യാത്രാ മൊഴി , ജംലോ മക് ദം
******************************
സാലമരം പൂക്കും കാലം,
പൂമരത്തിൻ തോളുരുമ്മി,
പുഷ്പശയ്യകളിൽ പദമൂന്നി,
നിലം തൊടാമോഹിനികൾ,
നൃത്തമാടാനെത്തുന്നോ,
കിനാക്കാൺമൂ,
ജംലോ മക് ദം ,
ഒരുവേളയവളുടെ
യമ്മ ചൊന്ന കഥയിലെ
യക്ഷികളാവാം.
വീടിതാ മുന്നിലായി,
ബാബ വന്നു കൈ പിടിക്കും,
അമ്മ യെന്നെ ചേർത്തണക്കും,
കഞ്ഞി ചുണ്ടിലനത്തുന്നു,
കുഞ്ഞാടു വിളിക്കുന്നു,
അന്നത്തിന്റെ,ദാലിന്റെ,
കടുകിന്റെ നറു മണം...
സാല വൃക്ഷമമ്മയായി,
പൂക്കളന്നമണികളായ്,
വഴിയരികിൽ ,
ഛത്തീസ് ഗഡിൽ ,
കാട്ടിലൊരു മര ചോട്ടിൽ
അവസാന ശ്വാസത്തിൽ,
വീട്ടിലെക്കൊന്നെത്തിനോക്കി,
വിശപ്പോടെ വീണടിഞ്ഞ ,
തെലുങ്കാന മണ്ണിലേറെ
വേല ചെയ്ത കൗമാരമേ ,
ഭാരതത്തിൻ പ്രിയ പുത്രി,
ജംലോ മക് ദം .
ഇതു നേര റിയും കവിതതൻ
നീറുന്ന കരൾ നേരും
യാത്രാമൊഴി .
ബാലവേലക്കെണികളിൽ,
വാരിയെല്ലു തകർന്നൊ-
ടുങ്ങാത്ത വേദനയിൽ,
വിശപ്പിന്റെ തീക് ഷണതയിൽ ,
കൂർത്ത മുള്ളോ കൂരിരുട്ടോ,
വെയിലെന്നോ തണുപ്പെന്നോ,
രാത്രിയെന്നോ പകലെന്നോ,
ഭേദമില്ലാതലയുന്നൂ കാതമേറെ,
വീടു പറ്റാൻ ജം ലോയും കൂട്ടുകാരും .
വഴികളെല്ലാമടച്ചു പൂട്ടി,
ഉയരത്തിൽ പറക്കുവോർ-
ക്കവളൊരു മഞ്ഞു തുള്ളി,
കാട്ടുവഴികളിൽ ചിതറു-
വോരു റുമ്പുകൾ മാത്രം.
മുളകിന്റെ ചെമ്പട്ടുകളങ്ങ-
ളിലെരിയുന്ന കൗമാരങ്ങൾ,
കറുത്ത പൊട്ടുകൾ മാത്രം.
നാമടച്ച വഴികൾക്കു -
മപ്പുറത്തു മുഴങ്ങുന്നു,
വിശക്കുന്ന കൗമാരങ്ങൾ
ചിതറുന്ന കരുത്തുകൾ
കണ്ണീർകടലിരമ്പങ്ങൾ.
******************
ജംലോ മക് ദം : നീണ്ടുപോയ ലോക് ഡൗൺ ദിനങ്ങളിൽ ,തെലുങ്കാനയിലെ മുളകുപാടങ്ങളിൽ നിന്ന് , വേലയും കൂലിയും നഷ്ട്ടപ്പെട്ട് 150 കിലോ മീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്കു കാട്ടുവഴികളിലൂടെ നടന്നു വീടിനടുത്തുമ്പഴേക്ക് വിശന്നു തളർന്നു വീണു മരിച്ച പന്ത്രണ്ടുകാരി
- ckr 25/4 / 2020
******************************
സാലമരം പൂക്കും കാലം,
പൂമരത്തിൻ തോളുരുമ്മി,
പുഷ്പശയ്യകളിൽ പദമൂന്നി,
നിലം തൊടാമോഹിനികൾ,
നൃത്തമാടാനെത്തുന്നോ,
കിനാക്കാൺമൂ,
ജംലോ മക് ദം ,
ഒരുവേളയവളുടെ
യമ്മ ചൊന്ന കഥയിലെ
യക്ഷികളാവാം.
വീടിതാ മുന്നിലായി,
ബാബ വന്നു കൈ പിടിക്കും,
അമ്മ യെന്നെ ചേർത്തണക്കും,
കഞ്ഞി ചുണ്ടിലനത്തുന്നു,
കുഞ്ഞാടു വിളിക്കുന്നു,
അന്നത്തിന്റെ,ദാലിന്റെ,
കടുകിന്റെ നറു മണം...
സാല വൃക്ഷമമ്മയായി,
പൂക്കളന്നമണികളായ്,
വഴിയരികിൽ ,
ഛത്തീസ് ഗഡിൽ ,
കാട്ടിലൊരു മര ചോട്ടിൽ
അവസാന ശ്വാസത്തിൽ,
വീട്ടിലെക്കൊന്നെത്തിനോക്കി,
വിശപ്പോടെ വീണടിഞ്ഞ ,
തെലുങ്കാന മണ്ണിലേറെ
വേല ചെയ്ത കൗമാരമേ ,
ഭാരതത്തിൻ പ്രിയ പുത്രി,
ജംലോ മക് ദം .
ഇതു നേര റിയും കവിതതൻ
നീറുന്ന കരൾ നേരും
യാത്രാമൊഴി .
ബാലവേലക്കെണികളിൽ,
വാരിയെല്ലു തകർന്നൊ-
ടുങ്ങാത്ത വേദനയിൽ,
വിശപ്പിന്റെ തീക് ഷണതയിൽ ,
കൂർത്ത മുള്ളോ കൂരിരുട്ടോ,
വെയിലെന്നോ തണുപ്പെന്നോ,
രാത്രിയെന്നോ പകലെന്നോ,
ഭേദമില്ലാതലയുന്നൂ കാതമേറെ,
വീടു പറ്റാൻ ജം ലോയും കൂട്ടുകാരും .
വഴികളെല്ലാമടച്ചു പൂട്ടി,
ഉയരത്തിൽ പറക്കുവോർ-
ക്കവളൊരു മഞ്ഞു തുള്ളി,
കാട്ടുവഴികളിൽ ചിതറു-
വോരു റുമ്പുകൾ മാത്രം.
മുളകിന്റെ ചെമ്പട്ടുകളങ്ങ-
ളിലെരിയുന്ന കൗമാരങ്ങൾ,
കറുത്ത പൊട്ടുകൾ മാത്രം.
നാമടച്ച വഴികൾക്കു -
മപ്പുറത്തു മുഴങ്ങുന്നു,
വിശക്കുന്ന കൗമാരങ്ങൾ
ചിതറുന്ന കരുത്തുകൾ
കണ്ണീർകടലിരമ്പങ്ങൾ.
******************
ജംലോ മക് ദം : നീണ്ടുപോയ ലോക് ഡൗൺ ദിനങ്ങളിൽ ,തെലുങ്കാനയിലെ മുളകുപാടങ്ങളിൽ നിന്ന് , വേലയും കൂലിയും നഷ്ട്ടപ്പെട്ട് 150 കിലോ മീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലേക്കു കാട്ടുവഴികളിലൂടെ നടന്നു വീടിനടുത്തുമ്പഴേക്ക് വിശന്നു തളർന്നു വീണു മരിച്ച പന്ത്രണ്ടുകാരി
- ckr 25/4 / 2020
No comments:
Post a Comment