ച അനിവാര്യം.യാത്രാ സൗകര്യങ്ങളും ചരക്ക് നീക്കങ്ങളും അതിവേഗത്തിലല്ലെങ്കിൽ വളർച്ച സ്വപ്നം മാത്രമാകും.

കേരളത്തിൽ നിന്ന് ബോബെയിലേക്ക് തീവണ്ടി ഗതാഗത സൗകര്യം നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ തന്നെയാണ് കൊങ്കൺ പദ്ധതിയാവിഷ്ക്കരിച്ചത് .38 മണിക്കൂർ കൊണ്ട് ഡൽഹിയിലെത്തുന്ന ഈ റൂട്ട്  പൂർത്തിയാക്കാൻ എത്ര കോടി?

എത്ര മലനിരകൾ?

എത്രയെത്ര ജല ഡ്രോതസ്സ്?

ഇവയെല്ലാം ഭാഗികമായി സംരക്ഷിച്ചു കൊണ്ട് തന്നെയല്ലെ നിർമ്മിച്ചത്.

ടെക്നോളജിയുടെ വളർച്ച കൂടി ഉപയോഗിച്ച്  പരിസ്ഥിതിയാഘാതങ്ങൾ കുറഞ്ഞ വഴി സ്വീകരിച്ച് NH വികസനത്തിൽ LDF സർക്കാർ സ്വീകരിച്ച രീതിയിൽ (ആവശ്യമായ നഷ്ട പരിഹാരവും നൽകി പുനരധിവാസം ഉറപ്പ് നൽകി ) സ്വകാര്യ വ്യക്തികളുടെ സ്ഥലമേറ്റെടുത്ത് കൊണ്ട്

നടത്തുന്നില്ലെങ്കിൽ ഇനിയൊരിക്കലും നടത്താനാകില്ല.

കേവല പരിസ്ഥിതിവാദക്കാർ എന്നും വികസനങ്ങളെ എതൃത്തിരുന്നു.

"വയൽ കിളി സമരം, റോഡിലെ ജുമുഅ: തുടങ്ങി എന്തിനെയും എതിർക്കുന്ന ഒരു വിഭാഗം എന്നുമുണ്ടാകും.

ഭരണത്തിലാണൊ - പ്രതിപക്ഷത്താണൊയെന്നതാണ് അവരുടെ നിലപാടുകൾ രൂപീകരിക്കുന്നതിനെ സ്വാധീനിക്കുന്നത്. 1 ലക്ഷം കോടി മുടക്കി Hi Speed Rail വിഭാവനം ചെയ്തവരാണ്,63000 കോടി ചിലവിൽ Semi Hi Speed നെ എതിർക്കുന്നത്...!!

ഇന്ത്യയിൽ 9 ഇടത്ത് പദ്ധതി നടപ്പാക്കുന്നവരാണ് ഇവിടെ അനുമതി വൈകിപ്പിക്കാൻ ശ്രമിക്കുന്നത് !!

പിന്നെ നീലാണ്ടനാദികൾ ഏത് വികസനത്തെയാണ് സ്വാഗതം ചെയ്തിട്ടുള്ളത്.

അവർ "ആന്ദോളൻ ജീവികളാണ് "

അവർക്കത് ജീവിതമാർഗ്ഗമാണ്.

അതവഗണിക്കുക...

കേരളം വികസിക്കണം

ധീരമായ നിലപാട് മായി മുന്നേറുന്ന സർക്കാറിനെ പിൻതുണക്കുകയെ മാർഗ്ഗമുള്ളൂ....

മെട്രൊ ശ്രീധരൻ സാറ് തന്നെ മാറ്റിപ്പറയുന്നത് കണ്ടില്ലേ?

രാഷ്ടീയമാണത്.

ctSy

*************

കേരളത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതികമായ സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്തിന്റെ ലക്ഷ്യം. സിൽവർ ലൈൻ അതിന് സഹായകരമല്ലാത്തതുകൊണ്ടാണ് അതിനാവരുത് മുൻഗണനയെന്ന് പരിഷത്ത് പറയുന്നത്. അതോടൊപ്പം തന്നെ കെ.റെയിലുമായി ബന്ധപ്പെട്ട DPR, ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട്, EIA എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ലഭ്യമാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അത് ശരിയായ നിലപാടു തന്നെയാണ് എന്നാണ് എന്റെ പക്ഷം. DPR വെച്ച് ചർച്ചകൾ നടത്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി വേണം ഈ പ്രൊജക്ട് നടപ്പിലാക്കേണ്ടത്.-CKR

>>>>>>>>

People's democracy ൽ ബുള്ളറ്റ് ട്രെയിനെതിരായ ലേഖനം-VRC

https://peoplesdemocracy.in/2020/0103_pd/new-govt-declares-review-modi%E2%80%99s-pet-bullet-train-project



https://m.facebook.com/story.php?story_fbid=4805756702837399&id=100002093504094&sfnsn=wiwspwa




Monday, 20 December 2021

Saturday, 11 December 2021

വളന്റിയർമാർക്കു ഒരു സ്തുതിഗീതം .

 വളന്റിയർമാർക്കു ഒരു സ്തുതിഗീതം .

ചോരപ്പുഴയായി ,കാഴ്ചവസ്തുവായ്  ഞാനൊഴുകുമ്പോളാ-

 ത്തലേക്കെട്ടഴിച്ചെന്നെ  മുറുക്കിക്കെട്ടിയൊ -

രാതുരാലയപ്പടിയോളമെത്തിച്ച

 ജീവന്റെ ചുമട്ടുകാരാ നിന്നെ ,

ഞാനെവിടെയൊരത്താണിയി-

ലെന്നെങ്കിലുമിറക്കി വെക്കും ?


കാൽവിരൽ പഴുത്തു മുറിച്ചു മുടന്തനായേ- 

കാന്തത്തടവിലീമുറിയിലുരുകുന്നൊ-

രെൻ മുഖത്തു ചിരി പടർത്താനായൊരു 

*വാക്കറും നെഞ്ചത്തുചേർത്തൊരു 

സ്‌കൂട്ടറിൽ **ഡിങ്കനായി പറന്നിറങ്ങും 

 പ്രിയ കൂട്ടുകാരാ, ജീവിതയാത്രയിൽ 

നിന്നെ ഞാനെവിടെ മറന്നുവെക്കും ?


കൂരയിലരിച്ചിറങ്ങും തണുപ്പിലെ-

ല്ലരിക്കുന്ന വേളയിലൊരു

 പുത്തൻ പുതപ്പുമായെന്നെ 

ചുരുട്ടിപ്പിടിച്ച  ചുവന്ന മുഷ്ടി-

ക്കരുത്തായുയർത്തുവോനെ , 

കനിവിന്റെ നിറച്ചാർത്തിനെ, നിന്നെ 

ഞാനെങ്ങിനെ യാത്രയാക്കും ?


ആതുരാലയത്തിലെ കിടപ്പു രോഗികളാമെങ്ങൾക്കെന്നും

 പൊതിച്ചോറെത്തിച്ചു തന്ന ശേഷം 

കാരുണ്യം വഴിയും ഹൃദയവും 

വീര്യമാർന്നുയർന്ന ശിരസ്സുമായ-

കന്നേതോ മദ്ധ്യാഹ്നവഴികളിൽ , 

കൊടുംപകയുടെ ചക്രവ്യൂഹങ്ങളിൽ

 പലനുറുങ്ങായി ചിതറി,രക്തസാക്ഷിയാകുമ്പൊഴും  

പതറാതെ വീണ്ടും നീയെത്തുന്നു , പല കാരുണ്യ സ്വരൂപങ്ങളായ് .



പ്രിയ ജനങ്ങൾക്കടുത്തു കൂടാതെ ,

മഹാമാരി കൊയ്തെടുത്ത 

ശവമായി ഞാൻ തനിയെ കിടന്നപ്പോ -

 ളൊരു തോളിൽ മൃദുവായെന്നെയെടുത്തു 

കുഴിമാടത്തിലുറക്കിയുയിർത്ത പ്രിയ കൂട്ടുകാരാ, 

നിന്നോടു ഞാനെങ്ങിനെ യാത്ര ചൊല്ലും ?


വൈറസിനെ ബ്ഭയന്നുമുള്ളുലഞ്ഞു

മകന്നു മാറിയ വീട്ടുകാർക്കു മുന്നി-

ലൊരു നീണ്ടചൂലുമണുനാശിനി യന്ത്രവുമാ-

യെന്റെ മണിമാളിക നിർഭയം ശുചീകരിക്കുന്ന നിന്നെ,

 നിന്റെ ചുവന്ന മനസ്സിനെത്തൊഴാതെ 

ഞാനേതമ്പലത്തിനു മുന്നിൽ കൈകൂപ്പി നിൽക്കും ?


പതിനെട്ടു പടികളും  കേറാതെ കാണാം  പരം പൊരുളിനേ-  , 

യെന്നരികിൽ ,നിന്നിൽ ,നീയാണു ജീവന്റെ പൊരുൾ 

ഞാനാണതു നീ തന്നെ കൂട്ടുകാരാ ,

നിന്നെയേറെയറിയാനുള്ളതിനി നമ്മുടെ  യാത്രകൾ.




Monday, 6 December 2021

ബാലിശം


ഒത്തു കൂടാൻ വരുമെന്നുറപ്പു പറഞ്ഞ  നീ 

വരാതിരുന്നപ്പോൾ 

സ്നേഹമില്ല തീരെയെ-

ന്നെന്മനം കലമ്പിയപ്പോ-

ളതു കേട്ടു നീ മൊഴിയുന്നു ,

"ഔപചാരികമല്ലേയിക്കാലത്തിമ്മട്ടിടപെടലുകൾ ,

നിൻറെ വാക്കുകൾ വെറും ബാലിശം ".


നാട്ടു മാവൊരെണ്ണം ബാക്കി വെച്ചു 

വളർത്തും നാട്ടുമൂപ്പനെ ,

മാനിക്കണമൊരു ചടങ്ങിലെന്നു 

 ഞാനൊന്നു  മിണ്ടിയാലുടനെ 

 നീ ചൊല്ലുന്നു  ,"വെറും ബാലിശം ."



എൻ്റെ പോസ്റ്റു വായിക്കാതെ-

യതേ പോസ്റ്റടുത്ത   നിമിഷത്തി-

ലതേ  ഗ്രൂപ്പിൽ നീ തള്ളിയതിലൊരു -

പരിഭവം ഞാൻ കുറിച്ചപ്പോഴും 

നീ പറയുന്നിതതു "ബാലിശം ."


ഓക്സ്ഫഡിൽ ചേർന്ന കൊച്ചുമോൾ  

പ്ലാസ്റ്റിക്ക് സഞ്ചി തൊടിയിലേക്കെറിയുമ്പോ-

ളരികെ വിളിച്ചാങ്കലത്തിലറിയുമോ   ,

മകളേ ,ഗ്രെറ്റ  തുൻബർഗിനെ യെന്നു 

ചോദിച്ചാലതും നിനക്കു "ബാലിശം" .

 

ഒരേ പത്രം വായിച്ചു രമിക്കരു-

തൊട്ടേറെ പത്രങ്ങൾ വായിച്ചും ,

തനതായി ചിന്തിച്ചും ,നിലപാടിലെത്തണ-

മെന്നു  കുറിച്ചാലതിനൊക്കെ  സമയ-

മാർക്കെന്നുരക്കുന്നു  നീ,

ഇതും   നിനക്കു  "ബാലിശം" .


വറ്റുമീ കുടിവെള്ളമുടനതു  തടയാനായി 

റീ ചാർജു ചെയ്യണമുടൻ നാട്ടിലെ 

കിണറുകളെല്ലാമെന്നു ഞാൻ

 പറയുകിലിപ്പോൾ മഴ കൂടുതലെന്നു-

മറു യുക്തി  പരത്തുന്നൂ ,

 ഇതും നിനക്കു "ബാലിശം"   .


പ്രിയ സഖേ ,നിൻറെ മക്കൾക്കും -

മക്കളുടെ മക്കൾക്കുമായി 

ഗുരുപരമ്പരകൾ ക്ലാസിലിപ്പോൾ -

സംവദിക്കുമീവിവരങ്ങളൊക്കെയും 

മുളക്കും ,വന്മരങ്ങളായ് 

നാട്ടിൽ നിറയുമ-

ന്നുമാ തണലിലിരുന്നു  നീ -

സ്വതവേ  പിറുപിറുക്കു- 

മിതൊക്കെ വെറും  "ബാലിശം" .


മഴവില്ലു കണ്ടെൻ  മനം തുടിപ്പെന്നോ  ,

ബാലൻ മനുഷ്യൻ്റെ പിതാവെന്നോ 

മരിക്കുന്നൂ ഭൂമിയെന്നോ 

കുറക്കണം കാർബൺ പാദമുദ്രയെന്നോ 

പറയുവോരോടെന്നും ചൊല്ലണം ബാലാ ,

"ഇതൊക്കെ വെറും ബാലിശം ! " .


കാൽമുട്ടോളമെത്തിയ വെള്ളത്തിൽ കാലനക്കി,

മുൻപിലെ  വിഡ്ഢിപ്പെട്ടിയിൽ കിറുക്കറ്റു കാണവേ ......

ഇടയ്ക്കു തലയൊന്നു പുറത്തേക്കു  നീട്ടി ,

തള്ളിവരും തിരമാല കണ്ടു ,നേരമുണ്ടെങ്കിൽ , 

ചൊല്ലണമെപ്പോഴുമിതൊക്കെ "വെറും ബാലിശം "









ദ്രോഹിക്കാനുള്ള നമ്പൂതിരി സമുദായത്തിൻ്റെ ജാഗ്രത -'സംബന്ധവും' 'സ്മാര്‍ത്തവിചാരവും'.

 8.) സംബന്ധവും സ്മാര്‍ത്തവിചാരവും നമ്പൂതിരിമാരും

- - - - - - - - - - - - - - - - - - - - - - - - - - - - - - - -

കേരളത്തിലെ നംബൂതിരിമാരുടെ സവർണ്ണ മതത്തില്‍ ഒരു സഹസ്രാബ്ദത്തിലേറെ കാലം  നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളായിരുന്നു 'സംബന്ധവും' 'സ്മാര്‍ത്തവിചാരവും'. 


സംബന്ധം, ശൂദ്ര (നായർ) സ്ത്രീകളെ അച്ചി ചരിതങ്ങളിലൂടെയും വൈശിക തന്ത്രങ്ങളിലൂടെയും ചന്ദ്രോത്സവങ്ങളിലൂടെയും നൂറുകണക്കിന് സന്ദേശ കാവ്യങ്ങളിലൂടെയും  മഹത്വവൽക്കരിച്ച് , അന്നത്തെ വ്യാജ സദാചാര ബിംബമായി രൂപപ്പെടുത്തിയിരുന്ന ബ്രാഹ്മണ തന്ത്രമായിരുന്നപ്പോൾ, സ്മാർത്തവിചാരം, നമ്പൂതിരിസ്ത്രീകളെ പതിവൃതകളായ 'ശീലവതിമാരാക്കി' ബ്രാഹ്മണ ജാതിയുടെ വംശശുദ്ധി സംരക്ഷിക്കാനുള്ള അണുവിട അയവില്ലാത്ത ക്രൂരമായ പുരുഷാധിപത്യ സദാചാര ജാഗ്രതയായിരുന്നു.


'സംബന്ധം' എന്ന പേരിൽ ശൂദ്ര-നായര്‍ സവർണ്ണ ജാതിയിലെ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് ആകർഷിക്കാനുള്ള ഒരു ജാതീയ അടിമത്വ അനുഷ്ടാന ആചാരം തന്നെ  ബ്രാഹ്മണ്യം നിർമ്മിച്ചു നടപ്പിലാക്കിയിരുന്നു. നായർ സ്ത്രീകളുമായി 'പ്രഥമ നിഷേകം' (Deflower) നടത്തിയിരുന്ന 'മണാളർ' എന്ന 'വൈശികതന്ത്ര' വിദഗ്ദൻ്റെ ജാതീയസാന്നിദ്ധ്യം തന്നെ സംബന്ധത്തിൻ്റെ സത്രീ ചൂഷണപരമായ കുടില തന്ത്രം വെളിപ്പെടുത്തുന്നുണ്ട്. 


ബ്രാഹ്മണരെ ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി കാണുന്ന ഭക്തി ആചാര വിശ്വാസത്തിലേക്ക് സ്ത്രീകളെ ഉയര്‍ത്തി, ലൈംഗീകമായി ചൂഷണം ചെയ്യുന്നത് നംബൂതിരിമാരുടെ ഒരു വിനോദ ആചാരവും അവകാശവും പൗരോഹിത്യ തന്ത്രവും ആയിരുന്നെങ്കില്‍, 'സ്മാര്‍ത്തവിചാരം' നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളായ 'അന്തർജനങ്ങളുടെ' ചാരിത്ര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള അതി കഠിനമായ സദാചാര-പാതിവൃത്യ സംരക്ഷണ ആചാരവും ക്രൂരമായ സ്ത്രീ-ശിക്ഷണ രീതിയുമായിരുന്നു. 


ഒരേ സമയം, വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും, സ്വന്തം വീട്ടില്‍, ചാരിത്ര്യത്തിന്റെ അണുവിട - വിടാതുള്ള ശീലാവതിമാരായ അന്തര്‍ജ്ജനങ്ങളെ കര്‍ശന സാമൂദായിക ആചാര-അനുഷ്ടാന നിയമങ്ങളിലൂടെ വെറും ഗർഭപാത്രത്തിൻ്റെ സൂക്ഷിപ്പുകാരായി, അഥവ പ്രസവയന്ത്രമായി അധ:പ്പതിപ്പിക്കയും ചെയ്തുകൊണ്ടാണ് ബ്രാഹ്മണ പുരുഷാധികാരം സവർണ്ണരുടെ ജാതിയ-കേരളത്തെ നിർമ്മിച്ചത്. അതിൻ്റെ ഏറ്റവും പ്രധാന ഇരകൾ ബ്രാഹ്മണ സവർണ്ണ മതത്തിലെ രണ്ട് സമുദായങ്ങളിലെയും സ്ത്രീകൾ തന്നെയായിരുന്നു. 


സംബന്ധം

- - - - - - - - - 

നംബൂതിരിമാരുടെ സ്വത്ത് ഭാഗം വെച്ച് പോകാതിരിക്കാനും, അന്യാധീനപ്പെടാതിരിക്കാനും, പൌരോഹിത്യ വംശീയ ദുരഭിമാനത്തിന്റെ  വര്‍ഗ്ഗശുദ്ധിക്ക് ഊനം തട്ടാതെ  നിലനിര്‍ത്തുന്നതിനും, വംശീയ സ്ഥാപിത താല്‍പ്പര്യങ്ങളായ ജാതീയതയുടെ ആചരണവും പൗരോഹിത്യ മേധാവിത്ത്വവും കര്‍ക്കശമായി പാലിക്കുന്നതിനുമായി നമ്പൂതിരി  കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.


ഈ മൂത്ത പുത്രനെ "അച്ഛന്‍ നംബൂതിരി" എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ "അഫ്ഫന്‍ നംബൂതിരി"മാര്‍  എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ പുരുഷ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് തങ്ങളുടെ അടിമകളും ആജ്ഞാനുവര്‍ത്തികളും  ആയിരുന്ന ശൂദ്രരെ (നായന്മാരെ) സമൂഹത്തിൽ ഹിംസയും ജാതിവിവേചനവും നടപ്പാക്കാനുള്ള ജതീയ മർദ്ദകരായി ഉപയോഗിച്ച് അസവർണ്ണരായ ബൗദ്ധ സമൂഹത്തിൽ നിന്നുള്ള ഭീഷണി തടയുകയായിരുന്നിരിക്കണം ബ്രാഹ്മണ ലക്ഷ്യം.  


അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് ശൂദ്ര ജാതിക്കാരായ സ്ത്രീകളുമായി 'വൈശിക' ലൈംഗീക ബന്ധം (സംബന്ധം) എന്ന ബാധ്യതയില്ലാത്തതും ഉദാരമായതുമായ പുരുഷാധികാര ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു. ശൂദ്ര ജാതിക്കാരുമായുള്ള ലൈംഗീക ബന്ധം മനുസ്മൃതി പ്രകാരം ബ്രാഹ്മണർക്ക് ഭ്രഷ്ട് വിളിച്ചു വരുത്തുന്നതാകയാലും, ശൂദ്ര സ്ത്രീ വേശ്യയാണെങ്കിൽ ബ്രാഹ്മണർക്ക് ബന്ധം വിലക്കിയിട്ടില്ലാത്തതിനാലും, വൈശികതന്ത്ര പരിശീലകനായ 'മണാളരെ'ക്കൊണ്ടും  മറ്റു രണ്ടു ശൂദ്രന്മാരെക്കൊണ്ടും  ശാരീരികബന്ധം നടത്തിച്ച്, സ്ത്രീ (വേശ്യയായി) എന്ന് ഉറപ്പിച്ചതിന് ശേഷമേ അഫൻ നമ്പൂതിരിമാർ സംബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളുവത്രേ ! 

(കൂടുതൽ വിവരങ്ങൾക്ക് 'മണാളർ ' പോസ്റ്റ് കാണുക. Ref. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ നായന്മാരുടെ പൂർവ്വ ചരിത്രം, രണ്ടാം വോള്യം, അദ്ധ്യായം: പ്രഥമ നിഷേകം, മൂന്നാം പതിപ്പ്, Oct. 2011)


സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല. ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ അഫ്ഫന്‍ നംബൂതിരിമാർ ക്ഷേത്രങ്ങളോടു അനുബന്ധിച്ചു താമസിച്ചിരുന്ന അംബലവാസികളുടെ  ഗൃഹങ്ങളിലും,‍ രാജകൊട്ടാരങ്ങളിലും, കോവിലകങ്ങളിലും, സാധാരണ നായര്‍ കുടുംബങ്ങളിലും എല്ലാം സംബന്ധക്കാരായി കൂറ്റംകുത്തിയ വിത്തുകാളകളെപ്പോലെ യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.


പുരുഷൻ്റെ ഒരു ഉത്തരവാദിത്വവുമില്ലാതുള്ള, സൗജന്യ ലൈംഗീക അനുഭവത്തിന്  മാത്രമായി മുവ്വന്തി നേരത്ത് സംബന്ധ വീടുകളിൽ എത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ, സംബന്ധക്കാരിക്കോ, അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ പിതൃസ്വത്ത് നൽകുകയോ വേണ്ടിയിരുന്നില്ല. 


മരുമക്കത്തായ കുടുംബ വീടിൻ്റെ മുറ്റത്ത് ദൈവത്തിൻ്റെ പ്രതിപുരുഷന്മാരായി കരുതപ്പെട്ടിരുന്ന അഫ്ഫൻ നംബൂതിരിമാരുടെ പാദസ്പര്‍ശമേല്‍ക്കുന്നതു തന്നെ മഹാഭാഗ്യമായാണ്, തങ്ങളുടെ ദാസ്യ-ഭൃത്യ ജനങ്ങളായിരുന്ന നായര്‍ സമുദായത്തെ ബ്രാഹ്മണ്യം ‍ അക്കാലത്ത് വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി വേശ്യാവൃത്തിയെ മഹത്വവല്ക്കരിക്കുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ അച്ചി ചരിതങ്ങളായും സന്ദേശ കാവ്യങ്ങളായും വൈശിക തന്ത്രമായും ചന്ദ്രോത്സങ്ങളായും ബ്രാഹ്മണര്‍ പത്താം നൂറ്റാണ്ട് മുതല്‍ അടുത്ത കാലം വരെ, അതീവ കാവ്യഭംഗിയോടെ രചിച്ച് കൂട്ടുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നല്ലോ.  


ബ്രിട്ടിഷ് ഭരണം അവസാനിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തോളം ഈ ലൈംഗീക ചൂഷണ ജീർണ്ണാചാരം മഹത്വവൽക്കരിക്കപ്പെട്ട നിലയിൽ  മരുമക്കത്തായ വ്യവസ്ഥിതിയായി നായർ സമുദായം അഭിമാനത്തോടെ കൊണ്ടാടിയിരുന്നു.

ഇപ്പോഴും സംബന്ധത്തേയും മരുമക്കത്തയത്തേയും ഗൃഹാതുരതയോടെ ഓർത്ത് നെടുവീർപ്പിടുന്ന സവർണ്ണ ജാതി ദുരഭിമാനികളായി, ബ്രാഹ്മണ വംശീയ മതത്തിന് പ്രതിരോധം തീർക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നവരായി, ശൂദ്രരെ ധാരാളമായി കാണാവുന്നതാണ്. 

അത്രയും തന്ത്രപരമായാണ്, മുടങ്ങാതെ അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളായി, ബ്രാഹ്മണ പൗരോഹിത്യ ജാതീയചൂഷണ വ്യവസ്ഥിതി നടപ്പാക്കിയിരുന്നത് എന്ന് മനസ്സിലാക്കാം. 


'സ്മാര്‍ത്തവിചാരം'

- - - - - - - - - - - - - - - - 

ശൂദ്ര വർണ്ണക്കാരായ നായര്‍ ജാതി-സമൂഹത്തെ സാമൂഹ്യ മേധാവിത്വത്തിലൂടെയും ജീർണ്ണ സാംസ്കാരികതയുടെ മഹത്വവൽക്കരണത്തിലൂടെയും ഭക്തിയിലൂടെയും വിധേയ വേശ്യാവൃത്തിയിലേക്കു പാകപ്പെടുത്തിയിരുന്ന നംബൂതിരിമാര്‍ ഈ 'വൈശിക തന്ത്രപരമായ അപചയം' തങ്ങളുടെ സ്വന്തം വംശീയ ബ്രാഹ്മണ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി, സ്വന്തം സ്ത്രീ ജനങ്ങളായ അന്തര്‍ജ്ജനങ്ങള്‍ക്ക് എതിരെ നടത്തിയിരുന്ന ക്രൂര സദാചാര ആചാരങ്ങളിലൂടെയുള്ള വംശീയ ജാഗ്രതയായിരുന്നു സ്മാർത്തവിചാരം. 


തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ (അഫ്ഫൻ) നംബൂതിരിമാരെല്ലാം നായര്‍സ്ത്രീകളുമായുള്ള സംബന്ധ സൗകര്യം മാത്രം നൽകി സ്വന്തം സമുദായത്തില്‍ നിന്നും  പുറത്തു പോയിരുന്നതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹിതരാകാനുള്ള സാധ്യത എണ്ണത്തില്‍ കുറഞ്ഞ "അച്ഛന്‍ നമ്പൂതിരിമാരുടെ" ഭാഗ്യ കടാക്ഷം മാത്രമായി ചുരുങ്ങിയിരുന്നു.


നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറയ്ക്കാനായി മൂത്ത "അച്ഛന്‍ നംബൂതിരി"മാര്‍ മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയിരുന്നെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ ബ്രാഹ്മണ കന്യകമാരാല്‍ നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു. 


ബ്രാഹ്മണരുടെ ഇത്രയും കണിശമായ ആചാരവിശ്വാശങ്ങൾക്കനുസരിച്ച് ജീവിക്കുന്ന അന്തർജ്ജനങ്ങൾക്ക് പലപ്പോഴും വിവാഹിതരാകാതെ, പുരുഷ സ്പർശമേൽക്കാതെ മരിക്കേണ്ട അവസ്ഥ വളരെ കൂടുതലായിരുന്നു. ഇങ്ങനെ മരണപ്പെട്ട അന്തർജ്ജനങ്ങളുടെ ശവശരീരത്തെ പോലും അപമാനിക്കുന്ന 'ശവഭോഗം' എന്നൊരു ദുരാചാരം പോലും കന്യകയായി മരിക്കുന്ന അന്തർജ്ജനങ്ങൾക്കായി ശവസംസ്ക്കാരത്തിന് മുമ്പ്  നടത്തുന്ന ആചാരം നിലവിൽ ഉണ്ടായിരുന്നത്രേ ! (ആചാരമാക്കിയാൽ എന്തു ക്രൂരതയും വൃത്തികേടും നമ്മുടെ സമൂഹം എതിർപ്പില്ലാതെ ചെയ്യും. ആചാര ലംഘനം മാത്രമാണ് കൊടിയ പാപം.)


'നീചൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഭ്രഷ്ട ജാതിയാണത്രേ ശവഭോഗം നടത്തുക. ഈ കർമ്മത്തിന് 'നീച കർമ്മം' എന്നാണ് പേരു നൽകിയിരുന്നത്. ഇത്രയും ക്രൂരത മനുഷ്യ സങ്കൽപ്പത്തിന് സാധ്യമല്ലാത്തതാണ്. പക്ഷേ, ബ്രാഹ്മണ പൗരോഹിത്യത്തിന് സാധ്യമായിരുന്നു !

('ശവഭോഗം' നടത്തിയിരുന്ന 'നീചനെ'ക്കുറിച്ച് പരാമർശമുള്ളത് ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം എന്ന പുസ്തകത്തിലാണ്. മാതൃഭൂമി ബുക്സ് 2nd Edn. 2010, പേജ്: 11)


അതായത്, അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ വലിയൊരു ശതമാനം അവിവാഹിതരോ, വിധവകളോ ആയിരുന്നത്രേ ! മാത്രമല്ല, അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ അന്തര്‍ജ്ജനങ്ങളെ പടിയടച്ചു പിണ്ഡം വെച്ചു തെരുവിലേക്ക് വലിച്ചെറിയുന്ന  'സ്മാര്‍ത്തവിചാരം' നല്ലൊരു ഉപായവും, ബ്രാഹ്മണ പുരുഷ അധീശത്വപരമായ ഒറ്റമൂലിയുമായിരുന്നു. ഒരു സമൂഹത്തിൽ ആധിപത്യം സ്ഥാപിക്കാൻ സ്ത്രീകളെ ഇഞ്ചപ്പുല്ല് ചതക്കുന്നതു പോലെ ചതയ്ക്കണം എന്നു തന്നെയാണ് സവർണ്ണ മതം പറയുന്നത്. ''ന സ്ത്രീ സ്വാതന്ത്ര്യമർഹതി '' എന്നാണ് മനുസ്മൃതി വചനം !


'അടുക്കള ദോഷം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട അന്തർജ്ജനത്തെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ് സ്മാര്‍ത്തവിചാരം. 


നടപ്പുദോഷം, അടുക്കളദോഷം, സംസര്‍ഗ്ഗം, ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. 


സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.

1) ദാസീ വിചാരം, 

2) അഞ്ചാം പുരയിലാക്കല്‍, 

3) സ്മാര്‍ത്തവിചാരം, 

4) സ്വരൂപം ചൊല്ലല്‍, 

5) ഉദകവിഛേദം, 

6) ശുദ്ധഭോജനം 

എന്നിങ്ങനെയാണ് ചടങ്ങുകള്‍ ആചരിക്കപ്പെട്ടിരുന്നത്. 


ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസികളായ നായര്‍ സ്ത്രീകളെയാണ് ആദ്യം വിസ്തരിക്കുക.  ഇതിനെയാണ് 'ദാസി വിചാരം' എന്നു പറയുന്നത്. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക. സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.

(ഒരു അന്തർജ്ജനത്തിന് രണ്ട് ദാസിമാരെയാണ് ബ്രാഹ്മണർ ചമുതലപ്പെടുത്തിയിരുന്നത്. ഇവരെ കൂട്ടിരുപ്പുകാർ എന്നും പറഞ്ഞിരുന്നു.)


ശൂദ്ര-നായർ വീടുകളിൽ യഥേഷ്ടം സംബന്ധത്തിനായി കയറിയിറങ്ങി നടന്നിരുന്ന നമ്പൂതിരിമാർ തങ്ങളുടെ സ്ത്രീകൾക്ക് സദാചാര കാർക്കശ്യത്തോടെ ചാർത്തി കൊടുത്തിരുന്ന 'സാധനം' (ചരക്ക്) എന്ന വാക്കിൻ്റെ അപമാനത്തിൻ്റെ ആഴം നമുക്ക് ഇന്നും ലജ്ജാകരമായി തോന്നുന്നില്ല ! 


സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം 'സാധനം' ഒരു  ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം. ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ കാൽ ‍നൂറ്റാണ്ടിലേറെ  നീണ്ടുനിന്ന സ്മാര്‍ത്ത വിചാരത്തിനു ശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ 'സാധന'മായി നരകിച്ചതു മിച്ചം !


അഞ്ചാം പുര ഒരു ഇരുട്ടുമുറിയാണ്. 'സാധന'മായി വിശേഷിപ്പിക്കപ്പെട്ട അന്തർജ്ജനത്തെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാനായി തേളുപോലുള്ള ഷുദ്രജീവികളെയും പാമ്പുകളെയും അന്തർജ്ജനത്തിന് കൂട്ടായി ഇറക്കിവിടുന്ന ക്രൂരമായ പതിവു പോലും ഉണ്ടായിരുന്നുവത്രേ! 


അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക. അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍, ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍, അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്. സ്മാര്‍ത്തവിചാരണ നടത്താനും "സാധനം" കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.


ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക. വിചാരണ സമയത്ത് "സാധനം" (അന്തർജ്ജനം) കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് "സാധന"വുമായി നേരിട്ട് സംസാരിക്കാം. ഈ അവസരത്തില്‍ 'സാധന'വുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും. ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് 'സ്വരൂപം ചൊല്ലല്‍' എന്നു പറയുന്നത്. 

സ്മാര്‍ത്തനു വേണ്ടി ഈ 'സദാചാര ലംഘന കഥ' ആൾക്കൂട്ടത്തോട് വിളിച്ചു പറയുന്നത് 'കുട്ടി' എന്നു സ്ഥാന പേരുള്ള കുട്ടിപ്പട്ടരായിരിക്കും. 


കുറ്റം തെളിഞ്ഞു കഴിഞ്ഞാല്‍ "സാധന"ത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി, മരണാനന്തര ചടങ്ങായ ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി, ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ (സദ്യയിൽ) പങ്കെടുത്ത് സവര്‍ണ്ണ ജനക്കൂട്ടം പിരിഞ്ഞുപോകും. 


സമൂഹത്തിലെ വളരെ അംഗ സംഖ്യ കുറഞ്ഞ നമ്പൂതിരി സമുദായത്തിൽ 1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തു മാത്രം 60-ഓളം സ്മാര്‍ത്ത വിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ, അന്നത്തെ അന്തർജ്ജനങ്ങളെ ദ്രോഹിക്കാനുള്ള നമ്പൂതിരി സമുദായത്തിൻ്റെ ജാഗ്രത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.


നായര്‍ സമുദായത്തെ ഒന്നാകെ ജാതീയ അടിമത്വത്തിലാക്കി വ്യഭിചരിക്കുന്നതിനായും അതിലൂടെ നായർ പുരുഷന്മരെ മൃഗസമാനമായ മാനസികാവസ്ഥയിലെത്തിക്കാനും ആ അധാർമ്മിക ഹിംസാത്മക ശക്തിയെ ഉപയോഗിച്ച് അസവർണ്ണരായ (വിസ്മൃത ബുദ്ധരായ) സാമൂഹത്തിനു മുകളിൽ മേധാവിത്വം നേടുന്നതിനും, നിലനിർത്തുന്നതിനും നംബൂതിരി സമൂഹം നല്‍കിയ സ്വ-സ്ത്രീ പീഢനമായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും, 'സാധന'മാക്കലും സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യ ശിക്ഷാരീതിയും എന്ന് പറയാം.


ഇത്രയും നികൃഷ്ടമായ വംശീയ വിവേചനത്തിൻ്റെ വക്താക്കളായിട്ടും, ബ്രാഹ്മണ്യം ഇന്നും തിരുമേനിമാരായും നന്മയുടെ പ്രതീകങ്ങളായും

പുരോഹിത ശ്രേഷ്ഠരായും തുടരുന്നതിൻ്റെ കാരണം പൊതുസമൂഹത്തിൻ്റെ ചരിത്രത്തിലുള്ള അജ്ഞതയാണ്. 

നമ്മുടെ ചരിത്ര-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ സത്യസന്ധരാണെങ്കിൽ ഉത്തരം പറയേണ്ട കാര്യവുമാണത്.


-ചിത്രകാരൻ ടി. മുരളി 

(08-10-2018,Revd.:26-08-2020,03-12-2021)


https://m.facebook.com/story.php?story_fbid=2066859993447008&id=100003690827480


ഇതോടൊപ്പം ചേർത്തിരിക്കുന്ന പെയിൻ്റിംങ്: "അഞ്ചാം പുരയിലെ അന്തർജ്ജനം" (2013) 

My painting on Smarthavicharam named 

Anjaam purayile antharjjanam (2013)

ഈ പോസ്റ്റിൽ ചേർത്തിരിക്കുന്ന ചിത്രവും ചിത്ര വിവരണവും 2016ൽ പ്രസിദ്ധീകരിക്കുയും 2019 ൽ പുന:പ്രസിദ്ധീകരിക്കുകയും ചെയ്ത ചിത്രകാരൻ്റെ 'അമണ - ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ' എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ചവയാണ്. 2013 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആർട്ട് ഗ്യാലറികളിൽ നടത്തിയ 19 ചിത്രപ്രദർശനങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടവയാണ് ഈ ചിത്രവും ചിത്രവിശദീകരണങ്ങളും.


വായനക്കാര്‍ ശ്രദ്ധിക്കുക:

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌  വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള  തീരുമാനം സ്വയം എടുക്കേണ്ടതാണ്.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -


"അപ്രിയ ചരിത്ര-സത്യങ്ങൾ"  FB സമാഹാര പോസ്റ്റിലേക്കുള്ള ലിങ്ക്: https://m.facebook.com/story.php?story_fbid=2257765787689760&id=100003690827480

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - 

Saturday, 20 November 2021

മാപ്പു മാപ്പെന്ന് പറയുവോരേ ,

മാപ്പു മാപ്പെന്ന് പറയുവോരേ  ,

ഞങ്ങടെ കഴുത്തിനു കുത്തിപ്പിടിച്ചവരേ ,

വേണ്ട, വേണ്ടെന്നു ചൊല്ലിയിട്ടും 

വിഷപ്പാനപാത്രം നീട്ടി നിന്നവരേ .


സമ്പന്ന കർഷകരെന്നു 

വിളിച്ചതില്ലേ ? ഞങ്ങളെ 

പ്രക്ഷോഭ ജീവികളെന്നു 

ചിരിച്ചതി ല്ലേ ?

മാവോയിസ്‌റ്റെന്നു

വിളിച്ചില്ലേ ,പിന്നെ 

രാജ്യ ദ്രോഹികളെന്നു

പറഞ്ഞതല്ലേ ?

 വിദേശ ചാരന്മാരെന്നു 

വിളിച്ചതല്ലേ ?

ചന്ദ്രനിലേക്കയക്കാനോർത്തതല്ലേ 

നിങ്ങളെങ്ങളെ -

ഖാലിസ്ഥാനികളെന്നും  വിളിച്ചതല്ലേ -

യിപ്പോൾ കർഷകരെന്നു നിനച്ചതെന്തേ ?


കുത്തകക്കീശക്കു 

കൂട്ടിക്കൊടുക്കുവാൻ

 കൈകൂപ്പി നിൽക്കുന്ന 

നേതാവിനിപ്പോളെങ്ങൾ  

വീട്ടിലേക്കു മടങ്ങണം പോൽ !

ഞങ്ങൾക്കീ നാടാണുവീടെന്നു  കണ്ടതല്ലേ ?

നാടിൻറെ നാനായിടങ്ങളിലും 

 നാലുമടങ്ങായി പടരുമെങ്ങൾ .

നമ്പുവാനാകില്ല  , നിൻ നാടകവാക്കുകൾ ,

നന്മകൾ പൂക്കുമോ വിഷച്ചെടിയിൽ !

കൂപ്പുകൈ കാട്ടി പിന്നെകുനിഞ്ഞൊരു 

തോക്കെടുത്തുന്നം പിടിച്ചോരല്ലേ ?


ഇല്ല ,മറക്കില്ല , നിങ്ങടെ ചെയ്തികൾ -

തെരുവുകളിലെങ്ങളെ പട്ടിണിക്കിട്ടതും 

ജലപീരങ്കികൾ വർഷിച്ചതും 

റോഡിലള്ളു നിരത്തിയതും 

ഞങ്ങടെ നെഞ്ചത്തു -

ട്രാക്റ്ററുകളുരുട്ടിക്കളിച്ചതും  ,

റോഡു കുഴിച്ചു കെണിവെച്ചടച്ചതും 

ഞങ്ങടെ മക്കളെ 

മന്ത്രിപുത്രൻ കൊന്നതും 

കേസെടുക്കാഞ്ഞതും ,

എഴുനൂറ്റിയമ്പതു  ജീവനെടുത്തതും ,

ഇല്ല ,മറക്കില്ല , നിങ്ങടെ ധാർഷ്ട്യങ്ങൾ  .

ഇല്ല ,മറക്കില്ല , ധീരമീ യാത്രയിൽ 

കരംബീർ സിംഗ്  കുറിച്ചിട്ട വാക്കുകൾ 

"ഇല്ല, പിന്മാറില്ല, നീതി നേടുംവരെ ".


വീട്ടിലേക്കല്ല മടങ്ങുന്നതു ,

ഞങ്ങളധികാരക്കോട്ടകൾ കീഴടക്കാൻ .

ഗാന്ധിയും നെഹ്രുവും 

മാർക്സുമമ്പേദ്ക്കറും 

മാർഗം തെളിച്ച വഴിയിലൂടെ 

അന്നമുണ്ടാക്കുവോരും

തൊഴിലാളികളുമൊന്നിച്ചൊരു  പട 

മൗനംവെടിഞ്ഞൊന്നുതള്ളി വരും .

ഉപ്പുകുറുക്കിയവീര്യങ്ങളൊ-

ത്തൊരുമിച്ചു ഭയം വെടിഞ്ഞു -

ത്തരദക്ഷിണഭേദമില്ലാതുയിർക്കെ 

സമത്വവും നേരും പുലരുന്ന നാൾവരും 

 ചൂഷണമില്ലാത്ത ഭരണകാലം  . 


മാപ്പു മാപ്പെന്ന് പറയുവോരെ ,

മാപ്പില്ല ,ചെയ്തതു പാതകങ്ങൾ . 

നോട്ടു നിരോധനമാകട്ടെ .

ഗുജറാത്ത് കൂട്ടക്കൊലകളാട്ടെ ,

മാപ്പില്ല ,ചെയ്തതു പാതകങ്ങൾ . 

നഷ്ട പരിഹാരം തന്നിട്ടൊഴിഞ്ഞീടുക  ,

ശിക്ഷാ വിധികളുമേറ്റു വാങ്ങൂ ,

വീട്ടിലേക്കല്ല മടങ്ങുന്നതുഞങ്ങൾ 

പോരുന്നധികാരമാർജ്ജിക്കുവാൻ  .-CKR 21 11 2021

 

************

സ്വത്വരാഷ്ട്രീയവും വർഗ രാഷ്ട്രീയവും ജയ്‌ഭീം എന്ന കലാസൃഷ്ടിയും .CLICK HERE TO READ 








Friday, 19 November 2021

സ്വത്വരാഷ്ട്രീയവും വർഗ രാഷ്ട്രീയവും ജയ്‌ഭീം എന്ന കലാസൃഷ്ടിയും .

 ജാതി, മതം, വംശം, ലിംഗം, ഗോത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങൾ രാഷ്ട്രീയമായി അണിചേരുകയും പ്രവർത്തിക്കുകയും ചെയ്യന്നതിനെയാണു് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നതു്. എന്ന്  മലയാളം വിക്കിപീഡിയ പറയുന്നു . ഓരോ വിഭാഗവും സ്വന്തം ഉയർച്ചയ്‌ക്കു സ്വയം സംഘടിക്കണം എന്നാണ്‌ സ്വത്വരാഷ്ട്രീയം പറയുന്നതു്. "ഇതു് മാർസ്കിസം വിഭാവനം ചെയ്യുന്ന വർഗ്ഗരാഷ്ട്രീയ സിദ്ധാന്തത്തിനു് കടകവിരുദ്ധമാണു്."എന്നും അതിൽക്കാണുന്നുണ്ട് .ജയ് ഭീം എന്ന സിനിമ കണ്ടതിനു ശേഷം എൻ്റെ മനസ്സിൽ തെളിയുന്നത് "സ്വത്വ രാഷ്ട്രീയവും വർഗ രാഷ്ട്രീയവും അങ്ങിനെ ഭിന്നിച്ചു  നൽകേണ്ട ആശയങ്ങളല്ല "എന്നാണ് .

കമ്മ്യൂണിസ്റ്റു രാഷ്ട്രീയം

തമിഴ് സിനിമ ജീവിത യാഥാർഥ്യങ്ങളിലേക്കു മിഴി തുറക്കുന്നത് പുളകം കൊള്ളിക്കുന്ന അനുഭവമാണ് . അയിത്തത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും  പൊള്ളിക്കുന്ന അനുഭവങ്ങളുള്ള ഒരു ഇന്ത്യൻ ഗ്രാ മമാണ്  ഈ ചലച്ചിത്രത്തിലുള്ളത് .ജാതിയുടെ പേരിൽ ഇരുള വിഭാഗത്തിൽ പെട്ടവരും മറ്റു അടിയാള വിഭാഗത്തിൽപ്പെട്ടവരും  അനുഭവിക്കുന്ന വിവേചനങ്ങൾ ഈ സിനിമ അടിവരയിട്ടു കാണിക്കുന്നു .ആ വിവേചനം കാണിക്കുന്നതാകട്ടെ നിയമപാലകരായ പല പോലീസുകാരും അധികാര വർഗ്ഗത്തിന്റെ പ്രതീകമായ  പഞ്ചായത്ത് പ്രസിഡന്റും  .  ചെയ്യാത്ത കുറ്റത്തിന് ചോദിക്കാനും പറയാനുമില്ലാത്തവർ -അസംഘടിതരായവർ -ശിക്ഷിക്കപെടുകയാണ് ."താഴ്ന്ന "ജാതിയിൽ പെട്ടയാളെ സ്വന്തം ഗ്രാമക്കാരനെന്ന ബന്ധം പറയാൻപോലും അനുവദിക്കാത്ത തരം അതിക്രൂരമായ ജാതി ബോധമാണ് ഗ്രാമത്തിലെ അധികാരമാസ്വദിക്കുന്ന സ്ത്രീകൾക്ക് പോലും ഉള്ളത് .പ്രമോഷനും ഗുഡ് സർവീസ് എൻട്രികൾക്കും സാമ്പത്തിക ലാഭത്തിനും വേണ്ടിയുള്ള ഉദ്യോഗസ്ഥ മേധാവികളുടെ ഗൂഢാലോചനകൾ  പാർശ്വവല്കരിക്കപ്പെട്ടവരുടെ ജീവിതമോഹങ്ങളെ ചവിട്ടി മെതിക്കുകയാണ് .വിവേചനവും ക്രൂരതയും  ബലിയാടുകളാക്കിയ പാർശ്വവല്കരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാൻ കമ്മ്യൂണിസ്റ്റു രാഷ്ട്രീയം മുന്നോട്ടുവരുന്നതാണ് കഥയുടെ പ്രമേയം .ജസ്‌റ്റിസ് ചന്ദ്രു(സൂര്യ അവതരിപ്പിച്ച അഡ്വ. ചന്ദ്രു എന്ന കഥാപാത്രം) രചിച്ച് LeftWord books പ്രസിദ്ധീകരിച്ച ‘Listen to My Case- When Women Approach the Courts of Tamil Nadu’ എന്ന പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന സംഭവമാണ് സിനിമയുടെ ഇതിവൃത്തം.തമിഴ്‌നാട്ടിൽ എവിടെ ആദിവാസികളും ദളിതരും പീഢിപ്പിക്കപ്പെ ട്ടാലും അവർക്കു നേരെ മനുഷ്യാവകാശ ലംഘനം ഉണ്ടായാലും സി പി ഐ എം മാത്രമാണ് പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ളത് എന്ന മുൻ പത്രപ്രവർത്തകൻ കൂടിയായ സംവിധായകൻ ജ്ഞാനവേലിന്റെ  പ്രസ്താവനകൂടി ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് .

ഇന്ത്യയിൽ തുടരുന്ന ജാതിവിവേചനങ്ങൾ 

തമിഴ് നാട്ടിലും കേരളത്തിലും കർണാടകയിലുമായി ഏതാണ്ട് 2 ലക്ഷം ഇരുളൻമാർ മാത്രമേ ഉള്ളൂ .ഇതിൽ കൂടുതൽ പേരും തമിഴ്  നാ ട്ടിലാണ് .തമിഴിനോട്‌ കൂടുതൽ  നിൽക്കുന്ന ഇരുള ഭാഷയിൽ സംസാരിക്കുന്ന ഇവർക്ക് 

പാമ്പ് ,എലി , എന്നിവയെ പിടിക്കലും തേൻ ശേഖരണവുമാണ്  പ്രധാന തൊഴിൽ . കൃഷിപ്പണികളിൽ ദിവസക്കൂലിക്ക് കിളക്കാനും മറ്റു കായിക ജോലികൾക്കും ഇവരെ ഉപയോഗപ്പെടുത്തുന്നു. പാത്രത്തിൽ പുക നിറച്ചു മാളങ്ങളിൽ ഊതിക്കയറ്റിയുള്ള എലിപിടിത്തം ഇവരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതൽ കാണുന്നതിന് ഇടയാക്കിയിട്ടുണ്ട് .

2017 ൽ ഫ്ലോറിഡയിൽ വന്ന കൂടിയ പെരുമ്പാമ്പുകളെ പിടികൂടാനായി 2 ഇരുള രെ കൊണ്ടു പോയതായും 2 ആഴ്ചക്കുള്ളിൽ 14 പെരുമ്പാമ്പു കളെ അവർ പിടികൂടിയതായും പറയപ്പെടുന്നു.അതിനു 70000 ഡോളർ പ്രതിഫലം ലഭിച്ചുവത്രേ .(അവലംബം -വിക്കിപീഡിയ )


ഇരുളൻമാരെ മറ്റു ജാതികളിൽ പെട്ടവർ സ്ഥിരമായി അകറ്റിനിറുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വർത്തമാനകാല യാഥാർഥ്യമാണ്  .ഇവരിൽ ഒരാളായ ധനലക്ഷ്മി എന്നപെൺകുട്ടി ജാതി സർട്ടിഫിക്കറ്റിന്‌ ശ്രമിച്ചതിന്റെ പേരിൽ വണ്ണിയാർ സമുദായത്തിൽപ്പെട്ട ഗ്രാമവാസികളിൽ നിന്നും  അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി വിക്കിപീഡിയയിലെ ഒരു ലേഖനത്തിൽ കാണുന്നുണ്ട് .ഇരുള വിഭാഗത്തിൽപെട്ട ഒരുവൻ വണ്ണിയാർ വിഭാഗത്തിൽ പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ വണ്ണിയാർ വിഭാഗത്തിൽപെട്ട ഗ്രാമീണർ അയാളെ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാകുകയും അയാളുടെ ദേഹത്ത് പരസ്യമായി മൂത്രമൊഴിക്കുകയും ചെയ്തതായി വാർത്തകളുണ്ട് .ജയ് ഭിം എന്ന പടം വണ്ണിയാർ സമുദായക്കാരെ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ചു ഈ  പടം കളിക്കുന്ന തീയറ്ററുകളിൽ ആൾക്കൂട്ട ആക്രമണം ഉണ്ടായിട്ടുണ്ട് . ഇതേ കാരണം ചൂണ്ടിക്കാട്ടി ഇതിലെ പ്രധാന നടനായ സൂര്യ യെ ചവിട്ടുന്നവർക്കു പാട്ടാളി മക്കൾ കക്ഷി പരസ്യമായി സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ട് .ഇന്ത്യയിൽ ,പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ ,ജാതിയുടെ പേരിലുള്ള വിവേചനം പല ഗ്രാമങ്ങളിലും തുടരുന്നതിനു തെളിവാണ് ഈ എതിർപ്പുകൾ .ഈ പടം പല തവണ കണ്ട ഒരാളെന്ന നിലയിൽ എനിക്ക് എഴുതാനുള്ളത് ഇതിൽ ഒരു ജാതി വിഭാഗത്തേയും ആക്ഷേപിച്ചിട്ടില്ല എന്ന് തന്നെയാണ് .മറിച്ചു ജാതിയുടെ പേരിലുള്ള വിവേചനങ്ങളെ ഈ സിനിമ കൃത്യമായി എതിർക്കുന്നു എന്നത് ശരിയായ ഒരുകാര്യവുമാണ് .


നിയമസാക്ഷരത

അടിസ്ഥാന സാക്ഷരതയും നിയമസാക്ഷരതയും നീതി ലഭിക്കുന്നതിന് എത്രമാത്രം അത്യാവശ്യമാണെന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു.നമ്മുടെ നാട്ടിൽപോലും  നിയമത്തെകുറിച്ചുള്ള അജ്ഞതയും അരാഷ്ട്രീയ ജീവിത ശൈലിയും കാരണം അനീതി അനുഭവിക്കേണ്ടി വരുന്ന എത്രയോ വ്യക്തികൾ ഉണ്ട് . സ്വന്തം കുടുംബങ്ങളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ സാക്ഷരരായിട്ടു പോലും നിശബ്ദമായി സഹിക്കേണ്ടി വരുന്ന  എത്രയോ സ്ത്രീകൾ കേരളത്തിലുണ്ട് . അറിവുണ്ടായാൽപ്പോരാ .നിത്യജീവിതത്തിൽ അത് ഉപയോഗിക്കാനും കഴിയണം. കേരള ഗ്രാമങ്ങളിൽ നൂറുശതമാനം  നിയമസാക്ഷരത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നിർബന്ധമായും ഉണ്ടാകേണ്ടതുണ്ട് .ചൊക്ലി ഗ്രാമപഞ്ചായത്തിൽ ഈ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് .അത് മറ്റു പഞ്ചായത്തുകളിലേക്കും പകർത്തേണ്ടതുണ്ട്   .പച്ചമരുന്നുകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവു ള്ള സെംഗിണിയും അവരുടെ നിഷ്കളങ്കയായ  മകളും   അവരുടെ കേവലമായ അറിവുകളിൽനി ന്നും അനാഥത്വത്തിൽ ൽ  നിന്നും   കാലഘട്ടത്തിന്റെ പ്രായോഗികതകളിലേക്കും ആത്മ വിശാസത്തിലേക്കുമുള്ള ചുവടുകൾ വെച്ച് തുടങ്ങുന്നിടത്താണ് കഥ തീരുന്നത് .

അശാസ്ത്രീയമായ കുറ്റാന്വേഷണ രീതി

രാജാക്കണ്ണു ഉൾപ്പെടെയുള്ളവർക്ക് സ്വത്തവകാശമില്ല .മേൽവിലാസമില്ല .അതുകൊണ്ട് തന്നെ വോട്ടവകാശമില്ല ! ജാതി സർട്ടിഫിക്കറ്റുമില്ല ! അതിനാൽ സർക്കാർ ജോലി അടക്കമുള്ള യാതൊരു അനുകൂല്യവുമില്ല . ഔപചാരിക വിദ്യാഭ്യാസമോ റേഷൻ കാർഡോ കിറ്റോ സ്കോളർഷിപ്പോ ഒന്നുമില്ലാതെ , നാടോടി ജീവിതം നയിക്കുന്ന ഈ പാവങ്ങൾ എങ്ങിനെയാണ് കോവിഡ് മഹാമാരിക്കാലം താണ്ടിയിരിക്കുക എന്ന് സിനിമ കാണുമ്പോൾ സങ്കടത്തോടെ  ഓർത്തുപോയി .ഭരണഘടന വിഭാവനം ചെയ്യുന്ന പ്രാഥമിക സാമൂഹ്യനീതി പോലും  ലഭിക്കാതെ ഒട്ടേറെ ആളുകൾ നമ്മുടെ ഭാരതത്തിലുണ്ട്  എന്ന തിരിച്ചറിവ് ഈ ചലച്ചിത്രം പകരുന്നു . ലക്ഷ്യബോധമുള്ള ഭരണകൂടമോ രാഷ്‌ട്രീയ  ബോധമുള്ള സമൂഹമോ  ഇല്ലെങ്കിൽ പോലീസ് അടക്കമുള്ള നീതിനിര്വഹണ വിഭാഗങ്ങൾ മർദ്ദന ഉപകരണങ്ങളായി  നിലനിൽക്കുക തന്നെ ചെയ്യും  എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .എത്രത്തോളം അശാസ്ത്രീയമായ കുറ്റാന്വേഷണ രീതിയാണ് നമ്മുടെ പോലീസ് സ്റ്റേഷനുകളിൽ നിലനിൽക്കുന്നത് .! രാജാക്കണ്ണും കുടുംബവും യഥാർത്ഥത്തിൽ അനുഭവിച്ച പീഡനത്തിന്റെ 40 ശതമാനം മാത്രമേ സിനിമയിലുള്ളൂ എന്ന് സംവിധായകനായ ജ്ഞാനവേൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് . അതേസമയം പെരുമാളിനെയും സഹപ്രവർത്തകരേയും പോലുള്ള പോലീസുകാരും ചന്ദ്രുവെന്ന അഭിഭാഷകനും  മൈത്രയെന്ന സാമൂഹ്യ പ്രവർത്തകയും പോലുള്ള  നീതിബോധവും മനുഷ്യപ്പറ്റുമുള്ള കുറേ യേറെ ആളുകൾ  ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി മാറുന്നുമുണ്ട് .

പ്രകൃതിയോടുള്ള രണ്ടുതരം സമീപനങ്ങൾ

പ്രകൃതിയോടുള്ള രണ്ടുതരം സമീപനങ്ങൾ ഈ ചലച്ചിത്രം ആഴത്തിൽ വിശകലനം ചെയ്യുന്നതായി അനുഭവപ്പെടുന്നു .മറ്റെല്ലാ രംഗത്തും അമിതാധികാരം പ്രയോഗിച്ചു വിലസുന്ന പഞ്ചായത്തു പ്രസിഡണ്ട്   വീടിനകത്തു കാണപ്പെട്ട സർപ്പത്തിനു മുന്നിൽ  വല്ലാതെ പേടിച്ചു  ഒച്ചതാഴ്ത്തിയാണ് സംസാരിക്കുന്നത് .ഇത് അയാൾ പ്രതിനിധാനം ചെയ്യുന്ന അധികാരവർഗ്ഗത്തിന്റെ  അന്ധമായ സർപ്പാരാധനാരീതികളേയും ആചാരഭയത്തിന്റേയും പ്രതിഫലനമാണ് . രാജാക്കണ്ണാവട്ടെ യാതൊരുപേടിയുമില്ലാതെ സ്വന്തം കൈ കൊണ്ട് സർപ്പത്തെ പിടിച്ചു ചാക്കിലിട്ടു പിന്നീട് വനത്തിൽ അതിനെ തുറന്നു വിടുകയാണ് .അതിനെ കൊല്ലാനുള്ള പ്രസിഡണ്ടിന്റെ നിർദ്ദേശത്തെ അയാൾ സൗമ്യമായി അവഗണിക്കുകയാണ് .മനുഷ്യരെ കരുതി ജീവിക്കാൻ അയാൾ സർപ്പത്തോട് സ്നേഹത്തോടെ മൊഴിയുന്നുമുണ്ട് .  "ഭൂമിയുടെ അവകാശികൾ" എന്ന് ബഷീർ സ്വീകരിക്കുന്ന പ്രപഞ്ച സ്നേഹം ഉൾകൊണ്ടവരാണ് നിരക്ഷരെങ്കിലും  സർവ ഭൂത സ്നേഹി കളായി ജീവിക്കുന്ന ഇരുളാർ . വിശപ്പിന് വേണ്ടി മാത്രം കൊല്ലു ന്നവരാണ്  ഇക്കൂട്ടർ .നമ്മൾ ആധുനികർ അങ്ങിനെയ ല്ലല്ലോ .നമ്മൾ പലരും അധികാരത്തിനു വേണ്ടിയും പ്രമോഷന് വേണ്ടിയും പണത്തിനു വേണ്ടിയും കൊല്ലാൻ അറപ്പില്ലാത്തവരായിരിക്കുന്നു .ഭൂത ദയയിലേക്കും പ്രകൃതി ജീവിതത്തിലേക്കും അങ്ങിനെയുള്ള ഒരു ജീവിതക്രമത്തിലെ കേവലാനന്ദം പകരുന്ന അനുഭവങ്ങളിലേ ക്കുമുള്ള  ഒരു ഉൾക്കാഴ്ചയായി അതിലുപയോഗിച്ചിട്ടുള്ള മികച്ച സംഗീതാനുഭവങ്ങളുടെ സഹായത്തോടെ  ഈ ചലച്ചിത്രം മാറുന്നുണ്ട് .

ശാസ്ത്രബോധ മാനവികത

എല്ലാറ്റിലുമുപരി ശാസ്ത്രബോധത്തിലും മാനവികതയിലും അധിഷ്‌ഠിതമായ സോഷ്യൽ എഞ്ചിനീറിങ്ങിന്റെ പ്രസക്തിയും സാദ്ധ്യതയും വരച്ചുകാട്ടുന്ന ബുദ്ധിപരമായ ഒരു പ്രവർത്തനമായി ഈ ചലച്ചിത്രം മാറുന്നു .നീതി താനെ ലഭ്യമാകില്ലെന്നും നിരന്തരമായ രാഷ്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ അത്  നമ്മൾ ഊറ്റിയെടുക്കേണ്ട ഒന്നാണെന്നും സിനിമ ഓർമിപ്പിക്കുന്നു .ഭീമ റാവുറാംജി  അംബേദ്‌കർ മുതലിങ്ങോട്ട് വി ആർ  കൃഷ്ണയ്യർ  എന്ന ന്യായാധിപൻ അടക്കം നിരവധി രാഷ്ട്രീയ സാമൂഹ്യ വ്യക്തിത്വങ്ങൾ സ്വന്തം ജീവിതങ്ങൾ അപകടപ്പെടുത്തി പരുവപ്പെടുത്തിയെടുത്ത  സ്വതന്ത്ര ഭാരത ത്തിന്റെ ഭരണഘടന തത്വങ്ങൾ  .  സാമ്രാജ്യത്വ ശീലങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയിലേക്ക്  ഉൾച്ചേർത്തു കൊണ്ട് നടത്തേണ്ടുന്ന ഇടപെടലുകളെ അടിവരയിട്ടു പറയുകയാണ് ജെയ്‌ഭീം എന്ന ഈ മികച്ച കലാസൃഷ്ടി .

*************************************രാധാകൃഷ്ണൻ കണ്ണൂർ *************

മാപ്പു മാപ്പെന്ന് പറയുവോരേ --click here to read this poem



സെങിനി ആയുള്ള ലിജോമോൾ ജോസിന്റെ അഭിനയം നന്നായിട്ടുണ്ട് .മണികണ്ഠൻ (രാജ കണ്ണ് ), സൂര്യ( ചന്ദ്രു ) എന്നിവരും തിളങ്ങുന്നു .

Thursday, 18 November 2021

കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം

 പ്രളയകാലമെന്നോട് പറഞ്ഞത് click here to read the poem

രാമപുരം വായനശാല(പഴയങ്ങാടി ,കണ്ണൂർ )നടത്തിയ അഖില കേരള സാഹിത്യ മത്സരങ്ങളുടെ ഭാഗമായി  കവിതാ രചന മത്സരത്തിൽ

രാധാകൃഷ്ണൻ മാസ്റ്റർ,ആലക്കോട് (ഒന്നാം സ്ഥാനം)

ഏ.വി.ചന്ദ്രൻ,ചെറുകുന്ന്  .(രണ്ടാംസ്ഥാനം) എന്നിവർ സമ്മാനാർഹരായി .

സമ്മാനദാനം രാമപുരത്ത് ഇന്നു 18.11.2021 ന്  വൈകു. 5.30ന് രാമപുരത്ത് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ഒന്നാം സ്ഥാനം നേടിയ കവിത 

-പ്രളയകാലമെന്നോട് പറഞ്ഞത് by സീക്കെയാർ ,കണ്ണൂർ 







Wednesday, 17 November 2021

ഇനി 5 സീറ്റേ ബാക്കിയുളളൂ... ബേഗം വന്നോളിൻ .....

 ഇനി 5 സീറ്റേ ബാക്കിയുളളൂ... ബേഗം വന്നോളിൻ .....


അല്ലപ്പാ, ഇങ്ങള് ഇതുവരെ

വിമാനത്തില് കേറീട്ടില്ല 🤔

എന്നാ ബാ ഞമ്മക്ക്

കൊച്ചീലേക്ക് സവാരി പോകാം ...✈️


3️⃣7️⃣5️⃣0️⃣ രൂപ മാത്രം


അടുത്ത ബാച്ച് നവംബർ 28ന് പുറപ്പെടുന്നു


✈️ വിമാന യാത്ര

🛥️ ബോട്ട് യാത്ര

🚇 മെട്രോ ട്രെയിൻ യാത്ര 

🚂 തീവണ്ടി യാത്ര



🛄 യാത്രയും

🎟️  പ്രവേശന ടിക്കറ്റും

🍚  ഭക്ഷണവും ഉൾപ്പെടെ


ബുക്കിംഗിന് ബന്ധപ്പെടുക...

Savari

The real travelmate

Pinarayi, Kannur

📲 8848643486

📲 8137869848

📧 savaritravelmate@gmail.com


സവാരിയുടെ യാത്രകളെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ 👇🏻

https://chat.whatsapp.com/FbnLREdXcuDLjNRnI76Ste


WhatsApp https://wa.me/message/IJRG3QB4XEMGG1

WhatsApp https://wa.me/message/LDZW7AG6J4JEC1


Follow 

🔵 https://www.facebook.com/Savari-112037401276959/

🟣 https://www.instagram.com/savari_travelmate/

Saturday, 16 October 2021

FAKE MESSAGES AGAIN

ഈ സന്ദേശം ഒരു നുണ ആയിരുന്നു . യഥാർത്ഥത്തിൽ തമിഴ്‌നാട് 3 രൂപ മാത്രമാണ് കുറച്ചതു . ഇന്ന് തമിഴ്‌നാട്ടിൽ പെട്രോളിന്റെ വില 102 .72 രൂപ യാണ് .

വാർത്തകളുടെ  യഥാർത്ഥ സ്ഥിതി അറിഞ്ഞു മാത്രമേ പോസ്റ്റുകൾ ഫോർവേഡ് ചെയ്യാവൂ .


Friday, 24 September 2021

Indians are pretty amazing people

 ഉയർന്ന വിദ്യാഭ്യാസമുള്ള ഗോത്രവർഗക്കാരായിട്ടാണ്

-Prof.Vyron Collin   

മലയാളികൾ എന്നല്ല ഇന്ത്യൻ ആണെന്ന് ബോധമുള്ള എല്ലാവരും വായിച്ചിരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.....നമ്മൾ സൗകര്യപൂർവ്വം മറക്കുന്ന നമ്മൾ ഉണ്ട്... ആ എന്നെ നിങ്ങളെ ഒക്കെ ദേ ഇവിടെ നന്നായി കാണിച്ചു തരുന്നു....


എന്താല്ലേ?..... 😔


Santhosh George Kulangara അദ്ദേഹത്തിന്റെ സഫാരി ചാനലിൽ നടത്തിയ ഒരു ചർച്ചയെ കുറിച്ച് Sreeni Krishnan   എഴുതിയ പോസ്റ്റാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അഹന്തയും ഞാനെന്ന ഭാവവും മാറ്റി വച്ച് മനസ്സിരുത്തി വായിച്ചാൽ നമുക്ക് ഇതിൽ പറഞ്ഞിരിക്കുന്നവയുടെ സത്യാവസ്ഥ ബോദ്ധ്യപ്പെടും.


ഇനി, അങ്ങനെയല്ല എന്ന് പറയുന്നവരോട്...

ക്ഷമിക്കുക, തർക്കത്തിനില്ല.


***************


ലോകത്തിലെ ഏറ്റവും മുന്തിയ രാജ്യമാണ് ഇന്ത്യ എന്നഭിമാനിക്കുന്ന, അതിൻ്റെ ദേശീയ ഹിന്ദു സംസ്കൃതിയിൽ അഭിരമിക്കുന്ന വിവേകശൂന്യരായ മനസ്സുള്ളവർക്കുള്ളവർക്ക് ഗൗരവമായി ചിന്തിക്കാൻ ഈ കുറിപ്പ് ഷെയർ ചെയ്യുന്നു


''ഇംഗ്ലീഷ് ഭാഷയോടും പാശ്ചാത്യ ജീവിതരീതിയോടും അൽപ്പം ഇഷ്ടം കൂടുതലായിരുന്നു കൊണ്ടാണ് പലപ്പോഴും ഞാൻ അവരുമായി സംവദിക്കാനുള്ള അവസരങ്ങൾ കണ്ടെത്തിയിരുന്നത് . ഫോർട്കൊച്ചി എന്ന വിനോദസഞ്ചാരകേന്ദ്രം വീടിനടുത്തായിരുന്നത് കൊണ്ടും , മൂന്നാറിൽ ട്രെക്കിങ്ങ് പ്രോഗ്രാമുകൾ നടത്തുന്ന സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ടും ഇവരുമായി സംസാരിക്കാനും അവരുടെ ജീവിത ശൈലിയെക്കുറിച്ചു പഠിക്കുവാനുമുള്ള അവസരം അത്ര കുറവായിരുന്നില്ല . ഏത് വിദേശിയോടു നമ്മുടെ രാജ്യത്തെപ്പറ്റി അഭിപ്രായം ചോദിച്ചാലും നമ്മുടെ രാജ്യത്തെ ഒരുപാട് പുകഴ്ത്തി പറയുന്നത്  മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ .


അങ്ങനെ ഒരവസരത്തിലാണ് ഗ്രീക്ക് വംശജനും പ്രൊഫസറും ചിത്രകാരനും ജർമനിയിലെ ഒരു യൂണിവേഴ്സിറ്റിയിലെ നരവംശ ശാസ്ത്രജ്ഞനുമായ Prof.Vyron Collin   എന്ന ആളെ ഞാൻ പരിചയപ്പെടുന്നത് . മൂന്നാറിലെയും വൈപ്പിനിലെയും ഫോട്കൊച്ചിയിലെയും ഒക്കെ ജനങ്ങളുടെ ജീവിതരീതികളെയും സംസ്കാരങ്ങളെയും നമ്മൾ പിന്തുടർന്ന് പോരുന്ന ആചാര അനുഷ്ഠാനങ്ങളെപ്പറ്റിയെല്ലാം നമ്മളെക്കാളേറെ അറിവ് അദ്ദേഹത്തിനുണ്ടെന്നു സംസാരത്തിൽ നിന്ന് മനസ്സിലായി . 


ഏതോ ഒരു സായാഹ്നത്തിലെ ചായസൽക്കാരത്തിനിടയിൽ അദ്ദേഹത്തോട് ഞാനൊരു സംശയം ചോദിച്ചിരുന്നു. " നിങ്ങൾ ഞങ്ങൾ ഇന്ത്യക്കാരെ വെളുത്ത വർഗക്കാരായിട്ടാണോ കറുത്ത വർഗക്കാരായിട്ടാണോ അതോ അതിനടയ്ക്കുള്ളവരായിട്ടാണോ കരുതുന്നത് " എന്ന് . അതിനദ്ദേഹം എനിക്ക് തന്ന മറുപടി " Indians are pretty amazing people " എന്നായിരുന്നു . കേട്ടപടി രോമാഞ്ചം വന്നതുകൊണ്ട് ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടാത്ത കാര്യം അങ്ങ് മറന്നു പോയി . ഒരാഴ്ചത്തെ മൂന്നാർ , വട്ടവട ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതരീതിയെപ്പറ്റി പേജ് കണക്കിന് എഴുതി നിറച്ചു ബാക്കി ലാപ്ടോപ്പിലും ആക്കി അദ്ദേഹം തിരിച്ചുപോയി .

        

വർഷങ്ങൾക്കു ശേഷം ന്യൂസീലാന്റിലെ ഒറ്റാഗോ യൂണിവേഴ്സിറ്റിയിൽ ക്ലാസ് എടുക്കാൻ വന്ന സമയത്താണ് വീണ്ടും അദ്ദേഹത്തെ കാണാൻ അപൂർവമായി ഒരവസരം ലഭിച്ചത് . അന്ന് ഫോട്കൊച്ചിയിൽ വെച്ച് ചോദിച്ച ആ ചോദ്യത്തിന്റെ സന്ദർഭം അറിയാതെ സംസാരത്തിനിടയിൽ വന്നതുകൊണ്ട് ഞാനത് വീണ്ടും ചോദിച്ചു . അതിനദ്ദേഹം അപ്പോൾ തന്ന മറുപടി ഇപ്രകാരമായിരുന്നു .


" ആ ചോദ്യം ഞാനോർക്കുന്നുണ്ട് .  നിങ്ങളുടെ നാട്ടിൽ വച്ച് നിങ്ങൾക്കിഷ്ടപ്പെടാത്ത ഒരു മറുപടി എത്ര സത്യസന്ധമായിരുന്നാലും അത് നിങ്ങളെ അലോസരപ്പെടുത്തുകയും അനാവശ്യമായി നിങ്ങളുടെ വെറുപ്പ് സമ്പാദിക്കേണ്ടി വരികയും ചെയ്യും , അതുകൊണ്ടാണ് ഞാനതിൽ നിന്നും ഒഴിഞ്ഞു മാറിയത് . അത് മാത്രമല്ല ഏതൊരു സഞ്ചാരിയോടും നിങ്ങൾ നിങ്ങളുടെ രാജ്യത്തെപ്പറ്റി ഒരഭിപ്രായം ചോദിച്ചാൽ നല്ലതുമാത്രം പ്രതീക്ഷിച്ചാൽ മതി . പക്ഷെ സത്യം ഇതൊന്നുമല്ല , പല വികസിത രാജ്യത്തുള്ളവരും നിങ്ങളെ ഉയർന്ന വിദ്യാഭ്യാസമുള്ള ഗോത്രവർഗക്കാരായിട്ടാണ് കാണുന്നത് ". 


ലോകത്തിലെ ഏറ്റവും നല്ല രാജ്യം ഇന്ത്യയായതുകൊണ്ടാണ് ഇവരൊക്കെ ഇന്ത്യയിൽ വരുന്നതെന്ന് ധരിച്ചു വച്ചിരിക്കുന്ന ഏതൊരാൾക്കും സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു മറുപടിയായിരുന്നു അത് . 


പക്ഷെ ഒരു നരവംശ ശാസ്ത്രജ്ഞൻ , സൈക്കോളജിസ്റ്റ് , പ്രൊഫസർ, historian എന്നൊക്കെയുള്ള നിലയിൽ അതെന്തുകൊണ്ടാണ് അങ്ങിനെ പറയാൻ കാരണം എന്ന് തുറന്നു തന്നെ ചോദിക്കേണ്ടിവന്നു . അതിനദ്ദേഹം തന്ന മറുപടി, ഇപ്രകാരമായിരുന്നു . 


ഉയർന്ന വിദ്യാഭ്യാസവും , അറിവും , ഒരുപാട് ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്മാരും , ഗവേഷകരും , റോക്കറ്റ് - മിസൈൽ സാങ്കേതിക വിദ്യകളും മറ്റുള്ളവരെക്കാൾ നന്നായി വികസിപ്പിച്ചെടുത്തിട്ടുള്ള ,  ബുദ്ധിപരമായി ഉയർന്ന ഒരുപാട് ആളുകൾ എല്ലാം ഉള്ള രാജ്യമാണ് ഇന്ത്യ . എന്നിരുന്നാലും അടിസ്ഥാനപരമായ ഗോത്രവർഗ സ്വഭാവം ഇന്നും കാത്തു സൂക്ഷിക്കുന്നവരും അതിൽ അഭിമാനിക്കുന്നവരുമാണ് നിങ്ങൾ . സമാന സ്വഭാവമുള്ള പല ഗോത്രങ്ങളിലൊന്നിൽ  ജനിച്ചു വളർന്നതുകൊണ്ടും , അതിനുള്ളിലായിരിക്കുന്നതുകൊണ്ടുമാണ് നിങ്ങൾ അതിനെപ്പറ്റി കൂടുതൽ ചിന്തിക്കാത്തത് . 


അതിനുള്ള കാരണം അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് . "നിങ്ങളുടെ എല്ലാ ആഘോഷങ്ങളും ജീവിതത്തിലെ പ്രധാന പലകാര്യങ്ങളും പല രാജ്യങ്ങളിലെയും ആദിവാസി ഗോത്രവർഗ്ഗങ്ങളുടേതുമായി ഒരുപാട് സാമ്യമുണ്ട് . സാധാരണ എല്ലാ ഗോത്രവർഗ്ഗത്തിൽ പെട്ടവരെയും പോലെതന്നെ നിങ്ങളും അബദ്ധത്തിൽ നിങ്ങൾ ജനിച്ചുവീണ ജാതിയിലും , ഗോത്രത്തിലും , ഗോത്ര പാരമ്പര്യത്തിലും വിശ്വസിക്കുകയും പരിപാലിക്കുകയും ചെയ്തുപോരുന്നുണ്ട് . ഒരു ഗോത്രത്തിൽ പെട്ടവൻ മറ്റൊരു ഗോത്രത്തിലുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയോ മറ്റു ഗോത്രത്തിലുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യാറില്ല . നിങ്ങളിൽ ഭൂരിപക്ഷം പേരും , അതെത്ര ഉയർന്ന വിദ്യാഭ്യാസം ഉള്ളവരായാലും , അങ്ങിനെ തന്നെയാണ് . 


എത്ര വിദ്യാഭ്യാസമുള്ള സ്ത്രീകളാണെങ്കിലും പലർക്കും ജോലിക്കു പോകാനോ സ്വതന്ത്രമായി പുരുഷസഹായമില്ലാതെ എവിടെയെങ്കിലും പോകാനോ ഇഷ്ടമുള്ളത് ചെയ്യുവാനോ ഒറ്റയ്ക്ക് അവിവാഹിതയായി ജീവിക്കാനോ ഉള്ള സ്വാതന്ത്ര്യം പല ആഫ്രിക്കൻ ഗോത്രങ്ങളിലേതുപോലെ  പൂർണ്ണമായല്ലെങ്കിൽ തന്നെയും നിങ്ങൾക്കും ഇല്ല . സ്ത്രീധനം മുതലായ സാമ്പത്തിക ഇടപാടുകളിൽ കുരുക്കി ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിന്ന് വിട്ടുപോകാതിരിക്കാനുള്ള ഒരു ചങ്ങല നിങ്ങൾ സ്ത്രീകൾക്ക് ഇട്ടിട്ടുണ്ട് . പൊതുവെ സ്ത്രീകൾ വീട്ടു ജോലിക്കാരിയുടെ അല്ലെങ്കിൽ അടുക്കളപ്പണിക്കാരിക്ക് പകരമായാണ് വിവാഹം ചെയ്യപ്പെടുന്നത് . ആണുങ്ങൾ അവരിലും ഉയർന്ന ഒരു വിഭാഗമാണെന്ന ചിന്ത നിങ്ങളിൽ പലർക്കും ഉണ്ട് . ഇതെല്ലാം നൂറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന പല പ്രാകൃത ആദിവാസി ഗോത്രവർഗങ്ങളുടെ ഇടയിൽ നിലനിന്നിരുന്നതാണ് . 


പല ഗോത്രങ്ങളിലും ആ ഗോത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്നവർക്ക് ഊരുവിലക്ക് കല്പിക്കാറുണ്ട് . പലപ്പോഴും ഗോത്രത്തലന്മാരോ അവരുടെ ശിങ്കിടികളോ ഒക്കെ ആയിരിക്കും അതിനു മുൻപിൽ നിൽക്കുന്നത് . അതും നിങ്ങളുടെ ഇടയിൽ മത ജാതീയ പുരോഹിതന്മാരും അതിന്റെ അണികളും ചേർന്ന് നടത്തുന്നതായിട്ട് എനിക്കറിയാൻ കഴിഞ്ഞിട്ടുണ്ട് . പൊലീസോ ഗവർമെന്റോ തീർക്കേണ്ട പല വിഷയങ്ങളും അതിനു പകരം ആൾക്കൂട്ട ആക്രമണമായി തീരാറുണ്ട് . ആൾക്കൂട്ട ആക്രമണങ്ങൾ ഒരു ഗോത്രവർഗ്ഗ സ്വഭാവമാണ് . ഇന്ത്യയിൽ അത് ധാരാളമായി നടക്കുന്നുണ്ട് . 


പുതിയ വീട്ടിൽ താമസിക്കാനും , മരണാന്തര ചടങ്ങുകളും , മരിച്ചയാളുടെ പ്രേതം/ആത്മാവ് മുതലായവയെ പൂജിക്കുകയോ മോക്ഷം കൊടുക്കുകയോ ഒക്കെ വേണ്ടിയുള്ള ഗോത്ര ആചാരങ്ങൾ , വിശ്വാസങ്ങൾ ഒക്കെ പല ഗോത്രത്തിലും പലതായിരിക്കും . നിങ്ങളിപ്പോഴും ആ ഗോത്ര ആചാരങ്ങൾ പിന്തുടരുന്നു . ആ വിശ്വാസം ആഴമേറിയതാണെന്നു മാത്രമല്ല അതിൽ നിന്ന് വ്യതിചലിക്കാൻ അവർ തയ്യാറാവുകയുമില്ല . അതിൽ നിന്നും വ്യതിചലിക്കുന്നത് വലിയ തെറ്റായിട്ടാണ് ലോകത്തിലെ എല്ലാ ഗോത്രവർഗ്ഗത്തിൽപ്പെട്ടവരും കരുതുന്നത് . നിങ്ങൾ നിങ്ങളുടെ പാരമ്പര്യത്തെയും ഇത്തരം ആചാരങ്ങളെയും എല്ലാം വളരെ അഭിമാനത്തോടെയാണ് കാണുന്നതും ആചരിക്കുന്നതും . ഇന്ത്യയിൽ അതിനെ cast(ജാതി) എന്ന് വിളിക്കുന്നു എന്ന് മാത്രം . സത്യത്തിൽ ഓരോ ജാതികളും ഓരോ പഴയ ഗോത്രവർഗ്ഗങ്ങൾ ആയി കണക്കാക്കാം .


 ഒരു മിസൈലോ റോക്കറ്റോ യുദ്ധവിമാനമോ ഒക്കെ പുതുതായി ഇറക്കുന്നതിനു മുൻപ് "poojaas" എന്ന് നിങ്ങൾ വിളിക്കുന്ന ചില ഗോത്രാചാരപ്രകാരമുള്ള ചടങ്ങുകളൊക്കെ നിങ്ങൾ ഇന്നും നടത്താറുണ്ട് . അതില്ലെങ്കിൽ അത് പിഴച്ചുപോകും എന്ന പഴയ ഗോത്രവിശ്വാസത്തിന്റെ വിട്ടുകളയാൻ പറ്റാത്ത എന്തോ നിങ്ങളിൽ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട് . അത് തെറ്റാണെന്നല്ല ഞാൻ പറഞ്ഞത് . അതിഷ്ടപ്പെടുന്ന ഒരുപാട് പാശ്ചാത്യർ ലോകത്തുണ്ട് . ഒരുപാട് സ്വാതന്ത്ര്യം നിറഞ്ഞ meterialistic ലോകത്തുനിന്ന് ഭക്തിയും വിശ്വാസവും ഗോത്രാചാരങ്ങളും വിട്ടുകളയാതെ ജീവിക്കുന്ന ഒരു ജനവിഭാഗത്തെ കാണാനാണ് അവർ ഇന്ത്യയിൽ വരുന്നത് . അതിഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ലോകത്തുണ്ട്, നിങ്ങളിലും അത്തരം ആളുകളുണ്ട് . നിങ്ങളുടെ ക്ഷേത്രശില്പ ചാരുതയും , അതിലെ richness ഉം , സമ്പൽ സമൃദ്ധിയുമൊന്നും ലോകത്തിലെ മറ്റൊരു ഗോത്രത്തിനും അവകാശപ്പെടാനുമില്ല . മറ്റൊരുതരത്തിൽ പറഞ്ഞാൽ ലോകത്തിൽ civilised ആയിട്ടുള്ള എന്നാൽ ഗോത്രസ്വഭാവവും അന്ധവിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിച്ചുപോരുന്ന ഒരു പ്രത്യേക ജനവിഭാഗം നിറഞ്ഞിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ . 


വൃത്തിയില്ലായ്മയും കൈക്കൂലിയും അഴിമതിയും മാത്രം മാറ്റിയാൽത്തന്നെ പലരാജ്യങ്ങളും ഇന്ത്യയോട് കിടപിടിക്കാൻ ബുദ്ധിമുട്ടും .


കാലത്തിനനുസരിച്ചു നിങ്ങളുടെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് . വ്യക്തി സ്വാതന്ത്ര്യം എന്നത് നിങ്ങളുടെ രാജ്യത്തിന് അന്യമാണ് . ഒരാൾ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒരു നാണവുമില്ലാതെ ഇടപെടും . ഒരു പരിചയം ഇല്ലാത്തവനെയും അവരെ നഗ്നമാക്കുന്ന രീതിയിൽ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കും . ഒരു പരിചയമില്ലാത്തവന്റെയും കുടുംബ/വ്യക്തികാര്യങ്ങളിൽ അഭിപ്രായം പറയുകയും അവകാശമുള്ളതുപോലെ  ഇടപെടുകയും ചെയ്യും . അങ്ങിനെ ചെയ്യുന്നതുകൊണ്ട് മറ്റുള്ളവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാനുള്ള വിവേകമോ ബുദ്ധിയോ ആർക്കും തന്നെയില്ല . 


എല്ലാം അറിയാവുന്നവനാണ് ഞാൻ എന്ന ഭാവത്തിൽ അറിയാത്ത കാര്യങ്ങളിൽ ഒഫീഷ്യൽ ആയി അഭിപ്രായം പറയും , ഉപദേശിക്കും , ശകാരിക്കും , ചിലപ്പോൾ ഉപദ്രവിച്ചെന്നുമിരിക്കും . വ്യക്തിസ്വാതന്ത്ര്യം നിയമം കൊണ്ട് നടപ്പിലാക്കണം. അതിനു ബോധമുള്ള ഒരു ഭരണകൂടം നിങ്ങൾക്കുണ്ടാവണം. 


എന്തിനും ഏതിനും കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കാത്ത ഒരു രാജ്യമായി നിങ്ങൾ മാറിപ്പോകുന്നത് നിങ്ങൾ മനപ്പൂർവം മറച്ചുവക്കുന്നു.  ഉപബോധമനസ്സിൽ അടിയുറച്ചുപോയ വിഡ്ഢിത്തപരമായ ചില രാഷ്ട്രീയ ആശയങ്ങളാണ് നിങ്ങൾക്ക് ഒരു നല്ല ഭരണാധികാരിയെ കിട്ടുന്നതിൽനിന്നും വിലക്കുന്നത്. നിങ്ങൾ നല്ല വ്യക്തികളെ നോക്കി തിരഞ്ഞെടുക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. അന്ധവിശ്വാസങ്ങൾ പോലെതന്നെയാണ് രാഷ്ട്രീയപ്പാർട്ടികളിലുള്ള വിശ്വാസവും. 


നിങ്ങളിലാരും തന്നെ ലോകത്തിന്റെ മാറ്റം നോക്കിക്കാണുകയോ അതെങ്ങിനെ സംഭവിക്കുന്നുവെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയൊ ചെയ്യുന്നില്ല. അറിവുള്ളവർ പറയുന്നതിനേക്കാൾ നിങ്ങൾ മീഡിയകളിലൂടെ വരുന്ന സത്യമല്ലാത്ത പല വാർത്തകൾക്കും കിംവദന്തികൾക്കും പുറകെ പോകാൻ ഇഷ്ടപ്പെടുന്നു.


 ജനസംഖ്യാ പെരുപ്പമാണ് എല്ലാ വികസനങ്ങൾക്കും വൃത്തിയില്ലായ്മയ്ക്കും അടിസ്ഥാനം എന്ന് നിങ്ങളെ അവർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. നിങ്ങൾ അത് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. കുട്ടികളെ ശകാരിച്ചും തല്ലിയും മാത്രമേ വിദ്യാഭ്യാസം കൊടുക്കാവൂ എന്ന് നിങ്ങൾ കരുതുന്നു. അങ്ങിനെ വളർന്നു വരുന്നവനാണ് മറ്റുള്ളവരോടും, അറിയാതെ തെറ്റ് പറ്റിപ്പോകുന്നവനോടും ക്രൂരമായി ശകാരിക്കുകയും തല്ലുകയും ഒക്കെ ചെയ്യുന്നത് എന്ന് നിങ്ങളിലാരും തന്നെ മനസ്സിലാക്കുന്നതുമില്ല. 


വൃത്തിയായി സ്കൂൾ പരിസരം സൂക്ഷിക്കാത്ത, ക്ലാസ്സ് മുറികളിൽ സ്നേഹത്തോടെ പെരുമാറാനറിയാത്ത ഒരുപാട് അധ്യാപകരെ ഞാൻ കണ്ടു. അവിടെ നിന്നും പഠിച്ചിറങ്ങുന്ന ഒരാൾ എങ്ങിനെ നിങ്ങളുടെ നാട് വൃത്തിയായി സൂക്ഷിക്കുകയും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യും? എത്രയോ ആവശ്യമില്ലാത്ത കാര്യങ്ങളാണ് സ്കൂളുകളിൽ നിങ്ങൾക്ക് പഠിക്കുവാനുള്ളത്? ഒരു നല്ല പൗരനെ വാർത്തെടുക്കുവാനാവശ്യമായ ഒന്നും തന്നെ നിങ്ങളുടെ ഒരു സ്കൂളുകളിലും പഠിപ്പിക്കുന്നതേയില്ല. മാത്രമല്ല കുട്ടികളെ പഠിപ്പിക്കുവാൻ അർഹതയുള്ള അധ്യാപകർ തന്നെ വിരളമാണ്. ഇത് പറയുമ്പോൾ നിങ്ങൾക്കെന്നോട് ദേഷ്യം തോന്നാം. ചെറുപ്പം മുതലേ ഉപബോധ മനസ്സിലേക്കു അടിച്ചു കയറ്റപ്പെട്ട കുറെ വിശ്വാസങ്ങളാണ് നിങ്ങളെ ഇപ്പോഴും നയിക്കുന്നത്. 


നിങ്ങളുടെ രാജ്യത്തുടനീളമുള്ള  ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും ലോകത്തിലെ ഏറ്റവും വൃത്തിയും സംസ്കാരവും ബുദ്ധിയുമുള്ള ജനങ്ങൾ അവരാണെന്നു എന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോധ്യപ്പെടുത്താൻ അവർ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഞാൻ അത് പൂർണമായും സമ്മതിച്ചു കൊടുക്കും. നല്ല സംസ്കാരമുള്ളവർ ആരും തന്നെ എന്റെ സംസ്കാരമാണ് ഏറ്റവും നല്ലതെന്നു പറയില്ല എന്ന് അവർക്കറിയില്ലല്ലോ. 

   

എന്റെ രാജ്യത്തെക്കാൾ നല്ല മറ്റൊരു രാജ്യവും സംസ്കാരവും ലോകത്തില്ല എന്ന് വിചാരിച്ചു സ്വയം വിഡ്ഢിയായിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ രാജ്യത്തിന് ഒരു മാറ്റമോ പുരോഗമനമോ ഉണ്ടാവുകയില്ല. നിങ്ങളുടെ നല്ലതും കുറവുകളും മനസ്സിലാക്കാൻ  പല രാജ്യങ്ങളിൽ യാത്രചെയ്തു തന്നെ നോക്കണം. അവിടത്തെ ജീവിതരീതി എന്താണെന്ന് പഠിക്കണം. നമ്മുടെയും അവരുടേതുമായ ജീവിതരീതികൾ തമ്മിൽ താരതമ്യം ചെയ്തു നോക്കണം. അപ്പോൾ നമ്മൾ നമ്മളിൽ കണ്ടെത്തുന്ന കുറവുകൾ, കുറവുകളാണെന്നു മനസ്സിലാക്കിയാൽ മാത്രമേ അതിൽ നിന്നും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേക്ക് മാറുവാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ. 


സമാധാനമായി ജീവിക്കുന്ന ജനങ്ങളുള്ള, അഴിമതി ഏറ്റവും കുറഞ്ഞ, ലോകത്ത് ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനങ്ങളുള്ള, ലോകത്ത്  പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത രാജ്യങ്ങളുടെ പട്ടിക നിങ്ങൾ എടുത്തു നോക്കിയിട്ടുണ്ടോ? ഇരുനൂറിനടുത്ത്  രാജ്യങ്ങളുള്ള ഈ ഭൂമിയിൽ അവസാനത്തെ അമ്പതു രാജ്യങ്ങളിൽ പോലും ചിലപ്പോൾ നിങ്ങൾ ഉണ്ടാവില്ല. എന്നിട്ടും നിങ്ങൾ മറ്റുള്ളവരെ, യൂറോപ്യൻ, സ്കാന്ഡിനേവിയൻ രാജ്യങ്ങളെ വെറുതെ കുറ്റം പറഞ്ഞും കളിയാക്കിയും പുച്ഛിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 


ആയിരത്തഞ്ഞൂറും രണ്ടായിരവും അയ്യായിരവും മുൻപുള്ള മതങ്ങൾ പറഞ്ഞ നിയമങ്ങൾ അത്രയും കൊല്ലം മുൻപുള്ള ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ഇന്നും അത് തുടരണം എന്ന് പറയുന്നത് ഇന്നത്തെ മനുഷ്യ സമൂഹത്തെ മുഴുവൻ അത്രയും കൊല്ലം പുറകിലേക്ക് കൊണ്ടുപോകാനും കാട്ടാളന്മാരാകാനും മാത്രമേ ഉപകരിക്കൂ. അത്തരം പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്ന രാജ്യങ്ങൾ ആണ് പട്ടിണിയും ദാരിദ്ര്യവും കൊലപാതകങ്ങളുമായി ലോകത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾ എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതുപോലും ഇല്ലാത്തവരുടെ എണ്ണം നിങ്ങളുടെ രാജ്യത്തു കൂടിക്കഴിഞ്ഞു. 


എന്റെ പഠനത്തിലും ഗവേഷണത്തിലും നോക്കുമ്പോൾ നിങ്ങളുടെ വിദ്യാഭ്യാസ രീതിയിൽ കാര്യമായ മാറ്റം വരുത്തുന്നില്ല എങ്കിൽ നിങ്ങളുടെ രാജ്യത്തിന്റെ നാളത്തെ അവസ്ഥ ഞാനിവിടെ പറയാൻ ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷണത്തിന് വിരാമമിട്ടത്...

ഇതിലെ ഞാൻ എന്ന കഥാപാത്രം മെമ്മറീസ് ഓഫ് മർഡറിലെ ഡിറ്റെക്ടീവിനെ പോലെ നമ്മളോരുരുത്തരേം തന്നെയാണ് നോക്കുന്നത്, ഒരു കണ്ണാടി പോലെ, അത് നമ്മൾ തന്നെയാണ് എന്ന് വ്യക്തം


ഇന്ത്യയിൽ മുന്തിയവരെന്ന് സ്വയം നടിക്കുന്ന മലയാളികള് പോലും ഇപ്പഴും അതേ കിണറ്റിൽ തന്നെയാണ്, പിന്നെ റെസ്റ്റ് ഓഫ് ഇന്ത്യടെ കാര്യം പറയണോ, Santhosh George Kulangara   ഇന്നത്തെ ലോകത്തെ കുറിച്ച് എല്ലാ കാര്യങ്ങളും എന്നും പറഞ്ഞ് പഠിപ്പിച്ച് തരുന്നുണ്ട്, പക്ഷെ ഈ 2021 ലും എവിടെയൊ എന്തോ തകരാറ് പോലെ നമ്മളും ഇങ്ങനെ പോണു, ഏതോ ഒരുത്തി പറഞ്ഞ പോലെ, ആ ന്നാ പിന്നെ അനുഭവിച്ചോ!

-Sreeni Krishnan

കടപ്പാട് : സ്വർഗ്ഗത്തിലെ കൂപമണ്ഡൂകങ്ങൾ,

                

തെളിവുകൾ : Safari tv


കടപ്പാട് :-

ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല

 ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല

ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മടി അതിവേഗ വാക്‌സിൻ വിതരണത്തിന് വളരെ പ്രധാനപ്പെട്ട ഒരു തടസ്സമായി നിലനിൽക്കുകയാണ്. കോവിഡിനെ നേരിടുന്നതിൽ പല സ്റ്റേറ്റുകളേയും നന്നായി പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ കൊവിഡ് വാക്സിൻ ലഭ്യത ഇല്ലായ്മയും പിന്നെ അതിൻറെ വിതരണത്തിലെ പ്രശ്നങ്ങളും പ്രധാനം തന്നെയാണ് .പക്ഷേ വാക്സിനോടുള്ള ഒരു മടിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ....

ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നതാണ് . ജവഹർലാൽനെഹ്റു  അതിനെ നിർവചി ച്ചത് യുക്തിചിന്തയുടെയും കാര്യകാരണ വിവേചനശേഷിയുടേയും അടിസ്ഥാനത്തിലുള്ള  മനോഭാവം എന്നാണ് .ശാസ്ത്രീയ സമീപനം എന്ന് വെച്ചാൽ ശാസ്ത്രപാഠങ്ങൾ  പരീക്ഷക്ക് വേണ്ടി ഉരുവിട്ട് പഠിക്കലല്ല,നിത്യ ജീവിതത്തിൽ  അവ പ്രയോഗിക്കലാണ് .  എന്നാൽ മാത്രമേ നമുക്ക് പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താൻ പറ്റിയുള്ളൂ. നമ്മുടെ എല്ലാ തലത്തിലുമുള്ള  നേതാക്കന്മാരോട്  പൗരന്മാർ എന്ന നിലയിൽ  നമ്മൾ ആവശ്യപ്പെടണം. അവർ സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രത്തിനു വേണ്ടി നിലകൊള്ളണം എന്ന്


**************************************
ചീമേനി തോൽവിറക് സമരം

പ്രകൃതി വിഭവങ്ങൾ ആരുടേതാണ് എന്ന ചോദ്യത്തിന്, അത് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും എന്ന കൃത്യമായ മറുപടി നൽകിയ ചീമേനിയിലെ സമര ധീരരായ മനുഷ്യരുടെ പ്രതിനിധിയാണ് പി.സി.കാർത്യായനി കുട്ടി അമ്മ. ' പാടുന്ന പടവാൾ ' എന്നറിയപ്പെട്ട കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെ ജീവിത സഖാവാണ് ഈ മഹതി.
സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത അപൂർവ്വ സമരങ്ങളിലൊന്നാണ് ചരിത്ര പ്രസിദ്ധമായ ചീമേനി തോൽവിറക് സമരം. ആ പ്രക്ഷോഭത്തിൻ്റെ വീര നായികയാണ് അവർ.
1946 ഒക്ടോബർ 13 ന് ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ എസ്റ്റേറ്റിലേക്ക് നൂറു കണക്കിന് സ്ത്രീകളെ നയിച്ച പി.സി.കാർത്ത്യായനി കുട്ടി അമ്മയും കോയ്യൻ കണ്ണൻ്റെ ജീവിത സഖാവ് കുഞ്ഞി മാധവിയും പുതിയ തലമുറ ഇനിയും വായിക്കേണ്ട ചരിത്ര പുസ്തകങ്ങളാണ്.
കൈയിൽ അരിവാളും കയറും, ഒക്കത്ത് കുട്ടികളുമായി മാർച്ചു ചെയ്ത ആ വീരാംഗനമാർ പാടിയ ആവേശോജ്ജ്വലമായ ഒരു സമര ഗാനമുണ്ട്:
" തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നു തടുത്തെന്നാലും
ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം.
കാവൽക്കാരെ സൂക്ഷിച്ചോളിൻ
പാവങ്ങടെ മെയ് തൊട്ടു കളിച്ചാൽ
അരിവാൾ തോലരിയാനായ് മാത്രം
പരിചൊടു കൈയിൽ കരുതിയതല്ല."
പ്രകൃതി വിഭവങ്ങൾ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല എന്നും, അത് ഇവിടെ ജീവിക്കുന്നവർക്കെല്ലാം അവകാശപ്പെട്ടതാണെന്നുമുള്ള മൗലികമായ സത്യം വിളംബരം ചെയ്ത സമരമായിരുന്നു തോൽവിറകു സമരം.
***************************************

നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌


കോൺഗ്രസിന്റെ നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ഇത്‌ കോൺഗ്രസ്‌ പാർടിയെയും ബാധിച്ചു. നെഹ്റു – --ഇന്ദിര സാമ്പത്തികനയങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്. അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ട് സ്വയം വിമർശനപരമായി സ്ഥിതിഗതികളെ വിലയിരുത്തി തെറ്റ് തിരുത്താനുള്ള ആർജവം കോൺഗ്രസിനുണ്ടാകണം. ബാങ്ക് ദേശസാൽക്കരണത്തിന്റെ 52ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ കോൺഗ്രസിന്റെ നയത്തെ സുധീരൻ രൂക്ഷമായി വിമർശിച്ചത്.

മാധ്യമതിരക്കഥകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ  നിർണയിക്കുന്ന വിധം മാധ്യമ ഉൽപന്നങ്ങൾ വിമർശനാതീതമായി  പ്രത്യേകിച്ചും ഹിന്ദി സംസാരിക്കപ്പെടുന്ന മേഖലകളിൽ പ്രചരിച്ചു എന്നതാണ് പ്രശ്നം. Prime Time സീരിയലുകൾ അതതു സമയങ്ങളിൽ കൃത്യമായി ചർച്ച ചെയ്യപ്പെടേണ്ടത് പ്രധാനമാണ്.

Politics after Television: Hindu Nationalism and the Reshaping of the Public in India by Aravind Rajagopal 


( reading now ...https://read.amazon.in/?asin=B001G8XG7Y)- CKR

കോർപറ്റേറ്റുകൾ  എങ്ങിനെ  നവ ഉദാര സമീപന ങ്ങൾ ,  ഹൈന്ദവതീവ്ര  ദേശീയത, ഇൻഡ്യാക്കാരന്റെ പുതിയ മാധ്യമ വിധേയത്വം  എന്നിവയെ  തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തി വരുന്നു എന്ന് ഈ പുസ്തകം പറയുന്നു -CKR 

***********

ചാതുർവർണ്യത്തിനു പ്രാധാന്യം നിലനിറുത്തിക്കൊണ്ടും യുക്തിരഹിതമായ ഭക്തി ഉപായമാക്കിക്കൊണ്ടുമാണ് അധ്യാത്മരാമായണത്തിൽ  ജീവിത വിശകലനം നടത്തുന്നത്. അതേ സമയം കേവലമായ വേദപ0നമോ, യാഗമോ, തപസ് സോ കൊണ്ട് മോക്ഷം ലഭിക്കുകയില്ലയെന്നും രാമായണത്തിൽ സൂചനയുണ്ട്. ഈശ്വരൻ എന്നത് സത്യവും ജ്ഞാനവും അനന്താനന്ദാ മൃതവുമായ ഏകം ( പലതല്ല ! ) എന്നും എഴുത്തച്ഛൻ സൂചിപ്പിക്കുന്നു. ഭക്തിയിലൂടെ മുക്തിയാണ് ജീവിത ലക്ഷ്യമെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുമ്പോഴും രാമായണ വായന കൊണ്ട് ധനസമൃദ്ധി   , കീർത്തി, രോഗശാന്തി, ദീർഘായുസ് എന്നിവ സിദ്ധിക്കുമെന്ന് പ്രലോഭിപ്പിക്കാനും അങ്ങിനെ കേവല സംസാര ചക്രത്തിൽ വായനയെ കുരുക്കിയിടാനും എഴുത്തച്ഛൻ മടിക്കുന്നില്ല .നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്ന ഒന്നാണ് ഭക്തിയെന്ന എഴുത്തുകാരന്റെ  തിരിച്ചറിവാണ് ഇവിടെ വ്യക്തമാകുന്നത്.പ്രത്യക്ഷ വായനയിൽ തന്നെ തെളിയുന്ന വൈരുധ്യങ്ങളുടെ ഒരു കലവറയാണ് അധ്യാത്മരാമായണം....

രാജഭരണത്തിന്റെ വാഴ്ത്ത് പാട്ടു മാത്രമാണ് അധ്യാത്മരാമായണം.....


കോര്പറേറ്റ് ഭരണത്തിലേക്കാണ് രാജ്യത്തിന്റെ പോക്ക് 

വിശാല  പ്രതിപക്ഷ ഐക്യം ആണ് പോംവഴി 






Tuesday, 24 August 2021

രക്ഷാബന്ധനും -വലതു പക്ഷ രാഷ്ട്രീയവും


രക്ഷാബന്ധനും -വലതു പക്ഷ രാഷ്ട്രീയവും  

ഞാൻ രക്ഷാബന്ധൻ ആഘോഷിക്കാറില്ല . സഹോദരീ സഹോദര ബന്ധം ആഘോഷിക്കാൻ എൻ്റെ കുടുംബ ക്കാരോ , വീട്ടുകാരോ  നാട്ടുകാരോ ചരടു കെട്ടാറില്ല . അത് എൻ്റെ സംസ്കാരത്തിന്റെ ഭാഗവുമല്ല .ചരടു കിട്ടിയില്ലെങ്കിലും സഹോദരൻ സഹോദരിയെ രക്ഷിക്കും . സ്നേഹിക്കും .

സംസ്കാരത്തിനു ചില അടയാള ചിഹ്‌നങ്ങൾ ഉണ്ടെന്നു ഉറപ്പിക്കുകയാണ്  ഈ പരസ്യം ചെയ്യുന്നത് . ആ അടയാള  ചിഹ്നങ്ങൾ ഏതൊക്കെ എന്നു  ചിലർ നിശ് ച യിക്കുകയും ചെയ്യുന്നു .ഇവ ഇല്ലാത്തവരെ കൈകാര്യം ചെയ്യുക എന്നതാണ് അടുത്ത നടപടി . വന്ദേമാതരം അലറൽ  , ജയശ്രീറാം മുറവിളി , ചരടു കെട്ടൽ ഇവയൊക്കെ കോഡുകളായി ഫാസിസ്റ്റു ഭരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് .സാമാന്യ ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ യാതൊരു വിധത്തിലും ഉപകരിക്കാത്ത ഇത്തരം ചരടുവലികൾ  വലതു പക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ് .ആമസോൺഗ്രൂപ്   ഒരു വലതു പക്ഷ ചിന്താരീതിയെ സ്വന്തം വ്യപാര താല്പര്യത്തിനായി ഉപയോഗപ്പെടുത്തുന്നു .ഈ  വീഡിയോ ഫോർവേഡ് ചെയ്യുന്ന ആൾ അറിഞ്ഞോ അറിയാതെയോ പ്രമോട്ട് ചെയ്യുന്നത് ഒരു വലതു പക്ഷ ചിന്താരീതിയെയാണ്.

അതിനാൽ 

രക്ഷാബന്ധൻ ദിനത്തിൽ സഹോദരീ സഹോദര 

ബന്ധത്തെ അടിസ്ഥാനപ്പെടുത്തി ആമസോൺ കമ്പനി ഇറക്കിയ ഒരു വീഡിയോ മുരളീധരൻ ഗ്രൂപ്പിൽ ഫോർവേഡ് ചെയ്തു കണ്ടപ്പോൾ ഞാൻ പ്രതികരിച്ചു  . Rakshabandan: Deliver your love to beloved എന്ന കമന്റോടെയാണ് മുരളിയുടെ  പോസ്റ്റിങ്ങ് . ഈ പോസ്റ്റിന്റെ രാഷ്ട്രീയം ചർച്ചയാക്കണമെന്നു തോന്നി .

No politricks  please._ Admin എന്നു ഞാൻ അഭിപ്രായം പോസ്റ്റ് ചെയ്തു .

അമസോൺ കമ്പനി ചെയ്ത മനോഹരമായ ഒരു പരസ്യം ! മനുഷ്യൻ്റെ പരസ്പര സ്നേഹത്തെ തൊട്ടുണർത്തുന്ന ഒരു തീം!  അത് ഷെയർ ചെയ്തു! അത്ര മാത്രം! ഇതിലും 'രാഷ്ടീയം' കണ്ടെത്തിയ താങ്കളോട് എന്തു പറയാൻ!- Murali Peralasseri

"വാണിജ്യവും രാഷ്ട്രീയവും പരസ്പരം സഹായിക്കുന്നു.പരസ്യങ്ങൾ എങ്ങിനെ രാഷ്ട്രീയ സന്ദേശങ്ങൾ കൈമാറുന്നു എന്നതിന് കൃത്യമായ ഉദാഹരണമാണ്  ഈ പരസ്യം. അതിന് താങ്കൾ അടിക്കുറിപ്പ് കൊടുക്കുമ്പോഴും കൃത്യമായ ഒരു രാഷ്ട്രീയം അളന്നെടുക്കാൻ കഴിയും. അത് ചിലപ്പോൾ താങ്കൾ അറിഞ്ഞു കൊണ്ട് ചെയ്തതാകണമെന്നില്ല. ഈ പരസ്യം മനോഹരമാണ് എന്ന വാദവും വ്യക്തിനിഷ്ഠമാണ്.വീട്ടിലെ ചില ഇടങ്ങളും പ്രവൃത്തികളും സ്ത്രീകൾക്കു മാത്രമായി പരിമിതപ്പെടുത്തുന്നു എന്നതിൽ തുടങ്ങുന്നതാണ് ഇതിലെ രാഷ്ട്രീയം. രക്ഷാബന്ധൻ കൈമാറ്റം നടത്തിയാലേ സ്നേഹം അടയാളപ്പെടുത്തപ്പെടുകയുള്ളൂ എന്നിങ്ങനെ ചില സാംസ്കാരിക ചിഹ്നങ്ങളെ ബലപ്പെടുത്തുന്നു എന്നതിലേക്ക് ഇതിലെ രാഷ്ട്രീയം പരക്കുന്നുമുണ്ട്. ഒരു പക്ഷേ താങ്കൾ അത് ശ്രദ്ധിച്ചു കാണില്ല." _ CKR


 ഇതേ തുടർന്ന് സുരേ ഷ് ബാബു അയച്ച പോസ്റ്റിൽ രക്ഷ ബന്ധൻ എന്ന  ആശയത്തിന്റെ  വലതു പക്ഷ ജീർണത വളരെ വ്യക്തമായിരിക്കുന്നു .

പോസ്റ്റ് വായിക്കുക !

ഇന്ന് രക്ഷാബന്ധൻ മഹോത്സവം :(suresh babu)

എന്താണ് രക്ഷാബന്ധൻ ? 

ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്!!

സഹോദരി - സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം.

ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.


രക്ഷാബന്ധൻ ചടങ്ങുകൾ : 

ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

രാഖിച്ചരടിലെ വ്യത്യസ്തതകൾ : 

ചുവപ്പുചരടാണ് രാഖിയാക്കുന്നത്. എന്നാല്‍ മാറിയകാലത്ത് ആഡംബരം ഈ ചടങ്ങിലും കടന്നുവന്നിട്ടുണ്ട്. വിലപിടിപ്പുളള രാഖികള്‍മുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചവ വരെ വാങ്ങുന്നവരുണ്ട്. കുടുംബബന്ധങ്ങളെ ഓര്‍മ്മിക്കാന്‍ ചടങ്ങുകള്‍ ആചരിക്കുന്നത് ഇന്ത്യന്‍ രീതിയില്‍ സാധാരണമല്ല. അതിനാല്‍തന്നെ സാമൂഹികമായ ആചാരങ്ങളാണ് രക്ഷാബന്ധന്‍ ചടങ്ങിനു പിന്നിലുളള കാരണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

മകളുടെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിക്കുന്ന പതിവ് പഴയകാലത്ത് വടക്കേ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്യമായിരുന്നു. അച്ഛനോ അമ്മയോ മകളെക്കാണാന്‍ പോകാത്ത സാഹചര്യത്തില്‍ മകള്‍ പിതൃഗൃഹത്തിലേക്ക് വിശേഷദിനങ്ങളില്‍ വരിക എന്നതായിരുന്നു പതിവ്. ഗ്രാമങ്ങള്‍ തമ്മില്‍ അകലം ഉളള സാഹചര്യത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ചുമതല സഹോദരനാണ്

രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ 

രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

പുരാണങ്ങളിലെ രക്ഷാബന്ധൻ : 

പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.

കൃഷ്ണനും ദ്രൗപതിയും : 

ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.


വിശ്വാസങ്ങൾ ഇങ്ങനെ


യമനും യമുനയും 


മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു.


ചരിത്രത്തിലെ രക്ഷാബന്ധൻ 

ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

റാണികര്‍ണ്ണാവതിയും ഹുമയൂണും 

ചിറ്റൂര്‍റാണിയായിരുന്ന കര്‍ണ്ണാവതി ബഹദൂര്‍ഷായുടെ അക്രമംതടുക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ ഹുമയൂണിന് രാഖി അയച്ചുകൊടുക്കുകയായിരുന്നു. വിധവ കൂടിയായിരുന്ന റാണിയുടെ രക്ഷക്കായി ഹുമയൂണിന്റെ സൈന്യം എത്തിയെങ്കിലും അതിനോടകം കര്‍ണ്ണാവതി ജോഹാര്‍ അനുഷ്ഠിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍ അപമാനിക്കപ്പെടുമെന്ന അവസ്ഥയില്‍ രജപുത്രസ്തീകള്‍ ആത്മാഹൂതിചെയ്യുന്നതാണ് ജോഹാര്‍. തുടര്‍ന്ന് ഹുമയൂണ്‍ ബഹദൂര്‍ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു

ഹിന്ദു, രജപുത്ര,മറാത്ത റാണിമാര്‍ മുഗള്‍രാജാക്കന്മാര്‍ക്ക് രാഖി എത്തിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ഭര്‍ത്താക്കന്മാരുടെ സുരക്ഷയെ കരുതിയാണ് അവര്‍ ഇത്തരത്തില്‍ ചെയ്തിരുന്നത്. ദേശിയപ്രസ്ഥാനത്തില്‍ രക്ഷാബന്ധന്‍- 1905ല്‍ ബംഗാള്‍വിഭജനകാലത്ത് ബ്രിട്ടിഷുകാര്‍ക്കെതിരെ രവീന്ദ്രനാഥടാഗോര്‍ രാഖിയെ പ്രതിരോധമാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്നു. ഹിന്ദു-മുസ്ലിം ഏകോപനത്തിനായി ടാഗോര്‍ രാഖികെട്ടല്‍ ചടങ്ങ് ആഘോഷകരമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാഖി വിദേശികള്‍ക്കെതിരെ ഒന്നിക്കാനുളള മാര്‍ഗ്ഗമാക്കുകയായിരുന്നു

*ഏവർക്കും രക്ഷാബന്ധൻ ആശംസകളോടെ

**************

Right wing politricks is evident. Better avoid forwarding this kind of  posts which is divisive and sectarian in outlook.This is against our common understanding in this group.-CKR

രാധാകൃഷ്ണന്റെ അഭിപ്രായങ്ങൾ ഞാൻ 💯 respect ചെയ്യുന്നു....പക്ഷെ

ചികഞ്ഞു നോക്കിയാൽ എല്ലാ പോസ്റ്റുകളിലും കാണും ഇത്തരം sectarian പ്രശ്നങ്ങൾ...അങ്ങനെ വരുമ്പോൾ ഈ ഗ്രൂപ്പിൽ പോസ്റ്റിടാൻ എല്ലാവരും ഒന്ന് മടിക്കും. നമ്മുടെ രാജ്യത്തെ, എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും, ആഘോഷങ്ങളും ഓരോരോ വിഭാഗക്കാരുടേതല്ലേ?..sectarian അല്ലാത്ത എന്താണ് നമ്മൾ ഭരതീയർക്ക് ഉള്ളത്? നാനാത്വത്തിൽ ഏകത്വം എന്നതല്ലേ നമ്മുടേ മുഖമുദ്ര തന്നെ...സഹിഷ്ണുത അല്ലെ നമ്മുടെ ഐഡന്റിറ്റി ..........

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയോ, മത-വർഗ വിഭാഗത്തെയോ, നേതാക്കളെ യോ പരിഹസിക്കാത്തതും, അപഹസിക്കാത്തതും, വാർത്താ പ്രധാന്യമുള്ളതും, നർമ്മങ്ങളും, ചരിത്രപരവും, സാംസ്കാരികവും ആയിട്ടുള്ളതും, അംഗങ്ങളുടെ വികാരത്തെ മുറിപ്പെടുത്താത്തതും ആയ പോസ്റ്റുകളും, forwardukalum ഇവിടെ ഇടുന്നതിൽ തെറ്റില്ല എന്നാണ് എന്റെ എളിയ മനസ്സിൽ തോന്നുന്നത്.....-SURESH BABU

മുകളിലേത്തത്   ശ രിയായ പ്രസ്താവന!-MURALI


FRIENDS, I RESPECT YOUR FEELINGS TOO. STILL I BEG TO DIFFER. LET US WRITE OUR IDEAS. NEED NOT FORWARD ANYTHING . WE GET ALL THESE (GOOD /BAD )FROM OTHER GROUPS. WHY SHOULD WE REPEAT IT HERE ? LET US CHAT TO EACH OTHER ,CONDUCT MEETINGS   OR WRITE OUR OWN IDEAS ON ANY  TOPIC.( LEFT / RIGHT/ MIDDLE/DIRECT /INDIRECT /....) .PLS STOP FORWARDING OTHERS' POSTS/VIDEOS/.....

എന്റെ രാധാകൃഷ്ണാ, ഇങ്ങനെ തീരുമാനിച്ചാൽ, സ്വന്തമായി പോസ്റ്റുകളും, വീഡിയോകളും ചെയ്യാൻ കഴിവില്ലാത്ത ഞാനൊക്കെ കുഴങ്ങിപ്പോകുകയെ ഉള്ളൂ...ok let us stop this discussion here. It may not be proper to disturb others. Good Night-സുരേഷ് 

Forwarded messages നല്ലതാണെങ്കിൽ കുഴപ്പമില്ലല്ലോ ...... Take it easy.-ശൈലജ, അജിത 

എല്ലായ്പോഴും ഇതു പറയാൻ കഴിയട്ടെ. Take it easy.-CKR 





Tuesday, 10 August 2021

കാസർഗോഡ് കേരളത്തിലല്ലേ ?

കാസർഗോഡ്   കേരളത്തിലല്ലേ ? 


കോവിഡ് വാക്സിനായി  "ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ ഒരേ പഞ്ചായത്തിലായിരിക്കണം "എന്ന  കാസർകോട്    കലക്‌ട്രാ പ്പീസിൽ  നിന്നിറങ്ങിയ പുതിയ നിബന്ധന പിൻവലിക്കപ്പെടേണ്ടതാണ്.

കാരണം ഇതിൽ ധാരാളം അവ്യക്തകൾ  ഉണ്ട് . ഉദാഹരണമായി കണ്ണൂർ ജില്ലയിൽ കല്യാശ്ശേരി പഞ്ചായത്തിൽ  താമസിക്കുന്ന 4 പേർ  നീലേശ്വരം നഗരസഭയിൽപെട്ട  താലൂക് ആശുപത്രിയിൽ     ബുക്ക്  ചെയ്തുവെന്നിരിക്കട്ടെ . അവർ നീലേശ്വരം താലൂക് ആശുപത്രിയിൽ വാക്‌സിനായി റിപോർട്‌ ചെയ്യുന്ന വെങ്കിൽ അവർ " ഒരേ പഞ്ചായത്തിലായിരിക്കണം " എന്ന നിബന്ധന പാലിക്കുന്നുണ്ട് .അവർക്കു നിർബന്ധമായും വാക്സിൻ നൽകേണ്ടതാണ് ."ഒരേ പഞ്ചായത്തിലായിരിക്കണം "എന്നതുകൊണ്ട്  " അതേ പഞ്ചായത്തിലായിരിക്കണം " എന്ന അർത്ഥമല്ല കിട്ടുന്നത് . ഇനി ഉദ്ദേശിച്ചത് " " വാക്സിനേഷൻ സെന്റർ ഉൾപ്പെടുന്ന  അതേ പഞ്ചായത്തിൽ താമസ ക്കാരായിക്കണം " എന്നാണെങ്കിൽ അത് നടപ്പിലാക്കുന്നതിന് മുൻപ് സംസ്ഥാനത്തു/ രാജ്യത്തു  എല്ലായിടത്തും അറിയിക്കണമായിരുന്നു .മാത്രമല്ല "അതേ പഞ്ചായത്തിലായിരിക്കണം " എന്ന നിബന്ധന ധാരാളം പ്രശ്നങ്ങൾക്ക് ഇടയാക്കും .

കാരണം (1 ) ഇത്  കേരളത്തിൽ  വിവിധ ജില്ലകളിൽ യാത്ര ചെയ്യുന്നവർക്കും  ജോലി ചെയ്യാനായി മറ്റു പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കും അനാവശ്യയാത്രാ ച്ചെലവും പണ നഷ്ടവും ഉണ്ടാക്കുന്നതാണ്. ഉദാഹരണമായി    തിരുവന്തപുരത്തു താമസിക്കുന്ന കാസര്കോട്ടുകാർ(കുടുംബ സമേതം )  വാക്‌സിനു വേണ്ടി കാസർഗോട്ട്  വരുന്നതിന്റെ അനാവശ്യ ച്ചെലവുണ്ടാക്കുകയും   യാത്രാവേളയിൽ കോവിഡ്  പിടിപെടാനുള്ള സാദ്ധ്യത  വർദ്ധിപ്പിക്കുകയും ചെയ്യുന്നു . നേരെ തിരിച്ചും     കാസർഗോട്ട്  താമസിക്കുന്ന/ ജോലി ചെയ്യുന്ന  തിരുവന്തപുരത്തുകാർ (കുടുംബ സമേതം )  വാക്‌സിനു വേണ്ടി കാസർഗോട്ട്  പോകുമ്പോൾ  അനാവശ്യച്ചെലവുണ്ടാകാനിടയാക്കു കയും   യാത്രാവേളയിൽ കോവിഡ്  പിടിപെടാനുള്ള സാദ്ധ്യത  വർദ്ധിപ്പിക്കുകയും ചെയ്യുന്നു .

 ( 2 ) ഈ നിബന്ധന ദേശീയ ആരോഗ്യ നയത്തിനും തുല്യ നീതിക്കും  എതിരാണ്. 

 (3) ഓൺലൈൻ ബുക്കിംഗ് ചെയ്യുമ്പോൾ ഇത്തരം നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ  ഇല്ല.അതിനാൽ പലരും വാക്സിൻ ബുക്ക് ചെയ്യുകയും കിലോമീറ്ററുകൾ യാത്ര  ചെയ്തു അതാതു സെന്ററുകളിൽ എത്തുമ്പോൾ അതാതു പഞ്ചായ ത്തുകാർക്കേ വാക്സിൻ ഉളളൂ എന്ന അറിയിപ്പ് കേട്ട് മടങ്ങേണ്ടി വരികയും ചെയ്യുന്നു .അങ്ങിനെ ഉണ്ടാകുന്ന ഒഴിവുകളിൽ  സ്വന്തം ഇഷ്ടക്കാരെ അതത് പ്രദേശങ്ങളിൽനിന്നും  വിളിച്ചു വരുത്തി വാക്സിൻ നല്കാൻ സഹായകമാവുകയും ചെയ്യുന്നു .ഇത് 'ഓൺലൈൻ ബുക്കിങ്' എന്തിനു തു ടങ്ങിയോ  ആ ആശയത്തിന്  എതിരാണ്. ( ന്യായമായ രീതിയിൽ ആശാവർകർമാ ർ മുഖേന ഒക്കെ ചെയ്യുന്ന പഞ്ചായത്തുകൾ ഉണ്ടാകാം.)  (4) ഇതേ സമീപനം ചികിത്സയുടെ വിവിധ തലങ്ങളിൽ സ്വീകരിക്കാൻ തുടങ്ങിയാൽ അത് വിവിധ  ജില്ലകളിലെ രോഗികൾക്ക് വലിയ അസൗകര്യങ്ങളാണ് ഉണ്ടാക്കുന്നത്.മംഗലാപുരത്തെ ആശുപത്രികളിൽ കാസര്കോട്ടുകാർക്ക് ചികിത്സ നിഷേധിച്ചതും ഇതേ ന്യായീകരണത്താലാണ് .

രാജ്യത്തെങ്ങും പൗരന്    ഉറപ്പാക്കേണ്ട തുല്യ നീതി നിഷേധിക്കുന്ന , പ്രാദേശിക വാദം  ശക്തിപ്പെടുത്തുന്ന , സ്വജനപക്ഷപാതത്തിനും cowin വെബ്സൈറ്റിൽ മുന്നറിയിപ്പു നൽകാത്തതിനാൽ  ധന നഷ്ടത്തിനും     ഇടയാക്കുന്ന, മറ്റു ജില്ലകളിൽ ഇല്ലാത്ത,    ഈ നിബന്ധന ഉടൻ പിൻവലിക്കേണ്ടതാണ്. 

*************************************************



ഓൺ ലൈൻ ബുക്ക് ചെയ്ത് വാക്സിൻ എടുക്കാൻ ഇന്ന് 10.08.2021 ന് രാവിലെ  ചെന്ന ചെറുപ്പക്കാരോട് നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നിന്നും വളരെ മോശം പെരുമാറ്റം ഉണ്ടായി. ബുക്കിംഗ് പ്രകാരം 9 മണിമുതൽ  വാക്സിനെഷന് ചെന്നവരെ "കലക്റ്ററുടെ ഉത്തരവു പ്രകാരം വാക്സിൻ  തരില്ലെന്നു" പറഞ്ഞ് മടക്കി അയക്കാൻ ശ്രമം  ഉണ്ടായി .

.സൂപ്രണ്ട്  എല്ലായ്‌പോഴും മീറ്റിംഗിലായിരുന്നു . വാക്സിൻ എടുക്കാൻ ചെന്ന വർക്കു  വാക്സിൻ തരില്ല  എന്നു  മറുപടി ലഭിച്ചു . നീലേശ്വരം നഗരസഭാ  ആരോഗ്യ  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർ പേഴ്‌സൺ  പ്രശ്നത്തിൽ ഇടപെടാതെ സ്ഥലം വിട്ടു.പരാതിയും ബഹളവും ആയപ്പോൾ  മൂന്നരക്ക്  ശേഷം തരാം എന്ന വിവരം പന്ത്രണ്ട് മണിയോടെ  പോലീസ്ഉദ്യോഗസ്ഥന്മാർ അറിയിച്ചു .വന്നവരുടെ പേരും നമ്പറും എഴുതിയെടുത്തു ഉച്ചക്ക്‌ ശേഷം മൂന്നര വരെ നൽകാൻ പറഞ്ഞു . എന്നാലും വാക്‌സിൻ കിട്ടുമെന്നു ഒരുറപ്പുമില്ല എന്നും അറിയിപ്പ് കിട്ടി . ഇവിടെ കൂടി നിന്നു അസൗകര്യമാകരുതു എന്നും അറിയിപ്പ് തന്നു കൊണ്ടിരുന്നു . എന്നിട്ടും കാത്തിരിക്കാൻ  ഒരു സൗകര്യം പോലും തന്നില്ല .ഏതാണ്ട് യാചകരോട് എന്നപോലെയാണ് പെരുമാറ്റം .എവിടെയും പോകാതെ തങ്ങി നിന്നവർക്ക് ഒരു മണിയോടെ വാക്സിൻ കൊടുത്തു .  . അവസാനം ജനമൈത്രി പോലീസിന്റെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് സഹായിച്ചത് .

DEAR  MADAM , Today I had a very unpleasant experience at NILESWAR TALUK HOSPITAL  in KASARGOD DISTRICT. I was escorting two young men (my sons) who had booked for second dose covaxin  in this   hospital for the  time schedule from 9 am to 11 am and we reported  at 10.45 am.There was a crowd of young people standing there but without any signs of arrangement of their vaccination. 5 minutes later the young men informed me that they were told that they wouldn't be vaccinated as they were not the residents of NILESWAR MUNCIPALITY and this was as per the recent orders of the District Collector,Kasargod.

The recent  order of the District Collector,Kasargod was not available for reference .There was no hint of this order on the website for booking ,https://www.cowin.gov.in/  too. Then how do you expect that people who book from other districts know about these restrictions ? The predicament was  really shocking.The young men and women who reached there early at 9 AM after gettinig their appointment for vaccination at the centre were denied vaccine only because they did not belong to the Nileswar municipality. When I pointed out the injustice involved , the security personnel at duty pointed out that it was an order from the collector and they were helpless.

We reside in Kannur district and had no prior information from any government sources about these restrictions which, they say , was published in some local newspapers in Kasargod district.No such restrictions exist in any other district in Kerala. There was no hint of this order on the website for booking, https://www.cowin.gov.in/ too. Furthermore, such instructions are detrimental to the concept of equal justice and transparency in the process.

The condition that "all those who book online in a centre  should be the residents of the same panchayath/ muncipalty "  is not  right for many reasons. ( There is nothing wrong in allotting a portion of the online slots  for the residents of the panchayath. )

(1)This condition that all those who book online in a centre should be the residents of the same panchayath/ municipality is not approved nationwide or published on the website for booking and hence bookings will be done furthermore again by people from other districts and states as well and when they reach the centres at the date subsequently, they will be denied vaccine every day henceforth for none of their faults. The vacancies available by denial, thus in every centre can be misused as there is no proper way for accounting of these slots by an outer agency. 

(2) People book in neighbourhood districts because the vaccines are not available in their home districts and they need vaccination for many urgent reasons or for the sake of convenience due to travel, job or stay in those districts. Unless vaccines are not available in all districts at random it is not right to deny the chance of getting vaccinated at a center of their choice .

(3) The "same panchayath rule" will compel people from other districts working temporarily in Kasargod district to travel (most often  with their families )to their home districts causing unnecessary absence from offices and workplaces, travel expenses and increasing the probability of exposure to the pandemic. If the same rule is implemented in other districts, it will create unnecessary financial burdens and health problems for everyone working outside their home districts.

(4) The "same panchayath rule" advocates provincialism and can be misused as a model for other health provisions and policies in the country. This stands against the national health policy and denies the citizen access to health provisions any where in India.

Hence my humble request as a citizen is that "the same panchayath rule for all who book online" be withdrawn immediately or modified promptly to the effect that those who really are in need will still have a chance to book a certain per cent of vaccine slots available anywhere in this state/ Nation- Radhakrishnan C.K, KANNUR 9447739033.

 

Saturday, 7 August 2021

ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല

 ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല 

ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മടി  അതിവേഗ വാക്‌സിൻ വിതരണത്തിന് വളരെ പ്രധാനപ്പെട്ട ഒരു തടസ്സമായി നിലനിൽക്കുകയാണ്. കോവിഡിനെ നേരിടുന്നതിൽ പല സ്റ്റേറ്റുകളേയും  നന്നായി പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ കൊവിഡ് വാക്സിൻ ലഭ്യത ഇല്ലായ്മയും പിന്നെ അതിൻറെ വിതരണത്തിലെ പ്രശ്നങ്ങളും പ്രധാനം  തന്നെയാണ് .പക്ഷേ വാ ക്സിനോടുള്ള ഒരു മടിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം .നമ്മുടെ ജനസംഖ്യയിലെ ഒരു വലിയ  വിഭാഗത്തിന്  പ്രതിരോധശേഷി കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തടസ്സം ഇതുതന്നെയാണ് . പക്ഷേ ഇരയെ കുറ്റപ്പെടുത്തുന്നതിനു  പകരം ആഴത്തിലുള്ള ഒരു പരിശോധനയാണ് വേണ്ടത് . ഇതിൻറെ അടിയിലുള്ള കാരണങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കിയാൽ മാത്രമേ വാക്സിൻ സ്വീകരിക്കുന്നതിനുള്ള  മടി ഏറ്റവും കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളു .വാക്സിൻ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും വർദ്ധിപ്പിക്കുക എന്നപോലെ അതിപ്രധാനമായ ഒരു പ്രശ്നമാണ് വാക്സിൻ മടിയെ നേരിടുക എന്നുള്ളത് .

പൊതുവേ നമ്മുടെ നമ്മുടെ ഗ്രാമീണമേഖലയിലെ ആളുകൾ  വാക്സിനേഷൻ സെൻററിൽ പോകാൻ  വരെ മടിയുള്ളവരാണ് എന്നും  വാക്സിനേഷനായി ആരോഗ്യ പ്രവർത്തകർ ഗ്രാമീണരുടെ  വീട്ടിൽ എത്തിയാൽ  പോലും അവരെകരുതിക്കൂട്ടിഒഴിവാക്കി പുറത്തുപോകുന്നു എന്നുമൊക്കെയുള്ള കഥകൾ  വായിച്ചറിയുന്നുണ്ട് . ഈ ഗ്രാമീണ സമീപനത്തെ "യുക്തിക്കു നിരക്കാത്തത് " എന്ന് പറഞ്ഞ് പുച്‌ഛി ക്കുന്നതിനു പകരം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ശാസ്ത്രീയമായ മനോഭാവം പൊതുജനങ്ങളുടെ ഇടയിൽ വളർന്നുവരുന്നത്  സാമൂഹ്യ ഇടപെടലുകളിലൂടെയാണ്  എന്നതാണ് .  ഇന്ത്യയിൽ അടുത്തകാലത്തായി കാര്യകാരണ ചിന്താരീതി  ഏതെല്ലാം വിധത്തിൽ ,എത്രത്തോളം ഇല്ലാതാക്കപ്പെടുന്നു എന്നുള്ള കാര്യം ഇത്തരുണത്തിൽ നമ്മളൊരു പുനരവലോകനത്തിനു  വിധേയമാക്കേണ്ടതാണ്.

തികച്ചും അയുക്തികമായ വിശ്വാസങ്ങൾ സമൂഹത്തിൽ വളർന്നുവരുന്നത്തിന്റെ  വേരുകൾ തേടി നമ്മൾ അധികം ദൂരെയൊന്നും പോകേണ്ടതില്ല .കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ  സമയത്ത് സ്വന്തം സംസ്ഥാനത്തിൽ മഹാകുംഭമേള ഗംഭീരമാക്കാൻ  ഒരു മുഖ്യമന്ത്രി കാണിച്ച നിർബന്ധം തന്നെ ഉദാഹരണമായി എടുത്താൽ മതി .ലക്ഷക്കണക്കിന് ആളുകളെ യാതൊരു മുൻകരുതലും ഇല്ലാതെ നദിയിൽ കുളിക്കാൻ പ്രേരിപ്പിച്ച് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് ഓർക്കുമല്ലോ." അമ്മ ഗംഗയുടെ അനുഗ്രഹം അവിടെ ഒഴുക്കിലുണ്ട് . അതുകൊണ്ട് തന്നെ ആർക്കും കൊറോണ പിടിക്കില്ല " .അതുപോലെ എപ്പോഴും ഒച്ചയിട്ടു കൊണ്ടിരിക്കുന്ന ഒരു എംപി പറഞ്ഞത് ഓർക്കുന്നുണ്ടോ ,"ഗോ മൂത്രം കുടിച്ചാൽ കൊറോണ ഭേദമാകും". ഒരു മന്ത്രി ആവട്ടെ , പരിസ്ഥിതിയെ സുരക്ഷിതമാക്കാൻ ചാണകം കത്തിച്ചാൽ മതിയെന്ന് ജനങ്ങളെ ഉപദേശിക്കുകയാണ് .പി ന്നീട് വലിയൊരു ബിസിനസുകാരനായി തീർന്ന ഒരു മഹായോഗി   ആധുനിക വൈദ്യശാസ്ത്രത്തെ  "വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്ര"മെന്നു പരസ്യമായി തള്ളിക്കളയുന്നു . അങ്ങേർക്കെതിരെ യാതൊരു നിയമനടപടികളും എടുക്കുന്നുമില്ല.അങ്ങനെ നോക്കുമ്പോൾ നമുക്ക്  ഇന്ത്യയിൽ  ശാസ്ത്രീയ സമീപനങ്ങൾ എത്രത്തോളം കൃത്യമായും സംഘടിതമായും ലംഘിക്കപ്പെടുന്നു എന്നുള്ളത് മനസ്സിലാവും.നമ്മുടെ നവമാധ്യമങ്ങളിൽ എല്ലാം ഇത്തരം പൊതുജന അഭിപ്രായ നിർമാണക്കാരുടെ  "യുക്തിയുടെ കണിക പോലുമില്ലാത്ത സന്ദേശങ്ങൾ " പരിഹാരമാർഗങ്ങൾ ആയി  പ്രദർശനത്തിനു വെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ജനകീയ അഭിപ്രായം ശാസ്ത്രീയമായ നടപടികളോട് തീരെ യോജിക്കാത്ത  വിധത്തിൽ സ്വാഭാവികമെന്നു തോന്നും വിധം  ക്രമീകരിക്കപ്പെട്ടിരിക്കുന്നു

 എന്നാൽ ഇങ്ങനെ അശാസ്ത്രീയമായ വിശ്വാസങ്ങളുടെ പ്രചാരം മാത്രമല്ല കോവിഡ് വാക്സിനുകളോടുള്ള  ജനങ്ങളുടെ മടിക്കു  കാരണം .ലോക ആരോഗ്യ സംഘടനയുടെ ഈ വിഷയത്തിലുള്ള  ഒരു പഠനം വ്യക്തമാക്കുന്നത് ആളുകളുടെ വിശ്വാസക്കുറവും കൂടി ഈ പ്രതിഭാസം രൂപമെടുക്കുന്നതിനു ഒരു പ്രധാനഘടകമാണ്എന്നാണ് . പൊതു ആരോഗ്യ വ്യവസ്ഥയോട്  ആളുകൾക്ക് വേണ്ടത്ര വിശ്വാസം ഇല്ലാതാവുന്നത് അവരെ  മടിയുള്ളവരായും സംശയം ഉള്ളവരായും  മാറ്റുകയും ചില പ്രത്യേക സന്ദർഭങ്ങളിൽ ആരോഗ്യമേഖല അവർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ അത് സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ അവരെ സംശയരോഗികളാക്കി തീർക്കുകയും ചെയ്യും.പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ  1960 ലും 70 ലെ യും നടപ്പിലായിരുന്ന കുടുംബാസൂത്രണ മാർഗങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതികളിലേക്ക് ഈ ഒരു അവിശ്വാസത്തിൻറെ  അന്തരീക്ഷത്തെ നമുക്ക് ചേർത്തുവെക്കാൻ കഴിയും. നിർബന്ധിത വന്ധ്യംകരണം അടക്കമുള്ള അടിച്ചേൽപ്പിക്കുന്ന തരം  നടപടികൾ  അക്കാലത്തുണ്ടായിരുന്നല്ലോ .ഇതിന്റെയൊക്കെ ഭാഗമായി  തങ്ങൾക്ക് നിർണയിക്കപെട്ട ചില ലക്ഷ്യങ്ങൾ കൈവരിക്കുന്ന തിനു  വേണ്ടി വലിയ  സമ്മർദത്തിന് വിധേയമായി നടപടികൾ എടുത്ത   പൊതുജനാരോഗ്യ സേവകർ പൊതുവേ ഒരു ശത്രുതാപദ്ധതിയുടെ ഭാഗമായി ചിത്രീകരിക്കപ്പെടാൻ തുടങ്ങി . ഇതിനെത്തുടർന്ന്  പൊതു  ആരോഗ്യ വസ്ഥയിൽ ഉണ്ടായ ക്ഷയവും ഫണ്ടിൻറ്റെ അഭാവവും  ജീവനക്കാരുടെ കുറവും  രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മയും  പൊതുജനങ്ങൾക്ക് ഇത്തരം സേവനങ്ങളിൽ വിശ്വാസമില്ലാത്ത അവസ്ഥയുണ്ടാകാനിടയാക്കി . സ്വകാര്യ രംഗത്തുള്ള ആരോഗ്യ സേവന ദായകരെ കുറിച്ചാണെങ്കിൽ  മിക്കപ്പോഴും ആശങ്കയാണുള്ളതും .വൻതോതിലുള്ള വാണിജ്യവൽക്കരണവും ആവശ്യത്തിലധികം ഫീസ് വാങ്ങിക്കുന്നതും അനാവശ്യമായ  ചികിത്സാ പദ്ധതികൾ അടിച്ചേൽപ്പിക്കുന്നതും  ആയി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങളാണ് ഇതിനിടയാക്കിയത് . 


 ഈ വിശദീകരണങ്ങൾക്ക് ഏറ്റവും നല്ല തെളിവ് ഈയിടെ  നടന്ന ഒരു ദേശീയ പഠനമാണ് . ഇന്ത്യൻ  സംസ്ഥാനങ്ങളിലെ  കൊവിഡ് വാക്സിൻ താല്പര്യക്കുറവിനെ  കുറിച്ച് നടന്ന ഒരു പഠനത്തിൽ , ഏറ്റവും കുറവ് വാക്സിൻ മടി രേഖപ്പെടുത്തപ്പെട്ട സംസ്ഥാനമായി കണ്ടത്  കേരളത്തെയാണ് .ഇത് കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായത്തെക്കുറിച്ച് അവിടുത്തെ പൊതുജനങ്ങളിൽ ഉള്ള സ്വീകാര്യതയും  ഉയർന്ന വിശ്വാസവും പ്രതിഫലിപ്പിക്കുന്നു . അതുകൊണ്ടുതന്നെ കേരളത്തിൽ ആരോഗ്യവകുപ്പിന്റെ  സന്ദേശങ്ങൾ വളരെ കൃത്യമായി ജനങ്ങളിൽ എത്തുകയും ജനങ്ങൾ ഇതിനാൽ പ്രേരിമായി  ആരോഗ്യവകുപ്പിനെ വിവിധ സേവനങ്ങൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്നു ."വാക്സിൻ മടി"ക്കുള്ള   മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് സമൂഹത്തിൽ ഇതേക്കുറിച്ചുള്ള  സന്ദേശപ്രചാരണത്തിന്റെ പോരായ്മയാണ്. . ഇന്ത്യയിലെമ്പാടും കോവിഡ് വാക്സിനേഷനെ കുറിച്ചുള്ള പതിവ് സന്ദേശങ്ങൾ  പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ടെങ്കിലും   അതതു  മേഖലയിലെ അനുഭവങ്ങൾ നമ്മളോട് പറയുന്നത്  ഇത്തരം ഔദ്യോഗിക സന്ദേശങ്ങൾ പൊതുജനങ്ങളുടെ ഇടയിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നുതന്നെയാണ് .

നേരെമറിച്ചുള്ള ള്ള ഉദാഹരണങ്ങളുമുണ്ട് . മഹാരാഷ്ട്രയിലെ ഉൾനാടൻ  ആദിവാസി ഗ്രാമങ്ങളുടെ ഒരു കൂട്ടത്തിലെ ഉദാഹരണം പരിഗണിക്കാം . മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഉദ്യോഗസ്ഥർ ആ പ്രദേശത്തെ ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയിൽ കോവിഡ്  വാക്‌സിൻറെ  പ്രാധാന്യവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശങ്ങൾ നിർമ്മിച്ചു  നല്ലപോലെ പ്രചരിപ്പിക്കുകയും ചെയ്തു .ഇതിനായി പ്രത്യേകമായി നടത്തപ്പെട്ട ഗ്രാമസഭാ സമ്മേളനങ്ങളും തദ്ദേശീയരായ ആളുകളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പരിപാടികളും ഈ സന്ദേശ രീതിയും  നാല് ആദിവാസി ഗ്രാമങ്ങളിൽ 100% കോവി ഡ് വാക്സിനേഷൻ ഉണ്ടാക്കാൻ ഉപകരിച്ചു .ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും പ്രാദേശികമായി പ്രത്യേകതകളോടെ തയ്യാറാക്കപ്പെട്ട ആശയവിനിമയ സമ്പ്രദായങ്ങളുടെ വിജയകരമായ അനുഭവത്തിന് നിരവധി ഉദാഹരണങ്ങളുണ്ട് .വാക്സിനേഷൻ സന്ദേശങ്ങൾ പ്രാദേശികമായ സാംസ്കാരിക പശ്ചാത്തലത്തിനു  ഇണങ്ങുന്നതും സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന ഭാഷയിലും ശൈലിയിലും ഉൾപ്പെടുന്നതും ആയിരിക്കണം .രണ്ടാമത് , പൊതുജനാരോഗ്യ സേവനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം ശക്തിപ്പെടുത്തിയാൽ  മാത്രമേ വാക്‌സിനേഷൻ പോലുള്ള  പൊതു  സമ്പ്രദായങ്ങളിൽ  ജനങ്ങൾക്ക് വിശ്വാസം വർദ്ധിക്കുകയു ള്ളൂ. 

പുരോഗമനാത്മകമായ സാമൂഹ്യ ചലനങ്ങൾ ഉണ്ടാക്കുവാൻ  ഉപകരിക്കുന്ന രീതിയിൽ ഏറ്റവും നല്ല ആശയവിനിമയ സമ്പ്രദായങ്ങൾ ഉണ്ടാക്കണം. അതിനെ പ്രാദേശിക സമുദായങ്ങളുമായി കോഡിനേറ്റ് ചെയ്യാൻ പറ്റുന്ന കമ്മിറ്റികൾ ഉണ്ടാകേണ്ടതാണ്.ഇതിനകം തന്നെ  ശക്തിപ്പെടുത്തേണ്ടിയിരുന്ന പൊതുആരോഗ്യ വ്യവസ്ഥകൾ  മെച്ചപ്പെടു ത്തി ഉയർന്ന   നിലവാരത്തിലാക്കണം  .എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രോഗികൾക്ക്  സഹായ സംവിധാനങ്ങൾ ഉണ്ടാകണം .ഇത്തരം കാര്യങ്ങൾ നന്നായി ചെയ്യുന്ന ആശാ വർക്കർമാരെപ്പോലുള്ള  മുൻനിര ആരോഗ്യ പ്രവർത്തകർക്കു  സാമ്പത്തിക സഹായവും അവർക്കു ഉണർവ് നിലനിർത്താനുള്ള പിന്തുണാ സംവിധാനങ്ങളും വേണം .ഇത്തരം പ്രവർത്തന ങ്ങളെ ഏകോപിപ്പിക്കുന്നതിനും സാമുഹ്യ ചലനം ഉണ്ടാകുന്നതിനും നിരന്തര വിലയിരുത്തലിനും വിവിധ തലങ്ങളിൽ ഏകോപനസമിതികൾ ഉണ്ടാകണം .

ഏറ്റവുമൊടുവിലായിപറയാനുള്ളത് നമ്മൾ ഓർമ്മിക്കേണ്ടത് ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നതാണ് . ജവഹർലാൽനെഹ്റു  അതിനെ നിർവചി ച്ചത് യുക്തിചിന്തയുടെയും കാര്യകാരണ വിവേചനശേഷിയുടേയും അടിസ്ഥാനത്തിലുള്ള  മനോഭാവം എന്നാണ് .ശാസ്ത്രീയ സമീപനം എന്ന് വെച്ചാൽ ശാസ്ത്രപാഠങ്ങൾ  പരീക്ഷക്ക് വേണ്ടി ഉരുവിട്ട് പഠിക്കലല്ല,നിത്യ ജീവിതത്തിൽ  അവ പ്രയോഗിക്കലാണ് .  എന്നാൽ മാത്രമേ നമുക്ക് പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താൻ പറ്റിയുള്ളൂ. നമ്മുടെ എല്ലാ തലത്തിലുമുള്ള  നേതാക്കന്മാരോട്  പൗരന്മാർ എന്ന നിലയിൽ  നമ്മൾ ആവശ്യപ്പെടണം. അവർ സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രത്തിനു വേണ്ടി നിലകൊള്ളണം എന്ന് . സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രമാണ് പൊതുജനാരോഗ്യത്തിന് അടിസ്ഥാനം .ഇത് വെറും വാക്കുകളിൽ മാത്രം പറഞ്ഞാൽ പോരാ. വിവിധ തലങ്ങളിലുള്ള കൃത്യമായ തീരുമാനങ്ങളായും പ്രവർത്തനങ്ങളായും  എല്ലാ തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നീക്കംചെയ്യുന്ന തീരുമാനങ്ങളും പ്രവർത്തനങ്ങളും ആയിട്ട് അത് മാറ്റേണ്ടതുണ്ട് . അധികാരസ്ഥാനത്ത് ഇരിക്കുന്നവരിൽ നിന്നും ആയാൽ പോലും അന്ധവിശ്വാസത്തെയും അശാസ്ത്രീയതയേ യും നമ്മൾ സ്വീകരിക്കാൻ പാടുള്ളതല്ല .

വാക്‌സിൻ മടി നീക്കം ചെയ്യാൻ  ഔദ്യോഗിക സംവിധാനങ്ങളുടെ സന്ദേശങ്ങൾ   പ്രക്ഷേപണം ചെയ്യൽ  ഫലപ്രദമാക്കിയാൽ പോരാ . ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ ഏകോപന ത്തിനായുള്ള പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ അണിനിരത്തുക എന്നതാണ്   വേണ്ടത് .   പൊതു സംവിധാനങ്ങളും പൗരന്മാരും തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയവും  പരസ്പരധാരണയും വേണം . ശാസ്ത്രീയ മനോഭാവത്തെ  ശക്തിപ്പെടുത്തിയും  പൊതുചർച്ചകളെ വിപുലീകരിച്ചുമാണ്    വാക്സീൻ താല്പര്യമില്ലായ്‌മയെ നാം അഭിമുഖീകരിക്കേണ്ടത്  .ഇങ്ങനെയുള്ള രീതികൾ ആണല്ലോ ഒരു പ്രവർത്തിക്കുന്ന ജനാധിപത്യത്തിൻറെ കാതൽ  എന്ന് പറയുന്നത് .

(ഡോക്ടർഅഭയ് ശുക്ല  ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധനും   ആരോഗ്യരംഗത്തെ ഒരു ആക്ടിവിസ്റ്റും കൂടിയാണ് .അദ്ദേഹം ജനസ്വസ്ഥത അഭിയാൻ എന്ന് പറയുന്ന പ്രസ്ഥാനത്തിന് ദേശീയ ജോയിൻറ് കൺവീനർ കൂടിയാണ്-   

   റീഡേഴ്‌സ്‌  ഡൈജെസ്റ്റിൽ  നിന്നും ആശയാനുവാദം     നടത്തിയത്  സി കെ രാധാകൃഷ്ണൻ 07 0 8 2021  )