Sunday, 18 August 2019

വായന വഴി തെറ്റിക്കുകയും ചെയ്യും

READING CAN BE MISLEADING TOO .(18/08/2019)

പത്ര പ്രവർത്തകയായിരുന്ന ഗൗരി  ലങ്കേഷ്  കൊലപാതക കേസിൽ ഉൾപ്പെട്ടതായി പറയപ്പെടുന്ന ഗണേശ് മസ്കിൻ തന്നെയാണ് സാഹിത്യകാരനും ഗവേഷകനുമായ ഡോക്ടർ എം എം കൽബുർഗിയെ 2015 ആഗസ്തിൽ വെടിവെച്ചു കൊലപ്പെടു ത്തിയതു എന്ന് സ്പെഷൻ ഇൻവസ്റ്റിഗേഷൻ ടീം ( SIT )പറയുന്നതായി 18/ 08/2019 തീയതിയിലെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട് ചെയ്യുന്നു .

ഇതേ കുറ്റം ആരോപിക്കപ്പെട്ട മറ്റുള്ളവർ അമോൽ  കലെ ,പ്രവീൺ പ്രകാശ് ചതുർ ,വസുദേവ് ഭഗവാൻ സൂര്യവംശി ,ശരദ് കലാസ്കർ ,അമിത് രാമചന്ദ്ര ബഡി എന്നിവരാണെന്നും പ്രത്യേക കുറ്റാന്വേഷണ സംഘം പറയുന്നു .ഈ കുറ്റവാളി സംഘത്തിന് പ്രചോദനമായത് ' ക്ഷാത്ര ധർമ സാധന ' എന്ന പുസ്തകമാണത്രെ .ഹൈന്ദവ തീവ്രവാദ ഗ്രൂപ്പായ സനാതൻ സംസ്ഥ പ്രസിദ്ധീകരിച്ച പുസ്തകമാണിത് . ഐസിസ് തീവ്രവാദികളെ  അൽ ഖൊയ്‌ദ ലഘുലേഖകൾ  പ്രചോദിപ്പിക്കുന്നതിന്  സമാനമാണിത്‌ .

നമ്മുടെ കുട്ടികൾ എന്തു വായിക്കുന്നു എന്നത് പ്രധാനമാകുന്നത് ഇവിടെയാണ് . വായനാഗ്രൂപ്പുകളുണ്ടാക്കിയാൽ മാത്രം പോരാ .വായനാവിവരണങ്ങളും ചർച്ചകളും നടത്തുകയും ചിന്തകളെ  നേർവഴിക്കു നയിക്കുകയും  വേണം .  മൗലികവാദികൾക്കു ഇത്തരം നീക്കങ്ങൾ ഇഷ്ട പെടാനും സാദ്ധ്യതയില്ല .അതു കൊണ്ടു തന്നെ വായനാഗ്രൂപ്പുകളുടെ പ്രവർത്തനം ഫലപ്രദമാക്കുമ്പോൾ അതിൻ്റെ നേതൃരംഗത്തുള്ളവർ ശാരീരികമായി ആക്രമിക്കപ്പെടാനുള്ള സാദ്ധ്യ തയും കൂടുതലാണ് .നേതൃ തലം ജനാധിപത്യവല്കരിച്ചു ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചക്കു നല്ലത് .

2014 ജൂൺ 9 ന് ബംഗളൂരുവിൽ വിജ്ഞാന ഭവനി ൽ നടന്ന    അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും തടയിടാനുള്ള ബില്ലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന ഡോക്ടർ കൽബുർഗി നടത്തിയ നിരീക്ഷണങ്ങളാണ് അദ്ദേഹത്തെ കൊല്ലാൻ തീരുമാനിക്കാൻ ഇവരെ പ്രേരിപ്പിച്ചത് .

ഈ പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹത്തെ " ദുർജനമായി "( പിശാചിൻറെ അവതാരമായി) ഈ കുറ്റവാളി സംഘം ചിത്രീകരിക്കാനിടയായതു " ക്ഷാത്ര ധർമ്മ സാധന " എന്ന പുസ്തകത്തിലെ വിവരണങ്ങളാണ് .

തങ്ങളുടെ തീരുമാനം നടപ്പിലാക്കാൻ ഈ കുറ്റവാളി സംഘം ഒരു ബൈക്ക് മോഷ്ടിക്കുകയും കുറ്റം നടത്താൻ വേണ്ടിയുള്ള സ്ഥല നിരീക്ഷണം നടത്തുകയും ചെയ്‌തു .പിന്നീട് ദക്ഷിണ കർണാടക ജില്ലയിലെ പിലാത്തബെട്ടു ഗ്രാമത്തിലെ ഒരു റബർ തോട്ടത്തിൽ വെച്ച് വെടിവെപ്പ് പരിശീലിക്കുകയും ചെയ്തു .

വായന വഴി തെറ്റുമ്പോൾ ജനാധിപത്യ ബോധം ഇല്ലാതാവുകയും ബൈക്ക് മോഷണം,ഗൂഢാലോചന , കൊലപാതക പരമ്പര,തീവ്രവാദം   തുടങ്ങിയ കുറ്റകൃത്യങ്ങളി ലേക്കു വ്യക്തി നയിക്കപ്പെടുകയും ചെയ്യുന്നു .-CKR 18/08 /2019

സമർപ്പിതം :
വീര കൽബുർഗി , വീര ധബോൽക്കർ ,വീര ഗോബിന്ദ്  പൻസാരെ , ഗൗരീ ലങ്കേഷ് ,യു ആർ അന ന്തമൂർത്തി ,അഭിമന്യു ,.......








Wednesday, 14 August 2019

14/08/2019 ദുരിതാശ്വാസ ക്യാമ്പിലെ മഴ

ദുരിതാശ്വാസ ക്യാമ്പിലെ മഴ 

മഴയൊരു രൗദ്ര വെളിപാടാകുന്നു
മൺപുതപ്പിന്റെ തണുപ്പുമിരുട്ടുമതിന്റെ മാറ്റൊലിയാകുന്നു .
മഴയൊരു മതിലാകുന്നു
മാതാവിനും മക്കൾക്കുമിടയിലതു നിറയുന്നു .
മഴയൊരു പിടച്ചിലാകുന്നു
പുത്തുമല ചെളിച്ചലമായൊഴുകുന്നു .

മഴയൊരുൾപ്രേരകമാകുന്നു
മരണത്തെ ജീവനിലുരുക്കിചേര്ക്കുന്നു
നീർകുതിപ്പുകളെയൊന്നായിണക്കുന്നു
പലതും മായ്ക്കാനും  മറവു ചെയ്യാനും  .

മഴയൊരു പാഠമാകുന്നു .
ഒരിടം മതി ,
ഒരു പഴന്തുണി മറ ,
ഒരു റൊട്ടിയുമൊ -
രിറ്റുവെള്ളവുമായാലതു
ജീവിതമതു  പാഠം ,മഴ പാഠമാകുന്നു.

മഴയൊരു ശലഭമാകുന്നു,
മനസ്സു പൂക്കാനും കനിവുറക്കാനുമതു ചിറകനക്കുന്നു .
മഴ ശില്പിയാകുന്നു ,
പല നിറങ്ങളിലതു  നൗഷാദിനെ മെനയുന്നു .
ലിനു വെന്ന സ്നേഹക്കുന്നൊരുക്കുന്നു .

മഴ പ്രാർത്ഥനയായൊഴുകുന്നു ,
അതു ഖുറാനും ബൈബിളുമുപനിഷത്തുമാകുന്നു .
പള്ളിക്കുമമ്പലത്തിനുമിടയിൽ ,
കുടിലിനുംമാളികക്കുമിടയിൽ ,
മഴ തിരിച്ചറിവിൻറെ ഗംഗാ ജലമാകുന്നു .


മഴ പക്ഷെ മന്ദഗതിയിലാകുന്നു .
ഇരുളിനും പുതു വെളിച്ചത്തിനുമിടക്കു പിന്നേയും
മഴയൊന്നു വീണ്ടും മദിച്ചു പെയ്തെങ്കിൽ !

-  സീക്കെയാർ 14/08 / 2 019 

ഇന്നും ഭൂമി കരയുന്നുണ്ട്.

സീതയും ശകുന്തളയും ആമിയും കരഞ്ഞപ്പോഴും
നിങ്ങൾ  സന്ധ്യാനാമം ഉറക്കെ ചൊല്ലുന്നുണ്ട് ;
നിങ്ങൾ മീൻപി ടിക്കാതെ  അമ്പലക്കുളത്തിൽ കുളിക്കുന്നുണ്ട് ;
സോപ്പ് തേക്കാതെയും ;
നി ങ്ങളെന്നും  ചുള്ളിക്കമ്പൊടിക്കാതെ സർപ്പക്കാവ്  കാക്കുന്നുണ്ട് ;
ഒരു തരി വറ്റ്‌  പോലും കളയാതെ തട്ടിവിടുന്നുമുണ്ട്
മുതിർന്നവരെ ,അറിയാതെന്ന ഭാവത്തിൽ ചവിട്ടുന്നുമുണ്ട് ;
പിന്നെ തൊട്ടു തലയിൽ വെക്കാനായുന്നുമുണ്ട് .
തുളസി ,കറുക, ബ്രഹ്മികളെ പോറ്റുന്നുമുണ്ട്‌;
വേറെയും പല മനോഹര ആചാരങ്ങളെയും നിങ്ങൾ   നോൽക്കുന്നുമുണ്ട് .

തൊള്ളായിരത്തി ഇരുപത്തിനാലിലും  ഇങ്ങനൊക്കെയായിരുന്നു .
അന്നും പ്രളയം നിങ്ങളുടെ വീട്ടിലെത്തിയിരുന്നു  .
അന്നും ഭൂമി കരഞ്ഞിരുന്നു .
എമ്പതുകളിലെ യുക്തിവാദത്തിനും പുരോഗമനവാതത്തിനും മുൻപ് .
അന്നുണ്ടായിരുന്ന പല മനോഹര അനാചാരങ്ങളെയും
കുറിച്ചോർത്തായിരിക്കണം
ഭൂമി കരഞ്ഞത് .
ഇവിടമൊരു ഭ്രാന്താലയമാണെന്നൊരാൾക്കു പറയേണ്ടിവന്നതും  അതുകൊണ്ടു തന്നെ യായിരിക്കണം.

ഇന്നും പ്രളയം വീട്ടുമുറ്റത്തെത്തുകയും ഭൂമി കരയുകയും ചെയ്യുന്നുണ്ട് .

ദാനമായി ഒരു ഗ്രാമം ചോദിച്ചപ്പോൾ ഒരിഞ്ചു തരില്ലെന്ന് മുഖം കനപ്പിച്ച
കൗ രവരെയോർത്തായിരിക്കില്ല .
ഒരു തോർത്ത് തരില്ല .
ഒരു കുല തരില്ല .
ഒരു മണിയരി  തരില്ല .
ഒന്നും തരില്ല  എന്ന സന്ധ്യാനാമം പഠിപ്പിച്ചവരെ യോർത്താകണം
ദുരിതപ്പെയ്ത്തിൽ പിടഞ്ഞു ജനമനസ്സിൽ വെറുപ്പ് പടരട്ടേ എന്ന്
യുദ്ധതന്ത്രം മെനഞ്ഞ പുതിയ കൗരവരെക്കുറിച്ചോർത്തായിരിക്കണം .
ഇന്നും ഭൂമി കരയുന്നുണ്ട് .

നിങ്ങൾ  സന്ധ്യാനാമം ഉറക്കെ ചൊല്ലുന്നുണ്ട് ;
നിങ്ങൾ മീൻപിടിക്കാതെ  അമ്പലക്കുളത്തിൽ കുളിക്കുന്നുണ്ട് ;
സോപ്പ് തേക്കാതെയും ;
നി ങ്ങളെന്നും  ചുള്ളിക്കമ്പൊടിക്കാതെ സർപ്പക്കാവ്  കാക്കുന്നുണ്ട് ;
ഒരു തരി വറ്റ്‌   പോലും കളയാതെ തട്ടിവിടുന്നുമുണ്ട്
മുതിർന്നവരെ  ചവിട്ടുന്നുമുണ്ട് ;
പിന്നെ തൊട്ടു തലയിൽ വെക്കാനായുന്നുമുണ്ട് .
തുളസി കറുക ബ്രഹ്മികളെ പോറ്റുന്നുമുണ്ട്‌;
വേറെയും പല മനോഹര ആചാരങ്ങളെയും നിങ്ങൾ   നോൽക്കുന്നുമുണ്ട്
ഇന്നും ഭൂമി കരയുന്നുമുണ്ട് .

ഒരു മണി അരി ചോദിച്ചും ഒരു തോർത്തും ഒരുകുലയും ഒരു പായും
എന്തെങ്കിലും ,ചോദിച്ചെത്തിയോരെന്നെ
കറുത്ത മുഖവും തീക്കണ്ണും കുറുവടിയും കൊണ്ടാരാധിച്ച  നിങ്ങളെയോർത്തു
ഇന്നും ഭൂമി കരയുന്നുണ്ട്.

-സീകെയാർ










Wednesday, 31 July 2019

യുക്തിവാദത്തിന്റെയും ഭക്തിയുടെയും ഇഴുകിച്ചേരലാണ് മഹത്വം

By Source, Fair use, https://en.wikipedia.org/w/index.php?curid=49829110

വാക്കുകളുടെ സുന്ദരമായ ക്രമീകരണത്തെക്കുറിച്ചു മികച്ച ഉദാഹരണമായി തൻറെ ഗണിതത്തിനു ഒരു വ്യാഖ്യാനം ( An Apology to Mathematics ) എന്ന പുസ്തകത്തിൽ ജി എച് ഹാഡി  ഷേക്‌സ്‌പി യറുടെ രണ്ടു വരികൾ ഉദ്ധരിക്കുന്നുണ്ട് .After life's fitful fever ,he sleeps well.( ജീവിതത്തിന്റെ അപസ്മാര പ്പനി ക്കു ശേഷം അയാൾ സുഖമായി ഉറങ്ങുന്നു )  ഈ വരികളെ കുറിച്ച് ആലോചിക്കുമ്പോൾ ഹാഡി തീർച്ചയായും ശ്രീനിവാസ രാമാനുജനെ കുറിച്ചും ജീവിതത്തിൽ അദ്ദേഹം നേരിട്ട കഷ്ട്പ്പാടുകളെ  കുറിച്ചും ആലോചി ച്ചിരിക്കണം .ആ ഹൃദയങ്ങൾ   തമ്മിൽ അത്രയേറെ ഇഴയടുപ്പം ഉണ്ടായിരുന്നു . ഹാഡി എന്ന നിരീശ്വരവാദി ഇല്ലായിരുന്നെകിൽ ശ്രീനിവാ സ രാമാനുജൻ എന്ന് നാമറിയുന്ന ഗണിതശാസ്ത്രജ്ഞൻ  ഉണ്ടാകുമായിരുന്നില്ല .യുക്തിവാദത്തിന്റെയും ഭക്തിയുടെയും സംസ്കാരങ്ങളു ടെ ഇഴുകിച്ചേരലാണ് മഹത്വം എന്ന സന്ദേശം നൽകുന്ന സിനിമ യാണ്  പയ്യന്നൂർ  ഓപ്പൻ ഫ്രെയിം പ്രവർത്തകർ ഇന്നലെ മലയാളം സബ് ടൈ റ്റിലോടെ പ്രദർശിപ്പിച്ചത് . The Man who Knew Infinity എന്ന ചലച്ചിത്രം നാമറിയുന്ന  രാമാനുജന്റെ ജീവിതത്തിന്റെ അറിയാത്ത ഏടുകൾ കാണിക്കുന്നതോടൊപ്പം ജി എച് ഹാർഡി   എന്ന മനുഷ്യസ്നേഹിയെ കുറിച്ച് വിശദമാക്കു ന്നുമുണ്ട് .പ്രതിഭാ വിലാസത്തിൽ ഒരു ഇന്ത്യാക്കാരനെ അംഗീകരിക്കാൻ ബ്രിട്ടീഷ് ബുദ്ധിജീവികൾ തയ്യാറാ കുന്നതോടൊപ്പം  സ്വാത ന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യക്കു അനുകൂലമായ അഭിപ്രായഗതി ഉള്ള  ബ്രിറ്റിഷുകാരുടെ എണ്ണം കൂടുന്നതിനും രാമാനുജന്റെ പ്രതിഭക്കും ഹാഡിയുടെ പിന്തുണക്കും കഴിയുന്നു എന്നതും ഈ ചലച്ചിത്രം ശ്രദ്ധയിൽ കൊണ്ടുവരുന്നു ,വർഗീയതയാണ് സ്വർഗീയത എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്ത മത ആശയങ്ങളുടെ ഉദാത്തമായ ഒന്നുചേരൽ കൊണ്ടുണ്ടാകുന്ന ഉയർച്ച അടിവരയിട്ടു കാണിക്കുന്ന ഈ സിനിമ നമ്മുടെ പുതു തലമുറ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് .ഒന്നാം ലോക മഹായുദ്ധം  അക്കാഡമിക്  പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന നേരിട്ടുള്ള ഒരു ദുരിതാനുഭവമായി സിനിമയിൽ നിറയുന്നു .യുദ്ധത്തിൽ പുതിയ ആയുധങ്ങളുണ്ടാക്കുന്നതിനു വേണ്ട ആശയങ്ങൾ നൽകാനായി ലിറ്റൽവുഡ് എന്ന ഗണിത ജ്ഞന് അദ്ദേഹം അത് ഇഷ്‍ടപ്പെടുന്നില്ലെങ്കിൽ പോലും യുദ്ധക്കളത്തിലേക്ക് പോകേണ്ടി വരുന്നു .യുദ്ധവിരുദ്ധത എന്ന സ്വന്തം കാഴ്ചപ്പാടിന്റ്റെ ബലത്തിൽ ഹാഡിക്കു  യുദ്ധത്തിൽ ഇടപെടാതെ പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട് .എന്നാൽ രാമാനുജന്റെ ആരോഗ്യ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നുമുണ്ട് .

വ്യക്തിപരമായി എനിക്ക് ഒരു  ഗണിതാദ്ധ്യാപകൻ എന്ന നിലയിലും ഇംഗ്ലീഷ് അദ്ധ്യാപകനെന്ന നിലയിലും  ഗൃഹാതുരത്വ മുണർത്തുന്ന ഓർമകളുണർത്തിയ ചിത്രം കൂടിയായിരുന്നു
The Man who Knew Infinity .പത്താം ക്‌ളാസിൽ രാമാനുജന്റെ പ്രതിഭാവിലാസത്തെ സൂചിപ്പിച്ചു കൊണ്ടുള്ള ഒരു ജീവ ചരിത്രകുറിപ്പു പഠിപ്പിച്ചത് ഓർക്കുന്നു .ഹാഡിയുമായുള്ള രാ മാനുജന്റെ നിർണായക കണ്ടുമുട്ടലും   1729 എന്ന മാന്ത്രിക സംഖ്യയും ഒക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തത് അവരുടെ ജീ വിതത്തെക്കുറിച്ചു ഇത്രയും ഉൾക്കാഴ്ച ഇല്ലാതെ യായിരുന്നു .  ബി എഡ് പഠനകാലം മുതൽ ഒന്നിച്ചുള്ള പ്രിയ സുഹൃത്തുക്കൾ ദേവരാജൻ മാസ്റ്ററും രാഘവൻ മാസ്റ്ററും തൊട്ടടുത്തുണ്ടായിരുന്നു എന്നതും പ്രിയകരമായൊരു അനുഭവമായിരുന്നു .


രോഗബാധിതനെങ്കിലും അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രജ്ഞനായി ഇന്ത്യയിൽ 1919 ൽ തിരിച്ചെത്തുന്ന രാമാനുജൻ ഇന്ത്യയിൽ സ്വീകരിക്കപ്പെടുന്നതിനെ കുറിച്ചും ഇന്ത്യയിൽ പിന്നീടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളെ കുറിച്ചും കുറച്ചുകൂടെ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകണമായിരുന്നു .പകരം മരണത്തിനു മുമ്പുള്ള ഹ്രസ്വമെങ്കിലുംപ്രശസ്തി യുടെയും രോഗാനുഭവത്തിന്റെയും വിരുദ്ധാനുഭവങ്ങളിൽ തീക്ഷ്ണമായ ആ കാ ലഘട്ടത്തെ നമ്മുടെ ഭാവനക്ക് വിട്ടു തന്നു കൊണ്ട് ഹാ ഡിയുടെ  കാഴ്ചപ്പാടുകളിലേക്ക് ചിത്രം തീരുകയാണ് . അനന്തതയെ അറിഞ്ഞ സംഖ്യകളെ സ്നേഹിച്ച  അനശ്വരതയിലേക്കു ചുവട് വെച്ച ആ രണ്ട് പ്രതിഭാശാലികളേയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കനായി രുന്നു സംവിധായകൻറെ ശ്രമം .ഈ ചിത്രം ശ്രദ്ധയിൽ പ്പെടുത്തിയ ഓപ്പൺ ഫ്രെയിം പ്രവർത്തകർക്ക് പ്രത്യേക നമസ്കാരം



വിയോജിപ്പ് ജനാധിപത്യത്തിൻറെ കാതലായ ഭാഗമാണെന്നു





പേരുകേട്ട   പയ്യന്നൂർ  ഓപ്പൺ ഫ്രെയിമിന്റെ  അടൂരിനോപ്പം  എന്ന പരിപാടിയിൽ ഞാൻ പങ്കെടുക്കുകയും വേദിയിൽ സംസാരിച്ചവരെ കേൾക്കുകയും ചെയ്തു .dissent ( വിയോജിപ്പ്) ജനാധിപത്യത്തിൻറെ കാതലായ ഭാഗമാണെന്നും എതിരഭിപ്രായം പറഞ്ഞത് കൊണ്ട് അത്തരം ആളുകൾ അന്യഗ്രഹത്തിൽ പോയി താമസിക്കട്ടെ എന്ന് പറയുന്നത് ഫാസിസ്റ്റു രീതികളുടെ ഭാഗമാണെന്നും പൊതുവെ വിലയിരുത്തപ്പെട്ടു .ഇത്തരം കാഴചപ്പാടുകൾക്കെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും അഭിപ്രായമുണ്ടായി .സദസ്സിന്റെ അഭിപ്രായം ചോദിക്കാതെ ( ഒരു ചർച്ചക്കും അവസരം നൽകാതെ )അധ്യക്ഷൻ ചടങ്ങു അവസാനിപ്പിക്കുകയും സിനിമാ പ്രദർശനം തുടങ്ങുന്ന നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.സിനിമ യെക്കുറിച്ചു  വിശദീകരിക്കാൻ ശ്രീ മുരളിയെ  അധ്യക്ഷൻ വിളിച്ച നിമിഷത്തിൽ  എൻറെ പ്രിയസുഹൃത്തു രാഘവൻ മാസ്റ്റർ  സദസ്സിൽ നിന്ന് എഴുന്നേൽക്കുകയും   അടൂരിനൊ പ്പം എന്ന പരിപാടിയുടെ മെസ്സേജ് പുറത്തു എത്തിക്കുന്നതിന് ഓപ്പൺ ഫ്രെയിമിന്റെ നേതൃത്വത്തിൽ നടപടികളുണ്ടാവണ്ടേ എന്ന് ചോദിക്കുകയും ചെയ്തു .അദ്ധ്യക്ഷൻ  അതിനൊരു വിശദീകരണം നടത്തുകയും തുടർന്ന്  വിഷയത്തെ കുറിച്ച് സദസ്സിൽനിന്നും രണ്ടു പേർ വിഷയത്തെ കുറിച്ച് സംസാരിക്കുകയും(എതിരഭിപ്രായങ്ങളൊന്നുമുണ്ടായില്ല ) ചർച്ച അവിടെ നിർത്തി സിനിമാ പ്രദർശനം തുടങ്ങുകയും ചെയ്തു .(സമയം വൈകിയിരുന്നു .7 മണി .)

സദസ്സിന്റെ അഭി പ്രായങ്ങൾക്കു ഇടം നല്കാതെയുള്ള നടപടിക്രമങ്ങളുണ്ടായത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിന്റെ ഭാഗമായ ഒരു ചടങ്ങിന് ഭൂഷണമായില്ല എന്ന് എനിക്ക് തോന്നി.

ഒരാളെ  നിർബന്ധിച്ചു ഒരു മതത്തിന്റെ പ്രാർത്ഥനാവാക്യങ്ങൾ വിളിപ്പിക്കുന്നതിനെതിരെയാണ് അടൂർ ഗോപാ ലകൃഷ്‍ണൻ സംസാരിച്ചത് .അല്ലാതെ ജയ് ശ്രീറാം എന്ന് വിളിച്ചതിനു എതിരെയല്ല .പക്ഷെ പിന്നീട് വരുന്ന വിശദീകരണങ്ങളിലെല്ലാം കാണുന്നത് പോലെ " ജയ് ശ്രീറാം എന്ന് വിളിച്ചതിനു എതിരെയാണ് അടൂർ സംസാരിച്ചത് "എന്ന നിലപാടിൽ നിന്ന് കൊണ്ടാണ് അടൂരിനെ പിന്നെയും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് .ഇത് വളരെ ആസൂത്രിതവും ദുഷ്ട ലാക്കോടെയുള്ളതുമാണ് .കളവു പ്രചരിപ്പിച്ചു വൈകാരികത സൃഷ്ടിച്ചു ആൾക്കൂട്ടങ്ങളെ  ഇളക്കിവിടുന്ന  ഫാസിസ്റ്റു  തന്ത്രമാണ് ഇത് .ഒരു ചാനൽ മാത്രം കാണുകയും ഒരു പത്രം മാത്രം വായിക്കുകയും വായിച്ചതു  കണ്ണടച്ച് വിശ്വസിക്കുകയും ചെയ്യുന്ന ആളുകളെ( അത്തരം ആളുകളാണ് ഭൂരിപക്ഷം പേരും .) ഇത്തരം വൈകാരിക പ്രസ്താവനകൾ കൊണ്ട് ഇളക്കിവിടാനും എളുപ്പമാണ് .ഫാസിസത്തിനെതിരെ നിങ്ങൾ എത്ര യുക്തിപൂർവം സംസാരിച്ചാലും അത് സാധാരണക്കാരായ ആളുകളിലേക്ക്‌ എത്തുന്നില്ലെങ്കിൽ എന്തു പ്രയോജനമാണ്  ? ആളുകളുടെ / പുതിയ തലമുറയുടെ  ടി വി / പത്ര / പുസ്തക വായനകളിലെല്ലാം ബഹുസ്വരതയുടെ സന്ദേശങ്ങൾ എത്തേണ്ടതുണ്ട് .ഞാനും എൻ്റെ പാർടിയും മാത്രം ശരി എന്നതിന് പകരം എതിരഭിപ്രായത്തെ മാനിക്കുകയും എതിരഭിപ്രായത്തിനു / അങ്ങിനെ സംസാരിക്കുന്നവർക്കും ഇടം നൽകി കൊണ്ട്  പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ ഈ മാറ്റം സാദ്ധ്യമാവുകയുള്ളൂ . ജനാധിപത്യത്തിലേക്കുള്ള ഈ ചുവടു മാറ്റം  നമ്മുടെ സ്വന്തം വീടിൻ്റെ ചുറ്റു വട്ടത്തു നിന്നും തുടങ്ങുകയും വേണം .ഫാസിസത്തിന് വളരാനുള്ള ശീലങ്ങൾ സമൂഹത്തി ൽ ഉണ്ടാക്കുന്നതിനു അധികാരത്തിനു വേണ്ടിയുള്ള നമ്മുടെ അടവ് തന്ത്രങ്ങൾ ( നുണ പ്രചാരണങ്ങൾക്കും  ഹിംസക്കും തെരുവുകളുടെ ആധിപത്യത്തിനും നൽകുന്ന പ്രാധാന്യം ) കാരണമായിട്ടില്ലേ ? അധികാര രാഷ്ട്രീയത്തിന്റെ ഇരുണ്ട സാധ്യതകളാണ് നമ്മെ തുറിച്ചു നോക്കുന്നത് .സത്യം തുറന്നു പറയുന്നവന് അകത്തു നിന്നും പുറത്തു നിന്നും ചവിട്ടാണ് .അകത്തു നിന്ന് വാങ്ങണോ പുറത്തു നിന്ന് വാങ്ങണോ എന്ന് ഒരാൾക്ക് വേണമെങ്കിൽ തീരുമാനിക്കാം എന്ന ഒരു ഓപ്ഷൻ ഉണ്ട് .

അടൂർ തൻ്റെ സിനിമകളിൽ(എലിപ്പത്തായം ,കൊടിയേറ്റം , മതിലുകൾ,വിധേയൻ ) ഈ ഓപ്ഷനെ കുറിച്ച് വളരെ വിശദമായി ചർച്ച ചെയ്തിട്ടുണ്ട് എന്നതാണ് ഇരുപക്ഷങ്ങൾക്കും അദ്ദേഹം അനഭിമതനായിതുടരാൻ കാരണം .എന്ത് കൊണ്ടാണ്  താങ്കളുടെ സിനിമകളിൽ( മതിലുകൾ,വിധേയൻ  ) സംഘർഷങ്ങൾ , തൂക്കിക്കൊല്ലൽ പോലെയുള്ള രംഗങ്ങൾ ഒഴിവാക്കുന്നത് എന്ന ചോദ്യത്തിന് അടൂർ നൽകിയ മറുപടി ഞാൻ ഹിംസയെ  വെറുക്കുന്നു എന്നാണ് . I  hate violence  .  ഇത് ഒരു കലാകാരന് ഉള്ള സ്വാതന്ത്ര്യമാണ് .ആ  സ്വാതന്ത്ര്യത്തെയാണ്  ഫാസിസ്റ്റു  മനസ്സുകൾ ഭയക്കുന്നത് .ഗാന്ധി വധത്തിനു ഏറെ വർഷങ്ങൾക്കു ശേഷവും ഗാന്ധിയുടെ വേഷം കെട്ടിച്ചു ആ രൂപത്തിന് നേരെ വെടിയുതിർത്തു ചോരയൊഴുക്കുന്നതായി കാണിച്ചു അർമാദിക്കുന്ന ആൾക്കൂട്ടങ്ങളെ നിർമ്മിക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന് ഉൾക്കൊള്ളാവുന്ന ഒരു സമീപനമല്ല ല്ലോ ഇത് .




Wednesday, 12 June 2019

മരണാനന്തരം മൃതദേഹം ,അവയവങ്ങൾ ഒക്കെ വിട്ടു കൊടുക്കുന്നതിനെപ്പറ്റി

പ്രിയ സുഹൃത്തുക്കളെ

വളരെ മുൻപെ തന്നെ നമ്മുടെ ചില സൗഹൃദ കൂട്ടായ്മകളിൽ ആലോചിക്കുകയും എന്നാൽ നടപ്പിൽ വരുത്താൻ സാധിക്കാതെ പോയതുമായ ഒരു സംഗതിയാണ്  മരണാനന്തരമുള്ള  നമ്മുടെ  നേത്രദാനം, മൃതദേഹങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കുക.., മസ്തിഷ്ക്ക മരണം സംഭവിച്ചാൽ അവയവദാനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ...

നടപ്പിൽ വരുത്താൻ സാധിക്കാതെ പോയത്  സമ്മതപത്രം ലഭിക്കാതിരുന്നതു കൊണ്ടല്ല...മറിച്ച് പല തിരക്കുകൾക്കിടയിൽ ഈ സംഗതി  വിട്ടു പോയി എന്നതു കൊണ്ടാണ്.


ഇപ്പൊ ഈ ആശയം വീണ്ടും വന്നത് നമ്മുടെ ഗ്രൂപ്പംഗം സതീശൻ കാഞ്ഞിരങ്ങാട്  ഈ വിഷയത്തെപ്പറ്റി സൂചിപ്പിച്ചതു കൊണ്ടാണ്..

മരണാനന്തരം മൃതദേഹം ,അവയവങ്ങൾ ഒക്കെ വിട്ടു കൊടുക്കുന്നതിനെപ്പറ്റി നമുക്കും ഒന്നാലോചിച്ചാലോ...

എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായി.

ഇങ്ങനെയൊരു സമ്മതപത്രം തരണമെന്ന യാതൊരു വിധ നിർബന്ധവും  ഈ അറിയിപ്പിൽ ഉൾച്ചേർന്നിട്ടില്ലെന്നറിയിക്കട്ടെ...

ആദ്യം ഒരു ചർച്ച ഇതുമായി ബന്ധപ്പെട്ട് ഉണ്ടായാൽ പല സംശയങ്ങളും ദുരീകരിക്കപ്പെടും...

സമ്മതപത്രം കൊടുക്കുവാൻ താൽപര്യമുള്ളവർക്ക് ഒരുമിച്ച് അത് ചെയ്യാം...
സർഗവേദി.. റീഡേഴ്സ് ഫോറം.. A FS  ഇവയുടെ നേതൃത്വത്തിലും ഇത് ചെയ്യാവുന്നതാണ്...

എന്തായാലും ആദ്യഘട്ടമെന്ന നിലയിൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു..😊




നല്ല ആശയം. ഞാൻ ഇതിനകം തയ്യാർ.മരണാനന്തര ചടങ്ങുകൾ വേണ്ട എന്ന അഭിപ്രായക്കാരനുമാണ്. ജീവിച്ചിരിക്കുമ്പോഴാണ് ഒരു വ്യക്തിക്കു വേണ്ട കാര്യങ്ങൾ ആകാവുന്നത് ചെയ്തു കൊടുക്കേണ്ടത്.ഗിരീഷ് കർണാട്  സ്റ്റേറ്റിന്റെ ആദരവു എന്ന പേരിൽ നടത്തുന്ന മരണാനന്തര ചടങ്ങു ( വെടി 😫) പോലും വേണ്ട എന്ന് എഴുതി വെച്ചിട്ടാണ് പോയത്. അത് വലിയ കാര്യമാണ് .മരണത്തിന്റെ ചടങ്ങുകൾ നടത്താൻ എന്ന പേരിൽ മതമൗലിക ആശയങ്ങൾ വീടുകളിൽ നിയന്ത്രണമേറ്റെടുക്കുന്നതും ഒഴിവാക്കണം.അത് അത്ര എളുപ്പമല്ല.അതിനു തക്കവണ്ണം അനാവശ്യചടങ്ങുകൾ ഒഴിവാക്കി മരണാനന്തര ചടങ്ങുകൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുന്ന വിധത്തിൽ ചെറുപ്പക്കാരുടെ  "ആത്മവിദ്യാ സംഘങ്ങൾ " ഉണ്ടാകേണ്ടതുണ്ട്. എല്ലാം കഴിഞ്ഞ് മദ്യസൽക്കാരവും ഉൾക്കൊണ്ട് പിരിയുന്ന ടീമുകളിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട്.

Poetic Justice ! Against racial discrimination

ON KATWA CASE

Poetic Justice ! While writing the Katwa order, the judge has cited a couplet . "pinha tha daam e sakht khareeb ashiyaan ke .udne hi Na paaye the giraftaar hum huye." It means like this. Near the nest of a bird there was a hunter's net .The young chick was caught in it before it could make its first flight. Under a criminal conspiracy, an innocent eight year old was kidnapped, wrongfully confined ,drugged ,raped and ultimately murdered. The perpetrators of this crime have acted in such a manner as if there's a law of the jungle prevalent in the society.The order said.( source : The new Indian Express )....the hair strands of the victim were recovered from inside devasthan. This fact coupled with other evidences on record certainly leads to an inference that the victim after her kidnapping was confined indeed in the devasthan. The judge wrote.! 

The truth that entire inhumane plot was to frighten a nomadic tribe out of the village adds to the angle of racial discrimination involved in the case.Those who swear upon the sanctity of the temple ,those who run after atheists for making fun of unscientific rituals must take an introspection on why and how a devasthan was witness to such cruelty against a child ,intolerance against a human being .Are you dreaming about citizens of India to be bound to such laws of jungle in our Nation.? It is high time the devotees of all such devasthans took a self analysis. We are stepping out of tolerance and scientific temper.

കാവ്യ  നീതി ! കത്വാ വിധി എഴുതിയ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ഭാഗമായ ജഡ്‌ജി ഒരു ഉറുദു  കവിതാ ശകലം ഉദ്ധരിച്ചിട്ടുണ്ട് .അതിന്റെ അർത്ഥം ഇങ്ങിനെ പോകുന്നു . പക്ഷിക്കൂടിന്നരികെ വേടൻ  വല വിരിച്ചിരുന്നു .കുഞ്ഞുപക്ഷിയെ അത്  ചിറകു വിരിക്കും മുമ്പേ   അവർ വലയി ൽ കുരുക്കി .

കുറ്റകരമായ ഒരു ഗൂഡാലോചനക്കു ശേഷം നിഷ്കളങ്കയായ ഒരു എട്ടുവയസ്സുകാരി തട്ടിക്കൊണ്ടുപോകപ്പെട്ടു,തെറ്റായി തടവിലാക്കപ്പെട്ടു ,മയക്കുമരുന്ന് നല്കി പീഡിപ്പിക്കപ്പെട്ടു .അവസാനം ക്രൂരമായി  കൊല്ലപ്പെടുകയും ചെയ്തു .ഈ കുറ്റത്തിന് ഉത്തരവാദികൾ ആയവർ പ്രവർത്തിച്ചത് ഈ രാജ്യത്തു കാട്ടു നീതിയാണ് പുലരുന്നത് എന്നു കരുതിയ പോലെയാണ്  എന്നും ന്യായാധിപൻ ആ ഉത്തരവിൽ എഴുതി .....കുറ്റവാളിയുടെ  മുടിനാരുകൾ ദേവസ്ഥാനത്തു നിന്ന് കണ്ടെടുത്തു .ലഭ്യമായ മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഇര തീർച്ചയായും ദേവസ്ഥാനത്തിലാണ് തടവിലാക്കപ്പെട്ടിരുന്നത്  എന്ന്  മനസ്സിലായെന്നും ന്യായാധിപൻ എഴുതുന്നു .

ഒരു പ്രദേശത്തു നിന്നും ഒരു ദേശാടന വിഭാഗത്തെ ആട്ടിയോടിക്കാനായി ഉണ്ടാക്കിയതായിരുന്നു  നീചമായ ഈ പദ്ധതി എന്നത് വംശഹത്യ എന്ന കാഴ്ചപ്പാടിനു  തന്നെ മുൻ‌തൂക്കം നൽകി മനസ്സിലാക്കേണ്ട സത്യമാണ് .അമ്പലങ്ങളുടെ വിശുദ്ധി യെക്കുറിച്ചു  ആണയിടുന്നവരും അശാസ്ത്രീയമായ ആചാരങ്ങളെ  കളിയാക്കുന്ന  നിരീശ്വരവാദികളുടെ വാദങ്ങളെ  അപലപിക്കാൻ പുറപ്പെടുന്നവരും  ഒരു ദേവസ്ഥാനം ഇങ്ങനെ ഒരു കുഞ്ഞിനെതിരെയുള്ള ക്രൂരതക്കു , മനുഷ്യത്വത്തോടുള്ള അസഹിഷ്ണുതക്കു  സാക്ഷിയാവുന്നത് എന്തുകൊണ്ടെന്നും എങ്ങനെയെന്നും   ഒരു ആത്മ പരിശോധന നടത്താനുള്ള സമയമാണിത് .ഇന്ത്യൻ പൗരന്മാർ ഇങ്ങിനെയുള്ള കാട്ടുനീതികൾക്കു വിധേയമാണെന്നാണോ നിങ്ങൾ കരുതുന്നത് ?ഇങ്ങിനെയുള്ള എല്ലാ ദേവസ്ഥാനങ്ങളുടേയും ആരാധകർ സ്വയം വിലയിരുത്തേണ്ട നേരമായി.സഹിഷ്ണുതയുടെയും ശാസ്ത്രീയ മനോഭാവത്തിന്റേയും ലോകത്തു നിന്ന് നമ്മൾ പടിയിറങ്ങുകയാണ് !


ചിന്താമഗ്നയായ്‌ ഇരയുടെ 'അമ്മ 





Dissent 

MURALI : Radakrisnan sir ,kadavul ninaithath mattum than nadakaruth,vere onnum nadakath

CKR : No.MURALI Sir.Was it  a joke ? Was it a general statement ? I have to point out that we can't just be spectators thinking that kadavul ninaithu nan nadakkathu. The kadavul resides within you and me. "Thad thwam asi ".One has to raise oneself into godliness through better thoughts and actions. ( not by killing an innocent girl ,though she is part of a nomadic community.) What you think as kadavul ninaithu is what serene people like you and me think and practise. Only the actions of the just smell sweet and blossom in the dust. Our destiny is shaped by the actions of people like us.So I disagree with you ,with  all respect to your right to dissent.


MURALI : Sorry Sir,what is God's decision,that is our interpretation,we have the freedom to interpret.That this humans are doing.I am not a supporter of these bloody interpreters.

CKR : But still there is blood in these bloody interpretations.