Friday, 6 August 2021

ചീമേനി തോൽവിറക് സമരം

 ചോദ്യം: തോൽവിറക് സമര നായിക?


ഉത്തരം: കാർത്ത്യായനി അമ്മ


ഉത്തരം ശരിയാണ് എന്നു പറയാമെങ്കിലും അവർ അറിയപ്പെടുന്നത് പി.സി.കാർത്ത്യായനി കുട്ടി അമ്മ 


പ്രകൃതി വിഭവങ്ങൾ ആരുടേതാണ് എന്ന ചോദ്യത്തിന്, അത് ഈ ഭൂമിയിലെ മുഴുവൻ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും എന്ന കൃത്യമായ മറുപടി നൽകിയ ചീമേനിയിലെ സമര ധീരരായ മനുഷ്യരുടെ പ്രതിനിധിയാണ് പി.സി.കാർത്യായനി കുട്ടി അമ്മ. ' പാടുന്ന പടവാൾ ' എന്നറിയപ്പെട്ട കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിൻ്റെ ജീവിത സഖാവാണ് ഈ മഹതി.


സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ മാത്രം പങ്കെടുത്ത അപൂർവ്വ സമരങ്ങളിലൊന്നാണ് ചരിത്ര പ്രസിദ്ധമായ ചീമേനി തോൽവിറക് സമരം. ആ പ്രക്ഷോഭത്തിൻ്റെ വീര നായികയാണ് അവർ.


1946 ഒക്ടോബർ 13 ന് ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ എസ്റ്റേറ്റിലേക്ക് നൂറു കണക്കിന് സ്ത്രീകളെ നയിച്ച പി.സി.കാർത്ത്യായനി കുട്ടി അമ്മയും കോയ്യൻ കണ്ണൻ്റെ ജീവിത സഖാവ് കുഞ്ഞി മാധവിയും പുതിയ തലമുറ ഇനിയും വായിക്കേണ്ട ചരിത്ര പുസ്തകങ്ങളാണ്.


കൈയിൽ അരിവാളും കയറും, ഒക്കത്ത് കുട്ടികളുമായി മാർച്ചു ചെയ്ത ആ വീരാംഗനമാർ പാടിയ ആവേശോജ്ജ്വലമായ ഒരു സമര ഗാനമുണ്ട്:


" തോലും വിറകും ഞങ്ങളെടുക്കും

കാലൻ വന്നു തടുത്തെന്നാലും

ആരും സ്വന്തം നേടിയതല്ല

വാരിധിപോലെ കിടക്കും വിപിനം.

കാവൽക്കാരെ സൂക്ഷിച്ചോളിൻ

പാവങ്ങടെ മെയ് തൊട്ടു കളിച്ചാൽ

അരിവാൾ തോലരിയാനായ് മാത്രം

പരിചൊടു കൈയിൽ കരുതിയതല്ല."


പ്രകൃതി വിഭവങ്ങൾ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല എന്നും, അത് ഇവിടെ ജീവിക്കുന്നവർക്കെല്ലാം അവകാശപ്പെട്ടതാണെന്നുമുള്ള മൗലികമായ  സത്യം വിളംബരം ചെയ്ത സമരമായിരുന്നു തോൽവിറകു സമരം.


വയലിൽ വളമായി ഉപയോഗിക്കാനുള്ള പച്ചില ( തോല്) യ്ക്കും അടുപ്പിൽ കത്തിക്കാനുള്ള വിറകിനും പുരമേയാനുള്ള പുല്ലിനും വേണ്ടി ചീമേനി, തിമിരി, ചെറുവത്തൂർ, കയ്യൂർ, കൊടക്കാട് ഭാഗങ്ങളിലെ മനുഷ്യർ ആശ്രയിച്ചിരുന്നത് ചീമേനിക്കുന്നിനെയാണ്.


അവിടെയുള്ള കാടും പുൽമേടും താഴക്കാട്ടു മന ജന്മിയുടേതാണ്. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കും തെക്കൻ കർണ്ണാടകയിലേക്കും ആഭ്യന്തര കുടിയേറ്റം നടന്നു. അന്ന് തിരുവിതാംകൂറിൽ നിന്നും വന്ന ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളി എന്ന മുതലാളി 6036 ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം ജന്മിയിൽ നിന്നും വില കൊടുത്തു വാങ്ങി.


കൊട്ടുകാപ്പള്ളി ആദ്യം ചെയ്തത് വാങ്ങിയ ഭൂമിക്ക് വേലി കെട്ടി കാവൽക്കാരെ ഏർപ്പാടു ചെയ്യുകയായിരുന്നു. 


തോലും വിറകും എടുക്കാൻ വന്ന നാട്ടുകാരെ കാവൽക്കാരും പോലീസും തടഞ്ഞപ്പോൾ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധിക്കുകയും കാട്ടിൽ കയറി ജനങ്ങളുടെ അവകാശം സ്ഥാപിക്കുകയും


തോൽവിറകു സമരത്തെക്കുറിച്ച് ടി.എസ്.തിരുമുമ്പ് എഴുതിയ ' മുതലാളിയുടെ പരക്കം പാച്ചൽ' എന്ന കവിതയിലെ വരികൾ നോക്കാം:


" തോക്കും ലാത്തിയുമേന്തിയെത്തി

കാട്ടിൽ പോലീസിൻ സംഘം,

ചിക്കെന്നൊന്നും ചെയ്യാൻ ധൈര്യം വന്നില്ല കൂട്ടർക്കിന്നും

നൂറു നൂറായെന്നും കാട്ടിൽ ധീര കർഷക സ്ത്രീകൾ -

കേറിപ്പാട്ടും മുദ്രാവാക്യവു- മുൽഘോഷിച്ചും കൊണ്ടവർ

പെണ്ണുങ്ങടെ പിന്നാലെ നാട്ടാർ തിണ്ണമന്നു കാടേറി

പെണ്ണുങ്ങടെ നേർക്കാശു ചാടി വീണാലോ പോലീസ്സെങ്ങാൻ


എന്താവേശ! മെന്തുൻമേഷ- മെന്തൊരാഹ്ലാദഘോഷം !

ഹന്ത! തോലും വിറകും കെട്ടി പെണ്ണുങ്ങൾ പുറപ്പാടായ്!

ചിത്രാർപ്പിത രൂപങ്ങൾ പോലെ തത്ര തത്ര നില്പായി

സത്രപം പോലീസ്സും പോലീസ്സൊറ്റുകാർ, കാവൽക്കാരും !


മിണ്ടീലാരും, തൊട്ടില്ലാരും നാവും കയ്യും പൊന്തീല്ല!

കണ്ടോ? നിങ്ങളാരാനുമാരംഗം ചങ്ങാതിമാരേ!

ഇങ്ക്വിലാബു സിന്ദാബാദെന്നുള്ളൊരാർപ്പിൻഘോഷങ്ങൾ

ഇന്നും മറ്റൊലിക്കുന്നുണ്ടാക്കാട്ടിലെ ഗുഹകളിൽ."

(ചീമേനി എസ്റ്റേറ്റു സംബന്ധിച്ച സമരത്തിൽ എഴുതിയത് - 1946/ ടി.എസ്.തിരുമുമ്പ്) - collected  By VRC Alakode.

Tuesday, 20 July 2021

നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌

 കോൺഗ്രസിന്റെ നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ഇത്‌ കോൺഗ്രസ്‌ പാർടിയെയും ബാധിച്ചു. നെഹ്റു – --ഇന്ദിര സാമ്പത്തികനയങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്. അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ട് സ്വയം വിമർശനപരമായി സ്ഥിതിഗതികളെ വിലയിരുത്തി തെറ്റ് തിരുത്താനുള്ള ആർജവം കോൺഗ്രസിനുണ്ടാകണം. ബാങ്ക് ദേശസാൽക്കരണത്തിന്റെ 52ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ്‌ കോൺഗ്രസിന്റെ നയത്തെ സുധീരൻ രൂക്ഷമായി വിമർശിച്ചത്.

ഇന്ദിരാഗാന്ധി 50 കോടിയിലേറെ നിക്ഷേപമുള്ള 14 വൻകിട സ്വകാര്യ ബാങ്ക്‌ ദേശസാൽക്കരിച്ചു. ഇത്‌ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയമാറ്റമുണ്ടാക്കി. നഗരകേന്ദ്രീകൃതമായിരുന്ന ബാങ്ക് ശാഖ ഗ്രാമങ്ങളിൽ വ്യാപകമായി തുറന്നു. പിൽക്കാലത്ത് നവ ഉദാര സാമ്പത്തിക നയവുമായി കോൺഗ്രസ് മുന്നോട്ട് പോയത് രാജ്യത്തിനും കോൺഗ്രസിനും ദോഷമായി. കോൺഗ്രസിന്റെ സാമ്പത്തിക നയത്തിന്റെ തുടർച്ചയെന്നവകാശപ്പെട്ടാണ് മോഡി  അന്ധമായ സ്വകാര്യവൽക്കരണവുമായി മുന്നോട്ടു  പോയതെന്നും സുധീരൻ പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/v-m-sudheeran-against-congress-policy/957785

അദ്ധ്യാത്മ രാമായണം - കതിരും പതിരും

പ്രിയ സുഹൃത്തുക്കളേ , കർക്കിടകം ഒന്നാം തീയതി family group ൽ നാം ആരംഭിച്ച ചർച്ചയുടേയും എൻ്റെ പുനർവായനയുടെയും കുറിപ്പാണു ഇവിടെ ചേർക്കുന്നത് . തുടർന്നും ഈ വിഷയത്തിലുള്ള താങ്കളുടെ പ്രതികരണ കുറിപ്പുകൾ  പ്രതീക്ഷിക്കുന്നു -ckr 




അദ്ധ്യാത്മ രാമായണം - കതിരും പതിരും  

എന്റെ രാമൻ എന്റെ മനസിലെ സത്യബോധത്തിന്റെ പേരാണ് _ ഗാന്ധിജി

 രാമായണത്തിന്റെ പ്രധാന ആശയം - മാനിഷാദ. അരുത്. കൊല്ലരുത്.

രുദിരാനുസാരീ കവി- അവസാനിക്കാത്ത  സങ്കടങ്ങളുടെ പുറകെയുള്ള നിത്യമായ യാത്രയാണ് കവിത.-സുനിൽ പി ഇള യിടം  ( വിഡിയോയിൽ നിന്ന് )

https://www.youtube.com/watch?v=s_iApNZWH4g

രാമായണത്തിന് മതേതരമായ ഒരു വ്യാപ്തിയും ജീവിതവും ഉണ്ട്.-CKR

ആക്രമണോത്സുകനായ പുരുഷ ധീരനായി രാമനെ കാണുന്നവർ ഉണ്ട്. എന്നാൽ  ദു:ഖിതനായ മനുഷ്യന്റെ പ്രതീകമായി  രാമനെ മനസിലാക്കാനും കഴിയും.

 ദശരഥ ജാതകം എന്ന രാമായണത്തിൽ രാമൻ രാവണനെ കൊല്ലുന്നില്ല. ഇതിൽ രാമന്റെ സഹോദരങ്ങളാണ്  ലക്ഷ്മണനും സീതയും. വനവാസകാരണം വ്യത്യസ്ഥം.

രാമ കഥയുടെ പല പാഠഭേദങ്ങളിൽ ഒന്നു മാത്രമാണ് വാൽമീകി രാമായണം.

300 രാമായണങ്ങളുണ്ട്.മാപ്പിള രാമായണം ഉണ്ട്‌..ആ പേര് തന്നെ മറ്റൊരു വായനക്കുള്ള സാധ്യത ആണെന്ന് തോന്നുന്നു ..അതിൽ രാമന് ധീരപുരുഷ പരിവേഷമാണെന്നു തോന്നുന്നു.ഹിന്ദുത്വ ശക്തികളുടെ രാമനും ഗാന്ധിജിയുടെ രാമനും ഒന്നു തന്നെയായിരുന്നു - അoബേദ്കർ.രാമനും റഹീമും ഒരാൾ തന്നെയാണ് എന്നും ഗാന്ധിജി പറയുന്നുണ്ടല്ലോ.ജനാധിപത്യ ആശയങ്ങൾ വികസിക്കാത്ത ഒരു കാലത്തെ ജന നേതാവായി രാമനെ കാണാവുന്നതാണ്.-ckr 

**********

പുരുഷാധിപത്യം കൂടി ഉണ്ട്‌-സുനിൽ വിഎം 

https://www.youtube.com/watch?v=9I7FUmQgMwA -CKR 

ഹിന്ദുത്വ ശക്തികളുടെ രാമൻ അവരുടെ നിർമ്മിതിയല്ലേ? അതിന് അധികം പഴക്കമില്ല.84 ന് ശേഷം.ഓരോ കാലത്തും രാമന് നിരവധി പാoങ്ങളില്ലേ? കാലം നിർമ്മിച്ച രാമൻ. ഗാന്ധി വായിച്ച ഭഗവത് ഗീത പോലും ഇംഗ്ലീഷ് വിവർത്തനമാണ്. ഗാന്ധിയുടെരാമന് കൂടുതൽ അടുപ്പം ക്രിസ്തുവിനോടാണ്-രതീഷ് ചിറ്റടി 

 രാമൻ ധാർമ്മികനല്ല ( സീതാ പരിത്യാഗം) എന്നും വാൽമീകി സൂചിപ്പിക്കുന്നുണ്ടല്ലോ.ഉത്തരകാണ്ഡം 96 സർഗം വാൽമീകി രാമനെ ജനകീയ വിചാരണ ചെയ്യുന്നതാണ്.ബാലിവധം  രാമൻ കാണിക്കുന്ന അധർമ്മമാണ് - കാരശ്ശേരി( വിഡിയോയിൽ നിന്നും )

വാത്മികി യുടെ രാമായണത്തിൽ രാമൻ ദൈവമേയല്ലല്ലോ? ജ്ഞാതുമേവം വിധം നരം.നരൻമാരിലെ ജ്ഞാനിയാര്.?എന്നേ ചോദിക്കുന്നുള്ളൂ.?--രതീഷ് ചിറ്റടി 

പക്ഷെ ഇന്ത്യയിൽ വ്യാപകമായി വായിക്കപ്പെടുന്നത് വാത്മീകി രാമായണം തന്നെയാണോ ?  രാമന്റെ "അകളങ്കിത ധീര പുരുഷ " വ്യാഖ്യാനം പ്രചാരം നേടിയത് എങ്ങിനെ ? ജയ് ശ്രീരാം വിളിയിലേക്ക് കാഴ്ചപ്പാട് ചുരുങ്ങിയതെങ്ങിനെ ?-CKR

 80 കൾക്ക് ശേഷം .പുതിയ രാമൻ വന്നു---രതീഷ് ചിറ്റടി 

അറബി രാമായണം ഉണ്ട്.ഫി റാബത്ത് ശയ്യാത്തിൽ.( ചെകുത്താൻമാരുടെ കാട്ടിൽ - ഈജിപ്തുകാരനായ ഖാമിൽ ഖയ്യാനി ) Commulalism interdines-കാരശ്ശേരി

എഡ്വേർഡ് എട്ടാമൻ അധികാരം ഉപേക്ഷിച്ചു  കാമുകിയെ വരിച്ചു. രാമൻ ഭാര്യയെ ഉപേക്ഷിച്ചു അധികാരത്തെ  വരിച്ചു. - കാരശ്ശേരി.

ദൂരദർശൻ രാമായണം സംപ്രേഷണം ചെയ്തത് വലിയ മാറ്റം ഉണ്ടാക്കി-SUNIL V M

അപ്പോൾ ഇത് TV യുടെ സാധ്യതകൾ  തീവ്രഹിന്ദുത്വ വാദികൾ സമർത്ഥമായി ഉപയോഗപ്പെടുത്തിയതിന്റെ സാക്ഷ്യവുമാണ് !-CKR

തീർച്ചയായും.... രാമൻ ഒരു അധികാര അടയാളം ആയത് ഈ tv പരമ്പര ഉണ്ടാക്കിയ വലിയ സ്വാധീനം തന്നെ ആണ്.. ഒരു പക്ഷെ ബാബറി പള്ളിയുടെ തകർച്ച ഒരു രാമ രാവണ യുദ്ധമായി കണക്കാക്കാം- സുനിൽ വിഎം

ഇത്തരം മാധ്യമതിരക്കഥകൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ  നിർണയിക്കുന്ന വിധം മാധ്യമ ഉൽപന്നങ്ങൾ വിമർശനാതീതമായി  പ്രത്യേകിച്ചും ഹിന്ദി സംസാരിക്കപ്പെടുന്ന മേഖലകളിൽ പ്രചരിച്ചു എന്നതാണ് പ്രശ്നം. Prime Time സീരിയലുകൾ അതതു സമയങ്ങളിൽ കൃത്യമായി ചർച്ച ചെയ്യപ്പെടേണ്ടത് പ്രധാനമാണ്.-CKR

READ THE BOOK 

Politics after Television: Hindu Nationalism and the Reshaping of the Public in India by Aravind Rajagopal 


( reading now ...https://read.amazon.in/?asin=B001G8XG7Y)- CKR

കോർപറ്റേറ്റുകൾ  എങ്ങിനെ  നവ ഉദാര സമീപന ങ്ങൾ ,  ഹൈന്ദവതീവ്ര  ദേശീയത, ഇൻഡ്യാക്കാരന്റെ പുതിയ മാധ്യമ വിധേയത്വം  എന്നിവയെ  തങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പ്രയോജനപ്പെടുത്തി വരുന്നു എന്ന് ഈ പുസ്തകം പറയുന്നു -CKR 

നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന്‌ ദോഷമായെന്ന്‌ വി.എം .സുധീരൻ 

 ( CLICK HERE TO READ MORE  https://seakeyare.blogspot.com/2021/07/blog-post_20.html )




 If media and markets have been typically conceived  as advanced guards of modernisation and secularism , my analysis here indicates why their political outcomes might lead in unpredictable directions----Aravind Rajagopal

 In January 1987, the Indian state-run television began broadcasting a Hindu epic in serial form, The Ramayana, to nationwide audiences, violating a decades-old taboo on religious partisanship. What resulted was the largest political campaign in post-independence times, around the symbol of Lord Ram, led by Hindu nationalists. The complexion of Indian politics was irrevocably changed thereafter. In this book, Arvind Rajagopal analyses this extraordinary series of events. While audiences may have thought they were harking back to an epic golden age, Hindu nationalist leaders were embracing the prospects of neoliberalism and globalisation.Television was the device that hinged these movements together, symbolising the new possibilities of politics, at once more inclusive and authoritarian. Simultaneously, this study examines how the larger historical context was woven into and changed the character of Hindu nationalism.--Aravind Rajagopal

( ഒരു ചാനൽ പരുപാടിയിൽ രാമായണം, ഖുർആൻ സംപ്രേഷണം ചെയ്താൽ അതിൽ എന്ത് വർഗീയത ആണ് കാണേണ്ടത്??-Arun alakode.

രാവിലെ തുടങ്ങിയ ചർച്ചയാണ്. ആദ്യം തൊട്ടു വായിക്കുക. വെറുപ്പിന്റെ രാഷ്ട്രീയം (വർഗീയത?) എങ്ങിനെ നടപ്പിലാക്കപ്പെടേണ്ട ഒരു ആശയമായി ദേശീയ മാധ്യമങ്ങൾ ( ഏതെങ്കിലും ഒരു ചാനൽ അല്ല. 1987 ൽ കാഴ്ചക്കാരന് തെരഞ്ഞെടുക്കാൻ വേറെ ചാനലുകൾ കുറവും.) പ്രചരിപ്പിക്കാനിടയായി എന്നതാണ് ശ്രദ്ധിക്കേണ്ട വിഷയം.CKR

സംപ്രേഷണം ചെയ്യപ്പെട്ട Tv രാമായണം , രാമന് "അകളങ്കിത ധീര നേതാവിന്റെ" പരിവേഷം ചാർത്തുകയും " ജയ് ശ്രീരാം" വിളി ഹൈന്ദവ ധർമ്മമായി പ്രഖ്യാപിക്കുകയും ധർമ്മം എന്നത് ഹൈന്ദവ ദേശീയത സ്ഥാപിക്കലാണെന്ന തോന്നലുളവാക്കുകയും  രാമന്റെ പേരിൽ അധര വ്യായാമം നടത്തുന്നവരെ അധികാരസ്ഥാനങ്ങളിലേക്ക് ഉയർത്തുകയും   രാമക്ഷേത്ര നിർമ്മാണം പോലുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു എന്നതാണ് വിശകലനം.-CKR)

ഇനി മതേതര ജീവിതം സാധ്യമോ ? https://www.youtube.com/watch?v=grXzUI9s1NI


___________________________________________________________________________

അദ്ധ്യാത്മ രാമായണത്തിന്റെ പുനർവായനയുടെ കുറിപ്പുകൾ 

അദ്ധ്യാത്മ രാമായണം- വായനയും യുക്തിചിന്തയും 

ഓരോരോ ജലാശയേ കേവലം മഹാകാശം,

 നേരേ നീ കണ്മീലയോ, കണ്ടാലുമതു പോലെ, 

സാക്ഷാലുള്ളൊരു പരബ്രഹ്മമാം പരമാത്മാ, 

സാക്ഷിയായുള്ള ബിംബം നിശ്ചലമതു സഖേ! 

- ബാലകാണ്ഡം, അധ്യാത്മരാമായണം.-CKR 

18 07  2021 : ചാതുർവർണ്യത്തിനു പ്രാധാന്യം നിലനിറുത്തിക്കൊണ്ടും യുക്തിരഹിതമായ ഭക്തി ഉപായമാക്കിക്കൊണ്ടുമാണ് അധ്യാത്മരാമായണത്തിൽ  ജീവിത വിശകലനം നടത്തുന്നത്. അതേ സമയം കേവലമായ വേദപ0നമോ, യാഗമോ, തപസ് സോ കൊണ്ട് മോക്ഷം ലഭിക്കുകയില്ലയെന്നും രാമായണത്തിൽ സൂചനയുണ്ട്. ഈശ്വരൻ എന്നത് സത്യവും ജ്ഞാനവും അനന്താനന്ദാ മൃതവുമായ ഏകം (പലതല്ല ! ) എന്നും എഴുത്തച്ഛൻ സൂചിപ്പിക്കുന്നു. ഭക്തിയിലൂടെ മുക്തിയാണ് ജീവിത ലക്ഷ്യമെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുമ്പോഴും രാമായണ വായന കൊണ്ട് ധനസമൃദ്ധി   , കീർത്തി, രോഗശാന്തി, ദീർഘായുസ് എന്നിവ സിദ്ധിക്കുമെന്ന് പ്രലോഭിപ്പിക്കാനും അങ്ങിനെ കേവല സംസാര ചക്രത്തിൽ വായനയെ കുരുക്കിയിടാനും എഴുത്തച്ഛൻ മടിക്കുന്നില്ല .നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്ന ഒന്നാണ് ഭക്തിയെന്ന എഴുത്തുകാരന്റെ  തിരിച്ചറിവാണ് ഇവിടെ വ്യക്തമാകുന്നത്.പ്രത്യക്ഷ വായനയിൽ തന്നെ തെളിയുന്ന വൈരുധ്യങ്ങളുടെ ഒരു കലവറയാണ് അധ്യാത്മരാമായണം.-CKR 


19 07 2021 : ദശരഥന് സന്തോഷം പ്രകടിപ്പിക്കാനുള്ള മാർഗം സ്വർണം, രത്നം തുടങ്ങിയവ ഭൂദേവന്മാർക്ക് ദാനം ചെയ്യുക എന്നതാണ്. ബ്രഹ്മത്തോട് ഇത്രയേറെ അടുത്തു നിൽക്കുന്നവർക്ക് എന്തിനാണ് സ്വർണവും രത്നവുമൊക്കെ എന്ന് വായനക്കാരൻ ചോദിക്കരുത്. കാരണം യുക്തിക്കും ബുദ്ധിക്കും ഇതിൽ സ്ഥാനമില്ല. രസകരമായ ഒരു ഗണിത ബോധം രാമായണത്തിൽ ഉണ്ട്. പായസത്തിന്റെ അംശങ്ങൾക്കനുസരണമായാണത്രേ രാമലക്ഷ്മണ ബന്ധവും ഭരത ശത്രു ഘ്ന ന്മാരുടെ അടുപ്പവും ! എല്ലാം ഈശ്വര നിശ്ചയം എന്നു രുവിട്ടു പഠിപ്പിക്കുകയാണ് രാമായണം. യുക്തിക്കു നിരക്കാത്തതിനെ മായാവാദം കൊണ്ടും വിധി ബലം എന്ന നിഷേധാത്മകത കൊണ്ടും വ്യാഖ്യാനിച്ച് സുഖിക്കുകയാണ് എഴുത്തച്ഛൻ. സമൂഹ്യമാറ്റങ്ങൾക്ക് മുഖം തിരിച്ചു നിന്ന മലയാള മനസിനെ ഇരുട്ടിൽ തളച്ചിടാൻ രാമായണ കാരന്റെ ഭക്തി പാരവശ്യം നന്നായി പ്രയോജനപ്പെട്ടു പോരുന്നു.

 ശിക്ഷ വിധിക്കുന്നതിൽ ചാതുർവർണ്യ കാലത്തെ നീതിബോധം തുടർന്നു പോന്ന പക്ഷഭേദം ഇന്ദ്രന്റെയും അഹല്യയുടേയും കാര്യത്തിൽ വീണ്ടും തെളിഞ്ഞു കാണാം. ഒരേ കുറ്റമാണ്. ഒരു പക്ഷേ അഹല്യയുടെ കുറ്റം ഏറെ ലഘുതരവുമാണ്. എന്നിട്ടും ദേവേന്ദ്രന്  ജീവിതവും അഹല്യക്ക് മരണവും ( ശിലയായുള്ള "മരിച്ച "ജീവിതം ) വിധിക്കപ്പെടുന്നതിൽ കവിക്ക് യാതോരു മനസ്താപവുമില്ല. കൊടും ശിക്ഷകൾ വിധിച്ച് സ്ത്രീയെ നിയന്ത്രിച്ചു നിർത്തുക എന്നതും സ്മൃതികളുടെ ഉദ്ദേശ്യം തന്നെയായിരുന്നല്ലോ.

 ശ്രീ നാരായണന്റെ അവതാരമായ രാമൻ നായാടിക്കൊണ്ടു വന്ന ബഹുമൃഗങ്ങളുടെ പട്ടിക യാതോരു സങ്കോചവുമില്ലാതെ കവി അവതരിപ്പിക്കുന്നു. കുരങ്ങുകളെ വരെ ചുമ്മാ ഒരു രസത്തിനു് കൊന്ന് അടുക്കി വെച്ചിട്ടും കവിക്ക് കണ്ണിൽ നിന്നു പൊഴിയാനൊരു തുള്ളി കണ്ണീരില്ല. വിശപ്പടക്കാൻ വേണ്ടി മാത്രം  കൊല്ലുന്ന വന്യമൃഗങ്ങൾ രാമകുമാരനേക്കാൾ എത്രഭേദം ! രാജഭരണത്തിന്റെ വാഴ്ത്ത് പാട്ടു മാത്രമാണ് അധ്യാത്മരാമായണം.എന്ന്  ഇവിടെ വ്യക്തമാണ് . മാനിഷാദ എന്നു പറഞ്ഞ മൂല കാവൃത്തിന്റെ പകിട്ടു മുടിക്കുന്നതാണ് എഴുത്തച്ഛന്റെ സമീപനം.-CKR 

WILL BE CONTINUED EVERYDAY....

















Friday, 2 July 2021

അടിമ ജീവിതം (21 / 4 / 2020 )

 അടിമ ജീവിതം  (21 / 4 / 2020 )

 *********************


ഭരണയന്ത്രത്തിനു കൊറോണക്കാലം, 

മദകരമൊരുൾപ്പുളകകാലം, 

ചിലപ്പോഴെങ്കിലും.


ഒരു വിരൽഞൊടിക്കലിലണഞ്ഞു 

ദില്ലിയിൽ തീനാളങ്ങളെങ്ങു-

മൊതുക്കവും കിതപ്പും ഭയവും മാത്രം. 


ഒരു കൊട്ടിയടക്കലിൽ നിസ്വരുടെ പലായനം, 

ഒരു വടി ചുഴറ്റുമ്പോൾ  വെൺപ്രാവുകൾ പറക്കുന്നു. 

ഒരു വിസിൽ മതി ഭ്രാന്തനൃത്തങ്ങൾ പിറക്കുവാൻ , 

ഭരണകൂടക്കരങ്ങളിൽ മാന്ത്രികന്റെ കയ്യടക്കം,

"ഗോ  കൊറോണ "പ്പാട്ടിൽ ജനമൊറ്റ മുയലായി, 

ഒരു പേടകത്തിനുള്ളിലേറുന്നു, 

പിന്നെ മാനത്തുയരുന്നു, 

പല ചൂട്ടിൻതിളക്കങ്ങൾ ! 


ഭയത്തിന്റെ മതിലുകൾ, 

താനെ മുളക്കുന്നുറക്കുന്നുണ്ടാ-

 മതിലുകൾക്കപ്പുറമൊളിക്കുന്നു, 

മാനവനും ശുനകനും,

 ഒതുക്കത്തൊടൊരേ-

 വണക്കത്തൊടെത്തി നോക്കു-

ന്നറിയിപ്പു കേട്ടുൾവലിയുന്നു, 

ഒന്നു പുളകിതരാവുന്നുടുപ്പിട്ട കരുത്തുകൾ !

 

അതുപൊലെ പൂത്തൊരതിപുളക നിമിഷത്തി-

ലേത്തമിടൽ പിറക്കുന്നു, 

പൗരനു പുറത്തടി ലഭിക്കുന്നു , 

നിരീക്ഷണ ഡ്രോണുകളുയരുന്നു, 

ചെറുമീൻചൂണ്ടകൾ നോറ്റ  ചെറു ബാല്യങ്ങൾ 

വലിയ പക്ഷിയെക്കണ്ടു വിറയോടെ 

 നാലു  പാടും ചിതറുന്നു, 

രാജപൊതകളിലുയരുന്ന മൺചിറകൾ, 

കാട്ടുവഴികളിൽ പൊലിയുന്ന ശ്വാസങ്ങൾ, 

തോളിലുടക്കുന്ന മുനയുള്ള ബയണറ്റ്.

വെറും ഭ്രാന്തൻ  കിനാവല്ല,

 വിചിത്രമിക്കാലത്തെ   ജനാധിപത്യം. !


നീയിതറിയുന്നോ  ഭ്രാന്താ, 

നിയന്ത്രണക്കാലമാണേ ,

ഭക്ഷണപ്പൊതിയഴിക്കൂ  ,

പശിമാറ്റിപ്പതുങ്ങിക്കോ , 

തീർന്നു നിന്റെ ചാലുവെപ്പ് , 

കുതിക്കേണ്ട,

 കുതറേണ്ട, 

ചിലക്കേണ്ട, 

നിനക്കായ്   ,

എനിക്കായ്   ,

നമുക്കായീ -

ച്ചങ്ങലപ്പൂട്ട്.

*************

-രാധാകൃഷ്ണൻ, കണ്ണൂർ 

Monday, 21 June 2021

പിന്നാക്ക ജനതയ്ക്ക് അവരുടെ ജാതി സാമൂഹ്യ ബാധ്യത

വലത് പക്ഷ ശക്തികളും ഗൗരിയും 

 ഇന്ന് Fb യിൽ ആണെങ്കിൽ അന്നും പൊതുരംഗത്ത് വരുന്ന സ്ത്രീകളെ നേരിട്ടത് ഇങ്ങനെയൊക്കെത്തന്നെയാണ്

മച്ചി പെണ്ണേ ഗൗരി പെണ്ണേ
മക്കടെ വേദനയറിയില്ലേ..
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ല് പറിക്കാൻ പൊയ്ക്കൂടേ
നാടുഭരിക്കാന്‍ അറിയില്ലെങ്കില്‍
വാടീ ഗൗരീ കയറുപിരിക്കാന്‍.
നാടുഭരിക്കാനറിയില്ലെങ്കില്‍
ചകിരി പിരിക്കൂ ഗൗരിച്ചോത്തി
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡി തോമ സൂക്ഷിച്ചോ
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ..
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ
ഗൗരിച്ചോത്തിയുടെ കടി മാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്
ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാട് ഭരിക്കും നമ്പൂരീ
ചെങ്കൊടി ഞങ്ങള്‍ താഴ്‌ത്തിക്കെട്ടും
മന്നം ചാക്കോ ശങ്കര്‍ പട്ടം
മമ്മതുകോയ സിന്ദാബാദ് "
ഗൗരിയമ്മയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന വലത് പക്ഷ ശക്തികൾ ഏതാനും ദശകങ്ങൾക്ക് മുമ്പ് കേരളത്തിന്റെ തെരുവുകളിൽ ആർത്തട്ടഹസിച്ച് വിളിച്ച മുദ്രാവാക്യങ്ങളാണിത്. അടിമുടി സ്ത്രീവിരുദ്ധവും ദളിത്‌ പിന്നാക്ക ജാതികളോടുള്ള അവഹേളനവുമാണിത് പിന്നാക്ക സമുദായ സ്ത്രീകൾ വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് ഏറെ പരിമിതികാലുണ്ടായിരുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ഗൗരിയമ്മ പൊതു രംഗത്ത് ഇറങ്ങിയത് വരേണ്യ വിഭാഗങ്ങളെ വലിയ തോതിൽ പ്രകോപിച്ചിരുന്നു. ഈ പ്രകോപനത്തിന് പിന്നിൽ അവരുടെ ജാതിത്തന്നെയായിരുന്നു പ്രശ്നം. സവർണ്ണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഇത് പോലെ ആരും അപഹസിച്ചിട്ടില്ല. അക്കാലത്ത് പൊതു രംഗത്തേക്ക് കടന്നു വന്ന കുട്ടിമാളുഅമ്മയെ പോലുള്ളവരെ ആദരവോടുകൂടി സ്വീകരിച്ച നാടാണ് കേരളം. വരേണ്യജനവിഭാഗങ്ങൾക്ക് ജാതി ഒരു സാമൂഹ്യ മൂലധനമായി തീരുമ്പോൾ പട്ടിക ജാതി പട്ടിക വർഗ്ഗ, പിന്നാക്ക ജനതയ്ക്ക് അവരുടെ ജാതി സാമൂഹ്യ ബാധ്യതയായി മാറുകയാണ്. ഗൗരിയമ്മയുടെ ജീവിതം കൊണ്ട് കേരളത്തിന്റെ ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുകയാണ്.
ഗൗരിയമ്മയ്ക്ക് ആദരാജ്ഞലികൾ
-ലെജികൃഷ്ണൻ
11/05/2021

Friday, 18 June 2021

ഇടി മിന്നലിന്റെ നീളമെത്രയാ

 പ്രിയപ്പെട്ട കൂട്ടുകാരേ , 

ഇടി  മിന്നലിന്റെ നീളമെത്രയാ ? ഒരാൾക്ക് എത്ര അടി മണ്ണ് വേണം ?

നല്ലവനായ പോക്കറ്റടിക്കാരൻ ആരെയാണ് രക്ഷിച്ചത് ? മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനാണ് .ഇദ്ദേഹത്തിന്റെ ഒരു കഥ വായിച്ചാണ് ഞാൻ ഒന്നും ഒന്നും രണ്ടല്ല എന്ന് പഠിച്ചത് . ഒന്നും ഒന്നും പിന്നെയെത്രയാ ?

.നിങ്ങൾ  മായാവി  എന്ന് കേട്ടിട്ടുണ്ടോ ? ഡിങ്കനോ ? ചോദ്യം അതല്ല .ഷടാങ്ക എന്ന് പറഞ്ഞാൽ ആരാ ? ക്ലൂ യുറീക്കാ  ബാല മാസികയിൽ ഷടാങ്കറുടെ കഥ വന്നിട്ടുണ്ട്‌ .

മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം , ചൊല്ലുക മാനത്തെന്തു വിശേഷം ?  ഈ  സിനിമാഗാനം  പേരുകേട്ട  ഒരു മഹാകവി എഴുതിയ ഒരു കവിതയാണ് . ആരുടെ കവിത ? 

ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത്  എഡ്‌വേഡ്‌ ജെനറാണ്‌ .വസൂരിക്കുള്ള വാക്സിൻ . ഇതിനു അദ്ദേഹത്തെ സഹായിച്ചത് ഒരു മൃഗ വിഭാഗത്തിന് വസൂരി വന്നിട്ടും അതിനെ പരിപാലിക്കുന്നവർക്കു ആ അസുഖം അപകടം ഉണ്ടാക്കുന്നില്ല എന്ന നിരീക്ഷണം  ആണ് . ഏതാണ് ആ മൃഗം ?

ഇതെന്താ ഇങ്ങനെ കുറെ ചോദ്യങ്ങൾ എന്നല്ലേ ? നിങ്ങളെക്കൊണ്ട് വായിപ്പിക്കാനാണ് .

ഇന്ന്  ജൂൺ  19 . എല്ലാവർക്കും വായന ദിന ആശംസകൾ .താൻ  മാത്രം വായിച്ചാൽ പോരാ , നാട്ടുകാരെല്ലാം വായിക്കണം . എന്ന് തീരുമാനിച്ചു പ്രവർത്തിച്ച ഒരു സംഘടനയുണ്ട് . ഗ്രന്ഥശാല സംഘം . അതിൻറെ ആദ്യകാല പ്രവർത്തനായ പി എൻ പണിക്കരുടെ ചരമ ദിനം ഒരു ജൂൺ 19 ആയിരുന്നു .അതിനാലാണ് ജൂൺ 19 എല്ലാ വർഷവും  വായനാദിനം ആയി പല പരിപാടികളും നടത്തപ്പെടുന്നത് .ഇന്നോ ഈയാഴ്ചയോ വായന  നടത്തിയാൽ പോരാ . എന്നും വായിക്കണം .എന്തിനാണ് വായനയെക്കുറിച്ചു ഇത്രയേറെ പറയുന്നത് ? വായിച്ചാൽ എന്താണ് മെച്ചം ? ഈ ഞാൻ ഒരു അദ്ധ്യാപകനായി , ഒരു പ്രിൻസിപ്പലായി തീർന്നത്  , എന്തിനു , കുറ്റവാളിയല്ലാത്ത ഒരു മനുഷ്യനായി ജീവിക്കുന്നത് വായനയുടെ ഫലമാണ് .സ്‌കൂൾ ലൈബ്രറിയിൽ ചെന്ന് വായിക്കും . കോളേജ് ലൈബ്രറിയിൽ നിന്നും വായിക്കും .നാട്ടിലെ വായനശാലകളിൽ നിന്നും ജീവിതവിജയം നേടിയവരെല്ലാം നല്ല വായനക്കാർ കൂടിയാണ് . രബീന്ദ്ര നാഥ ടാഗോർ ,മഹാത്മാ ഗാന്ധി , ജബഹർലാൽ നെഹ്‌റു, സുഗത കുമാരി , മദർ തെരേസ , ഹെലൻ കെല്ലർ .  അതെ . വായിച്ചാൽ മനുഷ്യൻ കുറച്ചു കൂടെ ചിന്തിക്കുന്ന മനുഷ്യനായി മാറുന്നു .കാട്ടാളൻ വാല്മീകിയായി മാറുന്നു . വായന നമ്മളെ മാറ്റുന്നു .അറിവ് തരുന്നു .ജീവിക്കാൻ പറ്റിയ ജോലികളെ കുറച്ചു  മനസ്സിലാക്കാൻ പറ്റുന്നു . നമ്മൾ- മനുഷ്യരും മറ്റു ജന്തുക്കളും സസ്യജാലങ്ങളും നീലാകാശവും കാടും പുഴയും ..ഒക്കെ ഉണ്ടായതെങ്ങനെ  എന്നറിയാൻ ....ആളുകൾ ഓരോ നാട്ടിലും ജീവിക്കുന്നതെങ്ങിനെ ? എന്തൊക്കെ പ്രയാസങ്ങൾ നേരിട്ടു ? ഇതൊക്കെ അറിയാൻ  പുസ്തക വായന ഉപകരിക്കുന്നു .

*********ഇതിനൊക്കെ പുസ്തകം തന്നെ വേണോ ? ടി വി പോരെ ? മൊബൈൽ പോരെ ?

കമ്പ്യൂട്ടർ പോരേ ?

പോരാ .പുസ്തകം എന്ന് പറഞ്ഞാൽ അതൊന്നു വേറെ തന്നെ .പുസ്തകം വായിക്കുമ്പോൾ  നമ്മളൊരു ചങ്ങാതിയുടെ കൂടെ കഴിയുംപോലെ .പുസ്തകം മടിയിൽ വെച്ച് വായിക്കാം .കിടന്നു വായിക്കാം . മലർന്നും കമിഴ്ന്നും കിടന്നു വായിക്കാം .മു റിക്കകത്തു , പുറത്തു , . വായിച്ച കാര്യം  വീണ്ടും വായിക്കാം കുറെ  നേരം വായിച്ചു പിന്നെ അതിനെക്കുറിച്ച് ചിന്തിക്കാം . വായിച്ചതിനെ കുറിച്ച് ഭാവനയിൽ കാണാം .ടി വിയിലോ മൊബൈലിലോ കമ്പ്യൂട്ടറിലോ വായിച്ചാൽ കിട്ടാത്ത ഒരു സുഖം , ലഭിക്കാത്ത ഒരു സ്വാതന്ത്യം ,കാണാൻ കഴിയാത്ത  ഒരു വിശാലമായ ലോകം .അതാണ് പുസ്തകം .പുസ്തകം വായിച്ചാൽ നമ്മളിലൊരു മാറ്റമുണ്ടാകും . ഒരു പുതിയ പ്രതീക്ഷ . ഒരു പുതിയ  ജീവിതം . ഒരു പുതിയ ലക്‌ഷ്യം .ഇതൊക്കെ തരുന്ന പുസ്തകം ചങ്ങാതിയാണ് . ബന്ധുവാണ് . ഗുരുനാഥനാണ് . 


വായിക്കു അറിവ് നെടുക ചിന്തിക്കുക അറിവിനെ മറ്റുള്ളവർക്ക് ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കുക . പഠിച്ചു അദ്ധ്യാപകനോ നഴ്സോ ഡോക്ടറോ വക്കിലോ  എഞ്ചിനിയറോ  ആറായാലും  പാവപ്പെട്ടവർക്ക് വേണ്ടി , പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ വേണ്ടി പ്രവർത്തിക്കണം .എഡ്‌വേഡ്‌  ജെന്നർ - വാക്‌സിൻ കണ്ടുപിടിച്ച ഡോക്ടർ - വാക്സിൻ കാശുവാങ്ങാതെയാണ് ആളുകൾക്ക്  കൊടുത്ത്തു .ഈ കാരുണ്യം , മറ്റു മനിഷ്യരോടു ള്ള  സ്നേഹം  ഉണ്ടാകാനും അത് ശക്തിപ്പെടുത്താനും വേണ്ടി വായിക്കുക .  വായന ദിനത്തിൽ ഇത് ഓർമ്മിച്ചു വായിച്ചു തുടങ്ങുക ,

ധാരാളം വായിക്കുക . വായിച്ചു വളരുക . നല്ല മനുഷ്യരാവുക .ദയയുള്ളരാവുക . ജീൻ വാല് ജീൻ കഥയിലെ ബിഷപ്പിനെ പ്പോലെ .ധീര രാവുക - യവന കഥയിലെ പ്രോമിത്യുസിനേക്കാൾ  .ദാനശീലരാവുക  -മഹാഭാരത ത്തിലെ   കർണനേക്കാൾ  . 

ഐതിഹ്യ മാല , മുല്ലാ കഥകൾ , മഹാചരിതമാല , ആയിരൊത്തൊന്നു രാവുകൾ , പഞ്ചതന്ത്രം കഥകൾ , ARUND THE WORLD IN 80 DAYS, ALICINTE ALBHUTHA LOKAM, 
വിക്രമാദിത്യ കഥകൾ , കവിത സമാഹാരങ്ങൾ , ചെറു നോവലുകൾ , ശാസ്ത്രനോവലുകൾ , ബാല  മാസികകൾ , വാരികകൾ, 


യുറീക്ക , ബാലരമ , ലൂക്ക ഓൺലൈൻ മാസിക ഇ വായന .....


പലപ്പോഴും പുസ്തകങ്ങളില്ലാത്തത ല്ല , നമ്മുടെ പ്രശ്‌നം , നേരമില്ലാ ത്തതാണ് . ടീവി കാണാൻ നേരമുണ്ട് . മൊബൈൽ മാന്താൻ നേരമുണ്ട് . ഭക്ഷണം കഴിക്കാൻ , കളിയ്ക്കാൻ , ഉറങ്ങാൻ പക്ഷെപുസ്തകം  വായിക്കാനോ ? എന്നും രാവിലെ എഴുന്നേറ്റു ഒരു മണിക്കൂർ വായിക്കണം . എന്നിട്ടു മതി ബാക്കി കസർത്തുകൾ .പറ്റില്ലേ ? പറ്റണം .വായിച്ചാൽ  വളരും .വായിച്ചില്ലേൽ ? വ  ളയും .

ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ? 

nandi namaskaaram.

..........................................



>>>>>>>>

ഇനിയും പുസ്തക വായന  വേണോ എന്ന് സംശയമില്ലല്ലോ . പുസ്തക വായന എന്നാൽ പാഠപുസ്തക വായന മാത്രമല്ല കേട്ടോ .അവയൊക്കെ  അധ്യാപകരുടെ സഹായത്തോടെ ക്ലാസ്സിൽ വായിക്കാനുള്ളതല്ലേ .അതല്ലാതെ  വേറെ ഒത്തിരി പുസ്തകങ്ങളുണ്ട് .സ്വന്തമായി വായിക്കാവുന്നവ , അത് നിങ്ങളുടെ അദ്ധ്യാപകർ തന്നെ പറഞ്ഞു തരും . ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കേണ്ടത് എന്ന് . ഈ പുസ്തകങ്ങൾ നിങ്ങളുടെ നാട്ടിലെ ലൈബ്രറിയിൽ നിന്നും കിട്ടും .സ്‌കൂൾ തുറന്നാൽ സ്‌കൂളിൽ ലൈബ്രറിയിൽ   നിന്നോ ക്ലാസ്സിൽ ലൈബ്രറിയിൽ നിന്നോ അധ്യാപകരുടെ ചോദിച്ചു പുസ്തകം വായിക്കാം . ലൈബ്രറി അല്ലെങ്കിൽ വായനശാല . ഈ പേര് ഓർത്തു വെച്ചോ . ഒഴിവു സമയത്തു ഒരു മണിക്കൂർ എന്നും വായിക്കണം . വായിച്ച ചില കാര്യങ്ങൾ പിന്നീട് ഓർത്തു നോക്കണം .അതേക്കുറിച്ചു വീട്ടിൽ -ചർച്ച ചെയ്യണം . കു റിപ്പെഴുതണം . കവിതയാണെങ്കിൽ പാടി രസിക്കണം .

സ്‌കൂൾ തുറന്നാൽ  സ്‌കൂളിൽ ലൈബ്രറി ഉപയോഗിച്ച് വായിക്കുക .കോ വിട് കാലമായാതു കൊണ്ട് വീട്ടിൽ  ഈ വായനവാരത്തിൽ നടത്താവുന്ന പരിപാടികൾ .

:കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനായി വേഷം ഇട്ട് വന്നു...എഴുത്തുകാരന്റെ വ്യക്തി വിവരണം നടത്താം.
2:ഒരു അക്ഷരം നൽകി വാക്കുകൾ പറയും... അക്ഷരപയറ്റ് അല്ലെങ്കിൽ വാക്ക്പയറ്റ്

3-വായനാ മരം -ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ചില്ലകളിൽ വായിച്ച പുസ്തകത്തിന്റെ പേര് എഴുതി വെക്കാൻ ആവശ്യപ്പെടാം. വായനക്കുറിപ്പും എഴുതാൻ പറയാം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം

4-ഇ ബുക്ക്സ് സൗകര്യം കുട്ടികൾക്ക് നൽകുക

5-ഈ നൽകിയ ബുക്കിന്റെ അടിസ്ഥാനത്തിൽ മികച്ച വായനക്കാരെ തിരഞ്ഞെടുക്കാം.

6-വീട്ടിൽ ഒരു വായനാ മൂല/ലൈബ്രറി സജീകരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെടാം...

7-വായനാ മത്സരം

8-ആസ്വാദനകുറിപ്പ്

9-വായനാദിനക്വിസ്

10-വായനാദിനം-പോസ്റ്റർ/പ്ലക്കാർഡ്/വായനാമുദ്രാവാക്യം നിർമ്മാണം/

11-പി.എൻ പണിക്കർ -കുറിപ്പ്

12-കഥാരചന

13-കവിതാരചന

14-പ്രശസ്ത എഴുത്തുകാർ,കവികൾ , ഉൾപ്പെട്ട ആൽബം

15-വായിച്ച കഥയിലെ ഒരു സന്ദർഭം ചിത്രത്തിലൂടെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക

16-പ്രാദേശിക എഴുത്തുകാർ, കവികൾ എന്നിവരെ പരിചയപ്പെടുത്തുക

17-ഏറ്റവും അടുത്തുള്ള ലൈബ്രറിയെ /വായനശാല കുറിച്ച് എഴുതാൻ ആവശ്യപ്പെടാം/കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകാം

18-കുട്ടികൾക്ക്  ഈ വർഷം 12 ബുക്കുകൾ(പരിചയപ്പെടുത്തിനൽകുക.

19-ഓരോ കുട്ടിയും ഒരു ബുക്ക് ഈ വർഷത്തിനുള്ളിൽ  മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകാൻ ആവശ്യപ്പെടാം...(ബുക്കുകൾ തിരഞ്ഞെടുക്കാനും,ലഭ്യമാക്കാനും കുട്ടികളേയും, രക്ഷിതാക്കളേയും സഹായിക്കുകയും വേണം.)

20-എഴുത്തുകാർ/കവികൾ എന്നിവരെ ഉൾപ്പെടുത്തി ആൽബം(കുഞ്ഞുണ്ണിമാഷ്,ബഷീർ,എം.ടി ,സിപ്പി പള്ളിപ്പുറം, വൈലോപ്പിള്ളി,


ഇതിൽ ഇതിലൊക്കെ നിങ്ങൾ പങ്കെടുക്കും ? ഓരോരുത്തരും രണ്ട് പരിപാടികളിൽ എങ്കിലും പങ്കെടുക്കണേ .

പിന്നെ രു കാര്യം കൂടി .ധാരാളം വായിക്കുക . വായിച്ചു വളരുക . നല്ല മനുഷ്യരാവുക .ദയയുള്ളരാവുക . ജീൻ വാല് ജീൻ കഥയിലെ ബിഷപ്പിനെ പ്പോലെ .ധീര രാവുക - യവന കഥയിലെ പ്രോമിത്യുസിനേക്കാൾ  .ദാനശീലരാവുക  മഹാഭാരത ത്തിലെ   കർണനേക്കാൾ  . 

ഐതിഹ്യ മാല , മഹാഭാരതം ,മുല്ലാ കഥകൾ , മഹാചരിതമാല , ആയിരൊത്തൊന്നു രാവുകൾ , പഞ്ചതന്ത്രം കഥകൾ , ARUND THE WORLD IN 80 DAYS, ALICINTE ALBHUTHA LOKAM, ഷേക്‌സ്‌പിയർ ,
വിക്രമാദിത്യ കഥകൾ , കവിത സമാഹാരങ്ങൾ , ചെറു നോവലുകൾ , ശാസ്ത്രനോവലുകൾ , ബാല  മാസികകൾ , വാരികകൾ, 


യുറീക്ക , ബാലരമ , ലൂക്ക ഓൺലൈൻ മാസിക ഇ വായന .....


പലപ്പോഴും പുസ്തകങ്ങളില്ലാത്തത ല്ല , നമ്മുടെ പ്രശ്‌നം , നേരമില്ലാ ത്തതാണ് . ടീവി കാണാൻ നേരമുണ്ട് . മൊബൈൽ മാന്താൻ നേരമുണ്ട് . ഭക്ഷണം കഴിക്കാൻ , കളിയ്ക്കാൻ , ഉറങ്ങാൻ പക്ഷെപുസ്തകം  വായിക്കാനോ ? എന്നും രാവിലെ എഴുന്നേറ്റു ഒരു മണിക്കൂർ വായിക്കണം . എന്നിട്ടു മതി ബാക്കി കസർത്തുകൾ .പറ്റില്ലേ ? പറ്റണം .വായിച്ചാൽ  വളരും .വായിച്ചില്ലേൽ ? വ  ളയും .

ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ? 

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

വലിയ പുഴയാണ് . ടോണിയിൽ ചെറുപ്പക്കാരനായ  കടത്തുകാരനും പ്രായം ചെന്ന ഒരു പണ്ഡിതനു മാണ് .പണ്ഡിതൻ ഒരു പാട് 
വായിച്ചു പഠിച്ച ജ്ഞാനമുള്ള മനുഷ്യൻ . നല്ല വീതിയും ആഴവും ഒഴുക്കു മുള്ള പുഴ.പുഴ ക്കു കുറുകെ  കുറച്ചു മുൻപോട്ടു തോണിയെത്തിയതേയുള്ളൂ . ചുറ്റിലുമുള്ള കാഴ്ചകൾ ആസ്വദിച്ചു  കൊണ്ട് അദ്ദേഹം തോണി തുഴഞ്ഞു കൊണ്ടിരിക്കുന്നയാളിനോട് ചോദിച്ചു .താനെത്ര വരെ പഠിച്ചു . ?  "ഓ. സ്‌കൂളിൽ അധിക പോയില്ല .രണ്ടു കൊല്ലം   കഴിഞ്ഞപ്പോ  നിർത്തി .പണിക്കു പോവാൻ തുടങ്ങി  ". അപ്പൊ വായനയും പഠിപ്പും ഒന്നും ഇല്ല അല്ലേ . "കഷ്ടം !. നിന്റെ ജീവിതം പാതി പോയി .!"തോണിക്കാരൻ ഈ കളിയാക്കലിന് മറുപടി പറഞ്ഞില്ല .അയാൾ നന്നായി തുഴഞ്ഞു കൊണ്ടിരുന്നു . നടിയുടെ പാതി വഴി എത്തിയപ്പോഴേക്കും കാറ്റുംകോളും വന്നു .പുഴയിൽ തിരമാല ഉയർന്നു തുടങ്ങി .തോണി അങ്ങോട്ടും ഇങ്ങോട്ടും ആദി ഉലഞ്ഞു . വീശിയടിച്ച കാറ്റിൽ തോണിയിലേക്കും വെള്ളം കയറാൻ തുടങ്ങി .തോണിക്കാരൻ കുലുക്കമില്ലാതെ തുഴഞ്ഞു തുടങ്ങി . പണ്ഡിതന് പരിഭ്രമം തുടങ്ങി .തോണിക്കാരൻ ചോദിച്ചു പണ്ഡിതശ്രേ ഷ്‌ഠ .അങ്ങേക്ക് നീന്താനറിയുമോ . പണ്ഡിതൻ  പറഞ്ഞു അയ്യോ ഇല്ല . എന്നാൽ അങ്ങയുടെ ജീവിതം മുഴുവൻ പോയി . തോണി മറിഞ്ഞു .നീന്തലറിയാവുന്ന തോണിക്കാരൻ കഷ്ടിച്ച് രക്ഷപ്പെട്ടു . പണ്ഡിതൻറെ കഥ കഴിഞ്ഞു .

അപ്പോൾ വായന ,വായിച്ചതിൽ നിന്നുള്ള  അറിവ് മാത്രം പോരാ , ചെയ്തു പഠിക്കാനുമുണ്ട് കുറെ . പാണ്ഡിത്യവും വേണം  നീന്താനറിയുകയും വേണം , പ്രായോ ഗിക ബുദ്ധി കൂടി കാണിക്കണം .

.ഇനി 

ഞാനാദ്യം ചോദിച്ച ചോദ്യങ്ങൾ ക്കു പുസ്തകങ്ങൾ വായിച്ചു ഉത്തരം കണ്ട് പിടിക്കൂ .9447739033 ൽ WHATSAPP ചെയ്യുക .ശരി ഉത്തരം അയക്കുന്ന ആദ്യത്തെ 3 പേർക്ക് ഓരോ പുസ്തകം സമ്മാനം. ഒരു ചെറിയ ചോദ്യം കൂടി ചോദിച്ചു നിർത്താം .വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ഏതാ ?  .നന്ദി .നമസ്കാരം .  
**************************




Thursday, 13 May 2021

The Centre must be a facilitator

 State action

Instead of dictating how States deal with the pandemic, the Centre must be a facilitator

India’s national positivity rate, or the proportion of tested cases returning positive, is around 21%. Moreover, 533 of the 734 districts have reported positivity greater than 10%. There are 26 States that had more than 15% positivity, nine with over 25% and 10 with 20%-25% positivity. Couple that with the faltering vaccination drive, and the picture is far from pretty. On April 12, India administered 3.7 million doses of vaccine and after April 26, it has failed to administer over 3 million doses a day. Ever since the vaccine drive was expanded to all adults over 18, on May 1, the maximum number of daily doses administered has been 2.4 million. This, even as daily new cases added continue to be above 380,000 and deaths close to 4,000 a day. The oxygen crisis continues and the pandemic has now established itself in rural India in lethal proportions, with macabre reports of bodies surfacing in the Ganga in the stretch from Uttar Pradesh to Bihar. All of these point to the fact that there is a very large pool of those infected and prone to infecting those around, bringing up the question of whether a national lockdown should be reimposed.

No fewer than 18 States have imposed various grades of lockdown or curfews. Some only lay stress on shutting down marketplaces whereas others are more reminiscent of the curbs of March and April last year. These restrictions are expected to be in force at least till the third week of this month. Many of the States with the highest positivity rates and growth in infections have already imposed restrictions on the main sources of continued spread. These include religious gatherings, social functions and leisure visits to public entertainment spaces. A ‘national lockdown’ at this stage has only cosmetic value. India’s economy was already in a nosedive before March 2020 and the sudden imposition wreaked havoc on the migrant workforce. The brutality of the second wave has burnished the importance of masking up and opting for a vaccine as early as possible. In the absence of newer effective treatments, these continue to be the mainstay in staying safe. A lesson that has emerged from the pandemic is that States are best equipped to take care of themselves with the Centre doing its job best while acting as a facilitator. Central Ministers, armed with the best medical experts, had declared early this year that India was in the ‘end game’ of the pandemic and that India had “shown the world” how to beat it. Instead, the Centre must focus on distributing equitably across States vaccines, oxygen tankers, testing kits and other critical medical equipment while also accounting for a potential third wave.