നവമാധ്യമങ്ങളിലെ നുണ പ്രചാരണങ്ങൾക്കെതിരെ കരുതിയിരിക്കുക. Seeing is not believing. കാണുന്നത് അതേപടി വിശ്വസിക്കരുത്. എന്നതാണ് ഇക്കാര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ട സമീപനം. രണ്ടു തരത്തിലുള്ള നുണപ്രചാരണ രീതി കാണുന്നുണ്ട്. ഒന്ന് , യഥാർത്ഥമല്ലാത്ത വാർത്തകൾ/കണക്കുകൾ / ദൃശ്യങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കൽ; രണ്ട്. യഥാർത്ഥമായ വാർത്തകൾ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കൽ. ആളുകളെ ഏതെങ്കിലും ഒരു പ്രത്യേക പക്ഷത്തിന് അനുകൂലമായി ചിന്തിപ്പിക്കാനും അക്രമങ്ങൾക്ക് തയ്യാറാവുന്ന ആൾക്കൂട്ടങ്ങളെ നിർമ്മിക്കാനും ഇത്തരം വാർത്തകളെ നിർമ്മിച്ച് വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കാൻ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാലത്ത് "സൈബർ" പോരാളികളെ നിയമിച്ചിട്ടുണ്ട്. പുതുതായി നവ മാധ്യമങ്ങളിലേക്കെത്തുന്ന പലരും ഇത് തിരിച്ചറിയുമ്പോഴേക്കും അവർ പല തവണ കബളിക്കപ്പെട്ടു കഴിഞ്ഞിരിക്കും. സാധാരണക്കാർക്കടക്കം മാധ്യമ സാക്ഷരതയിൽ അടിസ്ഥാന ബോധം ഉണ്ടാക്കുന്ന വിദ്യാഭ്യാസ പരിപാടികൾ ഉണ്ടാകേണ്ടത് വർഗീയ ലഹളകൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും ശരിയായ പൗരബോധം ഉണ്ടാകുന്നതിനും ആവശ്യമാണ്. ഡ്രൈവിംഗ് ചെയ്യാൻ ഡ്രൈവിംഗ് ക്ലാസ് നടത്തുന്നതു പോലെ തന്നെ മാധ്യമ സാക്ഷരതാ ക്ലാസുകൾ ഓരോ വ്യക്തിക്കും നൽകുകയും അതിൽ നിശ്ചിത ഗ്രേഡ് ഉള്ളവർക്കു മാത്രം നവ മാധ്യമങ്ങൾ ,ടി വി ഇവ ഉപയോഗിക്കുന്നതിന് അനുവാദം നൽകുകയും ചെയ്യുന്ന സ്ഥിതി വരേണ്ടതുണ്ട്. ഒരു വാർത്ത തെറ്റാണ് എന്നു മനസിലാക്കിയിട്ടും അത് പ്രചരിപ്പിക്കാൻ മുതിരുന്നവർ പൗരബോധമില്ലാത്തവർ എന്ന നിലക്ക് പൊതുസ്ഥലത്ത് തുപ്പി വെക്കുന്നവരേ പോലെ കർശനമായ നിയന്ത്രണങ്ങൾക്കു വിധേയമാകേണ്ടതുണ്ട്. സാധാരണക്കാർ, കൃഷിക്കാർ എന്നൊക്കെ സ്വയം മുദ്ര കുത്തി മേനി നടിക്കുന്നവരിൽ ചിലർ അവരുടെ ഇഷ്ടങ്ങൾക്ക നുസരിച്ച് ജീവിക്കാൻ സമയം കണ്ടെത്തുന്നുമുണ്ട്. ഒരേ വിഷയത്തെ പല പത്രങ്ങൾ / ടി വി ചാനലുകൾ / നവ മാധ്യമങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നു കണ്ടെത്താൻ മാത്രമേ അവർക്കു സമയം/ പണം ഇല്ലാതെയുള്ളൂ എന്നതും കൗതുകകരമാണ്. മാധ്യമ സാക്ഷരത / വിമർശനാത്മക വായന നേടിയെടുക്കാത്ത ആളുകളെ സംബന്ധിച്ചിടത്തോളം നവ മാധ്യമങ്ങൾ അപകടകരമായ സ്വാധീനമാണ് ചെലുത്തുന്നത്. അത്തരക്കാർ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുകയും തെറ്റായ ഭരണകൂട നയങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കുകയും താൽക്കാലിക സ്വാർത്ഥങ്ങളിലും ഭരണകൂടങ്ങൾ തരുന്ന താൽക്കാലിക ആനുകൂല്യങ്ങളിലും അഭി രമിക്കുകയും അവസാനം പെട്രോളിനു വില കയറുമ്പോൾ, ആസനത്തിനു തീപ്പിടിക്കുന്ന പോലെ സകല ഭരണ വ്യവസ്ഥകൾക്കു മെതിരെ നിലവിളിച്ചു തുടങ്ങുകയും ചെയ്യുന്നു. പൊതു വ്യവസ്ഥകർ സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കുന്നതോടെ പെട്രോളിന്നു മാത്രമല്ല, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കു വരാൻ പോകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കഴുത്തിനു കുത്തിപ്പിടിക്കാൻ പോവുകയാണ്. പൊതു വ്യവസ്ഥകൾ നിലനിർത്താനുള്ള രാഷ്ട്രീയത്തിനു സജീവ പിന്തുണ കൊടുത്തു രംഗത്തിറങ്ങുക എന്നതാണ് ഉത്തരവാദിത്ത മുള്ള പൗരന്റെ ഇന്നത്തെ ചുമതല. അല്ലാതെ വോട്ടു ചോദിക്കാൻ വരുന്ന രാഷ്ട്രീയക്കാരെ കുറ്റം പറയുകയല്ല. പ്രക്ഷോഭ സമരങ്ങളിൽ ഇടപെടാതെ നിഷ്പക്ഷത അഭിനയിച്ചു കഴിയുന്ന സാധാരണക്കാരന്റെ നിസംഗതയാണ് ഇന്നത്തെ അവസ്ഥക്ക് കാരണം. ഇവിടെയാണ് വിമർശനാത്മ വായന യുടേയും മാധ്യമ സാക്ഷരതയുടേയും പ്രാധാന്യം. പല പത്രങ്ങൾ/ ചാനലുകൾ / നവ മാധ്യമങ്ങൾ തരുന്ന വാർത്തകൾ സ്വന്തമായി വിശകലനം ചെയ്ത് സത്യം എന്താണെന്ന് തിരിച്ചറിഞ്ഞ് ദൈനംദിന രാഷ്ട്രീയത്തിൽ പൗരന്മാർ ഇടപെടേണ്ടതുണ്ട്. അല്ലെങ്കിൽ നാസി ഭരണകാലത്തെ ജർമ്മനിയിലെ മനുഷ്യരേപ്പോലെ ഏകാധിപതികളുടെ ഭാവനാ വിലാസങ്ങൾക്കനുസരിച്ച് അടിമ ജീവിതം നയിക്കുന്ന ആൾക്കൂട്ടങ്ങളിലൊരാളായി ഞാനും നിങ്ങളും മാറിപ്പോകും - എന്ന് പണിയൊന്നുമില്ലാത്ത ഒരു വിവരദോഷി. ദയവു ചെയ്ത് ഈ കുറിപ്പ് അതേപടി വിശ്വസിക്കരുത്. വിമർശിക്കുകയും വേണം.
ഉദാഹരണങ്ങൾ :(1 )
അന്ധ വിശ്വാസത്തിനെതിരെ വൈരുദ്ധ്യാല്മക സുരേന്ദ്ര വാദം -ശോഭാസുരേന്ദ്രനെ തോൽപ്പിക്കാൻ താമരചിഹ്നത്തിൽ അടുപ്പുകൂട്ടി ശത്രൂ സംഹാര പൂജ ചെയ്യുന്ന കടകം പള്ളി . ഇനി എന്തെല്ലാം പുകില് കാണണം എന്ന കുറിപ്പോടെ വന്ന ഒരു വീഡിയോ ഇതിനു ഉദാഹരണമാണ് .
ഈ വിഡിയോയിൽ എന്താണ് നാം കാണുന്നത് .താമരപ്പൂ വരച്ച കളമുണ്ട് .അതിൽ അമ്മേ നാരായണാ എഴുതിയിട്ടുണ്ട് . അടുപ്പും മഞ്ഞപ്പൂക്കളിട്ട കറുത്ത കലവുമുണ്ട് .കടകം പള്ളി സുരേന്ദ്രനെപ്പോ ലൊരാൾ ( പച്ച ഷർട്ട് , താടിക്കാരൻ)വരുന്നു . ചെറിയ ഒ രാൾക്കൂട്ടമുണ്ട് . വന്നവർ തൊഴുന്നു .ചെണ്ടമേളം .ആർപ്പുണ്ട് .താടിക്കാരൻ വിള ക്ക് കൊളുത്തുന്നു .ചില കർമങ്ങൾ നടക്കുന്നു .ആരോ ഓക്കേ പറയുന്നു .വീഡിയോ മാറ്റാനും ആരോ പറയുന്നുണ്ട് .
ഇതിന് പല വ്യാഖ്യാനങ്ങൾ സാധ്യമാണ്
1.തെറ്റായ പ്രചാരണം. സ്ഥാനാർത്ഥിയുടെ വോട്ടു തേടലിന്റെ ഭാഗമായ ഒരു സാധാരണ സന്ദർശനം വീഡിയോ ചെയ്ത് തെറ്റായ വിശദീകരണം ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നതായി മനസിലാക്കുന്നു.
2 .വീഡിയോയിൽ കടകം പള്ളി സുരേന്ദ്രനെപ്പോലൊരാൾ ( പച്ച ഷർട്ട് , താടിക്കാരൻ)വരുന്നു .ഇത് കടകം പള്ളി സുരേന്ദ്രൻ ആകണമെന്നില്ല .എഡിറ്റു ചെയ്ത രംഗങ്ങൾ ആയിരിക്കാം .
3 .'ശോഭാസുരേന്ദ്രനെ തോൽപ്പിക്കാൻ' എന്നത് ഒരു പ്രത്യേക രാഷ്‌ട്രീയ വ്യാഖ്യാനമാണ് .അത് 'അന്ധ'വിശ്വാസമാണ് എന്ന് എഴുതിയ സ്ഥിതിക്ക് ശോഭാസുരേന്ദ്രനോ അനുയായികളോ വേവലാതിപ്പെടേണ്ട കാര്യമില്ല .മാത്രമല്ല ഇത്തരം "അന്ധ"വിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ആൾക്കൂട്ട നിർമ്മാണം നടത്തുകയും ചെയ്യുന്നവർ എന്ന നിലയിൽ ഈ അവസ്ഥക്കു (യാഥാർത്ഥമാണെകിൽ ) ഉത്തരവാദികൾ തന്നെയാണ് അത് പ്രചരിപ്പിക്കുന്നത് .ഇതാണ് വൈരുദ്ധ്യം .അന്ധവിശ്വാസം ആയാലും "പരിവാരത്തിനേ" പാടുള്ളൂ എന്നതാണ് പരിതാപകരം .വിശ്വാസത്തെ ചോദ്യം ചെയ്യരുത് എന്നു പറയുന്ന പാർട്ടി തന്നെ അപവാദ പ്രചാരണത്തിനിറങ്ങിയത് ശരിയായോ ? വിശ്വാസത്തെ അന്ധമെന്ന് മറ്റുള്ളവർ വിലയിരുത്താമോ ? പൂജകൾ തെറ്റാണെന്നു ശോഭാസുരേന്ദ്രനോ അനുയായികളോ പറയുമോ ?
അവർ പ്രാർത്ഥിച്ചത് "ശത്രു സംഹാര"ത്തിനെന്നുള്ളത് എങ്ങിനെ അറിയാം ? ഉറപ്പില്ലാത്തതും സ്വന്തം താല്പര്യത്തിനു ചേർന്നതുമായ ഭാവനയല്ലേ ? സംഹാരവും പരാജയവും ഒരേപോലെയാണോ ? സ്വന്തം നേതാവിന്റെ വിജയത്തിനായി വിശ്വാസികൾക്ക് പൂജ ചെയ്തുകൂടെ ? അവിടെ നിന്നും പ്രാർത്ഥിക്കുന്ന ഒരാൾക്ക്, ആർക്കു വേണ്ടിയും മൗനമായി പ്രാർത്ഥിച്ചു കൂടെ ? ഈ വിഡിയോ എടുത്ത ആൾ എന്താണ് പ്രാ ർത്ഥിച്ചിരിക്കുക ?. തെറ്റായ അനുമാനങ്ങൾ പ്രചരിക്കാൻ നടത്തുന്ന ഒരു ശ്രമം ആണിത് .
4 ."അന്ധ"വിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ആൾക്കൂട്ട നിർമ്മാണം നടത്തുകയും ചെയ്യുന്നവർ എന്ന നിലയിൽ കേരളത്തിൽ ഈ അവസ്ഥക്കു (യാഥാർത്ഥമാണെകിൽ ) പ്രാഥമിക ഉത്തരവാദികൾ കേരളത്തിലെ വലതുപക്ഷം ( ചില കോൺഗ്രസ്സ് നേതാക്കളും ചില ബിജെപി ക്കാരുമാണ് )ആണ് .ട്രംപിന്റെ വിജയത്തിന് വേണ്ടി ഭാരതത്തിൽ നടന്ന പൂജകൾ ഓർമ്മിക്കുക .
6 .ഇത്തരം അവസ്ഥകളിൽ (യാഥാർത്ഥമാണെങ്കിൽ )ചെന്ന് പെടാതിരിക്കാൻ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ് .പറയുന്നത് ഒന്ന് ,പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നത് ആകരുത് രാഷ്ട്രീയ പ്രവർത്തനം .
ഉദാഹരണങ്ങൾ :(1 )പെട്രോൾ വിലയെ കുറിച്ചുള്ള നുണപ്രചാരണം .
യാഥാർത്ഥ്യം
സംസ്ഥാന ഗവണ്മെന്റിന് കിട്ടുന്ന കേന്ദ്ര വിഹിതവും, സംസ്ഥാന ഗവണ്മെന്റിന്റെ നികുതിയും ചേർത്താണോ കേരളത്തിന് ആകെ കിട്ടുന്ന ₹20.56.?
കേന്ദ്ര ഗവ: ന് 33. രൂപയും സംസ്ഥാന ഗവ: ന് 22. രൂപയണ് ലഭിക്കുന്നത്
REPLY
സംസ്ഥാന ഗവണ്മെന്റിന് കിട്ടുന്ന കേന്ദ്ര വിഹിത (out of excise tax) Rs. 1 .1 ie, total 20.56 + 1.1=Rs. 21.56 ....(Rs.22)
No comments:
Post a Comment