Wednesday 12 June 2019

മരണാനന്തരം മൃതദേഹം ,അവയവങ്ങൾ ഒക്കെ വിട്ടു കൊടുക്കുന്നതിനെപ്പറ്റി

പ്രിയ സുഹൃത്തുക്കളെ

വളരെ മുൻപെ തന്നെ നമ്മുടെ ചില സൗഹൃദ കൂട്ടായ്മകളിൽ ആലോചിക്കുകയും എന്നാൽ നടപ്പിൽ വരുത്താൻ സാധിക്കാതെ പോയതുമായ ഒരു സംഗതിയാണ്  മരണാനന്തരമുള്ള  നമ്മുടെ  നേത്രദാനം, മൃതദേഹങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കുക.., മസ്തിഷ്ക്ക മരണം സംഭവിച്ചാൽ അവയവദാനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ...

നടപ്പിൽ വരുത്താൻ സാധിക്കാതെ പോയത്  സമ്മതപത്രം ലഭിക്കാതിരുന്നതു കൊണ്ടല്ല...മറിച്ച് പല തിരക്കുകൾക്കിടയിൽ ഈ സംഗതി  വിട്ടു പോയി എന്നതു കൊണ്ടാണ്.


ഇപ്പൊ ഈ ആശയം വീണ്ടും വന്നത് നമ്മുടെ ഗ്രൂപ്പംഗം സതീശൻ കാഞ്ഞിരങ്ങാട്  ഈ വിഷയത്തെപ്പറ്റി സൂചിപ്പിച്ചതു കൊണ്ടാണ്..

മരണാനന്തരം മൃതദേഹം ,അവയവങ്ങൾ ഒക്കെ വിട്ടു കൊടുക്കുന്നതിനെപ്പറ്റി നമുക്കും ഒന്നാലോചിച്ചാലോ...

എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായി.

ഇങ്ങനെയൊരു സമ്മതപത്രം തരണമെന്ന യാതൊരു വിധ നിർബന്ധവും  ഈ അറിയിപ്പിൽ ഉൾച്ചേർന്നിട്ടില്ലെന്നറിയിക്കട്ടെ...

ആദ്യം ഒരു ചർച്ച ഇതുമായി ബന്ധപ്പെട്ട് ഉണ്ടായാൽ പല സംശയങ്ങളും ദുരീകരിക്കപ്പെടും...

സമ്മതപത്രം കൊടുക്കുവാൻ താൽപര്യമുള്ളവർക്ക് ഒരുമിച്ച് അത് ചെയ്യാം...
സർഗവേദി.. റീഡേഴ്സ് ഫോറം.. A FS  ഇവയുടെ നേതൃത്വത്തിലും ഇത് ചെയ്യാവുന്നതാണ്...

എന്തായാലും ആദ്യഘട്ടമെന്ന നിലയിൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു..😊




നല്ല ആശയം. ഞാൻ ഇതിനകം തയ്യാർ.മരണാനന്തര ചടങ്ങുകൾ വേണ്ട എന്ന അഭിപ്രായക്കാരനുമാണ്. ജീവിച്ചിരിക്കുമ്പോഴാണ് ഒരു വ്യക്തിക്കു വേണ്ട കാര്യങ്ങൾ ആകാവുന്നത് ചെയ്തു കൊടുക്കേണ്ടത്.ഗിരീഷ് കർണാട്  സ്റ്റേറ്റിന്റെ ആദരവു എന്ന പേരിൽ നടത്തുന്ന മരണാനന്തര ചടങ്ങു ( വെടി 😫) പോലും വേണ്ട എന്ന് എഴുതി വെച്ചിട്ടാണ് പോയത്. അത് വലിയ കാര്യമാണ് .മരണത്തിന്റെ ചടങ്ങുകൾ നടത്താൻ എന്ന പേരിൽ മതമൗലിക ആശയങ്ങൾ വീടുകളിൽ നിയന്ത്രണമേറ്റെടുക്കുന്നതും ഒഴിവാക്കണം.അത് അത്ര എളുപ്പമല്ല.അതിനു തക്കവണ്ണം അനാവശ്യചടങ്ങുകൾ ഒഴിവാക്കി മരണാനന്തര ചടങ്ങുകൾ നടത്താൻ കുടുംബങ്ങളെ സഹായിക്കുന്ന വിധത്തിൽ ചെറുപ്പക്കാരുടെ  "ആത്മവിദ്യാ സംഘങ്ങൾ " ഉണ്ടാകേണ്ടതുണ്ട്. എല്ലാം കഴിഞ്ഞ് മദ്യസൽക്കാരവും ഉൾക്കൊണ്ട് പിരിയുന്ന ടീമുകളിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട്.

No comments: