Wednesday 31 July 2019

യുക്തിവാദത്തിന്റെയും ഭക്തിയുടെയും ഇഴുകിച്ചേരലാണ് മഹത്വം

By Source, Fair use, https://en.wikipedia.org/w/index.php?curid=49829110

വാക്കുകളുടെ സുന്ദരമായ ക്രമീകരണത്തെക്കുറിച്ചു മികച്ച ഉദാഹരണമായി തൻറെ ഗണിതത്തിനു ഒരു വ്യാഖ്യാനം ( An Apology to Mathematics ) എന്ന പുസ്തകത്തിൽ ജി എച് ഹാഡി  ഷേക്‌സ്‌പി യറുടെ രണ്ടു വരികൾ ഉദ്ധരിക്കുന്നുണ്ട് .After life's fitful fever ,he sleeps well.( ജീവിതത്തിന്റെ അപസ്മാര പ്പനി ക്കു ശേഷം അയാൾ സുഖമായി ഉറങ്ങുന്നു )  ഈ വരികളെ കുറിച്ച് ആലോചിക്കുമ്പോൾ ഹാഡി തീർച്ചയായും ശ്രീനിവാസ രാമാനുജനെ കുറിച്ചും ജീവിതത്തിൽ അദ്ദേഹം നേരിട്ട കഷ്ട്പ്പാടുകളെ  കുറിച്ചും ആലോചി ച്ചിരിക്കണം .ആ ഹൃദയങ്ങൾ   തമ്മിൽ അത്രയേറെ ഇഴയടുപ്പം ഉണ്ടായിരുന്നു . ഹാഡി എന്ന നിരീശ്വരവാദി ഇല്ലായിരുന്നെകിൽ ശ്രീനിവാ സ രാമാനുജൻ എന്ന് നാമറിയുന്ന ഗണിതശാസ്ത്രജ്ഞൻ  ഉണ്ടാകുമായിരുന്നില്ല .യുക്തിവാദത്തിന്റെയും ഭക്തിയുടെയും സംസ്കാരങ്ങളു ടെ ഇഴുകിച്ചേരലാണ് മഹത്വം എന്ന സന്ദേശം നൽകുന്ന സിനിമ യാണ്  പയ്യന്നൂർ  ഓപ്പൻ ഫ്രെയിം പ്രവർത്തകർ ഇന്നലെ മലയാളം സബ് ടൈ റ്റിലോടെ പ്രദർശിപ്പിച്ചത് . The Man who Knew Infinity എന്ന ചലച്ചിത്രം നാമറിയുന്ന  രാമാനുജന്റെ ജീവിതത്തിന്റെ അറിയാത്ത ഏടുകൾ കാണിക്കുന്നതോടൊപ്പം ജി എച് ഹാർഡി   എന്ന മനുഷ്യസ്നേഹിയെ കുറിച്ച് വിശദമാക്കു ന്നുമുണ്ട് .പ്രതിഭാ വിലാസത്തിൽ ഒരു ഇന്ത്യാക്കാരനെ അംഗീകരിക്കാൻ ബ്രിട്ടീഷ് ബുദ്ധിജീവികൾ തയ്യാറാ കുന്നതോടൊപ്പം  സ്വാത ന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യക്കു അനുകൂലമായ അഭിപ്രായഗതി ഉള്ള  ബ്രിറ്റിഷുകാരുടെ എണ്ണം കൂടുന്നതിനും രാമാനുജന്റെ പ്രതിഭക്കും ഹാഡിയുടെ പിന്തുണക്കും കഴിയുന്നു എന്നതും ഈ ചലച്ചിത്രം ശ്രദ്ധയിൽ കൊണ്ടുവരുന്നു ,വർഗീയതയാണ് സ്വർഗീയത എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ വ്യത്യസ്ത മത ആശയങ്ങളുടെ ഉദാത്തമായ ഒന്നുചേരൽ കൊണ്ടുണ്ടാകുന്ന ഉയർച്ച അടിവരയിട്ടു കാണിക്കുന്ന ഈ സിനിമ നമ്മുടെ പുതു തലമുറ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് .ഒന്നാം ലോക മഹായുദ്ധം  അക്കാഡമിക്  പ്രവർത്തനങ്ങളെപ്പോലും ബാധിക്കുന്ന നേരിട്ടുള്ള ഒരു ദുരിതാനുഭവമായി സിനിമയിൽ നിറയുന്നു .യുദ്ധത്തിൽ പുതിയ ആയുധങ്ങളുണ്ടാക്കുന്നതിനു വേണ്ട ആശയങ്ങൾ നൽകാനായി ലിറ്റൽവുഡ് എന്ന ഗണിത ജ്ഞന് അദ്ദേഹം അത് ഇഷ്‍ടപ്പെടുന്നില്ലെങ്കിൽ പോലും യുദ്ധക്കളത്തിലേക്ക് പോകേണ്ടി വരുന്നു .യുദ്ധവിരുദ്ധത എന്ന സ്വന്തം കാഴ്ചപ്പാടിന്റ്റെ ബലത്തിൽ ഹാഡിക്കു  യുദ്ധത്തിൽ ഇടപെടാതെ പിടിച്ചുനിൽക്കാൻ കഴിയുന്നുണ്ട് .എന്നാൽ രാമാനുജന്റെ ആരോഗ്യ പ്രശ്നങ്ങളിൽ കാര്യമായി ഇടപെടാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നുമുണ്ട് .

വ്യക്തിപരമായി എനിക്ക് ഒരു  ഗണിതാദ്ധ്യാപകൻ എന്ന നിലയിലും ഇംഗ്ലീഷ് അദ്ധ്യാപകനെന്ന നിലയിലും  ഗൃഹാതുരത്വ മുണർത്തുന്ന ഓർമകളുണർത്തിയ ചിത്രം കൂടിയായിരുന്നു
The Man who Knew Infinity .പത്താം ക്‌ളാസിൽ രാമാനുജന്റെ പ്രതിഭാവിലാസത്തെ സൂചിപ്പിച്ചു കൊണ്ടുള്ള ഒരു ജീവ ചരിത്രകുറിപ്പു പഠിപ്പിച്ചത് ഓർക്കുന്നു .ഹാഡിയുമായുള്ള രാ മാനുജന്റെ നിർണായക കണ്ടുമുട്ടലും   1729 എന്ന മാന്ത്രിക സംഖ്യയും ഒക്കെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തത് അവരുടെ ജീ വിതത്തെക്കുറിച്ചു ഇത്രയും ഉൾക്കാഴ്ച ഇല്ലാതെ യായിരുന്നു .  ബി എഡ് പഠനകാലം മുതൽ ഒന്നിച്ചുള്ള പ്രിയ സുഹൃത്തുക്കൾ ദേവരാജൻ മാസ്റ്ററും രാഘവൻ മാസ്റ്ററും തൊട്ടടുത്തുണ്ടായിരുന്നു എന്നതും പ്രിയകരമായൊരു അനുഭവമായിരുന്നു .


രോഗബാധിതനെങ്കിലും അറിയപ്പെടുന്ന ഒരു ഗണിതശാസ്ത്രജ്ഞനായി ഇന്ത്യയിൽ 1919 ൽ തിരിച്ചെത്തുന്ന രാമാനുജൻ ഇന്ത്യയിൽ സ്വീകരിക്കപ്പെടുന്നതിനെ കുറിച്ചും ഇന്ത്യയിൽ പിന്നീടുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളെ കുറിച്ചും കുറച്ചുകൂടെ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകണമായിരുന്നു .പകരം മരണത്തിനു മുമ്പുള്ള ഹ്രസ്വമെങ്കിലുംപ്രശസ്തി യുടെയും രോഗാനുഭവത്തിന്റെയും വിരുദ്ധാനുഭവങ്ങളിൽ തീക്ഷ്ണമായ ആ കാ ലഘട്ടത്തെ നമ്മുടെ ഭാവനക്ക് വിട്ടു തന്നു കൊണ്ട് ഹാ ഡിയുടെ  കാഴ്ചപ്പാടുകളിലേക്ക് ചിത്രം തീരുകയാണ് . അനന്തതയെ അറിഞ്ഞ സംഖ്യകളെ സ്നേഹിച്ച  അനശ്വരതയിലേക്കു ചുവട് വെച്ച ആ രണ്ട് പ്രതിഭാശാലികളേയും തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കനായി രുന്നു സംവിധായകൻറെ ശ്രമം .ഈ ചിത്രം ശ്രദ്ധയിൽ പ്പെടുത്തിയ ഓപ്പൺ ഫ്രെയിം പ്രവർത്തകർക്ക് പ്രത്യേക നമസ്കാരം



No comments: