ശാസ്ത്ര ബോധം മുൻകൈ നേടണം - ഡോക്ടർ അഭയ് ശുക്ല
ഇന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മടി അതിവേഗ വാക്‌സിൻ വിതരണത്തിന് വളരെ പ്രധാനപ്പെട്ട ഒരു തടസ്സമായി നിലനിൽക്കുകയാണ്. കോവിഡിനെ നേരിടുന്നതിൽ പല സ്റ്റേറ്റുകളേയും നന്നായി പിറകോട്ടടിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ കൊവിഡ് വാക്സിൻ ലഭ്യത ഇല്ലായ്മയും പിന്നെ അതിൻറെ വിതരണത്തിലെ പ്രശ്നങ്ങളും പ്രധാനം തന്നെയാണ് .പക്ഷേ വാക്സിനോടുള്ള ഒരു മടിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ....
ശാസ്ത്രീയ മനോഭാവത്തെ കുറിച്ച് പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നതാണ് . ജവഹർലാൽനെഹ്റു അതിനെ നിർവചി ച്ചത് യുക്തിചിന്തയുടെയും കാര്യകാരണ വിവേചനശേഷിയുടേയും അടിസ്ഥാനത്തിലുള്ള മനോഭാവം എന്നാണ് .ശാസ്ത്രീയ സമീപനം എന്ന് വെച്ചാൽ ശാസ്ത്രപാഠങ്ങൾ പരീക്ഷക്ക് വേണ്ടി ഉരുവിട്ട് പഠിക്കലല്ല,നിത്യ ജീവിതത്തിൽ അവ പ്രയോഗിക്കലാണ് . എന്നാൽ മാത്രമേ നമുക്ക് പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്താൻ പറ്റിയുള്ളൂ. നമ്മുടെ എല്ലാ തലത്തിലുമുള്ള നേതാക്കന്മാരോട് പൗരന്മാർ എന്ന നിലയിൽ നമ്മൾ ആവശ്യപ്പെടണം. അവർ സാമൂഹ്യപ്രസക്തിയുള്ള ശാസ്ത്രത്തിനു വേണ്ടി നിലകൊള്ളണം എന്ന്
**************************************
ചീമേനി തോൽവിറക് സമരം
പ്രകൃതി വിഭവങ്ങൾ ആരുടേതാണ് എന്ന ചോദ്യത്തിന്, അത് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും എന്ന കൃത്യമായ മറുപടി നൽകിയ ചീമേനിയിലെ സമര ധീരരായ മനുഷ്യരുടെ പ്രതിനിധിയാണ് പി.സി.കാർത്യായനി കുട്ടി അമ്മ. ' പാടുന്ന പടവാൾ ' എന്നറിയപ്പെട്ട കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെ ജീവിത സഖാവാണ് ഈ മഹതി.
സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത അപൂർവ്വ സമരങ്ങളിലൊന്നാണ് ചരിത്ര പ്രസിദ്ധമായ ചീമേനി തോൽവിറക് സമരം. ആ പ്രക്ഷോഭത്തിൻ്റെ വീര നായികയാണ് അവർ.
1946 ഒക്ടോബർ 13 ന് ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ എസ്റ്റേറ്റിലേക്ക് നൂറു കണക്കിന് സ്ത്രീകളെ നയിച്ച പി.സി.കാർത്ത്യായനി കുട്ടി അമ്മയും കോയ്യൻ കണ്ണൻ്റെ ജീവിത സഖാവ് കുഞ്ഞി മാധവിയും പുതിയ തലമുറ ഇനിയും വായിക്കേണ്ട ചരിത്ര പുസ്തകങ്ങളാണ്.
കൈയിൽ അരിവാളും കയറും, ഒക്കത്ത് കുട്ടികളുമായി മാർച്ചു ചെയ്ത ആ വീരാംഗനമാർ പാടിയ ആവേശോജ്ജ്വലമായ ഒരു സമര ഗാനമുണ്ട്:
" തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നു തടുത്തെന്നാലും
ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം.
കാവൽക്കാരെ സൂക്ഷിച്ചോളിൻ
പാവങ്ങടെ മെയ് തൊട്ടു കളിച്ചാൽ
അരിവാൾ തോലരിയാനായ് മാത്രം
പരിചൊടു കൈയിൽ കരുതിയതല്ല."
പ്രകൃതി വിഭവങ്ങൾ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല എന്നും, അത് ഇവിടെ ജീവിക്കുന്നവർക്കെല്ലാം അവകാശപ്പെട്ടതാണെന്നുമുള്ള മൗലികമായ സത്യം വിളംബരം ചെയ്ത സമരമായിരുന്നു തോൽവിറകു സമരം.
***************************************
കോൺഗ്രസിന്റെ നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന് ദോഷമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ഇത് കോൺഗ്രസ് പാർടിയെയും ബാധിച്ചു. നെഹ്റു – --ഇന്ദിര സാമ്പത്തികനയങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്. അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ട് സ്വയം വിമർശനപരമായി സ്ഥിതിഗതികളെ വിലയിരുത്തി തെറ്റ് തിരുത്താനുള്ള ആർജവം കോൺഗ്രസിനുണ്ടാകണം. ബാങ്ക് ദേശസാൽക്കരണത്തിന്റെ 52ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് കോൺഗ്രസിന്റെ നയത്തെ സുധീരൻ രൂക്ഷമായി വിമർശിച്ചത്.
മാധ്യമതിരക്കഥകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്ന വിധം മാധ്യമ ഉൽപന്നങ്ങൾ വിമർശനാതീതമായി പ്രത്യേകിച്ചും ഹിന്ദി സംസാരിക്കപ്പെടുന്ന മേഖലകളിൽ പ്രചരിച്ചു എന്നതാണ് പ്രശ്നം. Prime Time സീരിയലുകൾ അതതു സമയങ്ങളിൽ കൃത്യമായി ചർച്ച ചെയ്യപ്പെടേണ്ടത് പ്രധാനമാണ്.
Politics after Television: Hindu Nationalism and the Reshaping of the Public in India by Aravind Rajagopal
( reading now ...https://read.amazon.in/?asin=B001G8XG7Y)- CKR
കോർപറ്റേറ്റുകൾ എങ്ങിനെ നവ ഉദാര സമീപന ങ്ങൾ , ഹൈന്ദവതീവ്ര ദേശീയത, ഇൻഡ്യാക്കാരന്റെ പുതിയ മാധ്യമ വിധേയത്വം എന്നിവയെ തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തി വരുന്നു എന്ന് ഈ പുസ്തകം പറയുന്നു -CKR
***********
ചാതുർവർണ്യത്തിനു പ്രാധാന്യം നിലനിറുത്തിക്കൊണ്ടും യുക്തിരഹിതമായ ഭക്തി ഉപായമാക്കിക്കൊണ്ടുമാണ് അധ്യാത്മരാമായണത്തിൽ ജീവിത വിശകലനം നടത്തുന്നത്. അതേ സമയം കേവലമായ വേദപ0നമോ, യാഗമോ, തപസ് സോ കൊണ്ട് മോക്ഷം ലഭിക്കുകയില്ലയെന്നും രാമായണത്തിൽ സൂചനയുണ്ട്. ഈശ്വരൻ എന്നത് സത്യവും ജ്ഞാനവും അനന്താനന്ദാ മൃതവുമായ ഏകം ( പലതല്ല ! ) എന്നും എഴുത്തച്ഛൻ സൂചിപ്പിക്കുന്നു. ഭക്തിയിലൂടെ മുക്തിയാണ് ജീവിത ലക്ഷ്യമെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുമ്പോഴും രാമായണ വായന കൊണ്ട് ധനസമൃദ്ധി , കീർത്തി, രോഗശാന്തി, ദീർഘായുസ് എന്നിവ സിദ്ധിക്കുമെന്ന് പ്രലോഭിപ്പിക്കാനും അങ്ങിനെ കേവല സംസാര ചക്രത്തിൽ വായനയെ കുരുക്കിയിടാനും എഴുത്തച്ഛൻ മടിക്കുന്നില്ല .നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്ന ഒന്നാണ് ഭക്തിയെന്ന എഴുത്തുകാരന്റെ തിരിച്ചറിവാണ് ഇവിടെ വ്യക്തമാകുന്നത്.പ്രത്യക്ഷ വായനയിൽ തന്നെ തെളിയുന്ന വൈരുധ്യങ്ങളുടെ ഒരു കലവറയാണ് അധ്യാത്മരാമായണം....
രാജഭരണത്തിന്റെ വാഴ്ത്ത് പാട്ടു മാത്രമാണ് അധ്യാത്മരാമായണം.....
കോര്പറേറ്റ് ഭരണത്തിലേക്കാണ് രാജ്യത്തിന്റെ പോക്ക്
വിശാല പ്രതിപക്ഷ ഐക്യം ആണ് പോംവഴി
No comments:
Post a Comment