16 / 3 : KPCC പ്രസിഡണ്ട്സുദാരൻ മുഖ്യമന്ത്രിയെ ചെറ്റ എന്ന് വിളിച്ചു .
പക്ഷെ മാതൃഭൂമി ,മനോരമ ,കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല .പരനാറി പ്രയോഗത്തെക്കുറിച്ചു മുഖപ്രസംഗം എഴുതിയവരാണ് ഇവർ .
ref -https://www.youtube.com/watch?v=2cp1HEA2eJk
16 / 3 : KPCC പ്രസിഡണ്ട്സുദാരൻ മുഖ്യമന്ത്രിയെ ചെറ്റ എന്ന് വിളിച്ചു .
പക്ഷെ മാതൃഭൂമി ,മനോരമ ,കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തില്ല .പരനാറി പ്രയോഗത്തെക്കുറിച്ചു മുഖപ്രസംഗം എഴുതിയവരാണ് ഇവർ .
ref -https://www.youtube.com/watch?v=2cp1HEA2eJk
credits to ALAKODE NEWS ..https://www.alakodenews.in/2023/02/blog-post_214.html
കരുവഞ്ചാൽ: ഭൂമിയിൽ വിള്ളലുണ്ടായ പാത്തൻപാറ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദർശിച്ചു. സ്ഥിതി അതീവ ഗൗരവമുള്ളതെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കഴിഞ്ഞ മൂന്നാം തീയതിയാണ് പാത്തൻപാറ ക്വാറിയുടെ മുകൾ ഭാഗത്തായി വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് വിള്ളൽ ശ്രദ്ധയിൽപെട്ടത്. ഒന്നര കിലോമീറ്ററോളം നീളത്തിൽ രണ്ടു മീറ്ററോളം വീതിയിലുള്ള അഗാധ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മലയിൽനിന്നുള്ള വെള്ളമാണ് താഴ്വാരത്ത് കൃഷിക്കായി ഉപയോഗിച്ചിരുന്നത്. വെള്ളം ലഭിക്കാതായതോടെ പ്രദേശവാസിയായ ഷൈജു അന്വേഷിച്ച് ചെന്നപ്പോഴാണ് വിള്ളലുകൾ കണ്ടെത്തിയത്. ദിവസം കഴിയുന്തോറും വിള്ളലിന്റെ വലിപ്പവും വർധിക്കുന്നു. മഴ ശക്തിയായാൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. ഇതോടെ താഴെയുള്ള പാത്തൻപാറ, മൈലംപെട്ടി, വെള്ളാട്, കരുവഞ്ചാൽ പ്രദേശങ്ങളിലും കുപ്പം പുഴയുടെ തീരങ്ങളിലും ആശങ്ക വർധിച്ചു. പ്രദേശത്തെ സോയിൽ പൈപ്പിംഗ് പ്രതിഭാസവും ദുരന്ത സാധ്യത വർധിപ്പിക്കുന്നു.
2018 ഫെബ്രുവരിയിലാണ് പാത്തൻപാറയിലെ പ്രസ്തുത കരിങ്കൽ ക്വാറിക്ക് ജില്ലാതല പാരിസ്ഥിതികാഘാത നിർണയ അഥോറിറ്റി പ്രവർത്തനാനുമതി നൽകിയത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മുൻനിർത്തി അനുമതി നൽകരുതെന്ന് വിവിധ സംഘടനകൾ അന്നു തന്നെ വാദിക്കുകയും അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. അതിതീവ്ര ദുരന്ത സാധ്യതയുള്ള പ്രദേശത്തോട് ചേർന്ന് മോഡറേറ്റ് സോണിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിയുടെ പ്രവർത്തനം സമീപത്തെ വീടുകൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു. എന്നാൽ വീട് പണിയിലെ അപാകതയാണ് പ്രശ്നത്തിന് കാരണമെന്നാണ് അധികൃതർ അന്ന് പറഞ്ഞിരുന്നത്.
2018ലെയും 2019ലെയും ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലും ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ അഥോറിറ്റിക്കും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കും പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ക്വാറിക്ക് ഈ മാസം 22 വരെയായിരുന്നു പ്രവർത്തനാനുമതിയെങ്കിലും കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2024 ഫെബ്രുവരി വരെ അനുമതി നീട്ടി നൽകി. പ്രദേശത്ത് വിള്ളലുകൾ കണ്ടെത്തിയതോടെ ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
ഇവിടെയുണ്ടായിരുന്ന കരിങ്കല്ലുകൾ ആലക്കോട് അരങ്ങത്തേക്ക് മാറ്റി. പാത്തൻപാറ ക്വാറിയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിൽ പാറ്റാകളം, മഞ്ഞുമല, മാവുംചാൽ എന്നിവിടങ്ങളിൽ നിലവിൽ നാലു ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, നെല്ലിക്കുന്ന്, കനകക്കുന്ന്, അരങ്ങ് എന്നിവിടങ്ങളിൽ പുതിയ ക്വാറികൾക്കായുള്ള അപേക്ഷകളും നൽകിയിട്ടുണ്ട്. ഇത്രയധികം ക്വാറികൾ പ്രദേശത്തെ മലനിരകൾക്കു താങ്ങാൻ കഴിയുമോയെന്നതും സംശയമാണ്.
ക്വാറിയുടെ പ്രവർത്തനം കാരണം പാത്തൻപാറയിലെ അങ്കണവാടി കെട്ടിടത്തിലും വിള്ളലുകൾ സംഭവിച്ചിരുന്നു. ഇതോടെ പ്രശ്നത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ട് കേസെടുക്കുകയും ചെയ്തു. എന്നാൽ അങ്കണവാടി മാറ്റി സ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകിയതായി നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് അങ്കണവാടി പ്രവർത്തിക്കുന്പോൾ ക്വാറിയുടെ പ്രവർത്തനം സാധ്യമാകില്ലെന്നിരിക്കേ അങ്കണവാടി മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം ക്വാറി വീണ്ടും തുറക്കുന്നതിനു വേണ്ടിയാണെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
സോയിൽ പൈപ്പിംഗ് പ്രതിഭാസം നിലനിൽക്കുന്നതിനാൽ നടുവിൽ, വെള്ളാട് വില്ലേജുകളുടെ ഭൗമ സവിശേഷതകളെ വിശദമായി പഠിക്കേണ്ടതുണ്ട്. മുമ്പ് കൊട്ടത്തലച്ചിമലയിലെ സോയിൽ പൈപ്പിംഗ് സാന്നിധ്യം കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പഠിച്ചിരുന്നു. പുളിങ്ങോം, തിരുമേനി വില്ലേജുകളിൽ നിലവിലുള്ള ഖനന ലൈസൻസുകൾ റദ്ദാക്കണമെന്നും പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്നും അന്നത്തെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. അത്തരത്തിൽ വിശദമായ ശാസ്ത്രീയ പഠനത്തിന്റെ അഭാവത്തിൽ പത്തൻപാറ ക്വാറിയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലെങ്കിലും ഖനാനുമതി നൽകാതിരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ന്യായമായ നികുതിവിഹിതം കിട്ടണം
ഇന്ത്യ ലോകത്തിലെ അഞ്ചാമത് വലിയ സമ്പദ്വ്യവസ്ഥയെന്ന ഔന്നത്യത്തിലെത്തുക മാത്രമല്ല കോവിഡനന്തരം വളർച്ചനിരക്കിൽ ഒന്നാമതെന്ന കീർത്തിനേടുകയും ചെയ്യുമ്പോഴും കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധത്തിലെ അസന്തുലിതത്വം ന്യൂനതയായി നിലനിൽക്കുന്നു. വികസനവുമായി ബന്ധപ്പെട്ട ധനവിതരണകാര്യത്തിൽ എല്ലാ സംസ്ഥാനത്തിനും തുല്യനീതിവേണമെന്ന ആവശ്യം എക്കാലത്തും ഏറക്കുറെ അവഗണിക്കപ്പെടാറാണ് പതിവ്. എന്നാൽ, കേന്ദ്രം പിരിച്ചെടുക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതുമായ നികുതിവരുമാനത്തിന്റെ വിതരണത്തിൽ ഇപ്പോഴത്തേതുപോലെ അസന്തുലിതത്വമുണ്ടായതായി മുമ്പ് ആരോപണമുണ്ടായിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ച നികുതിവിഹിതം കേരളത്തിന്റെ കാര്യത്തിൽ വലിയ ശിക്ഷയായി മാറിയതായാണനുഭവം. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേന്ദ്രനികുതിവിഹിതമായി കേരളത്തിന് ലഭിക്കുക 19,397.85 കോടി രൂപമാത്രമാണ്.
ആകെ വിതരണം ചെയ്യുന്ന പത്തേകാൽ ലക്ഷത്തോളം കോടിയുടെ 1.92 ശതമാനം. പത്താം ധനകാര്യകമ്മിഷൻ 3.87 ശതമാനവും 14-ാം ധനകാര്യകമ്മിഷൻ 2.5 ശതമാനവും അനുവദിച്ചിടത്താണ് കുറഞ്ഞുകുറഞ്ഞ് ഇതിലേക്കെത്തിയത്. ഉത്തർപ്രദേശിന് 17.939 ശതമാനവും ബിഹാറിന് 10.05 ശതമാനവുമാണ് വിഹിതം. കേരളത്തെക്കാൾ ജനസംഖ്യ കുറഞ്ഞ അസമിന് 3.128, ത്സാർഖണ്ഡിന് 3.302, ഛത്തീസ്ഗഢിന് 3.407 ശതമാനം എന്നിങ്ങനെ വിഹിതമുണ്ട്. ജനസംഖ്യാവളർച്ച, പ്രതിശീർഷവരുമാനം, നികുതിവരുമാനം, ആയുർദൈർഘ്യം തുടങ്ങിയ മാനദണ്ഡങ്ങൾവെച്ച് വിഹിതം നിശ്ചയിച്ചപ്പോൾ കേരളത്തിന് അർഹിക്കുന്നത് നഷ്ടപ്പെടുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി ഇതേതോതിൽ നഷ്ടം സംഭവിക്കുന്നു. മാതൃഭൂമി ‘ക’ അന്താരാഷ്ട്രസാഹിത്യോത്സവത്തിൽ യു.എൻ. മുൻ അണ്ടർ സെക്രട്ടറികൂടിയായ ശശി തരൂർ എ.പി.യും ധനശാസ്ത്രജ്ഞനും തമിഴ്നാട് ധനമന്ത്രിയുമായ പളനിവേൽ ത്യാഗരാജനും നടത്തിയ സംവാദത്തിൽ കുടുംബാസൂത്രണലക്ഷ്യം കൈവരിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കാനുള്ള അവസരമായി കേന്ദ്രം ഉപയോഗപ്പെടുത്തുകയാണോ എന്ന ചോദ്യമുയർത്തിയത് പ്രസക്തമാണ്. 1971-ലെ ജനസംഖ്യയുടെ അനുപാതം മാനദണ്ഡമാക്കുന്നതിനു പകരം 14, 15 ധനകമ്മിഷനുകൾ 2011-ലെ ജനസംഖ്യയാണെടുത്തത്. തൊട്ടുമുമ്പത്തെ കാനേഷുമാരിയെ അപേക്ഷിച്ച് 2011-ൽ കേരളത്തിൽ 4.9 ശതമാനം മാത്രമാണ് ജനസംഖ്യാവളർച്ചയെങ്കിൽ അതിന്റെ നാലും അഞ്ചും മടങ്ങായിരുന്നു മറ്റു പല സംസ്ഥാനങ്ങളിലെയും വളർച്ച. പ്രതിശീർഷവരുമാനത്തിലും കേരളം മെച്ചപ്പെട്ട അവസ്ഥയിലാണ്. നികുതിവിഹിതം കുറയ്ക്കുന്നതിലേക്കാണിതെത്തിയത്.
2017-ൽ ചരക്ക്-സേവനനികുതി വന്നപ്പോൾ സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ കുറവുനികത്താൻ പ്രത്യേക സെസ് പിരിച്ചാണെങ്കിലും കേന്ദ്രം അനുവദിച്ച വിടവുനികത്തൽ ഗ്രാന്റ് കഴിഞ്ഞ ജൂണോടെ നിലച്ചു. അഞ്ചുവർഷംകൂടി അതുതുടരണമെന്ന് സംസ്ഥാനങ്ങളെല്ലാം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ജി.എസ്.ടി. കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിക്കണമെന്ന് നടപ്പാക്കുന്ന ഘട്ടത്തിൽത്തന്നെ വിദഗ്ധസമിതി ശുപാർശ ചെയ്തെങ്കിലും 60-40 അനുപാതത്തിൽ തുടരുകയാണ്. കേരളമടക്കം 14 സംസ്ഥാനങ്ങൾക്ക് 15-ാം ധനകാര്യകമ്മിഷൻ അനുവദിച്ച റവന്യൂകമ്മി ഗ്രാന്റ് അടുത്തവർഷത്തോടെ നിലയ്ക്കുകയുമാണ്. സാമ്പത്തികമേഖലയിലെ സഹകരണ ഫെഡറൽ തത്ത്വം കേന്ദ്രം വിസ്മരിക്കുകയാണെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ ആക്ഷേപിക്കുന്നത് പൂർണമായും അസ്ഥാനത്തല്ലെന്നാണിതെല്ലാം സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങൾക്ക് നേരിട്ട് പണമനുവദിക്കുന്നതിനുപകരം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേന്ദ്രം പദ്ധതികൾ ആവിഷ്കരിച്ച് എല്ലാ സംസ്ഥാനത്തും സംസ്ഥാനവിഹിതംകൂടി ചേർത്ത് നടപ്പാക്കാൻ നിർദേശിക്കുന്നത് പ്രായോഗികപ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം നേരത്തേ 75 ശതമാനംവരെയുണ്ടായിരുന്നത് 40 ശതമാനംവരെയായി താഴ്ത്തുന്ന സ്ഥിതിയുമുണ്ട്. വാർധക്യകാലപെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവ കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും ഒരാൾക്ക് മാസത്തിൽ 200 രൂപയെന്ന നിരക്ക് ഇതേവരെ പരിഷ്കരിച്ചില്ല. ബാക്കി കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനത്തിൽ നിക്ഷിപ്തമാണ്. കേരളത്തിന്റെമാത്രം കാര്യത്തിലാണെങ്കിൽ ദേശീയപാത 66-ന്റെ സ്ഥലമെടുപ്പിനാവശ്യമായതിന്റെ നാലിലൊന്ന് തുകകൂടി സംസ്ഥാനം വഹിക്കണമെന്ന നിബന്ധനയുണ്ടായി. ഇതേവരെയുണ്ടായ നേട്ടങ്ങൾ നിലനിർത്തുന്നതിനും അടുത്തതലമുറ പരിഷ്കാരങ്ങൾ ഉറപ്പാക്കുന്നതിനും കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന് ന്യായമായ വിഹിതവും സഹായവും ലഭിക്കേണ്ടതുണ്ട്.-Mathrubhumi editorial 13/02/2023
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ നിന്ന്
09-02-2023
..............................
ഇന്ന് നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്ക്കരിക്കുകയാണുണ്ടായത്. സഭയ്ക്ക് പുറത്തും പ്രകോപനപരമായ സമരങ്ങള്‍ നടത്തുകയുണ്ടായി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ്സിനെതിരെയാണ് സമരം. കോൺഗ്രസ് മാത്രമല്ല, ബിജെപിയും സമരത്തിലുണ്ട് എന്നാണ് വിചിത്രമായ കാര്യം.
പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്കിയവരാണ് ഇരുകൂട്ടരും.
പത്ത് വര്‍ഷം മുമ്പ് 2012ലെ ഒരുനഭവം ഓര്‍ക്കുക. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലം. ജയ്പാല് റെഡ്ഢിയായിരുന്നു അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി. ആന്ധ്രയിലെ കെജി ബേസിനില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന റിലയന്‍സിന്റെ ആവശ്യം അദ്ദേഹം അനുവദിച്ചില്ല. അംബാനിയുടെ അപ്രീതിക്ക് പാത്രമായ ജയ്പാല് റെഡ്ഢിയെ തല്‍ക്ഷണം സ്ഥാനത്തുനിന്നും മാറ്റുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. അങ്ങനെ എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്സ്. 2015ലെ ബജറ്റില്‍ പെട്രോളിനും - ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയായിരുന്നു. അന്ന് ഇന്നത്തേതിന്റെ പകുതിക്കടുത്ത് വിലയേ പെട്രോളിനും-ഡീസലിനുമുണ്ടായിരുന്നുള്ളു എന്നോര്‍ക്കണം.
ഇപ്പോൾ ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ഇതിനകം സഭയില്‍ കൃത്യമായി വിശദീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ നമ്മളെ അതിന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങള്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാഹ ലങ്ങള്‍ മുഖവില ക്കെടുക്കില്ല എന്ന് ആദ്യമേ പറയട്ടെ
സംസ്ഥാന ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് ബജറ്റ് അവതരണത്തിനു മുമ്പ് വ്യാപകമായി തെറ്റായ ചില കാര്യങ്ങള്‍ നാട്ടിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും ചില കേന്ദ്രങ്ങള്‍ അവ ആവര്‍ത്തിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നല്ല രീതിയിൽ കൊണ്ടു പിടിച്ച് പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ അതിന്റെ ആവേശം
ഒന്ന് കുറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ കടത്തിന്റെ കണക്ക് നോക്കാം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. ആ കടം 2021-22 ല്‍ 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം- ആഭ്യന്തര വരുമാനം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020-21 മുതല്‍ 2023-24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടം ആഭ്യന്തര വരുമാനം അനുപാതത്തിലുണ്ടായിരിക്കുന്നത്. കോവിഡ് കാലത്ത്
സാമ്പത്തികരംഗത്ത് തളര്‍ച്ചവന്നു. ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. ആ സാഹചര്യത്തില്‍ കടം വര്‍ദ്ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020-21ല്‍ ഇവിടെയും ഉണ്ടായത്. സമാനതകളില്ലാത്ത
ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാന അനുപാതം ശരാശരി 30-31 ശതമാനത്തില്‍ നിന്ന് 38.51 ശതമാനമായി ഉയര്‍ന്നത്. ഇതിന്റെ കാരണം, കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദം ഈ തീരുമാനമെടുക്കുന്നതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എന്നതും ഓര്‍ക്കണം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ ഇടപെടലുകള്‍ക്കുവേണ്ടി
വായ്പയെടുത്തത് മഹാ സാമ്പത്തിക അപരാധമാണെന്ന ആക്ഷേപം സാധാരണ നിലയിൽ കണക്കിലെടുക്കേണ്ട ഒന്നല്ല.
വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്നാണ് കുപ്രചരണം നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ കുപ്രചാരകരുടെ വായടപ്പിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞിരിക്കുന്നു. പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്ന് മുറവിളി കൂട്ടുകയാണ്.
കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണ്. 2021-22 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കടം വളര്‍ന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളര്‍ച്ച 10.21 ശതമാനമാണ്.
ഈ കണക്കുകള്‍ കടവര്‍ദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തല്‍പ്പരകക്ഷികള്‍ വെച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍
കടക്കെണി എന്ന പ്രചരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നത് നാം കാണുകയാണല്ലോ.
സംസ്ഥാനത്തിന്റെ വരുമാന വര്‍ദ്ധനയെക്കുറിച്ചുള്ള കണക്കുകള്‍ നോക്കുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ചാനിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സര്‍ക്കാരിന്റെ മൂലധന ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ കാരണം സാധ്യമായ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും കാരണമാണ്.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണ്.
ഇതെല്ലാമായിട്ടും എന്തുകൊണ്ട് സാമ്പത്തിക ഞെരുക്കം എന്ന ചോദ്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം. 15-ാം ധനകാര്യ കമ്മീഷന് നിശ്ചയിച്ച സംസ്ഥാനങ്ങളുടെ വായ്പാ പരിധി (ധനകമ്മി) 2021-22 ല്‍
4 ശതമാനമായിരുന്നു. 2022-23 ല്‍ 3.5 ശതമാനമായിരുന്നു. 2023-24, 2024-25, 2025-26 വര്‍ഷങ്ങളില്‍ 3 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. 2021-22 ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ധനകമ്മി
4.11 ശതമാനമാണ്. 2022-23 ലെ പുതുക്കിയ
കണക്കുകള്‍ പ്രകാരം കേരളത്തിന്റെ ധനകമ്മി
3.61 ശതമാനമാണ്. ധനകാര്യകമ്മീഷന് നിശ്ചയിച്ച മേല്പറഞ്ഞ പരിധിയില്‍ വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങള്‍ക്കായി ലഭിക്കുന്ന 0.5 ശതമാനം ഉള്‍പ്പെടുന്നില്ല.
കേന്ദ്ര ധനമന്ത്രാലയം ഈ വാര്‍ഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്റെ വരവ് - ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് വിശദമായ മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ രൂപീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നത്. ഇത് പറയാന്‍
കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും മടി എന്താണെന്ന് മനസ്സിലാകുന്നില്ല. മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടപ്പാക്കിവരുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നുവരുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ അനാവശ്യ പ്രചാരണം നടത്തുകയാണ്.
നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന
സര്‍ക്കാര്‍ എന്നാണ് ആവർത്തിച്ച് പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. ശമ്പളവും പെന്‍ഷനും നല്കാന് കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖകളുടെ ഭാഗമായ 'ബജറ്റ് ഇന്‍ ബ്രീഫി'ലെ പട്ടിക എ (10)ല്‍ കണക്കുകള്‍ വിശദമായി പറയുന്നുണ്ട്. ശമ്പളവും പെന്‍ഷനും 2021-22 ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം ഇത് 50.42
ശതമാനമാണ്. മൊത്തം റവന്യൂ ചെലവിന്റെ അനുപാതത്തില്‍ ഇതേ കാലയളവില്‍ ശമ്പളവും പെന്‍ഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ ശമ്പളവും പെന്‍ഷനും പലിശയും നല്കുന്നുണ്ട.് ഇത് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍, ശമ്പളവും പെന്‍ഷനും നല്കാന് കടം വാങ്ങുന്നു എന്ന പ്രചരണത്തിന് ഒരടിസ്ഥാനവുമില്ല.
ശമ്പള ചെലവിനെപ്പറി പലതരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ബജറ്റ് ഇന്‍ ബ്രീഫിലെ പട്ടിക എ12 ഒന്നില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ശമ്പള എസ്റ്റിമേറ്റ് 40,051.13 കോടി രൂപയാണ്.
ഇതില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി,
ജലസേചനം തുടങ്ങിയ മേഖലകളിലെ വികസന ചെലവില്‍ ഉള്‍പ്പെടുന്നത് 30,607.33 കോടി രൂപ. ഇതിനര്‍ത്ഥം ആകെ ശമ്പള ചെലവിന്റെ 76.42 ശതമാനം വികസന തുറകളില്‍ വിനിയോഗിക്കപ്പെടുന്നു എന്നാണ്.
വികസന ചെലവ് ധൂര്‍ത്താണെന്ന് എവിടെയെങ്കിലും, ആരെങ്കിലും പറയാറുണ്ടോ? ചില സ്ഥാപിത താത്പര്യക്കാരൊഴികെ മറ്റാരെങ്കിലും ഇത് അംഗീകരിക്കുമോ?
സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധി 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 4 ശതമാനത്തിനും 3 ശതമാനത്തിനും ഇടയില്‍ നിശ്ചയിച്ചുവല്ലോ. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധന കമ്മി പരിധി 6 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലാണ് നിശ്ചയിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമ ചെലവുകളുടെ വലിയൊരു ഭാഗം സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. പിന്നെന്തിന് അസന്തുലിതമായ സമീപനം ധനകാര്യ കമ്മീഷന്റെ ഭാഗത്തുനിന്നുപോലും ഉണ്ടായി എന്നത് ആശ്ചര്യജനകമാണ്. ഇതിനെതിരെ അവബോധമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കടക്കെണിയാണെന്നു പറഞ്ഞ് പരിഹസിക്കുന്നത് ഈ നാടിന് ഗുണകരമല്ല.
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് വളര്‍ച്ചാനിരക്ക് താരതമ്യേന ഉയര്‍ന്ന നിലയിലാണ്. അതിന്റെ 1.4 ഇരട്ടി വരും കേരളത്തിലെ 2021-22 ലെ വളര്‍ച്ചാ നിരക്കായ സ്ഥിരവിലയിലെ 12 ശതമാനം. സര്‍ക്കാര്‍ ചെലവുകള്‍ ഇതില്‍ വഹിക്കുന്ന പങ്ക് കുറച്ചുകാണാനാവില്ല. മൂലധന ചെലവും വികസന ചെലവും ധൂര്‍ത്തായി ചിത്രീകരിക്കുന്ന പ്രവണത ജനങ്ങള്‍ അസാധാരണ സാഹചര്യം നേരിടുമ്പോള്‍ ഒട്ടും ആശാസ്യമല്ല.
സങ്കുചിത രാഷ്ട്രീയം വെച്ച് ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ താറടിക്കുക എന്ന
ലക്ഷ്യം മാത്രമാണ് ചിലര്‍ക്കുള്ളത്. ഇതിന്റെ ഒരു
ഉത്തമ ദൃഷ്ടാന്തമാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന പ്രചരണം. 2023-24 ലെ ബജറ്റ് കണക്ക് പ്രകാരം കേരളത്തിന്റെ റവന്യൂ ചെലവിന്റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടി രൂപയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റുമുള്ള റവന്യൂ ചെലവ് ഇതിന്റെ 0.0087 ശതമാനമാണ്. എന്ത് ആഘാതമാണ് ഇത് സംസ്ഥാനത്തിന്റെ ചെലവിലും കമ്മിയിലും കടത്തിലും വരുത്തുന്നത്? ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തും കണക്കുകള്‍ തെളിയിക്കുന്നില്ല.
പര്‍വ്വതീകരിച്ച നുണകള്‍ക്ക് മറുപടി സംസാരിക്കുന്ന കണക്കുകളാണ്; വസ്തുതകളാണ്. അവ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന്റെ അസമത്വപൂര്‍ണ്ണമായ നയവും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് സമീപനവുമാണ് തെളിയുക.
വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സമീപനത്തോടൊപ്പം തന്നെ, കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം കേന്ദ്ര ഗ്രാന്റുകളുടെയും നികുതിവിഹിതത്തിന്റെയും കാര്യമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തില്‍ നിന്നും 60 ശതമാനമായി 2015-16 മുതല്‍ കുറച്ചു.
ഇത് സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവച്ചു. അനുച്ഛേദം 275 പ്രകാരമുള്ള ഗ്രാന്റുകള്‍ കേരളത്തിന് 2024-25, 2025-26 വര്‍ഷങ്ങളില്‍ ലഭിക്കുകയില്ല. 15-ാം ധനകാര്യ കമ്മീഷന് ശിപാര്‍ശകള്‍ പ്രകാരം ലഭ്യമാകേണ്ടിയിരുന്ന
സംസ്ഥാനത്തിനുള്ള 1,100 കോടി രൂപയുടെ ഗ്രാന്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകള്‍ നല്കുന്നതില് ധാരാളം നിബന്ധനകളും ഏര്‍പ്പെടുത്തി. ഇത് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തില്‍ ഫണ്ടുകള്‍, ജീവനക്കാര്‍, ചുമതലകള്‍ എന്നീ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ അധികാര വികേന്ദ്രീകരണമാണ് നടപ്പാക്കിയിട്ടുള്ളത്. തദ്ദേശ സര്‍ക്കാരുകള്‍ക്കുള്ള ഗ്രാന്റുകള്‍ നല്കുന്നതില് കേന്ദ്ര ധനകാര്യ കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഇക്കാര്യം പരിഗണിച്ചിട്ടേയില്ല.
കേന്ദ്രത്തിന്റെ നികുതി വിഹിതം 14-ാം ധനകാര്യ കമ്മീഷന് കാലയളവിലെ (2015-16 മുതല്‍ 2019-20) 2.50 ശതമാനത്തില്‍നിന്നും 2020-21 മുതല്‍ 2025-26 കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2021-22 ല്‍ കേന്ദ്ര നികുതിവിഹിതമായി ലഭിച്ചത് 17,820 കോടി രൂപയാണ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 17,784 കോടി രൂപയാണ്. ഒരു വളര്‍ച്ചയുമില്ല; മുരടിപ്പാണ്. ഇതൊന്നും കാണാതെ, ഇവിടെ സംസ്ഥാന സര്‍ക്കാര്‍ നികുതി ഭീകരത നടത്തുന്നു എന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?
പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ
തകിടം മറിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ സമീപനത്തിന്റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് വന്നിട്ടുള്ള നികുതി വിഹിതത്തിലെ ഗണ്യമായ കുറവ്.
കേരളത്തിന്റെ കേന്ദ്ര നികുതി വിഹിതം 1.92 ശതമാനമായി കുറഞ്ഞതിനു കാരണം 15-ാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളില്‍ 1971 ന് പകരം 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമായി സ്വീകരിക്കണം എന്ന നിബന്ധനയാണ്. അത് മറച്ചുവെക്കാന്‍ സാധിക്കുമോ? എന്തുകൊണ്ടാണ് ഈ നിബന്ധന കേരളത്തിന് വിനയാകുന്നത്? ദേശീയ ജനസംഖ്യാ നയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കേരളം നല്ല രീതിയില്‍ പരിശ്രമിച്ച് വിജയിച്ചതുകൊണ്ട്. അതായത്, ഒരു ദേശീയ നയം മികച്ച നിലയില്‍ നടപ്പാക്കിയത്, നമ്മുടെ നികുതി വിഹിതം കുറയാനുള്ള കാരണമാക്കി മാറ്റി. 2018ല്‍ തന്നെ മറ്റു ചില സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളം ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് മെമ്മൊറാണ്ടം നല്‍കിയതാണ്. അതിന്റെ ഫലമായി നികുതി വിതരണ ഫോര്‍മുലയില്‍ ജനസംഖ്യാ നിയന്ത്രണം പരിമിതമായി ഉള്പെടുത്തുകയുണ്ടായി. എന്നാല്‍ അത് സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതല്ല. ബി.ജെ.പി. സര്‍ക്കാരിന്റെ ഈ സമീപനമാണ് കേരളത്തിന്റെ നികുതി വിഹിതം ഗണ്യമായി കുറയുവാനിടയാക്കിയത് എന്ന് സമ്മതിക്കാന്‍ യുഡിഎഫിന് പ്രയാസമുണ്ടാകും. കാരണം അവര്‍ ബിജെപിയോട് ചേര്‍ന്ന് സമരങ്ങള്‍ നടത്തുന്നവരാണല്ലോ. ധനകാര്യ കമ്മീഷന് ശിപാര്‍ശ ചെയ്യുന്ന ഗ്രാന്റുകള്‍ പുനരവലോകനം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായ നിലപാടെടുത്തത് കാരണം ഇത് നടക്കാതെ പോയി. ഇതൊന്നും ചര്‍ച്ച ചെയ്യാതെയാണ്
സംസ്ഥാന സര്‍ക്കാരിനെ പഴി പറയുന്നത്.
കിഫ്ബിയ്ക്കു ഖജനാവില്‍ നിന്നുള്ള നികുതി വിഹിതം ഉറപ്പാക്കുകവഴി കിഫ്ബി വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് ബജറ്റ് പ്രസംഗത്തിന്റെ സ്പിരിറ്റ്. കിഫ്ബിക്ക് പണം വകയിരുത്തിയില്ല എന്നാണ് ചിലരുടെ കോലാഹലം. ഡീറ്റൈല്‍ഡ് ബജറ്റ് എസ്റ്റിമേറ്റ്സ് രണ്ടാം വോള്യം നോക്കിയാല്‍ കാര്യം മനസ്സിലാവുന്നതേയുള്ളൂ.
Share of Kerala Infrastructure Investment Fund Board (KIIFB) from Motor Vehicle Tax- 2215 കോടി രൂപ, Share of Kerala Infrastructure Investment Fund Board (KIIFB) from Cess on Petrol and Diesel 594 കോടി രൂപ. ഇതാണ് കിഫ്ബിയ്ക്ക് ഇപ്പോളുള്ള വകയിരുത്തൽ.
കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കടപരിധിയില്‍ പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവും മറ്റും പറയുന്ന വാദം. എന്നാല്‍ പിന്നെ വകുപ്പുകള്‍ തന്നെ ആ പണം ഉപയോഗിച്ചു പണി ചെയ്താല്‍ പോരേ എന്നാണ് അവര്‍ ചോദിക്കുന്നത്. പണം ലിവറേജ് ചെയ്ത് പല മടങ്ങു മൂലധന നിക്ഷേപം ഉറപ്പു വരുത്തുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം.
കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുത? ആകാശ കുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്നൊക്കെ നേരത്തെ അധിക്ഷേപിച്ചില്ലേ? ഒടുവില്‍ കിഫ്ബി മുഖേന ആശുപത്രികളും സ്കൂളുകളും പാലങ്ങളും റോഡുകളും സ്വന്തം മണ്ഡലങ്ങളില്‍ യാഥാര്‍ഥ്യമായപ്പോള്‍ അത് മോശമാണെന്നു പറയുകയാണോ, അവയുടെ ക്രഡിറ്റ് സ്വന്തം അക്കൗണ്ടില്‍ പെടുത്തുകയാണോ ചെയ്തത് എന്ന് പ്രതിപക്ഷത്തെ പ്രമുഖരുള്‍പ്പെടെ ഓര്‍ത്തുനോക്കുന്നത്
നന്നാകും.
സര്‍ക്കാരിന് നേരിട്ട് കടം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രമുള്‍പ്പെടെ ചെയ്യുന്നതുപോലെ ആന്യുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളിലൂടെ കേരളം ബദല്‍ വികസനമാര്‍ഗങ്ങള്‍ ആരാഞ്ഞത്. കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് കിഫ്ബി ഊര്‍ജ്ജമേകിയത് അങ്ങനെയാണ്.
എന്നാല്‍ കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെന്ഷന് കമ്പനിയും കടമെടുക്കുന്ന തുക 'ഓഫ് ബജറ്റ് ബോറോയിങ്' ആയി പരിഗണിക്കുമെന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരെടുത്ത നിലപാട്. കേന്ദ്ര സര്‍ക്കാരിനുകീഴിലെ ആന്യുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളുടെ വായ്പ കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടില്‍ പെടുത്താത്തപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു നിലപാട്. കിഫ്ബി, പെന്ഷന് കമ്പനി തുടങ്ങിയവ വഴി കടം എടുക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ 3.5 ശതമാനം വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ചുരുക്കം. കിഫ്ബിയുടെ മസാല ബോണ്ടിനെതിരെയും വന്നു കേന്ദ്രത്തിന്റെ ഇണ്ടാസുകള്‍.
കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പോലെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയും അവര്‍ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തതാണ്. കിഫ്ബിയുടെ മസാല ബോണ്ട് ഫെമ ലംഘനവും തെറ്റായ ധനസമാഹരണവും ആവുകയും ഹൈവേ അതോറിറ്റിയുടെ മസാല ബോണ്ട് പരിശുദ്ധമാവുകയും ചെയ്യുന്ന വിചിത്രമായ ലോജിക്കാണ് കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവെച്ചത്.
കിഫ്ബി, പെന്ഷന് ഫണ്ട് എന്നിവയുടെ വായ്പയിനത്തില്‍ 14,000 കോടി രൂപയാണ് കേരളത്തിന്റെ അനുവദനീയമായ കടമെടുപ്പ് തുകയില്‍ നിന്നും കേന്ദ്രം വെട്ടിക്കുറച്ചത്.
ഇങ്ങനെ കേന്ദ്ര നയത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ട സംസ്ഥാനത്ത് ആശ്വാസ ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. വിലക്കയറ്റം തടയാന്‍ 2000 കോടി, അതിദാരിദ്യ നിര്‍മ്മാര്‍ജജനത്തിന് 80 കോടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി, കുടുംബശ്രീയ്ക്ക് 260 കോടിരൂപ, സാമൂഹ്യ സുരക്ഷാ പെന്ഷന് 9764 കോടി രൂപ, ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി 71,861 വീടുകള്‍ക്കും 30 ഭവന സമുച്ചയങ്ങള്‍ക്കുമായി 1436 കോടി രൂപ, മേക്ക് ഇന്‍ കേരള പദ്ധതി, റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി ഇങ്ങനെ വകയിരുത്തിയത് ഈ നാടിന്റെ പുരോഗതിക്കു വേണ്ടിയാണ്.
ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാം കാലിടറിപ്പോകരുത് എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നിര്‍ബന്ധം. സംസ്ഥാനത്തിന് മുന്നോട്ടു പോകണമെങ്കില്‍ ചില നികുതി പരിഷ്കരണങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴും സര്‍ക്കാര്‍ അതേ ചെയ്തിട്ടുള്ളൂ. കേന്ദ്രം ഞെരുക്കുന്നതിനെ എതിര്‍ക്കാതിരിക്കുകയും സംസ്ഥാനത്തിന് വിഭവ സമാഹരണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നത് ആരുടെ നډയ്ക്കു വേണ്ടിയാണ്? ഈ നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ല. ഇത്രയും ഇവിടെ പറയേണ്ടി വന്നത്, ബജറ്റില്‍ കൊണ്ടുവന്ന പുതിയ നിര്‍ദേശങ്ങളെ നശീകരണ സ്വഭാവത്തോടെ എതിര്‍ക്കുന്ന പ്രതിപക്ഷ സമീപനം തുടരുന്നത് കൊണ്ടാണ്. എതിര്‍പ്പിന് വേണ്ടിയുള്ള ഇത്തരം സമീപനം പ്രതിപക്ഷം ഒഴിവാക്കണം. നാടിനു വേണ്ടി ഒന്നിച്ച് നില്ക്കാന് തയാറാകണം എന്നാണു ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്.
62 ലക്ഷം ആളുകള്‍ക്ക് മാസം കൃത്യമായി വിവിധ തരം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി വലിയ തെറ്റാണെന്ന് പറയുന്നവര്‍ക്ക് കടക്കെണി എന്ന ആരോപണം ഉപേക്ഷിച്ചതുപോലെ ഇതും മാറ്റി പറയേണ്ടിവരും.
സാമൂഹ്യസുരക്ഷ, സാമ്പത്തിക വളര്‍ച്ച, പശ്ചാത്തല സൗകര്യ വികസനം, ധനധൃഢീകരണം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതികൂല പരിതസ്ഥിതികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതകളുടെ പിന്‍ബലമില്ലാത്തതാണ്.
ഇന്ത്യയിലെ നിയന്ത്രിത ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതമാണ്. സംസ്ഥാനങ്ങളുടെ ഫിസ്കല്‍ സ്പേസ് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ വീണ്ടും ചുരുങ്ങിയിട്ടുണ്ട്. ഇതിന് കോണ്‍ഗ്രസ് - ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെ കണ്ണടച്ച് എതിര്‍ക്കുയാണ് കോണ്‍ഗ്രസ്സും ബിജെപിയും. അതവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയം പക്ഷെ കേരളത്തിലെ ജനങ്ങള്‍ തിരസ്കരിക്കുന്ന രാഷ്ട്രീയമാണ്.
പശ്ചാത്തല സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും വ്യവസായ സൗഹൃദ അന്തരീക്ഷത്തിനും മുന്‍ഗണന നല്കുന്ന കാര്യക്ഷമതയുള്ള ചലിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്.
യു.ഡി.എഫിന്റെ കാലത്ത് കട്ടപ്പുറത്തിരുന്ന പദ്ധതികള്‍ പലതും ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയപാത വികസന കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തിന് ഭാരിച്ച ചെലവ് വര്‍ദ്ധനയുണ്ടായി. സംസ്ഥാന സര്‍ക്കാരിന് സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് വഹിക്കേണ്ടതായും വന്നു. ഇന്ന് ദേശീയപാതാ വികസനം വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ചലിക്കുന്ന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ വളരുന്ന കേരളത്തെയാണ് നാമിന്ന് കാണുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ തെറ്റായി അവതരിപ്പിച്ച് ഇതിനെ മറച്ചുപിടിക്കാനുള്ള പാഴ്ശ്രമം യു.ഡി.എഫ് അവസാനിപ്പിക്കണം.
സംസ്ഥാനത്തിന്റെ അവകാശങ്ങളും വികസന
ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍
സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ് ഇക്കാര്യത്തിലെല്ലാം കേരളത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് പ്രതികൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ പോലും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാന താല്‍പ്പര്യത്തിന് എല്ലാ വിധത്തിലും തടസ്സം
സൃഷ്ടിക്കുന്ന സമീപനം സ്വീകരിക്കുന്ന യു.ഡി.എഫിന്റെയും കേരളത്തെ നശീകരണ ബുദ്ധിയോടെ കാണുന്ന ബിജെപിയുടെയും ഭാഗത്തുനിന്ന് കേരളത്തിന്റെ ധനസ്ഥിതിയെപ്പറ്റി തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ വരുന്നതിനെ ആ രീതിയില്‍ തന്നെ ജനങ്ങള്‍ കാണുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.
നൂറുദിന പരിപാടി
തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്.
പ്രകടന പത്രികയില്‍ നല്കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ്മപരിപാടികളാണ് ഒന്നേ മുക്കാല്‍
വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്.
രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. നാളെ (ഫെബ്രുവരി 10) മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.
സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുക.
ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു.
പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ഇവിടെ ഓരോ പരിപാടിയും പ്രത്യേകം എടുത്തു പറയുന്നില്ല.
എങ്കിലും പ്രധാനപ്പെട്ട ചിലത് ഇവിടെ പറയുകയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു.
മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കുന്നതാണ്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍
ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും.
പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക
വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കും.
പുനഗര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല
ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍
ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തുന്നതാണ്.
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്. ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം
ഏര്‍പ്പെടുത്തും.
ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്റിന്റെ ഉദ്ഘാടനവും നടത്തും. 275 മെഗാവട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള പദ്ധതിയാണിത്.
പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി
ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത്
വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി
വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള
പരിപാടികളാണ് നടപ്പിലാക്കുന്നത്.
ഈ നൂറുദിന പരിപാടി സമാപിക്കുമ്പോള്‍ മുന്‍
പരിപാടികളെപ്പോലെ നടപ്പാക്കിയ പ്രോജക്റ്റുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതാണ്.
വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ
പാപ്പരല്ലാതിരുന്നിട്ടും കടം തിരിച്ചടയ്ക്കാതെ തട്ടിപ്പുനടത്തുന്ന വൻകിടക്കാരുടെ എണ്ണം വൻതോതിൽ പെരുകുകയാണെന്നാണ് ധനകാര്യമന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച രേഖയിൽനിന്ന് വെളിപ്പെടുന്നത്. വായ്പയെടുത്ത് തിരിമറിനടത്തുകയും തിരിച്ചടയ്ക്കാതെ വിദേശത്തേക്കുകടന്ന് സുഖജീവിതംനയിക്കുയും ചെയ്യുന്നവരുടെ എണ്ണമാണ് പെരുകുന്നത്. വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും മാത്രമല്ല അവരെ അനുകരിക്കുന്ന വമ്പന്മാർ ഏറെയുണ്ടെന്നതാണ് സത്യം. വായ്പ ബോധപൂർവം തിരിച്ചടയ്ക്കാത്ത 50 വൻകിടക്കാരിൽനിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത് 92,570 കോടിയാണ്. ഗീതാഞ്ജലി ജെംസ് എന്ന വജ്രവ്യാപാരശൃംഖലയുടെ ഉടമയായ മെഹുൽ ചോക്സിമാത്രം 7848 കോടി രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിന് നൽകാനുള്ളത്. പൊതുമേഖലാ വാണിജ്യബാങ്കുകളിൽനിന്ന് കാൽകോടിയിലേറെ രൂപ വായ്പയെടുത്ത് മനപ്പൂർവം തിരിച്ചടയ്ക്കാതെ മുങ്ങിയവരുടെ എണ്ണം 2017-ൽ 8045 ആയിരുന്നത് ഇപ്പോൾ 12,439-ൽ എത്തിയിരിക്കുന്നു. സ്വകാര്യബാങ്കുകളിലും ഇത്തരം വായ്പത്തട്ടിപ്പുനടത്തുന്നവരുടെ എണ്ണം കൂടുകയാണ്. 2447 പേരാണ് ആ പട്ടികയിലുള്ളത്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് മതിയായ ജാമ്യവസ്തുവില്ലാതെ വാരിക്കോരി കടംകൊടുക്കുന്നതിന്റെ ഭവിഷ്യത്താണിതെന്നാണ് ആരോപണം.
കിട്ടാക്കടങ്ങൾ പെരുകുന്നത് രാജ്യത്ത് ബാങ്കുകളെ പ്രതിസന്ധിയിലാക്കുകയാണ്. ആറുവർഷത്തിനിടെ 11.18 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യബാങ്കുകൾ എഴുതിത്തള്ളിയതെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയത്. ഇതിൽ 8.16 ലക്ഷം കോടിയും പൊതുമേഖലാബാങ്കുകളുടേതാണ്. ഒരു ലക്ഷത്തോളം കോടി രൂപ ഇക്കഴിഞ്ഞവർഷംമാത്രം എഴുതിത്തള്ളി. ബാങ്കുകളുടെ വരവുചെലവ് പുസ്തകത്തിൽ ദീർഘകാലമായി നിഷ്ക്രിയ ആസ്തിയായി രേഖപ്പെടുത്തിയ തുക എഴുതിത്തള്ളുകയെന്നതിനർഥം തിരിച്ചുപിടിക്കാനുള്ള ശ്രമം പാടേ ഉപേക്ഷിച്ചെന്നല്ല, കണക്കുപുസ്തകം വൃത്തിയാക്കുന്നുവെന്നേയുള്ളൂ എന്നാണ് ഔദ്യോഗികവിശദീകരണം. എന്നാൽ, ഈയിനം വായ്പയിൽ തിരിച്ചുപിടിക്കാൻ നാനാമാർഗങ്ങൾ ഉപയോഗിച്ചിട്ടും അഞ്ചുവർഷത്തിനിടെ തിരിച്ചുപിടിക്കാനായത് 13 ശതമാനംമാത്രമാണ്.
നിഷ്ക്രിയ ആസ്തിയിലും കിട്ടാക്കടം എഴുതിത്തള്ളലിലും കഴിഞ്ഞ കുറേക്കാലമായി അസ്വാഭാവികമായ പെരുപ്പമാണ് ഉണ്ടായിട്ടുള്ളത്. 2004 മുതൽ 2014 വരെയുള്ള 10 വർഷത്തിനിടയിൽ 2.11 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. ഓരോ വർഷവും രണ്ടുലക്ഷം കോടിയോളം എഴുതിത്തള്ളി കണക്കുപുസ്തകം വൃത്തിയാക്കുന്ന സ്ഥിതിയാണ് പിന്നീട് ഒരുവർഷംമുമ്പുവരെ ഉണ്ടായത്. ഇതേകാലയളവിൽ വായ്പത്തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 515 കേസിലായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് നാൽപ്പത്തയ്യായിരത്തോളം കോടി രൂപയുടെ ആസ്തിയാണ്.
പൊതുമേഖലാബാങ്കുകളിലും സ്വകാര്യബാങ്കുകളിലും കാർഷികവായ്പകളുടെ തിരിച്ചടവും വൻതോതിൽ കുറയുന്ന പ്രവണതയുണ്ട്. കോവിഡുകാലത്ത് തുടങ്ങിയ പ്രതിസന്ധിയുടെകൂടി ഫലമാണത് എന്നതിനാൽ വൻകിടക്കാരുണ്ടാക്കുന്ന നിഷ്ക്രിയ ആസ്തിയുമായി അതിനെ താരതമ്യപ്പെടുത്താനാവില്ല. കാർഷികമേഖലയിലെ ദീർഘകാലനിഷ്ക്രിയ ആസ്തി പ്രശ്നം പലിശയിൽ ഉദാരമായ ഇളവുനൽകിയും മറ്റ് കടാശ്വാസനടപടികളിലൂടെയും പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. 1990-ൽ വി.പി.സിങ് സർക്കാരിന്റെ കാലത്ത് പതിനായിരം കോടിയുടെയും 2008-ൽ യു.പി.എ. ഭരണകാലത്ത് എഴുപതിനായിരം കോടിയുടെയും കാർഷികകടങ്ങൾ എഴുതിത്തള്ളിയിരുന്നു. കാർഷികകടങ്ങളുടെ കാര്യത്തിൽ ഇളവുകൾ സാമൂഹികനീതിയുടെ ഭാഗമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.
ശരിയായ ആവശ്യങ്ങൾക്ക് ഉദാരമായ വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കാൻ വാണിജ്യബാങ്കുകൾക്കും സ്വകാര്യബാങ്കുകൾക്കും സഹകരണബാങ്കുകൾക്കും ഉത്തരവാദിത്വമുണ്ട്. തിരിച്ചടവ് ഉറപ്പാക്കാൻ ചട്ടങ്ങൾ കർശനമായി പാലിച്ചുകൊണ്ടാവണം നടപടികൾ. ഇക്കാര്യത്തിൽ സർക്കാരുകൾക്കും (കേന്ദ്രസർക്കാർ എന്ന് പറയാൻ നാണമാണോ മാമീ ?-CKR) വലിയ ഉത്തരവാദിത്വമുണ്ട്.-MATHRUBHUMI 23/12/2022
answers
1.B 2.D 3.A 4.B 5.B 6.B 7. D 8.B 9.C 10.C 11.C 12.B 13.C 14.A 15. soap nuts /hair cleaning ...
SEND YOUR ANSWERS TO 9447739033 before 31.12.2022
SOAPMAKING TRAINING PICS AND REPORT -CLICK HERE
click here for soap making pdf
1.കാസ്റ്റിക് സോഡാ എന്ന പദാർത്ഥത്തിന്റെ രാസനാമം( The chemical name of castic soda)
( a) സോഡിയം ക്ലോറൈഡ് NaCl, (b) സോഡിയം ഹൈഡ്രോക്സൈ ഡ് NaOH , (c) കാൽസിയം ക്ലോറൈഡ് Ca2Cl , (d) കാൽസിയം ഹൈഡ്രോക്സൈഡ് Ca2 OH
2.താഴെപ്പറയുന്നവയിൽ ഏതാണ് സോപ്പിന്റെ രാസനാമം അല്ലാത്തത് ?
( a)സോഡിയം ഓലിയേറ്റു ,(b)സോഡിയം പാമിറ്റേറ്റ് ,(c) സോഡിയം സ്റ്റിയറെറ്റ് ,(d) സോഡിയം സിലിക്കേറ്റ്
3 . ശരിയായ പ്രസ്താവന ഏത് ?
( a) കൊഴുപ്പ് ചാരത്തോടൊപ്പം വെന്താൽ സോപ്പ് കിട്ടും (b) ചാരം ഉപ്പിനോടൊപ്പം വെന്താൽ സോപ്പ് കിട്ടും (c)കൊഴുപ്പ് പുൽതൈലത്തോടൊ ടൊപ്പം വെന്താൽ സോപ്പ് കിട്ടും (d) സോപ്പ് ചാരത്തോടൊപ്പം വെന്താൽ കൊഴുപ്പു കിട്ടും .
4 . സോപ്പ് നിർമ്മാണ പ്രക്രിയ ആദ്യമായി പഠിച്ചെടുത്ത ജനത .......
( a) ഗ്രീക്കുകാർ (b) ബാബിലോണിയക്കാർ (c) ഇന്ത്യക്കാർ (d) റോമാക്കാർ
5 . സോപ്പു നിർമാണത്തിനുപയോഗിക്കുന്ന ഫില്ലർ എ എന്ന പാക്കറ്റിൽ ...ഏതു പദാർത്ഥമാണ് ?
( a)മഗ്നീഷ്യം സിലിക്കറ്റ് (b) സോഡിയം സിലിക്കറ്റ് (c) സോഡിയം പാമിറ്റേറ്റ് (d) സോഡിയം ഹൈഡ്രോക്സൈഡ്
6 .സോപ്പു നിർമാണത്തിൽ ഫില്ലർ ബി ഉപയോഗിക്കുന്നത് ഇതിനു വേണ്ടിയാണ് ......
( a) ഭാരം കൂട്ടുന്നതിന് (b) ലായനി കട്ടിയാകുന്നതിനു (c) സുഗന്ധം ലഭിക്കുന്നതിന് (d) അമ്ലഗുണം ലഭിക്കുന്നതിന്
7 . 80 ഗ്രാം ഭാരമുള്ള 20 സോപ്പ്കൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ......
( a) 1 ലിറ്റർ (b) 300 മില്ലി ലിറ്റർ (c) 500 മില്ലി ലിറ്റർ (d) 350 മില്ലി ലിറ്റർ
8 . 80 ഗ്രാം ഭാരമുള്ള ഒരു കുളി സോപ്പ് നിർമിക്കുന്നതിന് ശരാശരി ചെലവു .....രൂപ ആകുന്നു
( a)10 (b) 12.5 (c)15 (d) 20
9 . 80 ഗ്രാം ഭാരമുള്ള 1000 കുളി സോപ്പ് കൾ ഒന്നിന് 20 രൂപാ ക്രമത്തിൽ വിറ്റഴിച്ചാൽ കിട്ടുന്ന ലാഭം ഏതാണ്ട് .....രൂപ
( a) 5000 (b)10000 (c)7500 (d) 1,00,000
10 . ഇന്ന് നിർമ്മിച്ച സോപ്പിന്റെ TFM......
( a) 50 ൽ കുറവ് (b) 90 ൽ കൂടുതൽ (c)76 ൽ കൂടുതൽ (d) 50 - 76
11 .ആസിഡും (അമ്ലം) ആൽക്കലിയും(ക്ഷാരം) ചേരുമ്പോൾ ലവണം ഉണ്ടാകുന്നു . സോപ്പ് ഇതിൽ ഏതു വിഭാഗത്തിൽ പെടുന്നു ?
( a) ആസിഡ് (b) ആൽക്കലി (c)ലവണം (d) ഇതൊന്നുമല്ല
12 .ഒരു സോപ്പിന്റെ TFM. 70 ആണ് .അത് .....ഗ്രേഡ് സോപ് ആണ് .
( a) 1 (b) 2 (c)3 (d) 4
13 .സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് അണുനശീകരണത്തിനാണെങ്കിൽ , സോപ്പുലായനി ഏറ്റവും കുറവ്എത്രനേരം കയ്യിൽ പിടിച്ചിരിക്കണം ?
( a) 1-8 സെക്കന്റ് (b) 1 മിനിറ്റ് (c) 10 -20 സെക്കന്റ് (d) 20 മിനിറ്റ്
14 . സോപ്പ് നിർമാണത്തിനുള്ള ആസിഡ് ഏതു വസ്തുവിൽ നിന്ന് കിട്ടുന്നു ?
( a) വെളിച്ചെണ്ണ (b) കാസ്റ്റിക് സോഡാ (c) റെസിൻ (d) മഗ്നീഷ്യം സിലിക്കറ്റ്
15 . ജർമൻകാരായ ആളുകൾ റീത്താ മരം നട്ടു വളർത്തുന്നത് എന്തിനാണ് ?
.......................................
SEND YOUR ANSWERS TO 9447739033 before 31.12.2022 TO GET A PRIZE.ONLY STUDENTS(STD 4-12) CAN PARTICIPATE