Monday 21 June 2021

പിന്നാക്ക ജനതയ്ക്ക് അവരുടെ ജാതി സാമൂഹ്യ ബാധ്യത

വലത് പക്ഷ ശക്തികളും ഗൗരിയും 

 ഇന്ന് Fb യിൽ ആണെങ്കിൽ അന്നും പൊതുരംഗത്ത് വരുന്ന സ്ത്രീകളെ നേരിട്ടത് ഇങ്ങനെയൊക്കെത്തന്നെയാണ്

മച്ചി പെണ്ണേ ഗൗരി പെണ്ണേ
മക്കടെ വേദനയറിയില്ലേ..
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ല് പറിക്കാൻ പൊയ്ക്കൂടേ
നാടുഭരിക്കാന് അറിയില്ലെങ്കില്
വാടീ ഗൗരീ കയറുപിരിക്കാന്.
നാടുഭരിക്കാനറിയില്ലെങ്കില്
ചകിരി പിരിക്കൂ ഗൗരിച്ചോത്തി
ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡി തോമ സൂക്ഷിച്ചോ
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ..
അരിവാളെന്തിന് തോമാച്ചാ
ഗൗരിച്ചോത്തിയെ ചൊറിയാനോ
ഗൗരിച്ചോത്തിയുടെ കടി മാറ്റാൻ
കാച്ചിയതാണീ മുക്കൂട്ട്
ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാട് ഭരിക്കും നമ്പൂരീ
ചെങ്കൊടി ഞങ്ങള് താഴ്‌ത്തിക്കെട്ടും
മന്നം ചാക്കോ ശങ്കര് പട്ടം
മമ്മതുകോയ സിന്ദാബാദ് "
ഗൗരിയമ്മയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന വലത് പക്ഷ ശക്തികൾ ഏതാനും ദശകങ്ങൾക്ക് മുമ്പ് കേരളത്തിന്റെ തെരുവുകളിൽ ആർത്തട്ടഹസിച്ച് വിളിച്ച മുദ്രാവാക്യങ്ങളാണിത്. അടിമുടി സ്ത്രീവിരുദ്ധവും ദളിത്‌ പിന്നാക്ക ജാതികളോടുള്ള അവഹേളനവുമാണിത് പിന്നാക്ക സമുദായ സ്ത്രീകൾ വിദ്യാഭ്യാസം നേടിയെടുക്കുന്നതിന് ഏറെ പരിമിതികാലുണ്ടായിരുന്ന കാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ഗൗരിയമ്മ പൊതു രംഗത്ത് ഇറങ്ങിയത് വരേണ്യ വിഭാഗങ്ങളെ വലിയ തോതിൽ പ്രകോപിച്ചിരുന്നു. ഈ പ്രകോപനത്തിന് പിന്നിൽ അവരുടെ ജാതിത്തന്നെയായിരുന്നു പ്രശ്നം. സവർണ്ണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളെ ഇത് പോലെ ആരും അപഹസിച്ചിട്ടില്ല. അക്കാലത്ത് പൊതു രംഗത്തേക്ക് കടന്നു വന്ന കുട്ടിമാളുഅമ്മയെ പോലുള്ളവരെ ആദരവോടുകൂടി സ്വീകരിച്ച നാടാണ് കേരളം. വരേണ്യജനവിഭാഗങ്ങൾക്ക് ജാതി ഒരു സാമൂഹ്യ മൂലധനമായി തീരുമ്പോൾ പട്ടിക ജാതി പട്ടിക വർഗ്ഗ, പിന്നാക്ക ജനതയ്ക്ക് അവരുടെ ജാതി സാമൂഹ്യ ബാധ്യതയായി മാറുകയാണ്. ഗൗരിയമ്മയുടെ ജീവിതം കൊണ്ട് കേരളത്തിന്റെ ചരിത്രം ഇത് സാക്ഷ്യപ്പെടുത്തുകയാണ്.
ഗൗരിയമ്മയ്ക്ക് ആദരാജ്ഞലികൾ
-ലെജികൃഷ്ണൻ
11/05/2021

No comments: