സീതയും ശകുന്തളയും ആമിയും കരഞ്ഞപ്പോഴും
നിങ്ങൾ സന്ധ്യാനാമം ഉറക്കെ ചൊല്ലുന്നുണ്ട് ;
നിങ്ങൾ മീൻപി ടിക്കാതെ അമ്പലക്കുളത്തിൽ കുളിക്കുന്നുണ്ട് ;
സോപ്പ് തേക്കാതെയും ;
നി ങ്ങളെന്നും ചുള്ളിക്കമ്പൊടിക്കാതെ സർപ്പക്കാവ് കാക്കുന്നുണ്ട് ;
ഒരു തരി വറ്റ് പോലും കളയാതെ തട്ടിവിടുന്നുമുണ്ട്
മുതിർന്നവരെ ,അറിയാതെന്ന ഭാവത്തിൽ ചവിട്ടുന്നുമുണ്ട് ;
പിന്നെ തൊട്ടു തലയിൽ വെക്കാനായുന്നുമുണ്ട് .
തുളസി ,കറുക, ബ്രഹ്മികളെ പോറ്റുന്നുമുണ്ട്;
വേറെയും പല മനോഹര ആചാരങ്ങളെയും നിങ്ങൾ നോൽക്കുന്നുമുണ്ട് .
തൊള്ളായിരത്തി ഇരുപത്തിനാലിലും ഇങ്ങനൊക്കെയായിരുന്നു .
അന്നും പ്രളയം നിങ്ങളുടെ വീട്ടിലെത്തിയിരുന്നു .
അന്നും ഭൂമി കരഞ്ഞിരുന്നു .
എമ്പതുകളിലെ യുക്തിവാദത്തിനും പുരോഗമനവാതത്തിനും മുൻപ് .
അന്നുണ്ടായിരുന്ന പല മനോഹര അനാചാരങ്ങളെയും
കുറിച്ചോർത്തായിരിക്കണം
ഭൂമി കരഞ്ഞത് .
ഇവിടമൊരു ഭ്രാന്താലയമാണെന്നൊരാൾക്കു പറയേണ്ടിവന്നതും അതുകൊണ്ടു തന്നെ യായിരിക്കണം.
ഇന്നും പ്രളയം വീട്ടുമുറ്റത്തെത്തുകയും ഭൂമി കരയുകയും ചെയ്യുന്നുണ്ട് .
ദാനമായി ഒരു ഗ്രാമം ചോദിച്ചപ്പോൾ ഒരിഞ്ചു തരില്ലെന്ന് മുഖം കനപ്പിച്ച
കൗ രവരെയോർത്തായിരിക്കില്ല .
ഒരു തോർത്ത് തരില്ല .
ഒരു കുല തരില്ല .
ഒരു മണിയരി തരില്ല .
ഒന്നും തരില്ല എന്ന സന്ധ്യാനാമം പഠിപ്പിച്ചവരെ യോർത്താകണം
ദുരിതപ്പെയ്ത്തിൽ പിടഞ്ഞു ജനമനസ്സിൽ വെറുപ്പ് പടരട്ടേ എന്ന്
യുദ്ധതന്ത്രം മെനഞ്ഞ പുതിയ കൗരവരെക്കുറിച്ചോർത്തായിരിക്കണം .
ഇന്നും ഭൂമി കരയുന്നുണ്ട് .

നിങ്ങൾ മീൻപിടിക്കാതെ അമ്പലക്കുളത്തിൽ കുളിക്കുന്നുണ്ട് ;

മുതിർന്നവരെ ചവിട്ടുന്നുമുണ്ട് ;

തുളസി കറുക ബ്രഹ്മികളെ പോറ്റുന്നുമുണ്ട്;
വേറെയും പല മനോഹര ആചാരങ്ങളെയും നിങ്ങൾ നോൽക്കുന്നുമുണ്ട്
ഇന്നും ഭൂമി കരയുന്നുമുണ്ട് .
ഒരു മണി അരി ചോദിച്ചും ഒരു തോർത്തും ഒരുകുലയും ഒരു പായും
എന്തെങ്കിലും ,ചോദിച്ചെത്തിയോരെന്നെ
കറുത്ത മുഖവും തീക്കണ്ണും കുറുവടിയും കൊണ്ടാരാധിച്ച നിങ്ങളെയോർത്തു
ഇന്നും ഭൂമി കരയുന്നുണ്ട്.
-സീകെയാർ

No comments:
Post a Comment